‘ആ പദ്ധതി വിജയിച്ചാൽ കേരളം തകർന്നു; സമ്പദ്വ്യവസ്ഥ നശിക്കും; ഇത് എവിടെച്ചെന്നു നിൽക്കും?’
മതനിരപേക്ഷതയിൽ വിശ്വസിക്കുന്ന അധികം രാഷ്ട്രീയ പാർട്ടികൾ ഇന്ത്യയിലുണ്ടെന്നു ഞാൻ കരുതുന്നില്ല. കേരളത്തിൽ മതനിരപേക്ഷത നിലനിൽക്കുന്നത് രാഷ്ട്രീയ പാർട്ടികളുടെ മിടുക്കു കൊണ്ടല്ല. ഇവിടുത്തെ ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ സമുദായങ്ങളുടെ പരസ്പര സൗമനസ്യവും സഹജീവിതത്തിലുള്ള ആഗ്രഹവും കൊണ്ടാണ്. രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർഥിയെ നിർത്തുന്നത് മതവും ജാതിയുമൊക്കെ നോക്കിയിട്ടാണ്. പക്ഷേ, ജനം വോട്ട് ചെയ്യുന്നത് അതു നോക്കിയല്ല. അങ്ങനെ വോട്ട് ചെയ്യുന്ന ചില മണ്ഡലങ്ങൾ ഉണ്ടോയെന്ന് എനിക്കറിഞ്ഞുകൂടാ. ഒരു ഹിന്ദുവിനെ വോട്ട് ചെയ്ത് ജയിപ്പിക്കുന്ന 5 ലക്ഷം വോട്ടർമാരിൽ രണ്ടോ മൂന്നോ ലക്ഷം മുസ്ലിംകളോ ക്രിസ്ത്യാനികളോ ആയിരിക്കും. അല്ലാതെ അതു മുഴുവൻ ഹിന്ദുക്കളാവില്ല. ഇങ്ങനെയൊരു സംസ്ഥാനത്താണ് നമ്മൾ ജീവിക്കുന്നത്. പക്ഷേ, മതനിരപേക്ഷതയെ ഒരു പ്രധാനപ്പെട്ട മൂല്യമായി കാണാനോ അത് ഇന്ത്യയുടെ നിലനിൽപിന്റെയും സ്വത്വത്തിന്റെയും അടിക്കല്ലാണെന്നു പറയാനോ ഉള്ള ധൈര്യമോ ഉത്സാഹമോ ഒരു രാഷ്ട്രീയപാർട്ടിക്കും ഇല്ല. എന്റെ ഓർമ ശരിയാണെങ്കിൽ, ഇപ്പോൾ ഇംഗ്ലിഷ് പത്രങ്ങളിൽ
മതനിരപേക്ഷതയിൽ വിശ്വസിക്കുന്ന അധികം രാഷ്ട്രീയ പാർട്ടികൾ ഇന്ത്യയിലുണ്ടെന്നു ഞാൻ കരുതുന്നില്ല. കേരളത്തിൽ മതനിരപേക്ഷത നിലനിൽക്കുന്നത് രാഷ്ട്രീയ പാർട്ടികളുടെ മിടുക്കു കൊണ്ടല്ല. ഇവിടുത്തെ ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ സമുദായങ്ങളുടെ പരസ്പര സൗമനസ്യവും സഹജീവിതത്തിലുള്ള ആഗ്രഹവും കൊണ്ടാണ്. രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർഥിയെ നിർത്തുന്നത് മതവും ജാതിയുമൊക്കെ നോക്കിയിട്ടാണ്. പക്ഷേ, ജനം വോട്ട് ചെയ്യുന്നത് അതു നോക്കിയല്ല. അങ്ങനെ വോട്ട് ചെയ്യുന്ന ചില മണ്ഡലങ്ങൾ ഉണ്ടോയെന്ന് എനിക്കറിഞ്ഞുകൂടാ. ഒരു ഹിന്ദുവിനെ വോട്ട് ചെയ്ത് ജയിപ്പിക്കുന്ന 5 ലക്ഷം വോട്ടർമാരിൽ രണ്ടോ മൂന്നോ ലക്ഷം മുസ്ലിംകളോ ക്രിസ്ത്യാനികളോ ആയിരിക്കും. അല്ലാതെ അതു മുഴുവൻ ഹിന്ദുക്കളാവില്ല. ഇങ്ങനെയൊരു സംസ്ഥാനത്താണ് നമ്മൾ ജീവിക്കുന്നത്. പക്ഷേ, മതനിരപേക്ഷതയെ ഒരു പ്രധാനപ്പെട്ട മൂല്യമായി കാണാനോ അത് ഇന്ത്യയുടെ നിലനിൽപിന്റെയും സ്വത്വത്തിന്റെയും അടിക്കല്ലാണെന്നു പറയാനോ ഉള്ള ധൈര്യമോ ഉത്സാഹമോ ഒരു രാഷ്ട്രീയപാർട്ടിക്കും ഇല്ല. എന്റെ ഓർമ ശരിയാണെങ്കിൽ, ഇപ്പോൾ ഇംഗ്ലിഷ് പത്രങ്ങളിൽ
