അത് നടന്നു ‘ജോസഫി’നും 9 വർഷം മുൻപ്? ആ യുവാവിന്റെ മൃതദേഹത്തിൽ ഒരു വൃക്കയില്ല
ആദ്യമേ ഒരു മുൻകൂർജാമ്യം എടുക്കട്ടെ. അവയവദാനം ജീവദാനമാണെന്നും ദാനങ്ങളിൽ എറ്റവും മഹത്തായതാണെന്നും വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. അതിൽത്തന്നെ ഏത് വീക്ഷണകോണിൽ നിന്ന് നോക്കിയാലും മരണാന്തര അവയവദാനം ഒരുപടി മുന്നിൽനിൽക്കുമെന്നും മാനവകുലത്തിന് തന്നെ ഏറ്റവും ഉത്തമമായ ഒരു മാതൃകയാണെന്നും ആണ് എന്റെ കാഴ്ചപ്പാട്. പക്ഷേ, ചില വിവാദങ്ങളിൽപ്പെട്ട് മരണാനന്തര അവയവദാനം ഏതാണ്ട് നിലച്ചുപോയ അവസ്ഥയാണ് ഇന്ന് കേരളത്തിൽ. അതിലൊരുപാട് സങ്കടപ്പെടുന്ന ആളു കൂടിയാണ് ഞാൻ. 2010ൽ ആണെന്നു തോന്നുന്നു, പാലക്കാട് മെഡിക്കൽ കോളജ് രൂപീകരിക്കണം എന്നാവശ്യപ്പെട്ട് ‘പാലക്കാട് മെഡിക്കൽ കോളജ് ആക്‌ഷൻ കൗൺസിൽ’ എന്നൊരു സംഘടന രൂപീകരിക്കപ്പെട്ടിരുന്നു. എല്ലാത്തരം രാഷ്ട്രീയ പാർട്ടികളിലും പെട്ട ആളുകളും പാലക്കാട്ടെ പൊതുപ്രവർത്തകരും അക്കൂട്ടത്തിലുണ്ടായിരുന്നു. മെഡിക്കൽ കോളജ് രൂപീകരിച്ചു കഴിഞ്ഞപ്പോൾ അതൊരു ചാരിറ്റബിൾ സൊസൈറ്റിയായി മാറി. അതിന്റെയൊക്കെ ഭാഗമായി പ്രവർത്തിക്കാനും അവയവദാനം പ്രോത്സാഹിപ്പിക്കാനായി ഒരുപാട് ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമാവാനും കഴിഞ്ഞിട്ടുണ്ട്. പക്ഷേ, അപ്പോഴൊക്കെയും മനസ്സിൽ മുള്ളുപോലെ കിടന്നിരുന്ന ചില സംഭവങ്ങളുണ്ട്. 2009 ഓഗസ്റ്റ് 25. ജോസഫ് എന്ന സിനിമ ഇറങ്ങുന്നതിനും 9 വർഷങ്ങൾക്കു മുൻപാണ്. ഒരു ഉച്ച സമയത്ത്, വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന തലേദിവസം മരണപ്പെട്ട ഒരു യുവാവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് കൊണ്ടുവന്നു. നമുക്കയാളെ അശോക് മേനോൻ എന്ന് വിളിക്കാം. അപകടമുണ്ടാകുന്നതിന് ഒരാഴ്ച മുൻപ് വാങ്ങിയ പുതിയ ബൈക്ക് ഹൈവേയിലേക്ക് കയറ്റുന്നതിനിടെ തെന്നി മറിഞ്ഞുവീണ് റോഡിൽ തലയിടിച്ചാണ് അപകടം നടന്നത്. നാല് ദിവസത്തെ ചികിത്സയ്ക്കുശേഷം ഓഗസ്റ്റ് 24ന് രാത്രി ഏഴു മണിയോടെ മരണപ്പെട്ടു. തലയ്ക്കും നെഞ്ചിനുമേറ്റ പരിക്കുകളായിരുന്നു മരണകാരണമെന്ന് പോസ്റ്റ്മോർട്ടം പരിശോധനയിൽ കണ്ടെത്തി. പക്ഷേ, അസ്വാഭാവികമായി മറ്റൊന്നുണ്ടായിരുന്നു; വൃക്കകളിൽ ഒന്ന് നീക്കം ചെയ്തിരിക്കുന്നു. മരണം നടന്നിരിക്കുന്നതിന് ഏകദേശം രണ്ടാഴ്ചയ്ക്ക് മുൻപ്, എന്നാൽ പരമാവധി ഒരു മാസത്തിനകമാണ് അത് സംഭവിച്ചിട്ടുണ്ടാവുകയെന്ന് മനസ്സിലായി. പക്ഷേ, അങ്ങനെയൊരു ശസ്ത്രക്രിയയെപ്പറ്റി എവിടെയും രേഖപ്പെടുത്തിയതായി കാണുന്നില്ല.

