അയൽവീട്ടിലെ ചേച്ചിയെ ഷാൾ മുറുക്കി കൊലപ്പെടുത്തിയ കുട്ടി; അവൻ പറഞ്ഞ മറുപടി...: അഫാനും ‘അവരും’ വില്ലനാകുന്നത് എങ്ങനെ?
‘‘ഇങ്ങനെയൊക്കെ ഒരു മനുഷ്യന് മറ്റൊരാളെ ഇല്ലാതാക്കാനാകുമോ?’’ സഹോദരനും കാമുകിയും ഉൾപ്പെടെ ഉറ്റബന്ധുകളായ അഞ്ചുപേരെയാണ് യുവാവ് കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ അമ്മ ഗുരുതരാവസ്ഥയിലും. ഈ വാർത്ത കേട്ടത്തിനു പിന്നാലെ സമൂഹം ഒന്നടങ്കം ചോദിച്ച ചോദ്യമാണിത്. അവിശ്വസനീയമായ, കൊടുംക്രൂരമായ കൊലപാതകം. ഒരു ദയയുമില്ലാതെ ഇരുപത്തിമൂന്നുകാരൻ അഫാൻ വെഞ്ഞാറമൂട്ടിൽ ചുറ്റികകൊണ്ട് തന്റെ പ്രിയപ്പെട്ടവരെ ഇല്ലാതാക്കിയ വാർത്ത ഞെട്ടലോടെയല്ലാതെ എങ്ങനെ കേൾക്കാനാകും.
‘‘ഇങ്ങനെയൊക്കെ ഒരു മനുഷ്യന് മറ്റൊരാളെ ഇല്ലാതാക്കാനാകുമോ?’’ സഹോദരനും കാമുകിയും ഉൾപ്പെടെ ഉറ്റബന്ധുകളായ അഞ്ചുപേരെയാണ് യുവാവ് കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ അമ്മ ഗുരുതരാവസ്ഥയിലും. ഈ വാർത്ത കേട്ടത്തിനു പിന്നാലെ സമൂഹം ഒന്നടങ്കം ചോദിച്ച ചോദ്യമാണിത്. അവിശ്വസനീയമായ, കൊടുംക്രൂരമായ കൊലപാതകം. ഒരു ദയയുമില്ലാതെ ഇരുപത്തിമൂന്നുകാരൻ അഫാൻ വെഞ്ഞാറമൂട്ടിൽ ചുറ്റികകൊണ്ട് തന്റെ പ്രിയപ്പെട്ടവരെ ഇല്ലാതാക്കിയ വാർത്ത ഞെട്ടലോടെയല്ലാതെ എങ്ങനെ കേൾക്കാനാകും.
‘‘ഇങ്ങനെയൊക്കെ ഒരു മനുഷ്യന് മറ്റൊരാളെ ഇല്ലാതാക്കാനാകുമോ?’’ സഹോദരനും കാമുകിയും ഉൾപ്പെടെ ഉറ്റബന്ധുകളായ അഞ്ചുപേരെയാണ് യുവാവ് കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ അമ്മ ഗുരുതരാവസ്ഥയിലും. ഈ വാർത്ത കേട്ടത്തിനു പിന്നാലെ സമൂഹം ഒന്നടങ്കം ചോദിച്ച ചോദ്യമാണിത്. അവിശ്വസനീയമായ, കൊടുംക്രൂരമായ കൊലപാതകം. ഒരു ദയയുമില്ലാതെ ഇരുപത്തിമൂന്നുകാരൻ അഫാൻ വെഞ്ഞാറമൂട്ടിൽ ചുറ്റികകൊണ്ട് തന്റെ പ്രിയപ്പെട്ടവരെ ഇല്ലാതാക്കിയ വാർത്ത ഞെട്ടലോടെയല്ലാതെ എങ്ങനെ കേൾക്കാനാകും.
