‘മോദി ഫാഷിസ്റ്റാണെങ്കിൽ എകെജി സെന്റർ ഇവിടെയുണ്ടാകുമോ?’; 75ൽ പിണറായിക്ക് ഇളവ് വരുമോ? തരൂർ ഇടതിലേക്ക് ചായുമോ?– ഗോവിന്ദൻ പറയുന്നു
ഇന്ദിര ഗാന്ധി അർധ ഫാഷിസ്റ്റാണെന്നും ജവാഹർലാൽ നെഹ്റുവിന് ഫാഷിസ്റ്റ് സ്വഭാവമായിരുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. മോദിയുടെ ബിജെപി സർക്കാർ ഫാഷിസ്റ്റ് സർക്കാരല്ലെന്ന് ആവർത്തിച്ചാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പുതിയ പരാമർശം. ‘‘മോദി സർക്കാർ ഫാഷിസ്റ്റാണെങ്കിൽ എനിക്ക് നിങ്ങൾക്കൊരു അഭിമുഖം തരാൻ പറ്റുമോ, എകെജി സെന്റർ ഇവിടെയുണ്ടാകുമോ, കേന്ദ്രത്തിനെതിരെ സമരം നടത്താൻ പറ്റുമോ?’’ – ഗോവിന്ദൻ ചോദിക്കുന്നു. കൊല്ലം സംസ്ഥാന സമ്മേളനത്തോടെ പഴയ കുറേ സഖാക്കൾ മാറും, പുതിയ കുറേ സഖാക്കൾ വരുമെന്നും അദ്ദേഹം പറയുന്നു. കേരളത്തിൽ മൂന്നാം ഇടതു സർക്കാർ അധികാരത്തിൽ വരുമെന്ന് ഉറപ്പിച്ചു പറയുന്ന ഗോവിന്ദൻ, അതിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞെന്നും വ്യക്തമാക്കുന്നു. എഐ (നിർമിത ബുദ്ധി) സോഷ്യലിസത്തിലേക്ക് വഴിയൊരുക്കും. ശശി തരൂർ എൽഡിഎഫിലേക്ക് വരുമോയെന്ന് ഇപ്പോൾ പറയാനാകില്ല. തരൂരിന്റെ നിലപാട് കേരളത്തിന് അനുകൂലമാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞുവച്ചു. 75 വയസ്സ് പ്രായപരിധിയിൽ സിപിഎമ്മിൽ ഇളവുണ്ടാകുമോ? തൃശൂരിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ എന്താണു സംഭവിച്ചത്? ജില്ലാ സമ്മേളനങ്ങളിൽ പിണറായി വിജയന്റെ അപ്രമാദിത്തമുണ്ടായി എന്ന റിപ്പോർട്ടുകളോട് എങ്ങനെ പ്രതികരിക്കുന്നു? നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തിനും സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കൃത്യമായ മറുപടിയുണ്ട്. സിപിഎം സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ എം.വി.ഗോവിന്ദൻ വിശദമായി സംസാരിക്കുന്നു.
ഇന്ദിര ഗാന്ധി അർധ ഫാഷിസ്റ്റാണെന്നും ജവാഹർലാൽ നെഹ്റുവിന് ഫാഷിസ്റ്റ് സ്വഭാവമായിരുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. മോദിയുടെ ബിജെപി സർക്കാർ ഫാഷിസ്റ്റ് സർക്കാരല്ലെന്ന് ആവർത്തിച്ചാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പുതിയ പരാമർശം. ‘‘മോദി സർക്കാർ ഫാഷിസ്റ്റാണെങ്കിൽ എനിക്ക് നിങ്ങൾക്കൊരു അഭിമുഖം തരാൻ പറ്റുമോ, എകെജി സെന്റർ ഇവിടെയുണ്ടാകുമോ, കേന്ദ്രത്തിനെതിരെ സമരം നടത്താൻ പറ്റുമോ?’’ – ഗോവിന്ദൻ ചോദിക്കുന്നു. കൊല്ലം സംസ്ഥാന സമ്മേളനത്തോടെ പഴയ കുറേ സഖാക്കൾ മാറും, പുതിയ കുറേ സഖാക്കൾ വരുമെന്നും അദ്ദേഹം പറയുന്നു. കേരളത്തിൽ മൂന്നാം ഇടതു സർക്കാർ അധികാരത്തിൽ വരുമെന്ന് ഉറപ്പിച്ചു പറയുന്ന ഗോവിന്ദൻ, അതിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞെന്നും വ്യക്തമാക്കുന്നു. എഐ (നിർമിത ബുദ്ധി) സോഷ്യലിസത്തിലേക്ക് വഴിയൊരുക്കും. ശശി തരൂർ എൽഡിഎഫിലേക്ക് വരുമോയെന്ന് ഇപ്പോൾ പറയാനാകില്ല. തരൂരിന്റെ നിലപാട് കേരളത്തിന് അനുകൂലമാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞുവച്ചു. 75 വയസ്സ് പ്രായപരിധിയിൽ സിപിഎമ്മിൽ ഇളവുണ്ടാകുമോ? തൃശൂരിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ എന്താണു സംഭവിച്ചത്? ജില്ലാ സമ്മേളനങ്ങളിൽ പിണറായി വിജയന്റെ അപ്രമാദിത്തമുണ്ടായി എന്ന റിപ്പോർട്ടുകളോട് എങ്ങനെ പ്രതികരിക്കുന്നു? നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തിനും സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കൃത്യമായ മറുപടിയുണ്ട്. സിപിഎം സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ എം.വി.ഗോവിന്ദൻ വിശദമായി സംസാരിക്കുന്നു.
