1000 വേണ്ടയിടത്ത് ആറായിരം കാട്ടാനകൾ; സംരക്ഷണത്തിനു തന്ന കോടികൾ വനംവകുപ്പ് എന്തു ചെയ്തു? മന്ത്രിയും മറയ്ക്കുന്നത് എന്ത്?
വന്യജീവി സംരക്ഷണ നിയമങ്ങളും ഭരണഘടനയും ഉണ്ടാക്കുന്നതിനും മുൻപേ കേരളത്തിൽ മലയോര മേഖലയിൽ ജനവാസമുണ്ടായിരുന്നു; വനത്തിൽ ആദിവാസികളും ജീവിച്ചിരുന്നു. വന്യജീവികളാൽ കൊല്ലപ്പെടുന്ന മനുഷ്യരുടെ പ്രശ്നങ്ങൾ ഈ യാഥാർഥ്യം ഉൾക്കൊണ്ടുവേണം വിലയിരുത്താൻ. 2025ൽ ഇതുവരെ എട്ടുപേരെ വന്യജീവികൾ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട ചോദ്യത്തിനു കേരളത്തിന്റെ വനംമന്ത്രി നിയമസഭയിൽ നൽകിയ മറുപടി ‘വനത്തിലേക്കു പോകുന്നവർ എന്തിനു പോകുന്നെന്ന് എല്ലാവർക്കും അറിയാമല്ലോ’ എന്നാണ്. ദുഃസ്സൂചന മാറ്റിവച്ചാൽത്തന്നെ, വന്യജീവി ആക്രമണങ്ങളുടെ പ്രധാന കാരണം വനത്തിൽ അതിക്രമിച്ചു കയറുന്നതാണെന്ന ആരോപണം ആ വാക്കുകളിലുണ്ട്. കാലങ്ങളായി കേരളത്തിന്റെ പൊതുബോധത്തെ തെറ്റിദ്ധരിപ്പിക്കുന്ന ഭാഷ്യമാണത്. 40 ദിവസത്തിനിടെ കേരളത്തിൽ വന്യജീവികൾ കൊലപ്പെടുത്തിയതിൽ രണ്ട് ആദിവാസികളൊഴികെ മറ്റുള്ളവരാരും വനത്തിനുള്ളിലല്ല ആക്രമിക്കപ്പെട്ടതെന്ന വസ്തുതയ്ക്കു വിപരീതമാണു മന്ത്രിയുടെ പ്രസ്താവന. ആദിവാസികൾ വനത്തിലേക്കു കടന്നുകയറി എന്നാണ് ആരോപിക്കുന്നതെങ്കിൽ, വനത്തിൽ താമസിക്കുന്ന ആദിവാസികളുടെ അവകാശങ്ങളിലേക്കു നിയമം മറയാക്കി വനംവകുപ്പുദ്യോഗസ്ഥർ കടന്നുകയറിയെന്നു തിരുത്തേണ്ടിവരും. കേരളത്തിലെ വനങ്ങളിൽ താമസിക്കുന്ന 16ൽ പരം ആദിവാസി വിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിച്ചുള്ളതുതന്നെയാണ് ഇന്ത്യയുടെ ഭരണഘടന. കൃഷിചെയ്തും വേട്ടയാടിയും വനത്തോടും വന്യജീവികളോടും ഇടപഴകിയും ജീവിച്ചിരുന്ന ആദിവാസികൾക്ക്, അവർക്ക് ഒരു സ്വാധീനവും ഇല്ലാതിരുന്ന നിയമനിർമാണ സഭകളിൽ നിർമിക്കപ്പെട്ട നിയമങ്ങൾ മൂലം സ്വയം പ്രതിരോധത്തിനുള്ള അവകാശങ്ങൾപോലും നിഷേധിക്കപ്പെട്ടു. വന്യജീവികൾ ചവിട്ടിയരയ്ക്കുന്ന സഹോദരങ്ങളുടെ ശരീരങ്ങൾ നോക്കി

വന്യജീവി സംരക്ഷണ നിയമങ്ങളും ഭരണഘടനയും ഉണ്ടാക്കുന്നതിനും മുൻപേ കേരളത്തിൽ മലയോര മേഖലയിൽ ജനവാസമുണ്ടായിരുന്നു; വനത്തിൽ ആദിവാസികളും ജീവിച്ചിരുന്നു. വന്യജീവികളാൽ കൊല്ലപ്പെടുന്ന മനുഷ്യരുടെ പ്രശ്നങ്ങൾ ഈ യാഥാർഥ്യം ഉൾക്കൊണ്ടുവേണം വിലയിരുത്താൻ. 2025ൽ ഇതുവരെ എട്ടുപേരെ വന്യജീവികൾ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട ചോദ്യത്തിനു കേരളത്തിന്റെ വനംമന്ത്രി നിയമസഭയിൽ നൽകിയ മറുപടി ‘വനത്തിലേക്കു പോകുന്നവർ എന്തിനു പോകുന്നെന്ന് എല്ലാവർക്കും അറിയാമല്ലോ’ എന്നാണ്. ദുഃസ്സൂചന മാറ്റിവച്ചാൽത്തന്നെ, വന്യജീവി ആക്രമണങ്ങളുടെ പ്രധാന കാരണം വനത്തിൽ അതിക്രമിച്ചു കയറുന്നതാണെന്ന ആരോപണം ആ വാക്കുകളിലുണ്ട്. കാലങ്ങളായി കേരളത്തിന്റെ പൊതുബോധത്തെ തെറ്റിദ്ധരിപ്പിക്കുന്ന ഭാഷ്യമാണത്.