മതനിരപേക്ഷതയിൽ വിശ്വസിക്കുന്ന അധികം രാഷ്ട്രീയ പാർട്ടികൾ ഇന്ത്യയിലുണ്ടെന്നു ഞാൻ കരുതുന്നില്ല. കേരളത്തിൽ മതനിരപേക്ഷത നിലനിൽക്കുന്നത് രാഷ്ട്രീയ പാർട്ടികളുടെ മിടുക്കു കൊണ്ടല്ല. ഇവിടുത്തെ ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ സമുദായങ്ങളുടെ പരസ്പര സൗമനസ്യവും സഹജീവിതത്തിലുള്ള ആഗ്രഹവും കൊണ്ടാണ്. രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർഥിയെ നിർത്തുന്നത് മതവും ജാതിയുമൊക്കെ നോക്കിയിട്ടാണ്. പക്ഷേ, ജനം വോട്ട് ചെയ്യുന്നത് അതു നോക്കിയല്ല. അങ്ങനെ വോട്ട് ചെയ്യുന്ന ചില മണ്ഡലങ്ങൾ ഉണ്ടോയെന്ന് എനിക്കറിഞ്ഞുകൂടാ. ഒരു ഹിന്ദുവിനെ വോട്ട് ചെയ്ത് ജയിപ്പിക്കുന്ന 5 ലക്ഷം വോട്ടർമാരിൽ രണ്ടോ മൂന്നോ ലക്ഷം മുസ്ലിംകളോ ക്രിസ്ത്യാനികളോ ആയിരിക്കും. അല്ലാതെ അതു മുഴുവൻ ഹിന്ദുക്കളാവില്ല. ഇങ്ങനെയൊരു സംസ്ഥാനത്താണ് നമ്മൾ ജീവിക്കുന്നത്. പക്ഷേ, മതനിരപേക്ഷതയെ ഒരു പ്രധാനപ്പെട്ട മൂല്യമായി കാണാനോ അത് ഇന്ത്യയുടെ നിലനിൽപിന്റെയും സ്വത്വത്തിന്റെയും അടിക്കല്ലാണെന്നു പറയാനോ ഉള്ള ധൈര്യമോ ഉത്സാഹമോ ഒരു രാഷ്ട്രീയപാർട്ടിക്കും ഇല്ല. എന്റെ ഓർമ ശരിയാണെങ്കിൽ, ഇപ്പോൾ ഇംഗ്ലിഷ് പത്രങ്ങളിൽ
∙ ജോമി തോമസ്: ഒന്നിച്ചു നിൽക്കുക എന്നു പറയുമ്പോൾ അതിലൊരു പ്രശ്നമുണ്ട്. മതനിരപേക്ഷതയാണ് ആ പ്രതിപക്ഷത്തിന്റെ മോട്ടോ ആയി വരേണ്ടിയിരുന്നത്. പക്ഷേ, അങ്ങനെ ഒരു സംഭവമില്ല. കാരണം എന്റെ നോട്ടത്തിൽ മതനിരപേക്ഷത ഒരു രാഷ്ട്രീയ മൂല്യമല്ലാതായിരിക്കുന്നു. ഈ പറയുന്ന പ്രതിപക്ഷ സഖ്യത്തിലും മതവാദികളോ എത്തിസ്റ്റുകളോ ഉണ്ട്. അപ്പോൾ ഒരുമിച്ചു നിൽക്കുക എന്നുപറയുന്നതിൽ കാര്യമുണ്ടെന്നു തോന്നുന്നില്ല. തിരഞ്ഞെടുപ്പുപരമായ സൗകര്യത്തിനുള്ള ഒരു ധാരണ എന്നുള്ളതല്ലാതെ ഒരു ‘ഗ്രാൻഡ് ഇന്ത്യൻ ഇമാജിനേഷന്റെ’ ഭാഗമായി അതു വരുന്നില്ല.
∙ സക്കറിയ: മതനിരപേക്ഷതയിൽ വിശ്വസിക്കുന്ന അധികം രാഷ്ട്രീയ പാർട്ടികൾ ഇന്ത്യയിലുണ്ടെന്നു ഞാൻ കരുതുന്നില്ല. കേരളത്തിൽ മതനിരപേക്ഷത നിലനിൽക്കുന്നത് രാഷ്ട്രീയ പാർട്ടികളുടെ മിടുക്കു കൊണ്ടല്ല. ഇവിടുത്തെ ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ സമുദായങ്ങളുടെ പരസ്പര സൗമനസ്യവും സഹജീവിതത്തിലുള്ള ആഗ്രഹവും കൊണ്ടാണ്. രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർഥിയെ നിർത്തുന്നത് മതവും ജാതിയുമൊക്കെ നോക്കിയിട്ടാണ്. പക്ഷേ, ജനം വോട്ട് ചെയ്യുന്നത് അതു നോക്കിയല്ല. അങ്ങനെ വോട്ട് ചെയ്യുന്ന ചില മണ്ഡലങ്ങൾ ഉണ്ടോയെന്ന് എനിക്കറിഞ്ഞുകൂടാ. ഒരു ഹിന്ദുവിനെ വോട്ട് ചെയ്ത് ജയിപ്പിക്കുന്ന 5 ലക്ഷം വോട്ടർമാരിൽ രണ്ടോ മൂന്നോ ലക്ഷം മുസ്ലിംകളോ ക്രിസ്ത്യാനികളോ ആയിരിക്കും. അല്ലാതെ അതു മുഴുവൻ ഹിന്ദുക്കളാവില്ല. ഇങ്ങനെയൊരു സംസ്ഥാനത്താണ് നമ്മൾ ജീവിക്കുന്നത്.