ആദ്യമേ ഒരു മുൻകൂർജാമ്യം എടുക്കട്ടെ. അവയവദാനം ജീവദാനമാണെന്നും ദാനങ്ങളിൽ എറ്റവും മഹത്തായതാണെന്നും വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. അതിൽത്തന്നെ ഏത് വീക്ഷണകോണിൽ നിന്ന് നോക്കിയാലും മരണാന്തര അവയവദാനം ഒരുപടി മുന്നിൽനിൽക്കുമെന്നും മാനവകുലത്തിന് തന്നെ ഏറ്റവും ഉത്തമമായ ഒരു മാതൃകയാണെന്നും ആണ് എന്റെ കാഴ്ചപ്പാട്. പക്ഷേ, ചില വിവാദങ്ങളിൽപ്പെട്ട് മരണാനന്തര അവയവദാനം ഏതാണ്ട് നിലച്ചുപോയ അവസ്ഥയാണ് ഇന്ന് കേരളത്തിൽ. അതിലൊരുപാട് സങ്കടപ്പെടുന്ന ആളു കൂടിയാണ് ഞാൻ. 2010ൽ ആണെന്നു തോന്നുന്നു, പാലക്കാട് മെഡിക്കൽ കോളജ് രൂപീകരിക്കണം എന്നാവശ്യപ്പെട്ട് ‘പാലക്കാട് മെഡിക്കൽ കോളജ് ആക്‌ഷൻ കൗൺസിൽ’ എന്നൊരു സംഘടന രൂപീകരിക്കപ്പെട്ടിരുന്നു. എല്ലാത്തരം രാഷ്ട്രീയ പാർട്ടികളിലും പെട്ട ആളുകളും പാലക്കാട്ടെ പൊതുപ്രവർത്തകരും അക്കൂട്ടത്തിലുണ്ടായിരുന്നു. മെഡിക്കൽ കോളജ് രൂപീകരിച്ചു കഴിഞ്ഞപ്പോൾ അതൊരു ചാരിറ്റബിൾ സൊസൈറ്റിയായി മാറി. അതിന്റെയൊക്കെ ഭാഗമായി പ്രവർത്തിക്കാനും അവയവദാനം പ്രോത്സാഹിപ്പിക്കാനായി ഒരുപാട് ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമാവാനും കഴിഞ്ഞിട്ടുണ്ട്. പക്ഷേ, അപ്പോഴൊക്കെയും മനസ്സിൽ മുള്ളുപോലെ കിടന്നിരുന്ന ചില സംഭവങ്ങളുണ്ട്.
2009 ഓഗസ്റ്റ് 25. ജോസഫ് എന്ന സിനിമ ഇറങ്ങുന്നതിനും 9 വർഷങ്ങൾക്കു മുൻപാണ്. ഒരു ഉച്ച സമയത്ത്, വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന തലേദിവസം മരണപ്പെട്ട ഒരു യുവാവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് കൊണ്ടുവന്നു. നമുക്കയാളെ അശോക് മേനോൻ എന്ന് വിളിക്കാം. അപകടമുണ്ടാകുന്നതിന് ഒരാഴ്ച മുൻപ് വാങ്ങിയ പുതിയ ബൈക്ക് ഹൈവേയിലേക്ക് കയറ്റുന്നതിനിടെ തെന്നി മറിഞ്ഞുവീണ് റോഡിൽ തലയിടിച്ചാണ് അപകടം നടന്നത്. നാല് ദിവസത്തെ ചികിത്സയ്ക്കുശേഷം ഓഗസ്റ്റ് 24ന് രാത്രി ഏഴു മണിയോടെ മരണപ്പെട്ടു. തലയ്ക്കും നെഞ്ചിനുമേറ്റ പരിക്കുകളായിരുന്നു മരണകാരണമെന്ന് പോസ്റ്റ്മോർട്ടം പരിശോധനയിൽ കണ്ടെത്തി. പക്ഷേ, അസ്വാഭാവികമായി മറ്റൊന്നുണ്ടായിരുന്നു; വൃക്കകളിൽ ഒന്ന് നീക്കം ചെയ്തിരിക്കുന്നു. മരണം നടന്നിരിക്കുന്നതിന് ഏകദേശം രണ്ടാഴ്ചയ്ക്ക് മുൻപ്, എന്നാൽ പരമാവധി ഒരു മാസത്തിനകമാണ് അത് സംഭവിച്ചിട്ടുണ്ടാവുകയെന്ന് മനസ്സിലായി. പക്ഷേ, അങ്ങനെയൊരു ശസ്ത്രക്രിയയെപ്പറ്റി എവിടെയും രേഖപ്പെടുത്തിയതായി കാണുന്നില്ല.
∙ സംശയങ്ങൾ തുടങ്ങുന്നു
ചെറിയ ഒരു ശസ്ത്രക്രിയയുടെ പാടാണ് വയറിലുണ്ടായിരുന്നത്. ലാപ്രസ്കോപ്പി വഴി വൃക്ക നീക്കം ചെയ്തിരിക്കുന്നു. അന്ന് അനധികൃത അവയവക്കൈമാറ്റത്തെപ്പറ്റി വാർത്തകളൊന്നും വന്നു തുടങ്ങിയിട്ടേയുള്ളൂ. മൃതദേഹം കൈമാറുന്നതിന് മുൻപ് ബന്ധുക്കളോട് സംസാരിച്ചു. ഏതെങ്കിലും ശസ്ത്രക്രിയയ്ക്ക് വിധേയനായതിനെപ്പറ്റി ബന്ധുക്കൾക്ക് അറിവില്ല. എറണാകുളം നഗരത്തിലാണ് അശോക് ഭാര്യയും കുട്ടികളുമായി കഴിയുന്നത്. വലിയ തറവാട്ടിലെ അംഗമാണെങ്കിലും നിലവിൽ സാമ്പത്തികമായി മോശം നിലയിലായിരുന്നു കുടുംബം. നാട്ടിൽ ഒരാഴ്ചത്തേക്ക് അവധിക്കു വന്നപ്പോഴായിരുന്നു അപകടം. സംസാരിച്ചു വന്നപ്പോൾ ഒരു സൂചന എന്ന പോലെ ഒരു ബന്ധു ഒരു കാര്യം പറഞ്ഞു; ‘‘സാറേ, അവന്റെ കയ്യിൽ പെട്ടെന്ന് കുറേ പണം വന്നുപെട്ടിട്ടുണ്ട്. കോ ഓപ്പറേറ്റിവ് സൊസൈറ്റിയിൽ അടക്കാനുണ്ടായിരുന്ന രണ്ടോ മൂന്നോ ലക്ഷം രൂപയുടെ ലോൺ തീർത്തു. ഫുൾ പൈസ കൊടുത്ത് ബൈക്ക് മേടിച്ചു. പൈസ എവിടുന്നോ കിട്ടിയിട്ടുണ്ട്.’’
