ലഹരിയുടെ ഉറവിടം കണ്ടെത്തി ലഹരി വ്യാപനത്തിന്റെ അടിവേരറുക്കാൻ ഇറങ്ങിയിരിക്കുകയാണ് കേരളപൊലീസ്. ഇതിനായി ലഹരിവിതരണവും വില്‍പനയും വഴി സമ്പാദിച്ച സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതുൾപ്പെടെയുള്ള ശക്തമായ വകുപ്പുകൾ പ്രയോഗിക്കാനും തീരുമാനിച്ചു കഴിഞ്ഞു. കേരളത്തില്‍ ലഹരിക്കടത്തു നേരിടാനുള്ള പൊലീസ് നടപടികൾ ശക്തമാക്കിയതിന്റെ തെളിവാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ലഹരിക്കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണത്തിലെ വർധന. മാത്രവുമല്ല, ദിവസേനയെന്നവണ്ണം കേൾക്കുന്ന ലഹരിയുമായി ബന്ധപ്പെട്ട വാർത്തകളിലെ ‘വ്യത്യസ്തതയും’ ഞെട്ടിക്കുന്നതാണ്. ലഹരിയുടെ ബലത്തിൽ കൊലപാതകവും അക്രമങ്ങളും മാത്രമല്ല, ലഹരി വിഴുങ്ങിയുള്ള മരണം വരെ വാർത്തയാകുന്നു. കേരളത്തിൽ സ്കൂൾ കുട്ടികൾ അടക്കം ലഹരിയുടെ മായിലവലയിൽ കുരുങ്ങുമ്പോൾ ലഹരിവിതരണവും വില്‍പനയും മാത്രം തടഞ്ഞതുകൊണ്ടു കാര്യമില്ലെന്ന തിരിച്ചറിവിലാണ് പൊലീസും. ലഹരിയുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കേണ്ടത് ആവശ്യമാണെന്ന് അവർ പറയുന്നു. ലഹരിമാഫിയയെ നേരിടാൻ എന്തൊക്കെ നടപടികളാണ് കേരള പൊലീസ് സ്വീകരിച്ചിട്ടുള്ളത്? സംസ്ഥാനത്തെ ക്രമസമാധാനച്ചുമതലയുള്ള എഡിജിപി മനോജ് ഏബ്രഹാം മനോരമ ഓണ്‍ലൈൻ പ്രീമിയത്തിൽ സംസാരിക്കുകയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലഹരിയുടെ ഉറവിടം കണ്ടെത്തി ലഹരി വ്യാപനത്തിന്റെ അടിവേരറുക്കാൻ ഇറങ്ങിയിരിക്കുകയാണ് കേരളപൊലീസ്. ഇതിനായി ലഹരിവിതരണവും വില്‍പനയും വഴി സമ്പാദിച്ച സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതുൾപ്പെടെയുള്ള ശക്തമായ വകുപ്പുകൾ പ്രയോഗിക്കാനും തീരുമാനിച്ചു കഴിഞ്ഞു. കേരളത്തില്‍ ലഹരിക്കടത്തു നേരിടാനുള്ള പൊലീസ് നടപടികൾ ശക്തമാക്കിയതിന്റെ തെളിവാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ലഹരിക്കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണത്തിലെ വർധന. മാത്രവുമല്ല, ദിവസേനയെന്നവണ്ണം കേൾക്കുന്ന ലഹരിയുമായി ബന്ധപ്പെട്ട വാർത്തകളിലെ ‘വ്യത്യസ്തതയും’ ഞെട്ടിക്കുന്നതാണ്. ലഹരിയുടെ ബലത്തിൽ കൊലപാതകവും അക്രമങ്ങളും മാത്രമല്ല, ലഹരി വിഴുങ്ങിയുള്ള മരണം വരെ വാർത്തയാകുന്നു.

കേരളത്തിൽ സ്കൂൾ കുട്ടികൾ അടക്കം ലഹരിയുടെ മായിലവലയിൽ കുരുങ്ങുമ്പോൾ ലഹരിവിതരണവും വില്‍പനയും മാത്രം തടഞ്ഞതുകൊണ്ടു കാര്യമില്ലെന്ന തിരിച്ചറിവിലാണ് പൊലീസും. ലഹരിയുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കേണ്ടത് ആവശ്യമാണെന്ന് അവർ പറയുന്നു. ലഹരിമാഫിയയെ നേരിടാൻ എന്തൊക്കെ നടപടികളാണ് കേരള പൊലീസ് സ്വീകരിച്ചിട്ടുള്ളത്? സംസ്ഥാനത്തെ ക്രമസമാധാനച്ചുമതലയുള്ള എഡിജിപി മനോജ് ഏബ്രഹാം മനോരമ ഓണ്‍ലൈൻ പ്രീമിയത്തിൽ സംസാരിക്കുകയാണ്.