‘‘ഇങ്ങനെയൊക്കെ ഒരു മനുഷ്യന് മറ്റൊരാളെ ഇല്ലാതാക്കാനാകുമോ?’’ സഹോദരനും കാമുകിയും ഉൾപ്പെടെ ഉറ്റബന്ധുകളായ അഞ്ചുപേരെയാണ് യുവാവ് കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ അമ്മ ഗുരുതരാവസ്ഥയിലും. ഈ വാർത്ത കേട്ടത്തിനു പിന്നാലെ സമൂഹം ഒന്നടങ്കം ചോദിച്ച ചോദ്യമാണിത്. അവിശ്വസനീയമായ, കൊടുംക്രൂരമായ കൊലപാതകം. ഒരു ദയയുമില്ലാതെ ഇരുപത്തിമൂന്നുകാരൻ അഫാൻ വെഞ്ഞാറമൂട്ടിൽ ചുറ്റികകൊണ്ട് തന്റെ പ്രിയപ്പെട്ടവരെ ഇല്ലാതാക്കിയ വാർത്ത ഞെട്ടലോടെയല്ലാതെ എങ്ങനെ കേൾക്കാനാകും.
ഒരാഴ്ച പിന്നിട്ടപ്പോഴേക്കും 15 വയസ്സുകാരൻ ഷഹബാസിന്റെ ജീവനെടുത്തത് സുഹൃത്തുകളാണ്. ട്യൂഷൻ ക്ലാസിലെ ഫെയർവെൽ പാർട്ടിക്കിടെയുണ്ടായ തർക്കമായിരുന്നു കാരണം. മാർച്ച് കുട്ടികളെ സംബന്ധിച്ച് പരീക്ഷാ കാലമാണ്. പക്ഷേ സമൂഹ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന വാർത്തകളാണ് പുറത്തുവന്നത്. ക്രൂരകൃത്യങ്ങളിൽ ഏർപ്പെടാൻ നമ്മുടെ കുട്ടികൾക്ക് മനസ്സ് വന്നതെങ്ങനെയെന്നാണ് എല്ലാവരും ചോദിക്കുന്നത്. പല വാർത്തകൾ പുറത്തുവരുമ്പോഴും ഓരോ മലയാളിയും ഹൃദയവേദനയോടെയാണ് സ്വയം ഈ ചോദ്യങ്ങൾ ചോദിക്കുന്നത്. എന്തുകൊണ്ടാണ് നമ്മുടെ കുട്ടികൾ ഇങ്ങനെയൊക്കെ ചെയ്യുന്നത്? കുട്ടികൾക്ക് എന്തു മാറ്റമാണ് സംഭവിക്കുന്നത് ?
∙ ‘ചേച്ചിയെ’ ശ്വാസം മുട്ടിച്ചു കൊന്ന കുട്ടി!
കുറച്ചേറെ വർഷം മുന്‍പ് പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് നടന്ന ഒരു സംഭവം ഓർമ വരുന്നു. മൊബൈൽ ഫോണും മറ്റു വാർത്താ വിനിമയ സംവിധാനങ്ങളും ഇല്ലാതിരുന്ന കാലമാണ്. നെൽകൃഷിയായിരുന്നു ആ പ്രദേശത്തുകാരുടെ മുഖ്യവരുമാനം. അവിടുത്തെ 22 വയസ്സുകാരിയായ ഒരു പെൺകുട്ടിയുടെ വിവാഹം കഴിഞ്ഞു. കല്യാണം കഴിഞ്ഞതിന് ശേഷമുള്ള ആദ്യ വിരുന്നിനു ശേഷം ഭർത്താവിനൊപ്പം സ്വന്തം വീട്ടിലേക്കെത്തിയതാണ് പെൺകുട്ടി. വീട്ടിലുള്ളവരെ അറിയിക്കാതെയായിരുന്നു വരവ്. വീട്ടിലേക്കെത്തിയ സമയത്താകട്ടെ, അമ്മയോ മറ്റു കുടുംബാംഗങ്ങളോ അവിടെ ഉണ്ടായിരുന്നതുമില്ല.