അത് കേട്ടപ്പോഴാണ് ഇതിലൊരു അനധികൃത വൃക്ക കച്ചവടത്തിന്റെ സാധ്യതയുണ്ടോ എന്ന സംശയം തെളിഞ്ഞുവന്നത്. അന്വേഷണ ഉദ്യോഗസ്ഥനോട് കാര്യങ്ങളെല്ലാം പറഞ്ഞു. പൊലീസ് ഇയാളുടെ വീട്ടിൽ പോയി. പക്ഷേ, ഭാര്യയുമായി സംസാരിച്ചപ്പോൾ ഒരു പരാതിയും നൽകാനില്ല എന്ന നിലപാടിലായിരുന്നു അവർ. വീട്ടിൽ നടത്തിയ പരിശോധനയിൽ അവയവദാനത്തിന് അശോക് നൽകിയിരുന്ന ചില സമ്മതപത്രങ്ങളും മറ്റും കണ്ടെത്തി. ഒരു വ്യവസായിയുമായിട്ടായിരുന്നു പണമിടപാടുകൾ നടത്തിയത്. പക്ഷേ, അശോകിന്റെ വൃക്ക സ്വീകരിച്ചത് അയാളായിരുന്നില്ല. ഇതിലെന്തോ നടന്നിട്ടുണ്ടെന്ന് ബോധ്യപ്പെട്ടു. ഒടുവിൽ പരാതി നൽകാൻ അന്ന് എൺപത് വയസ്സിലധികം പ്രായമുണ്ടായിരുന്ന അശോകിന്റെ അമ്മ തയാറായി. ആ പരാതിയിൽ കേസ് റജിസ്റ്റർ ചെയ്ത്, സംഭവം നടന്ന എറണാകുളം പരിധിയിലെ പൊലീസ് സ്റ്റേഷനിലേക്ക് ട്രാൻസ്ഫർ ചെയ്തു.
തുടരന്വേഷണത്തിൽ തെളിഞ്ഞത് കുറേക്കൂടി ഞെട്ടിക്കുന്ന വിവരങ്ങളാണ്. ഈ വ്യവസായിയുടെ സഹോദരൻ ഗുരുതരമായ വൃക്കരോഗത്തിന് ചികിത്സയിലായിരുന്നു. വൃക്ക മാറ്റിവയ്ക്കാതെ നിവൃത്തിയില്ല. ആശുപത്രിയിൽ വച്ച് ഇവരെ പരിചയപ്പെട്ട ഒരു ഏജന്റ് വഴിയാണ് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന അശോക് ഈ വലയിൽ വീഴുന്നത്. നല്ലൊരു തുക സ്വീകരിച്ച് വൃക്ക ദാനം ചെയ്യാൻ അശോക് തയാറായി. ആദ്യം തെക്കൻ ജില്ലയിലെ ഒരു മെഡിക്കൽ കോളജിനെയാണ് ശസ്ത്രക്രിയയ്ക്കുള്ള അനുമതിപത്രത്തിനായി സമീപിച്ചത്. അന്ന് അശോകിന്റെ ഭാര്യയും ഒന്നിച്ചാണ് ഓതറൈസേഷൻ കമ്മിറ്റിക്ക് മുന്നിൽ ഹാജരായത് എന്നാണ് അറിഞ്ഞത്. പക്ഷേ, ദാതാവും സ്വീകർത്താവും തമ്മിൽ രക്തബന്ധമില്ലാത്തതുകൊണ്ടുതന്നെ, സാമ്പത്തിക ഇടപാടുകൾ ഇതിലില്ലെന്ന് തെളിയിക്കാനായില്ല. അവയവദാന നിയമം അനുസരിച്ച്, പണം സ്വീകരിച്ച് നടത്തുന്ന അവയവകൈമാറ്റം അനുവദനീയമല്ല. അങ്ങനെ അവിടെ ശസ്ത്രക്രിയ നിരസിക്കപ്പെട്ടു.
നേരായവഴിയിൽ നടക്കില്ലെന്ന് ബോധ്യമായതോടെ ഏജന്റ് വളഞ്ഞവഴി സ്വീകരിക്കാൻ പ്രേരിപ്പിച്ചു. വ്യാജരേഖ നിർമാണം ഉൾപ്പെടെ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തിയ ശേഷം രണ്ടുകൂട്ടരെയും മറ്റൊരു മെഡിക്കൽ കോളജിലെത്തിച്ചു. അവിടെ അശോക് ആശുപത്രിയിലെത്തിയത് രോഗിയുടെ സഹോദരൻ എന്ന നിലയിലാണ്. ചുരുക്കിപ്പറഞ്ഞാൽ ആൾമാറാട്ടം! വ്യാജ തിരിച്ചറിയൽ കാർഡുകളും വ്യാജ വിവാഹസർട്ടിഫിക്കറ്റും വരെ ഇതിനായി മെഡിക്കൽ ബോർഡിനു മുന്നിൽ ഹാജരാക്കി. അവയവകൈമാറ്റ നിയമം അനുസരിച്ച് വിവാഹിതനായ ഒരാൾക്ക് ഭാര്യയുടെ സമ്മതപത്രമില്ലാതെ അവയവദാനം നടത്താനാവില്ല. ഇത് മറികടന്നത് വൃക്ക സ്വീകരിച്ച ആളുടെ ‘സഹോദരന്റെ ഭാര്യയുമായുള്ള’ വിവാഹ സർട്ടിഫിക്കറ്റ് ഹാജരാക്കിയായിരുന്നു. രേഖകൾ പ്രകാരം രോഗിക്ക് വൃക്ക നൽകിയിരിക്കുന്നത് സ്വന്തം സഹോദരനാണ്. പക്ഷേ, പരിശോധനകൾ നടന്നതും വൃക്ക നീക്കം ചെയ്തതും സഹോദരനായി വേഷമിട്ട അശോകിന്റെ ശരീരത്തിൽ നിന്ന്!
