മദ്യപിക്കാത്ത പൂജാരിയെ ‘കുടുക്കിയ’ മരുന്ന്; പരിശോധന വൈകിയപ്പോൾ സയനൈഡ് മാഞ്ഞു; അമ്മയെ കൊന്ന മകൻ മരിച്ചത് ‘നിരപരാധി’യായി!
മദ്യപിച്ച് വാഹനമോടിച്ച് പൊലീസ് തടഞ്ഞുനിർത്തിയാൽ എന്തുചെയ്യും? രക്തപരിശോധനയ്ക്ക് സമ്മതമല്ല എന്ന് പറഞ്ഞാൽ പ്രശ്നം അവസാനിക്കും എന്ന് കരുതുന്ന പലരുമുണ്ട്. പരിശോധന നടക്കാതിരുന്നാൽ കോടതിയിലെത്തുമ്പോൾ കേസ് തള്ളിപ്പോകാനുമിടയുണ്ട്. ഒരാൾ വിസമ്മതം പ്രകടിപ്പിച്ചാൽ എന്ത് ചെയ്യണമെന്ന് പ്രായോഗിക തലത്തിൽ പൊലീസിനും ഡോക്ടർമാർക്കും പലപ്പോഴും അവ്യക്തത ഉണ്ടെങ്കിലും ഒരാൾ മദ്യപിച്ചിരുന്നോ എന്ന് തെളിയിക്കാൻ എന്താണ് നടപടിയെന്ന് നിയമം കൃത്യമായ മാർഗരേഖ മുന്നോട്ടുവയ്ക്കുന്നുണ്ട്; ജീവിച്ചിരിക്കുന്നവരുടെ കാര്യത്തിലും മരിച്ചവരുടെ കാര്യത്തിലും. മരിച്ചവരുടെ കാര്യത്തിൽ നടപടികൾ ചിലപ്പോഴെങ്കിലും കുറേക്കൂടി സങ്കീർണവുമാകാറുണ്ട്. ഒരാൾ മദ്യപിച്ചിട്ടുണ്ടോയെന്ന് ഡോക്ടറെക്കൊണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിശോധിപ്പിക്കേണ്ടി വരുന്നത് സാധാരണഗതിയിൽ രണ്ടു സാഹചര്യങ്ങളിലാണ്. ഒന്ന് മദ്യപിച്ച് വാഹനമോടിച്ചിട്ടുണ്ടോ എന്നറിയാൻ. രണ്ടാമത്, മദ്യപിച്ച് തന്നെത്തന്നെ കരുതാൻ കെൽപ്പില്ലാത്ത സാഹചര്യത്തിലാണോ ഒരാൾ പൊതുസ്ഥലത്ത് പെരുമാറുന്നത് എന്നറിയാൻ. മദ്യപിച്ച് ബഹളമുണ്ടാക്കുന്ന കേസുകളിൽ കേരള പൊലീസ് ആക്ട് 118–ാം വകുപ്പ് അനുശാസിക്കുന്ന രീതിയിലാണ് പരിശോധന നടത്തേണ്ടത്. മദ്യപിച്ച് വാഹനമോടിക്കുന്ന കേസുകളിലെ പരിശോധന സംബന്ധിച്ച് മോട്ടർ വെഹിക്കിൾ ആക്ട് 185–ാം വകുപ്പിലും വിശദീകരിക്കുന്നുണ്ട്. സാധാരണഗതിയിൽ ഏത് മെഡിക്കോലീഗൽ പരിശോധന നടത്തുമ്പോഴും വ്യക്തിയുടെ സമ്മതം ആവശ്യമുണ്ട്. ഈ പരിശോധന നടത്താൻ തയാറാണ് എന്ന സമ്മതപത്രം എഴുതിവാങ്ങിയ ശേഷമാണ് പരിശോധന നടത്തുക. ഇത് ഒഴിവാക്കാനാവുന്നത്, അപകടത്തിലും മറ്റും പരുക്കുപറ്റി ഒരാൾ സ്വമേധയാ ചികിത്സയ്ക്ക് തയാറാവുമ്പോഴാണ്. അത്തരം കേസുകളിൽ സമ്മതം അന്തർലീനമാണ് എന്നാണ് കണക്കാക്കുക. പക്ഷേ, മദ്യപിച്ച് വാഹനമോടിച്ചതിന്റെ പേരിൽ പൊലീസ് ഒരാളെ പരിശോധനയ്ക്ക് കൊണ്ടുവന്നുവെന്നിരിക്കട്ടെ, അയാളിൽ നിന്ന് സമ്മതം എഴുതിവാങ്ങുകയാണ് ആദ്യപടി. ക്രിമിനൽ കുറ്റം ചെയ്തെന്ന സംശയത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് ഹാജരാക്കുന്ന ആളോട് സമ്മതം വാങ്ങിയേ മതിയാവൂ. ഇങ്ങനെ ഹാജരാക്കുന്ന ആൾ പരിശോധനയ്ക്ക് സമ്മതിച്ചില്ലെങ്കിൽ എന്ത് ചെയ്യും?

