അവർ പങ്കുവച്ചത് ക്ലാസിലെ പെൺകുട്ടികളുടെ മോർഫ് ചെയ്ത ചിത്രങ്ങള്; ടീച്ചർക്ക് അമ്മയുടെ ഭീഷണി: ‘മര്യാദയ്ക്ക് ഫോൺ തിരിച്ചുകൊടുത്തോ...’

വിദ്യാർഥിനികളുടെ ആൺസുഹൃത്തുക്കളിൽനിന്നു ഭീഷണി നേരിട്ട അനുഭവത്തിൽനിന്നു മുക്തയായിട്ടില്ല. ചങ്ങനാശേരി നഗരത്തിനു സമീപ പ്രദേശത്തെ ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപികയാണ് ഞാൻ. രണ്ടു വർഷം മുൻപായിരുന്നു സംഭവം. വൈകിട്ട് സ്കൂൾ വിട്ടു പോകുമ്പോൾ രണ്ടു വിദ്യാർഥിനികളെ കൂട്ടാൻ ബൈക്കുകളിൽ രണ്ടു യുവാക്കൾ എത്തിയതുകണ്ടു. ഒരു യുവാവിന്റെ പേരിൽ അടിപിടി– ലഹരിക്കേസുകളുണ്ടെന്നറിയാം. രണ്ടു വിദ്യാർഥിനികളും അത്യാവശ്യം പഠിക്കുന്നവരാണ്. യുവാക്കളോടൊപ്പം ഇനി കൂട്ടുകൂടി നടക്കരുതെന്നു പിറ്റേന്നു പെൺകുട്ടികളെ വിളിച്ച് ഉപദേശിച്ചു. ടീച്ചർ സ്വന്തം പണി നോക്കിയാൽ പോരേയെന്ന മറുപടി കേട്ട് ഞെട്ടി. വിവരം വീട്ടുകാരെ അറിയിച്ചു. അവധി ദിവസങ്ങളിൽ സ്പെഷൽ ക്ലാസും ലാബും ഉണ്ടെന്നു പറഞ്ഞാണ് ഇവർ കറങ്ങാൻ പോയിരുന്നതെന്നു മനസ്സിലായി. രക്ഷാകർത്താക്കളെ അറിയിച്ചതിന്റെ പിറ്റേന്ന് ക്ലാസ് കഴിഞ്ഞ് നടന്നുപോകുന്നതിനിടെ വിദ്യാർഥിനികളും യുവാക്കളും ബൈക്കിൽ എന്റെ നേരെ പാഞ്ഞെത്തി. പെൺകുട്ടികളെ പിറകിലിരുത്തി, ബൈക്ക് വലിയ ശബ്ദത്തോടെ എന്റെ മുന്നിൽ വട്ടം കറക്കി ഭയപ്പെടുത്തി. റോഡിലൂടെ മറ്റൊരു വാഹനം

∙ ഉപദേശിക്കാൻ ശ്രമിച്ചു; മറുപടിയിൽ ഞെട്ടി
വിദ്യാർഥിനികളുടെ ആൺസുഹൃത്തുക്കളിൽനിന്നു ഭീഷണി നേരിട്ട അനുഭവത്തിൽനിന്നു മുക്തയായിട്ടില്ല. ചങ്ങനാശേരി നഗരത്തിനു സമീപ പ്രദേശത്തെ ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപികയാണ് ഞാൻ. രണ്ടു വർഷം മുൻപായിരുന്നു സംഭവം. വൈകിട്ട് സ്കൂൾ വിട്ടു പോകുമ്പോൾ രണ്ടു വിദ്യാർഥിനികളെ കൂട്ടാൻ ബൈക്കുകളിൽ രണ്ടു യുവാക്കൾ എത്തിയതുകണ്ടു. ഒരു യുവാവിന്റെ പേരിൽ അടിപിടി– ലഹരിക്കേസുകളുണ്ടെന്നറിയാം. രണ്ടു വിദ്യാർഥിനികളും അത്യാവശ്യം പഠിക്കുന്നവരാണ്. യുവാക്കളോടൊപ്പം ഇനി കൂട്ടുകൂടി നടക്കരുതെന്നു പിറ്റേന്നു പെൺകുട്ടികളെ വിളിച്ച് ഉപദേശിച്ചു. ടീച്ചർ സ്വന്തം പണി നോക്കിയാൽ പോരേയെന്ന മറുപടി കേട്ട് ഞെട്ടി.
