പൊതിഞ്ഞു ചെയ്യേണ്ടതാണോ ‘പോസ്റ്റ്‌മോർട്ടം’? ഇങ്ങനെ ഒരു ചിന്ത മനസ്സിൽ വരാൻ കാര്യമുണ്ട്. അടുത്തകാലത്ത് സമൂഹ മാധ്യമങ്ങളിൽ ഉയർന്നതാണ് ഈ ചോദ്യം. അടുത്തിടെയുണ്ടായ ഒരു ഉദ്യോഗസ്ഥന്റെ മരണവും അതു സംബന്ധിച്ച് ഉയർന്ന് വിവാദങ്ങളുമാകാം ഈ ചോദ്യത്തിലേക്ക് ജനങ്ങളെ എത്തിച്ചത്. ഞാൻ ഫൊറൻസിക് വിദ്യാർഥി ആയിരുന്ന കാലത്തെ കാര്യമാണ് ഓർമ വരുന്നത്. നാലു കാര്യങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കണമെന്ന് അധ്യാപകർ തുടക്കത്തിൽ തന്നെ ഓർമിപ്പിക്കും. ഓർക്കാനുള്ള എളുപ്പത്തിന് ‘പി’ എന്ന അക്ഷരത്തിൽ തുടങ്ങുന്നതാണ് ഈ കാര്യങ്ങൾ എന്നും പറയും. പൊലീസ്, പബ്ലിക് (ജനം), പബ്ലിസിറ്റി (പ്രശസ്തി), പ്രസ് എന്നിവയാണ് ആ നാലു കാര്യങ്ങൾ എന്ന് അധ്യാപകർ വിശദീകരിക്കും. ഒരുപക്ഷേ പോസ്റ്റ്‌മോർട്ടം പരിശോധനയിൽ രഹസ്യ സ്വഭാവത്തിന്റെ പ്രാധാന്യവും ഫൊറൻസിക് സർജൻ പാലിക്കേണ്ട അച്ചടക്കവും നിഷ്കർഷയും മുൻനിർത്തിയാകാം ഇത്തരം ഒരു നിർദേശം അധ്യാപകർ നൽകുന്നത്. ഏകദേശം 30 വർഷങ്ങൾക്കു മുൻപ് നമ്മുടെ സമൂഹം അങ്ങനെ ആയിരുന്നു. ഈ നിർദേശം അക്കാലത്ത് നൽകുന്നതിൽ അപാകതകളും ഇല്ല. എന്നാൽ കാലം മാറി. സമൂഹവും മാറി. നിയമങ്ങളും മാറി. ഇന്ന് സുതാര്യതയ്ക്കാണ് മുൻഗണന. 2005ൽ പ്രാബല്യത്തിൽ വന്ന വിവരാവകാശ നിയമവും അതാണ് ഉറപ്പാക്കുന്നത്. അറിയുന്നതിനുള്ള അവകാശം ജനങ്ങൾക്കുണ്ട്. അതു പറയാനുള്ള ചുമതല അധികൃതർക്കുമുണ്ട്. എല്ലാം രഹസ്യമായിരിക്കണമെന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊതിഞ്ഞു ചെയ്യേണ്ടതാണോ ‘പോസ്റ്റ്‌മോർട്ടം’?

ഇങ്ങനെ ഒരു ചിന്ത മനസ്സിൽ വരാൻ കാര്യമുണ്ട്. അടുത്തകാലത്ത് സമൂഹ മാധ്യമങ്ങളിൽ ഉയർന്നതാണ് ഈ ചോദ്യം. അടുത്തിടെയുണ്ടായ ഒരു ഉദ്യോഗസ്ഥന്റെ മരണവും അതു സംബന്ധിച്ച് ഉയർന്ന് വിവാദങ്ങളുമാകാം ഈ ചോദ്യത്തിലേക്ക് ജനങ്ങളെ എത്തിച്ചത്.