40 ദിവസത്തിനിടെ കേരളത്തിൽ വന്യജീവികൾ കൊലപ്പെടുത്തിയതിൽ രണ്ട് ആദിവാസികളൊഴികെ മറ്റുള്ളവരാരും വനത്തിനുള്ളിലല്ല ആക്രമിക്കപ്പെട്ടതെന്ന വസ്തുതയ്ക്കു വിപരീതമാണു മന്ത്രിയുടെ പ്രസ്താവന. ആദിവാസികൾ വനത്തിലേക്കു കടന്നുകയറി എന്നാണ് ആരോപിക്കുന്നതെങ്കിൽ, വനത്തിൽ താമസിക്കുന്ന ആദിവാസികളുടെ അവകാശങ്ങളിലേക്കു നിയമം മറയാക്കി വനംവകുപ്പുദ്യോഗസ്ഥർ കടന്നുകയറിയെന്നു തിരുത്തേണ്ടിവരും. കേരളത്തിലെ വനങ്ങളിൽ താമസിക്കുന്ന 16ൽ പരം ആദിവാസി വിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിച്ചുള്ളതുതന്നെയാണ് ഇന്ത്യയുടെ ഭരണഘടന. കൃഷിചെയ്തും വേട്ടയാടിയും വനത്തോടും വന്യജീവികളോടും ഇടപഴകിയും ജീവിച്ചിരുന്ന ആദിവാസികൾക്ക്, അവർക്ക് ഒരു സ്വാധീനവും ഇല്ലാതിരുന്ന നിയമനിർമാണ സഭകളിൽ നിർമിക്കപ്പെട്ട നിയമങ്ങൾ മൂലം സ്വയം പ്രതിരോധത്തിനുള്ള അവകാശങ്ങൾപോലും നിഷേധിക്കപ്പെട്ടു. വന്യജീവികൾ ചവിട്ടിയരയ്ക്കുന്ന സഹോദരങ്ങളുടെ ശരീരങ്ങൾ നോക്കി വിലപിക്കാൻമാത്രം വിധിക്കപ്പെട്ടവരായി കേരളത്തിലെ വനവാസി വിഭാഗം മാറിക്കഴിഞ്ഞു.
മൗലികാവകാശങ്ങളിൽ ജാതി– മത– വർഗ– ലിംഗ– ജനനസ്ഥല വ്യത്യാസങ്ങൾക്ക് ഉപരിയായ സമത്വം ഭരണഘടനയുടെ പാർട്ട് -3 വിഭാവനം ചെയ്യുന്നുണ്ട്. പക്ഷേ, അത് പട്ടികജാതി, പട്ടികവർഗ, വനവാസി വിഭാഗങ്ങളുടെ ഉന്നമനത്തിനുള്ള നിയമനിർമാണം നടത്തുന്നതിന് അവകാശം നൽകുന്ന ആർട്ടിക്കിൾ 29ന്റെ പ്രയോഗത്തിനു തടസ്സമാകരുതെന്ന് ആർട്ടിക്കിൾ 15(4) അനുശാസിക്കുന്നു. സമൂഹത്തിന്റെ മുഖ്യധാരയിൽ ജീവിക്കുന്ന മനുഷ്യർ നിർമിക്കുന്ന നിയമങ്ങൾമൂലം അടിസ്ഥാനവർഗത്തിന്റെ ജീവനും ജീവനോപാധിയും കവർച്ച ചെയ്യപ്പെടരുതെന്ന ഉദ്ദേശ്യത്തിലാണത്.
