നിമിഷം എന്ന വാക്കുണ്ടായതിനെപ്പറ്റി ഒരു പുരാണകഥയുണ്ട്. ഒരുപക്ഷേ, ഏതെങ്കിലും ഒരു വാക്കുണ്ടായതിനു പിന്നിലുള്ള ഏറ്റവും രസികൻ കഥ. അതുപ്രകാരം ഇക്ഷാകുവിന്റെ മകനായ നിമി എന്ന രാജാവിൽനിന്നാണ് നിമിഷമുണ്ടായത്. വസിഷ്ഠനെ കാക്കാതെ യജ്ഞം നടത്തിയതിനാൽ ശരീരമില്ലാത്ത ആളായിപ്പോകട്ടെ എന്ന് അദ്ദേഹം നിമിയെ ശപിച്ചു. എന്നാൽ, യജ്ഞത്തിൽ പ്രസാദിച്ചെത്തിയ ദേവന്മാർ നിമിക്കു ശാപമോക്ഷം നൽകി. മനുഷ്യരുടെ കൺപീലികളിൽ ജീവിച്ചുകൊള്ളാൻ അവർ നിമിയെ അനുവദിച്ചു. അങ്ങനെ നിമി നമ്മുടെ കൺപീലികളിൽ ജീവിതം തുടങ്ങി. അറിയാതെയല്ലേ നമ്മൾ കണ്ണുചിമ്മുന്നത്? സത്യത്തിൽ നമ്മൾ കണ്ണുചിമ്മുന്നതല്ല, നിമിയുടെ ജീവൻ തുടിക്കുന്നതാണത്. കണ്ണുചിമ്മുന്നതിനു നിമേഷ എന്ന സംസ്‌കൃതവാക്കുണ്ടായത് അങ്ങനെയാണ്. മറ്റൊരുതരത്തിൽ പറഞ്ഞാൽ ഒരുവട്ടം കണ്ണുചിമ്മുന്ന സമയമാണ് ഒരു നിമിഷം. ഓർഡർ ചെയ്ത് പത്തു മിനിറ്റിനുള്ളിൽ സാധനങ്ങൾ വീട്ടിലെത്തിക്കുന്ന ആപ്പുകളിൽ ഒന്നിന്റെ പേര് ബ്ലിങ്കിറ്റ് എന്നായതുകൊണ്ടാണ് ഈ കഥ ഇപ്പോൾ ഓർത്തത്. ബ്ലിങ്ക് എന്ന ഇംഗ്ലിഷ് വാക്കിന്റെ അർഥവും കണ്ണുചിമ്മുക എന്നു തന്നെയാണല്ലോ. കണ്ണടച്ചു തുറക്കും മുൻപേ ഓർഡർ ചെയ്ത സാധനങ്ങൾ വീട്ടിലെത്തിക്കുകയോ? അക്ഷരാർഥത്തിൽ അങ്ങനെ സംഭവിക്കുന്നില്ലെങ്കിലും അവിശ്വസനീയമാംവിധം ചുരുങ്ങിയ സമയത്തിനുള്ളിൽ അതു നടപ്പായിക്കഴിഞ്ഞു. അങ്ങനെ അതിനൊരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിമിഷം എന്ന വാക്കുണ്ടായതിനെപ്പറ്റി ഒരു പുരാണകഥയുണ്ട്. ഒരുപക്ഷേ, ഏതെങ്കിലും ഒരു വാക്കുണ്ടായതിനു പിന്നിലുള്ള ഏറ്റവും രസികൻ കഥ. അതുപ്രകാരം ഇക്ഷാകുവിന്റെ മകനായ നിമി എന്ന രാജാവിൽനിന്നാണ് നിമിഷമുണ്ടായത്. വസിഷ്ഠനെ കാക്കാതെ യജ്ഞം നടത്തിയതിനാൽ ശരീരമില്ലാത്ത ആളായിപ്പോകട്ടെ എന്ന് അദ്ദേഹം നിമിയെ ശപിച്ചു. എന്നാൽ, യജ്ഞത്തിൽ പ്രസാദിച്ചെത്തിയ ദേവന്മാർ നിമിക്കു ശാപമോക്ഷം നൽകി. മനുഷ്യരുടെ കൺപീലികളിൽ ജീവിച്ചുകൊള്ളാൻ അവർ നിമിയെ അനുവദിച്ചു. അങ്ങനെ നിമി നമ്മുടെ കൺപീലികളിൽ ജീവിതം തുടങ്ങി. അറിയാതെയല്ലേ നമ്മൾ കണ്ണുചിമ്മുന്നത്? സത്യത്തിൽ നമ്മൾ കണ്ണുചിമ്മുന്നതല്ല, നിമിയുടെ ജീവൻ തുടിക്കുന്നതാണത്. കണ്ണുചിമ്മുന്നതിനു നിമേഷ എന്ന സംസ്‌കൃതവാക്കുണ്ടായത് അങ്ങനെയാണ്. മറ്റൊരുതരത്തിൽ പറഞ്ഞാൽ ഒരുവട്ടം കണ്ണുചിമ്മുന്ന സമയമാണ് ഒരു നിമിഷം.

