ഓഫിസ് മുറിവരെ മോർച്ചറിയായ കാലം; ഊഴമിട്ട് ശീതീകരിച്ച മൃതദേഹങ്ങൾ; അഴുകിയ ശരീരം കണ്ടുപോലും കരഞ്ഞിട്ടില്ല, പക്ഷേ...
ഇടവേളയെടുക്കാനാവാതെ മൃതദേഹങ്ങൾ വന്നു നിറഞ്ഞ കാലം എന്ന് ഒറ്റവാചകത്തിൽ കോവിഡ്‌കാലത്തെ സംഗ്രഹിക്കാം. മോർച്ചറിയുടെ പ്രവർത്തനചര്യ തന്നെ മാറ്റിയെഴുതപ്പെട്ട സമയം. പക്ഷേ, ഈ പ്രതിസന്ധിയൊക്കെ ആരംഭിക്കും മുൻപ് ഒരു സംഭവമുണ്ടായി. കോവിഡിന്റെ ഇരുണ്ട കാലഘട്ടത്തിലെ പ്രയാണം തുടങ്ങിവച്ചത് ഒരർഥത്തിൽ ആ പ്രതിസന്ധിയോടെയായിരുന്നു. ഒരു വെള്ളിയാഴ്ച ദിവസം പതിവുപോലെ ആശുപത്രിയിൽ പോസ്റ്റ്മോർട്ടങ്ങൾ നടക്കുന്നു. എന്റെയൊപ്പം അജിത് കുമാറും ഉണ്ണികുമാരനും ഡ്യൂട്ടിയിലുണ്ട്. മോർച്ചറിയോട് അടുത്തൊരു കെട്ടിടത്തിലിരുന്നാണ് രണ്ടാളും ഉച്ചയൂണ് കഴിക്കുന്നതും വിശ്രമിക്കുന്നതും ഒക്കെ. കോവിഡിനെ വളരെ ഭീതിയോടെ കണുന്ന സമയമാണല്ലോ അത്. സുരക്ഷ ഉറപ്പുവരുത്താൻ മൂന്ന് മാസ്ക്കാണ് അന്ന് ഞാൻ ധരിക്കുക. അതിനൊപ്പം കർശനമായ സുരക്ഷാ മാനദണ്ഡങ്ങളെല്ലാം പാലിക്കുന്നുമുണ്ട്. പിറ്റേന്ന് പോസ്റ്റ്മോർട്ടം നടക്കുമ്പോ ഉണ്ണികുമാരൻ പറയുന്നു, ‘ചെറിയ ദേഹവേദന പോലെ തോന്നുന്നുണ്ട്’. അതിന്റെ പിറ്റേന്ന് രാവിലെ പനിക്കുന്നുണ്ടെന്ന് പറഞ്ഞ് അജിതും വിളിച്ചു. തിങ്കളാഴ്ച കോവിഡ് പരിശോധന ഫലം വന്നപ്പോൾ ഇരുവരും പോസിറ്റീവ്. പ്രൈമറി കോൺടാക്ട് ആയാൽപ്പോലും ആ സമയത്ത് ക്വാറന്റീൻ നിർബന്ധമാണ്. ആംബുലൻസ് വരുന്നു, നേരേ എഫ്എൽടിസിയിലേക്ക് കൊണ്ടുപോകുന്നു എന്നതായിരുന്നു അന്നത്തെ രീതി. അതിനു രണ്ട് ദിവസം മുൻപ് ആരോഗ്യപ്രവർത്തകർ പ്രൈമറി കോൺടാക്ട് ആയാൽ വീട്ടിൽ തന്നെ ക്വാറന്റീനിൽ കഴിയാമെന്ന സർക്കുലർ ഇറങ്ങിയിരുന്നു. ഞാൻ ഉടൻ തന്നെ വീട്ടിലേക്ക് മടങ്ങി, ക്വാറന്റീനിൽ പോയി. മോർച്ചറിയിൽ അണുനശീകരണം നടത്താനുള്ള ഏർപ്പാട് ചെയ്തു. രണ്ടാഴ്ചയിലേക്ക് മോർച്ചറിയിൽ പുതിയ ജീവനക്കാരെ ഏർപ്പെടുത്തണമെന്ന് ആർഎംഒയെ അറിയിച്ചു. ക്വാറന്റീൻ തുടങ്ങി രണ്ടാം ദിനം രാവിലെ എനിക്ക് ഒരു ഫോൺ വരുന്നു; ‘‘സാർ, ഒരു പ്രശ്നമുണ്ട്.