വിവരം വീട്ടുകാരെ അറിയിച്ചു. അവധി ദിവസങ്ങളിൽ സ്പെഷൽ ക്ലാസും ലാബും ഉണ്ടെന്നു പറഞ്ഞാണ് ഇവർ കറങ്ങാൻ പോയിരുന്നതെന്നു മനസ്സിലായി. രക്ഷാകർത്താക്കളെ അറിയിച്ചതിന്റെ പിറ്റേന്ന് ക്ലാസ് കഴിഞ്ഞ് നടന്നുപോകുന്നതിനിടെ വിദ്യാർഥിനികളും യുവാക്കളും ബൈക്കിൽ എന്റെ നേരെ പാഞ്ഞെത്തി. പെൺകുട്ടികളെ പിറകിലിരുത്തി, ബൈക്ക് വലിയ ശബ്ദത്തോടെ എന്റെ മുന്നിൽ വട്ടം കറക്കി ഭയപ്പെടുത്തി. റോഡിലൂടെ മറ്റൊരു വാഹനം വന്നതിനാൽ അവിടെനിന്നു രക്ഷപ്പെടാനായി. ഞാൻ പിന്നീട് ഈ കുട്ടികളുടെ കാര്യത്തിൽ ഇടപെടാൻ പോയില്ല. സ്വന്തം മക്കളെപ്പോലെ അവരെയും കണ്ടതിനാലാണ് ഉപദേശിക്കാൻ ശ്രമിച്ചത്. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത അധ്യാപികയുടെ വാക്കുകൾ.
∙ ശരീരത്തിലേറ്റ പരുക്ക് എത്ര നിസ്സാരം!
ഞാൻ പരാജയപ്പെട്ട അധ്യാപകനാണെന്ന് എനിക്കു ബോധ്യമായ ദിവസം; 2023 ഒക്ടോബർ 27. എന്റെ സ്വന്തം നാട്ടിലെ മലപ്പുറം പേരശ്ശനൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലാണ് അന്നു പഠിപ്പിച്ചിരുന്നത്. സ്കൂളിലെ ഡിസിപ്ലിൻ കമ്മിറ്റി കൺവീനറുമായിരുന്നു. സ്കൂൾ വിട്ടിട്ടും പോകാതെ കലോത്സവ പരിശീലന മുറികളിൽ കറങ്ങി നടന്ന വിദ്യാർഥിയെ ചോദ്യം ചെയ്തു. മോശം പ്രതികരണമുണ്ടായപ്പോൾ പ്രിൻസിപ്പലിന്റെ മുറിയിലെത്തിച്ചു. അവിടെ വച്ച് ശാസിക്കുന്നതിനിടെയാണ് പ്രിൻസിപ്പൽ അടക്കമുള്ളവരുടെ മുന്നിൽവച്ച് എനിക്കു മർദനമേറ്റത്. ഇടതുകൈ പിന്നിലേക്കു തിരിച്ചുപിടിച്ച് ചവിട്ടിയതിനാൽ കൈക്കുഴ വേർപെട്ടു. നിലത്തു വീണപ്പോൾ ഷൂസിട്ട കാലുകൊണ്ടു വയറിനും തലയ്ക്കും ചവിട്ടി. പിടിച്ചുമാറ്റാൻ ശ്രമിച്ച അധ്യാപകരെ തള്ളി മാറ്റിയായിരുന്നു പരാക്രമം.
ശരീരത്തിലാകെ നല്ല മുറിവുണ്ടായിരുന്നു. എന്നാൽ, മനസ്സിനേറ്റ മുറിവു വച്ചു നോക്കുമ്പോൾ അതു നിസ്സാരം. സ്കൂളിൽനിന്നു സ്ഥലംമാറ്റം വാങ്ങി. വഴിതെറ്റിപ്പോകുന്ന കുട്ടികൾക്കു നേരായ വഴി കാണിച്ചുകൊടുക്കാൻ ഇപ്പോൾ അധ്യാപകർക്കു ധൈര്യമില്ലെന്നു അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ഞാൻ പറയും. കുട്ടികളെ വഴക്കുപറഞ്ഞാലോ വടിയെടുത്ത് അടിച്ചാലോ പോക്സോ കേസിൽപ്പെടുത്തുമോയെന്ന ഭയം അധ്യാപകർക്കുണ്ട്. ഈ അവസ്ഥയാണ് ഇപ്പോഴത്തെ സംഭവങ്ങൾക്കു കാരണം. പേരശ്ശനൂർ, കുറ്റിപ്പുറം കുണ്ടിൽചോലയിൽ സജീഷ് പറയുന്നു.