ഓർഡർ ചെയ്ത് പത്തു മിനിറ്റിനുള്ളിൽ സാധനങ്ങൾ വീട്ടിലെത്തിക്കുന്ന ആപ്പുകളിൽ ഒന്നിന്റെ പേര് ബ്ലിങ്കിറ്റ് എന്നായതുകൊണ്ടാണ് ഈ കഥ ഇപ്പോൾ ഓർത്തത്. ബ്ലിങ്ക് എന്ന ഇംഗ്ലിഷ് വാക്കിന്റെ അർഥവും കണ്ണുചിമ്മുക എന്നു തന്നെയാണല്ലോ. കണ്ണടച്ചു തുറക്കും മുൻപേ ഓർഡർ ചെയ്ത സാധനങ്ങൾ വീട്ടിലെത്തിക്കുകയോ? അക്ഷരാർഥത്തിൽ അങ്ങനെ സംഭവിക്കുന്നില്ലെങ്കിലും അവിശ്വസനീയമാംവിധം ചുരുങ്ങിയ സമയത്തിനുള്ളിൽ അതു നടപ്പായിക്കഴിഞ്ഞു. അങ്ങനെ അതിനൊരു പേരും വീണു : ക്വിക്‌ കൊമേഴ്‌സ് അഥവാ ക്യു–കൊമേഴ്‌സ്. ഇ-കൊമേഴ്‌സിന്റെ ന്യൂജൻ സഹോദരൻ.

(Representative Image by William Potter/shutterstock.com)
ADVERTISEMENT

ഇ-കൊമേഴ്‌സ്‌പോലെ രാജ്യത്തെ മഹാനഗരങ്ങളിലാണ് ക്യുവും ആദ്യം വന്നത്. വൈകാതെ കേരളത്തിലെ വലിയ പട്ടണങ്ങളിലും അതു കുതിച്ചെത്തി. അടിമുടി ഒരൊറ്റ വലിയ പട്ടണംപോലെ കിടക്കുന്ന കേരളമല്ലേ, ഇ-കൊമേഴ്‌സ്‌പോലെത്തന്നെ ക്യു–കൊമേഴ്‌സും സംസ്ഥാനത്തെ കൂടുതൽ സ്ഥലങ്ങളിൽ ലഭ്യമായാൽ അദ്ഭുതപ്പെടാനില്ല. ഓർഡർ ചെയ്ത് ഇത്രവേഗം ഇവർ എങ്ങനെ ഡെലിവറി സാധ്യമാക്കുന്നു എന്നോർത്ത്, കൊച്ചിയിൽ ജീവിക്കുന്ന ഞങ്ങൾ അദ്ഭുതപ്പെട്ടിട്ടുണ്ട്.

