‘വസ്ത്രം സ്ഥാനം തെറ്റി പതിനാറുകാരിയുടെ മൃതദേഹം; അന്ന് മോർച്ചറി തുറന്നുകൊടുത്തത് 10 രൂപയ്ക്ക്! ആ പിതാവിന്റെ കരച്ചിൽ ഞെട്ടിച്ചു’
17 വർഷങ്ങൾക്കു മുൻപ് നടന്ന സംഭവമാണ്. പക്ഷേ, അന്ന് മരണപ്പെട്ട പെൺകുട്ടിയുടെ അച്ഛൻ എന്നോട് ചോദിച്ച ആ ചോദ്യത്തിന്റെ നനവ് ഇന്നും അതേപോലെ ഓർമയിലുണ്ട്. ആ പെൺകുട്ടിയുടെ വിവാഹം കഴിഞ്ഞ് ഒരു വർഷം തികഞ്ഞിരുന്നില്ല. ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കോയമ്പത്തൂർ സ്വദേശിയായിരുന്നു പെൺകുട്ടി. വിവാഹം കഴിപ്പിച്ചയച്ചത് പാലക്കാട് കൊല്ലങ്കോട്ടേക്കും. വിവാഹം നടന്ന് ഏഴ് വർഷത്തിനുള്ളിൽ വധു അസ്വാഭാവികമായി മരണപ്പെട്ടാൽ ചില നടപടിക്രമങ്ങളുണ്ട്. തഹസിൽദാർ ഇൻക്വസ്റ്റ് നടത്തി പൊലീസ് സർജൻതന്നെ പോസ്റ്റ്‌മോർട്ടം ചെയ്യണമെന്നാണ് നിയമം. ഈ പെൺകുട്ടിയുടെ മൃതദേഹം വീട്ടുകാരും അയൽവക്കത്തുള്ളവരും ഒക്കെക്കൂടി അഴിച്ചിറക്കി കൊണ്ടുവന്നപ്പോൾ രണ്ട് മണിയൊക്കെ കഴിഞ്ഞിരുന്നു. അക്കാലത്തൊക്കെ 4 മണി കഴിഞ്ഞാൽ പോസ്റ്റ്‌മോർട്ടത്തിനുള്ള അപേക്ഷകൾ സ്വീകരിക്കാറില്ല. മൃതദേഹം എത്താൻ വൈകിയതുകൊണ്ടു തന്നെ അന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി പോസ്റ്റ്‌മോർട്ടം ചെയ്ത് മൃതദേഹം വിട്ടുകൊടുക്കുക എന്നത് അസാധ്യമായിരുന്നു. മൃതദേഹം കാണാനാവുമോ എന്ന് ചോദിച്ച് ബന്ധുക്കൾ പലരും മോർച്ചറിക്ക് പുറത്ത് കാത്തുനിൽക്കുന്നുണ്ട്. ഇത്തരം കേസുകളിൽ പൊതുവേ ബന്ധുക്കളോട് അകലം പാലിക്കാൻ ശ്രമിക്കും. മിണ്ടുന്നത് ഭർത്താവിന്റെ ബന്ധുക്കളോടാണെങ്കിൽ, പിന്നീട് പെൺകുട്ടിയുടെ ബന്ധുക്കളുടെ ഭാഗത്തുനിന്ന് ഡോക്ടറെ സ്വാധീനിക്കാൻ ശ്രമിച്ചു എന്നൊക്കെ ആരോപണം വരാൻ സാധ്യതയുണ്ട്. മോർച്ചറിയിലേക്ക് ആർക്കും പ്രവേശനമില്ല എന്നതാണ് നയം. പക്ഷേ, എത്ര പറഞ്ഞിട്ടും തമിഴ്നാട്ടിൽ നിന്നെത്തിയ പെൺകുട്ടിയുടെ ബന്ധുക്കൾ മടങ്ങിപ്പോവാൻ തയാറായില്ല. പല തവണ സ്റ്റാഫിനോട്, ‘പാക്ക മുടിയുമാ, ഡോക്ടറെ പാക്ക മുടിയുമാ’ എന്ന് ആ കുട്ടിയുടെ അച്ഛൻ ചോദിച്ചുകൊണ്ടേയിരിക്കുകയാണ്. പലപ്പോഴും പെൺകുട്ടിയുടെ അച്ഛനോ അമ്മാവനോ ഒക്കെ നമ്മളോട് കാര്യങ്ങളൊക്കെ ശരിയായി നടക്കുമോ, നടപടികൾ എപ്പോൾ പൂർത്തീകരിക്കും എന്നൊക്കെ ചോദിക്കുന്ന പതിവുണ്ട്; ഒന്നുറപ്പു വരുത്താൻ വേണ്ടി മാത്രം. അവരുടെ ഭാഗത്തുനിന്ന് ചിന്തിക്കുമ്പോൾ അത് ന്യായവുമാണ്. ജോലി കഴിഞ്ഞിറങ്ങാൻ നേരവും മോർച്ചറി വാതിൽക്കൽ കാത്തുനിന്നിരുന്ന പെൺകുട്ടിയുടെ അച്ഛനോട്

17 വർഷങ്ങൾക്കു മുൻപ് നടന്ന സംഭവമാണ്. പക്ഷേ, അന്ന് മരണപ്പെട്ട പെൺകുട്ടിയുടെ അച്ഛൻ എന്നോട് ചോദിച്ച ആ ചോദ്യത്തിന്റെ നനവ് ഇന്നും അതേപോലെ ഓർമയിലുണ്ട്. ആ പെൺകുട്ടിയുടെ വിവാഹം കഴിഞ്ഞ് ഒരു വർഷം തികഞ്ഞിരുന്നില്ല. ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കോയമ്പത്തൂർ സ്വദേശിയായിരുന്നു പെൺകുട്ടി. വിവാഹം കഴിപ്പിച്ചയച്ചത് പാലക്കാട് കൊല്ലങ്കോട്ടേക്കും. വിവാഹം നടന്ന് ഏഴ് വർഷത്തിനുള്ളിൽ വധു അസ്വാഭാവികമായി മരണപ്പെട്ടാൽ ചില നടപടിക്രമങ്ങളുണ്ട്. തഹസിൽദാർ ഇൻക്വസ്റ്റ് നടത്തി പൊലീസ് സർജൻതന്നെ പോസ്റ്റ്‌മോർട്ടം ചെയ്യണമെന്നാണ് നിയമം.