ഇടവേളയെടുക്കാനാവാതെ മൃതദേഹങ്ങൾ വന്നു നിറഞ്ഞ കാലം എന്ന് ഒറ്റവാചകത്തിൽ കോവിഡ്‌കാലത്തെ സംഗ്രഹിക്കാം. മോർച്ചറിയുടെ പ്രവർത്തനചര്യ തന്നെ മാറ്റിയെഴുതപ്പെട്ട സമയം. പക്ഷേ, ഈ പ്രതിസന്ധിയൊക്കെ ആരംഭിക്കും മുൻപ് ഒരു സംഭവമുണ്ടായി. കോവിഡിന്റെ ഇരുണ്ട കാലഘട്ടത്തിലെ പ്രയാണം തുടങ്ങിവച്ചത് ഒരർഥത്തിൽ ആ പ്രതിസന്ധിയോടെയായിരുന്നു. ഒരു വെള്ളിയാഴ്ച ദിവസം പതിവുപോലെ ആശുപത്രിയിൽ പോസ്റ്റ്മോർട്ടങ്ങൾ നടക്കുന്നു. എന്റെയൊപ്പം അജിത് കുമാറും ഉണ്ണികുമാരനും ഡ്യൂട്ടിയിലുണ്ട്. മോർച്ചറിയോട് അടുത്തൊരു കെട്ടിടത്തിലിരുന്നാണ് രണ്ടാളും ഉച്ചയൂണ് കഴിക്കുന്നതും വിശ്രമിക്കുന്നതും ഒക്കെ. കോവിഡിനെ വളരെ ഭീതിയോടെ കണുന്ന സമയമാണല്ലോ അത്. സുരക്ഷ ഉറപ്പുവരുത്താൻ മൂന്ന് മാസ്ക്കാണ് അന്ന് ഞാൻ ധരിക്കുക. അതിനൊപ്പം കർശനമായ സുരക്ഷാ മാനദണ്ഡങ്ങളെല്ലാം പാലിക്കുന്നുമുണ്ട്.
പിറ്റേന്ന് പോസ്റ്റ്മോർട്ടം നടക്കുമ്പോ ഉണ്ണികുമാരൻ പറയുന്നു, ‘ചെറിയ ദേഹവേദന പോലെ തോന്നുന്നുണ്ട്’. അതിന്റെ പിറ്റേന്ന് രാവിലെ പനിക്കുന്നുണ്ടെന്ന് പറഞ്ഞ് അജിതും വിളിച്ചു. തിങ്കളാഴ്ച കോവിഡ് പരിശോധന ഫലം വന്നപ്പോൾ ഇരുവരും പോസിറ്റീവ്. പ്രൈമറി കോൺടാക്ട് ആയാൽപ്പോലും ആ സമയത്ത് ക്വാറന്റീൻ നിർബന്ധമാണ്. ആംബുലൻസ് വരുന്നു, നേരേ എഫ്എൽടിസിയിലേക്ക് കൊണ്ടുപോകുന്നു എന്നതായിരുന്നു അന്നത്തെ രീതി. അതിനു രണ്ട് ദിവസം മുൻപ് ആരോഗ്യപ്രവർത്തകർ പ്രൈമറി കോൺടാക്ട് ആയാൽ വീട്ടിൽ തന്നെ ക്വാറന്റീനിൽ കഴിയാമെന്ന സർക്കുലർ ഇറങ്ങിയിരുന്നു. ഞാൻ ഉടൻ തന്നെ വീട്ടിലേക്ക് മടങ്ങി, ക്വാറന്റീനിൽ പോയി. മോർച്ചറിയിൽ അണുനശീകരണം നടത്താനുള്ള ഏർപ്പാട് ചെയ്തു. രണ്ടാഴ്ചയിലേക്ക് മോർച്ചറിയിൽ പുതിയ ജീവനക്കാരെ ഏർപ്പെടുത്തണമെന്ന് ആർഎംഒയെ അറിയിച്ചു. ക്വാറന്റീൻ തുടങ്ങി രണ്ടാം ദിനം രാവിലെ എനിക്ക് ഒരു ഫോൺ വരുന്നു; ‘‘സാർ, ഒരു പ്രശ്നമുണ്ട്. അട്ടപ്പാടിയിൽ നിന്ന് പോലീസ് ഇൻക്വസ്റ്റ് ചെയ്ത് അയച്ച മൃതദേഹം, മറ്റൊരു വീട്ടുകാർക്ക് മാറി നൽകി.’’
രാത്രി ഏഴുമണി സമയത്തോ ആയിരുന്നു അവർ മൃതദേഹം എടുക്കാൻ വന്നത്. മോർച്ചറിയിലെ ജീവനക്കാർക്കും വേണ്ടത്ര പരിചയമില്ലാത്തതുകൊണ്ട് ബന്ധുക്കൾ തിരിച്ചറിഞ്ഞതായി പറഞ്ഞ മൃതദേഹം വിട്ടുനൽകുന്നതിൽ വീഴ്ചയുണ്ടായി. പിറ്റേന്ന് പൊലീസ് അട്ടപ്പാടിയിൽ നിന്ന് പോസ്റ്റ്മോർട്ടത്തിനായി വരുമ്പോഴാണ് സംഭവം പുറത്തറിയുന്നത്. അത് വലിയ വാർത്തയും വിവാദവുമായി. അത് ഡ്യൂട്ടിയിലുണ്ടായിരുന്നവർക്കെതിരെ ശിക്ഷാനടപടികൾ എടുക്കുന്ന സാഹചര്യമൊക്കെ വന്നു. അത്രയും കാലത്തെ സർവീസിനിടയിൽ മോർച്ചറിയുമായി ബന്ധപ്പെട്ട് ആദ്യമായിരുന്നു അത്തരമൊരനുഭവം. അങ്ങനെയൊരു കഷ്ടപ്പാടോടെയായിരുന്നു തുടക്കം, കോവിഡ് ആദ്യം കയറി ആക്രമിച്ചത് മോർച്ചറിയെയായിരുന്നു എന്ന് പറയാം.
