ലോക പൊലീസ് തൊപ്പിയഴിക്കാൻ യുഎസ്; മസ്കിന്റെ എഴുത്തിൽ തെളിഞ്ഞത് ട്രംപിന്റെ മനസ്സ്! ഇത് ചൈനയ്ക്കുള്ള ‘പണി’യോ‘ കൈസഹായമോ’?
യുഎസ് പ്രസിഡന്റായി ഡോണൾഡ് ട്രംപിന്റെ രണ്ടാം വരവും ഇതുമൂലം ആ രാജ്യത്തിന്റെ നയങ്ങളിലും നിലപാടുകളിലും വന്നേക്കാവുന്ന മാറ്റങ്ങളും എങ്ങനെ നേരിടണമെന്ന ചിന്തയുമായാണ് മിക്ക രാഷ്ട്രങ്ങളും പുതുവർഷത്തെ എതിരേറ്റത്. പല രാജ്യങ്ങൾക്കെതിരെയും ട്രംപ് ഇതിനകം ഭീഷണി മുഴക്കിയിട്ടുണ്ടെങ്കിലും ഇവയിൽ ഏതൊക്കെ നടപ്പിൽ വരുത്തുമെന്ന് ആർക്കും ഒരു നിശ്ചയവുമില്ല. ഈ അനിശ്ചിതാവസ്ഥ ട്രംപ് ഔദ്യോഗികമായി സ്ഥാനമേൽക്കുന്ന ജനുവരി 20 വരെ തുടരാനാണ് സാധ്യത. കഴിഞ്ഞ ഒന്നര മാസമായി ട്രംപിനെ മുഖം കാണിക്കാനും ആശംസകൾ അറിയിക്കാനുമായി പല രാഷ്ട്രത്തലവന്മാരും യുഎസിൽ എത്തിയിരുന്നു. ഇതിൽ ആനന്ദം കണ്ടെത്തുന്നതിനൊപ്പം തന്നെ ഇവരിൽ പലരെയും കളിയാക്കാനും അധിക്ഷേപിക്കാനും ട്രംപ് മറന്നില്ല. ഈ രീതിയിൽ ലോകത്തിന്റെ പൂർണ ശ്രദ്ധയും തന്നിലേക്ക് ആകർഷിച്ചു നിർത്താനും ട്രംപിന് കഴിഞ്ഞു. എന്നാൽ മാധ്യമ ശ്രദ്ധയിൽ നിന്നകന്ന് തികച്ചും അക്ഷോഭ്യരായി ട്രംപിന്റെ വരവിനെ നേരിടാനൊരുങ്ങുന്ന രാജ്യമാണ് ചൈന. ട്രംപിന്റെ ഭീഷണികളിൽ ഭൂരിഭാഗവും ഉന്നമിടുന്നത് ചൈനയെയാണ്; എന്നാലും ബെയ്ജിങ് തികഞ്ഞ നിസ്സംഗത പാലിക്കുന്നുവെന്നത് പലരെയും അതിശയപ്പെടുത്തുന്നു. ചൈനയിൽ നിന്നുള്ള ഇറക്കുമതികൾക്ക് അധിക ചുങ്കം ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ട്രംപ് പ്രസിഡന്റ് ആയിരുന്നപ്പോൾ ചൈനയിൽ നിന്നുള്ള പല വസ്തുക്കളുടെയും മേൽ അമിത നികുതി ചുമത്തിയിരുന്നു. കോവിഡ് മഹാമാരിയെ സംബന്ധിച്ചുള്ള യാഥാർഥ്യങ്ങൾ ഷി ഷി ചിൻപിങ് തന്നിൽ നിന്ന് മറച്ചുവച്ചെന്നും തന്മൂലം യുഎസിൽ ഉണ്ടായ മരണങ്ങളാണ് 2020ൽ തന്റെ പരാജയത്തിനിടയാക്കിയ പ്രധാന കാരണമെന്നും