ഈ പെൺകുട്ടിയുടെ മൃതദേഹം വീട്ടുകാരും അയൽവക്കത്തുള്ളവരും ഒക്കെക്കൂടി അഴിച്ചിറക്കി കൊണ്ടുവന്നപ്പോൾ രണ്ട് മണിയൊക്കെ കഴിഞ്ഞിരുന്നു. അക്കാലത്തൊക്കെ 4 മണി കഴിഞ്ഞാൽ പോസ്റ്റ്‌മോർട്ടത്തിനുള്ള അപേക്ഷകൾ സ്വീകരിക്കാറില്ല. മൃതദേഹം എത്താൻ വൈകിയതുകൊണ്ടു തന്നെ അന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി പോസ്റ്റ്‌മോർട്ടം ചെയ്ത് മൃതദേഹം വിട്ടുകൊടുക്കുക എന്നത് അസാധ്യമായിരുന്നു. മൃതദേഹം കാണാനാവുമോ എന്ന് ചോദിച്ച് ബന്ധുക്കൾ പലരും മോർച്ചറിക്ക് പുറത്ത് കാത്തുനിൽക്കുന്നുണ്ട്. ഇത്തരം കേസുകളിൽ പൊതുവേ ബന്ധുക്കളോട് അകലം പാലിക്കാൻ ശ്രമിക്കും. മിണ്ടുന്നത് ഭർത്താവിന്റെ ബന്ധുക്കളോടാണെങ്കിൽ, പിന്നീട് പെൺകുട്ടിയുടെ ബന്ധുക്കളുടെ ഭാഗത്തുനിന്ന് ഡോക്ടറെ സ്വാധീനിക്കാൻ ശ്രമിച്ചു എന്നൊക്കെ ആരോപണം വരാൻ സാധ്യതയുണ്ട്. മോർച്ചറിയിലേക്ക് ആർക്കും പ്രവേശനമില്ല എന്നതാണ് നയം.
പക്ഷേ, എത്ര പറഞ്ഞിട്ടും തമിഴ്നാട്ടിൽ നിന്നെത്തിയ പെൺകുട്ടിയുടെ ബന്ധുക്കൾ മടങ്ങിപ്പോവാൻ തയാറായില്ല. പല തവണ സ്റ്റാഫിനോട്, ‘പാക്ക മുടിയുമാ, ഡോക്ടറെ പാക്ക മുടിയുമാ’ എന്ന് ആ കുട്ടിയുടെ അച്ഛൻ ചോദിച്ചുകൊണ്ടേയിരിക്കുകയാണ്. പലപ്പോഴും പെൺകുട്ടിയുടെ അച്ഛനോ അമ്മാവനോ ഒക്കെ നമ്മളോട് കാര്യങ്ങളൊക്കെ ശരിയായി നടക്കുമോ, നടപടികൾ എപ്പോൾ പൂർത്തീകരിക്കും എന്നൊക്കെ ചോദിക്കുന്ന പതിവുണ്ട്; ഒന്നുറപ്പു വരുത്താൻ വേണ്ടി മാത്രം. അവരുടെ ഭാഗത്തുനിന്ന് ചിന്തിക്കുമ്പോൾ അത് ന്യായവുമാണ്. ജോലി കഴിഞ്ഞിറങ്ങാൻ നേരവും മോർച്ചറി വാതിൽക്കൽ കാത്തുനിന്നിരുന്ന പെൺകുട്ടിയുടെ അച്ഛനോട് ഞാൻ പറഞ്ഞു, ‘‘നിങ്ങളെ ഒന്നിനും ബുദ്ധിമുട്ടിക്കില്ല. ഇന്ന് ഇൻക്വസ്റ്റ് കഴിയുക എന്നത് ബുദ്ധിമുട്ടാണ്. മൃതദേഹം ഫ്രീസറിലാണ്. നാളെ രാവിലെ തന്നെ നടപടികൾ പൂർത്തിയാക്കി മൃതദേഹം എത്രയും വേഗം വിട്ടുതരും.’’