പക്ഷേ, മതനിരപേക്ഷതയെ ഒരു പ്രധാനപ്പെട്ട മൂല്യമായി കാണാനോ അത് ഇന്ത്യയുടെ നിലനിൽപിന്റെയും സ്വത്വത്തിന്റെയും അടിക്കല്ലാണെന്നു പറയാനോ ഉള്ള ധൈര്യമോ ഉത്സാഹമോ ഒരു രാഷ്ട്രീയപാർട്ടിക്കും ഇല്ല. എന്റെ ഓർമ ശരിയാണെങ്കിൽ, ഇപ്പോൾ ഇംഗ്ലിഷ് പത്രങ്ങളിൽ സെക്കുലർ എന്ന വാക്ക് ഉദ്ധരണികൾക്കിടയിൽ ഇടുന്നത് ഞാൻ കണ്ടിട്ടുണ്ട്. അത്രമാത്രം വിലക്കപ്പെട്ട, അല്ലെങ്കിൽ അർഥരഹിതമായ വാക്കായി അതിനെ മാറ്റി. ഇതെല്ലാം കഴിഞ്ഞ 20 കൊല്ലത്തിനകം സംഭവിച്ച കാര്യങ്ങളാണ്. നമ്മുടെയെല്ലാം ഉള്ളിലെവിടെയോ ഇത്തരം ചില കാര്യങ്ങൾ ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. ഒരാൾ വന്ന് അതിനെയെല്ലാം അഴിച്ചു വിട്ടു. അതിങ്ങനെ വിളയാടുകയാണ്. അത് എത്രകാലം നീണ്ടുനിൽക്കുമെന്ന് അറിയില്ല.
∙ ജോമി തോമസ്: അതു പറയുമ്പോൾ നമ്മൾ ഇത്തരം ഒരു സാഹചര്യത്തിന്റെ ഉത്തരവാദികളിലേക്കു വരുന്നു. താങ്കൾ മുൻപും രാഷ്ട്രീയക്കാരെപ്പറ്റി പറഞ്ഞിട്ടുണ്ട്. പക്ഷേ, എനിക്കു തോന്നാറുള്ളത്, അവരെക്കാൾ ഇന്ത്യ എന്ന ആശയത്തിലേക്കുള്ള മാറ്റത്തെ പ്രതിരോധിച്ചിട്ടുള്ളത് മതങ്ങളാണ്, പ്രത്യേകിച്ച് മതനേതൃത്വങ്ങളാണ് എന്നാണ്. ജനാധിപത്യവൽക്കരണം മതങ്ങളിൽ ഒരിക്കലും സംഭവിച്ചിട്ടില്ല. അല്ലെങ്കിൽ, രാജ്യത്തിന്റെ ഭാഗമായി നിന്നുകൊണ്ടുതന്നെ ആ മാറ്റത്തെ അവർ ചെറുക്കുകയാണ്. ആ പ്രതിരോധം ഉള്ളപ്പോൾ നമ്മൾ പറയുന്ന ഇന്ത്യ എന്ന ആശയത്തിലേക്കുള്ള മാറ്റം സാധ്യമല്ല.
∙ സക്കറിയ: ജോമി, യു ആർ ആസ്കിങ് ഫോർ ദി ഇംപോസിബിൾ. ജനാധിപത്യവത്കരണം എന്ന പ്രശ്നം ഉദിക്കുന്നില്ല. ജനാധിപത്യവൽക്കരിക്കപ്പെടാത്തതു കൊണ്ടു മാത്രമാണ് 2000 കൊല്ലമായി ക്രിസ്തുമതം ലോകമൊട്ടാകെ നിലനിൽക്കുന്നത്; 1500 കൊല്ലമായി ഇസ്ലാം മതം നിലനിൽക്കുന്നതും. ജനാധിപത്യവൽക്കരിക്കപ്പെട്ട ഒരു മതമേ ഉണ്ടായിരുന്നുള്ളൂ– ഹിന്ദുമതം. ഇപ്പോൾ അതിന്റെയും കഴുത്തിൽ പിടിച്ചിരിക്കുകയാണ്. ക്രിസ്തുമതവും ഇസ്ലാമും അധികാരശ്രേണിക്കു സമ്പൂർണമായ കീഴ്വഴങ്ങൽ എന്നതിലാണ് നിലനിൽക്കുന്നത്. ഈ രണ്ട് ഏബ്രഹാമിക് മതങ്ങളുടെയും പ്രശ്നം അവിടെയാണ്. ഇതിനു രണ്ടിനും വേദപുസ്തകങ്ങളുണ്ട്. ഹിന്ദുമതത്തിന് ഒരു വേദപുസ്തകമില്ല ഭഗവദ്ഗീതയെ വളരെ കഷ്ടപ്പെട്ട് വേദപുസ്തകമാക്കാൻ പലരും ശ്രമിച്ചെങ്കിലും അതാകുന്നില്ല. എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. സിഖുകാർക്ക് വിശുദ്ധഗ്രന്ഥമുണ്ട്. അവരൊരു ചെറിയ സമൂഹമാണ്. പാവം മനുഷ്യരായിട്ടാണ് ഞാൻ അവരെ കാണുന്നത്.
