എന്തിനോടും ഏതിനോടും ദേഷ്യം പ്രകടിപ്പിക്കുന്ന ‘വെർബൽ വയലൻസ്’ മുതൽ സഹപാഠിയെ മർദിച്ചു കൊല്ലുന്ന ശാരീരിക അക്രമം വരെ, അക്രമങ്ങളെ ന്യായീകരിക്കുന്നതുമുതൽ വേട്ടക്കാർക്കു വീരപരിവേഷം കൽപിക്കുന്നതുവരെ, ചെക്പോസ്റ്റ് കടന്നെത്തുന്ന കഞ്ചാവ് മുതൽ രാജ്യാന്തര ലഹരി കാർട്ടലുകൾ കടൽ കടത്തിക്കൊണ്ടുവരുന്ന രാസലഹരി വരെ...നമ്മുടെ നല്ല കേരളത്തിന് എന്തുപറ്റി? എന്താണ് ആരും പ്രതികരിക്കാത്തത്? കേരളത്തിലുണ്ടായിരുന്ന സാമൂഹിക സുരക്ഷാവലയം തകർന്നതെങ്ങനെ? നല്ല കേരളത്തെ വീണ്ടെടുക്കാനുള്ള അവസാന മാർഗമെന്ത്? സംസ്ഥാന പൊലീസിലെ മുൻ ഡിജിപിമാർ മനോരമയ്ക്കുവേണ്ടി ഒത്തുചേർന്ന ‘വീണ്ടെടുക്കാം നല്ലകേരളം’ ആശയക്കൂട്ടായ്മ ഈ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരം തേടുകയായിരുന്നു. ലഹരിവ്യാപനത്തെ നിയന്ത്രിക്കുക എന്നതല്ല, ഉന്മൂലനം ചെയ്യുക എന്നതാവണം ലക്ഷ്യം. ഭരണകൂടങ്ങളെക്കാളും ശക്തമാണ് മാഫിയയെന്ന ഗൗരവത്തോടെയാണു പ്രതിരോധ നടപടികൾ ആസൂത്രണം ചെയ്യേണ്ടതെന്നും അവർ നിർദേശിച്ചു.

