‘അൽ ഖായിദയിലാണ് അവരുടെ വേരുകൾ’; നാലുഭാഗത്തും ശത്രുക്കൾ; കുര്ദുകൾക്ക് മുന്നിൽ ഇനി ഭീതിയുടെ ദിനങ്ങൾ
സിറിയയുടെ വടക്കുകിഴക്കൻ മേഖല അറിയപ്പെടുന്നതു റോജാവ എന്നാണ്. ഇതു രണ്ടാം തവണയാണു മാധ്യമ പ്രവർത്തക എന്ന നിലയിൽ ഈ നാടു ഞാൻ സന്ദർശിക്കുന്നത്. കഴിഞ്ഞ 5 വർഷത്തിൽ, 2019 നു ശേഷം റോജാവയുടെ തലസ്ഥാനമായ ഖാമിഷ്‌ലോ വല്ലാതെ മാറിയിരിക്കുന്നു. പുതിയ കെട്ടിടങ്ങൾ തലയുയർത്തിയിട്ടുണ്ട്. മുൻപ് ഐഎസിന്റെ നിയന്ത്രത്തിലായിരുന്ന അൽ ഹാസക്കായിലേക്കുള്ള എം7 ഹൈവേ അടക്കം റോഡുകൾ സ്വതന്ത്രമാക്കപ്പെട്ടു. ജനങ്ങൾ ഇപ്പോഴും ഭീതിയുടെ പിടിയിലാണ്. നാളെയെന്ത് എന്ന അനിശ്ചിതത്വം. ബഷാർ അൽ അസദ് ഭരണകൂടം വീണെങ്കിലും തുർക്കി അതിർത്തിയോടു ചേർന്ന സിറിയയിലെ കുർദുമേഖലയായ റോജാവയ്ക്കു സ്വാതന്ത്ര്യം ഇനിയും അകലെ. ഐഎസിനെതിരായ യുദ്ധകാലത്തു നേടിയെടുത്ത റോജാവ ഓട്ടണമസ് അഡ്മിനിസ്ട്രേഷൻ എന്ന പേരിലുള്ള പരിമിത സ്വയംഭരണമടക്കം നഷ്ടമാകുമോ എന്ന ഭീതി കുർദുകൾക്കുണ്ട്. നാലുചുറ്റും ശത്രുക്കളോടു പൊരുതുകയാണു കുർദുകൾ – തുർക്കിയുടെ പിന്തുണയുള്ള ഫ്രീ സിറിയൻ ആർമി എന്ന എസ്എൻഎ ഒരു വശത്ത്. ഐഎസ് പോലെയുള്ള ഭീകരസംഘടനകൾ മറ്റൊരു വശത്ത്.

സിറിയയുടെ വടക്കുകിഴക്കൻ മേഖല അറിയപ്പെടുന്നതു റോജാവ എന്നാണ്. ഇതു രണ്ടാം തവണയാണു മാധ്യമ പ്രവർത്തക എന്ന നിലയിൽ ഈ നാടു ഞാൻ സന്ദർശിക്കുന്നത്. കഴിഞ്ഞ 5 വർഷത്തിൽ, 2019 നു ശേഷം റോജാവയുടെ തലസ്ഥാനമായ ഖാമിഷ്‌ലോ വല്ലാതെ മാറിയിരിക്കുന്നു. പുതിയ കെട്ടിടങ്ങൾ തലയുയർത്തിയിട്ടുണ്ട്. മുൻപ് ഐഎസിന്റെ നിയന്ത്രത്തിലായിരുന്ന അൽ ഹാസക്കായിലേക്കുള്ള എം7 ഹൈവേ അടക്കം റോഡുകൾ സ്വതന്ത്രമാക്കപ്പെട്ടു.
ജനങ്ങൾ ഇപ്പോഴും ഭീതിയുടെ പിടിയിലാണ്. നാളെയെന്ത് എന്ന അനിശ്ചിതത്വം. ബഷാർ അൽ അസദ് ഭരണകൂടം വീണെങ്കിലും തുർക്കി അതിർത്തിയോടു ചേർന്ന സിറിയയിലെ കുർദുമേഖലയായ റോജാവയ്ക്കു സ്വാതന്ത്ര്യം ഇനിയും അകലെ. ഐഎസിനെതിരായ യുദ്ധകാലത്തു നേടിയെടുത്ത റോജാവ ഓട്ടണമസ് അഡ്മിനിസ്ട്രേഷൻ എന്ന പേരിലുള്ള പരിമിത സ്വയംഭരണമടക്കം നഷ്ടമാകുമോ എന്ന ഭീതി കുർദുകൾക്കുണ്ട്.