∙ ശീതികരിക്കാൻ ഊഴം കാക്കുന്ന മൃതദേഹങ്ങൾ
ഒരു പൊലീസ് സർജൻ എന്ന നിലയ്ക്ക് രണ്ടരപതിറ്റാണ്ട് നീണ്ട സർവീസിനിടയിലെ ഏറ്റവും ബുദ്ധിമുട്ടേറിയ സമയം കോവിഡ് കാലഘട്ടമായിരുന്നു. കോവിഡ് ചികിത്സയെപ്പറ്റിയും പ്രതിരോധത്തെപ്പറ്റിയുമൊക്കെ ഒരുപാട് ചർച്ചകൾ നടന്നിട്ടുണ്ടെങ്കിലും മോർച്ചറിയുടെ പ്രവർത്തനത്തെ അത് എങ്ങനെയാണ് ബാധിച്ചതെന്ന് ഇപ്പോഴും അധികം വെളിപ്പെട്ടിട്ടില്ല. മറ്റു പലതിനുമെന്നപ്പോലെ മൃതദേഹങ്ങളുടെ കാര്യത്തിലും കർശനമായ പ്രോട്ടോക്കോൾ ഉണ്ടായിരുന്നു. ഒരാൾ മരിച്ചത് എങ്ങനെയുമാവട്ടെ, കോവിഡ് ബാധയുണ്ടായിരുന്നോ എന്ന് സ്ഥിരീകരിച്ച ശേഷമാണ് മൃതദേഹം വിട്ടുനൽകിയിരുന്നത്. അസ്വാഭാവിക മരണങ്ങളുടെ കാര്യത്തിൽ, മരണകാരണം വ്യക്തമാകാത്ത സാഹചര്യങ്ങളിലും കോവിഡ് ബാധയുണ്ടെന്ന് കണ്ടെത്തിയാൽ പോസ്റ്റ്മോർട്ടം ചെയ്യുന്നതിനും കൃത്യമായ മാനദണ്ഡങ്ങളുണ്ട്. മൃതദേഹങ്ങൾ സംസ്കരിച്ചിരുന്നതും കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് മാത്രമാണ്.
അന്ന് ജില്ലയിലെ മോർച്ചറിയുള്ള ഒരേയൊരു കോവിഡ് ആശുപത്രി എന്ന നിലയിൽ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കണക്കില്ലാതെ എത്തിയ മൃതദേഹങ്ങൾ സൂക്ഷിച്ചിരുന്നത് ഇന്നും കണ്ണിൽ നിന്ന് മായാത്ത ഓർമയാണ്. മൃതദേഹത്തിൽ നിന്ന് സാംപിൾ എടുത്ത് ആർടിപിസിആർ പരിശോധനയ്ക്ക് അയച്ച് റിസൽട്ട് കിട്ടിയശേഷമാണ് മൃതദേഹങ്ങൾ വിട്ടുകൊടുക്കാനാവുക. കോവിഡ് ടെസ്റ്റ് ചെയ്യാൻ ആവശ്യത്തിന് സെന്ററുകൾ അക്കാലത്ത് ഉണ്ടായിരുന്നില്ല. ജില്ലയിൽ ഒരു ടെസ്റ്റിങ് സെന്റർ പോലും ഇല്ല എന്നത് പാലക്കാടിനെ സംബന്ധിച്ച് വലിയ വെല്ലുവിളി ആയിരുന്നു. സ്രവം എടുത്ത് തൃശൂർക്കോ ആലപ്പുഴയ്ക്കോ അയക്കണം. ഫലം വരാൻ നാലോ അഞ്ചോ ദിവസം എടുത്തേക്കാം. മോർച്ചറിയിൽ ദിവസേന മൃതദേഹങ്ങൾ വന്ന് നിറയുന്നുണ്ടെങ്കിലും അതിനനുസരിച്ച് പുറത്തേക്കുള്ള ഒഴുക്ക് ഉണ്ടായിരുന്നില്ല.