വിവരങ്ങൾ പലതും പുറത്തുവന്നെങ്കിലും, ഇത് സംബന്ധിച്ച് ഹൈക്കോടതിയിൽ ഒരു കേസും നടന്നിരുന്നെങ്കിലും അന്വേഷണത്തിൽ പ്രത്യേകിച്ച് പുരോഗതിയൊന്നുമുണ്ടായില്ല. 9 മാസങ്ങൾക്കു ശേഷം ‘മനോരമ’യിൽ നിന്ന് ജിജോ ജോൺ പുത്തേഴത്ത് എന്നെ വിളിച്ചു. വൃക്ക കച്ചവടവുമായി ബന്ധപ്പെട്ട് ഒരു കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം ഇഴയുകയാണെന്നും വിവരം കിട്ടിയതിനെ തുടർന്നായിരുന്നു അത്. അന്ന് ജിജോ നൽകിയ വാർത്തയ്ക്ക് പിന്നാലെ, വ്യാജരേഖയ്ക്ക് പിന്നിൽ കൂടുതൽ അന്വേഷണം നടത്താൻ കോടതി നിർദേശിച്ചിരുന്നു. പോസ്റ്റ്മോർട്ടം നടത്തിയ ആളെന്ന നിലയിൽ പൊലീസ് എന്റെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
ശസ്ത്രക്രിയ നടന്ന ആശുപത്രിയിലെ ഡോക്ടർമാരെയാണ് കേസിൽ പ്രധാനമായും പ്രതി ചേർത്തിരുന്നത്. മെഡിക്കൽ കോളജിൽ നിന്നുള്ള ഓതറൈസേഷൻ പ്രകാരം സഹോദരൻ വൃക്ക ദാനം ചെയ്യുകയാണ് എന്ന ഉത്തമ വിശ്വാസത്തിൽ നടത്തിയ ശസ്ത്രക്രിയ ആയതുകൊണ്ട് ഡോക്ടർമാരെ എത്രത്തോളം കുറ്റപ്പെടുത്താനാകും എന്ന കാര്യം സംശയമാണ്. എന്നാൽ തിരശീലയ്ക്ക് പിന്നിലിരുന്ന് സംവിധാനം ഉൾപ്പെടെ എല്ലാ തിരിമറികളും നടത്തുകയും സാമ്പത്തിക ലാഭം ഉണ്ടാക്കുകയും ചെയ്ത വൃക്ക റാക്കറ്റാണ് യഥാർഥ പ്രതി എന്നു തന്നെയാണ് ഇപ്പോഴും ഞാൻ കരുതുന്നത്.
അവയവദാന നിയമ പ്രകാരം, അനധികൃതമായി അവയവക്കൈമാറ്റം നടന്നതായി സംശയിക്കുന്ന കേസുകളിൽ പരാതിക്കാരനാവേണ്ടത് ഒരു അപ്രോപ്രിയേറ്റ് അതോറിറ്റിയാണ്. അങ്ങനെയൊരു ഉചിതമായ അധികാരിയെ നിയമിക്കേണ്ടത് സംസ്ഥാന സർക്കാരും. പക്ഷേ അങ്ങനെയൊരാൾ ഈ കേസ് വരും വരെ സംസ്ഥാനത്ത് ഉണ്ടായിരുന്നില്ല. സർക്കാർ നിയമിച്ചിരുന്നില്ല. പക്ഷേ, തുടർ നടപടി എന്നോണം അവയവദാനവുമായി ബന്ധപ്പെട്ട കേസുകളിൽ അപ്രോപ്രിയേറ്റ് അതോറിറ്റിയായി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറെ നിയമിച്ചു. അത് പിന്നീടുണ്ടായ കേസുകളുടെ വഴി എളുപ്പമാക്കുകയും ചെയ്തു.
∙ അന്വേഷണത്തിൽ കണ്ടത് ഞെട്ടിക്കുന്ന വിവരങ്ങൾ
ഡോക്ടർമാർ പ്രതിയായതോടെ കേസിന് തുടക്കമിട്ടയാളെന്ന നിലയ്ക്ക് ഡോക്ടർ സമൂഹത്തിന്റെ ഒരു നീരസം എനിക്കും നേരിടേണ്ടി വന്നു. പ്രതിയായ ഒരു ഡോക്ടറുടെ ജൂനിയറിൽ നിന്നും അറിഞ്ഞ ചില വിവരങ്ങളാണ് ഡോക്ടർമാർ നിരപരാധികളാകാനുള്ള സാധ്യതയിലേക്ക് വിരൽ ചൂണ്ടിയത്. രേഖകൾ ഒന്നുകൂടി പരിശോധിച്ചപ്പോൾ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ആദ്യം സമീപിച്ചത് എറണാകുളത്തെ മറ്റൊരു പ്രമുഖ ആശുപത്രിയെയാണെന്ന് മനസ്സിലായി. അവിടെ നിന്നുള്ള ചികിത്സ രേഖകളുമായാണ് തെക്കൻ ജില്ലയിലെ മെഡിക്കൽ കോളജിലെ ഓതറൈസേഷൻ കമ്മിറ്റിക്ക് മുന്നിൽ ഹാജരായത്. അവിടെ അപേക്ഷ നിരസിക്കപ്പെട്ടതോടെയാണ് മറ്റൊരു ആശുപത്രിയിൽ സഹോദരന്‍ എന്ന വ്യാജേന ശസ്ത്രക്രിയയ്ക്കായി പോയത്.
ഒരു ജീവൻ രക്ഷിക്കാൻ ശസ്ത്രക്രിയ നടത്തിയതിന്റെ പേരിൽ നിരപരാധികൾ ഒന്നാംപ്രതിയാകുന്ന ഒരു സാഹചര്യം ഉണ്ടായിട്ടുണ്ടാകാം എന്ന തോന്നലും അതിന് ഞാൻ തുടക്കക്കാരനായല്ലോ എന്ന ചിന്തയുമാണ് വൃക്ക റാക്കറ്റിന് പിന്നാലെ പോകാൻ എന്നെ പ്രേരിപ്പിച്ച ഘടകങ്ങൾ. പൊതുജനത്തിന് വിശ്വസിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ കൂടി പല കേസുകളിലും ഡോക്ടർമാർക്ക് ഇതേക്കുറിച്ച് അറിവില്ലായിരുന്നു എന്നതാണ് ഞാൻ മനസ്സിലാക്കിയത്. ദാതാവ് തയാറായിരുന്നിട്ട് പോലും അനുമതി കിട്ടാത്തതു കൊണ്ട് മാത്രം വളരെ സീനിയറായ ഒരു ഡോക്ടറുടെ ജീവൻ നഷ്ടപ്പെട്ട അനുഭവം വരെ ഉണ്ടായിട്ടുണ്ട്. പക്ഷേ, ആശുപത്രികളിലെ പരിശോധനകളും മാനദണ്ഡങ്ങളും മറികടക്കാനുള്ള തന്ത്രങ്ങളും നിയമത്തിലെ പഴുതുകളും വളരെ കൃത്യമായി അറിയാവുന്നവരാണ് വൃക്ക റാക്കറ്റുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഏജന്റുമാർ; അവരൊന്നും അത്ര വിദ്യഭ്യാസമുള്ളവരല്ലെങ്കിൽക്കൂടി.
