തിരിച്ചറിഞ്ഞത് നെതർലൻഡ്സിൽ: 5 ദിവസത്തിനകം ഈ ലക്ഷണങ്ങൾ; എച്ച്എംപിവി ഇന്ത്യയിൽ പരിഭ്രാന്തി പരത്തുന്നത് എന്തുകൊണ്ട്?
ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ചൈനയിൽ പടർന്നുപിടിക്കുന്നതിനെക്കുറിച്ച് ഇപ്പോൾ കാര്യമായ ചർച്ചകൾ നടക്കുന്നുണ്ട്. ഹ്യൂമൻ മെറ്റന്യൂമോവൈറസ് (എച്ച്എംപിവി) എന്ന ജീവകണമാണ് ചർച്ചകളുടെ കേന്ദ്രബിന്ദു. ചൈനയിൽ ഇപ്പോഴുണ്ടായിരിക്കുന്ന പകർച്ചവ്യാധിയുടെ ഉറവിടങ്ങൾ മൈക്കോപ്ലാസ്മ ബാക്ടീരിയകൾ, എച്ച്എംപിവി, കൊറോണയുടെ വകഭേദമായ സാർസ്-കോവ്-2 വൈറസ്, ഇൻഫ്ലുവൻസ വൈറസ് തുടങ്ങിയവയാണെന്ന് ഔദ്യോഗികവൃത്തങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. ന്യൂമോവിരിഡേ വൈറസ് കുടുംബത്തിൽപെട്ടതാണ് എച്ച്എംപിവി. സാധാരണയായി കണ്ടുവരുന്ന ആർഎസ്‌വി (റെസ്പിറേറ്ററി സിൻസിഷ്യൽ വൈറസ്) എന്ന ശ്വാസകോശ രോഗകാരിയായ വൈറസുമായി ഇതിനു വളരെയേറെ സാമ്യമുണ്ട്. മുണ്ടിനീര് പരത്തുന്ന വൈറസും ഇതേ കുടുംബത്തിലേതാണ്. ശ്വാസകോശ അണുബാധയ്ക്കു കാരണമാകുന്നതായി ഇതിനകം കണ്ടെത്തിയിട്ടുള്ള വൈറസാണ് എച്ച്എംപിവി. ആഗോളതലത്തിൽ, ന്യുമോണിയ പോലുള്ള ശ്വാസകോശ അണുബാധയുമായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരിൽ 3 ശതമാനം മുതൽ 10 ശതമാനം വരെ പേരുടെ രോഗകാരണം എച്ച്എംപിവി ആണെന്നു പഠനങ്ങൾ പറയുന്നു. ശ്വാസകോശ അണുബാധ മൂലം മരിക്കുന്ന, അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളിൽ

ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ചൈനയിൽ പടർന്നുപിടിക്കുന്നതിനെക്കുറിച്ച് ഇപ്പോൾ കാര്യമായ ചർച്ചകൾ നടക്കുന്നുണ്ട്. ഹ്യൂമൻ മെറ്റന്യൂമോവൈറസ് (എച്ച്എംപിവി) എന്ന ജീവകണമാണ് ചർച്ചകളുടെ കേന്ദ്രബിന്ദു. ചൈനയിൽ ഇപ്പോഴുണ്ടായിരിക്കുന്ന പകർച്ചവ്യാധിയുടെ ഉറവിടങ്ങൾ മൈക്കോപ്ലാസ്മ ബാക്ടീരിയകൾ, എച്ച്എംപിവി, കൊറോണയുടെ വകഭേദമായ സാർസ്-കോവ്-2 വൈറസ്, ഇൻഫ്ലുവൻസ വൈറസ് തുടങ്ങിയവയാണെന്ന് ഔദ്യോഗികവൃത്തങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്.
ന്യൂമോവിരിഡേ വൈറസ് കുടുംബത്തിൽപെട്ടതാണ് എച്ച്എംപിവി. സാധാരണയായി കണ്ടുവരുന്ന ആർഎസ്‌വി (റെസ്പിറേറ്ററി സിൻസിഷ്യൽ വൈറസ്) എന്ന ശ്വാസകോശ രോഗകാരിയായ വൈറസുമായി ഇതിനു വളരെയേറെ സാമ്യമുണ്ട്. മുണ്ടിനീര് പരത്തുന്ന വൈറസും ഇതേ കുടുംബത്തിലേതാണ്. ശ്വാസകോശ അണുബാധയ്ക്കു കാരണമാകുന്നതായി ഇതിനകം കണ്ടെത്തിയിട്ടുള്ള വൈറസാണ് എച്ച്എംപിവി. ആഗോളതലത്തിൽ, ന്യുമോണിയ പോലുള്ള ശ്വാസകോശ അണുബാധയുമായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരിൽ 3 ശതമാനം മുതൽ 10 ശതമാനം വരെ പേരുടെ രോഗകാരണം എച്ച്എംപിവി ആണെന്നു പഠനങ്ങൾ പറയുന്നു. ശ്വാസകോശ അണുബാധ മൂലം മരിക്കുന്ന, അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളിൽ ഒരു ശതമാനത്തിന്റെ മരണകാരണവും ഈ വൈറസാണ്.
