സീന്‍ അത്ര ഡാർക്കല്ല, എസ്ഐപി നിക്ഷേപം തുടരാം; പക്ഷേ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം; ഗുണം ചെയ്യുമോ ട്രംപും സ്വർണത്തിന്റെ കുതിപ്പും?

ഫെബ്രുവരി ആദ്യവാരം ദേശീയതലത്തില്‍ മ്യൂച്വല്‍ഫണ്ട് സെക്ടറില്‍ ഒരു വിവാദം കത്തിപ്പടർന്നു. അതിനു തുടക്കംകുറിച്ചത് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ മ്യൂച്വല്‍ഫണ്ടിന്‍റെ ചീഫ് ഇന്‍വെസ്റ്റ്മെന്‍റ് ഓഫിസറായ എസ്. നരേനായിരുന്നു. ചെന്നൈയില്‍ നടന്ന മ്യൂച്വല്‍ഫണ്ട് വിതരണക്കാരുടെ വിപുലമായ സമ്മേളനത്തില്‍ അദ്ദേഹം സ്മോള്‍ക്യാപിലെയും മിഡ്‌ക്യാപിലെയും എസ്ഐപി നിക്ഷേപത്തിന്‍റെ സാധുതയെ ചോദ്യം ചെയ്തു. ഈ രണ്ടു വിഭാഗങ്ങളും നിലവില്‍ ഓവർ വാല്യുഡ് ആയതിനാല്‍ എസ്ഐപി നിക്ഷേപം നഷ്ടക്കച്ചവടമാകുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ മുന്നറിയിപ്പ്. അതിനു തെളിവായി അദ്ദേഹം പഴയ ചില കണക്കുകളും അവതരിപ്പിച്ചു. ആഗോള സാഹചര്യങ്ങളാൽ ഇടിഞ്ഞുനില്‍ക്കുന്ന നിലവിലെ വിപണിയിൽ ലാർജ്‌ക്യാപ്, ഫ്ലെക്സി ക്യാപ് തുടങ്ങിയവയില്‍ വേണം നിക്ഷേപകർ എസ്ഐപി നടത്താനെന്നും അദ്ദേഹം പറഞ്ഞു. നിർഭാഗ്യവശാല്‍ തന്‍റെതന്നെ സെയില്‍സ് ടീമിനെ ഈ വിഷയം പറഞ്ഞു മനസ്സിലാക്കാനാവുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിതരണക്കാർ മിസ് സെല്ലിങ് നടത്തിയാല്‍ നിക്ഷേപകരോടു ഭാവിയില്‍ നിങ്ങള്‍ സമാധാനം പറയേണ്ടി വരുമെന്ന ടോണ്‍കൂടിയായപ്പോള്‍ വിതരണക്കാർ പരിഭ്രാന്തിയിലായി. പിന്നീടതു ദേശവ്യാപകമായ ഒരു ഡിബേറ്റായിമാറി. വിവിധ ഫണ്ടുകളുടെ തലപ്പത്തുള്ളവർ നരേന്‍റെ പ്രസ്താവനയെ പ്രതികൂലിച്ചു രംഗത്തുവന്നു. ദീർഘകാല നിക്ഷേപകരെ സംബന്ധിച്ച് ഇത്തരം വിലയിരുത്തലുകള്‍ക്കു യാതൊരു പ്രസക്തിയുമില്ലെന്നായിരുന്നു മ്യൂച്വല്‍ ഫണ്ട് മേഖലയില്‍നിന്നുള്ള ഭൂരിഭാഗം പേരുടെയും പ്രതികരണം. ഓഹരിവിപണിയില്‍ കരടിവിളയാട്ടത്തിന്‍റെ സമയമാണെങ്കിലും ചെറുകിട നിക്ഷേപകരുടെ ശക്തമായ പിന്തുണയോടെ മ്യൂച്വല്‍ഫണ്ട് വ്യവസായം പിടിച്ചു നില്‍ക്കുന്നുവെന്നു വിലയിരുത്താം. ജനുവരിയിലെ കണക്കു പരിശോധിച്ചാല്‍