പക്ഷേ, ഈ നടപടിക്രമങ്ങളെക്കുറിച്ചായിരുന്നില്ല അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത്. അതായിരുന്നില്ല ആ മനുഷ്യന്റെ ആവലാതി. ‘തനിയെ പേശ മുടിയുമാ..?’ എന്ന് വീണ്ടും ചോദിച്ചുകൊണ്ടേയിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് വേണ്ട സാധനങ്ങളൊന്നും നിങ്ങൾ വാങ്ങണ്ട, ഇവിടെ ആർക്കും കൈക്കൂലി കൊടുക്കേണ്ടതില്ല, അത്തരം ബുദ്ധിമുട്ടുകളൊന്നും ഉണ്ടാവില്ല എന്നൊക്കെ ഞാൻ ആവർത്തിക്കുന്നുണ്ട്. പക്ഷേ, തനിച്ചു സംസാരിക്കണമെന്ന് അയാൾ വീണ്ടും വീണ്ടും പറഞ്ഞു. ഒരച്ഛന്റെ വേദന മനസ്സിലാക്കി ഒടുവിൽ അതിന് സമ്മതിച്ചു. ഒറ്റക്കാര്യമായിരുന്നു ആ അച്ഛന് ചോദിക്കാനുണ്ടായിരുന്നത്, ‘‘നിങ്ങൾ ഇവിടെ നിന്നു പോയിക്കഴിഞ്ഞ് രാത്രി ആരെങ്കിലും വന്ന് എന്റെ മോളെ എന്തെങ്കിലും ചെയ്യുമോ?’’. അക്ഷരാർഥത്തിൽ ഞാൻ ഞെട്ടിപ്പോയി.
∙ 10 രൂപയ്ക്ക് ഒരു മൃതദേഹത്തോട് ചെയ്തത്
തെക്കൻ ജില്ലയിലൊന്നിലെ താലൂക്ക് ആശുപത്രിയിൽ 90കളിൽ നടന്നതായി കേട്ടിട്ടുള്ള ഒരു സംഭവമുണ്ട്. ഫ്രീസർ സംവിധാനമൊന്നുമില്ലാത്ത ഒരു താൽക്കാലിക മോർച്ചറിയായിരുന്നു അവിടെയുള്ളത്. കല്ലുകൊണ്ടുള്ള ഒരു മേശയിലാണ് മൃതദേഹം വയ്ക്കുക. പോസ്റ്റ്‌മോർട്ടവും അവിടെത്തന്നെ നടത്തും. മരണമറിഞ്ഞ് ദൂരെ നിന്ന് എത്തുന്നവരൊക്കെ പലപ്പോഴും മൃതദേഹം കാട്ടിത്തരാമോ എന്നാവശ്യപ്പെട്ട് മോർച്ചറിയിലെത്തും. ഒരാളുടെ കയ്യിൽ നിന്ന് 10 രൂപ വാങ്ങി മൃതദേഹം കാണാനനുവദിക്കുന്ന ഒരു ‘അനധികൃത’ പതിവുണ്ടായിരുന്നു അവിടെ. അക്കാലത്ത് 10 രൂപയെന്നൊക്കെ പറഞ്ഞാൽ വലിയ തുകയാണ്.
സ്റ്റാഫ് നഴ്സിന്റെ കയ്യിലാവും മോർച്ചറിയുടെ താക്കോൽ. ജീവനക്കാരിലാരെങ്കിലും താക്കോൽ വാങ്ങി, കാണാനെത്തുന്ന ആളുടെ കയ്യിൽ കൊടുത്തുവിടും. അവർ മോർച്ചറി തുറന്ന് മൃതദേഹം കണ്ടശേഷം താക്കോൽ തിരികെ ഏൽപ്പിക്കും. അതായിരുന്നു രീതി. ഒരിക്കൽ 16 വയസ്സുള്ള ഒരു പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി വന്നു. ബന്ധുക്കളിൽ പലരും വന്ന് കണ്ടുപോയി. കുറേക്കഴിഞ്ഞ് രാത്രി ഏഴുമണിയോടടുത്ത് മൃതദേഹം കാണാനായി ഒരാൾ വന്നു. താക്കോൽ വാങ്ങി മോർച്ചറിയിലേക്ക് പോയ അയാൾ കുറച്ചധികം സമയം കഴിഞ്ഞാണ് മടങ്ങിയത്. പിറ്റേന്ന് ഇൻക്വസ്റ്റിനായി പൊലീസിന്റെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ മോർച്ചറി തുറന്നപ്പോൾ, വസ്ത്രം സ്ഥാനം തെറ്റി ദുരുപയോഗം ചെയ്യപ്പെട്ടുവെന്ന് മനസ്സിലാവുന്ന നിലയിലായിരുന്നു മൃതദേഹം. അന്ന് ജീവനക്കാരെയെല്ലാം ബന്ധുക്കൾ കൈകാര്യം ചെയ്തുവെന്നാണ് കേട്ടിട്ടുള്ളത്. വീഴ്ച പറ്റിപ്പോയതുകൊണ്ട് ആ തല്ലിന്റെ പേരിൽ പരാതിയുമുണ്ടായില്ല.