യുഎസ് പ്രസിഡന്റായി ഡോണൾഡ് ട്രംപിന്റെ രണ്ടാം വരവും ഇതുമൂലം ആ രാജ്യത്തിന്റെ നയങ്ങളിലും നിലപാടുകളിലും വന്നേക്കാവുന്ന മാറ്റങ്ങളും എങ്ങനെ നേരിടണമെന്ന ചിന്തയുമായാണ് മിക്ക രാഷ്ട്രങ്ങളും പുതുവർഷത്തെ എതിരേറ്റത്. പല രാജ്യങ്ങൾക്കെതിരെയും ട്രംപ് ഇതിനകം ഭീഷണി മുഴക്കിയിട്ടുണ്ടെങ്കിലും ഇവയിൽ ഏതൊക്കെ നടപ്പിൽ വരുത്തുമെന്ന് ആർക്കും ഒരു നിശ്ചയവുമില്ല. ഈ അനിശ്ചിതാവസ്ഥ ട്രംപ് ഔദ്യോഗികമായി സ്ഥാനമേൽക്കുന്ന ജനുവരി 20 വരെ തുടരാനാണ് സാധ്യത. കഴിഞ്ഞ ഒന്നര മാസമായി ട്രംപിനെ മുഖം കാണിക്കാനും ആശംസകൾ അറിയിക്കാനുമായി പല രാഷ്ട്രത്തലവന്മാരും യുഎസിൽ എത്തിയിരുന്നു. ഇതിൽ ആനന്ദം കണ്ടെത്തുന്നതിനൊപ്പം തന്നെ ഇവരിൽ പലരെയും കളിയാക്കാനും അധിക്ഷേപിക്കാനും ട്രംപ് മറന്നില്ല. ഈ രീതിയിൽ ലോകത്തിന്റെ പൂർണ ശ്രദ്ധയും തന്നിലേക്ക് ആകർഷിച്ചു നിർത്താനും ട്രംപിന് കഴിഞ്ഞു.
എന്നാൽ മാധ്യമ ശ്രദ്ധയിൽ നിന്നകന്ന് തികച്ചും അക്ഷോഭ്യരായി ട്രംപിന്റെ വരവിനെ നേരിടാനൊരുങ്ങുന്ന രാജ്യമാണ് ചൈന. ട്രംപിന്റെ ഭീഷണികളിൽ ഭൂരിഭാഗവും ഉന്നമിടുന്നത് ചൈനയെയാണ്; എന്നാലും ബെയ്ജിങ് തികഞ്ഞ നിസ്സംഗത പാലിക്കുന്നുവെന്നത് പലരെയും അതിശയപ്പെടുത്തുന്നു. ചൈനയിൽ നിന്നുള്ള ഇറക്കുമതികൾക്ക് അധിക ചുങ്കം ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ട്രംപ് പ്രസിഡന്റ് ആയിരുന്നപ്പോൾ ചൈനയിൽ നിന്നുള്ള പല വസ്തുക്കളുടെയും മേൽ അമിത നികുതി ചുമത്തിയിരുന്നു. കോവിഡ് മഹാമാരിയെ സംബന്ധിച്ചുള്ള യാഥാർഥ്യങ്ങൾ ഷി ചിൻപിങ് തന്നിൽ നിന്ന് മറച്ചുവച്ചെന്നും തന്മൂലം യുഎസിൽ ഉണ്ടായ മരണങ്ങളാണ് 2020ൽ തന്റെ പരാജയത്തിനിടയാക്കിയ പ്രധാന കാരണമെന്നും ട്രംപ് വിശ്വസിക്കുന്നു.