അപ്പോൾ മതങ്ങൾ ജനാധിപത്യവൽക്കരിക്കപ്പെട്ടിട്ട് ഇവിടെ ഒന്നും സംഭവിക്കാൻ പോകുന്നില്ല. അത് അചിന്ത്യമാണ്. ഒരു ആൾദൈവത്തിനു പോലും ജനാധിപത്യത്തെപ്പറ്റി ചിന്തിക്കാനാവില്ല. ഒരു ആൾദൈവം തൊപ്പിയൊക്കെ വച്ച് പീഠത്തിൽ കയറിയിരിക്കുന്നത് ‘ഞാൻ മറ്റുള്ളവരെക്കാളൊക്കെ വലിയ ആളാണ്’ എന്നു സ്വയം വിശ്വസിക്കുന്നതുകൊണ്ടാണ്. എങ്ങനെ അത്തരമൊരു വിശ്വാസത്തിൽ ഒരു മനുഷ്യന് എത്താൻ പറ്റുന്നുവെന്ന് എനിക്കു മനസ്സിലായിട്ടില്ല. എന്റെ കാൽ തൊടാനും കഴുത്തിൽ മാലയിടാനും കെട്ടിപ്പിടിക്കാനും ആയിരക്കണക്കിന് ആളുകൾ നിൽക്കുന്നു, ഞാനൊരു പീഠത്തിൽ ഇതെല്ലാം കണ്ട് ഇങ്ങനെ കാത്തിരിക്കുന്നു. അവിശ്വസനീയമാണത്. ഇതിനും ഇരയാകാൻ ലക്ഷക്കണക്കിനു മലയാളികളുണ്ട്, ദൈവങ്ങളും. അവരും ജീവിക്കട്ടെ. കാരണം, അവർ മറ്റുപദ്രവങ്ങൾ ഒന്നും ചെയ്യുന്നില്ല. ഇത് ജനാധിപത്യമാണ്, ആർക്കും ആൾദൈവമാകാം.
മതത്തെ നമുക്ക് നിരാകരിക്കാനും പറ്റില്ല. കാരണം ആത്യന്തികമായി ഒരുപാടു പേർക്ക് അതു വലിയ സമാശ്വാസമാണ്. മതങ്ങളുടെ ചരിത്രം വായിച്ചിട്ടില്ലാത്ത, അതിന്റെ യാഥാർഥ്യം മനസ്സിലാക്കാത്ത ധാരാളം പേരുണ്ട്. അധ്വാനിക്കുന്നതിനിടയിൽ അതിനൊക്കെ ആർക്കാണു സമയം? അങ്ങനെയുള്ളവർക്ക് മതമൊരു വലിയ ആശ്വാസമാണ്. അതുകൊണ്ടാണ് പണ്ട് മാർക്സ് പറഞ്ഞത് മതം കറപ്പാണെന്ന്. അന്ന് ജർമനിയിൽ വേദനസംഹാരിയായി ഉപയോഗിക്കുന്നതാണ് കറപ്പ് അഥവാ ഓപിയം. കഷ്ടപ്പെടുന്ന മനുഷ്യന് വേദനസംഹാരിയാണ് മതം എന്നാണ് മാർക്സ് ഉദ്ദേശിച്ചത്. അല്ലാതെ ലഹരിയടിച്ചു മയങ്ങുന്നു എന്നല്ല. എത്രയോ പേർ അമ്പലത്തിലോ പള്ളിയിലോ പോയി പ്രാർഥിച്ച്, അല്ലെങ്കിൽ ദൈവം അവിടെയുണ്ടെന്നു സങ്കൽപ്പിച്ച് അതിനോടു സംസാരിച്ച് മനസ്സമാധാനത്തോടെ തിരിച്ചുവരുന്നു. അത് നിലനിൽക്കും. പക്ഷേ, മതമേധാവികളെയാണ് നമ്മൾ കൈകാര്യം ചെയ്യേണ്ടത്. അത് സാധ്യമല്ല.