ഇന്ദിര ഗാന്ധി അർധ ഫാഷിസ്റ്റാണെന്നും ജവാഹർലാൽ നെഹ്റുവിന് ഫാഷിസ്റ്റ് സ്വഭാവമായിരുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. മോദിയുടെ ബിജെപി സർക്കാർ ഫാഷിസ്റ്റ് സർക്കാരല്ലെന്ന് ആവർത്തിച്ചാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പുതിയ പരാമർശം. ‘‘മോദി സർക്കാർ ഫാഷിസ്റ്റാണെങ്കിൽ എനിക്ക് നിങ്ങൾക്കൊരു അഭിമുഖം തരാൻ പറ്റുമോ, എകെജി സെന്റർ ഇവിടെയുണ്ടാകുമോ, കേന്ദ്രത്തിനെതിരെ സമരം നടത്താൻ പറ്റുമോ?’’ – ഗോവിന്ദൻ ചോദിക്കുന്നു. കൊല്ലം സംസ്ഥാന സമ്മേളനത്തോടെ പഴയ കുറേ സഖാക്കൾ മാറും, പുതിയ കുറേ സഖാക്കൾ വരുമെന്നും അദ്ദേഹം പറയുന്നു. കേരളത്തിൽ മൂന്നാം ഇടതു സർക്കാർ അധികാരത്തിൽ വരുമെന്ന് ഉറപ്പിച്ചു പറയുന്ന ഗോവിന്ദൻ, അതിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞെന്നും വ്യക്തമാക്കുന്നു. എഐ (നിർമിത ബുദ്ധി) സോഷ്യലിസത്തിലേക്ക് വഴിയൊരുക്കും. ശശി തരൂർ എൽഡിഎഫിലേക്ക് വരുമോയെന്ന് ഇപ്പോൾ പറയാനാകില്ല. തരൂരിന്റെ നിലപാട് കേരളത്തിന് അനുകൂലമാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞുവച്ചു. 75 വയസ്സ് പ്രായപരിധിയിൽ സിപിഎമ്മിൽ ഇളവുണ്ടാകുമോ? തൃശൂരിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ എന്താണു സംഭവിച്ചത്? ജില്ലാ സമ്മേളനങ്ങളിൽ പിണറായി വിജയന്റെ അപ്രമാദിത്തമുണ്ടായി എന്ന റിപ്പോർട്ടുകളോട് എങ്ങനെ പ്രതികരിക്കുന്നു? നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തിനും സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കൃത്യമായ മറുപടിയുണ്ട്. സിപിഎം സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ എം.വി.ഗോവിന്ദൻ വിശദമായി സംസാരിക്കുന്നു.
ഇന്ദിര ഗാന്ധി അർധ ഫാഷിസ്റ്റാണെന്നും ജവാഹർലാൽ നെഹ്റുവിന് ഫാഷിസ്റ്റ് സ്വഭാവമായിരുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. മോദിയുടെ ബിജെപി സർക്കാർ ഫാഷിസ്റ്റ് സർക്കാരല്ലെന്ന് ആവർത്തിച്ചാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പുതിയ പരാമർശം. ‘‘മോദി സർക്കാർ ഫാഷിസ്റ്റാണെങ്കിൽ എനിക്ക് നിങ്ങൾക്കൊരു അഭിമുഖം തരാൻ പറ്റുമോ, എകെജി സെന്റർ ഇവിടെയുണ്ടാകുമോ, കേന്ദ്രത്തിനെതിരെ സമരം നടത്താൻ പറ്റുമോ?’’ – ഗോവിന്ദൻ ചോദിക്കുന്നു. കൊല്ലം സംസ്ഥാന സമ്മേളനത്തോടെ പഴയ കുറേ സഖാക്കൾ മാറും, പുതിയ കുറേ സഖാക്കൾ വരുമെന്നും അദ്ദേഹം പറയുന്നു. കേരളത്തിൽ മൂന്നാം ഇടതു സർക്കാർ അധികാരത്തിൽ വരുമെന്ന് ഉറപ്പിച്ചു പറയുന്ന ഗോവിന്ദൻ, അതിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞെന്നും വ്യക്തമാക്കുന്നു.
എഐ (നിർമിത ബുദ്ധി) സോഷ്യലിസത്തിലേക്ക് വഴിയൊരുക്കും. ശശി തരൂർ എൽഡിഎഫിലേക്ക് വരുമോയെന്ന് ഇപ്പോൾ പറയാനാകില്ല. തരൂരിന്റെ നിലപാട് കേരളത്തിന് അനുകൂലമാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞുവച്ചു. 75 വയസ്സ് പ്രായപരിധിയിൽ സിപിഎമ്മിൽ ഇളവുണ്ടാകുമോ? തൃശൂരിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ എന്താണു സംഭവിച്ചത്? ജില്ലാ സമ്മേളനങ്ങളിൽ പിണറായി വിജയന്റെ അപ്രമാദിത്തമുണ്ടായി എന്ന റിപ്പോർട്ടുകളോട് എങ്ങനെ പ്രതികരിക്കുന്നു? നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തിനും സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കൃത്യമായ മറുപടിയുണ്ട്. സിപിഎം സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ എം.വി.ഗോവിന്ദൻ വിശദമായി സംസാരിക്കുന്നു.
∙ ഇത്തവണത്തെ സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ പ്രത്യേകത എന്താണ്?
കേരളത്തിലെ എൽഡിഎഫ് സർക്കാർ ഒരു ടേം പൂർത്തിയാക്കി രണ്ടാമത്തെ ടേം അധികാരത്തിൽ വന്നതിനു ശേഷം നടക്കുന്ന ആദ്യത്തെ സംസ്ഥാന സമ്മേളനമാണിത്. സ്വാഭാവികമായും മൂന്നാമത്തെ ടേമിലേക്കുള്ള എൽഡിഎഫ് കുതിപ്പിന് രാഷ്ട്രീയവും സംഘടനാപരവും അതിന്റെ പ്രായോഗിക തലത്തിലുള്ള സംഘടനാ മികവും ഫലപ്രദമായി വിനിയോഗിക്കുക എന്ന വളരെ പ്രധാനപ്പെട്ട ദൗത്യമാണ് ഈ സമ്മേളനത്തിന്റെ ഭാഗമായി ചുമതലയെന്ന രീതിയിൽ ഏറ്റെടുക്കാനുള്ളത്.
∙ ഈ സംസ്ഥാന സമ്മേളനത്തോടെ എന്തെങ്കിലും മാറ്റങ്ങൾ പാർട്ടിയിലുണ്ടാകുമോ?