∙ എതിർക്കാൻ പടയൊരുക്കി ട്രംപ്
വിദേശകാര്യ വകുപ്പ് നയിക്കാൻ ട്രംപ് കൊണ്ടുവന്ന മാർക്കോ റുബിയോയും ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ പദവിയിലേക്ക് നിയമിച്ച മൈക്കിൾ വാട്സും പ്രതിരോധ സെക്രട്ടറി സ്ഥാനത്തേക്ക് നാമനിർദേശം ചെയ്ത പീറ്റ് ഹെഗ്സതും അറിയപ്പെടുന്ന ചൈന വിരുദ്ധരാണ്. ഇങ്ങനെ തന്ത്രപ്രധാനമായ പദവികളിൽ ചൈനയോട് കടുത്ത നിലപാട് സ്വീകരിക്കുന്ന വ്യക്തികളെ നിയമിച്ചതിലൂടെ ആ രാജ്യത്തോട് തന്റെ ഭരണകൂടത്തിന് ഒരു മമതയുമുണ്ടാകില്ലെന്ന സന്ദേശമാണ് ട്രംപ് നൽകുന്നത്. എന്നാൽ ഇതൊക്കെയായിട്ടും ചൈന കുലുങ്ങാത്തത് എന്തുകൊണ്ടാണ്? നമുക്ക് ലഭിക്കുന്ന വിവരങ്ങൾ ശരിയാണെങ്കിൽ ചൈന ഒരു വലിയ സാമ്പത്തിക പ്രതിസന്ധിയുടെ വക്കിലാണ്.
ഈ നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ ചൈനയിൽ ഉണ്ടായ ഉൽപാദനത്തിന്റെ കുതിപ്പും അതിനു ശേഷം പാശ്ചാത്യ ലോകത്തെ പിടിച്ചുലച്ച സാമ്പത്തിക മാന്ദ്യം തങ്ങളെ ബാധിക്കാതിരിക്കാൻ വേണ്ടി പണമൊഴുക്കിയതുമാണ് ഇന്നത്തെ പ്രശ്‌നങ്ങളുടെ മൂലകാരണം. ഈ സാഹചര്യം മുൻനിർത്തി ചൈനയിലെ ഫാക്ടറികൾ തങ്ങൾക്ക് ഉൽപന്നങ്ങൾ ഉണ്ടാക്കാനുള്ള ശേഷി ക്രമാതീതമായി വർധിപ്പിച്ചു. നിർമാണമേഖലയിൽ ആവശ്യത്തിലധികം കെട്ടിടങ്ങളും പാർപ്പിട സമുച്ചയങ്ങളും ഉയർന്നു. ഇപ്പോൾ ഈ ഫാക്ടറികളിൽ ഉണ്ടാക്കുന്ന സാധനങ്ങൾക്ക് വേണ്ടത്ര ഉപയോക്താക്കളില്ലാതായി.
പല കമ്പനികളും ‘ചൈന പ്ലസ് വൺ’ എന്ന പദ്ധതി പ്രകാരം ചൈനയ്ക്ക് പുറമേ മറ്റ് ഏതെങ്കിലും ഒരു രാജ്യത്തുനിന്നുകൂടി ഉൽപന്നങ്ങൾ വാങ്ങാൻ തുടങ്ങിയത് ഇവിടെയുള്ള ഫാക്ടറികൾക്ക് തിരിച്ചടിയായി. ഇതോടെ പലർക്കും ജോലി നഷ്ടമായി. പുതിയ തൊഴിലവസരങ്ങൾ ഉണ്ടാകാതിരിക്കാനും ഇത് കാരണമായി.
യുവാക്കളെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിച്ചത്. തൊഴിലില്ലായ്മ വർധിച്ചതോടെ ജനങ്ങളുടെ കൈവശമുള്ള പണത്തിന്റെ അളവ് ഗണ്യമായി കുറഞ്ഞു. ഇത് വീടുകളുടെയും ഫ്ലാറ്റുകളുടെയും വിൽപനയെ പ്രതികൂലമായി ബാധിച്ചു. ഇതുമൂലം ക്ഷീണം സംഭവിച്ചത് വിൽപനയ്ക്കായി പാർപ്പിടങ്ങൾ നിർമിച്ച വ്യക്തികൾക്ക് മാത്രമല്ല, ഇവർക്ക് സ്ഥലം നൽകിയ തദ്ദേശഭരണ സ്ഥാപനങ്ങളെയും ഇത് ബാധിച്ചു. ഈ രീതിയിൽ സ്ഥലം പാട്ടത്തിനു കൊടുക്കലായിരുന്നു അവരുടെ ഏറ്റവും വലിയ വരുമാന സ്രോതസ്സ്. ഇത് നിന്നുപോയതോടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം ഈ സ്ഥാപനങ്ങളും വല്ലാതെ വലഞ്ഞു.
