‘ലഹരി കിട്ടാത്തപ്പോൾ പശ വലിച്ചു; ഉപ്പുപൊടി എന്നു പറഞ്ഞ് അവർ തന്നത് എംഡിഎംഎ’

‘‘ ഒൻപതാം ക്ലാസിൽ വച്ചാണ് കൂട്ടുകാരനൊപ്പം കൗതുകത്തിന് ഞാൻ ലഹരി ഉപയോഗിച്ചുനോക്കിയത്. ആഴ്ചയിൽ ഒന്നു വീതം നാലഞ്ച് ആഴ്ച ഉപയോഗിച്ചപ്പോൾ പിന്നീട് അതില്ലാതെ പറ്റില്ലെന്നായി. നല്ല കാശു കൊടുക്കേണ്ടി വരുമെന്നു കൂട്ടുകാരൻ പറഞ്ഞു. അച്ഛനു ബിസിനസാണ്. കള്ളം പറഞ്ഞ് പണം വാങ്ങി. സ്കൂളിനു സമീപം ‘മരുന്ന്’ എത്തിക്കുന്ന സംഘമുണ്ട്. വൈകാതെ അവരിലൊരാളായി. ‘സപ്ലൈ’ കിട്ടാതെ ജീവിക്കാനാവില്ല എന്ന ഘട്ടം വരും. അപ്പോഴേക്കും ആ സംഘത്തിനു പൂർണമായും കീഴ്പ്പെട്ടിരിക്കും. വീട്ടിൽ ഒന്നും അറിഞ്ഞില്ല. പണം കൊടുത്ത് സാധനം കയ്യിലെത്തിയാലും സേഫ് ആണെന്നു പറയാനാവില്ല. നമ്മൾ മുഴുവൻ സമയവും അവരുടെ നിരീക്ഷണത്തിലായിരിക്കും. അവരെ ഒറ്റുന്നുണ്ടോ, പൊലീസിൽ അറിയിക്കുന്നുണ്ടോ, ആരുടെ കൂടെയാണ് ഉപയോഗം എന്നൊക്കെയാണ് നോക്കുന്നത്. സംശയം തോന്നിയാൽ വച്ചേക്കില്ലെന്നു ഭീഷണിപ്പെടുത്തും. ഉപദ്രവിക്കും. വേണ്ടിവന്നാൽ ജീവനെടുക്കും. 10 ഗ്രാം വാങ്ങിയാലും കൈമറിഞ്ഞെത്തുമ്പോൾ അത്ര തൂക്കം കാണില്ല. അതു ചോദിക്കാൻ പാടില്ല. മൂന്നു നാലു വർഷം കഴിഞ്ഞപ്പോൾ ഞാനാകെ മാറി. അപ്പോഴാണ് വീട്ടുകാർ ഞാൻ ലഹരിക്ക് അടിപ്പെട്ടെന്നു മനസ്സിലാക്കുന്നത്. ഇരുട്ട് പേടിയായി, മുറിക്കു പുറത്തിറങ്ങാൻ വയ്യ, സ്വയം മറന്നുള്ള പ്രവൃത്തികൾ. എപ്പോഴും ദേഷ്യം. ഒരു ദിവസം ബൈക്കിനു തീ വച്ചു. അച്ഛന്റെ കട അടിച്ചുതകർത്തു. പഠനം അതോടെ നിലച്ചു. ഒരു ചികിത്സയ്ക്കും വഴങ്ങിയില്ല. എല്ലാവരാലും ഒറ്റപ്പെട്ടു. ഇതിൽനിന്നു രക്ഷപ്പെടണം എന്നൊരു ചിന്ത മനസ്സിനകത്ത് എവിടെയോ ഉണ്ടായിരുന്നു.’’