ADVERTISEMENT

ഞാൻ ഫൊറൻസിക് വിദ്യാർഥി ആയിരുന്ന കാലത്തെ കാര്യമാണ് ഓർമ വരുന്നത്. നാലു കാര്യങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കണമെന്ന് അധ്യാപകർ തുടക്കത്തിൽ തന്നെ ഓർമിപ്പിക്കും. ഓർക്കാനുള്ള എളുപ്പത്തിന് ‘പി’ എന്ന അക്ഷരത്തിൽ തുടങ്ങുന്നതാണ് ഈ കാര്യങ്ങൾ എന്നും പറയും. പൊലീസ്, പബ്ലിക് (ജനം), പബ്ലിസിറ്റി (പ്രശസ്തി), പ്രസ് എന്നിവയാണ് ആ നാലു കാര്യങ്ങൾ എന്ന് അധ്യാപകർ വിശദീകരിക്കും.

ഒരുപക്ഷേ പോസ്റ്റ്‌മോർട്ടം പരിശോധനയിൽ രഹസ്യ സ്വഭാവത്തിന്റെ പ്രാധാന്യവും ഫൊറൻസിക് സർജൻ പാലിക്കേണ്ട അച്ചടക്കവും നിഷ്കർഷയും മുൻനിർത്തിയാകാം ഇത്തരം ഒരു നിർദേശം അധ്യാപകർ നൽകുന്നത്. ഏകദേശം 30 വർഷങ്ങൾക്കു മുൻപ് നമ്മുടെ സമൂഹം അങ്ങനെ ആയിരുന്നു. ഈ നിർദേശം അക്കാലത്ത് നൽകുന്നതിൽ അപാകതകളും ഇല്ല.

എന്നാൽ കാലം മാറി. സമൂഹവും മാറി. നിയമങ്ങളും മാറി. ഇന്ന് സുതാര്യതയ്ക്കാണ് മുൻഗണന. 2005ൽ പ്രാബല്യത്തിൽ വന്ന വിവരാവകാശ നിയമവും അതാണ് ഉറപ്പാക്കുന്നത്. അറിയുന്നതിനുള്ള അവകാശം ജനങ്ങൾക്കുണ്ട്. അതു പറയാനുള്ള ചുമതല അധികൃതർക്കുമുണ്ട്. എല്ലാം രഹസ്യമായിരിക്കണമെന്ന പഴയ സിദ്ധാന്തം മാറണ്ടേ?

(Representative image by boommaval boommaval/istock)

പ്രാധാന്യമുള്ള രഹസ്യങ്ങൾ സൂക്ഷിക്കണം. നിയമം പാലിച്ചു കൊണ്ടുതന്നെ ചില സന്ദർഭങ്ങളിൽ രഹസ്യ സ്വഭാവമുള്ള കാര്യങ്ങളിൽ പോലും അൽപം സുതാര്യതയാകാം. ആ സുതാര്യത സമൂഹത്തിന് നല്ലതാണെന്ന് ധൈര്യമായി പറയാം.

ADVERTISEMENT

ചില കുറ്റാന്വേഷണ കേസുകളിൽ അന്വേഷണ ഉദ്യോഗസ്ഥര്‍തന്നെ ചില വിവരങ്ങൾ പുറത്തു വിടാൻ നിർബന്ധിതനാകുന്നു. അത് ആവശ്യവുമാണ്. നല്ല രീതിയിൽ നീതി നടപ്പാകുന്നതിന് വേണ്ടിയാണെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടെങ്കിൽ വിവരങ്ങള്‍ പുറത്തുവിടുന്നതിൽ തെറ്റില്ലെന്നാണ് എന്റെ അഭിപ്രായം.