എട്ട് മൃതദേഹങ്ങൾ സൂക്ഷിക്കാനുള്ള സ്ഥലമാണ് മോർച്ചറിയിലുണ്ടായിരുന്നത്. കോവിഡ് മരണങ്ങൾ, അസ്വാഭാവിക മരണങ്ങൾ എന്നിങ്ങനെ പല വിഭാഗത്തിൽപ്പെട്ട മൃതദേഹങ്ങൾ നാലഞ്ചു ദിവസം സൂക്ഷിച്ചേ മതിയാവൂ എന്നു വന്നതോടെ മോർച്ചറിയുടെ പ്രവർത്തനം തന്നെ താളം തെറ്റി. ഈ മൃതദേഹങ്ങൾ എവിടെ സൂക്ഷിക്കും? പ്രിയപ്പെട്ടവരുടെ മൃതദേഹത്തിനായി കാത്തിരിക്കുന്നവരോട് എന്തു സമാധാനമാണ് പറയുക? ഒടുവിൽ കണ്ടെത്തിയ വഴി പരമാവധി മൊബൈൽ മോർച്ചറികൾ വാടകയ്ക്ക് എടുക്കുക എന്നതായിരുന്നു. പറ്റാവുന്ന മൃതദേഹങ്ങൾ അതിൽ സൂക്ഷിച്ചു. അക്കാലത്ത് മൃതദേഹങ്ങൾക്ക് മോർച്ചറിയുടെ അതിർവരമ്പ് ഉണ്ടായിരുന്നില്ല. പ്ലഗ് പോയിന്റ് കുത്താനുള്ള സൗകര്യം നോക്കി, എന്റെ ഓഫിസ് മുറിയിൽ വരെ മൃതദേഹങ്ങൾ സൂക്ഷിച്ചിട്ടുണ്ട്!
മൊബൈൽ മോർച്ചറി പ്രവർത്തിപ്പിക്കാനുള്ള പ്ലഗ് പോയിന്റുകളുടെ ആവശ്യം കൂടിയപ്പോൾ എക്സ്റ്റൻഷൻ കോഡുകൾ വാങ്ങി. മോർച്ചറി കടന്നും നിരനിരയായി, ബന്ധുക്കളെ കാത്തിരിക്കുന്ന മൃതദേഹങ്ങൾ കോവിഡിന്റെ ഏറ്റവും ദയനീയമായ കാഴ്ചയായിരുന്നു. ഒരു ഘട്ടം കൂടി കഴിഞ്ഞപ്പോൾ സ്ഥിതി ഇതിലും വഷളായി.
മൊബൈൽ മോർച്ചറികൾക്ക് താങ്ങാവുന്നതിനുമപ്പുറം മൃതദേഹങ്ങൾ എത്തിയപ്പോൾ മൃതദേഹങ്ങൾ അഴുകാതെ സൂക്ഷിക്കാൻ ഒരു വഴിയേ ഉണ്ടായിരുന്നുള്ളൂ; 12 മണിക്കൂർ ഒരു മൃതദേഹം ഫ്രീസ് ചെയ്യുക. പിന്നീട് കുറച്ച് മണിക്കൂറുകൾ അതെടുത്ത് പുറത്ത് വയ്ക്കുക. ആ സമയം മറ്റൊരു മൃതദേഹത്തിനാവും ശീതികരിക്കപ്പെടാനുള്ള ഊഴം. വിട്ടും കൊടുക്കും വരെ കേടില്ലാതെ മൃതദേഹങ്ങൾ സൂക്ഷിക്കുക എന്നത് വലിയ വെല്ലുവിളി ആയിരുന്നു.
∙ രാവെളുക്കുവോളം പ്രവർത്തിച്ച മോർച്ചറി
ആ സമയത്ത് മിക്കപ്പോഴും പുലർച്ചെ രണ്ടരയ്ക്കോ മൂന്നിനോ ഒക്കെയാണ് വീട്ടിലെത്തുക. വരുന്നു, ഭക്ഷണം കഴിച്ച് ഒരു മുറിയിലേക്ക് മാറുന്നു, രാവിലെ വീണ്ടും നേരത്തേ എഴുന്നേറ്റ് പോകുന്നു എന്നതായിരുന്നു ദിനചര്യ. വീട്ടുകാരോട് പോലും വലിയ സമ്പർക്കം പുലർത്തിയിരുന്നില്ല. റിസൽട്ട് വന്ന് നെഗറ്റീവ് ആണെങ്കിൽ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു കൊടുക്കാം. പോസിറ്റീവ് ആയാലും നെഗറ്റീവ് ആയാലും മരണകാരണം വ്യക്തമാകാത്ത കേസുകളിലും അസ്വാഭാവിക മരണങ്ങളിലും പോസ്റ്റ്മോർട്ടം ചെയ്യണമല്ലോ. പിറ്റേന്നത്തേക്ക് അത് നീട്ടിവയ്ക്കാൻ ഒരു കാരണവശാലും കഴിയില്ലായിരുന്നു അന്ന്.