മദ്യപിച്ച് വാഹനമോടിച്ച് പൊലീസ് തടഞ്ഞുനിർത്തിയാൽ എന്തുചെയ്യും? രക്തപരിശോധനയ്ക്ക് സമ്മതമല്ല എന്ന് പറഞ്ഞാൽ പ്രശ്നം അവസാനിക്കും എന്ന് കരുതുന്ന പലരുമുണ്ട്. പരിശോധന നടക്കാതിരുന്നാൽ കോടതിയിലെത്തുമ്പോൾ കേസ് തള്ളിപ്പോകാനുമിടയുണ്ട്. ഒരാൾ വിസമ്മതം പ്രകടിപ്പിച്ചാൽ എന്ത് ചെയ്യണമെന്ന് പ്രായോഗിക തലത്തിൽ പൊലീസിനും ഡോക്ടർമാർക്കും പലപ്പോഴും അവ്യക്തത ഉണ്ടെങ്കിലും ഒരാൾ മദ്യപിച്ചിരുന്നോ എന്ന് തെളിയിക്കാൻ എന്താണ് നടപടിയെന്ന് നിയമം കൃത്യമായ മാർഗരേഖ മുന്നോട്ടുവയ്ക്കുന്നുണ്ട്; ജീവിച്ചിരിക്കുന്നവരുടെ കാര്യത്തിലും മരിച്ചവരുടെ കാര്യത്തിലും. മരിച്ചവരുടെ കാര്യത്തിൽ നടപടികൾ ചിലപ്പോഴെങ്കിലും കുറേക്കൂടി സങ്കീർണവുമാകാറുണ്ട്.
ഒരാൾ മദ്യപിച്ചിട്ടുണ്ടോയെന്ന് ഡോക്ടറെക്കൊണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിശോധിപ്പിക്കേണ്ടി വരുന്നത് സാധാരണഗതിയിൽ രണ്ടു സാഹചര്യങ്ങളിലാണ്. ഒന്ന് മദ്യപിച്ച് വാഹനമോടിച്ചിട്ടുണ്ടോ എന്നറിയാൻ. രണ്ടാമത്, മദ്യപിച്ച് തന്നെത്തന്നെ കരുതാൻ കെൽപ്പില്ലാത്ത സാഹചര്യത്തിലാണോ ഒരാൾ പൊതുസ്ഥലത്ത് പെരുമാറുന്നത് എന്നറിയാൻ. മദ്യപിച്ച് ബഹളമുണ്ടാക്കുന്ന കേസുകളിൽ കേരള പൊലീസ് ആക്ട് 118–ാം വകുപ്പ് അനുശാസിക്കുന്ന രീതിയിലാണ് പരിശോധന നടത്തേണ്ടത്. മദ്യപിച്ച് വാഹനമോടിക്കുന്ന കേസുകളിലെ പരിശോധന സംബന്ധിച്ച് മോട്ടർ വെഹിക്കിൾ ആക്ട് 185–ാം വകുപ്പിലും വിശദീകരിക്കുന്നുണ്ട്.
സാധാരണഗതിയിൽ ഏത് മെഡിക്കോലീഗൽ പരിശോധന നടത്തുമ്പോഴും വ്യക്തിയുടെ സമ്മതം ആവശ്യമുണ്ട്. ഈ പരിശോധന നടത്താൻ തയാറാണ് എന്ന സമ്മതപത്രം എഴുതിവാങ്ങിയ ശേഷമാണ് പരിശോധന നടത്തുക. ഇത് ഒഴിവാക്കാനാവുന്നത്, അപകടത്തിലും മറ്റും പരുക്കുപറ്റി ഒരാൾ സ്വമേധയാ ചികിത്സയ്ക്ക് തയാറാവുമ്പോഴാണ്. അത്തരം കേസുകളിൽ സമ്മതം അന്തർലീനമാണ് എന്നാണ് കണക്കാക്കുക. പക്ഷേ, മദ്യപിച്ച് വാഹനമോടിച്ചതിന്റെ പേരിൽ പൊലീസ് ഒരാളെ പരിശോധനയ്ക്ക് കൊണ്ടുവന്നുവെന്നിരിക്കട്ടെ, അയാളിൽ നിന്ന് സമ്മതം എഴുതിവാങ്ങുകയാണ് ആദ്യപടി.
ക്രിമിനൽ കുറ്റം ചെയ്തെന്ന സംശയത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് ഹാജരാക്കുന്ന ആളോട് സമ്മതം വാങ്ങിയേ മതിയാവൂ. ഇങ്ങനെ ഹാജരാക്കുന്ന ആൾ പരിശോധനയ്ക്ക് സമ്മതിച്ചില്ലെങ്കിൽ എന്ത് ചെയ്യും? ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ 51–ാം വകുപ്പ് പ്രകാരം ഇത്തരത്തിൽ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്ത് ഹാജരാക്കിയാൽ, അയാളുടെ സമ്മതമില്ലാതെ തന്നെ മതിയായ ബലം പ്രയോഗിച്ച് പരിശോധന നടത്താൽ നിയമം ഡോക്ടറെ ചുമതലപ്പെടുത്തുന്നുണ്ട്. അവിടെ വ്യക്തിയുടെ താൽപര്യത്തിനും അപ്പുറം പരിഗണിക്കേണ്ടത്, രാജ്യതാൽപര്യം ആണെന്നത് കൊണ്ടാണത്. അതായത് ഒരാൾ കുറ്റം ചെയ്തിട്ടുണ്ടോ എന്ന് നിയമത്തിന് അറിയേണ്ടതുണ്ടല്ലോ. പക്ഷേ, ഗുരുതരമായ കുറ്റകൃത്യങ്ങൾ അല്ലാത്തപക്ഷം പൊലീസ് അറസ്റ്റ് ചെയ്യാതെ ഹാജരാക്കുന്നവരോട് സമ്മതം വാങ്ങിയേ മതിയാവൂ.