എന്തിനോടും ഏതിനോടും ദേഷ്യം പ്രകടിപ്പിക്കുന്ന ‘വെർബൽ വയലൻസ്’ മുതൽ സഹപാഠിയെ മർദിച്ചു കൊല്ലുന്ന ശാരീരിക അക്രമം വരെ, അക്രമങ്ങളെ ന്യായീകരിക്കുന്നതുമുതൽ വേട്ടക്കാർക്കു വീരപരിവേഷം കൽപിക്കുന്നതുവരെ, ചെക്പോസ്റ്റ് കടന്നെത്തുന്ന കഞ്ചാവ് മുതൽ രാജ്യാന്തര ലഹരി കാർട്ടലുകൾ കടൽ കടത്തിക്കൊണ്ടുവരുന്ന രാസലഹരി വരെ...നമ്മുടെ നല്ല കേരളത്തിന് എന്തുപറ്റി? എന്താണ് ആരും പ്രതികരിക്കാത്തത്? കേരളത്തിലുണ്ടായിരുന്ന സാമൂഹിക സുരക്ഷാവലയം തകർന്നതെങ്ങനെ? നല്ല കേരളത്തെ വീണ്ടെടുക്കാനുള്ള അവസാന മാർഗമെന്ത്? സംസ്ഥാന പൊലീസിലെ മുൻ ഡിജിപിമാർ മനോരമയ്ക്കുവേണ്ടി ഒത്തുചേർന്ന ‘വീണ്ടെടുക്കാം നല്ലകേരളം’ ആശയക്കൂട്ടായ്മ ഈ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരം തേടുകയായിരുന്നു. ലഹരിവ്യാപനത്തെ നിയന്ത്രിക്കുക എന്നതല്ല, ഉന്മൂലനം ചെയ്യുക എന്നതാവണം ലക്ഷ്യം. ഭരണകൂടങ്ങളെക്കാളും ശക്തമാണ് മാഫിയയെന്ന ഗൗരവത്തോടെയാണു പ്രതിരോധ നടപടികൾ ആസൂത്രണം ചെയ്യേണ്ടതെന്നും അവർ നിർദേശിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്തിനോടും ഏതിനോടും ദേഷ്യം പ്രകടിപ്പിക്കുന്ന ‘വെർബൽ വയലൻസ്’ മുതൽ സഹപാഠിയെ മർദിച്ചു കൊല്ലുന്ന ശാരീരിക അക്രമം വരെ, അക്രമങ്ങളെ ന്യായീകരിക്കുന്നതുമുതൽ വേട്ടക്കാർക്കു വീരപരിവേഷം കൽപിക്കുന്നതുവരെ, ചെക്പോസ്റ്റ് കടന്നെത്തുന്ന കഞ്ചാവ് മുതൽ രാജ്യാന്തര ലഹരി കാർട്ടലുകൾ കടൽ കടത്തിക്കൊണ്ടുവരുന്ന രാസലഹരി വരെ...നമ്മുടെ നല്ല കേരളത്തിന് എന്തുപറ്റി? എന്താണ് ആരും പ്രതികരിക്കാത്തത്? കേരളത്തിലുണ്ടായിരുന്ന സാമൂഹിക സുരക്ഷാവലയം തകർന്നതെങ്ങനെ? നല്ല കേരളത്തെ വീണ്ടെടുക്കാനുള്ള അവസാന മാർഗമെന്ത്? സംസ്ഥാന പൊലീസിലെ മുൻ ഡിജിപിമാർ മനോരമയ്ക്കുവേണ്ടി ഒത്തുചേർന്ന ‘വീണ്ടെടുക്കാം നല്ലകേരളം’ ആശയക്കൂട്ടായ്മ ഈ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരം തേടുകയായിരുന്നു. ലഹരിവ്യാപനത്തെ നിയന്ത്രിക്കുക എന്നതല്ല, ഉന്മൂലനം ചെയ്യുക എന്നതാവണം ലക്ഷ്യം. ഭരണകൂടങ്ങളെക്കാളും ശക്തമാണ് മാഫിയയെന്ന ഗൗരവത്തോടെയാണു പ്രതിരോധ നടപടികൾ ആസൂത്രണം ചെയ്യേണ്ടതെന്നും അവർ നിർദേശിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്തിനോടും ഏതിനോടും ദേഷ്യം പ്രകടിപ്പിക്കുന്ന ‘വെർബൽ വയലൻസ്’ മുതൽ സഹപാഠിയെ മർദിച്ചു കൊല്ലുന്ന ശാരീരിക അക്രമം വരെ, അക്രമങ്ങളെ ന്യായീകരിക്കുന്നതുമുതൽ വേട്ടക്കാർക്കു വീരപരിവേഷം കൽപിക്കുന്നതുവരെ, ചെക്പോസ്റ്റ് കടന്നെത്തുന്ന കഞ്ചാവ് മുതൽ രാജ്യാന്തര ലഹരി കാർട്ടലുകൾ കടൽ കടത്തിക്കൊണ്ടുവരുന്ന രാസലഹരി വരെ...നമ്മുടെ നല്ല കേരളത്തിന് എന്തുപറ്റി? എന്താണ് ആരും പ്രതികരിക്കാത്തത്? കേരളത്തിലുണ്ടായിരുന്ന സാമൂഹിക സുരക്ഷാവലയം തകർന്നതെങ്ങനെ? നല്ല കേരളത്തെ വീണ്ടെടുക്കാനുള്ള അവസാന മാർഗമെന്ത്?

