‘ബനാനേ...’ എന്നെങ്കിലും കുരങ്ങൻ എഴുതുമോ? കോളജിൽ പോയ അപ്പൂപ്പനുള്ളവർ രക്ഷപ്പെട്ടു; ആയുസ്സ് കൂടും, ആരോഗ്യവും!
നമ്മോട് ഏറെ സാദൃശ്യമുള്ള സസ്തനിയാണു കുരങ്ങൻ. ബുദ്ധിയിൽ ഇവ മറ്റു മൃഗങ്ങളേക്കാൾ മുകളിലാണെന്നു തെളിയിച്ചതാണ്. ബുദ്ധിയിൽ നമുക്കു നേരെ പിന്നിൽ ചിമ്പാൻസിയാണ്. ചിമ്പാൻസികളെ 60 വർഷത്തോളം വിസ്തരിച്ചു പഠിച്ചയാളാണ് ഇംഗ്ലണ്ടുകാരിയായ ഡോ. ജെയ്ൻ ഗൂഢാൾ. ചിമ്പാൻസികൾ പണിയായുധങ്ങൾ ഉപയോഗിക്കുക മാത്രമല്ല, നിർമിക്കുകയും ചെയ്യുമെന്നത് അവരുടെ പ്രധാന കണ്ടെത്തലാണ്. ആശയവിനിമയം നടത്താനുള്ള കഴിവ് മറ്റു മൃഗങ്ങളെക്കാൾ വളരെ കൂടുതലാണ്. വിവിധതരത്തിലുള്ള ശബ്ദങ്ങൾ പുറപ്പെടുവിക്കാനും ആംഗ്യങ്ങൾ കാണിക്കാനും കഴിവുണ്ട്. നാമും അവയുമായി 99% ഡിഎൻഎ സാമ്യവുമുണ്ട്. സൈലന്റ്‌വാലി സന്ദർശിക്കുന്ന ഒരു ഡിജിറ്റൽയുഗ കുട്ടിക്കു കുസൃതി തോന്നിയെന്നു സങ്കൽപിക്കുക. അവിടെക്കണ്ട സിംഹവാലൻ കുരങ്ങുകൾക്കു കംപ്യൂട്ടർ കീ ബോർഡ് കൊടുത്താൽ അതിൽ തട്ടി മുട്ടി അവ കുഞ്ചൻ നമ്പ്യാരുടെ കല്യാണസൗഗന്ധികമോ സന്താനഗോപാലമോ സൃഷ്ടിക്കുമോ? കൗതുകവും കുസൃതിയുമുള്ള

നമ്മോട് ഏറെ സാദൃശ്യമുള്ള സസ്തനിയാണു കുരങ്ങൻ. ബുദ്ധിയിൽ ഇവ മറ്റു മൃഗങ്ങളേക്കാൾ മുകളിലാണെന്നു തെളിയിച്ചതാണ്. ബുദ്ധിയിൽ നമുക്കു നേരെ പിന്നിൽ ചിമ്പാൻസിയാണ്. ചിമ്പാൻസികളെ 60 വർഷത്തോളം വിസ്തരിച്ചു പഠിച്ചയാളാണ് ഇംഗ്ലണ്ടുകാരിയായ ഡോ. ജെയ്ൻ ഗൂഢാൾ. ചിമ്പാൻസികൾ പണിയായുധങ്ങൾ ഉപയോഗിക്കുക മാത്രമല്ല, നിർമിക്കുകയും ചെയ്യുമെന്നത് അവരുടെ പ്രധാന കണ്ടെത്തലാണ്. ആശയവിനിമയം നടത്താനുള്ള കഴിവ് മറ്റു മൃഗങ്ങളെക്കാൾ വളരെ കൂടുതലാണ്. വിവിധതരത്തിലുള്ള ശബ്ദങ്ങൾ പുറപ്പെടുവിക്കാനും ആംഗ്യങ്ങൾ കാണിക്കാനും കഴിവുണ്ട്. നാമും അവയുമായി 99% ഡിഎൻഎ സാമ്യവുമുണ്ട്.