എറണാകുളത്ത് നടത്തിയ അന്വേഷണത്തിൽ, ഈ ഏജന്റുമാരുടെ പ്രവർത്തനത്തിന് കൃത്യമായ ഒരു മോഡസ് ഓപ്പറാണ്ടി ഉണ്ടെന്ന് മനസ്സിലായി. വൃക്കരോഗത്തിന് ചികിത്സയ്ക്കെത്തുന്നവരെ ഇവർ നിരീക്ഷിക്കും. സ്ഥിരമായി ഡയാലിസിസ് ചെയ്യുന്ന പലർക്കും വൃക്ക മാറ്റി വയ്ക്കൽ മാത്രമാവും പരിഹാരം. ഡയാലിസിസ് യൂണിറ്റുകളുടെ പരിസരത്ത് കറങ്ങിയും വാർഡുകളിൽ കയറിച്ചെന്നും ചെറിയ സഹായങ്ങൾ ചെയ്തും ബന്ധം സ്ഥാപിച്ച് പണം മുടക്കാൻ കഴിവുള്ളവരെ ഇവർ പതുക്കെ വലയിലാക്കും. അക്കാലത്ത് പതിനഞ്ച്– ഇരുപത് ലക്ഷമെങ്കിലും മുടക്കാൻ കഴിവുള്ളവരെയാണ് ഇവർ ലക്ഷ്യമിടുന്നത്. ജീവൻ രക്ഷിക്കാൻ എന്ത് ഇടപാടിനും തയാറായിരിക്കും രോഗികളും ബന്ധുക്കളും. രോഗി സമ്മതം മൂളിയാൽ പിന്നെ ദാതാവിനെ കണ്ടെത്തുന്നതും ആൾമാറാട്ടത്തിനുൾപ്പെടെയുള്ള വ്യാജരേഖകൾ ചമയ്ക്കുന്നതും എല്ലാം ഏജന്റിന്റെ ജോലിയാണ്.
ആശുപത്രിയ്ക്ക് സമീപമുള്ള പല ലോഡ്ജുകളിലും ചിലർ കുടുംബമായി വന്ന് താമസിച്ചിരുന്നു. ശരിയായ പേരിൽ പോലുമാവില്ല ഇവരുടെ താമസം. പണം നൽകാമെന്ന വാഗ്ദാനത്തിൽ വൃക്ക ദാനത്തിന് തയാറാക്കി ഏജന്റുമാർ കൊണ്ടുവരുന്നതായിരുന്നു പലരെയും.
എറണാകുളത്ത് വച്ച് എന്നോട് ചിലർ പറഞ്ഞു, ‘സാർ ഇവിടെ മാത്രമല്ല, കോഴിക്കോട് കൂടി പോയി നോക്കൂ’ എന്ന്. അവിടെ കണ്ട കാഴ്ചകളും വ്യത്യസ്തമായിരുന്നില്ല. അവിടെവച്ച്, ബോംബെയിൽ ഇതിലും വലിയ തട്ടിപ്പ് നടക്കുന്നതായുള്ള കഥയും കേട്ടു. അതിങ്ങനെയായിരുന്നു; വൃക്ക വേണ്ടത് തമ്പി എന്നുപേരുള്ള സാമ്പത്തികശേഷിയുള്ള ഒരാൾക്കാണെന്ന് കരുതുക. വൃക്ക കൊടുക്കാൻ തയാറാവുന്ന ബാബുവിനെ ഷാജി എന്നു പേരുള്ള സഹോദരൻ ഉണ്ടെന്നും കരുതുക. ഷാജി എന്ന പേരിൽ തമ്പിയെ ശസ്ത്രക്രിയ നടത്താനുദ്ദേശിക്കുന്ന ആശുപത്രിയിൽ പ്രവേശിപ്പിക്കുകയാണ് ആദ്യപടി. ഗുരുതരമായ വൃക്ക രോഗമുണ്ടെന്ന് കാണിക്കുന്ന പരിശോധന റിപ്പോർട്ടുകൾ എല്ലാം നടത്തിയത് തമ്പിയിലാണെങ്കിലും ഷാജിയുടെ പേരിലാണ് അവയെല്ലാം ഉണ്ടാവുക.
അടുത്തപടിയായ ദാതാവായി ഷാജിയുടെ സഹോദരൻ ബാബുവിന് വേണ്ട പരിശോധനകളെല്ലാം നടത്തും. അങ്ങനെ രേഖകൾ പ്രകാരം ബാബു സഹോദരൻ ഷാജിക്കാണ് വൃക്ക ദാനം ചെയ്യാൻ തയാറാവുന്നത്. സഹോദരന്മാർ തമ്മിലുള്ള അവയവദാനമായതിനാൽ രേഖകൾ പരിശോധിച്ച് ഓതറൈസേഷൻ കമ്മിറ്റി അംഗീകാരം നൽകുകയും ചെയ്യും. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള തുടർ ചികിത്സകളും ഷാജി എന്ന പേരിൽ തന്നെയാണ് തമ്പി സ്വീകരിക്കുക. എല്ലാം കഴിഞ്ഞ് ഡിസ്ചാർജ് ആവുന്നതോടെ നാടകം ശുഭപര്യവസായിയായി മാറും. ആർക്കും ഒരു പരാതിയും ഉണ്ടാകില്ല.