പരിശോധന നടത്താൻ ഇങ്ങനെ ഹാജരാക്കുന്ന ആൾ വിസമ്മതിക്കുകയാണെങ്കിൽ, അയാളിൽ നിന്ന് ‘നിരാസപത്രം’ ഡോക്ടർ എഴുതി വാങ്ങണം. എന്താണ് നടത്തേണ്ടിയിരുന്ന പരിശോധനയെന്ന് മനസ്സിലാക്കിയിട്ടുണ്ടെന്നും അതിന് തനിക്ക് സമ്മതമല്ല എന്നുമാണ് നിരാസപത്രത്തിന്റെ ഉള്ളടക്കം. ഒരാൾ മദ്യപിച്ചിട്ടില്ല എങ്കിൽ അയാൾക്ക് തന്റെ നിരപരാധിത്വം തെളിയിക്കാൻ ഉള്ള അവസരം കൂടിയാണല്ലോ മെഡിക്കൽ പരിശോധന. അത് നിഷേധിക്കുന്നതിലൂടെ അയാൾ മദ്യപിച്ചിട്ടുണ്ടാകാം എന്നതാണ് ന്യായമായ അനുമാനം. ഇതിന്റെ അടിസ്ഥാനത്തിൽ കോടതികൾ ശിക്ഷ വിധിക്കാറുമുണ്ട്.
പക്ഷേ, മോട്ടർ വെഹിക്കിൾ ആക്ട് പ്രകാരം ഒരു വ്യക്തി മദ്യപിച്ച് വാഹനമോടിച്ചു എന്ന കുറ്റം സ്ഥാപിക്കണമെങ്കിൽ അയാളുടെ 100 എംഎൽ രക്തത്തിൽ 30 മില്ലിയിലധികം ഈഥൈയ്ൽ ആൽക്കഹോൾ ഉണ്ടെന്ന് രാസപരിശോധനയിലൂടെ തെളിയിക്കപ്പെടണം. ചില പഴങ്ങൾ, പുളിപ്പിച്ച ഭക്ഷണം, ചില മരുന്നുകൾ ഒക്കെ കഴിച്ചാൽ രക്തത്തിൽ ചിലപ്പോൾ ചെറിയ അളവിൽ ആൽക്കഹോളിന്റെ അളവ് ഉണ്ടാകാൻ സാധ്യതയുണ്ട്. അതുകൊണ്ടാണ് 30 എംഎൽ എന്നൊരു പരിധി നിശ്ചയിച്ചിരിക്കുന്നത്. മദ്യത്തിന്റെ മണം ഉണ്ടോ എന്ന് നോക്കി പരിശോധന നടത്തുന്ന രീതിയും മുൻപ് ഉണ്ടായിരുന്നു. പല സംസ്ഥാനങ്ങളിലെ ഹൈക്കോടതി വിധികൾ ഈ പരിശോധന തള്ളിയിട്ടുണ്ട്. അതുകൊണ്ടുതന്നെ വാഹനാപകട കേസുകളിൽ മദ്യപിച്ചാണോ ഒരാൾ വാഹനമോടിച്ചത് എന്ന് തെളിയിക്കാൻ രക്തപരിശോധന അനിവാര്യമാണ്. പരിശോധന വൈകിയാൽ ദഹന പ്രക്രിയയിലൂടെ ആൽക്കഹോളിന്റെ അളവ് നഷ്ടപ്പെടുമെന്നതിനാൽ കഴിയുന്നതും കസ്റ്റഡിയിലെടുത്ത് ഒരു മണിക്കൂറിനുള്ളിലെങ്കിലും പരിശോധന നടന്നിരിക്കണം.
നിരാസപത്രമാണ് ഒരാൾ നൽകുന്നതെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥന് മുൻപിലുള്ളത് രണ്ട് വഴിയാണ്. ഒന്നുകിൽ അതുമായി മുൻപോട്ടു പോകാം. പക്ഷേ, മോട്ടർ വാഹന നിയമ ലംഘന കേസുകളിൽ കോടതിയിൽ നിരാസപത്രം നിലനിൽക്കാൻ സാധ്യതയില്ലാത്തതു കൊണ്ട് അത് അന്വേഷണത്തിന് ഗുണം ചെയ്യില്ല. പിന്നെ ചെയ്യാവുന്നത്, അറസ്റ്റിലേക്ക് നീങ്ങി സമ്മതമില്ലാതെ തന്നെ പരിശോധന നടത്തുക എന്നതാണ്. ഭരണഘടനയുടെ 20–ാം അനുച്ഛേദത്തിന്റെ മൂന്നാം ക്ലോസ് പ്രകാരം, ഒരാളെ അയാൾക്കെതിരെ തന്നെ തെളിവ് കൊടുക്കുന്നതിന് സമ്മർദം ചെലുത്താൻ പാടില്ല. ഇത് ചൂണ്ടിക്കാട്ടി സമ്മതമില്ലാതെ രക്തപരിശോധന നടത്തുന്നത് അവകാശങ്ങൾ ഹനിക്കുന്നതിന് തുല്യമാണെന്ന വാദങ്ങൾ ഉണ്ടായിരുന്നു. പക്ഷേ, ഇത് വിശദമായി വിലയിരുത്തിയ പഞ്ചാബ്– ഹരിയാന ഹൈക്കോടതിയുടെ ഒരു വിധി, രക്തപരിശോധന നിയമ നീതിന്യായ വ്യവസ്ഥയുടെ ഭാഗമായ ഒരു പ്രക്രിയയാണെന്നും അതുകൊണ്ടുതന്നെ ബലം പ്രയോഗിച്ച് പരിശോധന നടത്തുന്നതിനും രക്തം ശേഖരിക്കുന്നതിനും സാധുതയുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്.