സംസ്ഥാന പൊലീസിലെ മുൻ ഡിജിപിമാർ മനോരമയ്ക്കുവേണ്ടി ഒത്തുചേർന്ന ‘വീണ്ടെടുക്കാം നല്ലകേരളം’ ആശയക്കൂട്ടായ്മ ഈ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരം തേടുകയായിരുന്നു. ലഹരിവ്യാപനത്തെ നിയന്ത്രിക്കുക എന്നതല്ല, ഉന്മൂലനം ചെയ്യുക എന്നതാവണം ലക്ഷ്യം. ഭരണകൂടങ്ങളെക്കാളും ശക്തമാണ് മാഫിയയെന്ന ഗൗരവത്തോടെയാണു പ്രതിരോധ നടപടികൾ ആസൂത്രണം ചെയ്യേണ്ടതെന്നും അവർ നിർദേശിച്ചു.

ADVERTISEMENT

∙ ലഹരി ഉന്മൂലനം സർക്കാരിന്റെ ഉത്തരവാദിത്തം

∙ നിരോധിക്കപ്പെട്ട ലഹരിവസ്തുക്കൾ ആർക്കും ലഭ്യമാകുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. വിതരണ-ഉപയോഗ ശൃംഖലകളെ നേരിടാൻ ഗൗരവപൂർണമായ ഇടപെടൽ സർക്കാർ നടത്തണം.

∙ പൊലീസ്, എക്സൈസ് സേനകളെ യോജിപ്പിച്ചുള്ള ടാസ്ക് ഫോഴ്സ് രൂപീകരിച്ച് കൂട്ടായ റെയ്ഡുകളും അറസ്റ്റുകളും നടത്തണം.

∙ കേസുകളുടെ ആധിക്യത്തിന് ആനുപാതികമായി പൊലീസ്, എക്സൈസ് അംഗബലം വർധിപ്പിക്കാൻ സർക്കാർ തീരുമാനിക്കണം. എആർ ക്യാംപുകളിലെ പൊലീസിന്റെ സേവനവും ഉപയോഗിക്കാം

ADVERTISEMENT

∙ രാജ്യാന്തര ലഹരി സിൻഡിക്കറ്റിന്റെ കടൽ, കര അതിർത്തിമാർഗങ്ങൾ അടയ്ക്കാൻ കേന്ദ്രവുമായി ചേർന്നു നടപടി ആസൂത്രണം ചെയ്യണം.

പുറംരാജ്യങ്ങളിൽനിന്നു വ്യാപകമായി രാസലഹരിയെത്തുന്നു. ആ ശൃംഖല മുറിക്കേണ്ടതുണ്ട്. ലഹരിവ്യാപനത്തെക്കുറിച്ചു വിശദമായി പഠിക്കാൻ സംവിധാനം വേണം. ലഹരി പിടിമുറുക്കിയ പഞ്ചാബിൽ നടപ്പാക്കിയ ഡാപോ (ഡ്രഗ് അബ്യൂസ് പ്രിവൻഷൻ ഓഫിസർ) പദ്ധതി വൻ വിജയമായിരുന്നു. അതുപോലുള്ള ശ്രമങ്ങൾ കേരളത്തിലും നടപ്പാക്കേണ്ട സമയമായി. ദേശീയതലത്തിലും പ്രാദേശികതലത്തിലും പ്രതിരോധം രൂപപ്പെടണം. രാജ്യാന്തര ലഹരി മാഫിയയോടാണു നമ്മുടെ പോരാട്ടമെന്നതു മറക്കാതിരിക്കാം.

പി.കെ.ഹോർമിസ് തരകൻ, ‘റോ’ മുൻ മേധാവി

∙ ഡാർക്ക് നെറ്റ് വഴിയുള്ള ലഹരി ശൃംഖലയെ നേരിടാൻ സൈബർ പൊലീസിനെ ശക്തിപ്പെടുത്തണം.

∙ ലഹരി ഉപയോഗിക്കുന്നവരെയും അക്രമവാസനയുള്ളവരെയും അതിൽനിന്നു മോചിപ്പിക്കാൻ ശക്തമായ സാമൂഹിക പ്രതിരോധം, ബോധവൽക്കരണം, കൗൺസലിങ്, ചികിത്സാ സംവിധാനങ്ങൾ വേണം.