നാലുചുറ്റും ശത്രുക്കളോടു പൊരുതുകയാണു കുർദുകൾ – തുർക്കിയുടെ പിന്തുണയുള്ള ഫ്രീ സിറിയൻ ആർമി എന്ന എസ്എൻഎ ഒരു വശത്ത്. ഐഎസ് പോലെയുള്ള ഭീകരസംഘടനകൾ മറ്റൊരു വശത്ത്. ‘അന്തസ്സുള്ള ജീവിതം സാധ്യമാകുന്ന കുർദ് സ്വയംഭരണ സർക്കാരാണു ഞങ്ങൾക്കു വേണ്ടത്’– സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സസിന്റെ (എസ്ഡിഎഫ്) ഒരു മുതിർന്ന നേതാവ് ദ് വീക്കിനോടു പറഞ്ഞു. അസദ് റഷ്യയിലേക്കു പലായനം ചെയ്യുകയും ഹയാത്ത് തഹ്‌രീർ അൽ ശാം (എച്ച്ടിഎസ്) ഭരണം പിടിക്കുകയും ചെയ്തപ്പോൾ റോജാവയിലെ കുർദുകൾ തെരുവിൽ നൃത്തം ചെയ്തു. തലസ്ഥാനമായ ഖാമിഷ്‌ലോയിലെ അസദ് പ്രതിമ വലിച്ചുതാഴെയിട്ടു.
ഒരു ദിവസത്തിനുശേഷം ഖാമിഷ്‌ലോയിലെ അസദ് സൈന്യത്തിന്റെ ആയുധപ്പുരകൾ തുർക്കിയും ഇസ്രയേലും ബോംബിട്ടു. അതിനുമുൻപേ അവിടത്തെ ആയുധശേഖരമത്രയും കുർദുസേന കൈക്കലാക്കിയെന്നാണു വിവരം. തുർക്കിപിന്തുണയുള്ള കുർദുവിരുദ്ധ സേനയ്ക്കെതിരെ പൊരുതാനാണിത്. അസദിൽനിന്നു ഭരണം പിടിച്ച പ്രതിപക്ഷസഖ്യത്തെ നയിക്കുന്ന എച്ച്ടിഎസിനു പിന്തുണ നൽകി സ്വയംഭരണാവകാശം നിലനിർത്താനാണു കുർദുകൾ ശ്രമിക്കുന്നത്. സിറിയൻ പ്രതിപക്ഷം ഉപയോഗിക്കുന്ന ത്രിനക്ഷത്ര പതാകയാണു റോജാവയിലും ഉയർത്തുന്നത്. നിലവിലെ സിറിയൻ ഭരണകൂടത്തോടുള്ള കൂറു പ്രകടിപ്പിക്കാനാണിത്.
സിറിയ പിടിച്ച എച്ച്ടിഎസ് കുർദുകൾക്കെതിരെ യുദ്ധം ചെയ്തിട്ടില്ലെങ്കിലും അവരുടെ ഭരണവും വ്യത്യസ്തമാവില്ലെന്നു കുർദുകൾ കരുതുന്നു. കാരണം ഐഎസിന്റെ അതേ പ്രത്യയശാസ്ത്രമാണു എച്ച്ടിഎസിന്റേതും. ഉസാമ ബിൻ ലാദന്റെ അൽ ഖായിദയിലാണ് അവരുടെ വേരുകൾ. അസദിന്റെ പലായനത്തിനു പിന്നാലെ, ജനാധിപത്യത്തിലും നീതിയിലും അധിഷ്ഠിതമായ, എല്ലാവിഭാഗത്തിനും തുല്യാവകാശം നൽകുന്ന പുതിയ സിറിയ പണിതുയർത്താനുള്ള അവസരമാണിതെന്നു കുർദിഷ് ആർമി എസ്ഡിഎഫിന്റെ തലവൻ മസ്‌ലൂം അബ്ദി ആഹ്വാനം ചെയ്തിരുന്നു. ദ് വീക്ക് സംസാരിച്ച ഖാമിഷ്‌ലോയിലെ കുർദുനേതാക്കളും ഇതേ അഭിപ്രായമാണു പങ്കുവച്ചത്. എന്നാൽ, സാഹചര്യങ്ങൾ എപ്പോൾ വേണമെങ്കിലും മാറിമറിയാമെന്നതിനാൽ അവർക്കു മുന്നിലെ അനിശ്ചിതത്വം തുടരുകയാണ്.
∙ ഡമാസ്കസിലേക്ക് പരീക്ഷണപ്പറക്കൽ
ബഷാർ അൽ അസദിന്റെ പതനത്തിനുശേഷം സിറിയയിലേക്കുള്ള ആദ്യ രാജ്യാന്തര യാത്രാവിമാനത്തിന്റെ പരീക്ഷണപ്പറക്കൽ നടന്നു. ഖത്തറിൽനിന്നു ജോർദാൻ എയർലൈൻസ് വിമാനമാണു ഡമാസ്കസ് വിമാനത്താവളത്തിലിറങ്ങിയത്. സ്ഥിതി വിലയിരുത്താനായി ഒരു സംഘം വിദഗ്ധരും വിമാനത്തിലുണ്ടായിരുന്നു. ഒരുമാസം മുൻപ് അസദ് ഭരണകൂടത്തിന്റെ പതനത്തിനു പിന്നാലെ രാജ്യാന്തര വിമാനക്കമ്പനികൾ ഡമാസ്കസ് സർവീസ് നിർത്തിയിരുന്നു.