∙ ‘എന്തു കൊണ്ടാണ് പൊലീസ് സർജൻ എന്നും പുറംപോക്കിൽ കഴിയുന്നത്’

പോസ്റ്റ്മോർട്ടത്തിൽ ഇത്രയും രഹസ്യ സ്വഭാവം പാലിക്കണോ എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. അതുപോലെത്തന്നെ ഫൊറൻസിക് സർജന്മാരും ഇത്രയും രഹസ്യ സ്വഭാവം സൂക്ഷിക്കേണ്ടതുണ്ടോ? പ്രത്യേകിച്ച് പരേതന്റെ ബന്ധുക്കളെയും ഇരകളായിത്തന്നെ നിയമങ്ങളും കാണുന്ന സാഹചര്യത്തിൽ അറിയാനുള്ള അവരുടെ അവകാശം നിഷേധിക്കാൻ പാടില്ല.

പോസ്റ്റ്‌മോർട്ടത്തിലെ വിവരങ്ങൾ നിലവിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ അനുമതിയോടെ മാത്രമേ അനന്തരാവകാശികൾക്കു പോലും കൈമാറാൻ പാടുള്ളൂ. അതായത് പോസ്റ്റ്‌മോർട്ടവും മറ്റ് നടപടിക്രമങ്ങളും കഴിഞ്ഞ് റിപ്പോർട്ട് ആയതിനു ശേഷം മാത്രമേ എന്താണ് നടന്നതെന്ന് ബന്ധുക്കൾക്ക് അറിയാൻ കഴിയുകയുള്ളൂ. പലപ്പോഴും നടപടി സർട്ടിഫിക്കറ്റ് കിട്ടാൻ ദിവസങ്ങൾ തന്നെ വേണ്ടിവരും.

Representational Image. Image Credit : Synthetic-Exposition/istockphoto.com
ADVERTISEMENT

അങ്ങനെ വരുമ്പോഴുള്ള പ്രധാന ന്യൂനത ഇതാണ്. പോസ്റ്റ്‌മോർട്ടത്തിലെ കണ്ടെത്തലുകൾ ചിലപ്പോൾ കുടുംബം അല്ലെങ്കിൽ ബന്ധുക്കൾ ചോദ്യം ചെയ്യാനുള്ള സാഹചര്യം ഉണ്ടായേക്കാം. അപ്പോഴേക്കും മൃതദേഹം ദഹിപ്പിക്കപ്പെടുകയോ മറവു ചെയ്താൽ തന്നെ അഴുകിത്തുടങ്ങുകയോ ചെയ്തിട്ടുണ്ടാകും. ഒരു പുനഃപരിശോധനയ്ക്കുള്ള സാധ്യത തീരെ ഇല്ലാതാകും, ഒരുപക്ഷേ അപ്രസക്തമാകും. ഒരിക്കലും ദുരീകരിക്കപ്പെടാതെ സംശയ നിഴലിൽ ആയിരിക്കും എന്നും ആ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. എങ്ങനെ ഈ അവസ്ഥയെ മറികടക്കാം.

പരേതന്റെ കുടുംബാംഗങ്ങൾ നിർദേശിക്കുന്ന ഫൊറൻസിക് വിദഗ്ധനെ പോസ്റ്റ്മോർട്ടം നടപടികളിൽ ഉൾപ്പെടുത്താം. അപാകതകൾ ചൂണ്ടിക്കാണിക്കാനും അവർക്ക് അവകാശം നൽകണം. ഈ പരിശോധനാ ഫലം സംബന്ധിച്ച് പിന്നീട് സംശയങ്ങൾ ഉന്നയിക്കാനും സാധ്യത കുറയും.

കോടതിയിൽ വരുമ്പോഴും പോസ്റ്റ്‌മോർട്ടം സർട്ടിഫിക്കറ്റിന്റെ വിശ്വാസ്യത ചോദ്യചിഹ്നമാകുന്നത് നീതി നടപ്പാകുന്നതിൽ തടസ്സം സൃഷ്ടിച്ചേക്കാം. കാരണം കോടതികൾ വൈദ്യശാസ്ത്രപരമായ റിപ്പോർട്ടുകളെ അവ തയാറാക്കിയ വിദഗ്ധന്റെ അഭിപ്രായം മാത്രമായാണ് കാണുന്നത്.  അതായത് പരിശോധനാ ഫലത്തെ സംബന്ധിച്ച് തർക്കങ്ങൾ വന്നാൽ കോടതിക്ക് മറ്റൊരു വിദഗ്ധന്റെ അഭിപ്രായം തേടാനും അതിൽ ഏറ്റവും യുക്തിസഹമായത് തെളിവായി സ്വീകരിക്കാനും അവകാശമുണ്ട്. അങ്ങനെയുള്ള സാഹചര്യത്തിൽ വിവാദങ്ങളിൽ പെട്ട് ദുർബലമായ പോസ്റ്റ്‌മോർട്ടം സർട്ടിഫിക്കറ്റ് ഇരയ്ക്കല്ല മറിച്ച് പ്രതികൾക്കാണ് കൂടുതൽ സഹായകരമാകുക.