∙ ‘ഇനി മൃതദേഹം കൂടിയേ പറയാനുള്ളൂ’
അടുത്തകാലത്ത് ഒരു സമ്മേളനത്തിന് അതിഥിയായി പോയി. എന്റെ കൂടെ മുൻപ് ജോലി ചെയ്തിരുന്ന രാധാകൃഷ്ണൻ സദസ്സിന് പരിചയപ്പെടുത്തിയത് പഴയൊരു സംഭവം പറഞ്ഞുകൊണ്ടാണ്. ഒരിക്കൽ വാഹനാപകടത്തിൽ ഒരു യുവാവ് മരിച്ചു. മദ്യപിച്ച് വാഹനമോടിച്ചതാണെന്നാണ് ആളുകളുടെ അനുമാനം. അത്തരം കേസുകളിൽ ഏതെങ്കിലും വിധത്തിൽ മദ്യപിച്ചിട്ടില്ലെന്ന് സർട്ടിഫിക്കറ്റിൽ വരാതെയും രക്തം പരിശോധനയ്ക്ക് അയയ്ക്കാതെയും ഇരിക്കാൻ എന്തെങ്കിലും മാർഗമുണ്ടോ എന്നായിരിക്കും ബന്ധുക്കളുടെ അന്വേഷണം. ഞാൻ നിയമം വിട്ട് ഒന്നും ചെയ്യില്ലെന്ന് ഉറപ്പുള്ളതുകൊണ്ടുതന്നെ വളഞ്ഞവഴിയിൽ സൂചിപ്പിക്കാനുള്ള ശ്രമങ്ങളുണ്ടാകും.
ഇങ്ങനൊരാള് മരിച്ചിട്ടുണ്ട്, പോസ്റ്റ്മോർട്ടത്തിന് എത്തിച്ചിട്ടുണ്ട് എന്ന് പറയുന്നതിന് പിന്നാലെ ചെറിയ കുട്ടികളാണ്, പ്രായമായ അച്ഛനും അമ്മയും ഉണ്ട്, വീട്ടിലാകെ കടമാണ് എന്നൊക്കെ മരണപ്പെട്ട ആളുടെ പശ്ചാത്തലത്തെപ്പറ്റി വിശദീകരിക്കാൻ തുടങ്ങും. മദ്യപിച്ചിട്ടുണ്ട് എങ്കിൽ ആമാശയം തുറക്കുമ്പോൾ തന്നെ മദ്യത്തിന്റെ ഗന്ധം അറിയാൻ പറ്റും. ഇത് രേഖപ്പെടുത്താതിരിക്കാനും പരിശോധനയ്ക്ക് സാംപിളുകൾ എടുക്കാതിരിക്കാനും വേണ്ടിയാണ് മരണപ്പെട്ട ആളുടെ ദയനീയ പശ്ചാത്തലം വിവരിക്കുന്നത്.
ഒരിക്കൽ അങ്ങനെയൊരു കേസിൽ രാത്രി 9 മണിയോടെ മരണപ്പെട്ട ഒരാളുടെ പശ്ചാത്തല വിവരണം ഒരുപാടുപേരിൽ നിന്നും രാവിലെ വരെ കേൾക്കേണ്ടി വന്നിട്ടുണ്ട്. അതും കഴിഞ്ഞ് രാവിലെ ആശുപത്രിയിലേക്ക് പോകാൻ ഗേറ്റിലെത്താൻ തുടങ്ങിയപ്പോൾ അയൽവാസിയായ ഒരാൾ അയാളുടെ വകയായും ഒരു നിഴൽ ശുപാർശയുമായി വന്നു. സംശയം തോന്നിയാൽ പരിശോധിക്കുമെന്നും കണ്ട കാര്യങ്ങളെല്ലാം സർട്ടിഫിക്കറ്റിൽ ഉണ്ടാകും എന്നും പറഞ്ഞപ്പോൾ അയാൾ ഈർഷ്യയോടെ ഫോണിലാരോടോ പറയുകയാണ്, ‘‘ഞാൻ പറഞ്ഞില്ലേ, ആസ് പേർ റൂൾ മാത്രമേ അയാൾ ചെയ്യൂ’
മോർച്ചറിയിലെത്തിയതും കണ്ടപാടേ രാധാകൃഷ്ണനും അയാളുടെ കഥ പറഞ്ഞു തുടങ്ങി. പറയാൻ തുടങ്ങുമ്പോഴേ ഞാൻ പറഞ്ഞൂ, ‘‘പൊന്നു രാധാകൃഷ്ണാ, ഇനി ആ കിടക്കുന്ന മൃതദേഹം കൂടി മാത്രമേ എന്നോടിത് പറയാനുള്ളൂ, ഇനി രാധാകൃഷ്ണൻ വീണ്ടും പറയണ്ട’’ എന്ന്. പലവർഷങ്ങളിലെ അനുഭവങ്ങളിൽ ഒന്നുമാത്രമാണിത്. മദ്യപിച്ചിട്ടുണ്ട് എന്ന് സംശയം തോന്നിയാൽ, മണം കിട്ടിയാൽ പരിശോധനയ്ക്ക് അയച്ചേ മതിയാവൂ. അതിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാനാവില്ല. പക്ഷേ, മരണപ്പെട്ടവരുടെ കാര്യത്തിൽ ജീവിച്ചിരിക്കുന്നവരെ പലപ്പോഴും ഇതിന്റെ സങ്കീർണത ബാധിക്കാറുണ്ട്. നിരപരാധികളായ ചിലരും ഈ രക്തപരിശോധനയിൽ തെറ്റുകാരായിപ്പോയ സന്ദർഭങ്ങളുണ്ട്.
