പാവയുടെ കഷ്ണങ്ങളെന്നു കരുതി, അടുത്തു ചെന്നപ്പോൾ കൈകാലുകളും തലയും വേർപെട്ട ഒരു കുട്ടി! ആ നീണ്ടമുടിയും പലകയും പറയും, ഇത് നരബലി
‘‘പട്ടാമ്പി പുഴയുടെ തീരത്ത് നാട്ടുകാരാണ് കണ്ടത്. അഴുകിത്തുടങ്ങിയ മൃതദേഹമാണ്. അവിടെ വരെ പോയി ചെയ്താൽ സഹായമായി.’’ 20 വർഷം മുൻപ്, 2004ലെ ഒരു ദിവസം ആരംഭിച്ചത് അന്നത്തെ പാലക്കാട് എസ്പിയുടെ ഇങ്ങനെയൊരു ഫോൺകോളിലായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുവരാൻ പറ്റാത്ത നിലയിലാണ് മൃതദേഹമെങ്കിൽ, സ്പോട്ടിൽ പോയി പോസ്റ്റ്മോർട്ടം ചെയ്യുന്ന പതിവുണ്ട്. ഇങ്ങനെ കണ്ടെത്തുന്ന മൃതദേഹങ്ങൾ പലതും അവകാശികളില്ലാത്ത അഞ്ജാതരുമായിരിക്കും. അക്കാലത്ത് ജില്ലയിൽ ഒരു പൊലീസ് സർജൻ വീതമാണുള്ളത്. ആറോ ഏഴോ മൃതദേഹങ്ങൾ ഒരു ദിവസം പോസ്റ്റ്മോർട്ടം ചെയ്യേണ്ടിവരും മിക്കപ്പോഴും. അന്നത്തെ ദിവസവും ജില്ലാ ആശുപത്രിയിൽ രണ്ട് പോസ്റ്റ്മോർട്ടങ്ങൾ ഉണ്ടായിരുന്നു. രാവിലെ ഏഴിന് തന്നെ അത് ആരംഭിച്ച് 9 മണിയോടെ നടപടികൾ പൂർത്തിയാക്കി. മൃതദേഹം കണ്ടെന്നറിയിച്ച പട്ടാമ്പിയിലേക്ക് പാലക്കാട് നിന്ന് 60 കിലോമീറ്ററിലധികം ദൂരമുണ്ട്. 11 മണിയോടടുത്താണ് പട്ടാമ്പിയിലെത്തുന്നത്. വേനൽക്കാലമാണ്. വെള്ളം വറ്റിത്തുടങ്ങിയതുകൊണ്ട് വെള്ളമെടുക്കാൻ പുഴയോരത്ത് ആളുകൾ കുഴികൾ ഉണ്ടാക്കിയിട്ടുണ്ട്. അതിൽ ഉറവ കൂടി വെള്ളം വന്നു നിറയും. താൽക്കാലിക കിണർ എന്നൊക്കെ വേണമെങ്കിൽ പറയാം. അങ്ങനെയുള്ള കുഴികളിൽ ഒന്നിലായിരുന്നു മൃതദേഹം. ദൂരക്കാഴ്ചയിൽ പൊട്ടിപ്പോയ ഒരു പാവയുടെ ഏതോ ഭാഗങ്ങളാണ് ആ കുഴിയിൽ കിടക്കുന്നതെന്നാണ് നാട്ടുകാർ ആദ്യം കരുതിയത്. പക്ഷേ, അതൊരു അഞ്ചു വയസ്സുകാരന്റെ മൃതദേഹമായിരുന്നു. ഒരു കാലും ഒരു കൈയും തലയും വേർപെട്ട മൃതദേഹം!