∙ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ജനങ്ങൾക്ക് ലളിതമായി പറഞ്ഞു കൊടുക്കണം, അതും കടമയാണ്

പൊലീസ് സർജൻ പലപ്പോഴും നടത്തുന്ന വൈദ്യ പരിശോധനകളാണ് മെഡിക്കോ ലീഗൽ പരിശോധനകൾ. കുറ്റവാളികളും പ്രതിപ്പട്ടികയിൽ ഉള്ളവരും പലപ്പോഴും ഈ പരിശോധനകൾക്ക് വിധേയരാകുന്നു. പരിശോധനയ്ക്ക് മുന്‍പ് അവരുടെ സമ്മതം പൊലീസ് സർജൻ വാങ്ങുന്നുണ്ട്.

പരിശോധനയ്ക്ക് താൻ സമ്മതം നൽകിയെന്നും പരിശോധനാ ഫലം എന്തുതന്നെ ആയാലും അത് യോഗ്യരായ അധികൃതർക്ക് കൈമാറുന്നതിന് തനിക്ക് സമ്മതമാണ് എന്നും അവർ സമ്മത പത്രത്തിൽ ഉറപ്പു തരും. ഈ സമ്മതത്തിന് വിപുലമായ അർഥമുണ്ട്. അതുപോലെ പൊലീസ് സർജൻ നടത്തുന്ന പോസ്റ്റ്‌മോർട്ടം അടക്കമുള്ള പരിശോധനകൾക്കും പരിമിതിയുണ്ട്.

ഈ തെളിവുകൾ കോടതിയിൽ സമർപ്പിക്കുമ്പോൾ അവ വിദഗ്ധന്റെ അഭിപ്രായം മാത്രമായാണ് കോടതികൾ കാണുന്നത്. അതായത് ഇതേ പരിശോധനയും ഫലവും സംബന്ധിച്ച് കുറച്ചു കൂടി വൈദഗ്ധ്യമുള്ളവരിൽ നിന്നും അഭിപ്രായം ലഭിച്ചാൽ ഏത് തെളിവായി സ്വീകരിക്കണമെന്ന് കോടതികൾക്ക് തീരുമാനിക്കാം എന്നർഥം.

പുതിയ കാലത്ത് പോസ്റ്റ്‌മോർട്ടം അടക്കമുള്ള പരിശോധനകളുടെ ഫലം സംബന്ധിച്ച് സമൂഹത്തിൽ തെറ്റിദ്ധാരണകൾ ഉണ്ടാകുന്നതായി തോന്നിയിട്ടുണ്ട്. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകുന്നു. ശാസ്ത്രീയതത്വങ്ങൾ വിശകലനം ചെയ്താണ് ഫൊറൻസിക് മെഡിസിൻ നിഗമനങ്ങളിൽ എത്തുന്നത്. ചിലപ്പോഴെങ്കിലും ഫൊറൻസിക് മെഡിസിൻ  നിരീക്ഷണങ്ങളിൽ നിന്ന് എങ്ങനെയാണ് നിഗമനങ്ങളിലേക്ക് എത്തുന്നത് എന്നതിനെ സംബന്ധിച്ചുള്ള ധാരണക്കുറവ് ആശയക്കുഴപ്പമുണ്ടാക്കുന്നു.