∙ ഐസ്ക്രീം, ചോക്കലേറ്റ് തുടങ്ങി കുട്ടികൾക്കു ലഭിക്കുന്ന മധുരപലഹാരങ്ങളിൽ ലഹരി കലർത്തുന്നതു തടയാൻ ഭക്ഷ്യവകുപ്പിന്റെ ശക്തമായ പരിശോധന വേണം.

ADVERTISEMENT

∙ ലഹരിയുടെ സ്രോതസ്സിലേക്ക് എത്തുകയും വിതരണശ്യംഖല തകർക്കുകയും ചെയ്യാൻ കേരളത്തിലെ സർക്കാർ-സ്വകാര്യ സിസിടിവി ശ്യംഖല ഉപയോഗപ്പെടുത്തണം.

നാം വളർന്ന കേരളമല്ല ഇന്നുള്ളത്. കുറ്റകൃത്യങ്ങളുടെ പ്രകൃതം തന്നെ മാറി. ലഹരിയും ഹിംസയും വ്യാപിക്കുന്നതു പല കാരണങ്ങൾ ഒരുമിച്ചുചേരുമ്പോഴാണ്. 40 ലക്ഷത്തിലേറെ മലയാളികളാണ് കേരളത്തിനു വെളിയിൽ ജോലിയെടുക്കുന്നത്. രക്ഷിതാക്കളുടെ കരുതൽ കുറയുന്നതിനാൽ ഇതിൽ ചില കുടുംബങ്ങളിലെ കുട്ടികൾ അരക്ഷിതമായ സാഹചര്യങ്ങളെ നേരിടുന്നുണ്ട്. പരിശോധന ശക്തമല്ലാത്തതിനാൽ അതിർത്തി ചെക്പോസ്റ്റുകളിലൂടെ വൻതോതിൽ ലഹരിയെത്തുന്നു. ട്രെയിനുകളിൽ സ്നിഫർ നായ്ക്കളെ ഉപയോഗിച്ചു പരിശോധന കർശനമാക്കിയാൽ സംസ്ഥാനത്തിനു പുറത്തുനിന്നുള്ള വ്യാപകമായ ലഹരിക്കടത്തിന് അറുതിവരുത്താനാകും. കുട്ടികൾ ലഹരി ഉപയോഗിക്കുന്നുണ്ടോയെന്നു തിരിച്ചറിയാൻ രക്ഷിതാക്കൾക്കു പരിശീലനം നൽകണം. ഐഎംഎയുമായി സഹകരിച്ച് സംസ്ഥാനത്തെമ്പാടും കൗൺസലിങ് സെന്ററുകൾ തുടങ്ങണം. ലഹരിക്കേസുകൾ വേഗത്തിലാക്കാൻ ഫാസ്റ്റ്ട്രാക്ക് സംവിധാനം വേണം.

ജേക്കബ് പുന്നൂസ്, സംസ്‌ഥാന പൊലീസ് മുൻ മേധാവി

∙ സ്കൂൾ സിലബസിൽ ലഹരി ഉപയോഗത്തിന്റെ ദോഷഫലങ്ങൾ ഉദാഹരണ സഹിതം ഉൾപ്പെടുത്തണം.

∙ രാസലഹരി കേരളത്തിൽ നിർമിക്കുന്നതല്ല, പുറത്തുനിന്നെത്തുന്നതാണ്. കുറിയറിലൂടെയും മറ്റുമുള്ള കൈമാറ്റം തടയാനും സംവിധാനം വേണം.

(Representative image by tiero / istock)

∙ ലഹരി ഉൽപന്നങ്ങൾ തിരിച്ചറിയാനും ഉപയോഗിച്ചിട്ടുണ്ടോയെന്നു കണ്ടെത്താനും മറ്റുമുള്ള ലാബ് സൗകര്യം കൂടുതൽ ഏർപ്പെടുത്തണം.