ഇങ്ങനെ സമ്പദ്ഘടനയുടെ പ്രധാനപ്പെട്ട മേഖലകളെല്ലാം തന്നെ ബുദ്ധിമുട്ടുകൾ നേരിടുന്ന ഈ സമയത്ത് ചൈനയിൽ നിന്നുള്ള ഇറക്കുമതികൾക്ക് മേൽ യുഎസ് അധിക നികുതി ചുമത്തിയാൽ അത് സ്ഥിതി കൂടുതൽ ദുഷ്കരമാക്കും എന്ന കാര്യത്തിൽ സംശയമില്ല. പിന്നെയെന്താണ് ചൈന ഒരു കൂസലും കൂടാതെ തികഞ്ഞ ആത്മവിശ്വാസത്തോടെ നിൽക്കുന്നത്? ഇത് മറ്റു രാജ്യങ്ങളുടെ കണ്ണിൽ പൊടിയിടാനും സ്വന്തം ജനതയുടെ ആത്മധൈര്യം നിലനിർത്താനുമുള്ള ഒരു അടവാണോ? അതോ ഇതിന്റെ പിന്നിൽ പ്രത്യക്ഷത്തിൽ ഗ്രഹിക്കാൻ സാധിക്കാത്ത എന്തെങ്കിലും പ്രത്യേക കാരണങ്ങളുണ്ടോ?
ഇതേക്കുറിച്ച് കൂടുതൽ അറിയാൻ അൽപം വിശദമായ ഒരു വിശകലനം ആവശ്യമാണ്. ട്രംപിന്റെ വാക്കുകളും നയങ്ങളും പ്രത്യക്ഷത്തിൽ ചൈനയ്ക്ക് എതിരെയാണെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ മറ്റു രാജ്യങ്ങളെ സംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകളും നയങ്ങളും പരോക്ഷമായി ചൈനയ്ക്ക് ഉപകാരമായി വന്നേക്കും എന്നതാണ് വസ്തുത. ആദ്യം പാശ്ചാത്യ ലോകത്തിന്റെ, പ്രത്യേകിച്ച് യൂറോപ്പിന്റെ കാര്യം എടുക്കാം. ജോ ബൈഡന്റെ ഭരണകാലത്ത് ചൈനയ്ക്കെതിരെ ഈ രാജ്യങ്ങളെ സംയോജിപ്പിച്ചു പ്രവർത്തിക്കുന്നതിൽ അദ്ദേഹം വിജയിച്ചിരുന്നു.
∙ രാജ്യാന്തര സംഘടനകളോട് മുഖം തിരിവ്
റഷ്യയും യുക്രെയ്നും തമ്മിൽ നടക്കുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നാറ്റോ സഖ്യത്തെ ശക്തിപ്പെടുത്തുക വഴി യുഎസ് യൂറോപ്പിലെ ഭൂരിഭാഗം രാജ്യങ്ങളെയും തങ്ങൾക്കൊപ്പം നിർത്തി. റഷ്യയ്ക്ക് സഹായങ്ങൾ ചെയ്തു കൊടുക്കുന്നു എന്ന ആരോപണത്തിന്റെ മുൾമുനയിൽ നിർത്തി ചൈനയെ പ്രതിക്കൂട്ടിലാക്കാനും ബൈഡൻ ഭരണകൂടത്തിന് സാധിച്ചു. ഇതിന്റെ ഫലമായി ചൈനയിൽ നിന്നുള്ള ഇലക്ട്രിക്ക് കാറുകൾ ഉൾപ്പെടെയുള്ളവയുടെ ഇറക്കുമതിക്ക് മേൽ യൂറോപ്യൻ യൂണിയൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇത് ചൈനയുടെ സാമ്പത്തിക സ്ഥിതി മോശമാക്കുന്നതിനും വഴിവച്ചു.