വൈകുന്നേരം 5 മണി മുതലാണ് സാധാരണഗതിയിൽ ആർടിപിസിആർ റിസൽട്ട് കിട്ടുക. ഉടൻ തന്നെ പൊലീസിനെ വിളിച്ചുവരുത്തി ബാക്കി നടപടികൾ ആരംഭിക്കും. ഇന്ന് മൃതദേഹങ്ങൾ ഒഴിഞ്ഞാലേ നാളെ വരുന്നത് സൂക്ഷിക്കാനാവൂ എന്ന സാഹചര്യം നേരിട്ട ദിവസങ്ങളുണ്ട്. 24 മണിക്കൂറും പോസ്റ്റ്മോർട്ടം നടത്താം എന്ന ഹൈക്കോടതി വിധിക്കും മുന്നേ പാലക്കാട് ജില്ലാ ആശുപത്രിയിൽ രാത്രി രണ്ടര വരെയൊക്കെ പോസ്റ്റ്മോർട്ടം നടന്നിരുന്നു; നിവൃത്തികേട് മാത്രമായിരുന്നു അന്നത്തെ പ്രേരണ. തകഴിയുടെ ‘വെള്ളപ്പൊക്കത്തിൽ’ എന്ന കഥ ആ സമയത്ത് പലപ്പോഴും മനസ്സിൽ വന്നിട്ടുണ്ട്. എങ്ങനെയെങ്കിലും രക്ഷപ്പെടാനും ജീവിച്ചിരിക്കാനുള്ള തീവ്രമായ ശ്രമങ്ങൾ, അതിൽ പരാജയപ്പെട്ടവരുടെ വേദനകൾ. കോവിഡ് കാലത്ത് മോർച്ചറിയിൽ കാണേണ്ടി വന്നത്രയും ഭീകരത മറ്റെവിടെയും ഉണ്ടായിട്ടുണ്ടാവില്ല.
∙ ജാലക മോർച്ചറിയുടെ തുടക്കം
സാധാരണയായി മരണം നടന്ന് അധികം വൈകാതെ മൃതദേഹം മോർച്ചറിയിലെത്തിയിട്ടുണ്ടാവും. മരിച്ചയാളുടെ വേണ്ടപ്പെട്ടവർ വിവരമറിഞ്ഞ് എത്തുമ്പോഴേക്കും വൈകും. മരണകാരണം വ്യക്തമല്ലെങ്കിൽ പൊലീസിന്റെ സാന്നിധ്യത്തിൽ മാത്രമേ പിന്നീട് ആ മൃതദേഹം തുറന്നു കാണിക്കാനാവൂ. നടപടികൾ പൂർത്തിയാക്കി മൃതദേഹം നൽകുമ്പോൾ ഒരു ദിവസം കഴിഞ്ഞേക്കും. ഒരുനോക്ക് കാണണമെന്നു കരുതി എത്തിയവർ വിഷമം പിടിച്ച മുഖവുമായി നമ്മൾ ജോലി കഴിഞ്ഞ് മടങ്ങുമ്പോഴും മോർച്ചറിയുടെ വാതിൽക്കൽ നിൽക്കുന്നുണ്ടാകും. 8 മണി വരെ കാത്തിരുന്നിട്ടും പലരെയും കൊണ്ട് പറയിച്ചിട്ടും മൃതദേഹം കാണാനായില്ല എന്ന് പലരും പരിഭവം പറഞ്ഞിട്ടുണ്ട്. ഈ സങ്കടത്തിന് പരിഹാരം കാണാനാണ് 2014ൽ പാലക്കാട് ജില്ലാ ആശുപത്രിയിൽ ‘ജാലകമോർച്ചറി’ സംവിധാനം ആരംഭിക്കുന്നത്.
മോർച്ചറിക്ക് പുറത്തുനിന്ന് നോക്കിയാൽ മൃതദേഹങ്ങൾ കാണാനാകുന്ന തരത്തിൽ ഗ്ലാസ് ഡോറുകൾ സജ്ജീകരിച്ച മുറിയാണ് ജാലക മോർച്ചറിയായി തയാറാക്കിയത്. ബന്ധുക്കൾക്ക് വാതിലിനു നടുവിൽ സജ്ജീകരിച്ചിരിക്കുന്ന ചില്ലുജാലകത്തിലൂടെ മൃതദേഹം കണ്ട് മടങ്ങാം. താൽക്കാലിക സംവിധാനം എന്ന നിലയ്ക്ക് ഫ്രീസർ യൂണിറ്റിനു പകരം രണ്ട് എയർകണ്ടീഷനറുകൾ കൊണ്ടാണ് ജാലക മോർച്ചറിയിൽ തണുപ്പ് നിലനിർത്തിയിരുന്നത്. ചെറിയ പരിഷ്കാരത്തിലൂടെ ഒരുപാട് പേരുടെ സങ്കടം മാറ്റിയ നടപടിയായിരുന്നു അത്.
∙ രണ്ടാം ഘട്ടത്തിന് സജ്ജമായി ജാലക മോർച്ചറി
ആദ്യഘട്ടത്തിൽ ഉണ്ടായിരുന്ന എട്ട് ഫ്രീസർ യൂണിറ്റുകൾ മതിയാകില്ലെന്ന തിരിച്ചറിവാണ് ജാലക മോർച്ചറിയെ ഫ്രീസർ സംവിധാനത്തിലേക്ക് മാറ്റാം എന്ന തീരുമാനത്തിലേക്ക് എത്തിച്ചത്. എന്നാൽ ഫ്രീസർ ടെംപറേച്ചറിലേക്ക് മാറ്റിയാൽ ഈർപ്പം വന്നുമൂടി ചില്ലുജാലകത്തിലൂടെ ഒന്നും കാണാൻ കഴിയാതാവും. എകദേശം 12–14 ഡിഗ്രിയിൽ ഈ മുറി ശീതികരിച്ച് സൂക്ഷിച്ചാൽ ആ തണുപ്പിൽ മൃതദേഹങ്ങൾ രണ്ടു ദിവസം വരെ കേടുപാടു കൂടാതെ സൂക്ഷിക്കാം. ചില്ലുജാലകത്തിൽ ഈർപ്പം കൊണ്ട് മൂടുകയുമില്ല. കോവിഡിന്റെ ഒന്നാം തരംഗത്തിൽ ഈ താൽക്കാലിക സംവിധാനവും പ്രയോജനപ്പെടുത്തിയിട്ടുണ്ട്.