∙ വാണിജ്യ അളവിൽ ലഹരി പിടികൂടുന്ന കേസുകളിലെങ്കിലും ഫാസ്റ്റ് ട്രാക്ക് കോടതി രൂപീകരിച്ച് ഉടൻ ശിക്ഷ നൽകണം.

∙ അക്രമങ്ങളെ മഹത്വവൽക്കരിക്കുന്ന സാമൂഹിക സാഹചര്യം തിരിച്ചറിഞ്ഞു തിരുത്തണം. ഈ കാഴ്ചപ്പാടോടെയുള്ള സിനിമ സെൻസറിങ് ഉറപ്പാക്കണം.

ലഹരിയെ ചെറുക്കുന്നതിൽ കുടുംബശ്രീ പോലുള്ള കൂട്ടായ്മകൾക്കു നല്ല പങ്കുവഹിക്കാനാകും. അതുപോലെ സംരംഭകത്വത്തിലൂടെ സമ്പത്തും മെച്ചപ്പെട്ട ജീവിതവും കെട്ടിപ്പടുക്കാമെന്ന സ്ഥിതിയുണ്ടാകണം. ഇതു യുവാക്കളെ ലഹരിയിൽനിന്നു പിന്തിരിപ്പിക്കും. സമൂഹത്തിൽ നീതി കുറയുന്നു എന്നാണു തോന്നുന്നത്. നീതി കിട്ടാതെ വരുമ്പോഴാണ് ആളുകൾ തിരിച്ചടിയിലേക്കും വയലൻസിലേക്കും പോകുന്നത്. ലഹരിക്കും അക്രമങ്ങൾക്കും നല്ലൊരു പ്രതിവിധിയാണ് സ്പോർട്സ്. കുട്ടികൾ കളിച്ചുവളരട്ടെ. അവരുടെ ഊർജത്തെ ഗ്രഫിറ്റി പോലുള്ള സർഗാത്മക ആവിഷ്കാരങ്ങളിലേക്കു വഴിതിരിച്ചുവിടണം. സമീപകാലത്തു നടന്ന പല കൊലപാതകങ്ങളും തടയാമായിരുന്നു. ലക്ഷണങ്ങൾ കണ്ടാൽ മുളയിലേ നുള്ളാൻ സംവിധാനമുണ്ടാകണം.

ജേക്കബ് തോമസ്, വിജിലൻസ് മുൻ ഡയറക്ടർ

∙ കണ്ണുതുറക്കണം നമ്മൾ

‌∙ ലഹരി വിൽപനക്കാർക്കെതിരെ നിയമ, സാമൂഹിക ജാഗ്രതയും പ്രതിരോധവും ശക്തമാക്കിയാലേ അക്രമോത്സുകതയും ലഹരിവ്യാപനവും തടയാനാകൂ. കുടുംബശ്രീ, ആശാ വർക്കർ, ജനജാഗ്രതാ സമിതികൾ ഇവയെ ഉപയോഗപ്പെടുത്തണം.

∙ പ്രവാസം മൂലം പല കുടുംബങ്ങളിലും രക്ഷിതാക്കളിൽ ഒരാൾ മാത്രമാണെന്ന സ്ഥിതിയുണ്ട്. ഇതു കുട്ടികളുടെ സ്വഭാവ രൂപീകരണത്തെ പ്രതികൂലമായി ബാധിക്കാമെന്നു തിരിച്ചറിഞ്ഞുള്ള പരിഹാര നടപടികൾ തേടണം.

∙ ലഹരിക്കേസുകളിൽ മുൻപു പൊലീസിനു മുൻപിൽ ശുപാർശകൾ വരാറില്ലായിരുന്നു. ഇപ്പോൾ യുവജനസംഘടനകളടക്കം പൊലീസിനു കടിഞ്ഞാണിടുന്നു.