പട്ടികവർഗത്തിന്റെയും ഇതര വനവാസി വിഭാഗങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിന് 2006ൽ പാസാക്കിയ വനാവകാശനിയമം (വനവിഭവങ്ങൾ ശേഖരിക്കുന്നതിനും മത്സ്യബന്ധനത്തിനും പരമ്പരാഗതമായുള്ള ഗോത്രാചാരങ്ങൾ അനുസരിച്ചു ജീവിക്കുന്നതിനും അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കാൻ വനഭൂമി ഉപയോഗിക്കുന്നതിനും ഈ നിയമം അവർക്ക് അവകാശം നൽകുന്നു) നിലനിൽക്കുന്നതായിപ്പോലും വിചാരമില്ലാത്ത പ്രവർത്തനങ്ങൾ അധികാരികളിൽനിന്ന് ഉണ്ടാകുന്നുണ്ട്. വനവിഭവങ്ങൾ ശേഖരിക്കാൻ വനം വകുപ്പുദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സംഘങ്ങൾ ഉണ്ടാക്കുന്നത് വനവാസികളുടെ ജീവനോപാധികൾ കവർന്നെടുക്കുന്ന നടപടിയാണ്.
ആദിവാസികൾ സമൂഹമായി ജീവിക്കുന്ന പ്രദേശങ്ങൾ ഉൾപ്പെടുത്തി വന്യജീവി സംരക്ഷണ കേന്ദ്രങ്ങൾ പ്രഖ്യാപിക്കുന്നതും തലമുറകളായി ജീവിച്ചിരുന്ന പ്രദേശങ്ങളിൽനിന്ന് ഒഴിപ്പിച്ച് പരിചിതമല്ലാത്ത സാഹചര്യങ്ങളിൽ ജീവിക്കാൻ നിർബന്ധിക്കുന്നതും അവരുടെ മനുഷ്യാവകാശങ്ങൾ കവർന്നെടുക്കലാണ്. വനം വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥർ ആദിവാസികളെ വനത്തിൽനിന്നു മാറ്റിപ്പാർപ്പിക്കാൻ നൽകിയിട്ടുള്ള റിപ്പോർട്ടുകളിൽ സൂചിപ്പിച്ചിരിക്കുന്നത് അവരുടെ സാന്നിധ്യം വന്യജീവികൾക്കു ഭീഷണിയാകും എന്നാണ്.
ജീവിക്കാനുള്ള അവകാശമടക്കം ഇന്ത്യൻ ഭരണഘടനയിലെ മൗലികാവകാശങ്ങൾ പൗരർക്കു വേണ്ടിയുള്ളതാണ്. (മനുഷ്യനു മേലെയല്ല നിയമത്തിൽ മറ്റൊരു ജീവിയും). അവ ലംഘിക്കപ്പെടുന്ന തരത്തിൽ നിർമിക്കുന്ന ഏതു നിയമവും അസാധുവാണെന്ന് ആർട്ടിക്കിൾ 13 പറയുമ്പോൾ വന്യജീവി സംരക്ഷണ നിയമവും അതിനുമുകളിലല്ല എന്നതു നിയമനിർമാതാക്കളും വ്യാഖ്യാനിക്കുന്നവരും നടപ്പാക്കുന്നവരും ഓർക്കണം. ‘വികസിക്കപ്പെട്ട’ പൊതുസമൂഹത്തിന്റെ മുഖ്യധാരയിലില്ലാത്ത അസംഘടിതരും അശരണരുമായവർ വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ മരിക്കുമ്പോൾ അടിയന്തര പ്രമേയത്തിനുപോലും അനുമതി നിഷേധിക്കുന്നതായിരിക്കുന്നു നിയമനിർമാതാക്കളുടെ രീതി.
വന്യജീവി ആക്രമണങ്ങളുടെ അടിസ്ഥാനകാരണം വന്യജീവികളുടെ എണ്ണത്തിൽ വന്നിട്ടുള്ള വൻവർധനയാണെന്നു സമ്മതിക്കാൻ വനം വകുപ്പ് വിമുഖത കാട്ടുന്നു. അത് മലയോര മേഖലയിലെ മനുഷ്യരെ കുടിയൊഴിപ്പിച്ച് വനവൽക്കരണം നടത്തുകയെന്ന ഗൂഢലക്ഷ്യം നടപ്പാക്കാനാണെന്ന വിമർശനം സമൂഹം ഗൗരവമായി ചർച്ച ചെയ്യണം. 500 മുതൽ ആയിരം വരെ കാട്ടാനകളെ ഉൾക്കൊള്ളാൻ മാത്രം ശേഷിയുള്ള കേരളത്തിലെ വനത്തിൽ വനം വകുപ്പിന്റെ കണക്കിൽ മാത്രം ഉള്ളത് ആറായിരത്തിലേറെ ആനകൾ. മറ്റു ജീവികളുടെ ഇരയാകുന്നത് അപൂർവമായതിനാലും 70 വയസ്സ് വരെയെങ്കിലും ആയുർദൈർഘ്യം ഉള്ളതിനാലും കാട്ടാനകളുടെ എണ്ണത്തിൽ അനിയന്ത്രിത വർധനയാണ് ഉണ്ടാകുന്നത്. കേരളത്തിലെ വനത്തിന്റെ മൃഗവാഹകശേഷി ശാസ്ത്രീയമായി നിർണയിക്കാൻ സർക്കാർ തയാറാകണം. മലയോര മേഖലയിലെ കൃഷിസ്ഥലങ്ങൾ തരിശായി കിടക്കുന്നതും മൃഗങ്ങളുടെ ആക്രമണങ്ങൾ മൂലം ആളുകൾ കുടിയൊഴിയുന്നതും ഭരണാധികാരികൾ കാണണം.