ഫെബ്രുവരി ആദ്യവാരം ദേശീയതലത്തില്‍ മ്യൂച്വല്‍ഫണ്ട് സെക്ടറില്‍ ഒരു വിവാദം കത്തിപ്പടർന്നു. അതിനു തുടക്കംകുറിച്ചത് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ മ്യൂച്വല്‍ഫണ്ടിന്‍റെ ചീഫ് ഇന്‍വെസ്റ്റ്മെന്‍റ് ഓഫിസറായ എസ്. നരേനായിരുന്നു. ചെന്നൈയില്‍ നടന്ന മ്യൂച്വല്‍ഫണ്ട് വിതരണക്കാരുടെ വിപുലമായ സമ്മേളനത്തില്‍ അദ്ദേഹം സ്മോള്‍ക്യാപിലെയും മിഡ്‌ക്യാപിലെയും എസ്ഐപി നിക്ഷേപത്തിന്‍റെ സാധുതയെ ചോദ്യം ചെയ്തു. ഈ രണ്ടു വിഭാഗങ്ങളും നിലവില്‍ ഓവർ വാല്യുഡ് ആയതിനാല്‍ എസ്ഐപി നിക്ഷേപം നഷ്ടക്കച്ചവടമാകുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ മുന്നറിയിപ്പ്. അതിനു തെളിവായി അദ്ദേഹം പഴയ ചില കണക്കുകളും അവതരിപ്പിച്ചു.
ആഗോള സാഹചര്യങ്ങളാൽ ഇടിഞ്ഞുനില്‍ക്കുന്ന നിലവിലെ വിപണിയിൽ ലാർജ്‌ക്യാപ്, ഫ്ലെക്സി ക്യാപ് തുടങ്ങിയവയില്‍ വേണം നിക്ഷേപകർ എസ്ഐപി നടത്താനെന്നും അദ്ദേഹം പറഞ്ഞു. നിർഭാഗ്യവശാല്‍ തന്‍റെതന്നെ സെയില്‍സ് ടീമിനെ ഈ വിഷയം പറഞ്ഞു മനസ്സിലാക്കാനാവുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിതരണക്കാർ മിസ് സെല്ലിങ് നടത്തിയാല്‍ നിക്ഷേപകരോടു ഭാവിയില്‍ നിങ്ങള്‍ സമാധാനം പറയേണ്ടി വരുമെന്ന ടോണ്‍കൂടിയായപ്പോള്‍ വിതരണക്കാർ പരിഭ്രാന്തിയിലായി. പിന്നീടതു ദേശവ്യാപകമായ ഒരു ഡിബേറ്റായിമാറി. വിവിധ ഫണ്ടുകളുടെ തലപ്പത്തുള്ളവർ നരേന്‍റെ പ്രസ്താവനയെ പ്രതികൂലിച്ചു രംഗത്തുവന്നു. ദീർഘകാല നിക്ഷേപകരെ സംബന്ധിച്ച് ഇത്തരം വിലയിരുത്തലുകള്‍ക്കു യാതൊരു പ്രസക്തിയുമില്ലെന്നായിരുന്നു മ്യൂച്വല്‍ ഫണ്ട് മേഖലയില്‍നിന്നുള്ള ഭൂരിഭാഗം പേരുടെയും പ്രതികരണം.
∙ ഇനി കണക്കുകളിലേക്കു നോക്കാം
ഓഹരിവിപണിയില്‍ കരടിവിളയാട്ടത്തിന്‍റെ സമയമാണെങ്കിലും ചെറുകിട നിക്ഷേപകരുടെ ശക്തമായ പിന്തുണയോടെ മ്യൂച്വല്‍ഫണ്ട് വ്യവസായം പിടിച്ചു നില്‍ക്കുന്നുവെന്നു വിലയിരുത്താം. ജനുവരിയിലെ കണക്കു പരിശോധിച്ചാല്‍ ഓഹരിയധിഷ്ഠിത ഫണ്ടുകളിൽ 39,688 കോടി രൂപയുടെ നിക്ഷേപം വന്നിട്ടുണ്ട്. ഡിസംബറിനെ അപേക്ഷിച്ച് 3.6 ശതമാനത്തിന്‍റെ കുറവു മാത്രം. മാത്രമല്ല 2024ലെ പ്രതിമാസ ശരാശരിയെക്കാള്‍ 21 ശതമാനത്തിന്‍റെ വർധനവുമുണ്ട്. തീമാറ്റിക് ഫണ്ടുകളിൽ 9017 കോടി രൂപയും ഫ്ലക്സി ഫണ്ടുകളിൽ 5,721 കോടി രൂപയുമാണു വന്നത്.