‘‘പട്ടാമ്പി പുഴയുടെ തീരത്ത് നാട്ടുകാരാണ് കണ്ടത്. അഴുകിത്തുടങ്ങിയ മൃതദേഹമാണ്. അവിടെ വരെ പോയി ചെയ്താൽ സഹായമായി.’’ 20 വർഷം മുൻപ്, 2004ലെ ഒരു ദിവസം ആരംഭിച്ചത് അന്നത്തെ പാലക്കാട് എസ്പിയുടെ ഇങ്ങനെയൊരു ഫോൺകോളിലായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുവരാൻ പറ്റാത്ത നിലയിലാണ് മൃതദേഹമെങ്കിൽ, സ്പോട്ടിൽ പോയി പോസ്റ്റ്മോർട്ടം ചെയ്യുന്ന പതിവുണ്ട്. ഇങ്ങനെ കണ്ടെത്തുന്ന മൃതദേഹങ്ങൾ പലതും അവകാശികളില്ലാത്ത അജ്ഞാതരുമായിരിക്കും. അക്കാലത്ത് ജില്ലയിൽ ഒരു പൊലീസ് സർജൻ വീതമാണുള്ളത്. ആറോ ഏഴോ മൃതദേഹങ്ങൾ ഒരു ദിവസം പോസ്റ്റ്മോർട്ടം ചെയ്യേണ്ടിവരും മിക്കപ്പോഴും.
അന്നത്തെ ദിവസവും ജില്ലാ ആശുപത്രിയിൽ രണ്ട് പോസ്റ്റ്മോർട്ടങ്ങൾ ഉണ്ടായിരുന്നു. രാവിലെ ഏഴിന് തന്നെ അത് ആരംഭിച്ച് 9 മണിയോടെ നടപടികൾ പൂർത്തിയാക്കി. മൃതദേഹം കണ്ടെന്നറിയിച്ച പട്ടാമ്പിയിലേക്ക് പാലക്കാട് നിന്ന് 60 കിലോമീറ്ററിലധികം ദൂരമുണ്ട്. 11 മണിയോടടുത്താണ് പട്ടാമ്പിയിലെത്തുന്നത്. വേനൽക്കാലമാണ്. വെള്ളം വറ്റിത്തുടങ്ങിയതുകൊണ്ട് വെള്ളമെടുക്കാൻ പുഴയോരത്ത് ആളുകൾ കുഴികൾ ഉണ്ടാക്കിയിട്ടുണ്ട്. അതിൽ ഉറവ കൂടി വെള്ളം വന്നു നിറയും. താൽക്കാലിക കിണർ എന്നൊക്കെ വേണമെങ്കിൽ പറയാം. അങ്ങനെയുള്ള കുഴികളിൽ ഒന്നിലായിരുന്നു മൃതദേഹം. ദൂരക്കാഴ്ചയിൽ പൊട്ടിപ്പോയ ഒരു പാവയുടെ ഏതോ ഭാഗങ്ങളാണ് ആ കുഴിയിൽ കിടക്കുന്നതെന്നാണ് നാട്ടുകാർ ആദ്യം കരുതിയത്. പക്ഷേ, അതൊരു അഞ്ചു വയസ്സുകാരന്റെ മൃതദേഹമായിരുന്നു. ഒരു കാലും ഒരു കൈയും തലയും വേർപെട്ട മൃതദേഹം!
∙ മരണം ആഭിചാരക്കൊലയോ?
രണ്ട് ദിവസത്തിനും അഞ്ച് ദിവസത്തിനും ഇടയിൽ പഴക്കമുണ്ടായിരുന്നു ആ ശരീരത്തിന്. ഒരു കൈയും കാലുമുള്ള ഉടൽ ചീർത്ത നിലയിൽ പൊങ്ങിക്കിടക്കുകയായിരുന്നു. കുഴിയുടെ താഴെനിന്നാണ് വേർപ്പെട്ട തലയും കൈയും കാലും കണ്ടെത്തിയതെന്നാണ് ഓർമ. ഒരു താൽക്കാലിക മറയുണ്ടാക്കി അവിടെ തന്നെയാണ് പോസ്റ്റ്മോർട്ടം നടന്നത്. കിട്ടിയ ശരീരഭാഗങ്ങൾ ഓരോന്നായി ചേർന്ന് പോസ്റ്റ്മോർട്ടത്തിന് അവനെ കിടത്തിയപ്പോഴാണ് ശ്രദ്ധിക്കുന്നത്; ശരീരത്തിൽ നിന്ന് വേർപെട്ടിരിക്കുന്നത് ഇടത് കൈയും വലത് കാലുമാണ്. കാലും കൈയും മുറിച്ചുമാറ്റിയിരിക്കുകയാണെന്ന് വ്യക്തം. വലത് കാലിന് മുകളിലേക്ക് വയറിന്റെ ഭാഗത്ത് നീളത്തിൽ മുറിവുണ്ട്. ആന്തരികാവയവങ്ങളിൽ പലതും കുട്ടിയുടെ ഉള്ളിലുണ്ടായിരുന്നില്ല. നീട്ടി വളര്‍ത്തിയ മുടിയും കുഴിയില്‍ നിന്നും കണ്ടെടുത്തിരുന്നു.