ചിത്രീകരണം: മനോരമ
ADVERTISEMENT

? എവിടെനിന്നാണ് കേരളത്തിലേക്ക് ഇത്രയേറെ രാസലഹരി എത്തുന്നത്.

∙ രാസലഹരി ഉള്‍പ്പെടെ ഒന്നും സംസ്ഥാനത്തു നിര്‍മിക്കുന്നതല്ല. ബെംഗളുരൂ, ഗോവ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നാണ് ഇവിടേയ്ക്ക് എത്തുന്നത്. ഒഡീഷ, ബിഹാര്‍, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളില്‍നിന്നാണ് കഞ്ചാവ് എത്തുന്നത്. ഇതിനു പിന്നിലും മലയാളികളുണ്ട്. ഇന്റലിജന്‍സ് സംവിധാനം ശക്തമായി ഡി-ഹണ്ട് ഓപ്പറേഷനിലൂടെ അത്തരം സപ്ലൈ ചെയിനുകള്‍ തകര്‍ക്കാനുള്ള നീക്കമാണു നടത്തുന്നത്. കേരളത്തില്‍ വലിയ ശതമാനം കുറ്റകൃത്യങ്ങളില്‍ ലഹരിയുടെ സ്വാധീനം കാണുന്ന സാഹചര്യത്തിലാണ് നടപടി ശക്തമാക്കാന്‍ തീരുമാനിച്ചത്. 

എംഡിഎംഎ ഉള്‍പ്പെടെ അപകടകരമായ രാസലഹരികള്‍ ഏത് അളവില്‍ പിടിക്കപ്പെട്ടാലും പ്രതിക്ക് ശക്തമായ ശിക്ഷ ഉറപ്പാക്കുന്ന തരത്തില്‍ നിയമത്തില്‍ മാറ്റം വേണം. എത്രയും ചെറിയ അളവില്‍ പിടിച്ചാലും ജാമ്യമില്ലാ കേസ് എടുക്കാന്‍ കഴിയണം. 

? അയൽ സംസ്ഥാനങ്ങളിൽനിന്നുള്ള ഈ ലഹരിക്കടത്ത് എങ്ങനെ തടയാനാകും.

∙ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് ലഹരി ഒഴുകുന്നത് തടയാന്‍ ശക്തമായ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അതത് സംസ്ഥാനങ്ങളിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കും. ആറ് സംസ്ഥാനങ്ങളിലെ എഡിജിപിമാരുടെ വാട്‌സാപ് ഗ്രൂപ്പ് ഉണ്ടാക്കി പ്രതിദിന ആശയവിനിമയ സംവിധാനത്തിലൂടെ ലഹരിക്കടത്തിന്റെ ഉറവിടം തകര്‍ക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. പൊലീസിനും എക്‌സൈസിനും മാത്രമല്ല സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങള്‍ക്കും ലഹരിയെ പ്രതിരോധിക്കുന്നതില്‍ ഉത്തരവാദിത്തമുണ്ട്.  എല്ലാവരും ഒത്തൊരുമിച്ച് മുന്നോട്ടു പോകണം ഇല്ലെങ്കിൽ യുവാക്കള്‍ ഉള്‍പ്പെടെ വലിയ അപകടത്തിലേക്കാവും പോവുക. 

ചിത്രീകരണം: മനോരമ
ADVERTISEMENT

ലഹരിമാഫിയയ്ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഉള്‍പ്പെടെ നിര്‍ദേശിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിലും ലഹരിക്കടത്ത് വ്യാപകമായതോടെ കേന്ദ്രസര്‍ക്കാരും ഗൗരവത്തോടെയാണ് വിഷയത്തെ കാണുന്നത്. ലഹരിക്ക് വലിയ ഡിമാന്‍ഡ് ഉള്ളതു കൊണ്ടാണ് കര്‍ണാടകയിലും ഒഡീഷയിലും ഗോവയിലും ഇതു നിര്‍മിക്കപ്പെടുന്നത്. കേരളത്തിലേക്കു വരുന്നതിനേക്കാള്‍ കൂടുതല്‍ മറ്റു സംസ്ഥാനങ്ങളിലേക്കും പോകുന്നുണ്ട്.' 