കലാലയങ്ങളിൽ കാര്യമായ ബൗദ്ധികപ്രവർത്തനങ്ങളൊന്നും നടക്കുന്നില്ല. ക്ഷീണിതമാണ് നമ്മുടെ അക്കാദമിക് രംഗം. അലസജീവിതം നയിക്കുന്ന വിദ്യാർഥികളുടെയിടയിൽ ലഹരി അതിവേഗം പിടിമുറുക്കുന്നു. അവരെ സർഗാത്മകതയിലേക്കു തിരിച്ചുവിടണം. കേരളത്തിന്റെ സാമൂഹികജീവിതത്തിൽ സംഭവിച്ച വിള്ളലുകൾ ലഹരിമാഫിയയ്ക്കു തുണയായിട്ടുണ്ടെന്ന കാര്യം മറന്നുകൂടാ. മുൻപൊന്നും ലഹരിക്കേസുകളിൽ പൊലീസിനെ സ്വാധീനിക്കാനുള്ള ശ്രമങ്ങളുണ്ടാകില്ലായിരുന്നു. എന്നാൽ, ഇപ്പോൾ വേണ്ടപ്പെട്ടവരെ ഊരിയെടുക്കാൻ യുവജനസംഘടനകളിൽനിന്നു ശക്തമായ സമ്മർദമുണ്ടാകുന്നുണ്ട്. മറ്റു കേസുകൾ പോലെ ലഹരിക്കേസുകളുടെ കാര്യത്തിലും കൃത്യമായ അവലോകനം പൊലീസിനുള്ളിൽ ഉണ്ടാകണം.

എ.ഹേമചന്ദ്രൻ, ഇന്റലിജൻസ് മുൻ മേധാവി

∙ വിദ്യാർഥികളുടെ ഊർജം കാര്യക്ഷമമായി വിനിയോഗിക്കാൻ കായികവിനോദങ്ങളും മറ്റും ശക്തമായി തിരികെക്കൊണ്ടു വരണം. സ്കൂളിലും കോളജിലും അലസ സമീപനം ഇല്ലാതാക്കാൻ മികച്ച അക്കാദമിക നിലവാരം ഉറപ്പാക്കുകയും വേണം.

∙ സ്കൂൾ പരിസരം ലഹരിമാഫിയയിൽനിന്നു സുരക്ഷിതമായി നിലനിർത്താനുള്ള ഉത്തരവാദിത്തം സമൂഹത്തിനുണ്ട്. ഇതിനു പൊലീസ് സഹായം തേടണം. ജനപ്രതിനിധികൾ ഇടപെടണം.

∙ ‘അധ്യാപകസേന’യെ നിർവീര്യമാക്കരുത്

ലഹരിയിൽനിന്നു സംരക്ഷിച്ചു കുട്ടികളെ സർഗാത്മകതയിലേക്കും നന്മയിലേക്കും നയിക്കാൻ ശക്തിയുള്ള കേരളത്തിലെ ഏറ്റവും വലിയ സേനയാണ് ഒന്നരലക്ഷത്തിലേറെ വരുന്ന അധ്യാപകർ. എന്നാൽ, വിദ്യാർഥികളെ തിരുത്താനും ശാസിക്കാനുമുള്ള ധാർമിക ഉത്തരവാദിത്തം നിറവേറ്റുന്നതിന്റെ പേരിൽ ചിലരെങ്കിലും നിയമനടപടികൾ നേരിടേണ്ടി വരുന്നു. ഇത് അധ്യാപകരുടെ മൊത്തം ആത്മവിശ്വാസത്തെ ബാധിക്കുന്നതായി മുൻ ഡിജിപിമാർ വിലയിരുത്തി. സമൂഹവും നിയമവും അധ്യാപകർക്കുവേണ്ട പിന്തുണ നൽകണം.