കുറച്ചുനാൾ മുൻപ് രാവിലെ പൂജ കഴിഞ്ഞ്, അമ്പലവും അടച്ച് വീട്ടിലേക്ക് പോകുകയായിരുന്ന ഒരു പൂജാരി സ്കൂട്ടർ അപകടത്തിൽ മരിച്ചു. പോസ്റ്റ്മോർട്ടത്തിന് എത്തിയപ്പോൾ രക്തം പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തു. ഫലം വന്നപ്പോൾ ആൽക്കഹോളിന്റെ അളവ് 32 എംഎൽ. മരണം കഴിഞ്ഞ് കുറേനാളിനുശേഷം മരിച്ചയാളുടെ ഭാര്യയുടെ ബന്ധു എന്നെ അന്വേഷിച്ചു വന്നു. ഞാൻ ചെയ്ത പോസ്റ്റ്മോർട്ടമായിരുന്നില്ല അത്. ആകെ വിഷമം പിടിച്ച് തകർന്ന സ്വരത്തിൽ അവർ പറഞ്ഞൂ, ‘‘ശുപാർശയായൊന്നുമല്ല ഞാൻ വന്നത്. എന്റെ ഒരു ബന്ധുവിന്റെ ഭർത്താവ് വാഹനാപകടത്തിൽ മരിച്ചിരുന്നു. രക്തപരിശോധനയിൽ മദ്യപിച്ചിരുന്നു എന്നാണ് കണ്ടത്, ജീവിതത്തിലൊരിക്കൽ പോലും മദ്യം കൈകൊണ്ട് തൊടാത്ത ആളാണ്. അദ്ദേഹം മദ്യപിച്ച് അപകടമുണ്ടാക്കി എന്ന് പറയുന്നത് ആത്മാവിനോട് കാട്ടുന്ന നീതികേടാണ്. മരിച്ചയാളുടെ ഭാര്യയ്ക്ക് നഷ്ടപരിഹാരമൊന്നും വേണ്ട. പക്ഷേ ഇതെങ്ങനെ സംഭവിച്ചുവെന്നറിയണം.’’
വിവരങ്ങൾ വിശദമായി ചോദിച്ചു ചോദിച്ചു വന്നപ്പോഴാണ് യാഥാർഥ്യം മനസ്സിലായത്. അതിരാവിലെ പൂജയ്ക്ക് പോകും മുന്നേ അദ്ദേഹം ഭക്ഷണമൊന്നും കഴിച്ചിരുന്നില്ല. പൂജ കഴിഞ്ഞതിനു ശേഷമാണ് പഴങ്ങളോ മറ്റോ കഴിക്കുക. അതോടൊപ്പം വയറുവേദനയ്ക്ക് രണ്ട് തരം അരിഷ്ടവും ഒരു ആയുർവേദ ഗുളികയും കഴിക്കാറുണ്ട്. പഴത്തോടൊപ്പം അരിഷ്ടം പോലുള്ളവ കൂടി കഴിക്കുമ്പോൾ ചെറിയ തോതിൽ ഈഥൈയ്ൽ ആൽക്കഹോൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതാകാം വളരെ കുറഞ്ഞ അളവിൽ ഈഥൈയ്ൽ ആൽക്കഹോളിന്റെ സാന്നിധ്യം രക്തത്തിൽ ഉണ്ടാകാൻ കാരണമായത്.
സാധാരണഗതിയിൽ ഒരു പെഗ് മദ്യം അതായത് 60 മില്ലി മദ്യം കഴിച്ചാൽ 50 മില്ലിഗ്രാമിലധികം ഈഥൈയ്ൽ ആൽക്കഹോൾ 100 എംഎൽ രക്തത്തിൽ കാണാൻ സാധ്യതയുണ്ട് എന്നതുകൂടി പറഞ്ഞുകൊടുത്തുകൊണ്ട് അദ്ദേഹം മദ്യപിച്ചിരിക്കാൻ സാധ്യതയില്ല എന്നതാണ് ശരിയായ നിഗമനമെന്ന് അവരെ ബോധ്യപ്പെടുത്തി. മുൻപൊരിക്കൽ ആത്മഹത്യ ചെയ്ത ഒരു സ്ത്രീയുടെ രക്ത പരിശോധനയിൽ 18 മില്ലിഗ്രാം ആൽക്കഹോൾ കണ്ടെത്തിയിരുന്നു. ഒരിക്കലും മദ്യം കിട്ടാനോ കഴിക്കാനോ സാധ്യതയില്ലാത്തസാഹചര്യത്തിൽ മരണം നടന്നതുകൊണ്ട് തന്നെ മരിക്കുന്നതിന് മൂന്നു മണിക്കൂർ മുൻപ് കഴിച്ച നന്നായി പഴുത്ത ചക്കപ്പഴമായിരുന്നു അതിലെ വില്ലൻ. ഇതുകൂടി വിവരിച്ച് കൊടുത്തതോടെ അവർക്ക് കാര്യങ്ങൾ ബോധ്യമായിട്ടുണ്ടാകും എന്നാണെന്റെ വിശ്വാസം.