? ലഹരിക്കടത്തു സംഭവങ്ങളിൽ കേരളത്തിനു പുറത്തു പോയി അന്വേഷണം നടത്താൻ കഴിയാറുണ്ടോ.

∙ പിടികൂടുന്ന ആളുകളില്‍നിന്ന് ലഹരി വന്ന വഴി അറിഞ്ഞു കഴിഞ്ഞാല്‍ അപ്പോള്‍ തന്നെ അതാതു സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരെ അറിയിച്ച് മാഫിയയെ കുരുക്കാനുള്ള നീക്കമാവും നടത്തുക. പരിചയമില്ലാത്ത സ്ഥലത്തു പോയി പ്രതികളെ പിടിക്കുന്നതിലും ഫലപ്രദമായിരിക്കും അത്. വലിയ കേസുകളാണെങ്കില്‍ നമ്മള്‍ തന്നെ പിന്തുടര്‍ന്നെത്തി പിടികൂടാനുള്ള നടപടികള്‍ സ്വീകരിക്കും

ചിത്രീകരണം: മനോരമ

? കേരളത്തിൽ ലഹരിക്കടത്തിനെതിരെയുള്ള പൊലീസ് നടപടികൾ എത്രത്തോളം ശക്തമാണ്

ADVERTISEMENT

∙ രാസലഹരി ഉള്‍പ്പെടെ കേരളത്തിലേക്കു മാത്രമായി കൂടുതലായി എത്തുന്നുവെന്നു കരുതാനാവില്ല. കര്‍ണാടകയില്‍നിന്നും ഗോവയില്‍നിന്നും ഒഡീഷയില്‍നിന്നും മറ്റു സംസ്ഥാനങ്ങളിലേക്കും ലഹരിക്കടത്തുണ്ട്. മറ്റിടങ്ങളില്‍ പക്ഷേ ഇത്രത്തോളം പിടിക്കപ്പെടുന്നില്ല. കേരളത്തില്‍ ഇപ്പോള്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ലഹരിമരുന്നിന്റെ പേര് കൂട്ടിച്ചേർക്കപ്പെടുന്നതു വര്‍ധിക്കുന്നതു കണക്കിലെടുത്താണ് റെയ്ഡ് ഉള്‍പ്പെടെയുള്ള നടപടികള്‍ ശക്തമാക്കാന്‍ തീരുമാനിച്ചത്. പല കുറ്റകൃത്യങ്ങളിലും വലിയ ഘടകമായി ലഹരി മാറുകയാണ്. അതു തടയാന്‍ പൊലീസിനു ബാധ്യതയുണ്ട്.

? ലഹരിക്കടത്തു കേസിൽ പിടിക്കപ്പെടുന്നവരെ പൂട്ടാൻ തക്ക ശക്തമായ വകുപ്പുകൾ പൊലീസിനുണ്ടോ 

∙ 1988ലെ എന്‍ഡിപിഎസ് നിയമത്തിന്റെ 68ഇ വകുപ്പ് പ്രകാരം (നാഷണല്‍ ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്‌സ്റ്റന്‍സസ് നിയമം) വസ്തുവകകള്‍ കണ്ടുകെട്ടാനുള്ള നടപടി സ്വീകരിക്കാനാവും. പിടിയിലാകുന്നവര്‍ ലഹരിക്കടത്തു വഴി കിട്ടിയ പണം ഉപയോഗിച്ചാണ് വീടോ സ്ഥലമോ വാഹനങ്ങളോ വാങ്ങിയിട്ടുള്ളതെങ്കില്‍ അതു കണ്ടുകെട്ടാനുള്ള അധികാരവും പൊലീസിനുണ്ട്. പിടിയിലാകുന്ന ആള്‍ എത്രനാളായി ലഹരിക്കടത്തു നടത്തിവരുന്നു എന്നതുള്‍പ്പെടെ പരിശോധിച്ചാവും നടപടി സ്വീകരിക്കുക.  സ്വത്തുക്കള്‍ ലഹരിവ്യാപാരത്തിലൂടെ അല്ല സമ്പാദിച്ചതെന്നു തെളിയിക്കേണ്ടത് പ്രതിയുടെ ഉത്തരവാദിത്തം ആയിരിക്കും. ബാങ്ക് അക്കൗണ്ട് വരെ മരവിപ്പിക്കാന്‍ കഴിയും. ഈ വകുപ്പ് ശക്തമായി ഉപയോഗിക്കാനാണ് എസ്പിമാര്‍ക്കു നിര്‍ദേശം നല്‍കിയിരിക്കുന്നത്. പലയിടത്തും ഗുണ്ടകള്‍ ഉള്‍പ്പെടെ ലഹരിവ്യാപാരത്തിലേക്കു തിരിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സ്വത്തുകണ്ടുകെട്ടല്‍ ഉള്‍പ്പെടെയുള്ള നടപടികളിലേക്കു കടക്കുന്നത്.