സൈലന്റ്‌വാലി സന്ദർശിക്കുന്ന ഒരു ഡിജിറ്റൽയുഗ കുട്ടിക്കു കുസൃതി തോന്നിയെന്നു സങ്കൽപിക്കുക. അവിടെക്കണ്ട സിംഹവാലൻ കുരങ്ങുകൾക്കു കംപ്യൂട്ടർ കീ ബോർഡ് കൊടുത്താൽ അതിൽ തട്ടി മുട്ടി അവ കുഞ്ചൻ നമ്പ്യാരുടെ കല്യാണസൗഗന്ധികമോ സന്താനഗോപാലമോ സൃഷ്ടിക്കുമോ? കൗതുകവും കുസൃതിയുമുള്ള ചോദ്യം ശാസ്ത്രസാഹിത്യത്തിൽ പണ്ടു പലരും പലതരത്തിൽ അവതരിപ്പിച്ചിട്ടുള്ളതാണ്. അപാരവാനരപ്രശ്നം (INFINITE MONKEY PROBLEM) എന്ന പേരിലാണ് ഇതറിയപ്പെടുന്നത്. കുരങ്ങന്റെ കയ്യിൽ പൂമാല കൊടുത്താൽ അതു പിച്ചിച്ചീന്തി വലിച്ചെറിയും. ക്രമമുള്ളതിൽ ക്രമഭംഗമുണ്ടാക്കും എന്നർഥം.
ഷെയ്ക്‌സ്പിയർ കൃതികളിലെ 8,84,647 വാക്കുകൾ അടിച്ചെടുക്കുക മാത്രമല്ല, കുരങ്ങുകൾ അത് അഭിനയിക്കുമെന്നു വരെ ഒരിക്കൽ കഥ പരന്നു. എന്നാൽ, സംശയിച്ചവർ ആദ്യമേ പറഞ്ഞു: നാടകാഭിനയം പോട്ടെ, To Be Or Not To Be എന്ന ഒരു വരിയെങ്കിലും കുരങ്ങുകൾ ടൈപ് ചെയ്യുമോ? പ്രശസ്ത പരിണാമ ശാസ്ത്രജ്ഞനായ റിച്ചഡ് ഡോക്കിൻസ് ‘ദ് ബ്ലൈൻഡ് വാച്ച്മേക്കർ’ എന്ന കൃതിയിൽ, ടൈപ് ചെയ്യുന്ന കുരങ്ങൻ എന്ന പ്രയോഗം നടത്തുന്നുണ്ട്. 2002ൽ പ്ലിമത്ത് സർവകലാശാലയിൽ സാഹിത്യസൃഷ്‌ടിക്കുള്ള കുരങ്ങന്റെ കഴിവു പരിശോധിച്ചു. കിട്ടിയതു വെറും അഞ്ചു പേജ് മാത്രം...! അതിലാകട്ടെ ‘എസ്’ എന്ന ഒരൊറ്റ അക്ഷരവും. കുരങ്ങന്മാർ കല്ലെടുത്തു കീ ബോർഡ് കുത്തിയിടിച്ചു നാശമാക്കി, മലമൂത്രവിസർജനവും നടത്തി. പൂമാലയെക്കാൾ ഭയങ്കരമായാണ് അവ കീ ബോർഡിനെ കൈകാര്യം ചെയ്തത്.