എച്ച്എംപിവി മൂലമുള്ള അണുബാധയുടെ തീവ്രത ആർഎസ്‌വിയുടേതിനു സമാനമാണ്. കുട്ടികളിലും പ്രായമായവരിലും രോഗപ്രതിരോധശേഷി കുറഞ്ഞ മറ്റ് ആളുകളിലുമാണ് തീവ്രത കൂടിയ അണുബാധ കണ്ടുവരുന്നത്. ബാക്ടീരിയ മൂലമുള്ള അണുബാധ എളുപ്പമാക്കാനും എച്ച്എംപിവിക്കു കഴിയും. ആർഎസ്‌വി കൂടിയുണ്ടെങ്കിൽ രോഗത്തിന്റെ തീവ്രത പിന്നെയും കൂടും. ആസ്മ, സിഒപിഡി (ക്രോണിക് ഒബ്‌സ്ട്രക്ടീവ് പൾമനറി ഡിസീസ്) തുടങ്ങിയവ മൂലമുള്ള ശ്വാസതടസ്സം കൂടുതൽ വഷളാവാനും എച്ച്എംപിവി കാരണമാകുന്നു. എച്ച്എംപിവിയോടൊപ്പം സാർസ്-കോവ്-2 മൂലമുള്ള അണുബാധ കൂടി ഉണ്ടായാൽ രോഗത്തിന്റെ കാഠിന്യം കൂടുതൽ തീവ്രമാകുകയും രോഗിക്ക് ഓക്‌സിജൻ നൽകേണ്ടി വരികയും ചെയ്യും.
2001ൽ നെതർലൻഡ്സിൽ, ശ്വാസനാളത്തിൽ അണുബാധയുണ്ടായ കുട്ടികളിൽ നടത്തിയ പരിശോധനയിലാണ് എച്ച്എംപി വൈറസിനെ തിരിച്ചറിഞ്ഞത്. ഇതേ കാലയളവിൽ ഇന്ത്യയിലും ചൈനയിലുമൊക്കെ രോഗബാധ കണ്ടെത്തിയിരുന്നു. തുടർന്ന് ഈ വൈറസിന്റെ ജനിതകഘടനയെക്കുറിച്ചും രോഗവ്യാപന സവിശേഷതകളെക്കുറിച്ചും ചൈനയിൽ സമഗ്ര പഠനങ്ങൾ നടന്നു. മുൻവർഷങ്ങളിൽ കടുത്ത ശ്വാസകോശ അണുബാധയുണ്ടായ കുട്ടികളുടെ കേസുകളും പഠനവിധേയമാക്കി. എച്ച്എംപി വൈറസിന്റെ ജനിതക വകഭേദങ്ങളെക്കുറിച്ചുള്ള സവിശേഷ കണ്ടെത്തലുകൾക്ക് ആ പഠനങ്ങൾ സഹായകമായി.
ന്യൂക്ലിക് ആസിഡ് അടിസ്ഥാനമാക്കിയുള്ള, ആർടിപിസിആർ പോലുള്ള പരിശോധനകളിലൂടെയാണ് എച്ച്എംപിവിയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നത്. ഈ വൈറസ് മൂലമുള്ള ശ്വാസകോശ അണുബാധ ഇന്ത്യയിൽ നേരത്തേ ഉണ്ടായിരുന്നെങ്കിലും, ആവശ്യമായ പരിശോധനകൾക്കോ വൈറസിന്റെ ജനിതകവുമായി ബന്ധപ്പെട്ട പഠനഗവേഷണങ്ങൾക്കോ ഇവിടെ വിപുലമായ സൗകര്യങ്ങളില്ലാത്തതിനാൽ ഇതുസംബന്ധിച്ച കൃത്യമായ കണക്കെടുപ്പ് എളുപ്പമല്ല. എച്ച്എംപിവിക്കെതിരെ ഫലപ്രദമായ വാക്‌സീനുകളോ തെറപ്പികളോ ഇതുവരെ അംഗീകരിക്കപ്പെട്ടിട്ടുമില്ല.