അന്ന് എന്റെ കൂടെ ഒരു സ്റ്റാഫ് ഉണ്ടായിരുന്നു; തമിഴ്നാട്ടിലെ ഉൾഗ്രാമത്തിൽ നിന്ന് വിവാഹം കഴിച്ചിരിക്കുന്ന മലയാളിയായ ബലവേന്ദ്രൻ. കുട്ടിയുടെ ശരീരം നോക്കി ബലവേന്ദ്രൻ പറഞ്ഞു ‘‘സാർ ഇത് ബലി, നരബലി.’’ പിന്നീട് ബലവേന്ദ്രൻ പറഞ്ഞത് പലതും വിശ്വസിക്കാവുന്നതിനും അപ്പുറമുള്ള കാര്യങ്ങളായിരുന്നു. തമിഴ്നാട്ടിലെ ഉൾഗ്രാമങ്ങളിൽ പലതിലും മധുരൈവീരന് ബലി കൊടുക്കുക എന്ന ആചാരമുണ്ടത്രേ. ‘മാറുകാൽ മാറുകൈ’ അറുത്തുമാറ്റുക എന്നതാണ് അതിന്റെ ഭാഗമായി ചെയ്യുന്നത് അതായത് വിപരീത ദിശയിലെ കാലും കൈയും അറുത്തുമാറ്റി കൊലപ്പെടുത്തുക.
ബലവേന്ദ്രൻ പറഞ്ഞ കാര്യങ്ങളുമായി ആ മൃതദേഹത്തിന് സാമ്യം ഉണ്ടായിരുന്നു. തല വേർപ്പെടുത്തിയാവാം കൊല നടന്നത്. അറുത്തുമാറ്റിയിരുന്നത് വിപരീത ദിശയിലെ കാലും കൈയും. മൃതദേഹം കണ്ടെത്തുമ്പോൾ കാലും കൈയും അഴുകിപോയതാവാം എന്നാണ് നാട്ടുകാർ കരുതിയിരുന്നത്. പക്ഷേ, നരബലി എന്ന വാക്കോടെ ഒരു അജ്ഞാത മൃതദേഹത്തിനു പിന്നിലെ അന്വേഷണം വളരെ വേഗം ഗൗരവ സ്വഭാവത്തിലേക്ക് വന്നു. അതിനിടെ മൃതദേഹം കണ്ടെത്തിയതിന് കുറച്ചുമാറി രക്തവും ചെറുനാരങ്ങയും എന്തൊക്കെയോ പൂജകൾ നടന്നതിന്റെ ലക്ഷണവും കണ്ടെത്തി. മരിച്ച അഞ്ചുവയസ്സുകാരന്റെ മുടി നീട്ടിവളർത്തിയിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായി.