ഇനി സ്മോള്‍ക്യാപിലേക്കു വന്നാൽ 5,721 കോടി രൂപ ഈ വിഭാഗത്തിലേക്കു ജനുവരിയില്‍ വന്നിട്ടുണ്ട്. ഇത് ഡിസംബറിനെക്കാള്‍ 22% കൂടുതലാണ്. നരേന്‍റെ പ്രസ്താവന വന്നശേഷം സ്മോള്‍ക്യാപിലേക്കുള്ള എസ്ഐപി നിക്ഷേപങ്ങള്‍ക്ക് എന്തു സംഭവിക്കുമെന്നു കാത്തിരുന്നു കാണണം. എങ്കിലും, ഈ പണം ലാർജ്ക്യാപ് ഉള്‍പ്പെടെയുള്ള മറ്റു സെഗ്മെന്‍റുകളിലേക്കു തിരിയുമെന്ന് അനുമാനിക്കാം. ജനുവരിയിലെ കണക്കനുസരിച്ച് സ്മോള്‍ക്യാപ് ഇന്‍ഡക്സില്‍ 19 ശതമാനത്തിന്‍റെയും മിഡ്ക്യാപില്‍ 17 ശതമാനത്തിന്‍റെയും ഇടിവാണു നേരിട്ടിട്ടുള്ളത്.
വിപണിയില്‍ എന്തും സംഭവിക്കട്ടെ, വിദഗ്ധർ എന്തും പറഞ്ഞുകൊള്ളട്ടെ, ഭാരതം മുന്നോട്ടുപോവും. അതുകൊണ്ട് എസ്ഐപി നിക്ഷേപം നിർത്തരുത്. പുതിയവർ തുടങ്ങുകയും വേണം. സ്മോള്‍ക്യാപ്, മിഡ്ക്യാപ്, ലാർജ്ക്യാപ്, ഫ്ലക്സി അല്ലെങ്കിൽ മറ്റെന്തെങ്കിലുമോ, ഏതായാലും കുഴപ്പമില്ല, ഒറ്റക്കാര്യം, ആ മേഖലയിലെ നമ്പർ വണ്‍ ആയ ഫണ്ടുകളില്‍ വേണം നിക്ഷേപം നടത്താൻ. അതും ദീർഘകാലാടിസ്ഥാനത്തില്‍.
എസ്ഐപി കണക്കു പരിശോധിച്ചാൽ 10.26 കോടി എസ്ഐപികളാണ് ജനുവരിയില്‍ രേഖപ്പെടുത്തിയത്. ഇതില്‍ 56 ലക്ഷം പുതിയ എസ്ഐപിയാണ്. ഇതിനിടെ 61 ലക്ഷം എസ്ഐപികള്‍ ഇല്ലാതായതിന്‍റെ കണക്കും പുറത്തുവന്നു. എന്നാല്‍, ഇത് ആശങ്കാജനകമല്ലെന്നും മൂന്നു മാസത്തിലേറെയായി നിക്ഷേപം നടത്താനാവാത്തവ നിന്നുപോവുന്നതിനാലാണ് ഈ വലിയ നമ്പർ വന്നതെന്നുമാണു ബന്ധപ്പെട്ടവർ അറിയിച്ചത്.