∙ ജോമി തോമസ്: താങ്കൾ ഇപ്പോൾ വേദപുസ്തകങ്ങളുടെ കാര്യം പറഞ്ഞു. മറ്റു പുസ്തകങ്ങൾ എഴുതുന്ന, എഴുത്തുകാർ എന്നു വിശേഷിപ്പിക്കപ്പെടുന്നവർ എടുക്കുന്ന നിലപാടുകളെ കുറിച്ചു പറഞ്ഞാൽ, ഇപ്പോൾ കേരളത്തിൽ കണ്ടുവരുന്ന പ്രവണത ഏതെങ്കിലും ഒരു അവാർഡ് കിട്ടിയാൽ പക്ഷം മാറാനും അവർക്കുവേണ്ടി എഴുതാനും മടിയില്ല എന്നതാണ്. ഡൽഹിയിൽ ഇതു പണ്ടു തൊട്ടേ കണ്ടുവരുന്നതാണ്. കേന്ദ്ര നിയമ മന്ത്രിയെ വരെ സാഹിത്യകാരനാക്കി അദ്ദേഹത്തിന് അവാർഡ് കൊടുക്കുന്നു. അദ്ദേഹം എഴുതിയത് നല്ല ദാമ്പത്യജീവിതം എങ്ങനെ വേണമെന്നുള്ള പുസ്തകമാണ്. അതിനുപോലും അവാർഡ് കൊടുക്കുന്ന കാലമാണ്. മുൻപ് കേരളത്തിലെ ചില എഴുത്തുകാർ വലതുപക്ഷ ചിന്താഗതിയെ സാംസ്കാരികം എന്നൊക്കെ പറഞ്ഞ് പിന്തുണച്ചപ്പോൾ താങ്കൾ നേരിട്ടെതിർത്തു. ഇപ്പോൾ എനിക്കു തോന്നുന്നു, അന്ന് എഴുതിയതിന്റെ പ്രാധാന്യവും അർഥവുമെന്താണെന്ന് ഇന്നു കേരളത്തിനു മനസ്സിലാകുന്നുണ്ടെന്ന്...
∙ സക്കറിയ: എനിക്കു തോന്നുന്നില്ല. കാരണം വർഗീയത മലയാളിക്ക് ഇഷ്ടമില്ലാത്ത വിഷയമാണ്. അതു തുറന്നു പറയുന്നതോ ചർച്ച ചെയ്യുന്നതോ മലയാളിക്ക് ഇഷ്ടമല്ല. ഇതൊരു വലിയ പ്രശ്നമായി എനിക്കു തോന്നിയിട്ടുണ്ട്. അപ്പോൾ അവരുടെ ആരാധനാപാത്രങ്ങളായ എഴുത്തുകാരിൽ ചിലർക്ക് വർഗീയതയുണ്ടെന്നും മതവാദികളും മതതീവ്രവാദികളുമായി ബന്ധമുണ്ടെന്നും പറയുമ്പോൾ വിഷമം തോന്നാം. മതതീവ്രവാദം എന്നു പറയുന്നത് ഭീകരവാദത്തെക്കുറിച്ചല്ല, വെറും മണ്ടത്തരം പിടിച്ച മതവിശ്വാസങ്ങളെപ്പറ്റിയാണ്. ജോമി സൂചിപ്പിച്ച, ‘ബുദ്ധിജീവികളെക്കൊണ്ട് എന്തു പ്രയോജനം’ എന്ന ലേഖനമെഴുതുന്ന കാലത്ത് ഞാൻ ഡൽഹിയിൽനിന്നു മടങ്ങി വന്നതേയുള്ളൂ; 20 കൊല്ലം കഴിഞ്ഞിട്ട്. എനിക്ക് സത്യത്തിൽ ഇവിടുത്തെ കാര്യങ്ങളെപ്പറ്റി ഒരു പിടിയും ഇല്ലായിരുന്നു ഇങ്ങനെയൊന്നും പേരെടുത്ത് പറയരുതെന്നു പോലും അറിയില്ലായിരുന്നു. അബദ്ധത്തിൽ പറഞ്ഞു പോയതാണ്. അപ്പോഴാണ് മനസ്സിലായത്, ഞാൻ ചെയ്തതു വലിയ കുറ്റമാണെന്ന്. 30 പേരോട് പറഞ്ഞ പ്രസംഗം മനോരമയുടെ വാരാന്തപ്പതിപ്പിൽ വന്നു. അങ്ങനെയാണ് അത് പ്രസിദ്ധമാകുന്നത്.
അല്ലെങ്കിൽ ഒരു ഈച്ച പോലും തിരിഞ്ഞുനോക്കാൻ വഴിയില്ലാത്ത പ്രസംഗമായിരുന്നു അത്. ഞാൻ അറിയാതെ പറഞ്ഞു പോയതാണ്. പക്ഷേ, അതു സത്യമായിപ്പോയി. അതിൽ വിജയനെപ്പറ്റി പറഞ്ഞു എന്നൊക്കെ നല്ല പോലെ ചീത്ത കിട്ടിയിട്ടുണ്ട്. സത്യമാണ്, വിജയനെപ്പറ്റി അതു പറയാതിരിക്കാൻ പറ്റില്ല. എന്റെ ചേട്ടനെപ്പോലെയുള്ള ഒരു മനുഷ്യനാണ്. ഞാനല്ലാതെ വേറെ വല്ലവരുമാണോ അയാളെ കുറ്റം പറയേണ്ടത്. എന്റെ അപ്പൻ ചെയ്താലും ഞാൻ പറയും. ഇതിൽ സെന്റിമെന്റലിസത്തിന്റെ ഒരു കാര്യവുമില്ല. വിജയനോടു ഞാൻ നേരിട്ടു പറഞ്ഞിട്ടുണ്ട്. വിജയന്റെ സ്വപ്ന ജീവിതത്തിന്റെ ഭാഗമായി അദ്ദേഹം ഓരോ വഴിയിൽ പോയി. അത് വിജയന്റെ സ്വാതന്ത്ര്യം. അതിനെ വിമർശിക്കാനുള്ള സ്വാതന്ത്ര്യം എനിക്കുമുണ്ട്. അന്നതു പറഞ്ഞതിന് എനിക്ക് അടി കിട്ടുന്ന നില വരെ വന്നിരുന്നു. ഈയിടെ ബെന്യാമിൻ തെളിവുകളൊക്കെ വച്ച് അതേ കാര്യങ്ങൾ പറഞ്ഞു. പക്ഷേ, കുഴപ്പമില്ലാതെ പോയി.