എംഡിക്ക് പഠിക്കുന്ന കാലത്താണ് ഈ സംഭവത്തെപ്പറ്റി കേട്ടത്. ഇങ്ങനെ ചിന്തിക്കുന്നവരും സമൂഹത്തിലുണ്ട് എന്നറിയുന്നതുകൊണ്ടു തന്നെ സ്വന്തമായി ചുമതല ലഭിച്ച സമയം മുതലേ മൃതദേഹങ്ങൾ സൂക്ഷിക്കുന്ന കാര്യത്തിൽ പ്രത്യേക കരുതൽ എടുക്കാറുണ്ട്. പൊലീസ് സർജന്മാരെല്ലാം അങ്ങനെത്തന്നെയാണ്. അതിന് കൃത്യമായ സംവിധാനവുമുണ്ട്. അന്ന് എന്നോട് വിങ്ങിപ്പൊട്ടിക്കൊണ്ട് മകളുടെ മൃതദേഹത്തോട് ആരെങ്കിലും അനാദരവ് കാട്ടുമോ എന്ന് ചോദിച്ച അച്ഛനോട്, മോർച്ചറിയിലേക്ക് ആർക്കുവേണമെങ്കിലും കയറാനാവില്ലെന്നും താക്കോൽ അങ്ങനെ കൈമാറാറില്ലെന്നും ഞാനറിയാതെ മോർച്ചറി തുറക്കില്ലെന്നും പറഞ്ഞു മനസ്സിലാക്കി. അതിനു ശേഷമാണ് ആ മനുഷ്യന് കുറച്ചെങ്കിലും ആശ്വാസമായത്. പക്ഷേ, ഇങ്ങനെയും ആളുകൾക്ക് ഭയമുണ്ടല്ലോ എന്നത് വേദനിപ്പിച്ചു.
∙ മൃതദേഹത്തിനും അവകാശങ്ങളുണ്ട്
അസ്വാഭാവിക മരണങ്ങളിലും അല്ലെങ്കിൽ മരണം സ്വാഭാവികമോ അസ്വാഭാവികമോ എന്ന് തിരിച്ചറിയാൻ കഴിയാത്ത സാഹചര്യങ്ങളിലും മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കുകയും പൊലീസിനെ അറിയിക്കുകയും ചെയ്യുക എന്നത് ഡോക്ടറുടെ ഉത്തരവാദിത്തമാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് കൈമാറുന്നത് വരെ ആ മൃതദേഹം ‘സ്റ്റേറ്റ് പ്രോപ്പർട്ടി’യായാണ് കണക്കാക്കുക. അതായത് ഈ മൃതദേഹം, അതിന് അർഹതപ്പെട്ടിട്ടുള്ള എല്ലാ അവകാശങ്ങളും ഉറപ്പുവരുത്തി സംരക്ഷിക്കുക എന്ന ഉത്തരവാദിത്തം സ്റ്റേറ്റിനുണ്ട്.
മൃതദേഹത്തിനും അവകാശങ്ങളുണ്ടോ എന്ന ചോദ്യം വന്നേക്കാം. ഭരണഘടനയുടെ 21–ാം അനുഛേദം ജീവിക്കാനുള്ള അവകാശം പൗരന് ഉറപ്പുനൽകുന്നുണ്ട്. അതിന്റെ അവിഭാജ്യ ഘടകമാണ് അന്തസ്സോടെ ജീവിക്കാനുള്ള അവകാശം എന്നത്. ലൈംഗികാതിക്രമ കേസുകൾ ക്രിമിനൽ കേസായി മാറുന്നത് ഭരണഘടന ഉറപ്പുതരുന്ന ഈ അവകാശം ലംഘിക്കപ്പെടുന്നതുകൊണ്ടാണ്. മരണശേഷവും ഈ അവകാശം തുടരുന്നുണ്ട്. അന്തസ്സോടു കൂടിയ മാന്യമായ ശവസംസ്കാരം വരെ മൗലികാവകാശത്തിൽ ഉൾപ്പെടും എന്ന് കോടതിവിധികൾ പല തവണ വ്യക്തമാക്കിയിട്ടുണ്ട്. അതായത് സ്റ്റേറ്റിന്റെ പരിഗണനയിലുള്ള ഒരു മൃതദേഹത്തോട് ഒരു അനാദരവും കാണിക്കാൻ പാടില്ല. പക്ഷേ, നിർഭാഗ്യവശാൽ ചിലപ്പോഴെങ്കിലും മനഃപൂർവമല്ലാതെ അത് ലംഘിക്കപ്പെടുന്ന സാഹചര്യം ഉണ്ടാവാറുണ്ട്.
അത് മനസ്സിലാവണമെങ്കിൽ പോസ്റ്റ്മോർട്ടത്തിനു മുൻപുള്ള നടപടിക്രമങ്ങളെപ്പറ്റി പറയണം. മലയാളത്തിൽ പ്രേതവിചാരണ എന്നും ഇംഗ്ലിഷിൽ ഇൻക്വസ്റ്റ് എന്നും പറയാറുള്ള ഒരു നടപടിയുണ്ട്. പൊലീസ് ഉദ്യോഗസ്ഥൻ സാക്ഷികളുടെ സാന്നിധ്യത്തിൽ മൃതദേഹം പരിശോധിക്കുന്ന നടപടി എന്ന് ഒറ്റ വാചകത്തിൽ പറയാം. സാധാരണഗതിയിൽ അന്വേഷണത്തിന്റെ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥനും സ്ത്രീധന മരണം, പൊലീസ് കസ്റ്റഡിയിൽ ഉള്ള മരണം തുടങ്ങിയ പ്രത്യേക കേസുകളിൽ എക്സിക്യൂട്ടിവ് മജിസ്ട്രേട്ടുമാർ, ആർഡിഒ അല്ലെങ്കിൽ തഹസിൽദാർ, ആർഡിഒ ചുമതലപ്പെടുത്തിയ തഹസിൽദാർ എന്നിവരുമാണ് ഇൻക്വസ്റ്റിന് നേതൃത്വം നൽകുക.