സമ്മേളനം എന്നു പറയുന്നത് ഒരു നവീകരിക്കലാണ്. സമ്മേളനത്തിന്റെ ഉന്നംതന്നെ നവീകരണ പ്രക്രിയയാണ്. സംഘടനയ്ക്ക് അകത്ത് കഴിഞ്ഞ മൂന്നു വർഷക്കാലം നടന്ന എല്ലാ പ്രവർത്തനങ്ങളും വിമർശനാടിസ്ഥാനത്തിൽ പരിശോധിക്കും. സർവതല സ്പർശിയായ ചർച്ചയാകും സമ്മേളനത്തിൽ നടക്കുക. സംസ്ഥാന സെക്രട്ടറിയേയോ സെക്രട്ടേറിയറ്റിനെയോ തിരഞ്ഞെടുക്കുന്നത് മാത്രമല്ല സംസ്ഥാന സമ്മേളനത്തിന്റെ പ്രക്രിയ. പാർട്ടിയെ ഫലപ്രദമായി കൈകാര്യം ചെയ്യുക എന്നതാണ് ലക്ഷ്യം. പഴയ കുറേ സഖാക്കൾ മാറും, പുതിയ കുറേ സഖാക്കൾ വരും. അതുപോലെത്തന്നെ സംസ്ഥാന സമ്മേളനത്തിന്റെ കാലയളവിലുണ്ടായ പല കാര്യങ്ങളും വിമർശനാത്മകമായി സംസാരിക്കും. നാളെ എങ്ങനെയായിരിക്കും മുന്നോട്ടുപോകേണ്ടത് എന്നതിനെപ്പറ്റിയും സംസാരിക്കും.
∙ കഴിഞ്ഞ 3 വർഷത്തിൽ പാർട്ടിക്ക് സംഭവിച്ച നേട്ടങ്ങളും കോട്ടങ്ങളും എന്തൊക്കെയാണ്?
അതൊന്നും ഒറ്റദിവസംകൊണ്ട് വിലയിരുത്താനാകില്ല. പക്ഷേ വലിയ നേട്ടമാണ് കേരളത്തിൽ പാർട്ടിക്കുണ്ടായത്. കേരളത്തിലെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനുള്ള ഫലപ്രദമായ ഇടപെടലുകൾ നടത്താൻ പാർട്ടിക്ക് സാധിച്ചിട്ടുണ്ട്. പാർട്ടിയും പാർട്ടി നയിക്കുന്ന സർക്കാരും പരസ്പര പൂരകമായാണ് പ്രവർത്തിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങളെയും അതിനു കൂട്ടുനിൽക്കുന്ന കോൺഗ്രസിന്റെ നിലപാടുകളെയും പാർട്ടി ഫലപ്രദമായി നേരിട്ടു. ജമാ അത്തെ ഇസ്‌ലാമിയും എസ്ഡിപിഐയും യുഡിഎഫിനൊപ്പമാണ്. അവരെ പിന്തുണയ്ക്കുന്ന സമീപനമാണ് മാധ്യമങ്ങൾക്ക്. അതിനെയെല്ലാം നേരിട്ടാണ് മൂന്നാമതും എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരാൻ തയാറെടുക്കുന്നത്.
∙ നേട്ടങ്ങൾക്കൊപ്പം വീഴചകളും പാർട്ടിക്ക് സംഭവിച്ചിട്ടില്ലേ?
അങ്ങനെ യാതൊരു വീഴ്ചയുമില്ല. പ്രത്യേകതരമായ വീഴ്ചകളൊന്നുമില്ല.
∙ പാർട്ടി കോൺഗ്രസിന്റെ കരട് രേഖയിൽ ബിജെപി സർക്കാർ ഫാഷിസ്റ്റ് സർക്കാരല്ലെന്ന് പറയുന്നതാണല്ലോ വലിയ തോതിൽ ചർച്ചയാകുന്നത്?
സിപിഎം ഏതെങ്കിലും സന്ദർഭത്തിൽ ബിജെപി സർക്കാർ ഫാഷിസ്റ്റ് സർക്കാരാണെന്ന് പറഞ്ഞിട്ടുണ്ടോ? ആദ്യം ഫാഷിസം എന്താണെന്ന് പഠിക്കണം. പിന്നെ സിപിഎമ്മിന്റെ സമീപനം എന്താണെന്ന് പഠിക്കണം. ഇതൊന്നും അറിയാത്തവരാണ് വെറുതെ വർത്തമാനം പറയുന്നത്. മോദിയുടെ ബിജെപി സർക്കാർ ഫാഷിസ്റ്റ് സർക്കാരല്ല. ആ സർക്കാർ ഫാഷിസ്റ്റാണെങ്കിൽ എനിക്ക് നിങ്ങൾക്കൊരു അഭിമുഖം തരാൻ പറ്റുമോ, എകെജി സെന്റർ ഇവിടെയുണ്ടാകുമോ, കേന്ദ്രത്തിനെതിരെ സമരം നടത്താൻ പറ്റുമോ. ഗ്യാസ് ചേംബറിലിട്ട് ലക്ഷണക്കണക്കിനു പേരെ കൊന്നതാണ് ഫാഷിസം. എല്ലാ ജനാധിപത്യ അവകാശങ്ങളെയും തകർത്തെറിഞ്ഞതാണ് ഫാഷിസം. പട്ടാളത്തിന്റെയും പാർലമെന്റിന്റെയും അധികാരങ്ങൾ കവർന്നെടുത്ത് അതിന്റെ പേരിൽ ആരെയും കൊല്ലുന്നതാണ് ഫാഷിസം. അങ്ങനെയൊരു സർക്കാരല്ല ഇന്ത്യ ഭരിക്കുന്നത്.
∙ കേന്ദ്രം ഭരിക്കുന്ന മോദി സർക്കാരിനെ പിന്നെ എങ്ങനെയാണ് സിപിഎം വിശേഷിപ്പിക്കുന്നത്?
2000ൽ തിരുവനന്തപുരത്ത് വച്ചാണ് സിപിഎമ്മിന്റെ പാർട്ടി പരിപാടി പുതുക്കുന്നത്. അതിനു മുൻപ് ഒൻപത് അധ്യായങ്ങളുണ്ടായിരുന്ന പാർട്ടി പരിപാടി എട്ട് അധ്യായമായി. ആ പാർട്ടി പരിപാടിയിലെ ഏഴാമത്തെ അധ്യായത്തിൽ ആർഎസ്എസും ബിജെപിയും എന്താണെന്ന് പറയുന്നുണ്ട്. ഫാഷിസ്റ്റ് പ്രവണതയുള്ള ആർഎസ്എസിനാൽ നയിക്കപ്പെടുന്ന പാർട്ടിയാണ് ബിജെപി എന്നാണ് പറയുന്നത്. ബിജെപി മറ്റെല്ലാ പാർട്ടികളെയും പോലൊരു രാഷ്ട്രീയ പാർട്ടിയല്ല. ബിജെപിയുടെ മുഖമുദ്രയായ വർഗീയത ഉൾപ്പെടെ ഈ അധ്യായത്തിൽ വിശദീകരിക്കുന്നുണ്ട്.