എഴുത്തുകാരുടെ വർഗീയത ഒളിപ്പിച്ചു വയ്ക്കാനാണ് അവരുടെ ആരാധകർക്കും മാധ്യമങ്ങൾക്കും താൽപര്യം. ഒരു വർഗീയവാദ സംഘടനയിൽ അംഗമാണ് എന്നതിൽ അഭിമാനിക്കുന്നുവെന്ന് ഇവിടുത്തെ ഒരു മഹാകവി ഒരു ഇന്റർവ്യൂവിൽ പറഞ്ഞു. ഇന്റർവ്യൂ ചെയ്യുന്ന ബുദ്ധിജീവികൾ അദ്ദേഹത്തോടു ചോദിക്കേണ്ടേ എന്തുകൊണ്ടാണ് താങ്കൾ ഈ സംഘടനയിൽ അംഗമായിരിക്കുന്നതിൽ അഭിമാനിക്കുന്നതെന്ന്. ഇത്രയും മഹാനായ ഒരു മനുഷ്യൻ, ഇത്രയും കവിതകൾ എഴുതിയിട്ടുള്ള ഒരാൾ, ചിന്തിക്കുന്ന ആൾ എന്തുകൊണ്ട് ഒരു വർഗീയ സംഘടനയിൽ അംഗമായി എന്നതറിയാൻ നമുക്ക് അവകാശമുണ്ട്.
ഒരുപക്ഷേ അതിൽ നല്ല കാരണമുണ്ടെങ്കിൽ നമുക്കും ആ സംഘടനയിൽ അംഗമാകാം. അതാണ് ഞാൻ പറയുന്നത്, ഈ ഒളിച്ചുവയ്ക്കൽ മലയാളികളുടെ ഇരട്ടത്താപ്പിന്റെ ഭാഗമാണ്. ഇവർ വിഗ്രഹങ്ങളെ ഉണ്ടാക്കും, പിന്നെ ആ വിഗ്രഹങ്ങളെ തൊടാൻ പാടില്ല. തൊടുന്നവനെ ആക്രമിക്കും.
∙ ജോമി തോമസ്: താങ്കൾ ഇപ്പോൾ മാധ്യമങ്ങളെപ്പറ്റി പറഞ്ഞു. അടിയന്തരാവസ്ഥക്കാലത്ത്, കുനിയാൻ പറഞ്ഞപ്പോൾ മാധ്യമങ്ങൾ ഇഴഞ്ഞു എന്നു പറയാറുണ്ട്. അതിനൊക്കെ അപ്പുറത്തേക്ക് പോയി ഇപ്പോൾ. പത്രങ്ങളുടെ പ്രചാരം കൂടണമെങ്കിലോ ചാനലുകളുടെ കാഴ്ചക്കാരുടെ എണ്ണം കൂടണമെങ്കിലോ ഭരണപക്ഷത്തിനു കൊടി പിടിക്കണം എന്നതാണ് ആശങ്കപ്പെടുത്തുന്നത്. ഡൽഹിയിൽ രാജ്പഥിന്റെ പേര് കർത്തവ്യപഥ് എന്നു മാറ്റിയപ്പോൾ, ഒരു ഇംഗ്ലിഷ് ദിനപത്രം ഒന്നരപ്പേജാണ് മാറ്റിവച്ചത്. ഒരു വാക്ക് മാറുമ്പോൾ ഒന്നരപ്പേജ് മാറ്റിവയ്ക്കുന്നു, കർത്തവ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരിക്കുന്നു. അത്തരത്തിൽ ഈ മാധ്യമങ്ങൾ ഇത്രമേൽ ഭരണകൂടത്തിന്റെ ഒപ്പം നിൽക്കുന്നു. തിരഞ്ഞെടുപ്പു സമയത്ത് അന്ധമായി ചില രാഷ്ട്രീയ മുദ്രാവാക്യങ്ങളുടെ പിന്നാലെ പോകുന്നു, അതിനു പ്രചാരം കൊടുക്കുന്നു. താങ്കൾ നേരത്തേ സൂചിപ്പിച്ചതു പോലെ, ഇന്ത്യ എന്ന ആശയത്തെ ഇല്ലാതാക്കാൻ മാധ്യമങ്ങൾ വഹിക്കുന്ന പങ്ക് നിഷ്ഠൂരമാണ്.