ഭർത്താവിനു ചായ നൽകിയതിനു ശേഷം അമ്മ എവിടെയാണ് പോയതെന്ന് ചോദിക്കാന്‍ പെൺകുട്ടി അടുത്ത വീട്ടിലേക്കു പോയി. ആ വീട്ടിലെ 15 വയസ്സ് പ്രായമുള്ള ആൺകുട്ടി അവിടെയിരുന്നു കളിക്കുന്നുണ്ടായിരുന്നു. ഇരുവരും തമ്മിൽ രക്തബന്ധമില്ല. പക്ഷേ അടുത്തടുത്ത വീടുകളിൽ താമസിക്കുന്ന ഇരുവരും ചേച്ചിയും അനിയനും പോലെയായിരുന്നു. അവന്റെ അമ്മ എവിടെ എന്നു ചോദിച്ചപ്പോൾ എവിടെയോ പോയെന്ന മറുപടിയാണ് ലഭിച്ചത്. ആ സമയത്ത് എന്തോ പറഞ്ഞപ്പോൾ പെണ്‍കുട്ടി അവന്റെ ഓമനപ്പേരു വിളിച്ചു കളിയാക്കി. പെട്ടെന്നുള്ള പ്രകോപനത്തിൽ അവൻ പെൺകുട്ടിയുടെ ഷാൾ കഴുത്തിലിട്ട് മുറുക്കി. താൻ എന്താണ് ചെയ്തതെന്ന് ഒരു നിമിഷം ബോധ്യമില്ലാതെ പോയ പയ്യൻ ഭയന്ന് നാടുവിട്ടു. പെൺകുട്ടി മരിച്ചതും പയ്യൻ നാടുവിട്ടതും അന്നേരം ആരും അറിഞ്ഞില്ല.
പല മൃഗീയ വാസനകളും മനുഷ്യന്റെ ഉള്ളിൽ അന്തര്‍ലീനമായി കിടപ്പുണ്ട്. ജീനുകളിലൂടെ ഇവ തലമുറകളായി കൈമാറ്റം ചെയ്യുമ്പോൾ ആദ്യകാലത്തെ അതേ വാസനകൾ അതേപടി തലമുറകളിലേക്ക് പകർത്തപ്പെടും. ഇത്തരത്തിൽ മൃഗീയ സ്വഭാവം ഒപ്പമുണ്ടായിട്ടും എന്തുകൊണ്ടാണ് പല മനുഷ്യരും കുറ്റകൃത്യങ്ങളിൽ ഏർപ്പെടാത്തത്? ചിലർ മാത്രം കുറ്റകൃത്യത്തിന്റെ ലോകത്തിലേക്കെത്തുന്നത്?
മണിക്കൂറുകൾ കഴിഞ്ഞിട്ടും പെൺകുട്ടിയെ കാണാതായതിനെത്തുടർന്ന് ഭർത്താവും അയൽവാസികളും നടത്തിയ അന്വേഷണത്തിലാണ് തൊട്ടടുത്ത വീട്ടിൽ കഴുത്തിൽ ഷാൾ മുറുകി പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പക്ഷേ വീട്ടിൽ കുട്ടി ഉണ്ടായിരുന്നില്ല. മണിക്കൂറുകൾ കഴിഞ്ഞിട്ടും കുട്ടിയെ കാണാത്തതിനെ തുടർന്ന് വീട്ടുകാർ പരാതി നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചു. തിരച്ചിലിൽ, സംഭവസ്ഥലത്തുനിന്ന് 40 കിലോ മീറ്റർ അകലെനിന്ന് കുട്ടിയെ കണ്ടെത്തി. എന്തിനു നാടുവിട്ടു എന്ന് ചോദിച്ചപ്പോഴാണ് അവൻ കാര്യങ്ങളെല്ലാം വിശദീകരിച്ചത്. പക്ഷേ എന്തിനാണ് ആ കൃത്യം ചെയ്തതെന്ന ചോദ്യത്തിന് മാത്രം അവന് ഉത്തരം ഉണ്ടായിരുന്നില്ല. ‘‘എനിക്ക് പെട്ടെന്ന് ദേഷ്യം വന്നു’’– അതായിരുന്നു അവന്റെ മറുപടി.