കേരളത്തിൽ വനം കുറയുന്നുണ്ടോ? 2008– 2018 കാലയളവിൽ മാത്രം കേരളത്തിൽ 20,000 ഹെക്ടർ വനഭൂമി കൂടിയിട്ടുണ്ടെന്നു വനംമന്ത്രി നിയമസഭയിൽ ചോദ്യത്തിനു മറുപടി നൽകിയിട്ടുണ്ട്. വനവിസ്തൃതി എത്രത്തോളം കൂട്ടാനാണ് ഉദ്ദേശിക്കുന്നത്? അതു ജനങ്ങളോടു പറയേണ്ടേ?
കുടിയേറ്റം കയ്യേറ്റമാണോ എന്നതിലും തീർപ്പുവേണം. തിരുവിതാംകൂർ റീജന്റായിരുന്ന റാണി ഗൗരി പാർവതി ഭായി ഇടുക്കി കുടിയേറ്റ വിളംബരം പുറപ്പെടുവിച്ചത് 1822 ഏപ്രിൽ 22ന് ആണ്. അന്ന് ഭരണഘടനയോ വന്യജീവി സംരക്ഷണ നിയമമോ വനസംരക്ഷണ നിയമമോ ഇല്ല. ആയിരക്കണക്കിനു വർഷം മുൻപു മുതൽ വയനാട് ഉൾപ്പെടെയുള്ള മലയോരമേഖലയിൽ ജനവാസം ഉണ്ടായിരുന്നതിന് എത്രയെത്ര തെളിവുകളുണ്ട്. ഇതെല്ലാം മറച്ചുവച്ച്, കയ്യേറ്റമെന്ന് ആരോപിക്കുമ്പോൾ കേരളത്തിൽ നടമാടിയ പട്ടിണിയുടെ ചരിത്രം ബോധപൂർവം മറയ്ക്കപ്പെടുന്നു; ആ പട്ടിണി നേരിടാനാണ് മലയോരങ്ങളിൽ ആളുകളെ കുടിയിരുത്തിയത് എന്നതും.
കേരളത്തിൽ വനം കുറയുന്നു, വന്യജീവികളുടെ എണ്ണം കുറയുന്നു, വനം കയ്യേറ്റം നടക്കുന്നു എന്നീ മൂന്നു പൊതുബോധങ്ങളും വസ്തുതകൾ മറച്ചുവച്ചു സൃഷ്ടിക്കപ്പെടുന്നതാണ്. മറിച്ചാണെങ്കിൽ അതു സംബന്ധിച്ച കണക്കുകൾ നിഷ്പക്ഷ ഏജൻസികളുടെ പഠനത്തിലൂടെ പുറത്തുവിടണം. വനസംരക്ഷണത്തിലെ വനം വകുപ്പിന്റെ ആത്മാർഥതയും സംശയകരം. 2014 - 2015 മുതൽ 2023 - 24 വരെ ആകെ 21,19,24,118 രൂപ ചെലവഴിച്ച് 222 വാഹനങ്ങൾ വാങ്ങിയതിൽ 14 എണ്ണം മാത്രമാണ് വന്യജീവി ആക്രമണം തടയാൻ രൂപീകരിച്ചിട്ടുള്ള ദ്രുതപ്രതികരണസേനകൾക്കു നൽകിയത്. ബാക്കി ഉന്നത ഉദ്യോഗസ്ഥരുടെ ആവശ്യത്തിനെടുത്തു. മൃഗങ്ങൾ പുറത്തിറങ്ങുന്നതു കാടു ശോഷിക്കുന്നതുകൊണ്ടാണെന്നും വനം വകുപ്പ് പറയുന്നുണ്ട്. അങ്ങനെയെങ്കിൽ എന്തുതരം വനം സംരക്ഷണമാണ് ഇത്രകാലം നടന്നത്?