∙ അങ്ങനെയെങ്കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിര ഗാന്ധി സിപിഎമ്മിനെ സംബന്ധിച്ച് ഫാഷിസ്റ്റാണോ?
ഇന്ദിര ഗാന്ധി അർധ ഫാഷിസ്റ്റാണ്. അർധ ഫാഷിസ്റ്റ് അമിതാധികാര വാഴ്ചയാണ് ഇന്ദിര നടത്തിയതെന്നാണ് ഞങ്ങൾ പറഞ്ഞിട്ടുള്ളത്. അന്നും പൂർണമായും ഇന്ദിര ഫാഷിസ്റ്റാണെന്ന് ഞങ്ങൾ പറഞ്ഞിട്ടില്ല.
∙ ഇഎംഎസ് സർക്കാരിനെ പിരിച്ചുവിട്ട ജവഹർലാൽ നെഹ്റുവോ?
ഫാഷിസ്റ്റ് സ്വഭാവമായിരുന്നു, എന്നാൽ അപ്പോഴും ഫാഷിസ്റ്റല്ല. പ്രതിപക്ഷ പാർട്ടികളെ പൂർണമായും പ്രവർത്തിക്കാൻ അനുവദിക്കാതെ എല്ലാ അധികാരങ്ങളും കൈപിടിയിലൊതുക്കുന്നതിനെയാണ് ഫാഷിസം എന്നു പറയുന്നത്. അതാണ് പഴയ ക്ലാസിക്കൽ ഫാഷിസം. സാമ്രാജിത്വ രാജ്യങ്ങൾ തമ്മിലുള്ള വൈരുധ്യങ്ങളുടെ ഫലമായാണ് ഒന്നാം ലോക മഹായുദ്ധവും രണ്ടാം ലോക മഹായുദ്ധമുണ്ടായത്. ഇപ്പോൾ പുതിയ ഫാഷിസമാണ്. അതിനെയാണ് നിയോ ഫാഷിസമെന്ന് പറയുന്നത്.
∙ മൂന്നാംലോക മഹായുദ്ധത്തെപ്പറ്റി ട്രംപ് സംസാരിച്ചു തുടങ്ങിയിട്ടുണ്ട്...?
അയാൾ സംസാരിച്ചു തുടങ്ങിയിട്ടുണ്ട്. ഒരു യുദ്ധത്തിലേക്ക് പോകുന്ന സാഹചര്യം സാമ്രാജ്യത്വത്തിന് ആവശ്യമാണ്. ട്രംപ് തീവ്ര വലതുപക്ഷത്തിന്റെ വക്താവാണ്. പക്ഷേ ഇന്ത്യൻ പരിതസ്ഥിതിയിൽ ഒരു യുദ്ധത്തിലേക്ക് പോകാവുന്ന സാമ്രാജ്യത്വ വൈരുധ്യമില്ല. ഞങ്ങളുടെ 22–ാം പാർട്ടി കോൺഗ്രസ് നടക്കുന്നത് നരേന്ദ്ര മോദി അധികാരത്തിൽ വന്ന ശേഷമാണ്. അപ്പോൾ നരേന്ദ്ര മോദി സർക്കാർ ഫാഷിസ്റ്റ് നിലപാടിൽ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ശ്രമിക്കുന്നുവെന്നാണ് ഞങ്ങൾ പറഞ്ഞത്. ഹിന്ദുത്വ പ്രവണ അടിസ്ഥാനപ്പെടുത്തിയായിരുന്നു ഞങ്ങളുടെ വിലയിരുത്തൽ. 23–ാം പാർട്ടി കോൺഗ്രസ് നടന്നപ്പോഴും ഞങ്ങൾ പറയുന്നത് ബിജെപിയാണ് മുഖ്യശത്രുവെന്നാണ്.
ഈ ഇന്ത്യയിലാദ്യമായിട്ട് സിപിഎമ്മാണ് ബിജെപി മുഖ്യശത്രുവെന്ന് പറഞ്ഞത്. 37% വോട്ടേ ബിജെപിക്കുള്ളൂവെന്ന് അന്ന് സിപിഎം ചൂണ്ടിക്കാട്ടി. ബാക്കി 67% ബിജെപി വിരുദ്ധരുടെ വോട്ടുകളാണ്. ഓരോ സംസ്ഥാനങ്ങളും ഓരോ യൂണിറ്റുകളായെടുത്ത് ആ സംസ്ഥാനത്ത് ബിജെപി വിരുദ്ധ വോട്ടുകൾ ഏകോപിപ്പിച്ച് ഏതു മണ്ഡലത്തിൽ ഏതു സ്ഥാനാർഥിയെന്ന് തീരുമാനിച്ച് മുന്നോട്ടുപോയാൽ ഇന്ത്യയിൽ ബിജെപിയെ തോൽപിക്കാമെന്നായിരുന്നു സിപിഎമ്മിന്റെ കാഴ്ചപാട്. അന്നു കോൺഗ്രസ് പോലും ഇതിനെ അംഗീകരിച്ചില്ല. അവർക്ക് പോലും പ്രതീക്ഷയുണ്ടായിരുന്നില്ല. പിന്നീട് അതിന്റെ ഉൽപനമായിട്ടാണ് ഇന്ത്യാ സഖ്യമുണ്ടായത്. ഇന്ത്യാ സഖ്യത്തിന്റെ ശിൽപി സീതാറാം യച്ചൂരിയാണെന്ന് അദ്ദേഹം അന്തരിച്ചപ്പോൾ രാഹുൽ ഗാന്ധിയാണ് പറഞ്ഞത്.
∙ ഇന്ത്യാ സഖ്യം രൂപപ്പെട്ടപ്പോൾ അതിൽ തുടക്കത്തിൽതന്നെ കല്ലുകടി സൃഷ്ടിച്ചത് സിപിഎമ്മല്ലേ?
ഞങ്ങൾ ഒരു പ്രശ്നവുമുണ്ടാക്കിയില്ല. ഒരു കമ്മിറ്റിയുണ്ടാക്കാൻ ശ്രമിച്ചപ്പോൾ അതു പറ്റില്ലെന്നാണ് ഞങ്ങൾ പറഞ്ഞത്. അങ്ങനെയൊരു കമ്മിറ്റിയുണ്ടാക്കാൻ പറ്റുമോ ഇന്ത്യയിൽ? കുറേ പാർട്ടികളെ ചേർത്തുവച്ച് ഇന്ത്യയിൽ ഒരു കമ്മിറ്റിയുണ്ടാക്കാൻ നോക്കിയാൽ നിലനിൽക്കുമോ?