ഇപ്പോൾ മാത്രമല്ല പണ്ടും കുട്ടികൾ അക്രമം നടത്തിയിരുന്നു. അന്നും ഇന്നും ചില കുട്ടികളിൽ അക്രമവാസന ഉണ്ടാകാറുണ്ട്. പക്ഷേ എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന കാരണം അന്നു തിരിച്ചറിയാറില്ല. ഒരുപക്ഷേ ശാരീരിക– മാനസിക പരിമിതിയായിരിക്കാം കാരണം. ഇതൊന്നും രോഗമായി കാണുന്ന കാഴ്ചപ്പാടും അന്നുണ്ടായിരുന്നില്ല. ഇങ്ങനെയുള്ള കുട്ടികൾ ചിലപ്പോൾ സ്കൂളുകളിൽ പ്രശ്നം ഉണ്ടാക്കാറുണ്ട്. സാധാരണഗതിയിൽ പ്ലസ്ടു വരെയുള്ള പഠന കാലയളവിൽ കുട്ടികളിൽ വലിയ തോതിലുള്ള അക്രമവാസന നമ്മൾ കണ്ടിട്ടില്ല. പക്ഷേ ഇപ്പോഴത്തെ റിപ്പോർട്ടുകൾ നോക്കുമ്പോൾ ആ സാഹചര്യം മാറി ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ലഹരിയുടെ സ്വാധീനമാണ് ഇപ്പോൾ സമൂഹം ചർച്ചചെയ്യുന്ന വിഷയം. രാജ്യത്തെ പല ഭാഗങ്ങളിൽ നടക്കുന്ന റിപ്പോർട്ടുകൾ പരിശോധിച്ചാൽ കുട്ടികൾ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് മനസ്സിലാവും. നിർഭയ കേസിൽ പീഡനത്തിനിരയായ പെൺകുട്ടിയോട് ഏറ്റവും ക്രൂരമായി പെരുമാറിയത് 18 തികയാത്ത പയ്യനാണെന്നതും മറക്കരുത്.
∙ ‘അതെ, നമ്മൾ മൃഗമാണ്’
വ്യക്തിയിൽനിന്ന് ‘ഗാങ്’ എന്ന നിലയിലേക്ക് ഇപ്പോൾ കാര്യങ്ങൾ മാറിയിരിക്കുന്നു. അങ്ങനെ സംഭവിക്കുമ്പോൾ ഒരു പ്രശ്നമുണ്ട്. മനുഷ്യൻ അടിസ്ഥാനപരമായി ഒരു മൃഗമാണ്. അതെ, അങ്ങനെ പറയുന്നതിൽ തെറ്റില്ല. ഒരു ‘പരിഷ്കൃത മൃഗമെന്നു’ പറയാം. പല മൃഗീയ വാസനകളും മനുഷ്യന്റെ ഉള്ളിൽ അന്തര്‍ലീനമായി കിടപ്പുണ്ട്. ജീനുകളിലൂടെ ഇവ തലമുറകളായി കൈമാറ്റം ചെയ്യുമ്പോൾ ആദ്യകാലത്തെ അതേ വാസനകൾ അതേപടി തലമുറകളിലേക്ക് പകർത്തപ്പെടും. ഇത്തരത്തിൽ മൃഗീയ സ്വഭാവം ഒപ്പമുണ്ടായിട്ടും എന്തുകൊണ്ടാണ് പല മനുഷ്യരും കുറ്റകൃത്യങ്ങളിൽ ഏർപ്പെടാത്തത്? ചിലർ മാത്രം കുറ്റകൃത്യത്തിന്റെ ലോകത്തിലേക്കെത്തുന്നത്? അതിനു രണ്ടു കാരണങ്ങളാണുള്ളത്.