ഓർഡർ വരുന്നതും നോക്കി ബൈക്കും സ്റ്റാർട്ടാക്കി ഏതെങ്കിലും സൂപ്പർ മാർക്കറ്റിന്റെ വാതിൽക്കൽ നിൽക്കയാണോ ഇവരുടെ ഡെലിവറി ബോയ്‌സ് എന്ന് ആദ്യം സംശയിച്ചു. പിന്നെയാണറിഞ്ഞത് ഇവർക്കും സ്വന്തമായി സ്‌റ്റോറുകളുണ്ടെന്ന്. ഇങ്ങനെ ക്യു–കൊമേഴ്‌സ് വഴി സാധനങ്ങൾ കൊടുത്തുവിടാൻ മാത്രമുള്ള സ്റ്റോറുകൾ. അതായത് പൊതുജനത്തിനു നേരിട്ടുചെന്ന് സാധനങ്ങൾ വാങ്ങുക സാധ്യമല്ലാത്ത സ്‌റ്റോറുകൾ. അങ്ങനെയാകുമ്പോൾ അവയുടെ ലൊക്കേഷൻ പ്രധാനമല്ല. 15 കിലോമീറ്റർ വേഗത്തിൽ പത്തു മിനിറ്റിൽ ബൈക്കോടിച്ചാൽ എത്താവുന്ന ഒരിടത്തായാൽ മതി. വാടകയും കുറവു മതി. ഇത്തരം സ്‌റ്റോറുകൾക്കും ഇപ്പോൾ സ്വന്തമായി ഒരു പേരുണ്ട്: ഡാർക്ക് സ്റ്റോറുകൾ. ഈ മേഖലയിലെ എല്ലാ പ്രധാന സ്ഥാപനങ്ങൾക്കും ഇമ്മാതിരി ഡാർക്ക് സ്‌റ്റോറുകളുണ്ട്. അല്ലാതെ അവരുടെ ഡെലിവറി പയ്യൻമാരാരും മറ്റു കടത്തിണ്ണകളിൽ കാത്തുനിൽക്കുകയല്ല.

നമ്മുടെ ചുറ്റുവട്ടത്തുള്ള ചെറുകിട പലവ്യഞ്ജനക്കടക്കാർക്ക് ക്യു–കൊമേഴ്‌സ് ഭീഷണിയാകുമെന്നു കരുതുന്നവരുണ്ട്. എന്നാൽ, ക്യു–കൊമേഴ്സ് കമ്പനി വക്താക്കൾ അതു നിഷേധിക്കുന്നു. 2023 വർഷം 950-980 ബില്യൻ ഡോളർ (76-78 ലക്ഷം കോടി രൂപ) വലുപ്പമുണ്ടായിരുന്ന ഇന്ത്യയിലെ ചില്ലറ വ്യാപാരത്തിന്റെ 90-95%വും ഇപ്പോഴും ഇത്തരം ചെറിയകടകൾ വഴിയാണ്. അതുമായി താരതമ്യം ചെയ്യുമ്പോൾ ഇ-കൊമേഴ്‌സും ക്യു–കൊമേഴ്‌സുമെല്ലാം വളരെ ചെറിയ കച്ചവടമേ ചെയ്യാൻ പോകുന്നുള്ളൂ എന്നാണ് അവരുടെ വിശദീകരണം. അതെന്തായാലും, കേരളം പോലൊരിടത്ത് ക്വിക് കൊമേഴ്‌സിനു വൻസാധ്യതകളുണ്ടെന്നാണ് കരുതപ്പെടുന്നത്.