എന്നാൽ, ട്രംപിന് നാറ്റോയോട് തീരെ താൽപര്യമില്ലെന്നത് രഹസ്യമല്ല. യൂറോപ്പിലെ രാജ്യങ്ങൾ തങ്ങളുടെ രാജ്യസുരക്ഷയ്ക്കു വേണ്ടി പണം മാറ്റിവയ്ക്കുന്നില്ലെന്നും നാറ്റോയുടെ ആവശ്യത്തിനുള്ള ആൾബലവും പണവും നൽകുന്നില്ലെന്നും ട്രംപ് പറയുന്നത് വെറുതേയല്ല നാറ്റോയിൽ നിന്ന് യുഎസ് പിന്മാറുമെന്ന ഭീഷണി നടപ്പാക്കിയില്ലെങ്കിൽ പോലും ട്രംപ് ഭരണത്തിൽ യുഎസ് ഈ സഖ്യത്തിന്റെ പ്രവർത്തനങ്ങളിലും നടപടികളിലും സജീവ പങ്കാളിയാകില്ലെന്ന കാര്യം ഏകദേശം ഉറപ്പാണ്. നാറ്റോയോടുള്ള ട്രംപിന്റെ ഈ നയം ചൈനയ്ക്കെതിരെ യൂറോപ്യൻ രാജ്യങ്ങളുമായി ചേർന്ന് യുഎസ് ഉണ്ടാക്കിയ മുന്നണി തകർക്കാനുള്ള വഴി തെളിക്കും.
∙ മസ്ക്കിന്റെ ലേഖനം ട്രംപിന്റെ മനസ്സോ?
ഈ രാജ്യങ്ങൾ ചൈനയോട് കൂടുതൽ ഉദാരമായ സമീപനം സ്വീകരിക്കാൻ തീരുമാനിച്ചാൽ ഇറക്കുമതികളുടെ മേലുള്ള നിയന്ത്രണങ്ങളും നീക്കംചെയ്യും. ഇതുവഴി യൂറോപ്യൻ വിപണികളിലേക്കുള്ള ചൈനയുടെ പാത വീണ്ടും സുഗമമാകും. ഇതിന്റെ ഒരു ഉദാഹരണം ജർമനിയുമായി അടുത്ത ദിവസങ്ങളിൽ ഉണ്ടായ സംവാദത്തിൽ കാണാൻ സാധിക്കും. ട്രംപിന്റെ അടുത്ത ഉപദേശകനായി രംഗത്തുവന്നിട്ടുള്ള ഇലോൺ മസ്ക് എന്ന ശതകോടിശ്വരൻ ജർമനിയിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പിൽ വലുതുപക്ഷ തീവ്രവാദ പാർട്ടിയെ പിന്തുണച്ച് ലേഖനം എഴുതിയത് വിവാദമായിരുന്നു. ഇത് ജർമനിയിലെ മറ്റു രാഷ്ട്രീയ കക്ഷികളുടെ പ്രകോപനത്തിനു ഇടനൽകി.
യൂറോപ്പിലെ രാജ്യങ്ങളിൽ ചൈനയുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന ഭരണകൂടമാണ് ജർമനിയിലേത്. റഷ്യ യുക്രെയ്നിൽ നടത്തിയ കടന്നുകയറ്റവും അതിനു ചൈന നൽകുന്ന പിന്തുണയും യുഎസ് നിർബന്ധവും എല്ലാംകൂടി ചേർന്നാണ് ബെർലിനും ബെയ്ജിങ്ങും തമ്മിലുള്ള അടുപ്പം അൽപമെങ്കിലും കുറയാനുള്ള സാഹചര്യമൊരുക്കിയത്. മസ്കിന്റെ വാക്കുകളും അതിനു ട്രംപ് നൽകുന്ന മൗനാനുവാദവും ജർമനിയും യുഎസും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകൾ ഉണ്ടാക്കുകയും ഇത് അന്തിമമായി ചൈനയ്ക്ക് അനുകൂലമായി ഭവിക്കുകയും ചെയ്യും.