ഒരു അസ്വാഭാവിക മരണത്തെപ്പറ്റി അറിവു കിട്ടിയാൽ പൊലീസ് ഉദ്യോഗസ്ഥൻ അവിടെയെത്തി ചുരുങ്ങിയത് രണ്ട് സാക്ഷികളുടെ സാന്നിധ്യത്തിൽ മൃതദേഹം പരിശോധിച്ച് പ്രേതപരിശോധന റിപ്പോർട്ട് നൽകണം. മൃതദേഹം മോർച്ചറിയിൽ എത്തിക്കഴിഞ്ഞാവും മിക്കവാറും പ്രേതപരിശോധന നടക്കുക. പൊലീസും സാക്ഷികളും മാത്രമേ ഇതിലുണ്ടാവൂ.
മൃതദേഹത്തിന്റെ വസ്ത്രങ്ങൾ മുഴുവനായി മാറ്റി നടത്തുന്ന ശരീര പരിശോധനയിൽ ഒപ്പം നിർത്തുന്ന സാക്ഷികൾ ബന്ധുക്കൾ ആവരുതെന്ന് നിർബന്ധമുണ്ട്. മോർച്ചറിയിൽ പരിശോധനയ്ക്ക് നിൽക്കാൻ പൊലീസ് കണ്ടെത്തുന്നവരാവട്ടെ മറ്റാരുടെയെങ്കിലും പോസ്റ്റ്മോർട്ടത്തിന് വന്നവരോ അല്ലെങ്കിൽ ആംബുലൻസ് ഡ്രൈവർമാരോ നാട്ടുകാരോ ഒക്കെയായിരിക്കും.
ഈ സാക്ഷികൾ മിക്കവാറും എല്ലായ്പ്പോഴും പുരുഷന്മാരായിരിക്കുകയും ചെയ്യും. ഇങ്ങനെ നിൽക്കുന്നവരുടെ മനോഭാവം എന്തായിരിക്കാം എന്ന് നമുക്കറിയില്ല. പക്ഷേ, അതിലും പ്രസക്തമായ മറ്റൊന്നുണ്ട്. അന്യരായ പുരുഷന്മാരുടെ മുന്നിൽ ഇങ്ങനെ കിടക്കേണ്ടി വരുന്നത് ജീവിച്ചിരിക്കുമ്പോൾ, ഏതെങ്കിലും സ്ത്രീ ആഗ്രഹിച്ചിട്ടുണ്ടാവുമോ? ഇവിടുത്തെ സംസ്കാരത്തിൽ ജീവിച്ച് വളർന്ന ഒരു സ്ത്രീയും അത് ആഗ്രഹിക്കില്ല എന്നുറപ്പാണ്. പണ്ട് സ്ത്രീകളുടെ ഇൻക്വസ്റ്റിന് നേതൃത്വം നൽകിയിരുന്നത് പുരുഷ പൊലീസുകാരാണ്. പക്ഷേ, ഇപ്പോൾ വനിതാ പൊലീസുകാരാണ് ഇൻക്വസ്റ്റിന്റെ ചുമതലക്കാരായി വരുന്നത്. നിയമം മാറിയിട്ടും സ്ത്രീകളുടെ പ്രേതപരിശോധനയ്ക്ക് പുരുഷന്മാർ സാക്ഷികളാവുക എന്നതിന് മാത്രം മാറ്റം വന്നിട്ടില്ല.
∙ അതുകൊണ്ട് മാത്രമാണ് പിടിച്ചുനിൽക്കുന്നത്
ഒരിക്കൽ ഒരു പൊലീസ് ഉദ്യോഗസ്ഥ പറഞ്ഞൊരു കാര്യമുണ്ട്. രോഗവും മറ്റുപ്രശ്നങ്ങളും ഒക്കെയായി ജീവിതം വല്ലാതെ ബുദ്ധിമുട്ടിച്ച ഒരവസ്ഥയിലായിരുന്നു അവർ. ജീവിതമവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചുപോകാവുന്ന അവസ്ഥ. പ്രശ്നങ്ങളെപ്പറ്റി സംസാരിച്ചവസാനിപ്പിച്ചത് ഇങ്ങനെയാണ്; ‘‘സാറേ, ആ ഇൻക്വസ്റ്റ് മുറിയിൽ നാട്ടുകാരുടെ മുന്നിൽ ഇങ്ങനെ കിടക്കേണ്ടി വരുമല്ലോ എന്നോർത്തുമാത്രമാണ് ഞാൻ ആത്മഹത്യ ചെയ്യാതെ പിടിച്ചുനിന്നു പോകുന്നത്’’ എന്ന്. അതോർത്തു മാത്രമല്ല, ജീവിതത്തെ പോസീറ്റീവായി കണ്ടുതന്നെ പിടിച്ചുനിൽക്കണമെന്ന് ഞാനന്നു മറുപടി കൊടുത്തു.