∙ ഒപ്പിട്ടില്ലെങ്കിൽ ആത്മഹത്യ ചെയ്യും
റെക്കോർഡ് ബുക്കിൽ ഒപ്പിട്ടില്ലെങ്കിൽ അധ്യാപികയുടെ പേര് എഴുതിവച്ച് ആത്മഹത്യ ചെയ്യുമെന്നു ഭീഷണിപ്പെടുത്തിയ വിദ്യാർഥിയെ അതിൽനിന്നു പിന്തിരിപ്പിച്ചത് ഏറെ സാഹസപ്പെട്ടാണ്. തിരുവനന്തപുരം മോഡൽ സ്കൂളിൽ പ്രിൻസിപ്പലായി ജോലി ചെയ്ത 2018 കാലം. ഫിസിക്സ് വിഷയത്തിലെ പ്രാക്ടിക്കൽ ചെയ്യാതെ വിദ്യാർഥി റെക്കോർഡ് ബുക്ക് അധ്യാപികയ്ക്കു നൽകി. പ്രാക്ടിക്കൽ ചെയ്യാത്തതിനാൽ ഒപ്പിടാൻ കഴിയില്ലെന്ന് അധ്യാപിക പറഞ്ഞു. തുടർന്നാണ് വിദ്യാർഥി ആത്മഹത്യാഭീഷണി മുഴക്കിയത്. ടീച്ചറിന്റെ പേര് എഴുതിവച്ചശേഷം സ്കൂളിന്റെ മുകളിൽനിന്നു ചാടുമെന്നായിരുന്നു ഭീഷണി. ഭയന്ന അധ്യാപിക എന്റെയടുത്തെത്തി വിവരം പറഞ്ഞു. വിദ്യാർഥിയെ വിളിച്ചുവരുത്തി തന്ത്രപൂർവം ആത്മഹത്യ ഭീഷണിയിൽനിന്നു പിന്തിരിപ്പിച്ചു. പിന്നീട് വിദ്യാർഥിയെക്കൊണ്ടുതന്നെ പ്രാക്ടിക്കൽ ചെയ്യിപ്പിച്ച് റെക്കോർഡ് ബുക്ക് സമർപ്പിക്കുകയായിരുന്നു. കോട്ടയം കുറിച്ചി, ടി.എസ്.സലിമിന്റെ വാക്കുകൾ.
∙ മറക്കാനാകുന്നില്ല; ഓർക്കാനും
2019 മാർച്ച് 6. ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത ദിനം. ഓർക്കാൻ ഒട്ടും ആഗ്രഹമില്ലാത്ത സംഭവം നടന്ന ദിനവും. യൂണിഫോം ധരിക്കാതെ ക്ലാസിൽ എത്തിയതു ചോദ്യം ചെയ്തതിനു പ്ലസ് വൺ വിദ്യാർഥിയാണ് കുമളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽവച്ച് എന്നെ ആക്രമിച്ചത്. ഇടുക്കിയിലും തിരുവനന്തപുരത്തുമായി നീണ്ടകാലം ചികിത്സ വേണ്ടിവന്നു. ഇപ്പോൾ തിരുവനന്തപുരം മിതൃമല ഗവ.ഹയർ സെക്കൻഡറി സ്കൂളിലാണ് പഠിപ്പിക്കുന്നത്. തിരുവനന്തപുരം പോത്തൻകോട്, ഡോ. എസ്.ജയദേവൻ പറയുന്നു.
∙ മോർഫ് ചെയ്‌ത ചിത്രം കണ്ടാലും മിണ്ടരുത്
കഴിഞ്ഞ ഒക്ടോബർ- നവംബർ കാലയളവിൽ നടന്നതാണ്. പ്ലസ് വൺ വിദ്യാർഥികൾ ക്ലാസിലെ പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്‌ത് സമൂഹമാധ്യമം വഴി പങ്കുവച്ചു. പെൺകുട്ടികളുടെ മാതാപിതാക്കൾ സ്കൂൾ അധികൃതർ മുഖേന പൊലീസിൽ പരാതി നൽകി. 5 കുട്ടികളെ സസ്പെൻഡ് ചെയ്തു. ആരോപണവിധേയരിൽ ഒരാളുടെ മാതാപിതാക്കൾ സ്കൂളിലെത്തി അധ്യാപകരോടു തട്ടിക്കയറി. സസ്‌പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സ്‌കൂളിനെതിരെ കേസും കൊടുത്തു. ഇതെത്തുടർന്ന് അധ്യാപകർ കുട്ടികളുടെ ഒരു കാര്യത്തിലും ഇടപെടാത്ത സ്ഥിതിയാണ്. ഇടുക്കിയിലെ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ പ്രതികരിക്കുന്നു.