∙ ‘മരുന്ന്’ നൽകി അടിമയാക്കി; പിന്നെ കണ്ണിയാക്കി
‘‘ ഒൻപതാം ക്ലാസിൽ വച്ചാണ് കൂട്ടുകാരനൊപ്പം കൗതുകത്തിന് ഞാൻ ലഹരി ഉപയോഗിച്ചുനോക്കിയത്. ആഴ്ചയിൽ ഒന്നു വീതം നാലഞ്ച് ആഴ്ച ഉപയോഗിച്ചപ്പോൾ പിന്നീട് അതില്ലാതെ പറ്റില്ലെന്നായി. നല്ല കാശു കൊടുക്കേണ്ടി വരുമെന്നു കൂട്ടുകാരൻ പറഞ്ഞു. അച്ഛനു ബിസിനസാണ്. കള്ളം പറഞ്ഞ് പണം വാങ്ങി. സ്കൂളിനു സമീപം ‘മരുന്ന്’ എത്തിക്കുന്ന സംഘമുണ്ട്. വൈകാതെ അവരിലൊരാളായി. ‘സപ്ലൈ’ കിട്ടാതെ ജീവിക്കാനാവില്ല എന്ന ഘട്ടം വരും. അപ്പോഴേക്കും ആ സംഘത്തിനു പൂർണമായും കീഴ്പ്പെട്ടിരിക്കും. വീട്ടിൽ ഒന്നും അറിഞ്ഞില്ല. പണം കൊടുത്ത് സാധനം കയ്യിലെത്തിയാലും സേഫ് ആണെന്നു പറയാനാവില്ല. നമ്മൾ മുഴുവൻ സമയവും അവരുടെ നിരീക്ഷണത്തിലായിരിക്കും. അവരെ ഒറ്റുന്നുണ്ടോ, പൊലീസിൽ അറിയിക്കുന്നുണ്ടോ, ആരുടെ കൂടെയാണ് ഉപയോഗം എന്നൊക്കെയാണ് നോക്കുന്നത്. സംശയം തോന്നിയാൽ വച്ചേക്കില്ലെന്നു ഭീഷണിപ്പെടുത്തും. ഉപദ്രവിക്കും. വേണ്ടിവന്നാൽ ജീവനെടുക്കും.
10 ഗ്രാം വാങ്ങിയാലും കൈമറിഞ്ഞെത്തുമ്പോൾ അത്ര തൂക്കം കാണില്ല. അതു ചോദിക്കാൻ പാടില്ല. മൂന്നു നാലു വർഷം കഴിഞ്ഞപ്പോൾ ഞാനാകെ മാറി. അപ്പോഴാണ് വീട്ടുകാർ ഞാൻ ലഹരിക്ക് അടിപ്പെട്ടെന്നു മനസ്സിലാക്കുന്നത്. ഇരുട്ട് പേടിയായി, മുറിക്കു പുറത്തിറങ്ങാൻ വയ്യ, സ്വയം മറന്നുള്ള പ്രവൃത്തികൾ. എപ്പോഴും ദേഷ്യം. ഒരു ദിവസം ബൈക്കിനു തീ വച്ചു. അച്ഛന്റെ കട അടിച്ചുതകർത്തു. പഠനം അതോടെ നിലച്ചു. ഒരു ചികിത്സയ്ക്കും വഴങ്ങിയില്ല. എല്ലാവരാലും ഒറ്റപ്പെട്ടു. ഇതിൽനിന്നു രക്ഷപ്പെടണം എന്നൊരു ചിന്ത മനസ്സിനകത്ത് എവിടെയോ ഉണ്ടായിരുന്നു.’’
