സ്വന്തം പറമ്പിലെ മരംവെട്ടി വിറ്റാൽ 3 വർഷം തടവ്; എവിടെവച്ചും അറസ്റ്റ്! വനംവകുപ്പിന് വേണോ ഇത്രയും അധികാരം?
കേരള വനം നിയമ ഭേദഗതിക്കെതിരെ വലിയ പ്രതിഷേധമുയർന്നതോടെ, ഭേദഗതി വ്യവസ്ഥകൾ ജനാഭിപ്രായം നോക്കിയേ നടപ്പിൽ വരുത്തൂ എന്നു പറഞ്ഞ് കാര്യങ്ങൾ തണുപ്പിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ. ഇതിനൊപ്പം ഭേദഗതികൾ ലഘുവാണെന്നും പലതും കൂടുതൽ ജനസൗഹൃദപരമാണെന്നും വനംവകുപ്പ് പ്രചാരണങ്ങളും നടത്തുന്നുണ്ട്. സത്യമല്ലാത്ത പ്രചാരണങ്ങളാണവ. എന്തായാലും ജനാഭിപ്രായം സ്വീകരിക്കാനുള്ള തീയതി ഡിസംബർ 31ന് അവസാനിച്ചു. ജനാധിപത്യസർക്കാർ ആ ജനാഭിപ്രായങ്ങളെ സത്യസന്ധമായി വിലയിരുത്തും എന്നു പ്രതീക്ഷിക്കാം. ഫോറസ്റ്റുകാർക്കു വാറന്റില്ലാതെ ആരെയും അറസ്റ്റ് ചെയ്യാനും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്നുപറഞ്ഞു സ്വയം കേസുകൾ റജിസ്റ്റർ ചെയ്യാനുമുള്ള വകുപ്പുകൾക്കെതിരെയാണ് പ്രധാനമായും പ്രതിഷേധമുയരുന്നതെങ്കിലും മറ്റ് ഒട്ടേറെ ജനാധിപത്യവിരുദ്ധ കരിനിയമങ്ങൾ അടങ്ങുന്നതാണ് ഭേദഗതികൾ. ഇവ ഉദ്യോഗസ്ഥ സമ്മർദങ്ങൾക്കു വഴങ്ങാതെ സർക്കാർ ജനപക്ഷത്തുനിന്നു വിലയിരുത്തണം. പുതിയ നിയമഭേദഗതിയിലെ ജനവിരുദ്ധമായതും മാറ്റേണ്ടതുമായ വകുപ്പുകൾ നോക്കാം:

കേരള വനം നിയമ ഭേദഗതിക്കെതിരെ വലിയ പ്രതിഷേധമുയർന്നതോടെ, ഭേദഗതി വ്യവസ്ഥകൾ ജനാഭിപ്രായം നോക്കിയേ നടപ്പിൽ വരുത്തൂ എന്നു പറഞ്ഞ് കാര്യങ്ങൾ തണുപ്പിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ. ഇതിനൊപ്പം ഭേദഗതികൾ ലഘുവാണെന്നും പലതും കൂടുതൽ ജനസൗഹൃദപരമാണെന്നും വനംവകുപ്പ് പ്രചാരണങ്ങളും നടത്തുന്നുണ്ട്. സത്യമല്ലാത്ത പ്രചാരണങ്ങളാണവ. എന്തായാലും ജനാഭിപ്രായം സ്വീകരിക്കാനുള്ള തീയതി ഡിസംബർ 31ന് അവസാനിച്ചു. ജനാധിപത്യസർക്കാർ ആ ജനാഭിപ്രായങ്ങളെ സത്യസന്ധമായി വിലയിരുത്തും എന്നു പ്രതീക്ഷിക്കാം.
ഫോറസ്റ്റുകാർക്കു വാറന്റില്ലാതെ ആരെയും അറസ്റ്റ് ചെയ്യാനും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്നുപറഞ്ഞു സ്വയം കേസുകൾ റജിസ്റ്റർ ചെയ്യാനുമുള്ള വകുപ്പുകൾക്കെതിരെയാണ് പ്രധാനമായും പ്രതിഷേധമുയരുന്നതെങ്കിലും മറ്റ് ഒട്ടേറെ ജനാധിപത്യവിരുദ്ധ കരിനിയമങ്ങൾ അടങ്ങുന്നതാണ് ഭേദഗതികൾ. ഇവ ഉദ്യോഗസ്ഥ സമ്മർദങ്ങൾക്കു വഴങ്ങാതെ സർക്കാർ ജനപക്ഷത്തുനിന്നു വിലയിരുത്തണം.