ഇങ്ങനെ ഫ്രീസർ സംവിധാനത്തോടെ ഒരുക്കുന്ന ജാലകമോർച്ചറിയിൽ മുപ്പതോളം മൃതദേഹങ്ങൾ വരെ സൂക്ഷിക്കാനും കഴിയും. ഇതുമായി ബന്ധപ്പെട്ട് ഒരു പ്രപ്പോസൽ ഞാൻ ജില്ലാ പഞ്ചായത്തിന് നൽകി. ജില്ലാ പഞ്ചായത്ത് വളരെ അടിയന്തിരമായി അതിൽ ഇടപെട്ടു. കോയമ്പത്തൂർ ഉള്ള ഒരു ഏജൻസിക്കാണ് അതിന്റെ കരാർ ലഭിച്ചത്. അതിർത്തി കടന്നെത്താൻ ഓരോ തവണയും ടെക്നീഷ്യന്മാർക്ക് പാസ് എടുത്തുകൊടുക്കേണ്ടി വന്നത് മാത്രമായിരുന്നു നിർമാണ ഘട്ടത്തിലെ ഒരേയൊരു ബുദ്ധിമുട്ട്. രണ്ടാം കോവിഡ് തരംഗം വരുമ്പോഴേക്കും രണ്ട് ഫ്രീസർ യൂണിറ്റുകളുമായി മുപ്പത്തെട്ടോളം മൃതദേഹങ്ങൾ സൂക്ഷിക്കാവുന്ന തരത്തിൽ പാലക്കാട് ജില്ലാ ആശുപത്രി സജ്ജമായിരുന്നു. അപ്പോഴേക്കും ജില്ലയിലും ടെസ്റ്റിങ് സെന്റെറുകൾ വന്നിരുന്നതുകൊണ്ട് മൃതദേഹം വിട്ടുകൊടുക്കലിനുള്ള കാലാവധി രണ്ടോ മൂന്നോ ദിവസമായി ചുരുങ്ങി.
∙ അവസാനമായി കാണാൻ പോലുമാകാതെ
രണ്ടാമത്തെ കോവിഡ് തരംഗം ആദ്യത്തേതിനേക്കാൾ ഭയാനകമായിരുന്നു. അത്രവേഗമാണ് കോവിഡ് പടർന്നുപിടിച്ചുകൊണ്ടിരുന്നത്. കുടുംബത്തിലെല്ലാവർക്കും പനി വരിക, പെട്ടെന്നൊരാൾക്ക് ഗുരുതരമായി മരണപ്പെടുക എന്നതായിരുന്നു അവസ്ഥ. താരതമ്യേന പ്രായം കുറഞ്ഞവരുടെ ജീവനെടുത്തതും രണ്ടാം തരംഗമാണ്. എന്റെ ബന്ധുക്കളിൽ ഏഴുപേർ പേർ കോവിഡ് വന്ന് മരണപ്പെട്ടിരുന്നു. എല്ലാവർക്കുമുണ്ടായിരുന്ന വലിയൊരു വിഷമം എന്നത്, ആശുപത്രിയിൽ വച്ച് മരിച്ചവരെ വീട്ടിലുള്ളവർക്ക് അവസാനമായി കാണാനൊരു അവസരം കിട്ടിയില്ല. അവരും ക്വാറന്റീനിൽ ആയിരിക്കുമല്ലോ. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചാണ് ശവസംസ്കാരച്ചടങ്ങുകൾ എന്നതുകൊണ്ട് കർമം ചെയ്യാൻ കഴിയാതെ പോയതും പലരുടെയും മനസ്സിൽ വലിയ വിങ്ങൽ ആയിരുന്നു.