സാധാരണയായി കണ്ടുവരുന്ന പകർച്ചവ്യാധികളുടെ രോഗകാരികളെക്കുറിച്ചുപോലും കൃത്യമായ വിവരങ്ങളോ അവയുടെ ജനിതകപഠനത്തെക്കുറിച്ചു വ്യക്തമായ ധാരണകളോ ഇവിടെ വേണ്ടത്രയില്ല എന്നതിനു തെളിവാണ് ഈ രോഗത്തെച്ചൊല്ലി ഇപ്പോഴുണ്ടായിരിക്കുന്ന പരിഭ്രാന്തി. പുതിയതരം അണുബാധകളെക്കുറിച്ചുള്ള ഗവേഷണങ്ങളുടെ അഭാവവും അതിനു കാരണമാണ്. പകർച്ചവ്യാധികളുണ്ടാകുമ്പോൾ രോഗം സ്ഥിരീകരിക്കാനും കണ്ടെത്തലുകൾ അംഗീകരിക്കപ്പെടാനുമുള്ള നടപടിക്രമങ്ങളിലെ സങ്കീർണതകളും കാരണമായിരിക്കാം.
നാട്ടിലോ വിദേശത്തോ എന്തെങ്കിലും പകർച്ചവ്യാധി പൊട്ടിപ്പുറപ്പെടുമ്പോൾ അതിനെ നേരിടാൻ നമ്മൾ സജ്ജരായിരിക്കണമെങ്കിൽ, രോഗം സ്ഥിരീകരിക്കാനും രോഗകാരണം കണ്ടുപിടിക്കാനുമുള്ള പരിശോധനകൾക്ക് അനുമതി ലഭ്യമാക്കാൻ അമേരിക്കയിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ (യുഎസ് എഫ്ഡിഎ) മാതൃകയിൽ സുതാര്യവും സുഗമവുമായൊരു സംവിധാനം ഇന്ത്യയിലും ഉടൻ ഏർപ്പെടുത്തേണ്ടതുണ്ട്. പകർച്ചവ്യാധി പോലുള്ള അടിയന്തരഘട്ടങ്ങളിൽ വാക്‌സീനുകളുടെയും മറ്റു മരുന്നുകളുടെയും ഉപയോഗത്തിനു വേഗത്തിൽ അനുമതി നൽകാൻ യുഎസ് എഫ്ഡിഎയ്ക്ക് അധികാരമുണ്ട് (എമർജൻസി യൂസ് ഓതറൈസേഷൻ). ലഭ്യമായ വിവരങ്ങളനുസരിച്ച്, നിലവിലെ എച്ച്എംപിവി രോഗവ്യാപനത്തിൽ ഭയപ്പെടാൻ ഒന്നും തന്നെയില്ല.
(ജീനോമിക്സ് ശാസ്ത്രജ്ഞനും കാർക്കിനോസ് ഹെൽത്ത് കെയറിലെ ചീഫ് ഡേറ്റ ഓഫിസറുമാണു ലേഖകൻ. അഭിപ്രായം വ്യക്തിപരം)
∙ ഒരിക്കൽകൂടി ജാഗ്രത കാട്ടാം
ഹ്യൂമൻ മെറ്റന്യൂമോവൈറസ് (എച്ച്എംപിവി) ചൈനയിൽ രണ്ടാഴ്ച മുൻപു പ്രത്യക്ഷപ്പെട്ടത് വളരെപ്പെട്ടെന്നു പടരാനുള്ള ശേഷിയുമായാണ്. കോവിഡ് 19 ലോകത്തെ ആരോഗ്യ സുസ്ഥിതിയെ തകർത്തെറിഞ്ഞത് അതിന്റെ മരണകാരണസാധ്യത കൊണ്ടായിരുന്നില്ലല്ലോ. കോവിഡ് ബാധിച്ചവരിലെ മരണസാധ്യത ഒരു ശതമാനം മാത്രമായിരുന്നു. പക്ഷേ, തീക്കാറ്റുപോലെ പടർന്നുപിടിക്കാനുള്ള അതിന്റെ കഴിവ് മരണസംഖ്യ ലോകത്തിലെമ്പാടുമായി 69 ലക്ഷമാക്കി ഉയർത്തിയെന്നു മാത്രം. സംക്രമണത്തിന്റെ തീവ്രതകൊണ്ടാണ് എച്ച്എംപിവിയും വെല്ലുവിളി ഉയർത്തുന്നത്. മാത്രമല്ല, കോവിഡ് കുട്ടികളെ കഴിയുന്നതും വെറുതെവിട്ടുവെങ്കിൽ പുതിയ രോഗം ഉന്നംവയ്ക്കുന്നതു പ്രധാനമായും കുട്ടികളെയാണ്. അതോടൊപ്പം കോവിഡിനെപ്പോലെ, പ്രായമായവരെയും മറ്റു രോഗങ്ങളുള്ളവരെയും.