പുതിയ നിയമഭേദഗതിയിലെ ജനവിരുദ്ധമായതും മാറ്റേണ്ടതുമായ വകുപ്പുകൾ നോക്കാം:
1. സെക്‌ഷൻ 2 സിയിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ എന്ന നിർവചനത്തിലേക്ക് ബീറ്റ് ഫോറസ്റ്റ് ഓഫിസർ, ട്രൈബൽ വാച്ചർ, വാച്ചർ എന്നിവരെക്കൂടി ഉൾപ്പെടുത്തി. ഇതിൽ വാച്ചർ, ട്രൈബൽ വാച്ചർ എന്നിവരിൽ ബഹുഭൂരിപക്ഷവും താൽക്കാലിക നിയമനം വഴി വരുന്നവരാണ്. അത്തരക്കാരെ ഫോറസ്റ്റ് ഓഫിസർമാരായി കണക്കാക്കി അധികാരം നൽകുന്നതു ജനങ്ങളെ ബുദ്ധിമുട്ടിക്കാനുള്ള അവസരം കൂടുതൽ ഉറപ്പാക്കുകയാണ്.
2. വിവിധ കുറ്റകൃത്യങ്ങൾക്ക് 27, 62 മുതലായ വകുപ്പുകൾ പ്രകാരമുള്ള പിഴത്തുക അഞ്ചും പത്തും ഇരട്ടി വർധിപ്പിച്ചപ്പോൾ സെക്‌ഷൻ 65 പ്രകാരം തെറ്റായ അറസ്റ്റും പിടിച്ചെടുക്കലും നടത്തുന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കുള്ള പിഴത്തുക 200 രൂപയിലും ശിക്ഷ ആറുമാസം വരെ തടവിലും നിൽക്കുന്നു. ഇതു നീതിയല്ല.
3. ഭേദഗതിയുടെ ലക്ഷ്യങ്ങൾ വിവരിക്കുന്ന ഭാഗത്ത് പുഴ എന്നതിന്റെ നിർവചനത്തിൽ വനത്തിലൂടെ ഒഴുകുന്ന പുഴ മാത്രമല്ല, വനത്തിലേക്ക് ഒഴുകിയെത്തുന്ന പുഴ എന്നും കൂടെ പറഞ്ഞിരിക്കുന്നത് മുഴുവൻ പുഴകളിലും വനംവകുപ്പിന്റെ അധികാരം ഉറപ്പിക്കാനുള്ള കുറുക്കുവഴിയാണ്. പൂർണമായും വനത്തിലൂടെ ഒഴുകുന്ന പുഴയുടെ ഭാഗം മാത്രമേ വനംവകുപ്പിന്റെ നിയന്ത്രണത്തിലാകാവൂ. വനാതിർത്തിയിലൂടെ ഒഴുകുന്ന പുഴകളിൽ പഞ്ചായത്തുകൾക്കു മാത്രമായിരിക്കണം അധികാരം.
4. സെക്‌ഷൻ 52 പ്രകാരം ബീറ്റ് ഫോറസ്റ്റ് ഓഫിസർമാർക്ക് അടക്കം, സംശയത്തിന്റെ പുറത്ത് ആരുടെ വീട്ടിലും കയറി പരിശോധന നടത്താനും വാഹനങ്ങൾ തടഞ്ഞു പരിശോധിക്കാനുമുള്ള അനിയന്ത്രിത അധികാരം നൽകിയിരിക്കുന്നു. വനത്തിനു വെളിയിലുള്ള വീടുകളിലും മറ്റു കെട്ടിടങ്ങളിലും പരിശോധന നടത്തുമ്പോൾ ഡിഎഫ്ഒയുടെയോ അല്ലെങ്കിൽ എസിഎഫിന്റെയോ റാങ്കിലോ അതിനു മുകളിലോ ഉള്ളവർ പുറപ്പെടുവിക്കുന്ന വാറന്റിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഫോറസ്റ്റ് ഓഫിസർമാരുടെ പരിശോധന അനുവദിക്കാവൂ. വാഹന പരിശോധന സെക്‌ഷൻ ഫോറസ്റ്റ് ഓഫിസറുടെയോ എസ്ഐ റാങ്കിൽ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥരുടെയോ സന്നിധ്യത്തിൽ മാത്രമാക്കുക.