ഇന്നു മൊത്തം ചിമ്പാൻസികളുടെ എണ്ണം രണ്ടു ലക്ഷം വരും. അവ സെക്കൻഡിൽ ഒരു കട്ട എന്ന തോതിൽ, 30 വർഷം നീളുന്ന ആയുസ്സു മുഴുവൻ ടൈപ് ചെയ്താലും പരമാവധി BANANA എന്ന ഒറ്റവാക്ക് അടിക്കാനുള്ള സാധ്യത വെറും 5% മാത്രമാണ്. 55 കൊല്ലം മുൻപ് പ്രഫ. എം.ജി.കെ.മേനോന്റെ കൂടെ ഒസാക്കയിൽ ജാപ്പനീസ് ശാസ്ത്രപ്രദർശനം കാണുമ്പോൾ അദ്ദേഹം പറഞ്ഞതോർക്കുകയാണ്: ‘‘ധാരാളം പേർക്ക് ധാരാളം സമയവും ധാരാളം പണവും കൊടുത്താൽ അവർ നല്ലതെന്തെങ്കിലും ഉണ്ടാക്കാതിരിക്കില്ല.’’ പുതിയ ആശയങ്ങൾക്കായുള്ള അതിരില്ലാത്ത ആലോചന (BLUE SKY THINKING) ആയിരുന്നു മേനോന്റെ മനസ്സിൽ. അതു മറ്റൊരു അപാര വാനരപ്രശ്നമാണോ? അനന്തമായ വിഭവം കൊടുത്താൽ മികച്ച കണ്ടെത്തലുകളുണ്ടാകുമോ?
1955ൽ സംയോജന (FUSION) പ്രക്രിയ ആസന്നമായിരിക്കുന്നുവെന്നു ഡോ. ഹോമി ഭാഭാ പറഞ്ഞു. ധാരാളം പണവും ധാരാളം ഗവേഷകരും കഠിനമായി യത്നിച്ചു. ഇന്നും സാങ്കേതികജയം അകലെത്തന്നെ. ഒരു കുരങ്ങ് ടൈപ്റൈറ്ററിന്റെ കീബോർഡിൽ അലസമായി അങ്ങിങ്ങ് അമർത്തിയാൽ ഷെയ്ക്‌സ്പിയറിന്റെ സർവകൃതികളും അടിക്കും എന്ന വിശ്വാസം വിലപ്പോകുന്നില്ല. ചാറ്റ് ജിപിടിക്കു സാധിക്കുമോ? മനുഷ്യരുടെ ഭാഷയിൽ പരിശീലനം അതിനുണ്ട്. സാർഥകമായ പദപ്രയോഗത്തിനുള്ള കഴിവുമുണ്ട്. മനുഷ്യബുദ്ധിയെ അനുകരിക്കുന്ന നിർമിതബുദ്ധിയുമാണ്.
∙ പഴമക്കാരുടെ വിദ്യാഭ്യാസവും ഇളമുറക്കാരുടെ ആരോഗ്യവും
നിങ്ങളുടെ വിദ്യാഭ്യാസയോഗ്യത പേരക്കുട്ടികൾക്ക് ആരോഗ്യവും ആയുസ്സും നൽകും. അങ്ങനെ ഒരു കൗതുകമുണ്ടെന്നു പറയുന്നു, രണ്ടു വർഷം മുൻപ് സ്വിറ്റ്സർലൻഡിലെ ഇടിഎച്ച് സൂറിക് പബ്ലിക് യൂണിവേഴ്സിറ്റിയിലെ ഡോ. കാതറിന കപ്പും സംഘവും നടത്തിയ പഠനം. അവർ കണ്ടെത്തിയ ജനിതകാതീത ഘടകങ്ങളാണ് ഈ സ്വാധീനത്തിനു കാരണം.
അതു വായിച്ചപ്പോൾ ഞാൻ എന്റെ പ്രിയപ്പെട്ട മുത്തച്ഛനെ ആദരത്തോടെ ഓർത്തു. ഞങ്ങളുടെ പിറന്നാൾ ഒരേ ദിവസമാണ്. കുട്ടിക്കാലത്ത് ഒന്നിച്ചിരുന്ന് ഒരേ ഇലയിൽനിന്നു പിറന്നാൾ സദ്യ കഴിച്ചിരുന്ന കാര്യം അമ്മ പറയാറുണ്ട്. അദ്ദേഹം, പാലക്കാട്ട് മഞ്ഞളൂരിൽ കണക്കുവീട്ടിൽ കുട്ടിരാമ മേനോൻ രണ്ടു ബിരുദങ്ങൾ സ്വന്തമാക്കിയ ആളാണ്. അദ്ദേഹത്തിന്റെ കാൽപാടുകൾ പിന്തുടർന്നു ഞാൻ മൂന്നു ബിരുദങ്ങളെടുത്തു. അദ്ദേഹത്തിന്റെ ബൗദ്ധികസ്വത്തും നേട്ടങ്ങളും എനിക്കു വറ്റാത്ത പ്രചോദനം തരുന്നു.