കോവിഡിനു സമാനമായി, ചുമയിലും തുമ്മലിലും പുറത്തുവരുന്ന സൂക്ഷ്മ കണികകൾ (droplets), അതിലും ചെറിയ കണികകൾ (aerosols ), സ്പർശം, രോഗാണു സാന്നിധ്യമുള്ള വസ്തുക്കൾ (Fomites) എന്നിവ വഴിയാണ് രോഗം പകരുന്നത്. രോഗാണു ശരീരത്തിലെത്തി രോഗലക്ഷണം പ്രകടമാകുന്ന കാലയളവ് (incubation period) ഏകദേശം 5 ദിവസമാണ്. പനി, ജലദോഷം, ചുമ, തൊണ്ടവേദന, ക്ഷീണം, വിഷമകരമായ ശ്വസനം തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ. പനിയുടെ കാഠിന്യമാണ് സാധാരണ ഫ്ലൂവിൽനിന്ന് ഈ അസുഖത്തെ വേർതിരിക്കുന്നത്. കുട്ടികളിൽ ബ്രോങ്കൈറ്റിസ്, ബ്രോങ്കിയോലൈറ്റിസ്, ന്യുമോണിയ എന്നീ രോഗങ്ങളായി എച്ച്എംപിവി ബാധ മാറുമ്പോൾ ഗുരുതര സ്ഥിതിയാകുന്നു. ഇതേ കഠിനാവസ്ഥ തന്നെയാണ് പ്രായം ചെന്നവരിലും പ്രതിരോധശേഷി കുറഞ്ഞവരിലും മറ്റു രോഗങ്ങൾ (ഉദാ: പ്രമേഹം) ഉള്ളവരിലും എച്ച്എംപിവി സൃഷ്ടിക്കുന്നത്. ആദ്യ രോഗാണു പകർച്ചാസമയത്താണ് കൂടുതൽ കഠിനമായ രോഗം ഉണ്ടാവുന്നത്. വീണ്ടും വീണ്ടും രോഗം വരാനുള്ള സാധ്യതയും കൂടുതലാണ്.
താരതമ്യേന പുതിയ ഒരു രോഗമായതുകൊണ്ടും ആരോഗ്യത്തിനു വലിയ വെല്ലുവിളി ഇതുവരെ ഉയർത്താതിരുന്നതുകൊണ്ടും കൃത്യമായ മരുന്നും വാക്സീനും കണ്ടുപിടിക്കപ്പെട്ടിട്ടില്ല. റിബാവെറിൻ (Rebavirin) എന്ന ആന്റിവൈറൽ മരുന്ന് ഫലപ്രദമാണെന്നു പറയപ്പെടുന്നു. ചില വാക്സീനുകൾ ഉപയോഗിച്ചു നോക്കുന്നുണ്ടെങ്കിലും എത്രത്തോളം ഫലദായകമാണെന്ന് ഉറപ്പില്ല. കൈകൾ ഇരുപതു സെക്കൻഡെങ്കിലുമെടുത്ത് സോപ്പുപയോഗിച്ച് കൃത്യമായി ശുദ്ധമാക്കുക, ആവശ്യാനുസരണം സാനിറ്റൈസർ ഉപയോഗിക്കുക, മാസ്ക്കുകൾ ഫലപ്രദമായി ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ അടിസ്ഥാന ആരോഗ്യസന്ദേശങ്ങൾ മുറുകെപ്പിടിക്കേണ്ട സമയം കൂടിയാണ് ഇപ്പോൾ. ഇന്ത്യയിൽ ബെംഗളൂരു, ചെന്നൈ, അഹമ്മദാബാദ് എന്നിവിടങ്ങളിലാണ് രോഗം ഇന്നലെ റിപ്പോർട്ട് ചെയ്തത്. മലേഷ്യയിലും ഹോങ്കോങ്ങിലും രോഗം സാന്നിധ്യമറിയിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തിൽ നാം അതീവ ജാഗരൂകരാവേണ്ട സമയം ഒരിക്കൽകൂടി ആഗതമായിരിക്കുകയാണ്.
(ഐഎംഎയുടെ ‘നമ്മുടെ ആരോഗ്യം’ ചീഫ് എഡിറ്ററാണ് ലേഖകൻ)