ലഹരിക്കെതിരായ ഒറ്റയാൾ പോരാട്ടങ്ങൾ ഫലപ്രദമല്ല. ഐസ്ക്രീമിലും ചോക്കലേറ്റിലുമെല്ലാം ലഹരി ചേർക്കുന്നു. വിൽക്കുന്നവർ പോലും പലപ്പോഴും അതെക്കുറിച്ച് അറിയുന്നില്ല. ഇതു പിടിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് നിരന്തരം പരിശോധന നടത്തണം. വയലൻസ് കുത്തിനിറച്ച രംഗങ്ങൾ സിനിമകളിൽനിന്നു വെട്ടിനീക്കാൻ സെൻസർ ബോർഡ് തയാറാകണം. കൊലപാതകമടക്കമുള്ള കുറ്റകൃത്യങ്ങളും ലഹരി ഉപയോഗവും കുത്തനെ കൂടുമ്പോഴും അതിനെ ചെറുക്കാൻ ആൾക്ഷാമം മൂലം പൊലീസിനും എക്സൈസിനും കഴിയുന്നില്ല. അതിവേഗത്തിലുള്ള നഗരവൽക്കരണവും ഉയർന്ന ജനസാന്ദ്രതയും കൂട്ടുകുടുംബ സംവിധാനത്തിന്റെ തകർച്ചയും കേരള സമൂഹത്തെ ബാധിച്ചിട്ടുണ്ട്. കുട്ടികളെ നിയന്ത്രിക്കാൻ ആരുമില്ലാത്ത സ്ഥിതിയാണ്.

അലക്സാണ്ടർ ജേക്കബ്, ജയിൽ മുൻ മേധാവി

വിദ്യാർഥിയുടെ നന്മയെക്കരുതി അധ്യാപകർ സ്വീകരിക്കുന്ന തിരുത്തൽ നടപടികൾക്ക്, മുൻപു പൊലീസ് നിയമത്തിന്റെ സംരക്ഷണമുണ്ടായിരുന്നു. ജുവനൈൽ ജസ്റ്റിസ് നിയമം വന്നതോടെ ഇത് ഇല്ലാതായെന്നും കുട്ടികളെ ശാസിക്കാൻപോലും അധ്യാപകർ ഭയപ്പെടുന്ന സാഹചര്യമാണെന്നും ഇവർ പറഞ്ഞു. കുട്ടികളുടെ ബാഗ് പരിശോധിക്കാൻ അധ്യാപകർക്കുണ്ടായിരുന്ന സ്വാതന്ത്ര്യംപോലും ഹനിച്ച് സംസ്ഥാന ബാലാവകാശ കമ്മിഷൻ ഉത്തരവിട്ടു. ഇതിനെതിരെ എക്സൈസ് കമ്മിഷണർ അടക്കമുള്ളവർ പ്രതികരിച്ചിട്ടും ഫലമുണ്ടായില്ല. ബാഗുകൾ പരിശോധിക്കാൻ പ്രധാനാധ്യാപകർക്കോ ക്ലാസ് ടീച്ചർമാർക്കോ അധികാരം നൽകിയേ തീരൂ.

പൊലീസും എക്സൈസും ഒരേ കേസിനു പിന്നാലെ പായുന്ന സാഹചര്യം ഒഴിവാക്കണം. സേനകളിലെ ആൾക്ഷാമം വലിയ പ്രശ്നമാണ്. ലഹരിക്കടത്ത് കൈകാര്യം ചെയ്യാൻ വേറിട്ടൊരു രഹസ്യാന്വേഷണ സംവിധാനം വേണം. സ്കൂളുകളിലും കോളജുകളിലും നിന്നും വിവരങ്ങൾ ലഭിക്കും. കുട്ടികളിൽ അസാധാരണമായ പെരുമാറ്റങ്ങൾ കണ്ടാൽ അതു തിരിച്ചറിയുകയും പൊലീസിനെ അറിയിക്കുകയും വേണം. ലഹരിയുടെ ദോഷഫലങ്ങൾ കുട്ടികൾ പാഠപുസ്തകങ്ങളിലും പഠിക്കട്ടെ. കടൽവഴി വ്യാപകമായി ലഹരിയെത്തുന്നുണ്ട്. ലഹരിയുടെ സ്രോതസ്സിലേക്ക് അന്വേഷണം എത്തിയെങ്കിലേ അതു ഫലപ്രദമാകൂ. ലഹരിയുൽപന്നങ്ങൾ വിൽക്കുന്ന കടകളും ലഹരിപ്പാർട്ടികൾ നടക്കുന്ന ഹോട്ടലുകളും കണ്ടെത്താൻ പ്രയാസമില്ല. വിജിലൻസ് മുൻ ഡയറക്‌ടർ കെ.പി.സോമരാജൻ പറയുന്നു.