(Representative Image by KatarzynaBialasiewicz/istock)

ഈ തെറ്റിദ്ധാരണകൾക്ക് പ്രധാന കാരണം അറിവില്ലായ്മയാണെന്ന് എനിക്കു തോന്നിയിട്ടുണ്ട്. പൊതുസമൂഹത്തിലെ അറിവില്ലായ്മ തെറ്റിദ്ധാരണകളിലേക്ക് ചിലപ്പോൾ നയിച്ചേക്കാം. മോർച്ചറിയുടെ വാതിലുകൾ തുറന്നിടേണ്ട സമയമായി എന്നാണ് എന്റെ അഭിപ്രായം. എന്തിന്, എങ്ങനെയാണ് മെഡിക്കോ ലീഗൽ പരിശോധന നടക്കുന്നതെന്ന് ജനങ്ങൾ അറിയണം. ഇതു സംബന്ധിച്ച് അടിസ്ഥാനപരമായ അറിവുകൾ അവർക്ക് നൽകണം.

സമൂഹമാധ്യമങ്ങൾ സജീവമായ ഇക്കാലത്ത് സുതാര്യതയും ബോധവൽക്കരണവുമാണ് തെറ്റിദ്ധാരണകൾ മാറ്റാനുള്ള വഴി. സങ്കീർണമായ ശാസ്ത്രീയ പരിശോധനകളിലൂടെയാണ് ഫൊറൻസിക് സർജൻ തന്റെ ജോലി പൂർത്തിയാക്കുന്നത്. അത് ലളിതമായി ജനങ്ങൾക്ക് മനസ്സിലാകുന്ന തരത്തിൽ പറഞ്ഞു കൊടുക്കാൻ നമുക്ക് കഴിയണം. പൊലീസിനും അഭിഭാഷകർക്കും കോടതിക്കും പരിശോധന ഫലങ്ങൾ വിശകലനം ചെയ്യാനുളള്ള അറിവുകൾ പങ്കിടണം.

ഒരു പനി വന്നാൽ എന്തു ചെയ്യണം, എന്തു ചെയ്യരുത് എന്ന് ആരോഗ്യ വകുപ്പ് ജനങ്ങളെ ബോധവൽക്കരിക്കുന്നുണ്ട്. കോവിഡ് കാലത്ത് മാസ്ക് ഉപയോഗം ഫലപ്രദമായതിനു കാരണം ബോധവൽക്കരണമാണ്. അമിതമായി ആന്റിബയോട്ടിക് ഉപയോഗിക്കുന്നതു സംബന്ധിച്ചും ഫലപ്രദമായ ബോധവൽക്കരണം ഉണ്ട്. എന്നാൽ പോസ്റ്റ്‌മോർട്ടം നടപടികളിലും ഇത്തരം അറിവും ബോധവൽക്കരണവും വേണ്ടേ.

∙ ‘ഫൊറന്‍സിക് വിദഗ്ധൻ മോർച്ചറിയിൽ നിൽക്കട്ടെ’ 

അടുത്ത കാലത്തായി പോസ്റ്റ്‌മോർട്ടം സംബന്ധിച്ചും റിപ്പോർട്ട് സംബന്ധിച്ചും ജനങ്ങളിൽനിന്നും മരണപ്പെട്ടവരുടെ കുടുംബങ്ങളിൽനിന്നും ചില സംശയങ്ങളും ആശങ്കകളും ഉയർന്നല്ലോ. മരണകാരണം കണ്ടെത്തുന്നതിലും ഇതു സംബന്ധിച്ച സംശയങ്ങൾ ദുരീകരിക്കുന്നതിലും പോസ്റ്റ്‌മോർട്ടം ഒരു പരിധി വരെ നിർണായകമാണ്.