∙ കോൺഗ്രസ് ഉൾപ്പെടെ സീറ്റ് വാഗ്ദാനം ചെയ്തിട്ടും സീതാറാം യച്ചൂരിയെ രാജ്യസഭയിലേക്ക് അയയ്ക്കാതിരുന്നതോ?
സീതാറാം യച്ചൂരി പാർട്ടിയുടെ ജനറൽ സെക്രട്ടറി ആയിരുന്നില്ലേ, അദ്ദേഹം രാജ്യസഭയിൽ പോയിട്ട് എന്താ കാര്യം. അവിടെ സംസാരിക്കാൻ വേറെയാളില്ലേ. പാർട്ടിക്ക് നേതൃത്വം കൊടുക്കാൻ ആളെ വേണ്ടേ. സിപിഎമ്മിന് ഒറ്റ ജനറൽ സെക്രട്ടറിയെ ഉള്ളൂ. കോൺഗ്രസിനെ പോലെ നൂറായിരം ജനറൽ സെക്രട്ടറിമാരില്ല.
∙ ഫാഷിസ്റ്റ് അജൻഡ നടപ്പാക്കാൻ രാജ്യത്ത് ശ്രമമില്ലേ?
കോർപറേറ്റുകളും ഹിന്ദുത്വ ശക്തികളും അമിതാധികാര വാഴ്ചയ്ക്ക് ശ്രമിക്കുന്നുണ്ട്. അതിൽ ആർഎസ്എസുമുണ്ട്. ലോകമെമ്പാടും തീവ്ര വലതുപക്ഷം ശക്തിപ്പെടുകയാണ്. പുതിയ സാമ്പത്തിക നയങ്ങളുമായി ബന്ധപ്പെട്ട് വലതുപക്ഷം വലിയ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നുണ്ട്. ആ പ്രതിസന്ധിയുടെ ഉൽപന്നമാണ് നിയോ ഫാഷിസം. ആഗോളവൽക്കരണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉൽപനമാണ് നിയോ ഫാഷിസം. സമ്പന്നർ കൂടുതൽ സമ്പന്നരാവുകയാണ്. ആ പ്രതിസന്ധിയെ മുതലെടുത്താണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തീവ്ര വലതുപക്ഷം വളരുന്നത്.
ഭരണകൂട വ്യവസ്ഥയെ കയ്യിലൊതുക്കി ജനാധിപത്യ അവകാശങ്ങളെ ഒഴിവാക്കുന്ന ക്ലാസിക്കൽ ഫാഷിസം പോലെയല്ല നിയോ ഫാഷിസം. വ്യവസ്ഥിതി ഇന്നു നിലനിൽക്കുന്നുണ്ട്. വ്യവസ്ഥിതിയുടെ ഭാഗമായി നടക്കുന്ന തിരഞ്ഞെടുപ്പിലൂടെ അവർ അധികാരത്തിൽ വരും. അധികാരത്തിൽ വന്നാൽ ഭരണഘടനാ സ്ഥാപനങ്ങളെ ഒന്നൊന്നായി അവരുടെ പിടിയിൽ കൊണ്ടുവരും. പടിപടിയായി ഇന്ത്യയെ ഹിന്ദുത്വ രാജ്യമാക്കാനാണ് ഇപ്പോഴത്തെ ശ്രമം. നിയോ ഫാഷിസത്തിന്റെ പുതിയ രീതിയാണിത്. എന്നാൽ നിയോ ഫാഷിസം ഇന്ത്യയിൽ വന്നിട്ടില്ല. ഫാഷിസ്റ്റ് പ്രവണതയേ ഉള്ളൂ. ഇതൊന്നും മനസ്സിലാക്കാതെയാണ് പാർട്ടി എന്തോ തെറ്റു ചെയ്തുവെന്ന് പറഞ്ഞുപരത്തുന്നത്.
∙ എഐയുമായി ബന്ധപ്പെട്ട ചർച്ചകളും സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി വലിയ രീതിയിൽ നടന്നിട്ടുണ്ടല്ലോ. പ്രചാരണത്തിന്റെ ഭാഗമായി ഇ.കെ.നായനാരുടെ എഐ വിഡിയോ ഉപയോഗിച്ചിട്ടുണ്ട്..?
എഐ എന്നു പറയുന്നത് ലോകത്ത് ഇപ്പോൾ കണ്ടെത്തിയതിൽ ഏറ്റവും അവസാനത്തെ സാങ്കേതിക വിദ്യയാണ്. ലോകത്തുണ്ടാകുന്ന ശാസ്ത്രസാങ്കേതിക വിദ്യയിലടക്കമുള്ള മാറ്റങ്ങളെ മുഴുവൻ ഉൾക്കൊള്ളാൻ കഴിയുന്ന വിശാലതയുള്ള ഒരു ദർശനമാണ് മാർക്സിസം. സങ്കുതിചമല്ല മാർക്സിസം, കാലഹരണ ദോഷമില്ല. പക്ഷേ മറ്റെല്ലാ ദർശനങ്ങൾക്കും കാലഹരണ ദോഷമുണ്ട്. എഐയെ പാർട്ടി ഉൾക്കൊള്ളും. എന്നാൽ വർഗപരമായി പരിശോധിക്കുമ്പോൾ ഉൽപാദന വിതരണഘടന പൂർണമായും മുതലാളിത്തത്തിന്റെ ഭാഗമായി വരികയാണ്.
ഇന്ത്യയിൽ ഒരു ശതമാനത്തിന്റെ കയ്യിൽ സമ്പത്ത് കേന്ദ്രീകരിക്കുകയാണ്. അങ്ങനെയൊരു സമൂഹത്തിൽ മുതലാളിത്തത്തിന്റെ കയ്യിൽ എഐ പോലുള്ള ഉൽപാദന ഉപാധികൾ എത്തപ്പെട്ടാൽ ആ സമ്പത്ത് മുഴുവൻ കോർപറേറ്റുകളുടെ കയ്യിലാകും. നേരെ മറിച്ച് ഇതു സമൂഹത്തിന്റെ ഭാഗമായാൽ സമ്പത്ത് സമൂഹത്തിന്റെ കയ്യിലാകും. സമൂഹത്തിന്റെ കയ്യിൽ എഐ വന്നാൽ അധ്വാനത്തിന്റെ സമയം കുറയും, വരുമാനം കൂടും. അതു സാമൂഹിക പരിവർത്തനത്തിലേക്ക് നീങ്ങും. പുതിയ സാമൂഹിക വ്യവസ്ഥ ലോകത്ത് രൂപപ്പെട്ട് വരും. അങ്ങനെ എഐ സോഷ്യലിസത്തിലേക്ക് വഴിയൊരുക്കും
∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിലൂടെ ബിജെപി അക്കൗണ്ട് തുറന്നു. ഇനി നിയമസഭയിലേക്ക് കൂടുതൽ സീറ്റുകളാണ് അവരുടെ ലക്ഷ്യം. ബിജെപിയുടെ വളർച്ച തടയാൻ സംസ്ഥാന സമ്മേളനത്തിൽ പുതിയ അടവുകൾക്ക് രൂപംനൽകുമോ?