∙ സക്കറിയ: നിഷ്ഠൂരമാണ് എന്നല്ല, ഏറ്റവും ഭീകരമാണ്. വാസ്തവത്തിൽ ഈ ഇന്ത്യയെ ഇല്ലാതാക്കാൻ ഏതാണ്ട് 20 വർഷമായി ചില വലതുപക്ഷ വർഗീയ സംഘടനകളുമായി ചേർന്ന് ചില മാധ്യമങ്ങൾ നടത്തിയിട്ടുള്ള ശ്രമം അതിഭീകരമാണെന്നു മാത്രമേ പറയാൻ പറ്റൂ. അതിന്റെ കാരണം അവരുടെ നിസ്സഹായതയാകാം. നിസ്സഹായത എന്നു പറഞ്ഞാൽ, മാധ്യമപ്രവർത്തനത്തിനു പുറത്ത് അവർ നടത്തുന്ന മറ്റു സാമ്പത്തിക പ്രവർത്തനങ്ങളുടെ മേൽ സർക്കാരിന്റെ കണ്ണു വീണതിൽനിന്നൊക്കെ ഉണ്ടായ പ്രശ്നങ്ങൾ. ജോമി പറഞ്ഞ ആ നാഷനൽ ന്യൂസ് പേപ്പർ ഒക്കെ ഒരു കാലത്ത് ഇന്ത്യൻ ജനാധിപത്യത്തിനും മതേതരത്വത്തിനും മനുഷ്യ സ്വാതന്ത്ര്യത്തിനും വേണ്ടി പാറ പോലെ ഉറച്ചുനിന്ന പത്രമാണ്. ഞാൻ ഡൽഹിയിലുള്ള കാലത്ത് ആ പത്രം വായിക്കുമ്പോൾ ഇന്ത്യക്കാരൻ ആയതിൽ അഭിമാനം തോന്നുമായിരുന്നു. അത്രമാത്രം ജനാധിപത്യത്തിനുവേണ്ടി ഉറച്ചുനിന്ന പത്രങ്ങൾക്കു വന്ന വീഴ്ച വെറും കച്ചവടം മാത്രമാണോ അതോ അവരുടെ ഉടമകളുടെ തലച്ചോറിലുണ്ടായ വിഷപ്പുകയാണോ? അങ്ങനെയാണെന്നു ഞാൻ കരുതുന്നില്ല.
മതമൗലികവാദിയും വർഗീയവാദിയും യഥാർഥത്തിൽ വിശ്വാസിയല്ല. അവർ വിശ്വാസത്തെ അധികാരത്തിനും സമ്പത്തിനും വേണ്ടി ഉപയോഗപ്പെടുത്തുന്നവരാണ്. അതുകൊണ്ട് എനിക്കു തോന്നുന്നത് മാധ്യമങ്ങൾ ഇന്ത്യയോടു ചെയ്ത അന്യായം ഗുരുതരമായ, ചരിത്രം ഒരിക്കലും മാപ്പു കൊടുക്കാത്ത കുറ്റകൃത്യമാണ് എന്നാണ്. എന്നാലും ഈശ്വരാനുഗ്രഹത്താൽ – ഞാൻ ഈശ്വരനിൽ വിശ്വസിക്കുന്നില്ലെങ്കിലും ഇത്തരം കാര്യങ്ങളിൽ ഉപകാരമുള്ള ഒരു യൂസേജ് ആണ് അത് - ഈ പത്രങ്ങളൊന്നും അത്രയധികം വായിക്കപ്പെടുന്നില്ല. പക്ഷേ, ആളുകൾ ടിവി കാണുന്നുണ്ട്. അതുകൊണ്ടാണ് ടിവിയിലും സമൂഹ മാധ്യമങ്ങളിലും അവർ ഏറ്റവും ശക്തരായി നിൽക്കുന്നത്. ഇതിൽ നമുക്ക് രക്ഷയില്ല
∙ ജോമി തോമസ്: നമ്മൾ, ഇന്ത്യ എന്ന ആശയത്തെക്കുറിച്ച് പറഞ്ഞു. പക്ഷേ, കേരളം എന്ന ആശയം - നാരായണഗുരുവിനെ സാമൂഹിക ജീവിതത്തിലേക്കു കൊണ്ടുവന്ന ഡോ. പൽപ്പു ഉൾപ്പെടെയുള്ളവർ സങ്കൽപിച്ച കേരളം – ഇപ്പോൾ മറ്റു ചായ്വുകളിലേക്ക് പോകുന്നു. ഇടതുചിന്തയിൽ വളരെ പ്രകടമായ ഒരു നൈരാശ്യമുണ്ട് ഇപ്പോൾ. മറ്റു പല പാർട്ടികളുടെയും രാഷ്ട്രീയ പാരമ്പര്യത്തിലുള്ളവരുടെയും കാര്യം പറയാൻ പറ്റില്ല. ഇങ്ങനെ പോകുമ്പോൾ കേരളം എന്ന ആശയം കൂടി നഷ്ടപ്പെടുന്ന ഒരു സാഹചര്യമാണ് എന്നു തോന്നുന്നു.