നടന്നത് നരബലിയാണ് എന്ന അനുമാനത്തിൽ തന്നെയാണ് പൊലീസ് മുന്നോട്ടുപോയത്. തമിഴ്നാട്ടിൽ നിന്നോ മറ്റോ വന്ന് ആ പ്രദേശത്ത് തമ്പടിച്ചിരുന്ന കുറച്ച് നാടോടികളുണ്ടായിരുന്നു. അവരറിയാതെ ഈ കൃത്യം നടക്കില്ലെന്ന് പൊലീസ് കരുതി. പക്ഷേ, മൃതദേഹം നാട്ടുകാർ കണ്ടതിനൊപ്പം തന്നെ തങ്ങളുടെ കൂട്ടത്തിലൊരു കുട്ടിയെ കാണാനില്ലെന്ന് കാട്ടി നാടോടിസംഘത്തിൽപ്പെട്ടവർ പൊലീസിന് പരാതിയും നൽകിയിരുന്നു. കുട്ടി ആ സംഘത്തിൽപ്പെട്ടത് തന്നെയെന്ന് പൊലീസ് കണ്ടെത്തി. പക്ഷേ, നാടോടികളെ കുറച്ചുകാലം നിരീക്ഷിക്കുകയും തമിഴ്നാട്ടിൽ പൊലീസും മാധ്യമപ്രവർത്തകരും പല തവണ പോകുകയും ചെയ്തെങ്കിലും സംശയങ്ങളൊന്നും ഒരിക്കലും തെളിയിക്കാനായില്ല. പൊലീസ് മൃതദേഹം കണ്ടെത്തും മുൻപേ തെളിവുകൾ പലതും നശിപ്പിക്കപ്പെട്ടിരുന്നു.
∙ ആ മുഖം എങ്ങനെ മറക്കും?
പോസ്റ്റ്മോർട്ടം ചെയ്യുന്ന ഒരാളെ സംബന്ധിച്ച് അയാൾ പ്രാഥമികമായി ഉത്തരം നൽകാൻ ബാധ്യതപ്പെട്ടിരിക്കുന്നത് മരിച്ചയാളോടാണ്. മരിച്ചയാളുടെ നാവാണ് ഒരു ഫോറൻസിക് സർജൻ. അവർക്കെന്താണോ പറയാനുള്ളത്, അത് ലക്ഷണങ്ങളും സാധ്യതകളും നോക്കി ലോകത്തോട് പറയാൻ ചുമതലപ്പെട്ടിരിക്കുന്ന ആൾ. ഈ കേസിൽ, പൊലീസ് അന്വേഷണത്തിന് ഒരുത്തരം കണ്ടെത്താനായില്ലെങ്കിലും അന്ന് പോസ്റ്റ്മോർട്ടം ടേബിളിൽ കിടന്ന ആ കുഞ്ഞിന്റെ മുഖം മനസ്സിൽ നിന്ന് പോയില്ല, അവനെന്താണ് സംഭവിച്ചതെന്ന് അറിയണമെന്നുണ്ടായിരുന്നു. ബലവേന്ദ്രൻ പറഞ്ഞതുപോലെ ഒരു നരബലിയുടെ ഇരയായിരുന്നോ അവൻ?
മധുരൈവീരന് ബലി കൊടുക്കുന്നതിന്റെ രീതികൾ എന്താണ്, എങ്ങനെയാണ് അതിന് ആളെ തിരഞ്ഞെടുക്കുന്നത് എന്നൊക്കെ അറിയണമെന്നുണ്ടായിരുന്നു. ഒരു കൗതുകത്തിന്റെ പുറത്ത് മാത്രം തമിഴ്നാട്ടിൽ ബന്ധുക്കളുള്ള പരിചയക്കാർ വഴി അന്വേഷിച്ചു. പക്ഷേ, പ്രതീക്ഷിക്കാത്ത കുറേ വിവരങ്ങൾ നൽകിയത് മറ്റൊരാളാണ്. ജോലി കഴിഞ്ഞു മടങ്ങും വഴി മിക്കപ്പോഴും കോട്ടയുടെ പരിസരത്തുവച്ച് കാണുകയും സംസാരിക്കുകയും ചെയ്യാറുണ്ടായിരുന്ന പഴനി എന്ന ഭിക്ഷക്കാരൻ. തമിഴ്നാട്ടിലെ ഒരു കുഗ്രാമമായിരുന്നു അയാളുടെ സ്വദേശം. മധുരൈവീരന് ബലി നൽകുന്നതിനെപ്പറ്റി അയാൾ എന്നോട് പറഞ്ഞ കാര്യങ്ങളുടെ ആധികാരികത എത്രത്തോളമുണ്ട് എന്നറിയില്ല. പക്ഷേ, വെളിപ്പെടുത്തിയ വിവരങ്ങൾ പലതും നെഞ്ചുലയ്ക്കുന്നതായിരുന്നു.