കുട്ടിയെ ജീവിതത്തിലേക്കു തിരികെക്കൊണ്ടുവന്ന കൺസൽറ്റന്റ് സൈക്കോളജിസ്റ്റ് പറയുന്നു: നാലു വർഷത്തെ നിരന്തര ലഹരി ഉപയോഗം അവനെ തകർത്തിരുന്നു. പക്ഷേ, കുടുംബം ഒപ്പം നിന്നതാണ് തിരിച്ചുവരവ് എളുപ്പമാക്കിയത്. വീട്ടുകാരും നാട്ടുകാരും സുഹൃത്തുക്കളും അവനു പിന്തുണ നൽകി. ലഹരി മാഫിയ ആക്രമിച്ചേക്കുമോ എന്ന ഭീതി അതോടെ ഒഴിഞ്ഞു. നാട്ടുകാർ സംഘടിച്ചതോടെ ലഹരി റാക്കറ്റ് പിൻവാങ്ങി. ചികിത്സയോടും കൗൺസലിങ്ങിനോടും അവൻ പൊരുത്തപ്പെട്ടു. സമൂഹവുമായി ഇടപഴകാൻ തുടങ്ങി. ഇപ്പോൾ പഠിക്കുന്നു. ഒപ്പം കച്ചവടത്തിൽ അച്ഛനെ സഹായിക്കുകയും ചെയ്യുന്നു.
∙ പരീക്ഷിച്ച് നോക്കിയതാണ്; പക്ഷേ, വീണുപോയി
‘‘രണ്ടാം വർഷ എൻജിനീയറിങ് വിദ്യാർഥിയായിരിക്കെ കൂട്ടുകാരനൊപ്പം ഹോസ്റ്റലിലെ അവന്റെ മുറിയിൽ ചെന്നതാണ് ഞാൻ. അവിടെ കുറച്ചുപേർ കഞ്ചാവു വലിക്കുന്നുണ്ടായിരുന്നു. ഒന്നു ട്രൈ ചെയ്തു നോക്കണമെന്ന ആഗ്രഹം മനസ്സിൽ പണ്ടേയുണ്ടായിരുന്നു. അവർക്കൊപ്പം വലിച്ചു. തുടർന്നുള്ള ആറു വർഷം ലഹരിയായിരുന്നു കൂട്ട്. രാസലഹരിയും ഉപയോഗിച്ചു. പൊതുവേ അന്തർമുഖനായ ഞാൻ ലഹരി ഉപയോഗിച്ചു കഴിഞ്ഞാൽ വാചാലനാകാൻ തുടങ്ങി. അതൊരു ഹരമായി. എന്നാൽ, ലഹരിച്ചങ്ങാത്തത്തിനു പുറത്തുള്ളവരുമായുള്ള ബന്ധം കുറഞ്ഞു കുറഞ്ഞു വന്നു. എന്നും ലഹരി വേണമെന്നു വന്നതോടെ പണം കണ്ടെത്തുക പ്രശ്നമായി. 2000 രൂപ കൊടുത്താൽ 50 ഗ്രാം കഞ്ചാവു കിട്ടും. അതു നാലു ദിവസത്തേക്കേ തികയൂ. വീട്ടിൽ എന്നും പണം ആവശ്യപ്പെട്ടു തുടങ്ങി. സംശയം തോന്നി മാതാപിതാക്കൾ ചോദിച്ചപ്പോൾ ലഹരി ഉപയോഗിക്കുന്നുണ്ടെന്നു തുറന്നുപറഞ്ഞു. അവർ വഴക്കിട്ടു, നിർത്താൻ ആവശ്യപ്പെട്ടു. പക്ഷേ, കഴിഞ്ഞില്ല.