ഇനി രാജ്യത്തിന്‍റെ പൊതുസ്ഥിതിയൊന്നു നോക്കാം. എല്ലാംകൊണ്ടും അനുകൂലമായ അവസ്ഥ. ഡല്‍ഹി ഭരണം പിടിച്ചെടുത്തതോടെ കേന്ദ്രം ഭരിക്കുന്ന പാർട്ടിക്ക് ഒന്നുകൂടി ആത്മവിശ്വാസം കൈവന്നിരിക്കുന്നു. ബജറ്റിലെ ആദായനികുതി ഇളവുവഴി ഒരു ലക്ഷം കോടി രൂപ ശമ്പളക്കാരിലേക്കു വരുന്നു. ഇത് മ്യൂച്വല്‍ ഫണ്ട് വ്യവസായത്തിനു വലിയ ഇന്ധനം പകരുന്ന കാര്യമാണ്. റിസർവ് ബാങ്ക് പണനയം വായ്പാ പലിശയും ഉദാരമാക്കി. ചുരുക്കത്തില്‍ ഈ രണ്ടു കാര്യങ്ങളുംവഴി കുടുംബങ്ങളുടെ വരുമാനം ഉയരും. ഇതു രാജ്യവളർച്ചയില്‍ നിർണായക സംഭാവനകള്‍ തരുമെന്നു കരുതാം.
ചുരുക്കത്തില്‍, വിപണിയില്‍ എന്തും സംഭവിക്കട്ടെ, വിദഗ്ധർ എന്തും പറഞ്ഞുകൊള്ളട്ടെ, ഭാരതം മുന്നോട്ടുപോവും. അതുകൊണ്ട് എസ്ഐപി നിക്ഷേപം നിർത്തരുത്. പുതിയവർ തുടങ്ങുകയും വേണം. സ്മോള്‍ക്യാപ്, മിഡ്ക്യാപ്, ലാർജ്ക്യാപ്, ഫ്ലക്സി അല്ലെങ്കിൽ മറ്റെന്തെങ്കിലുമോ, ഏതായാലും കുഴപ്പമില്ല, ഒറ്റക്കാര്യം, ആ മേഖലയിലെ നമ്പർ വണ്‍ ആയ ഫണ്ടുകളില്‍ വേണം നിക്ഷേപം നടത്താൻ. അതും ദീർഘകാലാടിസ്ഥാനത്തില്‍.
∙ കേരളത്തിലെ കണക്ക് ഒന്നോടിച്ചുനോക്കാം.
2024 സെപ്റ്റംബറിലെ കണക്കനുസരിച്ച് ടോപ് സിറ്റികള്‍ ഒഴിച്ചുള്ള 13 നഗരങ്ങളില്‍ കൊച്ചി നാലാം സ്ഥാനത്താണ്. 12,748 കോടി രൂപയാണ് അസെറ്റ് അണ്ടർ മാനേജ്മെന്‍റിലുള്ളത്. മുന്‍ വർഷം സെപ്റ്റംബറിനെ അപേക്ഷിച്ച് 44% വർധന. തിരുവനന്തപുരവും ഈ പട്ടികയിലുണ്ട്. 10,064 കോടി രൂപ. 44 ശതമാനത്തിന്‍റെതന്നെ വർധന ഇവിടെയുമുണ്ട്. തട്ടിപ്പുസ്കീമും നോട്ടിരട്ടിപ്പിക്കലും പാതിവില കുംഭകോണവുമൊക്കെയുണ്ടെങ്കിലും ആളുകള്‍ കൂടുതലായി യഥാർഥ നിക്ഷേപത്തിലേക്കു വരുന്നുവെന്ന് ഈ 44% സൂചിപ്പിക്കുന്നു. ചെറുകിട നിക്ഷേപകരെ സംബന്ധിച്ച് മ്യൂച്വല്‍ഫണ്ടിലെ നിക്ഷേപം ഉയർത്താന്‍ ഏറ്റവും അനുകൂലമായ സമയമാണിത്. മടിച്ചുനില്‍ക്കാതെ കയറിവന്നാല്‍ അടിത്തട്ടില്‍നിന്നുതന്നെ നല്ല സ്കീമുകള്‍ കിട്ടും. വിപണി വരുംവർഷങ്ങളില്‍ നടത്താനിരിക്കുന്ന കുതിപ്പുകളില്‍ പങ്കാളിയാവുകയും ചെയ്യാം.