∙ ഫലം വന്നപ്പോഴേക്കും പ്രതി മരിച്ചു
ഏതാണ്ട് 23 വർഷം മുൻപ് നടന്നൊരു കേസാണ്. ഒരു സ്ത്രീ പെട്ടെന്ന് അസ്വസ്ഥത കാട്ടി വീട്ടിൽ വച്ചുതന്നെ മരിക്കുന്നു. 60 വയസ്സിനടുപ്പിച്ച് പ്രായമുള്ള ആളാണ്. പോസ്റ്റ്മോർട്ടത്തിൽ വിഷം കഴിച്ചിട്ടുണ്ടോ എന്ന് സംശയം തോന്നിയതിനാലും മറ്റ് കാരണങ്ങൾ ഒന്നും കാണാത്തതിനാലും വിസറ രാസപരിശോധനയ്ക്ക് അയച്ചു. പരിശോധനഫലം വന്നശേഷം മരണകാരണം വ്യക്തമാക്കാം എന്നാണ് റിപ്പോർട്ടിൽ എഴുതിയിരുന്നത്. റിപ്പോർട്ട് വരുന്നത് ആറു വർഷത്തിനു ശേഷമാണ്; മെർക്കുറി ഉള്ളിൽച്ചെന്നാണ് മരണം നടന്നതെന്ന് സ്ഥിരീകരിച്ചു. പാടത്ത് ജോലി ചെയ്തിരുന്ന അവർക്ക് സാധാരണനിലയിൽ മെർക്കുറി ലഭിക്കാൻ ഒരു സാധ്യതയുമില്ല. മരണത്തിൽ അസ്വാഭാവിതകയുണ്ടോയെന്ന അന്വേഷണം ചെന്നുനിന്നത് അവരുടെ മകനിലാണ്. മകനായിരിക്കാം അമ്മയ്ക്ക് വിഷം നൽകി കൊലപ്പെടുത്തിയതെന്നായിരുന്നു പൊലീസിന്റെ നിഗമനം. പക്ഷേ, രാസപരിശോധന ഫലം വരുന്നതിന് നാലു വർഷത്തിനു മുൻപ് അവിവാഹിതനായ മകന്‍ ജീവനൊടുക്കിയിരുന്നു! ആ കുംടുംബത്തിൽ ആരും അവശേഷിക്കുന്നില്ല. അത്രയും വൈകി ഫലം ലഭിക്കുന്നതിന് എന്താണ് പ്രസക്തി?
കേരളത്തിൽ രാസപരിശോധന ഫലം ലഭിക്കാൻ മൂന്നോ നാലോ വർഷം തന്നെ സാധാരണഗതിയിൽ എടുക്കുമായിരുന്നു. കോവിഡിന് മുന്നേ ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ റിപ്പോർട്ട് ലഭിക്കുമെന്ന സ്ഥിതിയിൽ എത്തിച്ചിരുന്നെങ്കിൽ ഇപ്പോൾ വീണ്ടും വർഷങ്ങളെടുക്കുന്ന നിലയാണ്. എത്രപേരുടെ ജീവിതങ്ങളെയാണ് അത് ബാധിക്കുക. മെഡിക്കോ ലീഗൽ തലത്തിനപ്പുറത്ത് ഒരു മാനുഷിക തലം കൂടി ഇതിലുണ്ട്. ഒരാളെ ആശ്രയിച്ചു ജീവിക്കുന്ന കുടുംബമാണെങ്കിൽ ഇൻഷുറൻസ് ക്ലെയിം എത്രയും വേഗം കിട്ടുക എന്നത് അത്യാവശ്യമായിരിക്കും. പ്രിയപ്പെട്ട ഒരാളുടെ മരണം നടന്നത് എങ്ങനെയെന്നറിയാതെ ജീവിക്കുന്നവരുടെ അവസ്ഥ എന്ത് ഹൃദയഭേദകമാണെന്നോർത്തു നോക്കൂ. അതിനുമപ്പുറത്ത് നീതിന്യായവ്യവസ്ഥയുടെ ഈ മെല്ലെപ്പോക്കിനിടെ മുൻപ് പറഞ്ഞ കേസിലെ പോലെ രക്ഷപ്പെട്ടു പോകുന്ന എത്ര കുറ്റവാളികൾ ഉണ്ടായിരിക്കാം.