ലഹരി കിട്ടാതെവന്നപ്പോൾ പശ വലിച്ചും മാനസികചികിത്സയ്ക്കു നൽകുന്ന മരുന്ന് മെഡിക്കൽ സ്റ്റോറിൽനിന്നു വാങ്ങിയും ഉപയോഗിച്ചിട്ടുണ്ട്. ഒരു ദിവസം പിതാവിന്റെ നേരെ കത്തിയുമായി ചെന്നു. ലഹരി ഉപയോഗിക്കുമ്പോൾ മുൻപിലുള്ളത് ആരാണെന്നുപോലും തിരിച്ചറിയാൻ കഴിയില്ല. ലഹരി കിട്ടിയില്ലെങ്കിൽ അക്രമകാരിയാകും. ഇതിനിടെ ബൈക്ക് മോഷ്ടിച്ചു തന്നാൽ ലഹരി തരാമെന്ന് ഇടപാടുകാർ പറഞ്ഞു. ഞങ്ങൾ 12 ബൈക്ക് മോഷ്ടിച്ചു നൽകി. ഇതിനിടെ 18–ാം വയസ്സിൽ മോഷണക്കേസിൽ ജയിലിലായി
ഉള്ളിലേക്കെത്തുന്ന ലഹരിയുടെ അളവു കൂടിക്കൊണ്ടിരുന്നു. പണം അടിക്കടി ആവശ്യപ്പെട്ടു വീട്ടിൽ വലിയ കലഹമായി. പലപ്പോഴും അക്രമാസക്തനാകാനും തുടങ്ങി. മൂന്നോ നാലോ ദിവസം അടുപ്പിച്ചു രാസലഹരി ഉപയോഗിച്ചാൽ പിന്നെ വിഭ്രമാത്മകമായ അവസ്ഥയിലാകും ജീവിതം. ആരോഗ്യവും മനസ്സും പൂർണമായും കൈവിട്ടുപോകും എന്നു തോന്നിയപ്പോൾ ഇതിൽനിന്നൊരു മോചനം ആഗ്രഹിച്ചതു ഞാൻ തന്നെയാണ്. വീട്ടുകാരോടു സഹായം അഭ്യർഥിച്ചപ്പോൾ അവർ വിമുക്തിയിലെത്തിച്ചു. അവിടെനിന്നു ഡി–അഡിക്‌ഷൻ സെന്ററിൽ പ്രവേശിപ്പിച്ചു. കുറച്ചുദിവസത്തെ ചികിത്സ കൊണ്ടുതന്നെ മാറ്റങ്ങളുണ്ടായി. കൗൺസലിങ്ങിന് ഇപ്പോഴും പോകുന്നുണ്ട്. ഒരു വർഷമായി ലഹരി ഉപയോഗിക്കുന്നേയില്ല. ലഹരിയിൽ കുടുങ്ങിയ കാലയളവിൽ പഠനം വളരെ മോശമായെങ്കിലും പരീക്ഷകൾ ജയിച്ചിരുന്നു. ജോലി കണ്ടെത്തി ജീവിതം തിരികെപ്പിടിക്കാനുള്ള ശ്രമത്തിലാണിപ്പോൾ.’’
∙ കൂട്ടുകാർ തന്ന ‘ഉപ്പുപൊടി’ നൽകിയ ‘വൈബ്’
‘‘പ്ലസ്ടു പഠനകാലത്ത് ഒരു ദിവസം കൂട്ടുകാർ വെളുത്ത പൊടിയുമായി വന്നു. കുറച്ചു മാത്രമാണുള്ളത്, കഴിച്ചോളാൻ പറഞ്ഞപ്പോൾ എനിക്കു പന്തികേടു തോന്നി. സ്പെഷൽ ഉപ്പുപൊടിയാണ്, കഴിച്ചു നോക്കൂ എന്നായി. കഴിച്ചതോടെ ഞാൻ മറ്റൊരാളായി. ആദ്യമായി എംഡിഎംഎ ഉപയോഗിച്ചത് അങ്ങനെയാണ്. പിന്നീടു വേണ്ടെന്നു പറഞ്ഞെങ്കിലും, പലതവണ കൂട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി. കുറച്ചുദിവസം കഴിഞ്ഞപ്പോൾ അവരുടെ നിർബന്ധം ഇല്ലാതെതന്നെ എംഡിഎംഎ എടുത്തുതുടങ്ങി. ലഹരി ഉപയോഗിച്ചാൽ ഭയങ്കര വൈബാണെന്നാണ് അവർ പറഞ്ഞിരുന്നത്. ഉറക്കെ തമാശ പറഞ്ഞു, പാട്ടുപാടി, ഡാൻസ് കളിച്ചു, തുണിയുരിഞ്ഞ് കോപ്രായങ്ങൾ കാട്ടി... ഇതിനെല്ലാം അവർ കയ്യടിച്ചു. ലഹരി കിട്ടാതെവന്നതോടെയാണു സ്വഭാവത്തിലെ മാറ്റം വീട്ടുകാർ ശ്രദ്ധിച്ചത്. ഒരു ദിവസം ശബ്ദം ഇഷ്ടമല്ലെന്നു പറഞ്ഞ് ടിവി അടിച്ചുപൊട്ടിച്ചു. കാശ് കിട്ടാതെ വന്നതോടെ അക്രമസ്വഭാവം പതിവായി. വീട്ടുകാർ സൈക്കോളജിസ്റ്റിന്റെ അടുത്തെത്തിച്ചു. രണ്ടു മാസം മറ്റൊരിടത്തേക്കു മാറ്റിപ്പാർപ്പിച്ചു. ഇപ്പോൾ കൗൺസലിങ്ങിന്റെ ബലത്തിൽ ലഹരി ഉപയോഗം അവസാനിപ്പിച്ചു. കുടുംബത്തിന്റെ ഏക പ്രതീക്ഷയായതിനാൽ പഴയജിവിതത്തിലേക്കു പോകരുതെന്നാണ് ആഗ്രഹം.’’