വിദേശത്ത് നിന്നു പോലും അവയവങ്ങൾ തേടി ആളുകൾ വരാറുണ്ടത്രേ. വിദേശികളെ സംബന്ധിച്ച് ദാതാവിനെ കണ്ടെത്താനുള്ള എളുപ്പവും കുറഞ്ഞ ചികിത്സാചെലവുമാണ് ആകർഷക ഘടകങ്ങൾ. ഇത്തരം കേസുകളിൽ രക്തബന്ധമുള്ളവർ തമ്മിൽ വൃക്ക കൈമാറുന്നതായി രേഖകളുണ്ടാക്കും. സ്വാഭാവികമായും ഓതറൈസേഷൻ കമ്മിറ്റി ഇതിന് അനുമതി കൊടുക്കും. ആശുപത്രി രേഖകളിൽ പക്ഷേ, ബന്ധുക്കളിൽ വൃക്ക സ്വീകരിക്കുന്നയാളുടെ പേരിൽ അഡ്മിറ്റ് ആകുന്നതും ടെസ്റ്റുകൾക്കും ശസ്ത്രക്രിയയ്ക്കും വിധേയനാവുന്നതും വിദേശിയായിരിക്കും. ഇയാളുടെ പേര് രേഖകളിലുണ്ടാവില്ല. രണ്ടോ മൂന്നോ മാസത്തിന് ശേഷം വിദേശി തിരികെ പോകും. ഈ കച്ചവടത്തിന് കൂട്ടു നിൽക്കുന്ന ബോംബെയിലെ ആശുപത്രികൾക്കും ഏജന്റുമാർക്കും കോടിക്കണക്കിന് കമ്മിഷനുണ്ടെന്നാണ് കേട്ട കഥ.
∙ പ്രശ്നങ്ങൾ, പരിഹാരങ്ങൾ
എന്തുകൊണ്ട് ഇത്തരം അനധികൃത അവയവ കൈമാറ്റങ്ങളുണ്ടാവുന്നു എന്ന് പരിശോധിക്കുമ്പോൾ എനിക്ക് ഏറ്റവും പ്രശ്നമായി തോന്നിയ ഒരു കാര്യമുണ്ട്. രേഖകളൊക്കെ പരിശോധിച്ച് അവയവക്കൈമാറ്റത്തിന് ഓതറൈസേഷൻ കമ്മിറ്റി അനുവാദം നൽകിക്കഴിഞ്ഞാൽ പിന്നെ, അതേ ആൾക്കു തന്നെയാണോ കൈമാറ്റം നടന്നത് എന്ന് പരിശോധിക്കുന്ന ഒരു സംവിധാനവും ഉണ്ടായിരുന്നില്ല. ആ പഴുതാണ് അക്കാലത്ത് ഇവർ ഏറ്റവും കൂടുതൽ ഉപയോഗിച്ചിരുന്നത്. ഇതേ കാര്യമാണ് ‘ജോസഫ്’ സിനിമയിലും പറയുന്നത്. പക്ഷേ, അവയവദാനത്തെപ്പറ്റി വളരെ മോശമായ ഒരു കാഴ്ചപ്പാടും ഇത് മുഴുവൻ കച്ചവടമാണ് എന്ന ചിന്താഗതിയും ജനങ്ങളുടെ ഇടയ്ക്ക് വരാൻ ആ സിനിമ കാരണമായി എന്ന് ചിന്തിക്കുന്നവരുമുണ്ട്.
ആളുകളെ അപകടത്തിൽപ്പെടുത്തിയ ശേഷം അവരുടെ ആന്തരികാവയവങ്ങൾ എടുക്കുന്നത് ചില ഇംഗ്ലിഷ് സിനിമകളിലൊക്കെ മുൻപ് വന്നിട്ടുണ്ട്. പിന്നീട് അത് പല മലയാള സിനിമകളിലും കാണിച്ചു തുടങ്ങി. ഇതിൽ നിന്നൊക്കെ മരണാനന്തര അവയവദാനം എന്നത് ആളുകളെ കൊന്ന് വൃക്കയും ഹൃദയവുമൊക്കെ എടുക്കുന്നതാണെന്ന് തെറ്റിദ്ധരിച്ചിരിക്കുന്ന പലരുമുണ്ട്. പോസ്റ്റ്മോർട്ടം ചെയ്യുമ്പോൾ, നിങ്ങൾ ശരീരത്തിൽ നിന്ന് വൃക്കയൊക്കെ എടുത്ത് കൊടുക്കുമോ എന്ന് എന്നോട് ചോദിച്ചിട്ടുള്ള എത്രയോ പേരുണ്ടെന്ന് അറിയാമോ! മരണശേഷം ശരീരത്തിൽ നിന്ന് ആകെ എടുക്കാൻ കഴിയുന്നത് കണ്ണിലെ കോർണിയ മാത്രമാണ്. അതും മരണശേഷം ആറ് മണിക്കൂറിനുള്ളിലാണെങ്കിൽ മാത്രം.