പക്ഷേ, അവർ പറഞ്ഞുവച്ചത് ഒരു വലിയ പോയിന്റാണ്. സ്ത്രീകളുടെ പ്രേതപരിശോധനയിൽ അറിഞ്ഞോ അറിയാതെയോ ഭരണഘടനാപരമായ അവകാശം ലംഘിക്കപ്പെടുന്നുണ്ട്. സാക്ഷിയായി വന്നു നിൽക്കുന്ന ആൾ ഒരുപക്ഷേ ആ സ്ത്രീയുടെ ഏറ്റവും വലിയ ശത്രുവായിരിക്കാം. ഇതിനൊരു മറുവശം കൂടിയുണ്ട്. ഏതെങ്കിലും തരത്തിൽ ഈ പ്രേതവിചാരണ കാണേണ്ടി വരുന്ന അവരുടെ ബന്ധുവായ ഒരാളുടെ അവസ്ഥ ഒന്നാലോചിച്ചുനോക്കൂ. താങ്ങാവുന്നതിലും അപ്പുറത്തെ വേദനായിരിക്കും അവർക്കത്.
2005ലോ മറ്റോ ആണ്. 75 വയസ്സ് പ്രായമുള്ള ഒരു സ്ത്രീയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. മരണസമയത്ത് ആരും അടുത്തില്ലാതിരുന്നതു കൊണ്ടു തന്നെ പോസ്റ്റ്മോർട്ടം ചെയ്യണമെന്ന് പൊലീസ് പറഞ്ഞു. ആശുപത്രിയിൽ ഇൻക്വസ്റ്റ് നടക്കുന്നതിനിടെ, അവരുടെ മകൻ എന്റെ മുറി തള്ളിത്തുറന്ന് അകത്തേക്ക് കയറി ആകെ വിഷമിച്ച് ചോദിച്ചു, ‘‘സാറേ, അവിടെ അമ്മയുടെ തുണിയൊക്കെ മുഴുവനായി മാറ്റി കുറേയാളുകൾ നിന്ന് നോക്കുന്നു. ഫോട്ടോയെടുക്കുന്നു. എന്താണിതൊക്കെ... ഇതിന്റെയൊക്കെ ആവശ്യമുണ്ടോ?’’. സാക്ഷികളെ നിർത്തി ഫോട്ടോ എടുക്കൽ ഉൾപ്പെടെ നിയമനടപടിയാണെന്ന് പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും അങ്ങനെയൊരു ദൃശ്യം കാണേണ്ടിവന്നയാളുടെ ഷോക്ക് നമുക്ക് മായ്ക്കാനാവുമോ? ഞാൻ ചുമതലയേറ്റെടുത്ത് അധികം വൈകാതെ തന്നെ ഇൻക്വസ്റ്റിനായി പ്രത്യേകം അടച്ചുറപ്പുള്ള മുറി പാലക്കാട് ജില്ലാ ആശുപത്രിയിൽ ഒരുക്കിയതുകൊണ്ട് ഒരുപരിധി വരെ ഈ പ്രശ്നം പരിഹരിക്കാനായിട്ടുണ്ട്.
∙ സ്ത്രീകൾ വേണം സാക്ഷികളായി
‘പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ’ എന്ന സിനിമയിൽ ഒരു ദൃശ്യമുണ്ട്. ബലാത്സംഗത്തിനിരയായി മരിച്ചു കിടക്കുന്ന ഭാര്യ. ജനലിലൂടെ പുതപ്പിച്ചു കിടത്തിയിരിക്കുന്ന മൃതദേഹം നോക്കുന്ന ഭർത്താവ്. പരിശോധനയ്ക്കായി വരുന്ന പൊലീസ് ഉദ്യോഗസ്ഥൻ ആ സ്ത്രീയെ മൂടിയിരുന്ന തുണി മാറ്റുന്നത് കാണുമ്പോൾ നോക്കിനിൽക്കുന്ന ഭർത്താവിന്റെ മുഖത്ത് വരുന്നൊരു ഭാവമുണ്ട്. പ്രേതപരിശോധന ബന്ധുക്കൾക്ക് ഉണ്ടാക്കുന്ന വിഷമം എന്തെന്ന് ആഴത്തിൽ പറയുന്ന രംഗമാണത്. പലതവണ ഇത്തരത്തിൽ ബന്ധുക്കളുടെ വിഷമത്തിന് സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്. ഒരച്ഛനോ സഹോദരനോ ഈ ഇൻക്വസ്റ്റ് കാണേണ്ടി വരുന്നതിന്റെ സങ്കടമാലോചിച്ചു നോക്കൂ. അടച്ചുറപ്പുള്ള മുറിയിൽ സ്വകാര്യത ഉറപ്പുവരുത്തി ഇൻക്വസ്റ്റ് നടത്താനുള്ള സാഹചര്യങ്ങൾ എല്ലായിടത്തുമുണ്ടാകണം.