∙ ലഹരി കൊണ്ടുപോയത് ഏതൊക്കെ വഴികളിലൂടെ...
‘‘9–ാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞാൻ ആദ്യമായി സിഗരറ്റ് വലിച്ചത്. പിന്നീട് കഞ്ചാവു വലിക്കാൻ തുടങ്ങി. കഞ്ചാവു വലിക്കുന്നതിന്റെ അളവ് ഓരോ ദിവസവും കൂടി വന്നു. ഇതിനിടെ എംഡിഎംഎയും ഉപയോഗിച്ചു. പത്താം ക്ലാസിൽ എത്തിയപ്പോഴേക്കും ലഹരിയുടെ അടിമയായി. സ്കൂളിൽ പോവാതെ, മലയിൽ പോയിരുന്ന് ലഹരി ഉപയോഗിച്ചു. പത്താം ക്ലാസിൽ പരീക്ഷ എഴുതിയില്ല. പന്തൽ പണിക്കു പോയാണ് ആദ്യമൊക്കെ ലഹരി വാങ്ങാൻ പണം ഉണ്ടാക്കിയിരുന്നത്. സുഹൃത്തുക്കളായ ഞങ്ങൾ 12 പേരും ഒരുപോലെ ലഹരി ഉപയോഗിച്ചു. ലഹരി കിട്ടാതെവന്നപ്പോൾ പശ വലിച്ചും മാനസികചികിത്സയ്ക്കു നൽകുന്ന മരുന്ന് മെഡിക്കൽ സ്റ്റോറിൽനിന്നു വാങ്ങിയും ഉപയോഗിച്ചിട്ടുണ്ട്. ഒരു ദിവസം പിതാവിന്റെ നേരെ കത്തിയുമായി ചെന്നു. ലഹരി ഉപയോഗിക്കുമ്പോൾ മുൻപിലുള്ളത് ആരാണെന്നുപോലും തിരിച്ചറിയാൻ കഴിയില്ല. ലഹരി കിട്ടിയില്ലെങ്കിൽ അക്രമകാരിയാകും. ഇതിനിടെ ബൈക്ക് മോഷ്ടിച്ചു തന്നാൽ ലഹരി തരാമെന്ന് ഇടപാടുകാർ പറഞ്ഞു. ഞങ്ങൾ 12 ബൈക്ക് മോഷ്ടിച്ചു നൽകി. ഇതിനിടെ 18–ാം വയസ്സിൽ മോഷണക്കേസിൽ ജയിലിലായി.