∙ വേറിട്ട സ്കീമുകള്‍
മുഖ്യധാരയില്‍നിന്നും അൽപം മാറി, പക്ഷേ, ഈ ഇടിവിന്‍റെ സമയത്തും പച്ച പരത്തിനില്‍ക്കുന്ന ഫണ്ടുകളുമുണ്ട്. അവയും ഇപ്പോഴത്തെ സാഹചര്യത്തില്‍ പരിഗണിക്കാവുന്നതാണ്. ഒന്നു ഗോള്‍ഡ് ഫണ്ടുകളാണ്. സ്വർണവില വർധനയാണ് ഇതിനു ഗുണംചെയ്തത്. ഓഹരിവിപണിയിലെ ടെർമിനലില്‍ നിന്നു നേരിട്ടു വാങ്ങാവുന്ന ഗോള്‍ഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ ഭൂരിഭാഗം മ്യൂച്വല്‍ഫണ്ട് കമ്പനികള്‍ക്കുമുണ്ട്. ഇതേ ഇടിഎഫ്, ഫണ്ട് ഓഫ് ഫണ്ടായും മ്യൂച്വല്‍ഫണ്ട് സ്കീമായും വാങ്ങാം. ഉദാഹരണത്തിന് നിപ്പണ്‍ ഗോള്‍ഡ് സേവിങ്സ് ഫണ്ട്. ഇതിലൂടെ പ്രതിദിനം (പ്രവൃത്തിദിവസം മാത്രം) 100 രൂപയ്ക്കുപോലും സ്വർണം എസ്ഐപിയായി വാങ്ങാം.
ഡോണള്‍ഡ് ട്രംപിന്‍റെ വരവോടെ വിശ്വരൂപംപൂണ്ട അമേരിക്കയുടെ ടെക്നോളജി ഓഹരികളിലും ഇന്ത്യയിലൂടെ നിക്ഷേപം നടത്താം. ഇഡല്‍വെയ്സിന്‍റെ യുഎസ് ടെക്നോളജി ഫണ്ട് ഓഫ് ഫണ്ടിലൂടെയാണത്. കഴിഞ്ഞ വർഷം മാത്രം 40 ശതമാനത്തോളം റിട്ടേണ്‍ കൊടുത്ത ഈ ഫണ്ട് അതിന്‍റെ മുന്നിലത്തെ വർഷം 6% മാത്രമായിരുന്നു റിട്ടേണ്‍ നല്‍കിയത്. ജെ.പി.മോർഗന്‍റെ സ്കീമാണിത്. അതു ഇഡല്‍വെയ്സിലൂടെ നിക്ഷേപകർക്കു ലഭ്യമാണ്. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം, വിദേശഫണ്ടുകളില്‍ നിക്ഷേപിക്കാന്‍ ഇവിടെയുള്ള അസെറ്റ് മാനേജ്മെന്‍റ് കമ്പനികള്‍ക്ക് ആർബിഐ പരിധി നിശ്ചയിച്ചിട്ടുണ്ട്. ഒരുമാതിരിപ്പെട്ട മികച്ച ഫണ്ടുകളെല്ലാം നല്ല ഡിമാന്‍റ് വന്നതുകൊണ്ട് ആർബിഐ പരിധി വന്നപ്പോള്‍ ക്ലോസ്‌ചെയ്തു. അതായത്, പുതിയ നിക്ഷേപം സ്വീകരിക്കാനാവാത്ത അവസ്ഥ. അതുപോലെ തന്നെ അധികം താമസിയാതെ ആർബിഐയുടെ പരിധിയിലെത്തി ക്ലോസ്‌ചെയ്യാന്‍ സാധ്യതയുള്ള ഫണ്ടാണിതും. മെറ്റ, ഓറക്കിള്‍, ടെസ്‌ല, എന്‍വിഡിയ, ആല്‍ഫബെറ്റ്, നെറ്റ്ഫ്ലിക്സ്, ആമസോണ്‍ തുടങ്ങിയ കമ്പനികളൊക്കെ ഈ ഫണ്ടിലുണ്ട്. നിലവില്‍ ഇതില്‍ തുടങ്ങുന്ന എസ്ഐപി ഫണ്ട് ക്ലോസായാലും നിക്ഷേപകർക്കു തുടരാനാവും.
മാർച്ച് ലക്കം മനോരമ സമ്പാദ്യത്തിൽ പ്രസിദ്ധീകരിച്ചത്.