അതീവ രഹസ്യമായി, വിരലിൽ എണ്ണാവുന്ന ഉദ്യോഗസ്ഥർ മാത്രം അറിഞ്ഞു ചെയ്യുന്ന പോസ്റ്റ്‌മോർട്ടം വിശ്വസിക്കാമോ എന്ന് പലരും ചോദിക്കുന്നു. അവരിൽ കുടുംബാംഗങ്ങളുമുണ്ട്. ഇത്തരം മുറവിളി ഇനിയും കൂടും. എല്ലാവരും കാൺകെ പരസ്യമായി പോസ്റ്റ്‌മോർട്ടം ചെയ്യണമെന്നല്ല ഇതിനർഥം. വിദേശ രാജ്യങ്ങളിൽ ഈ പ്രതിസന്ധി മറികടക്കാൻ പര്യാപ്തമായ മാർഗങ്ങളുണ്ട്.

ആലോചിക്കാവുന്ന ഒരു മാർഗം ഇതാണ്. അതായത് പോസ്റ്റ്‌മോർട്ടം നടക്കുമ്പോൾ മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക് സ്വീകാര്യനായ വിദഗ്ധന്റെ സാന്നിധ്യം കൂടി ഉറപ്പാക്കുക. അതോടെ പോസ്റ്റ്‌മോർട്ടം സംബന്ധിച്ച പരാതികൾ പൂർണമായും ഒഴിവാക്കാൻ പറ്റും.

നിയമപരമായ സാധുതയുള്ള ഡോക്ടർമാരാണ് പോസ്റ്റ്‌മോർട്ടം നടത്തുക. ചില പ്രത്യേക കേസുകളിൽ പൊലീസ് സർജൻ തന്നെ പോസ്റ്റ്‌മോർട്ടം നടത്തണം. ഇവർ സർക്കാരിന്റെ പ്രതിനിധിയാണ്. പരേതന്റെ കുടുംബാംഗങ്ങൾ നിർദേശിക്കുന്ന ഫൊറൻസിക് വിദഗ്ധനെ പോസ്റ്റ്‌മോർട്ടം നടപടികളിൽ ഉൾപ്പെടുത്താം. അപാകതകൾ ചൂണ്ടിക്കാണിക്കാനും അവർക്ക് അവകാശം നൽകണം. ഈ പരിശോധനാ ഫലം സംബന്ധിച്ച് പിന്നീട് സംശയങ്ങൾ ഉന്നയിക്കാനും സാധ്യത കുറയും. തെളിവുകൾ കൂടുതൽ ദൃഢമാകും. പോസ്റ്റ്‌മോർട്ടം കൂടുതൽ കുറ്റമറ്റതും സുതാര്യവുമാകും.

ഒരു കാര്യംകൂടി ഇവിടെ ചേർക്കുന്നു. മൂന്നു പതിറ്റാണ്ട് സേവന കാലമുള്ള മുൻ പൊലീസ് സർജൻ എന്ന നിലയിൽ തോന്നിയ കാര്യങ്ങളാണ് കുറിച്ചത്. പോസ്റ്റ്‌മോർട്ടം കുറ്റമറ്റതാകണമെന്നതു പോലെ എന്റെ അഭിപ്രായം സംബന്ധിച്ചും സംശയങ്ങൾ പാടില്ല. വിരമിച്ച പൊലീസ് സർജൻമാർക്ക് തൊഴിലും വരുമാനവും ലഭ്യമാക്കാനുള്ള നിർദേശമായി ഇതു കാരണരുത്.

വിരമിച്ച ശേഷം ഫൊറൻസിക് മെഡിസിനിൽ അധ്യാപനമാണ് ഞാൻ തിരഞ്ഞെടുത്ത വഴി. അതിനൊപ്പം ഇനി പോസ്റ്റ്‌മോർട്ടം ചെയ്യാൻ മോർച്ചറിയിൽ പ്രവേശിക്കില്ലെന്നും തീരുമാനിച്ചതിന്റെ ഉറപ്പിലാണ് ഇക്കാര്യങ്ങൾ തുറന്നു പറയുന്നതും.

English Summary:

Is Post-Mortem Secrecy Eroding Public Trust? Dr.P.B.Gujral Explains in His Column, 'DeadCoding'