കോളജ് ബിരുദമുള്ള മുത്തച്ഛനോ മുത്തശ്ശിയോ ഉണ്ടെങ്കിൽ പേരക്കുട്ടികളുടെ കോശതലത്തിലുള്ള പ്രായമാവൽ കുറയുന്നു എന്നാണ് പുതിയ വെളിപ്പെടുത്തൽ. യുഎസിലെ കലിഫോർണിയ, ഡ്രെക്സെൽ, നോർത്ത് കാരോലൈന എന്നീ മൂന്നു സർവകലാശാലകളിലെ ഗവേഷകരാണ് ഈ വിസ്മയവിവരം കണ്ടെത്തിയത്.
എന്റെ മുത്തച്ഛനു വിദ്യാഭ്യാസത്തോടുണ്ടായിരുന്ന ദൃഢാസക്തി എങ്ങനെ എന്റെ ജീവശാസ്ത്രപരമായ ഭാഗധേയത്തെ നിഗൂഢമായി രൂപപ്പെടുത്തിയോ അതുപോലെ എന്റെ അക്കാദമിക പ്രവർത്തനങ്ങൾ എന്റെ പേരക്കുട്ടികളുടെ ഭാവിയിലെ ആരോഗ്യത്തിനു കരുത്തേകാം.
ഇതിന്റെ പിറകിലുള്ള ജീവശാസ്ത്രം രസകരമാണ്. ഡിഎൻഎ മെഥിലേഷൻ (ജീവിതശൈലീമാറ്റങ്ങളെ പിന്തുടർന്നു തന്മാത്രാപ്രായത്തെ – MOLECULAR AGE– ഗണിച്ചെടുക്കുന്ന വിദ്യ) എന്ന പ്രക്രിയയിലൂടെ ജീവകോശങ്ങൾ പ്രായമാകുന്നതിനെ ഗവേഷകർ പിന്തുടരുന്നു. അവർ എപ്പിജനറ്റിക് പണിയായുധങ്ങളുപയോഗിച്ചു ഡിഎൻഎ മെഥിലേഷൻ മൂലമുള്ള മാറ്റങ്ങൾ കണക്കാക്കി ജീവശാസ്ത്ര വയസ്സു നിർണയിക്കുന്നു. പിന്നെ യഥാർഥ വയസ്സുമായി താരതമ്യം ചെയ്യുന്നു. അപ്പോൾ ഉന്നതവിദ്യാഭ്യാസമുള്ള തലമുറയുടെ പേരക്കുട്ടികളുടെ ജൈവഘടികാരം സാവകാശത്തിലാണ് മുന്നോട്ടു നീങ്ങുന്നതെന്നു കണ്ടു.
മിതമായ പോഷകാഹാരം, കൃത്യമായ വ്യായാമം, ക്രമമായ വൈദ്യപരിശോധന; ഇത്രയുമായാൽ ആരോഗ്യം സുരക്ഷിതമായി എന്നാണു പ്രമാണം. ഇപ്പോഴിതാ ഗവേഷകർ പുതിയൊരു രാശികൂടി കണ്ടെത്തിയിരിക്കുന്നു. നമ്മുടെ നിയന്ത്രണത്തിനപ്പുറം, മുൻതലമുറയുടെ വിദ്യാഭ്യാസം. അതെ, വിദ്യകൊണ്ടു പ്രബുദ്ധരാകൂ; ആരോഗ്യസമ്പന്നരുമാകൂ.