5. സെക്‌ഷൻ 63ൽ വാറന്റില്ലാതെ ആരെയും സംശയത്തിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യാനുള്ള അധികാരം ബീറ്റ് ഫോറസ്റ്റ് ഓഫിസർമാർക്കു മുതൽ മുകളിലേക്കു നൽകിയിരിക്കുന്നു. ഇതു വനത്തിനുള്ളിൽ മാത്രമല്ല എവിടെവച്ചും ആരെയും അറസ്റ്റ് ചെയ്യാനുള്ള അധികാരമാണ്. വനത്തിനുള്ളിൽ വച്ച് കുറ്റകൃത്യങ്ങൾ നടത്തുമ്പോൾ വാറന്റ് ഇല്ലാതെ അറസ്റ്റ് ചെയ്യുന്നതു ന്യായം. പക്ഷേ, വനത്തിനുള്ളിലെ കുറ്റകൃത്യങ്ങൾ തടയാൻ എന്നു പറഞ്ഞ് എന്തിനാണ് വനം വകുപ്പിലെ ഏറ്റവും താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥർക്കു നാട്ടിൽ എവിടെവച്ചും വീട്ടിൽ അതിക്രമിച്ചു കയറിയും വരെ വെറും സംശയത്തിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യാൻ അധികാരം നൽകുന്നത്?
കുറ്റാരോപിതർ പൊലീസ് കസ്റ്റഡിയിൽ നടത്തുന്ന കുറ്റസമ്മതമൊഴി ഒരു ക്രിമിനൽ കേസിലും സ്വീകാര്യമല്ല. പക്ഷേ, 1989ലെ കേരള ഹൈക്കോടതി വിധി പ്രകാരം ഫോറസ്റ്റ് ഉദ്യോഗസ്ഥർ രേഖപ്പെടുത്തുന്ന കുറ്റസമ്മതമൊഴി തെളിവായി സ്വീകരിക്കാമെന്നുണ്ട്. വനത്തിനകത്ത് സ്വതന്ത്രസാക്ഷികളെ ലഭിക്കാനുള്ള ബുദ്ധിമുട്ടുകൊണ്ടാണ് ഈ ആനുകൂല്യം. പക്ഷേ ഭേദഗതിയിലൂടെ, വനത്തിനുപുറത്തു നടത്തുന്ന അറസ്റ്റുകളിലും ഇതു ബാധകമാക്കി ആളുകളെ മർദിച്ച് കുറ്റസമ്മതമൊഴി രേഖപ്പെടുത്തിയാൽ അത് അവർക്കെതിരെ സാധുവായ തെളിവായി കോടതിയിൽ സ്വീകരിക്കപ്പെടും. ഒരു പരിഷ്‌കൃത സമൂഹത്തിലും അനുവദിക്കാൻ പാടില്ലാത്ത ഒന്നാണിത്. അതുകൊണ്ട്, വാറന്റിന്റെ അടിസ്ഥാനത്തിൽ മാത്രമാകണം വനത്തിനു വെളിയിലെ അറസ്റ്റ്.
6. സെക്‌ഷൻ 63.2 ഭേദഗതിപ്രകാരം സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർമാർക്ക് ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്നാരോപിച്ച് ആരെ വേണമെങ്കിലും അറസ്റ്റ് ചെയ്യാം. നിലവിൽ ഇതു പൊലീസിനു മാത്രമുള്ള അധികാരമാണ്. വനം ഉദ്യോഗസ്ഥർക്കു ക്രമസമാധാനത്തിനുള്ള അധികാരം നൽകുന്നതു ഗുരുതരമായ ഭവിഷ്യത്തുണ്ടാക്കും.
സെക്‌ഷൻ 63.3 ഭേദഗതി പറയുന്നത് വനംവകുപ്പ് അറസ്റ്റ് ചെയ്യുന്ന ആളെ എത്രയും പെട്ടെന്ന് ഏറ്റവും അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ ഫോറസ്റ്റ് സ്റ്റേഷനിലോ എത്തിക്കണമെന്നാണ്. നിലവിലെ നിയമപ്രകാരം ഫോറസ്റ്റ് വകുപ്പ് അറസ്റ്റ് ചെയ്താൽ എത്രയും പെട്ടെന്ന് അടുത്തുള്ള പൊലീസ് സ്റ്റേഷനിലാണ് എത്തിക്കേണ്ടത്. ഫോറസ്റ്റ് വകുപ്പിനു ലോക്കപ്പ് മർദനത്തിനു ലൈസൻസ് നൽകലാണ് ഈ ഭേദഗതി.