പക്ഷേ അതിലും പ്രധാനപ്പെട്ട വിഷയം ഈ പ്രേതപരിശോധനയ്ക്ക് അപരിചിതരായ പുരുഷന്മാർ സാക്ഷികളാവുന്നതാണ്. ഈ വിഷമസന്ധി പരിഹരിക്കാനുള്ള മാർഗം സ്ത്രീകളുടെ പ്രേതപരിശോധനയിൽ സ്ത്രീകളെ തന്നെ സാക്ഷികളായി നിർത്തുക എന്നതാണ്. എല്ലാ പഞ്ചായത്തിലും വനിതാ അംഗങ്ങളുണ്ട്, ആശാ വർക്കർമാരുണ്ട്, ജെപിഎച്ച്എൻമാരുണ്ട് ഇതൊന്നുമല്ലെങ്കിൽ ഇത്തരം കാര്യങ്ങൾ മുന്നിട്ടിറങ്ങി സഹായിക്കാൻ മനസ്സുള്ള വനിതകൾ ധാരാളമുള്ള നാടാണ് കേരളം. ഇവരിലാരെയെങ്കിലുമൊക്കെ സാക്ഷികളായി നിർത്താനായാൽ ഈ പ്രതിസന്ധി പൂർണമായും പരിഹരിക്കാം. ഒരു സ്ത്രീയുടെ ശരീരമെന്നത് ആ സ്ത്രീയുടെ സ്വത്താണ്. അത് ഇങ്ങനെ അനാവരണം ചെയ്യപ്പെടാൻ ഒരു സ്ത്രീയും ആഗ്രഹിക്കില്ല. അവിടെ നടക്കുന്നത് ഒരർഥത്തിൽ ഭരണഘടനയുടെ 21–ാം അനുഛേദത്തിന്റെ ലംഘനമാണ്. കേസന്വേഷണം നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ കാര്യത്തിൽ പക്ഷേ നമുക്കത് പറയാനാവില്ല. പൊലീസുകാരും മൃതദേഹങ്ങളെ എങ്ങനെ കാണണമെന്നതിൽ പരിശീലനം ലഭിച്ചവരാണല്ലോ.
∙ മൃതദേഹം ഡിവൈൻ ആണ്
പോസ്റ്റ്‌മോർട്ടം സംബന്ധിച്ചും അന്തസ്സിന്റെ പ്രശ്നങ്ങൾ പറയുന്ന ഒരു വിഭാഗമുണ്ട്. പക്ഷേ, അതൊരു ഡോക്ടറാണ് ചെയ്യുന്നത്. ഒപ്പം നിൽക്കുന്ന ജീവനക്കാരും പ്രത്യേകം പരിശീലനം ലഭിച്ചവരാണ്. പോസ്റ്റ്‌മോർട്ടം ടേബിളിലെ ഒരു ശരീരത്തെ എങ്ങനെ കാണണമെന്ന് കൃത്യമായി ബോധവൽക്കരിക്കപ്പെട്ടവർ. ഫൊറൻസിക്കിൽ പഠിപ്പിക്കുന്നതു തന്നെ, മൃതശരീരത്തെ ‘ഡിവൈൻ’ ആയി കാണണമെന്നാണ്. ഇനി ഏതെങ്കിലും ഒരു സ്ത്രീ, എന്റെ പോസ്റ്റ്മോർട്ടം ചെയ്യേണ്ടത് വനിതാ ഫൊറൻസിക് സർജൻ ആയിരിക്കണം എന്ന് മുൻകൂട്ടി എഴുതിവച്ചിട്ടുണ്ടെന്നിരിക്കട്ടേ, തീർച്ചയായും അതിനെ മാനിച്ചേ മതിയാവൂ!
ആദ്യം പറഞ്ഞ സംഭവം പോലെ മോർച്ചറി ജീവനക്കാർ എന്തെങ്കിലും ചെയ്യുമോ എന്ന് സംശയിക്കുന്നവരുണ്ട്. അത്തരത്തിൽ ഒരു ഷോട്ട് ഫിലിമും വലിയ ചർച്ചയായിരുന്നല്ലോ. ഒരുപക്ഷേ, അത്തരം മനോരോഗികൾ എവിടെയെങ്കിലുമുണ്ടായേക്കാം. ഇല്ലെന്ന് നൂറുശതമാനം ഉറപ്പ് പറയാനാവില്ല. ഇത്രയും നാളത്തെ സർവീസിനിടയിൽ അങ്ങനെയൊരാളെ കണ്ടുമുട്ടിയിട്ടില്ല. അങ്ങനെയാരെങ്കിലും ഉണ്ടെങ്കിൽ തന്നെ അധികനാൾ അതുകൊണ്ട് പിടിച്ചുനിൽക്കാനുമാവില്ല. മൃതദേഹത്തെപ്പറ്റി എന്തെങ്കിലും കമന്റ് പറയുന്നവരെപ്പോലും മോർച്ചറി പരിസരത്തേക്ക് സാധാരണരീതിയിൽ അടുപ്പിക്കാറില്ല.