ഞാൻ പാലക്കാട് വന്ന സമയത്ത് കോയമ്പത്തൂർ, പൊള്ളാച്ചി ഭാഗങ്ങളിൽ നിന്നുള്ള പോസ്റ്റ്മോർട്ടങ്ങളും ചെയ്യുമായിരുന്നു. കേസ് പലപ്പോഴും തമിഴ്നാട്ടിലായിരിക്കും. രാസപരിശോധനയ്ക്ക് അയച്ചാൽ ഏഴാം ദിവസം പൊലീസ് റിപ്പോർട്ട് എത്തിക്കും. തമിഴ്നാട് മാത്രമല്ല, മറ്റു പല സംസ്ഥാനങ്ങളിലും രാസപരിശോധന വളരെ വേഗത്തിൽ നടക്കുന്നുണ്ട്. ഞാൻ കോഴിക്കോട് മെഡിക്കൽ കോളജിൽ ജോലി ചെയ്തിരുന്ന സമയത്ത് രാസപരിശോധന ഫലം വൈകിയ ഒരു കേസിൽ ബന്ധുക്കൾ പരാതി നൽകുകയും അതിനെ തുടർന്ന് കേസ് രേഖകളുമായി ഹൈക്കോടതിയിൽ പോകേണ്ടി വരികയും ചെയ്തിട്ടുണ്ട്.
ഈ സംഭവങ്ങളൊക്കെ സൂചിപ്പിച്ച്, രാസപരിശോധന ഫലം വേഗത്തിലാക്കാനുള്ള നടപടികളുണ്ടാവണമെന്ന് കാട്ടി അന്നത്തെ ഡിജിപിക്ക് ഞാനൊരു ഡിഒ ലെറ്റർ അയച്ചു. അതിന് മറുപടി കാത്തിരുന്നെങ്കിലും ഒന്നുമുണ്ടായില്ല. പക്ഷേ, രണ്ടാഴ്ചയ്ക്കു ശേഷം ഡിജിപിയുടെ ഒരു സർക്കുലർ പുറത്തിറങ്ങി; ‘മരണകാരണം ഡോക്ടർക്ക് പറയാനാവുമെങ്കിൽ വിസറ രാസപരിശോധനയ്ക്ക് ശേഖരിക്കേണ്ടതില്ല’ എന്നായിരുന്നു അത്.
∙ എന്തുകൊണ്ടാണ് ഫലം വൈകുന്നത്?
ആഭ്യന്തര വകുപ്പിന് കീഴിലുള്ള കെമിക്കൽ എക്സാമിനറുടെ ലാബിലാണ് രാസപരിശോധന നടത്തേണ്ടത്. എല്ലാ ജില്ലയിലും ഒരു ലാബ് വച്ചെങ്കിലും നിർബന്ധമായും വേണ്ടതാണെങ്കിലും കേരളത്തിൽ ഇപ്പോഴുമുള്ളത് ആകെ 3 ലാബുകളാണ്; തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോടും. എക്സൈസ്, ഫോറസ്റ്റ്, ഫുഡ് സേഫ്റ്റി തുടങ്ങി എല്ലാ വകുപ്പുകളും രാസപരിശോധനയ്ക്ക് അയയ്ക്കുന്നതും ഇതേ ലാബുകളിൽ തന്നെ. പരിചയമുള്ള ഒരു കെമിക്കൽ എക്സാമിനർ ഒരിക്കൽ പറഞ്ഞത്, ഇടവേളയില്ലാതെ 24 മണിക്കൂറും എല്ലാവരും ജോലി ചെയ്താൽ പോലും നിലവിൽ ശേഖരിച്ചിരിക്കുന്ന സാംപിളുകളുടെ പരിശോധന ഫലം ഒരു വർഷം കൊണ്ടു പോലും കൊടുത്തു തീർക്കാൻ പറ്റില്ലെന്നാണ്.
ഈ പ്രതിസന്ധി മാറണമെങ്കിൽ എല്ലാ ജില്ലയിലും ലാബുകൾ ഉണ്ടാവുകയും ആവശ്യത്തിന് കെമിക്കൽ എക്സാമിനർമാരെ നിയമിക്കുകയും വേണം. തൽക്കാലത്തേക്ക് ജില്ലാ ആശുപത്രികളിലെയും മെഡിക്കൽ കോളജുകളിലെയും ലാബുകളോട് അനുബന്ധിച്ച് കെമിക്കൽ എക്സാമിനേഴ്സ് യൂണിറ്റുകൾ സ്ഥാപിക്കുക എന്നതും ആലോചിക്കാവുന്നതാണ്. രക്തം പോലുള്ള സാംപിളുകളിൽ മൂന്നു ദിവസം കൊണ്ടും വിസറ രാസപരിശോധന റിപ്പോർട്ട് ഒരാഴ്ച കൊണ്ടും കിട്ടുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറണം. ആവശ്യത്തിന് ലാബുകളില്ലാത്തത് കോടതിയിൽ കേസുകൾ കെട്ടിക്കിടക്കുന്നതിനും കാരണമാകാറുണ്ട്. രാസപരിശോധന ഫലം വരുന്ന മുറയ്ക്ക് അന്തിമറിപ്പോർട്ട് നൽകും എന്ന വരിയിൽ ആ കേസ് അവിടെ താൽക്കാലികമായി തീർന്നേക്കാം. പക്ഷേ, നിയമവ്യവസ്ഥയിലും ഒരുപാട്പേരുടെ ജീവിതത്തിലും അതുണ്ടാക്കുന്ന ആഘാതം വളരെ വലുതാണ്. എല്ലാവരും എന്തെങ്കിലും തരത്തിലുള്ള ഇൻഷുറൻസുകളും മറ്റും ഉള്ളവരായിരിക്കുമല്ലോ. മരിച്ചുപോയ ഒരാളെ സംബന്ധിച്ച്, ജീവിച്ചിരിക്കുന്നവർക്ക് ഇൻഷുറൻസ് തുക കിട്ടാനായി സംസാരിക്കേണ്ടത് വർഷങ്ങൾ വൈകി കിട്ടുന്ന ആ റിപ്പോർട്ടാണ്.