രണ്ടാമത്തെ തരംഗത്തിൽ ആശുപത്രിയിൽ എത്തുന്ന മൃതദേഹങ്ങൾ മിക്കതും പോസീറ്റിവ് ആയിരുന്നു. പ്രതീക്ഷിക്കാത്ത രീതിയിലേക്ക് മരണസംഖ്യ ഉയർന്നു. ദിവസം ശരാശരി 30ൽ അധികം മൃതദേഹങ്ങളാണ് ബന്ധുക്കൾക്ക് വിട്ടുനൽകിയിരുന്നത്. 38 മൃതദേഹങ്ങൾ വരെ നൽകേണ്ടി വന്ന ദിവസങ്ങളുണ്ട്. കാരണം, പാലക്കാട് മോർച്ചറി സൗകര്യമുള്ള ഒരൊറ്റ കോവിഡ് ആശുപത്രിയേ അപ്പോഴും ഉണ്ടായിരുന്നുള്ളൂ. കോവിഡിന്റെ തുടക്കത്തിൽ മൃതദേഹം മാറിപ്പോയ അനുഭവം ഉള്ളതുകൊണ്ട്, മൃതദേഹം വിട്ടുനൽകുന്നതിന് ഒരു പ്രോട്ടോക്കോളും രൂപീകരിച്ചിരുന്നു പിന്നീട്. ബോഡി തിരിച്ചറിഞ്ഞുവെന്നതിന് ബന്ധുക്കളിൽ നിന്ന് സാക്ഷ്യപത്രം എഴുതിവാങ്ങിയശേഷമാണ് ബോഡി റിലീസ് ചെയ്യുക. റിലീസിങ് ലെറ്ററുമായി വരുമ്പോൾ മോർച്ചറിയിൽ നിന്ന് മൃതദേഹം വിട്ടുനൽകും. മോർച്ചറിയുടെ മുറ്റത്ത് ഒരു മൂലയ്ക്ക് പിപിഇ കിറ്റ് ഈ നടപടികൾക്കായി ഇരുന്നാൽ വൈകുന്നേരം വരെ അതേ ഇരിപ്പ് തുടരേണ്ടി വരും പലപ്പോഴും.
കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് സംസ്കരിക്കാൻ വിട്ടുകൊടുക്കുന്ന മൃതദേഹങ്ങൾ അവസാനമായി ഒന്നു കാണണമെന്ന് ബന്ധുക്കളിൽ പലർക്കും ആഗ്രഹമുണ്ടായിരിക്കും. വീട്ടിൽ മുതിർന്നവരും കുട്ടികളുമുണ്ടെന്ന കാരണത്താൽ മൃതദേഹം കാണേണ്ട എന്ന് പറഞ്ഞവരുമുണ്ട്. പക്ഷേ, കാണണമെന്ന് ആഗ്രഹിച്ച എല്ലാവർക്കും മോർച്ചറിയുടെ തുറസ്സായ മുറ്റത്ത് ഒരു 10 മിനിറ്റ് നേരം സുരക്ഷാനടപടികളെല്ലാം പാലിച്ച് മൃതദേഹം കാണാനുള്ള സൗകര്യം പാലക്കാട് ജില്ലാ ആശുപത്രിയിൽ ചെയ്ത് കൊടുത്തിട്ടുണ്ട്. പലർക്കും മനസ്സിന് ഒരു സമാധാനം കിട്ടാൻ അത് കാരണമായിട്ടുണ്ട്.
എന്റെ റിട്ടയർമെന്റുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങിൽ നടത്തിയ പ്രസംഗത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഒരനുഭവം പങ്കുവച്ചിരുന്നു. മറ്റേതോ ജില്ലയിൽ നിന്ന് പാലക്കാട്ടേക്ക് സ്ഥലം മാറി വന്ന ഉദ്യോഗസ്ഥനാണ്. അദ്ദേഹത്തിന്റെയൊരു സഹോദരൻ കോവിഡ് വന്ന് മരിച്ചു. മൃതദേഹം എപ്പോൾ കിട്ടുമെന്നോ കാണാൻ കഴിയുമോയെന്നോ ഉറപ്പില്ലാത്ത അവസ്ഥയിൽ അദ്ദേഹം ആകെ വിഷമത്തിലായിരുന്നു. മറ്റു പൊലീസുകാർ പറഞ്ഞിട്ടാണ് എന്നെ വിളിക്കുന്നത്. റിപ്പോർട്ട് വേഗം വരാനുള്ള ഏർപ്പാടുകൾ ചെയ്ത് പരമാവധി വേഗത്തിൽ മൃതദേഹം വിട്ടുനൽകി. മൃതദേഹം ബന്ധുക്കൾക്ക് കാണാനുള്ള സൗകര്യം ഒരുക്കുകയും ചെയ്തു. കാണാൻ പോലും കഴിയില്ലെന്ന് കരുതിയ സാഹചര്യത്തിലാണ് അതുണ്ടായത്. നന്ദി പറയാൻ വേണ്ടി മാത്രം ആ ചടങ്ങിനെത്തിയ ഉദ്യോഗസ്ഥൻ ഇത് പറഞ്ഞത് കരഞ്ഞുകൊണ്ടായിരുന്നു. ഒരാളുടെ മനസ്സിന് വേദന കുറയ്ക്കാനാവുന്ന ഒരു കാര്യം ചെയ്തല്ലോ എന്നതിൽ ചാരിതാർഥ്യം തോന്നി.