തൃശൂരിൽ ബിജെപി എങ്ങനെയാണ് ജയിച്ചത്? കോൺഗ്രസിന്റെ 86,000 വോട്ട് ബിജെപിയിലേക്ക് പോയി. നേമത്തും അതായിരുന്നു സ്ഥിതി. അതു പിന്നെ സിപിഎം പൂട്ടിയില്ലേ. അതുപോലെ തൃശൂരിലും പൂട്ടും. 33 സീറ്റ് കിട്ടിയാൽ കേരളം ഭരിക്കുമെന്നാണ് ബിജെപി പറയുന്നത്. അതൊന്നും നടക്കില്ല. അവസാനം നടന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പുകളിൽ 17 സീറ്റുകളിൽ എൽഡിഎഫാണ് ജയിച്ചത്. കോൺഗ്രസിന്റെ ഒരു സീറ്റിൽ എസ്ഡിപിഐയാണ് വിജയിച്ചത്. ജമാ അത്തെ ഇസ്‌ലാമിയും എസ്ഡിപിഐയും ലീഗും കോൺഗ്രസും ചേർന്ന് കേരളത്തിൽ ഒരൊറ്റ മുന്നണിയായി പ്രവർത്തിക്കുകയാണ്. ഈ ഐക്യം കോൺഗ്രസാണ് ഉണ്ടാക്കുന്നത്. ഒരു ഭാഗത്ത് അവർ ബിജെപിയുമായി ബന്ധമുണ്ടാക്കും. മറുഭാഗത്ത് തീവ്ര ഹിന്ദുത്വ വിരുദ്ധരായി നടക്കുന്ന ന്യൂനപക്ഷ വർഗീയ നിലപാടുകൾ ഉള്ളവർക്കൊപ്പവും ചേരും.
തിരഞ്ഞെടുപ്പിന് തയാറെടുത്തോയെന്ന് നിങ്ങൾ ചോദിക്കാറില്ലേ. ഞങ്ങളത് ഇപ്പോൾ തന്നെ തുടങ്ങിയിട്ടുണ്ട്. സംസ്ഥാനമൊട്ടാകെ 80,000 കേഡർമാർ ഞങ്ങൾക്കുണ്ട്.
∙ സംസ്ഥാനത്ത് കോൺഗ്രസ് ദുർബലപ്പെടുന്നു എന്നാണോ വിലയിരുത്തൽ?
ഒരു സംശയവുമില്ലല്ലോ. ഞങ്ങൾ മൂന്നാംവട്ടവും അധികാരത്തിൽ വരും. ഇടതുപക്ഷം ചെയ്യുന്നത് നല്ല കാര്യങ്ങളാണെന്ന് ശശി തരൂർ പറഞ്ഞല്ലോ. 1.52 ലക്ഷം കോടിയുടെ പുതിയ നിക്ഷേപമാണ് കേരളത്തിലേക്ക് വരാനുള്ളത്. വികസിത മുതലാളിത്ത രാജ്യങ്ങളിലെ ജനങ്ങളുടെ ജീവിത നിലവാരത്തിലേക്ക് കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരം മാറും. ഇരുപതു വർഷത്തിനുള്ളിൽ അതു നടക്കും. അതാണ് എൽഡിഎഫ് ലക്ഷ്യംവയ്ക്കുന്ന നവകേരളം. അക്കാര്യങ്ങളടക്കം സംസ്ഥാന സമ്മേളനത്തിൽ വിശദമായി ചർച്ച ചെയ്യും.
∙ പലപ്പോഴും പ്രതിപക്ഷത്തെക്കാൾ സിപിഎം– സർക്കാർ നിലപാടുകളെ മൂർച്ചയോടെ വിമർശിക്കുന്നത് സിപിഐ ആണല്ലോ?
സിപിഎം വേറൊരു പാർട്ടി, സിപിഐ വേറൊരു പാർട്ടി. ഒരു മൂർച്ചയുമില്ല. രണ്ടും ഇടതുപക്ഷത്തിന്റെ ഭാഗമായി നിൽക്കുന്ന പാർട്ടിയാണ്. എന്തെങ്കിലും സംശയമുണ്ടെങ്കിലും അതൊക്കെ തീർത്താണ് എൽഡിഎഫ് മുന്നോട്ടുപോകുന്നത്. അതിലൊരു ബുദ്ധിമുട്ടുമില്ല. പാലക്കാട്ടെ ഡിസ്റ്റിലറി വിവാദം സ്പിരിറ്റ് ലോബിക്ക് വേണ്ടി പ്രതിപക്ഷം നടത്തുന്ന കളിയാണ്.
∙ കെ.വി. തോമസിനെപോലെ ശശി തരൂർ എൽഡിഎഫിലേക്ക് എത്തുമെന്ന പ്രതീക്ഷയുണ്ടോ?
അതൊക്കെ അദ്ദേഹത്തോട് ചോദിക്കണം. ശശി തരൂർ എന്താവുമെന്നത് നമുക്ക് പ്രശ്നമുള്ള കാര്യമല്ല. പക്ഷേ കേരളം വികസന പാതയിലാണെന്ന് തരൂർ പറഞ്ഞിട്ടുണ്ട്. കേരളത്തിന്റെ വളർച്ച പൂർണമായി പ്രതിപക്ഷം ഉൾക്കൊള്ളണം. ഞങ്ങൾ പറഞ്ഞുകൊണ്ടിരുന്നതാണ് തരൂർ ഇപ്പോൾ പറഞ്ഞത്.
∙ തരൂരിൽ കാണുന്ന ഗുണമേന്മ എന്താണ്?