ഒന്ന്, മെച്ചപ്പെട്ട ഒരു സാമൂഹിക ജീവിതം നയിക്കുക. ആ സാമൂഹിക ജീവിതത്തിന്റെ ഘടകമായി ഇടപഴകുമ്പോൾ എല്ലാവരോടും കരുതലോടെയും സ്നേഹത്തോടെയും കരുണയോടെയും പെരുമാറുക. പഠനകാലയളവിൽ നമുക്കു ലഭിക്കേണ്ട ഗുണമാണിത്. ഗുരു–ശിക്ഷ്യ ബന്ധങ്ങൾ സമൂഹജീവിതം നയിക്കാൻ സഹായകരമാകാറുണ്ട്. അതുകൊണ്ടാണ് കുട്ടികളിൽ അക്രമവാസന ഒരു പരിധി വരെ വരാതിരുന്നതും. ആധുനിക രീതിയിലേക്ക് വിദ്യാഭ്യാസം മാറിവരുന്നത് അനുസരിച്ച് ആ ബന്ധത്തിൽ കുറച്ചെങ്കിലും ഉലച്ചിൽ തട്ടിയിട്ടുണ്ടാകും. ഇപ്പോഴത്തെ പാഠ്യക്രമത്തിൽ സമൂഹത്തിൽ എങ്ങനെ ജീവിക്കണമെന്ന രീതി രേഖപ്പെടുത്തിയിട്ടില്ല.
10–25 വർഷമായി വയലൻസുള്ള സിനിമകൾ കേരളത്തിൽ കൂടുതലായി പ്രദർശനം ആരംഭിച്ചിട്ട്. പണ്ടു കാലത്ത് ഹീറോ പരിശുദ്ധനും വില്ലൻ വയലൻസ് അല്ലെങ്കിൽ നെഗറ്റീവ് കാരക്ടർ ചെയ്യുന്ന വ്യക്തിയുമാണ്. പക്ഷേ ഇന്ന് നെഗറ്റീവ് കാരക്ടർ ചെയ്യുന്ന വ്യക്തിയാണ് സിനിമകളിലെ ഹീറോ.
രണ്ടാമത്തെ ഘടകം, യുവാവ് അല്ലെങ്കിൽ മധ്യവയസ്കൻ എന്ന് പറയുന്ന വിഭാഗം സിനിമകളിലൂടെയും ടെലിവിഷൻ സിരീയലുകൾ കണ്ടും വീരാരാധന ശീലമാക്കിയതാണ്; അവർ നെഗറ്റീവ് കാരക്ടറുകളെയും ഇഷ്ടപ്പെടുന്ന ആളായി മാറി. വീരാരാധനയും നെഗറ്റീവ് കാരക്ടറുകളും അന്നത്തെ യുവതലമുറയിൽപ്പെട്ട ആളുകൾ ഏറ്റെടുക്കുകയും ഗുണ്ടാ സംഘങ്ങളും ക്വൊട്ടേഷൻ സംഘങ്ങളും ഒരു സംസ്കാരത്തിന്റെ ഭാഗമായിട്ടെന്ന പോലെ മാറുകയും ചെയ്തു. അതിന്റെ തുടർച്ചയും അപകടവുമാണ് ഇപ്പോൾ കുട്ടികളിൽ കാണുന്ന അക്രമവാസന.