തമിഴ്നാട്ടിൽ വളരെ പണ്ടുമുതലേ നടന്നിരുന്ന ഒരു ‘പരിഹാരക്രിയ’ ആയിരുന്നു ഈ ബലി. വലിയതെറ്റുകൾ ചെയ്തുപോയാൽ ദൈവകോപം ശമിപ്പിക്കാൻ മന്ത്രവാദികൾ നിർദേശിച്ചിരുന്ന പരിഹാരമാണ് മധുരൈവീരന് ബലി നൽകുക എന്നത്. തെറ്റു ചെയ്ത ആൾക്കു പകരം ബലി നൽകാൻ ഒരാളെ കണ്ടെത്തും. ആ അന്വേഷണം ചെന്നെത്തുക നാടോടി കൂട്ടങ്ങളിലാവും. സാമ്പത്തികമായി വളരെ പിന്നാക്കാവസ്ഥയിൽ കഴിയുന്ന ഈ നാടോടികളാവട്ടെ, മധുരൈവീരന് ബലി നൽകാൻ ഒരു കുട്ടിയെ സന്തോഷത്തോടെ വിട്ടുനൽകും. അങ്ങനെ ചെയ്താൽ കുടുംബത്തിന് ഐശ്വര്യം ഉണ്ടാകുമെന്നായിരുന്നു വിശ്വാസം.
ഈ നാടോടി സമൂഹത്തിനിടയിൽ, ആദ്യ കുട്ടിയെ മധുരൈവീരന് ബലി നൽകാമെന്ന് പലരും നേർച്ച നേരാറുണ്ടത്രേ. ആദ്യമുണ്ടാകുന്ന ആൺകുട്ടി. ആൺകുട്ടികളെ മാത്രമാണ് ബലി നൽകാറെന്നാണ് അയാൾ പറഞ്ഞത്. ഇങ്ങനെ ബലി നൽകാനായി നേർച്ച നേരുന്ന കുട്ടിയെ വളർത്തുന്നതിനും പ്രത്യേക രീതികളുണ്ട്. ഈ കുട്ടിയുടെ മുടി ഒരിക്കലും മുറിക്കാറില്ല, ജീവിക്കുന്ന കാലമത്രയും അവനോട് ഒന്നിനോടും ‘അരുത്’ എന്ന് ആരും പറയാറുമില്ല. മറ്റു കുട്ടികളോടും ഇക്കാര്യം ചട്ടംകെട്ടിയിട്ടുണ്ടാവും. അതായത് എല്ലാതരത്തിലും ആഗ്രഹങ്ങൾ നിറവേറ്റി ബലി നൽകപ്പെടാനായാണ് അവൻ വളരുന്നത്.
ഇങ്ങനെയൊരു കുട്ടിയെ എളുപ്പത്തിൽ ആർക്കും തിരിച്ചറിയാനാവും. അതിനുള്ള ഏറ്റവും വലിയ അടയാളമാണ് നീട്ടിയ മുടി. ‘പെരിയ തപ്പി’ന് പരിഹാരം തേടുമ്പോൾ അന്വേഷണം അനായാസം ഈ കുട്ടികളിലെത്തി നിൽക്കും. കുട്ടികളെ വിട്ടുനൽകാൻ ചിലപ്പോൾ പണവും വാങ്ങാറുണ്ടെന്ന് തമിഴ്നാട്ടിൽ അന്വേഷിച്ച ചില മാധ്യമപ്രവർത്തകർക്ക് വിവരം ലഭിച്ചിരുന്നു. കുട്ടിയെ തിരഞ്ഞെടുത്തുകഴിഞ്ഞാൽ പ്രത്യേക ദിവസം നോക്കി വലിയ പാട്ടും നൃത്തവും പൂജയും ഒക്കെ നടത്തിയശേഷമാണ് ബലിയെന്ന പേരിൽ ക്രൂരമായി കൊലപ്പെടുത്തുന്നത്. ഈ രക്തം പുറത്തുപോകാതെ ശേഖരിച്ച് പൂജ നടത്തുമെന്നൊക്കെ കഥകളുണ്ട്. അതിലൊക്കെ എത്രത്തോളം വാസ്തവമുണ്ടെന്നറിയില്ല.