എംബിബിഎസ് കുട്ടികൾക്ക് ഫൊറൻസിക് ക്ലാസ് എടുക്കുന്ന സമയത്ത് ആദ്യം തന്നെ പറഞ്ഞു കൊടുക്കുന്നത്, ‘‘നിങ്ങൾ കാണാൻ പോകുന്നത് നമ്മളെ പോലെ ചിന്തിച്ച് കരഞ്ഞ് ചിരിച്ച് ഭക്ഷണം കഴിച്ച് ഉറങ്ങി ജീവിച്ച് മരിച്ചുപോയവരെയാണ്. അവർക്ക് ഭരണഘടനാപരമായ അവകാശങ്ങൾ ചെയ്തുകൊടുക്കാനാണ് നമ്മളിവിടെ നിൽക്കുന്നത്. ഒരു കൊച്ചുകുഞ്ഞിനെയെന്നപോലെ വേണം ഈ മൃതദേഹങ്ങളെ പരിപാലിക്കാൻ’’ എന്നാണ്. സാധാരണ ഒരു മൃതദേഹം എങ്ങനെ കുളിപ്പിക്കുമോ അതുപോലെ കുളിപ്പിച്ച് വൃത്തിയാക്കി, ഒരു രക്തക്കറ പോലുമില്ലെന്ന് ഉറപ്പുവരുത്തി നന്നായി പൊതിഞ്ഞാണ് പോസ്റ്റ്‌മോർട്ടം കഴിഞ്ഞ മൃതദേഹങ്ങൾ വിട്ടുകൊടുക്കുന്നത്. മൃതദേഹം ആദരവോടെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിന് കൃത്യമായ മാർഗനിർദേശം ഉണ്ട്.
ജീവനക്കാരെക്കുറിച്ചുള്ള ഭയം പലപ്പോഴും നടപടിക്രമങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മകൊണ്ടാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ചമുതലയുള്ള പൊലീസ് ഉദ്യോഗസ്ഥന് കൈമാറുകയാണ് ചെയ്യുന്നത്. അത് ആംബുലൻസിൽ കയറ്റുന്നതും ഇറക്കുന്നതുമൊന്നും മോർച്ചറി ജീവനക്കാരല്ല. ഇതറിയാതെ മോർച്ചറിയുടെ തൊട്ടടുത്തുള്ള കേരള മെഡിക്കൽ സർവീസ് കോർപറേഷനിലെ ഒരു ജീവനക്കാരൻ മൃതദേഹം ശ്രദ്ധയില്ലാതെ ആംബുലൻസിൽ കയറ്റി എന്ന് ജീവനക്കാരെപ്പറ്റി പരാതി പറയുന്നത് കേട്ടപ്പോൾ വിഷമം തോന്നിയിട്ടുണ്ട്. മൃതദേഹങ്ങൾ വെട്ടിപ്പൊളിക്കുന്നവരെന്നും വലിച്ചെറിയുന്നവരെന്നുമൊക്കെ അനാവശ്യമായി പഴി പറയുന്നവർ മനസ്സിലാക്കേണ്ട ഒരു കാര്യം മോർച്ചറി ജീവനക്കാരും മനുഷ്യരാണ് എന്നതാണ്. ഭാര്യയും കുട്ടിയും കുടുംബവും ഉള്ള പച്ചയായ മനുഷ്യർ.
30 വർഷത്തെ സർവീസിനിടക്ക് മോർച്ചറിയിലേക്ക് നിയമനം കിട്ടി നാലാം ദിവസം ഭയം കൊണ്ടും ഈ ജോലിയോടുള്ള താൽപര്യക്കുറവു കൊണ്ടും മോർച്ചറി പോസ്റ്റിങ് വേണ്ടെന്നു വച്ചു പോയ ഇരുപതിലധികം പേരെ എനിക്കറിയാം. മോർച്ചറിയിലെ സാഹചര്യങ്ങൾ ഇങ്ങനെയായിരിക്കുമ്പോഴും എല്ലാം സഹിച്ച് ഏറ്റവും നല്ല രീതിയിൽ മൃതദേഹത്തോടുള്ള എല്ലാ ബഹുമാനവും നിലനിർത്തിക്കൊണ്ട് ജോലി ചെയ്യുന്നവരാണ് മോർച്ചറി ജീവനക്കാരിൽ എനിക്കറിയുന്നവരെല്ലാവരും. അതുകൊണ്ടുതന്നെ അനാവശ്യമായ പഴിചാരലും മോർച്ചറി ജീവനക്കാർ മൃതദേഹത്തോട് അനാദരവ് കാണിക്കുമെന്നുള്ള ഭയവും മിക്കവാറും അസ്ഥാനത്തു തന്നെയാണെന്ന് പറയാം.
പോസ്റ്റ്‌മോർട്ടത്തിന്റെ അന്തസ്സ് സംബന്ധിച്ച് ചർച്ചകൾ ഉണ്ടാകുമ്പോഴും കാണാതെ പോകുന്ന ഒന്നാണ് പ്രേതപരിശോധനയുടെ പേരിൽ ലംഘിക്കപ്പെടുന്ന ഒരു സ്ത്രീയുടെ അവകാശങ്ങൾ. മനപ്പൂർവമല്ലെങ്കിലും ദിവസേന നടക്കുന്ന ഈ ഇൻക്വസ്റ്റ് ജീവിച്ചിരിക്കുന്നവരുടെയും മനസ്സിലെ വേദനയായി മാറും. സ്ത്രീകളെ സാക്ഷികളായി നിർത്തുന്ന പ്രായോഗിക പരിഹാരങ്ങൾ വഴി ഈ അവകാശ ലംഘനം ഒഴിവാക്കാനുള്ള നടപടികളുണ്ടാവട്ടെ.