മറ്റ് അവയവങ്ങൾ എടുക്കണമെങ്കിൽ അതിന് മുൻപ് ഒരുപാട് നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് സങ്കീർണമായ പരിശോധനകളിലൂടെ ദാതാവിന്റെ അവയവം സ്വീകർത്താവിന് അനുയോജ്യമാണോ എന്ന് ഉറപ്പിക്കേണ്ടതുണ്ട്. അപകടങ്ങളിലോ മറ്റോ പരുക്കുപറ്റി മസ്തിഷ്കമരണം സംഭവിച്ച് കഴിഞ്ഞ ഒരാളെ യന്ത്രസഹായത്തോടെ ആന്തരിക ശാരീരിക പ്രവർത്തനങ്ങൾ നിലനിർത്തിക്കൊണ്ട് എടുക്കുന്ന അവയവങ്ങൾ മാത്രമേ മറ്റൊരാളിലേക്ക് ചേർത്തുവയ്ക്കാൻ കഴിയുകയുള്ളൂ. മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നതിന് ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ നിർദേശപ്രകാരം കർശനമായ വ്യവസ്ഥകളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. തൂങ്ങിമരണം പോലെയുള്ള മരിച്ച നിലയിൽ കൊണ്ടുവരുന്ന ശരീരത്തിൽ നിന്നും എടുക്കുന്ന അവയവങ്ങൾ മാറ്റിവയ്ക്കാൻ കഴിയുന്നവയല്ല. വിഷം കഴിച്ചുള്ള മരണം തുടങ്ങിയവയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടതാണെങ്കിൽ കൂടിയും, ആന്തരികാവയവങ്ങളെ വിഷം ബാധിക്കുന്നതുകൊണ്ട് അവയവമാറ്റം സാധ്യമല്ല. പ്രധാനമായും വാഹനാപകടം പോലെയുള്ള അപകട മരണങ്ങളിൽ അതും ചികിത്സയിലിരിക്കെ മരണപ്പെടുന്ന കേസുകളിൽ മാത്രമാണ് മരണാനന്തര അവയവദാനം സാധ്യമാവുക.
പോസ്റ്റ്മോർട്ടത്തിൽ ആന്തരികാവയവങ്ങൾ പലതും വിസറ രാസപരിശോധനയ്ക്കും മറ്റും എടുക്കാറുണ്ട്. പരിശോധന കഴിഞ്ഞാൽ അവ ഡിസ്പോസ് ചെയ്യുകയാണ് ചെയ്യുക. എന്നാൽ മരണാനന്തര അവയവ ദാനത്തിലൂടെ ആ അവയവങ്ങൾ മറ്റൊരാളുടെ ജീവൻ രക്ഷിക്കുകയാണ് ചെയ്യുന്നത്. അത് ഒരു വിശ്വാസത്തെയും ഹനിക്കുന്നതല്ല. പല യൂറോപ്യൻ രാജ്യങ്ങളിലും മരണാന്തര അവയവദാനമെന്നത് നിർബന്ധമാണ്. ‘ഓർഗൻ റിട്രീവൽ’ എന്നാണ് അതിന് പറയുക. മരണാന്തര അവയവദാനമാണ് ഏറ്റവും മഹത്തരമെന്ന് ഞാൻ തുടക്കത്തിൽ തന്നേ പറഞ്ഞല്ലോ. കുറ്റമറ്റ രീതിയിൽ ഇവിടെ അത് നടക്കാത്തതിന് കാരണം ഒരു സംവിധാനത്തിന്റെ അഭാവമാണ്.
ഒരിക്കലും കച്ചവടം നടക്കില്ലെന്ന് ഉറപ്പുവരുത്തിയാൽ തന്നെ ഒരുപാട് പേർ ഇതിനു തയാറാകും. ഒരു കേന്ദ്രീകൃത സംവിധാനമാണ് ഇതിനാദ്യം വേണ്ടത്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും ആരോഗ്യവകുപ്പ് ഡയറക്ടറും അടങ്ങുന്ന ഒരു സമിതി ആയിരിക്കണം അവയവക്കൈമാറ്റം മുഴുവൻ നിയന്ത്രിക്കേണ്ടത്. അവയവങ്ങൾ ആവശ്യമുള്ളവരുടെ ഒരു ലിസ്റ്റിൽ നിന്ന് കൃത്യമായ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള മുൻഗണനാപട്ടിക തയാറാക്കണം. ആര് മരണാനന്തരഅവയവദാനത്തിന് തയാറായാലും ഈ പട്ടികയിലെ ആർക്കാണ് അത് ഉടനടി കൈമാറ്റം ചെയ്യേണ്ടത് എന്നത് ഈ സമിതിയുടെ തീരുമാനമായിരിക്കണം. 24 മണിക്കൂറും പ്രവർത്തിക്കുന്ന രീതിയിലുള്ള ഒരു സംവിധാനം.
ഓർഗൻ റിട്രീവൽ, മാച്ചിങ്, ട്രാൻസ്പ്ലാന്റേഷൻ എന്നിവ കഴിയുന്നതും വേഗത്തിൽ ചെയ്യാൻ കഴിയുന്ന രീതിയിലെ ഒരു കേന്ദ്രീകൃത സംവിധാനത്തിനാവണം ഊന്നൽ കൊടുക്കേണ്ടത്. അവയവങ്ങൾ എത്രയും വേഗം ട്രാൻസ്പോർട്ട് ചെയ്യുന്നതിനായി എയർ ആംബുലൻസ് ഉൾപ്പെടെയുള്ളവയുടെ സേവനം ഇപ്പോൾ തന്നെ ഉപയോഗിക്കുന്നുണ്ട്. അതോടൊപ്പം സ്വീകർത്താക്കളുടെ പട്ടിക അതീവ രഹസ്യമായി സൂക്ഷിക്കുകയും വേണം. ആശുപത്രികൾ പോലും അതറിയേണ്ട കാര്യമില്ല. തന്റെ കുട്ടിയുടെ അവയവക്കൈമാറ്റം വേഗത്തിലാക്കാൻ, ദാതാക്കളെ തിരഞ്ഞു പിടിച്ച് കൊല്ലുന്ന നായകനെ കുറിച്ച് വരെ വെബ്സീരിസുകൾ ഇറങ്ങിയ നാടാണല്ലോ ഇത്!