ബലിയുടെ അവശിഷ്ടം മറവുചെയ്യുന്നതിനും രീതികളുണ്ട്. 12 അടി ആഴത്തിലോ മറ്റോ കുഴിയെടുത്ത് കരിങ്കല്ല് പാകി പല തട്ടുകളായാണത്രേ പൂജദ്രവ്യങ്ങളും ശരീരഭാഗങ്ങളും അടക്കം ചെയ്യുന്നത്. അതിനൊപ്പം ഒന്നുകൂടി തമിഴ്നാട്ടുകാരനായ ആ വ്യക്തി പറഞ്ഞൂ, കുഴിയുടെ മുകളിൽ സ്ഥാപിക്കുന്ന പലകയും കല്ലും അവർക്ക് തിരിച്ചറിയാനാകും. ഏതെങ്കിലും കാലത്ത് മറ്റെന്തെങ്കിലും നിർമാണപ്രവൃത്തികൾക്കായി മണ്ണ് നീക്കുമ്പോൾ ഈ പലക കണ്ടാൽ പിന്നീട് അവിടെ ഒന്നും ചെയ്യാറില്ല. അത് മധുരൈവീരന് ബലി നൽകിയ മണ്ണാണല്ലോ. ആധികാരികത ഉറപ്പുവരുത്താനാവില്ലെങ്കിലും ഞെട്ടിക്കുന്നതായിരുന്നു ഈ കഥകളെല്ലാം. കുട്ടിയുടെ ശരീരത്തിൽ വലതുകാലിന് മുകളിലേക്ക് ആഴത്തിൽ മുറിവുണ്ടാക്കിയിരുന്നു. അങ്ങനെ മുറിവുണ്ടാക്കി ആന്തരികാവയവങ്ങൾ പൂജ ചെയ്യാനെടുക്കുന്നതും ബലിയുടെ ഭാഗമാണെന്നായിരുന്നു കേട്ട കഥകൾ.
പട്ടാമ്പിയിൽ എന്താണ് നടന്നിരിക്കുക എന്നത് സംബന്ധിച്ച് ഒരുപാട് കഥകൾ അക്കാലത്തുണ്ടായി. ആർക്കുവേണ്ടിയാണ് ഈ കൊല നടന്നത്? ഇത് നരബലിയായിരുന്നുവെങ്കിൽ ഏത് തെറ്റിനുള്ള പരിഹാരമായിരുന്നു അത്? എന്ന രണ്ടു ചോദ്യങ്ങൾക്ക് ഉത്തരം തേടുന്ന ഊഹാപോഹങ്ങളായിരുന്നു അവയെല്ലാം. തമിഴ്നാട്ടിൽ നിന്ന് കേട്ട കഥകൾ അനുസരിച്ച്, എവിടെയാണോ ബലി നടക്കേണ്ടത് അവിടേക്കാണ് നാടോടികൾ വരുന്നത്. മാറു കാലും മാറു കൈയും വെട്ടിമാറ്റിയ മുടി നീട്ടി വളർത്തപ്പെട്ട കുട്ടിയായിരുന്നു അവൻ. സംശയിക്കാവുന്ന സമാനതകൾ പലതുമുണ്ട്. മൃതദേഹം മറവ് ചെയ്യാൻ ഏൽപ്പിച്ചവർ സൗകര്യത്തിനു വേണ്ടി കുഴിയിൽ തള്ളിയതാവാം എന്നായിരുന്നു നിഗമനം. പക്ഷേ കേസ് മുന്നോട്ടുപോയില്ല.
∙ പ്രേതത്തെ കണ്ടിട്ടുണ്ടോ?