ശശി തരൂർ കൃത്യമായി കാര്യം അവതരിപ്പിച്ചിട്ടുണ്ടല്ലോ. ആ പറഞ്ഞതു തന്നെയാണ് അദ്ദേഹത്തിന്റെ ഗുണമേന്മ. ബാക്കി കോൺഗ്രസുകാർക്ക് ആ ധൈര്യമില്ലല്ലോ.
∙ തരൂർ ഇടതുസ്വതന്ത്രനായി മത്സരിക്കുമെന്നത് അടക്കം പല വ്യാഖ്യാനങ്ങളും വരുന്നുണ്ടല്ലോ?
അതൊന്നും ഇപ്പോൾ പറയാനാകില്ല. അദ്ദേഹം എടുക്കുന്ന നിലപാടാണ് നമ്മൾ നോക്കുന്നത്. വ്യക്തികളെ നോക്കി ഒന്നും തീരുമാനിക്കാൻ പറ്റില്ല. അദ്ദേഹം എടുക്കുന്ന നിലപാട് കേരളത്തിന് അനുകൂലമാണ്. ഒഎൻവി കുറുപ്പ്, സാനു മാഷ്, മുരളി അങ്ങനെ എത്രയോ പേരെ ഞങ്ങൾ സ്ഥാനാർഥികളാക്കിയിട്ടുണ്ട്. അവരുെട നിലപാട് നോക്കിയാകും ഞങ്ങളുടെ തീരുമാനങ്ങൾ.
∙ ജില്ലാ സമ്മേളനങ്ങളിലൊക്കെ പാർട്ടിക്കും സർക്കാരിനുമെതിരെ വന്ന വിമർശനങ്ങൾ അടിച്ചമർത്തിയെന്നൊക്കെ പറയപ്പെടുന്നുണ്ടല്ലോ?
ഒരു അടിച്ചമർത്തലുമില്ല, എല്ലാറ്റിനും മറുപടി നൽകിയിട്ടാണ് പോയത്. വിമർശനവും സ്വയം വിമർശനവുമുണ്ട്. അതെല്ലാം കഴിഞ്ഞ് മറുപടി പറയാനുള്ള സ്വാതന്ത്ര്യവമുണ്ട്. ആ മറുപടി കൂടി തീരുമ്പോഴാണ് റിപ്പോർട്ട് അവതരണം നടക്കുക. സംസ്ഥാനത്തെ 14 ജില്ലകളിലും പ്രവർത്തന റിപ്പോർട്ടിന്മേൽ നടന്ന ചർച്ച ഐകകണ്ഠ്യേനയാണ് അംഗീകരിച്ചത്.
∙ ജില്ലാ സമ്മേളനങ്ങളിൽ പിണറായി വിജയന്റെ അപ്രമാദിത്തം എന്ന വ്യാഖ്യാനങ്ങളും ഉണ്ടായിരുന്നല്ലോ?
അതൊക്കെ വെറുതെ പറയുന്നതാണ്. പത്രക്കാർ ഓരോ വാർത്തയുണ്ടാക്കിയിട്ട് അതിന്മേൽ ചർച്ചയുണ്ടാക്കിയതാണ്. അതിനൊന്നും ഞാനും പാർട്ടിയും നിന്നുതരില്ല. പാർട്ടിക്ക് നല്ല വ്യക്തതയുണ്ട്. ഒരു ജില്ലാ സമ്മേളനത്തിലും തിരഞ്ഞെടുപ്പ് നടന്നിട്ടില്ല. വളരെ യോജിപ്പോടെയാണ് ഏറ്റവും ശ്രദ്ധേയമായ ഉൾക്കരുത്തുള്ള സമ്മേളനങ്ങളാണ് പൂർത്തിയാക്കിയത്.
∙ താങ്കൾക്ക് മുൻപ് കോടിയേരി ബാലകൃഷ്ണൻ ആയിരുന്നല്ലോ സംസ്ഥാന സെക്രട്ടറി. എപ്പോഴെങ്കിലും അദ്ദേഹവുമായി ഒരു സ്വയം താരതമ്യം നടത്തിയിട്ടുണ്ടോ?
അങ്ങനെ നടത്തേണ്ട ഒരു കാര്യവുമില്ല. ഞങ്ങൾ പാർട്ടി കേഡർമാരാണ്. കോടിയേരിയുമായി വളരെ ചെറുപ്പം മുതൽ ഒരുമിച്ചു പ്രവർത്തിച്ചതാണ്. കോടിയേരി കണ്ണൂർ ജില്ലാ സെക്രട്ടറി ആയിരിക്കുമ്പോൾ ഞാൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്നു. അദ്ദേഹം സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോൾ ഞാൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായിരുന്നു. അപ്പോഴെല്ലാം പാർട്ടി ഓഫിസ് കേന്ദ്രീകരിച്ചായിരുന്നു എന്റെ പ്രവർത്തനം. ഒരു ദിവസം രാവിലെ ഇങ്ങോട്ട് വന്ന ഒരാളല്ല ഞാൻ.
∙ വീണ്ടും തുടർഭരണം ലക്ഷ്യമിടുമ്പോൾ സംസ്ഥാന സമ്മേളനത്തിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ടേം വ്യവസ്ഥകളെപ്പറ്റി എന്തെങ്കിലും ചർച്ചകളുണ്ടാകുമോ?
ഇല്ല, ആ ചർച്ചകൾ നടക്കില്ല.
∙ മത്സരിക്കുന്നതിൽ പിണറായി വിജയന് ഇളവുണ്ടാകുമോ?
അതൊക്കെ കേന്ദ്ര കമ്മിറ്റിയാകും തീരുമാനിക്കുക. അക്കാര്യങ്ങളിലൊന്നും സംസ്ഥാന തലത്തിൽ തീരുമാനമുണ്ടാകില്ല. ഇവിടെ 75 വയസ്സ് വ്യവസ്ഥ കൃത്യമായി പാലിച്ചുപോകാനാണ് ഞങ്ങളുടെ ഉദ്ദേശം. അത് ഇത്തവണയും അങ്ങനെത്തന്നെയാകും.
∙ സംസ്ഥാന സെക്രട്ടറിയായി തുടരുമെന്ന കാര്യത്തിൽ തർക്കമൊന്നുമില്ലല്ലോ?
അത് ഇപ്പോഴല്ല തീരുമാനിക്കേണ്ടത്. അജൻഡയിൽ വരുമ്പോഴല്ലേ. ഇപ്പോൾ എന്തിനാണ് അതേപ്പറ്റി ആലോചിക്കേണ്ടത്.