∙ കൊല്ലുമെന്ന ഭീഷണി; കുരുക്കി കേസും
രണ്ടു വർഷം മുൻപാണ്. പത്തനംതിട്ടയ്ക്കടുത്തുള്ള എയ്ഡഡ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി തുടർച്ചയായി സ്കൂളിൽ അച്ചടക്ക പ്രശ്നങ്ങളുണ്ടാക്കി. നടപടിയെടുക്കാൻ പ്രഥമാധ്യാപികയെന്ന നിലയിൽ നിർബന്ധിതയായി. എന്നാൽ, ഇക്കാര്യം സംസാരിക്കാൻ വിളിച്ചപ്പോൾ വിദ്യാർഥിയുടെ പ്രതികരണം കേട്ടാലറയ്ക്കും വിധമുള്ള ചീത്തയായിരുന്നു. ടിസി നൽകുമെന്നു പറഞ്ഞപ്പോൾ എന്നെ കൊല്ലുമെന്ന തരത്തിൽ ഭീഷണിയായി. ഒടുവിൽ വിദ്യാർഥിക്കു ടിസി നൽകി. മറ്റൊരു സ്കൂളിൽ ചേരുകയും ചെയ്തു. പിന്നാലെ ബാലാവകാശ കമ്മിഷനിൽ പരാതിയായി. നടപടിക്രമങ്ങളുടെ പിന്നാലെ രണ്ടു വർഷത്തോളം നടക്കേണ്ടി വന്നു. ഇതേ വിദ്യാർഥി പിന്നീടും പല പ്രശ്നങ്ങളിൽ ഏർപ്പെട്ട വിവരങ്ങളറിഞ്ഞു. ഈ കേസിൽ പുറത്തുനിന്നുള്ള ഇടപെടലുകളുമുണ്ടായി. കുട്ടികളെ നേർവഴിക്കു നയിക്കാൻ അധ്യാപകരെയും സ്കൂളിനെയും അനുവദിക്കാതെ, പ്രശ്നങ്ങളുണ്ടാകുമ്പോൾ കുറ്റപ്പെടുത്തുന്നവരാണ് ചിലർ. പത്തനംതിട്ടയിലെ ഒരു പ്രഥമാധ്യാപിക
∙ ആ ശിക്ഷ ഫലിച്ചിരുന്നെങ്കിൽ...
സർക്കാർ എൽപി സ്കൂളിൽ പ്രഥമാധ്യാപകനായിരിക്കെയാണ് സംഭവം. ക്ലാസിലെ മോശം പെരുമാറ്റത്തിന്റെ പേരിൽ ഒരാൺകുട്ടിക്കു വളരെ ചെറിയ ശിക്ഷ നൽകി. അടുത്ത ദിവസം, ഞാൻ സ്കൂളിൽ ഇല്ലാതിരുന്നപ്പോൾ കുട്ടിയുടെ മുത്തച്ഛൻ, കൊച്ചുമകനെ ശിക്ഷിച്ചതിന്റെ പേരിൽ അധ്യാപകരോടു കയർത്തു സംസാരിച്ചു പോയതായി അറിഞ്ഞു. കാലം ഒത്തിരി കടന്നെങ്കിലും അത് മുറിവായി മനസ്സിൽ കിടന്നു. അടുത്തരംഗം 2022ൽ ആണ്. വിരമിച്ചശേഷം തൊട്ടടുത്ത സർക്കാർ ഹൈസ്കൂളിൽ വായനദിന സന്ദേശം നൽകാൻ പോയതാണ്. എൻസിസി, സ്റ്റുഡന്റ് പൊലീസ് കെഡറ്റുകളും മുതിർന്നവരും ആരെയോ പിടിക്കാൻ ഓടുന്നതാണ് ആദ്യം കണ്ടത്. പിന്നീട്, സ്കൂൾ ഓഫിസിൽ ഇരിക്കുമ്പോൾ കുറെ പൊലീസുകാർ കടന്നുവന്നു. ഓഫിസിന്റെ മൂലയിലായി തറയിൽ ഒതുങ്ങിയിരിക്കുന്ന കുട്ടിയെ അപ്പോഴാണു ശ്രദ്ധിച്ചത്. ലഹരി ഉപയോഗിച്ചതിനും കൈവശം വച്ചതിനും പിടികൂടിയതാണ്. ഞാൻ ഞെട്ടി; അതെ, അവൻ തന്നെ. പണ്ട്, അവനെ ശിക്ഷിച്ചതിന്റെ പേരിലാണ് മുത്തച്ഛൻ എന്നെ അസഭ്യം പറയാനും ആക്രമിക്കാനും സ്കൂളിൽ എത്തിയത്. പത്തനംതിട്ട കൂടലിലെ തോമസ് തുണ്ടിയത്തിന്റെ വാക്കുകള്‍.