മറ്റുള്ളവരേക്കാൾ കൂടുതലായി നമുക്ക് എന്തു ചെയ്യാൻ പറ്റുമെന്നു ചിന്തിക്കുന്ന, മൃഗീയവാസനകൾ കാണിക്കുന്ന ഒരു കൂട്ടമായി വിദ്യാർഥികൾ മാറിക്കൊണ്ടിരിക്കുന്നതിന്റെ സൂചനയാണ് നിലവിലെ സംഭവവികാസങ്ങൾ. കുട്ടികളെ സ്വാധീനിക്കുന്ന ഒന്ന് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും ഓൺലൈൻ ഗെയിമുകളുമാണ്. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും ഗെയിമുകളിലും കൊല്ലുന്നതാണ് കാണിക്കുന്നത്. ഒരാളുടെ തലവെട്ടിയാൽ എങ്ങനെയാണ് ചോരവരുന്നതെന്ന് കാണിക്കുന്ന ഗെയിമുകളുണ്ട്. ചോര കണ്ട് അറപ്പു മാറിയ കുട്ടിക്കൂട്ടങ്ങൾ ഇന്നുണ്ടെന്നാണ് ഇത്തരം പല കാര്യങ്ങളും തെളിയിക്കുന്നത്. ലഹരിക്ക് പുറമേ, സമൂഹം ഏറ്റെടുക്കുന്ന വിഷയമായി ഇതുമാറുന്നതും അതുകൊണ്ടാണ്.
∙ അന്നത്തെ ‘പരിശുദ്ധ നായകൻ’ ഇങ്ങനെ മാറിയത് ശ്രദ്ധിച്ചോ?
കേസുകൾ പരിശോധിച്ചാൽ, പെട്ടെന്നുള്ള പ്രകോപനത്തിൽ ഏതറ്റം വരെയും പോകാൻ തയാറായിട്ടുള്ള കുട്ടികളാണ് പലപ്പോഴും ഇങ്ങനെയുള്ള ഗാങ് ലീഡർമാരാകുന്നതെന്നു മനസ്സിലാക്കാം. ആ കുട്ടികളിൽ മനോ വൈകല്യം ഉണ്ടോ ഇല്ലയോ എന്ന് തിരിച്ചറിഞ്ഞ് അവർക്ക് പ്രത്യേക ശ്രദ്ധ കൊടുക്കണം. നേതാവുണ്ടെങ്കിലേ ഗാങ്ങുകൾ ഉണ്ടാകൂ. ലഹരി പോലെത്തന്നെ ദോഷകരമായ ഒന്നാണ് ഡിജിറ്റൽ ലോകം. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ മറ്റൊരാളുടെ വേദനയെ ആസ്വദിക്കാൻ കഴിയുന്ന രീതിയില്‍ സൃഷ്ടിക്കുന്ന ഉള്ളടക്കങ്ങൾ സൃഷ്ടിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തണം. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുട്ടികളുടെ എണ്ണം അനുദിനം വർധിച്ചുവരികയാണ്.
10–25 വർഷമായി വയലൻസുള്ള സിനിമകൾ കേരളത്തിൽ കൂടുതലായി പ്രദർശനം ആരംഭിച്ചിട്ട്. പണ്ടു കാലത്ത് ഹീറോ പരിശുദ്ധനും വില്ലൻ വയലൻസ് അല്ലെങ്കിൽ നെഗറ്റീവ് കാരക്ടർ ചെയ്യുന്ന വ്യക്തിയുമാണ്. പക്ഷേ ഇന്ന് നെഗറ്റീവ് കാരക്ടർ ചെയ്യുന്ന വ്യക്തിയാണ് സിനിമകളിലെ ഹീറോ. വയലൻസ് കൂടുതലുള്ള സിനിമ കാണാൻ തിയറ്റുകളിലേക്ക് ആളുകൾ ഒഴുകിയെത്തുമെന്നു പറയുന്ന കാലത്തേക്ക് നമ്മൾ മാറിയിട്ടുണ്ട്. ഒരു കാലത്ത് ചെറുപ്പക്കാരായിരുന്നു ഇതിനു പിന്നിലെങ്കിൽ ഇന്നു കുട്ടികളും അതിഷ്ടപ്പെടുന്നവരാണ്. ഒരു കുട്ടി കാണാൻ പാടില്ലാത്ത രീതിയിലുള്ള ദൃശ്യങ്ങളാണ് അവർ ഇന്നു കാണുന്നത്. കാണുന്നതും കേൾക്കുന്നതുമെല്ലാം അവരെ സ്വാധീനിക്കുന്നുണ്ട്.