ഇതിനു സമാനമായ ഒരു സ്ഥിതിവിശേഷം തങ്ങളുടെ അയൽപക്കത്തും സംജാതമാകുമെന്ന് ചൈന പ്രതീക്ഷിക്കുന്നു. ചൈനയുടെ അടുത്ത് കിടക്കുന്ന ജപ്പാൻ, ദക്ഷിണ കൊറിയ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങൾ യുഎസുമായി അടുപ്പം സൂക്ഷിക്കുന്നവരാണ്. ഇവരുമായി യുഎസിന് സൈനിക സഹായത്തിന് ഉടമ്പടിയുമുണ്ട്. കഴിഞ്ഞ വർഷം തെക്കൻ ചൈന സമുദ്രത്തിൽ ചൈനയും ഫിലിപ്പീൻസും തമ്മിലുണ്ടായ സംഘർഷം വഷളായപ്പോൾ, ആവശ്യം വന്നാൽ തങ്ങൾ ഇടപെടാൻ മടിക്കില്ലെന്ന കർശന സന്ദേശം യുഎസ് നൽകുകയും ചെയ്തു.
അതുപോലെ തയ്‌വാന്റെ ഏറ്റവും വലിയ ധൈര്യവും യുഎസ് അവർക്ക് വിൽക്കുന്ന ആയുധങ്ങളും മറ്റു സഹായങ്ങളുമാണ്. 2023ൽ യുഎസിലെ പ്രതിനിധിസഭയുടെ സ്പീക്കർ നാൻസി പെലോസി തയ്‌വാൻ സന്ദർശിച്ചതും തയ്‌വാനിൽ അധികാരത്തിൽ വന്ന പുതിയ പ്രസിഡന്റ് ലൈ ചിങ്-തെ ഹവായ് ദ്വീപുകളിലേക്ക് യാത്ര ചെയ്തതും ചൈനയെ പ്രകോപിച്ചിരുന്നു. തയ്‌വാൻ തുരുത്തിൽ കൂടുതൽ സൈനികാഭ്യാസങ്ങൾ നടത്തിയാണ് ചൈന ഇതിനോടെല്ലാമുള്ള തങ്ങളുടെ ദേഷ്യവും കോപവും പ്രകടിപ്പിച്ചത്.
തയ്‌വാനെതിരെ കൂടുതൽ കടുത്ത നടപടികളിലേക്ക് ചൈന കടക്കാത്തത് ഈ ദ്വീപിന് യുഎസ് ഭരണകൂടത്തിന്റെ പരിപൂർണ പിന്തുണയുള്ളതിനാലാണ്. തെക്ക് കിഴക്കൻ ഏഷ്യയിലെ സിംഗപ്പൂർ, തായ്‌ലൻഡ്, വിയറ്റ്നാം മുതലായ രാജ്യങ്ങൾ ചൈനയോട് അടുപ്പം സൂക്ഷിക്കുന്നുണ്ടെങ്കിലും ഇവരാരും ഈ പ്രദേശത്ത് ചൈനയുടെ മേൽക്കോയ്മ ആഗ്രഹിക്കുന്നില്ല. ഈ കാരണത്താൽ ഈ മേഖലയിൽ ഇവർ യുഎസിന്റെ സജീവ സാന്നിധ്യം കാംക്ഷിക്കുന്നുമുണ്ട്. ഇവിടെയുള്ള രാജ്യങ്ങളിൽ മിക്കവാറും എല്ലാവരും ചൈന പ്ലസ് വൺ നയത്തിന്റെ ഗുണഭോക്താക്കളുമാണ്. അതിനാൽ നിലവിലെ സ്ഥിതി മാറ്റമില്ലാതെ തുടരുന്നതിലാണ് ഇവർക്ക് താൽപര്യം.