ഒരിക്കൽ ഒരു ചടങ്ങിന് സംസാരിക്കാനായി വിളിച്ചു. ചെറിയ പ്രസംഗമൊക്കെ കഴിഞ്ഞ് പുറത്തേക്കു വരുമ്പോൾ ഒരു സ്ത്രീ എന്നോട് ചോദിച്ചു, ‘‘പ്രേതങ്ങൾ യഥാർഥത്തിൽ ഉണ്ടോ? സാർ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ?’’ ഞാൻ പറഞ്ഞു, ഉണ്ടെങ്കിൽ എവിടെവച്ചെങ്കിലും കാണേണ്ടതായിരുന്നു, ഇതുവരെ കണ്ടിട്ടില്ല എന്ന്. ശാസ്ത്രവും സാങ്കേതികവിദ്യയും വളരുകയും മൊബൈലിലെ ഫ്ലാഷ് ലൈറ്റും സിസിടിവി ക്യാമറകളും ഒക്കെ വ്യാപകമാകുകയും ചെയ്തപ്പോൾ ഇല്ലാതായ വിശ്വാസങ്ങൾ പലതുമുണ്ട്. ട്യൂബ്‌ലൈറ്റുകൾ വ്യാപകമായപ്പോൾ പാലക്കാടൻ കരിമ്പനകളിലുണ്ടായിരുന്ന യക്ഷികൾ പലരും അപ്രത്യക്ഷരായി. സിസിടിവി വന്നപ്പോൾ ഒടിയൻമാരും. ഭൗതികസാഹചര്യങ്ങളിലുണ്ടായ മാറ്റം നമ്മുടെ ജീവിതത്തിലും പ്രതിഫലിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അടുത്ത തലമുറയ്ക്ക് പ്രേതത്തെക്കുറിച്ചുള്ള ആശയം നമ്മുടേതായിരിക്കില്ല.
വർഷങ്ങൾക്കു മുൻപു നടന്ന സംഭവമാണ്. ജോലി സംബന്ധമായി നാടിനു പുറത്ത് കഴിഞ്ഞിരുന്ന ഒരാൾ. എത്രയൊക്കെ ശ്രമിച്ചിട്ടും ജീവിതത്തിൽ അഭിവൃദ്ധി ഉണ്ടാവുന്നില്ല. നാട്ടിൽ വന്ന് ജ്യോത്സ്യനെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞൂ, എല്ലാം ഒടിയന്റെ വിദ്യ കാരണമാണ്. ഒടിയൻ വന്ന് വീടിനു ചുറ്റും ഓരോന്നിട്ടിട്ടു പോകും. അതിൽ നിന്നാണ് ഈ പ്രശ്നങ്ങളൊക്കെ ഉണ്ടാവുന്നത്. ഇനി ഒടിയൻ വരാൻ സാധ്യതയുള്ള ദിവസവും ജ്യോത്സ്യൻ പറഞ്ഞു കൊടുത്തു. ആ രാത്രി ഒടിയനെ തുരത്താൻ വീടിനു പുറത്ത് അയാൾ തക്കം പാർത്തിരുന്നു. ബാത്ത് അറ്റാച്ച്ഡ് റൂമുകളൊന്നും അന്ന് വ്യാപകമല്ലല്ലോ. രാത്രി വീടിനു പുറത്തേക്ക് ശുചിമുറിയിൽ പോകാനിറങ്ങിയ മൂന്നുപേരെയാണ് ഒടിയൻ വേഷം മാറി വന്നതാണെന്നു കരുതി അയാൾ അവസാനിപ്പിച്ചത്. മരിച്ചത് അയാളുടെ അമ്മയും അച്ഛനും ഭാര്യയും. ആ മൂന്നു പോസ്റ്റ്മോർട്ടങ്ങളും ഞാനാണ് ചെയ്തത്.