∙ അവർ പറഞ്ഞതു കേട്ടോ, ആൾക്കൂട്ടമായി തല്ലാമെന്ന്!
പണ്ടുകാലത്ത് കുടുംബങ്ങളും സമൂഹവും തമ്മിൽ ബന്ധമുണ്ട്. അന്നൊരു കുടുംബത്തില്‍ മരണം സംഭവിച്ചെന്ന് അറിഞ്ഞാൽ ബന്ധുക്കളും നാട്ടുകാരും കുട്ടികളുമെല്ലാം ആദ്യം ചിന്തിക്കുക ആ വീട്ടുകാരുടെ നഷ്ടത്തെ കുറിച്ചായിരിക്കും. പക്ഷേ ഇന്ന് പ്രതികളെയും മരണത്തിന് ഉത്തരവാദികളായവരെയും മഹത്വവത്കരിക്കുന്ന രീതിയാണ് നടക്കുന്നത്. താമരശ്ശേരി ഷഹബാസ് കൊലക്കേസിലെ പ്രതികളായ കുട്ടികൾ പറഞ്ഞത് എല്ലാവരുടെയും ഉള്ളിലുണ്ട്. ‘ആൾക്കൂട്ടമായി തല്ലിക്കഴിഞ്ഞാൽ ഒന്നും സംഭവിക്കില്ല’ എന്ന് എത്ര കൂളായാണ് അവർ പറയുന്നത്.
പൊലീസിലും കാര്യങ്ങൾ പലതും ലഘൂകരിക്കപ്പെട്ടു. പണ്ടൊക്കെ പ്രതിയുടെ ദേഹത്ത് ചവിട്ടി ഇരിക്കുന്ന പൊലീസുകാരുടെ ചിത്രങ്ങൾ നമ്മെ ഞെട്ടിച്ചിട്ടുണ്ട്. പക്ഷേ ഇന്ന് രണ്ടു പൊലീസുകാരുടെ നടുവിലിരുന്ന് രാജകീയമായി യാത്ര ചെയ്യുന്ന പ്രതികളെയാണ് കാണുന്നത്. പല പൊലീസ് ജീപ്പുകളും ഇന്ന് എസിയാണ്. ഇന്നു പ്രതികളെ കൈകാര്യം ചെയ്യുന്ന രീതിയും ജയിലിലെ അവരുടെ ജീവിത ശൈലിയുമെല്ലാം പലർക്കും പ്രചോദനമാകുന്നുണ്ട്. പൊലീസ് സ്റ്റേഷനും കസ്റ്റഡിയും ജയിലും വലിയ പ്രശ്നമുള്ള കാര്യമല്ലെന്ന തോന്നൽ സാധാരണക്കാരനുണ്ട്. ഈ സന്ദേശമാണ് കുട്ടികൾക്കും കിട്ടുന്നത്. കുറ്റാരോപിതരോട് ക്രൂരമായി പെരുമാറണം എന്നല്ല പറയുന്നത്, പക്ഷേ അവരെ മഹത്വവൽക്കരിക്കുന്ന രീതിയിലുള്ള സമീപനം മാറ്റണം.