(Representative image by Black Lollipop / istock)

സർക്കാരുകളെക്കാൾ ശക്തമായ ലഹരിമാഫിയയോടാണു പോരാട്ടം. വലിയ സാമ്പത്തികകരുത്തും നിഗ്രഹശേഷിയുമുള്ളവർ. അതിനെ നേരിടാൻ കൂട്ടായശ്രമങ്ങൾകൊണ്ടേ കഴിയൂ. ലഹരിക്കേസുകളെ വലിയ കുറ്റകൃത്യംപോലെതന്നെ കൈകാര്യം ചെയ്യണം. ഒറ്റതിരിഞ്ഞുള്ള പ്രവർത്തനങ്ങൾകൊണ്ടോ ബോധവൽക്കരണംകൊണ്ടോ നിസ്സാരമായി അവസാനിപ്പിക്കാവുന്നതല്ല ലഹരി മാഫിയയുടെ പ്രവർത്തനം. സർക്കാർതലത്തിലും സാമൂഹികതലത്തിലും ചെറുത്തുനിൽപിനു കൃത്യമായൊരു രൂപരേഖയുണ്ടാകണം. ആസൂത്രണ ബോർഡ് മുൻ അംഗം ജി.വിജയരാഘവൻ അഭിപ്രായപ്പെടുന്നു.

∙ ഇത് സാമൂഹിക അടിയന്തരാവസ്ഥ

നിരോധിത ലഹരി ലഭ്യമാകുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതും കുട്ടികളുടെ ജീവിതപരിസരം സുരക്ഷിതമാക്കേണ്ടതും സർക്കാരിന്റെ പ്രാഥമിക ഉത്തരവാദിത്തമാണ്. ലഹരി ഉപയോഗവും അക്രമങ്ങളും മൂലം കേരളത്തിന്റെ സാമൂഹികാവസ്ഥ അതീവ ഗുരുതര പ്രതിസന്ധി നേരിടുകയാണെന്നു ചർച്ച വിലയിരുത്തി. ലഹരിക്കെതിരെ പോരാടുകയെന്നാൽ അതിശക്തമായ, വിപുലമായ സംവിധാനങ്ങളുള്ള മാഫിയയ്ക്കെതിരെയുള്ള യുദ്ധമായി കണക്കാക്കണം. ലഹരി കൈവശം വയ്ക്കുന്നയാളെ അറസ്റ്റ് ചെയ്യുന്നതോടെ അന്വേഷണം അവസാനിക്കുന്ന സ്ഥിതി മാറണം. ലഹരിയെത്തിയ വഴികളിലേക്കു ശക്തമായ അന്വേഷണം നടത്തി വിട്ടുവീഴ്ചയില്ലാത്ത ശിക്ഷാനടപടികളുണ്ടായില്ലെങ്കിൽ കേരളത്തിന്റെ യുവതലമുറയുടെ സർവനാശം കാണേണ്ടിവരുമെന്ന ആശങ്ക ചർച്ചയിൽ ഉയർന്നു. ഇതോടൊപ്പം കൗമാരത്തെയും യുവാക്കളെയും ലഹരി, അക്രമ വിപത്തിൽനിന്നു മോചിപ്പിക്കാൻ സാമൂഹിക സുരക്ഷാവലയം തീർക്കണം.

English Summary:

The Fight Against the Drug Mafia: A Multi-pronged Strategy for Kerala

Show comments