എന്നാൽ കിഴക്കൻ, തെക്ക് കിഴക്കൻ ഏഷ്യയിലെ ഈ രാജ്യങ്ങൾക്ക് ഇതുവരെ തുടർന്നിരുന്ന രീതിയിലുള്ള നിരുപാധിക പിന്തുണ ട്രംപ് തുടരുമോ എന്ന് ഉറപ്പിച്ചു പറയാൻ കഴിയില്ല. ചൈനയുടെ അടുത്ത് സ്ഥിതിചെയുന്ന തയ്‌വാനും ദക്ഷിണ കൊറിയയ്ക്കും യുഎസിന്റെ സൈനിക സഹായം ഉണ്ടാകുമെന്ന ഉറപ്പ് അവരുടെ നിലനിൽപ്പിന് തന്നെ അത്യന്താപേക്ഷിതമാണ്. ഈ വിഷയത്തിൽ ട്രംപ് ഇതുവരെ മനസ്സു തുറന്നിട്ടില്ല. യുഎസ് നിലവിലെ നയം മാറ്റുകയോ തുടരുന്ന കാര്യത്തിൽ അമാന്തം കാണിക്കുകയോ ചെയ്താൽ അത് ഈ പ്രദേശത്ത് ചൈനയുടെ സ്വാധീനം വർധിക്കാൻ സഹായിക്കും.
∙ ട്രംപിനെ കിട്ടില്ല, ലോക പൊലീസാകാൻ!
ട്രംപിന്റെ പ്രഖ്യാപിത നയപ്രകാരം യുഎസ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടാകുന്ന പ്രശ്നങ്ങളിൽ ഇടപെടുന്നത് കുറയ്ക്കുകയും തങ്ങളുടെ സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കാൻ കൂടുതൽ ശ്രമിക്കുകയും ചെയ്യും. ചുരുക്കിപ്പറഞ്ഞാൽ, ലോകത്തിന്റെ കാവലാളായി പ്രവർത്തിക്കാൻ ട്രംപിന്റെ ഭരണത്തിൻ കീഴിലുള്ള യുഎസിനെ കിട്ടില്ല. ലോകത്തെ രണ്ടാമത്തെ വലിയ ശക്തിയെന്ന നിലയിൽ ഇത് ചൈനയുടെ പ്രാധാന്യം കൂട്ടാൻ സഹായിക്കും. തെക്കൻ അമേരിക്ക, ആഫ്രിക്ക, ഓസ്‌ട്രേലിയ ഭൂഖണ്ഡങ്ങളിൽ ചൈന ഈ അവസരം നന്നായി ഉപയോഗിക്കും എന്ന കാര്യവും ഉറപ്പാണ്.
ഇതുപോലെ തന്നെയാണ് രാജ്യാന്തര സംഘടനകളുടെ കാര്യവും. ലോകാരോഗ്യ സംഘടനയിൽ നിന്ന് യുഎസ് പിന്മാറുമെന്ന ഭീഷണി ട്രംപ് മുഴക്കിയിട്ടുണ്ട്. യുഎന്നിലും അദ്ദേഹത്തിന് വിശ്വാസമില്ല. ഈ പ്രധാനപ്പെട്ട സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ യുഎസ് താൽപര്യമെടുത്തില്ലെങ്കിൽ അതിന്റെ ഗുണഭോക്താവും ചൈന തന്നെയാകും. ഇങ്ങനെ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് അധിക നികുതി ചുമത്തുന്നതൊഴിച്ചാൽ ട്രംപിന്റെ മറ്റു നയങ്ങളെല്ലാം ബെയ്ജിങ്ങിന് ഗുണകരമാകുമെന്ന വിചിത്രമായ സ്ഥിതിവിശേഷമാണ് ഉരുത്തിരിയുന്നത്.