∙ ആ ഡയലോഗ് ഓർമയുണ്ടോ, ‘സെൻട്രൽ ജയിൽ എനിക്ക് തറവാടാണ്’
35 വർഷം മുൻപ് 18 വയസ്സുണ്ടായിരുന്ന ഒരാൾക്ക് മുന്നിലുണ്ടായിരുന്ന ലോകം ഇന്ന് 10 വയസ്സുള്ള കുട്ടിക്കു മുന്നിലുണ്ട്. ആ ലോകത്ത് പല വിരോധാഭാസങ്ങളുമുണ്ട്. ഇന്ത്യയിൽ ഒരാളെ കുറ്റവാളിയായി നിശ്ചയിക്കുന്ന പ്രായപരിധി ഏഴു വയസ്സാണ്. കുറ്റകൃത്യത്തിന്റെ ഗൗരവം മനസ്സിലാക്കാൻ പ്രാപ്തിയുള്ള കുട്ടിയാണെങ്കിൽ അവനെ അല്ലെങ്കിൽ അവളെ കുറ്റവാളിയായി കരുതണം. പക്ഷേ 12 വയസ്സു കഴിഞ്ഞ് ചെയ്യുന്ന കുറ്റകൃത്യങ്ങൾക്ക് ആ വ്യക്തി ഉത്തരവാദിയാണ്. 18 വയസ്സുവരെ ബാലനീതിനിയമമാണ് ഇവർക്ക് ബാധകമാകുക. ഈ നിയമമുള്ളതുകൊണ്ട് വലുതൊന്നും സംഭവിക്കില്ലെന്ന ബോധ്യം കുട്ടികൾക്ക് വന്നു. നിയമവ്യവസ്ഥയോട് ഭയമില്ലാകാനുളള കാരണം ജയിൽ സുഖകരമാണെന്നുള്ള പൊതു ബോധം സൃഷ്ടിക്കപ്പെട്ടതാണ്. ഈ പൊതുബോധമാണ് ഏറ്റവും വലിയ അപകടം.
ലോകത്ത് കുറ്റകൃത്യങ്ങൾ ചെയ്താലും സുഖത്തോടെ ജീവിക്കാൻ പറ്റുന്ന സ്ഥലം നമ്മുടെ നാടാണെന്ന് ജനങ്ങൾ മനസ്സിലാക്കുന്നു. കാരണം, കുറ്റവാളിക്ക് കിട്ടുന്ന പരിഗണന സമൂഹത്തിൽ ഒരു സാധാരണക്കാരന് കിട്ടുന്നതിൽ അധികമാണ്. കുറ്റവാളികൾക്കുള്ള അവകാശങ്ങളെ സംബന്ധിച്ച് മറ്റ് വികസിത രാജ്യങ്ങളിൽ നിലവിലുള്ള നിയമങ്ങളെല്ലാം നമ്മൾ അതേരീതിയിൽ കൊണ്ടുവന്നു. പക്ഷേ ഈ കുറ്റവാളികൾ പൊലീസിനെ പോലും ആക്രമിക്കുന്നു. പൊലീസിന്റെ നിർദേശം അവഗണിക്കുകയോ ധിക്കരിക്കുകയോ ചെയ്താൽ ഒന്നും സംഭവിക്കില്ലെന്ന ബോധ്യവും അവർക്കുണ്ട്. തങ്ങളെ ആക്രമിക്കാൻ വരുമ്പോൾ സ്വയം രക്ഷയ്ക്ക് വേണ്ടി പ്രതികൾക്ക് നേരെ ബലം പ്രയോഗിക്കാനുള്ള അധികാരം അവർക്കില്ല; ബലപ്രയോഗം നടത്തിയാൽത്തന്നെ വീട്ടിലിരിക്കേണ്ടി വരും. നിയമപരമായ സംരക്ഷണം പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകുകയാണ് വേണ്ടത്. ഏത് സാഹചര്യത്തിൽ ബലം പ്രയോഗിക്കാമെന്നും എന്തു വരെ പ്രയോഗിക്കാമെന്നും മനസ്സിലാക്കുകയും വേണം.