? സ്കൂൾ കുട്ടികൾ അടക്കം ലഹരിക്ക് അടിമയാകുന്ന സംഭവങ്ങളുണ്ടല്ലോ

ലഹരിവ്യാപനം തടയാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഓണ്‍ലൈനായി ചേര്‍ന്നിരുന്നു. സ്‌കൂള്‍, കോളജ് പരിസരങ്ങളില്‍ ലഹരി വ്യാപാരത്തിന് എത്തുന്നവരെ നിരീക്ഷിച്ച് ശക്തമായ നടപടി സ്വീകരിക്കാനാണ് നിർദേശിച്ചിരിക്കുന്നത്. സ്ഥിരമായി ലഹരിവ്യാപാരത്തില്‍ ഏര്‍പ്പെടുന്നവരെ നിരീക്ഷിച്ച്  അതിൽ കരുതല്‍ തടങ്കലിലാക്കാനുള്ളവരുടെ പട്ടിക തയാറാക്കും. രാജ്യാന്തര കുറിയറുകള്‍ പതിവായി വരുത്തുന്നവരെയും നിരീക്ഷിക്കണം. ഡിജെ പാര്‍ട്ടികളില്‍ അടക്കം രഹസ്യനിരീക്ഷണം ഉറപ്പാക്കണമെന്നത് ഉൾപ്പെടെയുള്ള നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്.

ചിത്രീകരണം: മനോരമ

? ലഹരി വിരുദ്ധ നടപടികളിൽ ബോധവല്‍ക്കരണ നടപടികൾക്കും പ്രാധാന്യം നല്‍കേണ്ടതല്ലേ

∙ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് വലിയ പദ്ധതി തയാറാക്കിയാണ് മുന്നോട്ടു പോകുന്നത്. ഡി-ഹണ്ട് ഓപറേഷനിലൂടെ ലഹരിക്കടത്തിന്റെ സപ്ലൈചെയിന്‍ മുറിക്കുന്നതിനൊപ്പം സംസ്ഥാനത്ത് ലഹരിയുടെ ഡിമാന്‍ഡ് കുറയ്ക്കാനുള്ള ബോധവല്‍ക്കരണ നടപടിയും സ്വീകരിക്കും. നമ്മള്‍ വലിയതോതില്‍ പിടിച്ച് വിതരണം തടസ്സപ്പെടുത്തിയാലും ഇതു വേണ്ടവര്‍ ലഹരി തേടി മറ്റിടങ്ങളിലേക്കു പോകും. കൂടിയ വിലയ്ക്കു വാങ്ങുന്നത് ലഹരിമാഫിയയ്ക്കു കൂടുതല്‍ ലാഭം കിട്ടാനും കാരണമാകും. അതുകൊണ്ടുതന്നെ ആവശ്യകത കുറയ്ക്കാനുള്ള പരിപാടികളും പ്രാധാന്യമുള്ളതാണ്.