അവയവം കിട്ടുന്നത് കൂടുതലും പണക്കാർക്കാണോ ആശുപത്രികളുടെ താൽപര്യമാണോ ഇതിൽ പ്രധാനം തുടങ്ങിയ സംശയങ്ങൾ പൊതുജനങ്ങൾക്കിടയിലുണ്ട്. അവയവങ്ങൾ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തിലേക്ക് എത്തിക്കുന്നതിന്റെ ചെലവും മറ്റും സർക്കാർ വഹിക്കുകയും പട്ടിക അനുസരിച്ച് മാത്രം അവയവമാറ്റ ശസ്ത്രക്രിയ നടത്തുകയും ചെയ്താൽ ഇത് എല്ലാവർക്കും പ്രാപ്യമാണ് എന്ന ബോധ്യം വരും. സർക്കാർ ആശുപത്രികളിൽ പരമാവധി സൗകര്യങ്ങൾ നടപ്പാക്കി കൂടുതൽ ശസ്ത്രക്രിയകൾ അവിടെ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ശസ്ത്രക്രിയകൾ സ്വകാര്യ ആശുപത്രികളിലാണ് നടക്കുന്നതെങ്കിൽ ചെലവ് താങ്ങാൻ കഴിയാത്തവർക്ക് സർക്കാർ ഒരു ഇൻഷുറൻസ് സംവിധാനമോ മറ്റോ ഏർപ്പെടുത്താവുന്നതാണ്. അവയവമാറ്റ ശസ്ത്രക്രിയയ്ക്കുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിനും സാമ്പത്തികശേഷിയില്ലാത്തവർക്ക് അതിന്റെ ചെലവ് സർക്കാർ തന്നെ വഹിക്കുന്നതിനും ഒരു ‘ജീവനദാന ലോട്ടറി’ വേണമെങ്കിൽ ആലോചിക്കാവുന്നത്. ഈയുള്ളവൻ പൊതുവേ ലോട്ടറി എന്ന ആശയത്തിന് എതിരാണെങ്കിലും.
മരണാനന്തര അവയവദാനം ചെയ്യാൻ ബന്ധുക്കൾ താൽപര്യം പ്രകടിപ്പിക്കുമ്പോൾ പ്രോത്സാഹനമെന്ന നിലയിൽ ഏതെങ്കിലും തരത്തിലുള്ള ആനുകൂല്യങ്ങളോ മറ്റോ നൽകുന്നതും നല്ല സന്ദേശം നൽകും. കേന്ദ്രീകൃത സംവിധാനത്തിലൂടെയല്ലാതെ മറ്റൊരു തരത്തിലും അവയവക്കൈമാറ്റം നടക്കില്ലെന്ന് വന്നാൽ കച്ചവടം പൂർണമായും നിന്നുപോകും. ഒരാളെ കൊന്നിട്ട് ‘അവയവദാനം’ നടത്തിയാലോ എന്ന സാധ്യത തന്നെ ഇല്ലാതാകും. അത് വെറുമൊരു സിനിമാക്കഥ മാത്രമാണെങ്കിലും അതുമൂലം ഉണ്ടായ ആഘാതം വലുതാണ്. പേടിച്ചിട്ട് ടൂവീലറിലെ യാത്ര ഒഴിവാക്കി കാർ വാങ്ങിയവരുടെ കഥകൾ പോലും കേട്ടിട്ടുണ്ട്. മരണാനന്തര അവയവദാനം പോലെ മഹത്തരമായ ഒന്നിനെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലെ ആവിഷ്കാരങ്ങൾ നടത്തുമ്പോൾ ഒന്നുകൂടി ചിന്തിക്കണമെന്നാണ് എന്റെ വിനീതമായ അഭിപ്രായം.
അടുത്തകാലത്തുണ്ടായ വിവാദങ്ങൾ കാരണം മരണാനന്തര അവയവദാനം ഏതാണ്ട് നിലച്ചുപോയ അവസ്ഥയിലാണ്. ഒരിക്കലും സംഭവിക്കരുതാത്തതാണത്. എന്നാൽ ഏതെങ്കിലും ആശുപത്രിയോ വൈദ്യശാസ്ത്രമേഖലയുമായി ബന്ധപ്പെട്ട ആരെങ്കിലുമോ ഇത്തരം പ്രവൃത്തികൾക്ക് കൂട്ടുനിൽക്കുന്നതായി കണ്ടെത്തിയാൽ അവർക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്ന തരത്തിൽ ഉള്ള നിയമഭേദഗതിയും നടപ്പാക്കേണ്ടതാണ്. അത്തരം ആശുപത്രികൾ പിന്നെ പ്രവർത്തിക്കില്ലെന്നും അതിലുൾപ്പെടുന്ന ഡോക്ടർമാരുടെ ലൈസൻസ് റദ്ദ് ചെയ്യുമെന്ന് ഉറപ്പുവരുത്തുന്നതും കൊലപാതകക്കേസിന് നിഷ്കർഷിച്ചിട്ടുള്ള ശിക്ഷ തന്നെ ഉൾപ്പെടുത്തതുമായുള്ള നിയമനിർമാണവും വേണം
അവയവക്കൈമാറ്റക്കേസിൽ ആൾമാറാട്ടം അന്വേഷിച്ച് ചെന്ന പൊലീസ് ഉദ്യോഗസ്ഥനോട് വീട്ടുകാർ പറഞ്ഞൊരു വാചകമുണ്ട്; ‘‘ഇനി എന്ത് നടപടി വന്നാലും ശിക്ഷ അനുഭവിക്കേണ്ടി വന്നാലും എല്ലാം നഷ്ടപ്പെട്ടു പോയാലും കുഴപ്പമില്ല. കാരണം ഞങ്ങൾക്ക് ഞങ്ങടെ കൊച്ചിന്റെ ജീവൻ തിരിച്ചുകിട്ടി’’ എന്ന്. ഒരു ശിക്ഷയുടെയും പേരിൽ ആളുകളെ പേടിപ്പിച്ച് ഇത്തരം വഴികൾ തേടുന്നതിൽ നിന്ന് നമുക്ക് വിലക്കാനാവില്ല. പകരം, കുറ്റമറ്റ രീതിയിൽ മരണാനന്തര അവയവദാനം നടത്താനുള്ള സാധ്യതയുണ്ടാക്കുകയാണ് വേണ്ടത്; എല്ലാവർക്കും ഉപകാരപ്പെടുന്ന രീതിയിൽ. അങ്ങനെ വരുമ്പോൾ, തെറ്റായ വഴി തേടിപ്പോകാൻ ആളുകളെ നിർബന്ധിക്കുന്ന സാഹചര്യം ഒഴിവാകുമെന്നും പ്രതീക്ഷിക്കാം.