ഹരി മേനോൻ. (ചിത്രം: മനോരമ)
ADVERTISEMENT

ബിഗ് ബാസ്‌കറ്റ് സഹസ്ഥാപകനും സിഇഒയുമായ ഹരി മേനോൻ പറയുന്നത് ജോലിക്കാരായ ദമ്പതിമാരും യുവാക്കളും മധ്യവയസ്‌കരുമെല്ലാം ക്വിക്‌ കൊമേഴ്‌സിനെ ആശ്രയിക്കുന്നതു കൂടിവരികയാണെന്നാണ്. നമ്മുടെ ഉയർന്ന വിദ്യാഭ്യാസ നിലവാരവും ഇതിനൊരു അനുകൂലഘടകമാണ്. അനുഭവമെന്നും ആവശ്യമെന്നും ഷോപ്പിങ് രണ്ടായി തിരിയുന്നതും കാണാതിരുന്നുകൂടാ. ഷോപ്പിങ് മാളുകളിലേക്കുള്ള ഒഴുക്കിൽ അതുകൊണ്ടുതന്നെ കുറവു വരില്ല. കാരണം അവിടെ ഷോപ്പിങ് എന്നാൽ വിനോദങ്ങളും ഡൈനിങ്ങുമെല്ലാം ചേർന്ന, ധാരാളം സമയം ചെലവിടുന്ന എക്‌സ്പീരിയൻസാണ്. ക്വിക് കൊമേഴ്‌സാകട്ടെ നിത്യോപയോഗ ആവശ്യങ്ങൾ നിറവേറ്റുന്നതും ആഴ്ചയിൽ മൂന്നും നാലും തവണ നടത്തപ്പെടുന്നതുമായ അടിസ്ഥാന ആവശ്യവും. ശരാശരി ഓർഡർ തുക 200 രൂപയൊക്കെ ആയിരുന്നത് എത്ര വേഗമാണ് അറുനൂറും ആയിരവും കടന്നത് എന്നതും ശ്രദ്ധിക്കണം.

കേരളീയരിൽ വലിയൊരു പങ്കും മേലനങ്ങുന്ന ജോലികൾ ചെയ്യാൻ വിമുഖരാണെന്നതുകൊണ്ടാണ് ഇവിടെ ഇതരസംസ്ഥാന തൊഴിലാളികൾ വർധിച്ചുവരുന്നത്. അങ്ങനെ അനങ്ങാപ്പാറകളാകുന്നതിലൂടെ നേരിടുന്ന ആരോഗ്യരംഗത്തെ വെല്ലുവിളിയെപ്പറ്റി ഈ പേജിൽ എഴുതിയിരുന്നു. ഒന്നിടവിട്ട ദിവസങ്ങളിലുള്ള കടയിൽപ്പോക്കുകൂടി ഒഴിവാക്കിയാൽ എന്താകും സ്ഥിതി? ഡെലിവറി ബോയ്‌സായി ഏറെ ചെറുപ്പക്കാർക്കു തൊഴിൽ ലഭിക്കുമെന്നതാണ് ഇതിന്റെ ഒരു മറുവശം. വിശേഷിച്ചും കൊച്ചിയിലൊക്കെ വന്നു താമസിച്ചു പഠിക്കുന്ന പല വിദ്യാർഥികളും നമ്മുടെ മേലനങ്ങാ പാരമ്പര്യം മാറ്റിവച്ച് ഇത്തരം പാർട്ട്-ടൈം ഡെലിവറി ജോലികൾ ചെയ്യാൻ സന്നദ്ധത കാണിക്കുന്നു. കുക്കിങ് മറന്ന യുവതലമുറ ജോലി കഴിഞ്ഞുവന്ന് പെട്ടെന്ന് വല്ലതും ഓർഡർ ചെയ്തുവരുത്തി (ഫുഡ്ഡല്ല, അത് ആഴ്ചയിൽ ശരാശരി രണ്ടു തവണയാണത്രേ) ചെറിയ പാചകങ്ങളിലേക്കു തിരിച്ചുപോകുന്നു. 10 മിനിറ്റുകൊണ്ട് എന്തെല്ലാം ചെറിയ വലിയ മാറ്റങ്ങൾ!

ADVERTISEMENT

ലാസ്റ്റ് സീൻ: മുട്ടുവിൻ തുറക്കപ്പെടും എന്നായിരുന്നു പണ്ട്; തുറക്കുവിൻ മുട്ടപ്പെടുന്നു എന്നായാലോ ഇന്ന്? രണ്ടായാലും വിൻ വിൻ!

English Summary:

Quick Commerce in Kerala: How Q-Commerce is Transforming Kerala

Show comments