7. സെക്‌ഷൻ 63.4 ഭേദഗതിപ്രകാരം എല്ലാ അറസ്റ്റുകളും ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎൻഎസ്എസ് 2023) പ്രകാരം നടത്തണമെന്നു പറഞ്ഞിട്ടുണ്ട്. ബിഎൻഎസ്എസ് പ്രകാരം പൊലീസ് ഓഫിസർമാർക്കു വാറന്റ് ഇല്ലാതെ അറസ്റ്റ് ചെയ്യാവുന്നത് ഗുരുതര കുറ്റകൃത്യങ്ങളിൽ (കോഗ്‌നിസബിൾ ഒഫൻസ്) മാത്രമാണ്. എന്നാൽ വനംവകുപ്പുകാർക്ക്, അതും ബീറ്റ് ഫോറസ്റ്റ് ഓഫിസർ മുതൽ മുകളിലേക്ക് ആർക്കും കുറ്റം ഗുരുതരമാണെങ്കിലും അല്ലെങ്കിലും ഏതു ഫോറസ്റ്റ് കുറ്റത്തിന്റെ പേരിലും ആരെയും എവിടെവച്ചും അറസ്റ്റ് ചെയ്യാം. ഇതു കേന്ദ്ര നിയമത്തിനു വിരുദ്ധമാണ്.
8. ഇനി സെക്‌ഷൻ 69.2 ഭേദഗതി. ഇതനുസരിച്ച് ഒരു വ്യക്തിയെ അയാൾ ഏതെങ്കിലും വനോൽപന്നം കയ്യിൽവച്ചു എന്നതിന് അറസ്റ്റ് ചെയ്താൽ അയാൾ ആ ഉൽപന്നം കയ്യിൽ വച്ചിരിക്കുന്നതു നിയമവിരുദ്ധമായിട്ടാണെന്നും അയാൾ കുറ്റം ചെയ്തുകഴിഞ്ഞു എന്നും കരുതാം. അതങ്ങനെയല്ല എന്നു തെളിയിക്കേണ്ടത് അറസ്റ്റ് ചെയ്യപ്പെട്ട ആളുടെ ഉത്തരവാദിത്തമാണ്. കുറ്റം തെളിയിക്കപ്പെടുന്നതുവരെ എല്ലാവരും നിരപരാധികളാണെന്ന അടിസ്ഥാന നിയമതത്വത്തിന്റെ ലംഘനമാണ് ഈ ഭേദഗതി. വനംവകുപ്പിനുവേണ്ടി അടിസ്ഥാന നിയമതത്വങ്ങൾ ഇങ്ങനെ ലംഘിക്കുന്നതു ജനാധിപത്യത്തിനു ചേർന്നതല്ല.
9. സെക്‌ഷൻ 72.2 ഭേദഗതി പ്രകാരം റേഞ്ച് ഓഫിസർ മുതലുള്ള ഏതു ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കും ഒരു ഉൽപന്നം വന ഉൽപന്നമാണോ എന്ന് സർട്ടിഫൈ ചെയ്യാനുള്ള അധികാരം നൽകിയിരിക്കുന്നു. സർട്ടിഫൈ ചെയ്തു കഴിഞ്ഞാൽ കേരള വനം നിയമപ്രകാരമുള്ള എല്ലാ നിയമനടപടികൾക്കും ആ സർട്ടിഫിക്കറ്റ് ആധികാരിക രേഖയാകും. സ്വന്തം പറമ്പിലെ മരം വെട്ടി ലോറിയിൽ കൊണ്ടുപോകുമ്പോൾ വഴിയിൽവച്ച് വാഹനം പിടിച്ചെടുത്ത് ഇതു വനത്തിൽനിന്നു വെട്ടിയ മരമാണെന്നു പറഞ്ഞു റേഞ്ച് ഫോറസ്റ്റ് ഓഫിസർ സർട്ടിഫിക്കറ്റ് എഴുതി കേസ് ചാർജ് ചെയ്താൽ മൂന്നുവർഷം വരെ തടവു ലഭിക്കാവുന്ന കുറ്റത്തിൽ നാട്ടുകാർ പ്രതികളാവും.
തടിയുടെ കാര്യത്തിൽ മാത്രമല്ല, തേൻ അടക്കം വനത്തിലും നാട്ടിലും ഒരുപോലെ ലഭ്യമായ ഏത് ഉൽപന്നത്തിന്റെ കാര്യത്തിലും ഇതേ അവസ്ഥയുണ്ടാകാം. ഒരു ഉൽപന്നം വന ഉൽപന്നമാണോ എന്നതു ശാസ്ത്രീയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ മാത്രം തെളിയിക്കപ്പെടേണ്ടതാണ്. റേഞ്ച് ഓഫിസർക്കു തോന്നുന്നപോലെ സർട്ടിഫിക്കറ്റ് നൽകി തെളിയിക്കാവുന്നതാകരുത്. ഇതും റദ്ദു ചെയ്യേണ്ട ഭേദഗതി തന്നെ.