∙ വിശ്വാസവും യുക്തിയും
മുൻപ് എഴുതിയിട്ടുള്ളതുപോലെ വിശ്വാസവും യുക്തിയും ഒരിക്കലും ചേർന്നു പോകില്ല. പക്ഷേ, എല്ലാ ജീവജാലങ്ങളിലും ഈശ്വരനെ കാണണമെന്നാണ് എല്ലാ മതങ്ങളും പറയുന്നത്. മറ്റൊരു മനുഷ്യന്റെയോ മറ്റൊരു ജീവിയുടെയോ ജീവനെടുത്താൽ സന്തോഷം കണ്ടെത്തുന്ന ഒരു ദൈവവും ഉണ്ടാകില്ല. അതുകൊണ്ടുതന്നെ കേട്ടതെല്ലാം കഥകൾ മാത്രമാവട്ടെ എന്ന് വിശ്വസിക്കാനാണ് എനിക്ക് താൽപര്യം. പുരാണങ്ങളിൽ പറയുന്ന ഒരു ബലിയെപ്പറ്റി രണ്ടാമൂഴത്തിൽ എംടി ആവർത്തിക്കുന്നുണ്ട്. മനുഷ്യരെയോ മൃഗങ്ങളെയോ വലിയ അളവിൽ ബലി നൽകുന്ന ആചാരത്തിനൊടുവിൽ ബലി നടത്തുന്ന രാജാവ് തന്നെ ബലിപുരുഷനായി മാറും. കാലങ്ങളായി മനുഷ്യന്റെയുള്ളിൽ അടിഞ്ഞുകൂടിക്കിടക്കുന്ന അന്ധവിശ്വാസത്തിന്റെ പ്രതിഫലനമാണിത്. ഒരു ദൈവവും ഭക്തി അത്തരത്തിലേക്ക് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നില്ല എന്നതാണ് യാഥാർഥ്യം.
മനുഷ്യരുടെ ജീവിതം എത്രത്തോളം ഉറപ്പില്ലാത്ത ഒന്നാണെന്നാണ് മോർച്ചറിയിൽ നിന്ന് പഠിച്ച ഏറ്റവും വലിയ പാഠം. പുരാണങ്ങളിൽ പറയുന്ന ഒരു കഥയുണ്ട്. പട്ടാഭിഷേകം കഴിഞ്ഞ് യുധിഷ്ഠിരൻ എല്ലാവർക്കും ദാനം കൊടുക്കുകയാണ്. ദാനത്തിന്റെ സമയം കഴിഞ്ഞ് സഭ പിരിയാറായപ്പോൾ കുറച്ചുപേർ ഓടിക്കിതച്ചു വന്നു. ഇന്നത്തെ ദാനം കഴിഞ്ഞല്ലോ.. നാളെ വരൂ എന്നായി യുധിഷ്ഠിരൻ. ഈ മറുപടി കേട്ട് സഭയിലുണ്ടായിരുന്ന ഭീമസേനൻ പൊട്ടിച്ചിരിച്ചു. എന്തിനാണ് ചിരിക്കുന്നതെന്ന ചോദ്യത്തിന് മറ്റൊരു ചോദ്യമായിരുന്നു മറുപടി. ‘‘അങ്ങ് പറയുന്നു നാളെ ദാനം കൊടുക്കാമെന്ന്. നാളെ ദാനം കൊടുക്കാൻ അങ്ങും വാങ്ങാൻ അവരും ഉണ്ടാകുമെന്ന് ഉറപ്പുണ്ടോ? പോട്ടെ, ഈ ഭൂമി തന്നെ ഉണ്ടാകുമെന്ന് ഉറപ്പുണ്ടോ?’’ഈ കഥ മോർച്ചറിയിൽ നിൽക്കുമ്പോൾ ഞാൻ പലപ്പോഴും ഓർക്കാറുണ്ട്. വൈകുന്നേരം എങ്ങനെയാണ് വീട്ടിലെത്തുക എന്നത് ആർക്കെങ്കിലും ഉറപ്പു നൽകാനാവുമോ? ഉറപ്പില്ലാത്ത ചെറിയ ജീവിതത്തിൽ, ആർക്കും ഉപദ്രവമുണ്ടാക്കാതെ ജീവിക്കുക എന്നതാണ് ഒരു മനുഷ്യന് ചെയ്യാവുന്ന എറ്റവും വലിയ കർമം.
(ലേഖകന്റെ അഭിപ്രായങ്ങൾ വ്യക്തിപരം)