∙ നിസ്സഹായരായിപ്പോകുന്ന മനുഷ്യർ
മനുഷ്യൻ ഏറ്റവും നിസ്സഹായനായിപ്പോകുന്ന അവസ്ഥയ്ക്കാണ് കോവിഡ് കാലത്തുടനീളം സാക്ഷിയാകേണ്ടി. ദിവസവും 30ൽ അധികം ശരീരങ്ങൾ കെട്ടിപ്പൊതിഞ്ഞ് കൊടുക്കേണ്ട സാഹചര്യം, മരണപ്പെട്ട ആളുകളുടെ സങ്കടം, കരച്ചിൽ. ഏറ്റവും പ്രിയപ്പെട്ട ഒരാളെയാവാം നഷ്ടപ്പെട്ടത്. മരിച്ചവരിൽ അച്ഛനും അമ്മയും ഭർത്താവും ഭാര്യയും മക്കളും ഒക്കെയുണ്ടാവാം. ഒരുനോക്ക് കാണാനാവാതെ, അന്ത്യകർമം ചെയ്യാനാവാതെ നിസ്സഹായരായി മനുഷ്യർ നിന്നുപോകുന്ന അവസ്ഥ. ആ കാലം അതിജീവിച്ച് വന്നവരാണ് ഏറ്റവും കരുത്തരെന്ന് എനിക്ക് തോന്നാറുണ്ട്. ചരിത്രത്തിൽ മുൻപും മഹാമാരികളുണ്ടായിട്ടുണ്ടെന്നത് ശരിയാണ്. പക്ഷേ, പണ്ട് ഒരാൾ മരിച്ചുപോകുന്നതിലും അപ്പുറത്താണ് ഇന്ന് ഒരാളുടെ നഷ്ടം ഒരു കുടുംബത്തിലുണ്ടാക്കുന്ന ആഘാതം. ആൾബലം കുറഞ്ഞ, ഒരാളെ മാത്രം ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങളാണ് അധികവും. സമൂഹത്തിന്റെ ഒരു കൂട്ടായ പിന്തുണ ഇക്കാലത്ത് വളരെ കുറവാണെന്നതും ഒരു വസ്തുതയാണ്.
ഈ നിസ്സഹായതകളും നിലവിളികളും കണ്ടുനിന്ന് ഉരുകിയിട്ടുണ്ട് ആഴ്ചകളോളം. മനസ്സിൽ നിന്ന് പറിച്ചുകളയാനാവാത്ത വേദനയാണത്. ഒരുപാട് അഴുകിയ മൃതദേഹങ്ങളൊക്കെ പോസ്റ്റ്മോർട്ടം ചെയ്ത അനുഭവങ്ങൾ പോലും ഇത്ര ബുദ്ധിമുട്ടുണ്ടാക്കിയില്ല. ചെറിയ കുട്ടികളുടെയും പരിചയക്കാരുടെയുമൊക്കെ പോസ്റ്റ്മോർട്ടം വേദനയുണ്ടാക്കിയിട്ടുണ്ടെങ്കിലും അതിനെക്കാളൊക്കെ മുകളിലായിരുന്നു കോവിഡ് കാലത്തെ അനുഭവത്തിന്റെ ആഴം. ദിവസങ്ങളോളം ഇത് തന്നെ കണ്ടുനിൽക്കേണ്ടി വന്നത് മനസ്സിനെ എത്രത്തോളം ഉലച്ചുവെന്നെഴുതാൻ വാക്കുകളില്ല.
വിശ്വാസിയും അവിശ്വാസിയും ‘ദൈവമേ’ എന്ന് അറിയാതെ വിളിച്ചുപോകുന്ന കൊലക്കളത്തിലായിരുന്നു ആ നാളുകൾ കഴിഞ്ഞുപോയത്. കോവിഡ് സ്ഥിരീകരിച്ചെന്നറിഞ്ഞ് ആത്മഹത്യ ചെയ്തവരുണ്ട്. അത്തരത്തിൽ ചില കേസുകളിൽ പോസ്റ്റ്മോർട്ടം ചെയ്യേണ്ടിയും വന്നിട്ടുണ്ട്. ഓരോ മൃതദേഹം വിട്ടുകൊടുക്കുമ്പോഴും ബന്ധുക്കൾക്ക് എന്തെങ്കിലും പറയാനുണ്ടാവും. ഒരുവീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന ഒരു സ്ത്രീയ്ക്ക് കോവിഡ് വന്നത് ആരോടും മിണ്ടാതെ ആരെയും കാണാതെ ഭ്രാന്തുപിടിച്ച് ഒടുവിൽ മതിലിനടുത്ത് പോയി അയൽക്കാരിയോട് സംസാരിച്ചതിനെ തുടർന്നായിരുന്നു. ആ സ്ത്രീയ്ക്ക് കോവിഡ് സ്ഥിരീകരിക്കുന്നതിന് മുൻപായിരുന്നു അത്. അവർ രക്ഷപ്പെട്ടെങ്കിലും മറ്റേയാൾ മരണപ്പെട്ടു. വീട്ടിനകത്ത് തന്നെ ഇരുന്നിരുന്നെങ്കിൽ ഇത് വരില്ലായിരുന്നു എന്ന് മൃതദേഹം വാങ്ങുമ്പോൾ ബന്ധുക്കൾ പറയുന്നുണ്ടായിരുന്നു. മനുഷ്യൻ മനുഷ്യനോട് മിണ്ടാൻ ഭയന്ന കാലമായിരുന്നല്ലോ അത്. തീർച്ചയായും ആ കാലഘട്ടം തരണം ചെയ്യാനായത് ഭാഗ്യമാണ്, തരണം ചെയ്ത എല്ലാവരും ഭാഗ്യവാന്മാരുമാണ്.