നികുതിയുടെ കാര്യത്തിലും ചൈനയ്ക്ക് പ്രതീക്ഷയ്ക്കു വകയുണ്ട് കാരണം ട്രംപിന്റെ മുഖ്യ ഉപദേശകനായ ഇലോൺ മസ്‌ക്കിന്റെ ഉടമസ്ഥതയിലുള്ള ടെസ്‌ല കാർ കമ്പനിയുടെ കാറുകൾ നിർമിക്കുന്ന ഫാക്ടറികളിൽ ചിലത് ചൈനയിലാണ് സ്ഥിതി ചെയ്യുന്നത്. ട്രംപും മസ്കും ആത്യന്തികമായി ബിസിനസുകാരാണ്. തങ്ങളുടെ കച്ചവടത്തിന് ദോഷം വരുന്ന നടപടികൾക്ക് അവർ മുതിരില്ല. അതുകൊണ്ട് ചുങ്കത്തിന്റെ കാര്യത്തിലും ട്രംപ് ചില ഇളവുകൾ കൊണ്ടുവന്നാലും അദ്ഭുതപ്പെടേണ്ടതില്ല. ഇതെല്ലാം കൊണ്ടാണ് ട്രംപിനെ രണ്ടാം വരവിന്റെ പേരിൽ മറ്റു രാഷ്ട്രത്തലവന്മാരെ അലട്ടുന്ന അല്ലലുകളും വേവലാതികളും ഷി ചിൻപിങ്ങിനെ ബാധിക്കാത്തത്. ഒരു ചെറിയ കാലയളവിലേക്ക് അധിക ചുങ്കം ചുമത്തുന്നത് മൂലം ചൈനയുടെ യുഎസിലേക്കുള്ള കയറ്റുമതികൾ കുറഞ്ഞേക്കാം; ഇതുകാരണം സാമ്പത്തിക പ്രശ്‌നങ്ങൾ കൂടുതൽ രൂക്ഷമാവുകയും ചെയ്തേക്കാം.
എന്നാൽ ട്രംപിന്റെ മറ്റു രാഷ്ട്രങ്ങളോടുള്ള നിലപാടുകൾ ചൈനയുടെ ഉൽപന്നങ്ങൾ ആ വിപണികളിൽ ഇപ്പോൾ നേരിടുന്ന നിയന്ത്രണങ്ങളിൽ നിന്ന് ഇളവ് നേടാൻ സഹായിക്കുമെന്നതിൽ സംശയമില്ല. ഇത് കാലക്രമേണ സാമ്പത്തിക ബുദ്ധിമുട്ടുകൾ കുറയ്ക്കുകയും ചെയ്യും. ഇതോടൊപ്പം തന്നെ ട്രംപിന്റെ നയങ്ങൾ ലോക രാജ്യങ്ങളുടെയും രാജ്യാന്തര സംഘടനകളുടെയും മേലുള്ള ചൈനയുടെ സ്വാധീന വലയം വിപുലീകരിക്കാനും കിഴക്ക്, തെക്ക് – കിഴക്കൻ ഏഷ്യയിലെ രാജ്യങ്ങളുടെ മേൽ തങ്ങളുടെ മേൽക്കോയ്മ സ്ഥാപിക്കാനുമുള്ള വഴിതെളിച്ചേക്കാം .
ട്രംപിന്റെ വാക്കുകളും പ്രവൃത്തികളും തമ്മിൽ വലിയ അന്തരം ഉണ്ടാകാറുണ്ടെന്നാണ് ഇതുവരെയുള്ള അദ്ദേഹത്തിന്റെ ചരിത്രം നമ്മെ പഠിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഭീഷണികൾ എത്ര മാത്രം പ്രവൃത്തിയിലേക്ക് നീങ്ങുമെന്ന് ഇപ്പോൾ പ്രവചിക്കാൻ സാധിക്കില്ല. എന്നിരുന്നാലും ട്രംപ് തന്റെ നിലപാടുകളും നടപടികളും വഴി സാമ്പത്തിക ക്ലേശം നേരിടുന്ന ചൈനയ്ക്ക് ഒരു കൈസഹായം ആവുകയാണെങ്കിൽ അത് ഈ ദശകത്തിലെ ഏറ്റവും വലിയ വിരോധാഭാസമായി തന്നെ ചരിത്രം വിധിയെഴുതും.