? കുറഞ്ഞ അളവിൽ ലഹരി കൈവശം വയ്ക്കുന്നവർ എളുപ്പം പുറത്തുവരുന്നതോടെ കുറ്റകൃത്യങ്ങൾ ആവർത്തിക്കാനുള്ള സാധ്യതയില്ലേ

∙ എംഡിഎംഎ ഉള്‍പ്പെടെ അപകടകരമായ രാസലഹരികള്‍ ഏത് അളവില്‍ പിടിക്കപ്പെട്ടാലും പ്രതിക്ക് ശക്തമായ ശിക്ഷ ഉറപ്പാക്കുന്ന തരത്തില്‍ നിയമത്തില്‍ മാറ്റം വേണം. ഇതിനായി റിപ്പോര്‍ട്ട് തയാറാക്കി സംസ്ഥാന സര്‍ക്കാര്‍ വഴി കേന്ദ്രത്തെ സമീപിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. എത്രയും ചെറിയ അളവില്‍ പിടിച്ചാലും ജാമ്യമില്ലാ കേസ് എടുക്കാന്‍ കഴിയണം. പ്രതികളെ പിടിക്കുന്നതുമായി ബന്ധപ്പെട്ട് ഏറെ നിബന്ധനകള്‍ ഇപ്പോഴുണ്ട്. പലപ്പോഴും അതു പ്രതികള്‍ക്കു കേസില്‍നിന്ന് രക്ഷപ്പെടാനുള്ള പഴുതാകും. അത്തരം നിബന്ധനകളില്‍ ഇളവും വേണമെന്നും ആവശ്യപ്പെടും. ഇതിലെല്ലാം അനുകൂലമായ പ്രതികരണം ഉണ്ടാകുമെന്നാണ് കരുതുന്നത്. 

എഡിജിപി മനോജ് ഏബ്രഹാം വിളിച്ച എസ്പിമാരുടെ യോഗത്തിലെ നിർദേശങ്ങൾ:

∙ സംസ്ഥാനത്തെ ഡിജെ പാർട്ടികളിൽ ലഹരി ഉപയോഗം കണ്ടെത്തിയ സാഹചര്യത്തിൽ ഇത്തരം പാർട്ടികൾ കർശന നിരീക്ഷണത്തിലാക്കും. 

∙ കൊച്ചി മറൈൻ ഡ്രൈവ്, തിരുവനന്തപുരം മാനവീയം വീഥി എന്നിവിടങ്ങളിലെ രാത്രികാല ഒത്തുചേരലുകളിൽ ലഹരി ഉപയോഗം വ്യാപകമെന്ന് പരാതിയുണ്ട്. ഈ പ്രദേശങ്ങളിൽ കർശന നിരീക്ഷണത്തിലാക്കണം.

∙ ട്രെയിൻ വഴിയുള്ള ലഹരിക്കടത്തു തടയാൻ എല്ലാ റെയിൽവേ സ്റ്റേഷനിലും കർശന പരിശോധന വേണം.

∙ ലഹരിക്കടത്ത് കേസുകളിൽ ഉൾപ്പെട്ടവരുടെ വീടുകൾ ഇടയ്ക്കിടെ പരിശോധിക്കണം.

∙ ലഹരിക്കേസുകളിൽ ശിക്ഷ ഉറപ്പാക്കണം. ഡിസിആർബിയിലെ പ്രോസിക്യൂഷൻ വിഭാഗം, കേസുകൾ നേരിട്ടു വിലയിരുത്തി 100 % ശിക്ഷ ഉറപ്പാക്കണം.

∙ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലഹരിമുക്തമാക്കാൻ സ്റ്റുഡന്റ്സ് പൊലീസ് കെഡറ്റ്, സ്കൂൾ പ്രൊട്ടക്‌ഷൻ ഗ്രൂപ്പ്, ആന്റി നർകോട്ടിക് ക്ലബ്, ക്ലീൻ ക്യാംപസ്– സേഫ് ക്യാംപസ് പദ്ധതി എന്നിവ പുനരുജ്ജീവിപ്പിക്കണം.

∙ അതിഥിത്തൊഴിലാളികളുടെ താമസകേന്ദ്രങ്ങളിൽ പരിശോധന വേണം.

∙ ജനമൈത്രി പദ്ധതി പുനരുജ്ജീവിപ്പിക്കണം.

∙ എസ്പിമാർ 2 മാസത്തെ കർമ പദ്ധതി രൂപീകരിക്കണം. ജില്ലാ പൊലീസ് മേധാവികളുടെ കീഴിലെ ലഹരിവിരുദ്ധ സ്ക്വാഡായ ഡാൻസാഫ് യോഗം എസ്പിമാർ ആഴ്ചയിലൊരിക്കൽ വിളിക്കണം.

English Summary:

Operation D-Hunt and asset confiscation, ADGP Manoj Abraham Explains the Anti-Drug Strategy of Kerala Police