∙ സക്കറിയ: കേരളം എന്ന ആശയം രാഷ്ട്രീയ പാർട്ടികളോ ഭരണകൂടങ്ങളോ നഷ്ടപ്പെടുത്തിയേക്കാം. പക്ഷേ എനിക്ക് തോന്നുന്നത് മലയാളികളുടെ പ്രതിരോധശക്തി ഭയങ്കരമാണ്. നമ്മൾ ഇവിടെ മനുഷ്യരായും പൗരന്മാരായും ഐശ്വര്യമുള്ളവരായും ജീവിക്കുന്നത് നമ്മുടെ മിടുക്കു കൊണ്ടാണ്. ഇവിടുത്തെ ഭരണകൂടങ്ങളുടെയും ഉദ്യോഗസ്ഥന്മാരുടെയും മിടുക്കു കൊണ്ടല്ല. ഇതാണ് മലയാളിയുടെ ജീവിത രഹസ്യമെന്നു ഞാൻ വിശ്വസിക്കുന്നു. കുടിയേറാനുള്ള അവന്റെ സന്നദ്ധതയാണ് ഒന്നാമത്തേത്. ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണത്. ഇവിടെ ജനിച്ചു വളർന്ന്, ഇവിടുത്തെ സൗഭാഗ്യങ്ങൾ അനുഭവിച്ച്, ഭാഷയും സംസ്കാരവും സ്വന്തമാക്കി, ആ ബലത്തിലാണ് അവൻ ലോകമൊട്ടാകെ പോയി ജോലി ചെയ്ത് ഇങ്ങോട്ടു പണമയയ്ക്കുന്നത്.
രണ്ടാമത്തേത്, മലയാളി അധ്വാനിയാണ്. ഇവിടുത്തെ രാഷ്ട്രീയ പാർട്ടികൾ ഇടപെടാത്തിടത്തോളം കാലം അവന് അധ്വാനിക്കാൻ ഒരു മടിയുമില്ല പക്ഷേ രാഷ്ട്രീയ പാർട്ടികൾ ഇടപെട്ട് അവനെ മടിയനാക്കി. അതുകൊണ്ടാണ് 50 ലക്ഷം പാവം ബംഗാളികൾ ഇവിടെ വന്നു മലയാളം പറഞ്ഞു ജീവിക്കുന്നത്. ഇത്രയും മലയാളികൾ ഇവിടെ ജോലി ചെയ്യുന്നില്ല എന്നതാണ് അതിന്റെ അർഥം. പക്ഷേ, ഇതിൽ പലരും തൊഴിലില്ലായ്മാ പെൻഷനും വാങ്ങുന്നുണ്ട്. ഇതെല്ലാം നമ്മുടെ ഇരട്ടത്താപ്പിന്റെ ഫലമാണ്.
ഞാൻ നേരത്തേ പറഞ്ഞ, മൂന്നു സമുദായങ്ങൾ തമ്മിൽ ശത്രുത സൃഷ്ടിക്കാനുള്ള അവരുടെ പദ്ധതി വിജയിച്ചാൽ കേരളം തകർന്നു. ഈ മൂന്ന് അടുപ്പുകല്ലുകളിലാണ് നമ്മുടെ കഞ്ഞി വേവുന്നത്. ഇതിൽ ഏതെങ്കിലും ഒരു കല്ല് അവർ തട്ടിക്കളഞ്ഞാൽ കേരളത്തിന്റെ സാമ്പത്തിക വ്യവസ്ഥ തന്നെ തകരും. ഹിന്ദുവിനെയോ ക്രിസ്ത്യാനിയെയോ ജോലിക്കു നിർത്തില്ലെന്ന് മുസ്ലിമോ മുസ്ലിമിനെയോ ക്രിസ്ത്യാനിയെയോ ജോലിക്കു നിർത്തില്ലെന്ന് ഹിന്ദുവോ പറയുന്ന ഒരു ദിവസം വന്നാൽ എന്തായിരിക്കും നമ്മുടെ അവസ്ഥ? അത്തരം ഒരു നീക്കത്തിലേക്കാണ് ഇവിടുത്തെ മതമേധാവികളിലും രാഷ്ട്രീയ പാർട്ടികളിലും പെട്ട ചിലർ പരോക്ഷമായി നമ്മളെ തള്ളിവിടുന്നത്. ഇത് എവിടെച്ചെന്നു നിൽക്കുമെന്നേയുള്ളൂ എനിക്കു പേടി. അതല്ലാതെ മലയാളികളെപ്പറ്റി എനിക്കു പേടിയില്ല. മലയാളികൾ അത്ര ശരിയായിട്ടുള്ളവരാണെന്നു ഞാൻ വിശ്വസിക്കുന്നില്ല; അത്ര മോശപ്പെട്ടവരല്ല താനും. പക്ഷേ, അവർക്കും ജീവിക്കാനുള്ള അവകാശമുണ്ട്.