∙ വൈകിയാൽ സത്യം തെളിയില്ല
റിസൽട്ട് വൈകുന്നതിന് മറ്റൊരു അപകടം കൂടിയുണ്ട്. രാസപരിശോധനയിൽ പോലും കണ്ടെത്താൻ ബുദ്ധിമുട്ടുള്ള തരത്തിലെ വിഷപദാർഥങ്ങൾ ആളുകൾക്ക് കിട്ടുന്ന കാലമാണ്. പരിശോധന വൈകുമ്പോൾ പലപ്പോഴും മരണകാരണം കണ്ടെത്തുന്നതിൽ പരാജയപ്പെട്ടേക്കാം. സയനൈഡ് കഴിച്ചാണ് മരിച്ചതെന്ന് ഉറപ്പുണ്ടായിരുന്ന കേസിൽ രാസപരിശോധനയിൽ അത് കണ്ടെത്താതെ പോയിട്ടുണ്ട്. പ്രതി മദ്യപിച്ചെന്ന് എല്ലാ തെളിവുകളും ഉണ്ടായിരുന്ന ഒരു കേസിൽ, രാസപരിശോധനയിൽ അത് തെളിയാഞ്ഞതിന്റെ പേരിലെ കോടതിയുടെ വിമർശനത്തിന്റെ പേരിൽ ആത്മാർഥമായി ജോലി ചെയ്തിരുന്ന ഒരു കെമിക്കൽ എക്സാമിനർക്ക് വകുപ്പുതല അന്വേഷണം നേരിടേണ്ടി വന്നിട്ടുമുണ്ട്. ആ വ്യക്തിയെ കുറ്റം പറയാനാവില്ല. നാലു വർഷത്തിലധികമായി പരിശോധന കാത്ത് സാംപിളുകൾ കെട്ടിക്കിടക്കുന്ന അവസ്ഥയാണ് യഥാർഥ ഉത്തരവാദി.
രാസപരിശോധന എത്രയും വേഗം ചെയ്യുന്നതിന്റെ പ്രധാന്യമെന്ന് പറയുന്നത് വളരെ വളരെ വലുതാണ്. മറവ് ചെയ്ത ഒരാളുടെ മൃതദേഹം മൂന്നു മാസത്തിനുശേഷം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യേണ്ടി വന്നു ഒരിക്കൽ. ആരെയും അറിയിക്കാതെ മറവ് ചെയ്തതിൽ സംശയമുണ്ടെന്ന് കാട്ടി പൊലീസിന് ലഭിച്ച പരാതിയെത്തുടർന്നായിരുന്നു അത്. അത് ചെയ്യുന്നതിനിടെ കണ്ട അയൽവാസിയുടെ സംസാരത്തിൽ നിന്ന് ചില സൂചനകൾ കിട്ടി. രാസപരിശോധന ഫലം എത്രയും വേഗം കിട്ടേണ്ടത് ആ കേസിൽ നിർണായകമായിരുന്നു. കാര്യങ്ങൾ ബോധ്യപ്പെടുത്താൻ കഴിഞ്ഞതു കൊണ്ട് പരിശോധനയിൽ മുന്തിയ പരിഗണന ലഭിക്കുകയും മൂന്നുനാലു മാസത്തിനകം റിപ്പോർട്ട് ലഭിക്കുകയും ചെയ്തു. കരുതിയതു പോലുള്ള വിഷം തന്നെയായിരുന്നു മരണത്തിലേക്ക് നയിച്ചത്. കുറച്ചുകൂടി വൈകിയിരുന്നെങ്കിൽ അതിന്റെ തെളിവുകൾ ഒരുപക്ഷേ ലഭിക്കില്ലായിരുന്നു.
കെമിക്കൽ എക്സാമിനറുടെ ലാബുകൾ ആഭ്യന്തര വകുപ്പിന്റെ കീഴിൽ എല്ലാ ജില്ലകളിലും സ്ഥാപിക്കുക മാത്രമാണ് ഈ പ്രതിസന്ധിക്കു പരിഹാരം. താരതമ്യേന ചെലവ് കുറഞ്ഞ പദ്ധതിയാണ് അത്. പക്ഷേ, ഇതിന്റെ മാനുഷികവും സാമൂഹികവുമായ പ്രാധാന്യം മനസ്സിലാക്കുക എന്നതാണ് പ്രധാനം. രാസപരിശോധനഫലം വൈകുന്നത് കൊണ്ട് നമ്മളറിയാതെ എത്രയോ കുറ്റവാളികൾ രക്ഷപ്പെട്ടു പോയിട്ടുണ്ടാകാം. അതിനപ്പുറം ഉറ്റവരുടെ മരണത്തിന് ഒരു തീർപ്പ് തേടി കാത്തിരിക്കുന്നവർക്ക് വർഷങ്ങൾ വൈകി കിട്ടുന്ന റിപ്പോർട്ട് ഒരർഥത്തിൽ ജീവിച്ചിരിക്കുന്നവരോടും പരേതരോടുമുള്ള നീതി നിഷേധം തന്നെയല്ലേ.