∙ മകനെ പിടിച്ചതിന് പേടിപ്പിച്ച അമ്മ!
ഒൻപതാം ക്ലാസ് വിദ്യാർഥി മൊബൈൽ ഫോൺ പതിവായി സ്കൂളിൽ കൊണ്ടുവന്നു ദുരുപയോഗം ചെയ്യുന്നത് ഏതാനും വിദ്യാർഥിനികൾ എന്റെ ശ്രദ്ധയിൽപെടുത്തി. ബാഗ് പരിശോധിച്ച് ഫോൺ കണ്ടെത്തി. അതിൽ വിദ്യാർഥിനികളുടെ ചിത്രങ്ങളുണ്ടായിരുന്നു. ഇതെക്കുറിച്ചു ചോദിച്ചപ്പോൾ ടീച്ചർ ഫോൺ കൊണ്ടുവരുന്നുണ്ടല്ലോ എന്നായിരുന്നു മറുപടി. ഇതിനിടെ എന്നെ ആക്രമിക്കാനും ശ്രമിച്ചു. ഞാൻ ഫോൺ പ്രഥമാധ്യാപകനെ ഏൽപിച്ചു. കുട്ടിയുടെ വീട്ടിലേക്കു വിളിച്ചപ്പോൾ അമ്മയുടെ മറുപടി ഞെട്ടിച്ചു: മര്യാദയ്ക്കു ഫോൺ തിരികെക്കൊടുത്തോ, എന്റെ കൊച്ച് വല്ല അവിവേകവും കാണിച്ചാൽ നിങ്ങളെ ഞാൻ കോടതി കയറ്റും. അവന്റെ ബാഗ് തുറക്കാനും നോക്കാനും നിങ്ങൾക്ക് എന്താ കാര്യം. അതിനുള്ളത് ഞാൻ വേറെ തരുന്നുണ്ട് എന്നാണ് പറഞ്ഞത്. ഞാൻ പറയുന്നതു കേൾക്കാനോ സ്‌കൂളിലേക്കു വരാനോ അമ്മ തയാറായില്ല. സ്കൂൾ വിട്ട സമയത്ത് ഫോൺ തിരികെ നൽകി. എന്റെ മുൻപിലൂടെ അവൻ ഫോണും ഉയർത്തിപ്പിടിച്ചു വീട്ടിലോട്ടു പോയി. ഇടുക്കിയിലെ സ്കൂൾ അധ്യാപിക പറയുന്നു.
∙ ഫോൺ പിടിച്ചും പിന്നാലെ കേസ്!
എട്ടാം ക്ലാസ് വിദ്യാർഥിനികളിൽനിന്നു ഫോൺ പിടിച്ചെടുത്തതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. രക്ഷിതാക്കൾ ഓഫിസിലെത്തി ബഹളം വച്ചു. ചട്ടപ്രകാരം, ഫോൺ തിരികെ ലഭിച്ചതായി എഴുതി നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും അവർ നിരസിച്ചു. തുടർന്ന് എനിക്കു നേരെ ആക്രോശിക്കുകയും അസഭ്യം പറയുകയും ചെയ്തു. സ്കൂളിൽ തുടരാൻ അനുവദിക്കില്ലെന്ന ഭീഷണിയുമുണ്ടായി.
ഈ രക്ഷിതാക്കൾ എനിക്കും അധ്യാപകർക്കുമെതിരെ പൊലീസിലുൾപ്പെടെ വിവിധയിടങ്ങളിൽ വ്യാജപരാതി നൽകിയിരിക്കുകയാണ്. അധ്യാപകർക്കെതിരെ മോശം വാർത്തകളും കള്ളക്കഥകളും പ്രചരിപ്പിക്കുകയും ചെയ്യുന്നു. കുട്ടികളുടെ നന്മയ്ക്കുവേണ്ടി പ്രവർത്തിച്ചതിന്റെ ഫലമാണ് ഞങ്ങൾക്കു ലഭിച്ചത്. ഇത്തരം തിരിച്ചടികളുണ്ടാകുമ്പോൾ അധ്യാപകരുടെ ജോലിയും വിദ്യാർഥികളുമായുള്ള ബന്ധവും യാന്ത്രികമാകുന്നു. കൊച്ചി നഗരത്തിലെ സ്കൂൾ അധ്യാപിക പറയുകയാണ്.