∙ സംസ്ഥാന സമ്മേളനം കഴിഞ്ഞ് പാർട്ടി കോൺഗ്രസ് നടക്കുന്നുണ്ട്. പാർട്ടി സെക്രട്ടറിയുടെ താൽക്കാലിക ചുമതലയാണ് പ്രകാശ് കാരാട്ട് വഹിക്കുന്നത്. ജനറൽ സെക്രട്ടറിയുടെ പേരിലേക്ക് ഒരു മലയാളിയുടെ പേരുമുണ്ടല്ലോ. കേരള ഘടകത്തിന്റെ നിലപാട് എന്തായിരിക്കും?
അതൊന്നും ഇപ്പോൾ പറയാനാകില്ല. മൂർത്തമായ സാഹചര്യത്തിൽ മൂർത്തമായിട്ടാണ് മാർക്സിസം കൈകാര്യം ചെയ്യേണ്ടത്.
∙ സംസ്ഥാന സെക്രട്ടറിയായി തുടരുമെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. പക്ഷേ നിയമസഭയിലേക്ക് അടുത്ത തവണ മത്സരിക്കുമോ?
അതൊക്കെ പാർട്ടി തീരുമാനിക്കേണ്ടതാണ്, ഞാൻ തീരുമാനിക്കേണ്ടതല്ല. പാർട്ടി സംസ്ഥാന സെക്രട്ടറിയായ ആൾ സ്വാഭാവികമായും തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല.
∙ അങ്ങനെയെങ്കിൽ മൂന്നാം എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരുന്ന സാഹചര്യമുണ്ടായാൽ അതിനെ നയിക്കാൻ താങ്കൾ കാണില്ലേ?
പാർട്ടി അതാത് സന്ദർഭത്തിൽ തീരുമാനിക്കും. മൂർത്തമായ സാഹചര്യത്തിൽ മൂർത്തമായി മാർക്സിസം പ്രയോഗിക്കുമെന്ന് ഞാൻ ആവർത്തിക്കുകയാണ്. ഒരു സാങ്കൽപിക ലോകത്തുനിന്നു സാങ്കൽപിക തീരുമാനം എടുക്കുന്ന രീതി സിപിഎമ്മിനില്ല.
∙ പാർട്ടി ക്ലാസെടുക്കും പോലെയാണ് താങ്കളുടെ പ്രംസംഗം. ഒരു താത്വിക അവലോകനമെന്ന് തന്നെ പറയാം. കുറച്ചുകൂടി ലളിതമായി സംസാരിക്കണമെന്ന് സംസ്ഥാന സെക്രട്ടറിയായ ശേഷം താങ്കളോട് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ?
ഇല്ലില്ല. ഞാൻ വളരെ ലളിതമായാണ് സംസാരിക്കുന്നത്. മാർക്സിസത്തിന്റെ കുറേ കാര്യങ്ങൾ അറിയുന്നവരാണ് കേരളത്തിലുള്ളവർ. പ്രത്യേകിച്ച് ഞാൻ അഭിസംബോധന ചെയ്യുന്നവർ. പിന്നെ മാർക്സിസ്റ്റ് പദാവലി കുറച്ചു പ്രയാസമാണ്. എന്റെ പ്രസംഗം മനസ്സിലാകുന്നില്ലെന്ന് പറയുന്നത് ഞാൻ പ്രസംഗിക്കാതിരിക്കാനുള്ള ബോധപൂർവമായ അടവാണ്. ഞാൻ അതിന് നിന്നുതരില്ല. ഓരോ പൊതുയോഗവും ജനകീയ വിദ്യാഭ്യാസ പ്രക്രിയയാണ്. തമാശ പറഞ്ഞ് ചിരിച്ചുകളിച്ചു പോകേണ്ടതല്ല പൊതുയോഗം. സമ്മേളനത്തിന്റെയും പൊതുസമ്മേളനത്തിന്റെയും ഭാഗമായുള്ള പ്രസംഗങ്ങളെല്ലാം ഒരു വിദ്യാഭ്യാസ പ്രക്രിയ തന്നെയാണ്. പലതും അതിജീവിക്കാൻ കൃത്യമായ ബദൽ സംവിധാനം ഇത്തരത്തിൽ പാർട്ടിക്ക് വേണം. അതിന് ഒന്നും രണ്ടും പേർ മതിയാകില്ല, ആയിരക്കണക്കിന് ആളുകൾ വേണം. ആയിരക്കണക്കിന് ആളുകളെ ഇത്തരത്തിൽ സംഘടിപ്പിക്കാനാണ് പാർട്ടി ഉദ്ദേശിക്കുന്നത്.
∙ അപ്പോൾ ആയിരക്കണക്കിന് ഗോവിന്ദന്മാരെ പാർട്ടിക്ക് ആവശ്യമുണ്ട്..?
ആയിരം ഗോവിന്ദന്മാർ ഉണ്ടാകണ്ട, ആയിരം പാർട്ടി കേഡർമാർ മതി. ഇപ്പോൾ തന്നെ ലോക്കൽ കമ്മിറ്റിയിലും ഏരിയ കമ്മിറ്റിയിലും ഞങ്ങൾക്ക് നിരവധി കേഡർമാരുണ്ട്. തിരഞ്ഞെടുപ്പിന് തയാറെടുത്തോയെന്ന് നിങ്ങൾ ചോദിക്കാറില്ലേ. ഞങ്ങളത് ഇപ്പോൾ തന്നെ തുടങ്ങിയിട്ടുണ്ട്. സംസ്ഥാനമൊട്ടാകെ 80,000 കേഡർമാർ ഞങ്ങൾക്കുണ്ട്.
∙ സിപിഎമ്മിൽ ഒരു തലമുറമാറ്റം വേണ്ടേ?
പഴയ കേഡർമാരെയും പുതിയ കേഡർമാരെയും ചേർത്ത് വളരെ ഫലപ്രദമായ ഒരു നേതൃത്വം രൂപപ്പെടുത്തുകയാണ്. ഈ തലമുറ വേണ്ട പുതിയ തലമുറ മതിയെന്ന് ഒരു ദിവസമങ്ങ് പറഞ്ഞാൽ ശരിയാകില്ല. 25 വർഷമൊക്കെ നിരന്തരമായി പ്രവർത്തിച്ചാണ് ഒരു പാർട്ടി കേഡർ രൂപപ്പെടുന്നത്.