ഒറ്റപ്പാലം സബ് ജയിലിലേക്കു ഞങ്ങളെ മാറ്റി. ലഹരി കിട്ടാതെ വന്നതോടെ പൊലീസിനെ ആക്രമിച്ചു. സൂപ്രണ്ട് മജിസ്ട്രേട്ടിന്റെ മുൻപിൽ ഞങ്ങളെ എത്തിച്ചു. ഇതോടെ കൗൺസലിങ്ങും ചികിത്സയും നൽകാൻ തീരുമാനമായി. പൊലീസും മജിസ്ട്രേട്ടും അഭിഭാഷകനും ഞങ്ങളുടെ കുടുംബങ്ങളും പൂർണപിന്തുണ നൽകി. കൗൺസലിങ്ങിലൂടെ മാറ്റം വന്നു തുടങ്ങി. ജയിലിൽനിന്നു പുറത്തിറങ്ങാൻ നേരം ഞങ്ങൾ 12 പേരും ഇനി ലഹരിക്ക് അടിപ്പെടില്ലെന്നും പരസ്പരം ബന്ധം വേണ്ടെന്നും തീരുമാനിച്ചു. ജോലിക്കു ശ്രമിച്ചിട്ടും ആരും തന്നില്ല. എന്റെ ജീവിതത്തിലുണ്ടായ സംഭവങ്ങൾ തുറന്നു പറയുകയും ലഹരിക്കെതിരെ പ്രവർത്തിക്കാൻ തുടങ്ങുകയും ചെയ്തതോടെയാണു ജോലി കിട്ടിയത്. ഇപ്പോൾ 5 വർഷമായി ലഹരി ഉപയോഗിക്കുന്നില്ല. മുടങ്ങിപ്പോയ പഠനം ആരംഭിക്കണം. പുസ്തകം എഴുതണമെന്നും ആഗ്രഹമുണ്ട്.
∙ സർഗാത്മക രചനയ്ക്ക് ഗുണമാകും എന്നു പറഞ്ഞ് ലഹരിയിൽ കുടുക്കിയതിനെപ്പറ്റി യുവാവ്:
ഇരുപതാം വയസ്സിലാണ് പഠിക്കാൻ ഞാൻ എറണാകുളത്തെത്തുന്നത്. ഹോസ്റ്റലിൽ വിദ്യാർഥികളും ജോലി ഉള്ളവരുമെല്ലാം ഉണ്ടായിരുന്നു. ഹോസ്റ്റലിലെ ടെറസിൽ പുകവലിച്ചു നിൽക്കുമ്പോഴാണ് ലൈറ്റർ ഉണ്ടോ എന്നു ചോദിച്ച് അവനെത്തിയത്. ഞങ്ങൾ പരിചയപ്പെട്ടു. അവനാണ് ആദ്യമായി കഞ്ചാവ് ഉപയോഗിക്കാൻ തന്നത്. സർഗാത്മക രചനയിൽ താൽപര്യമുണ്ടായിരുന്ന എന്നോട് കഞ്ചാവ് ഉപയോഗിച്ചാൽ എഴുത്ത് നന്നാകുമെന്നു പറഞ്ഞാണു പ്രേരിപ്പിച്ചത്. പിന്നെ ഹോസ്റ്റലിലെ 10–12 പേർ അവന്റെ മുറിയിൽ പോയി കഞ്ചാവ് ഉപയോഗിക്കുന്നതു പതിവാക്കി. കുറച്ച് ആഴ്ചകൾക്കുശേഷം ലഹരി ഉപയോഗിക്കാനുള്ള സൗകര്യത്തിനായി ഞങ്ങൾ വീട് വാടകയ്ക്കെടുത്തു.
ഈ വീട്ടിൽ കഞ്ചാവിനെക്കുറിച്ചു മാത്രമായിരുന്നു ചർച്ച. സമൂഹമാധ്യമങ്ങളിലെല്ലാം കഞ്ചാവിന്റെ പോസിറ്റീവ് സ്റ്റോറികളാണ് ഞങ്ങൾ പങ്കുവച്ചത്. സർഗാത്മകത വർധിക്കുകയാണെന്നു തെറ്റിദ്ധരിച്ചു. ഇതിനിടയിൽ മാജിക് മഷ്റൂം, എംഡിഎംഎ തുടങ്ങിയവയും ഉപയോഗിച്ചു. ഒട്ടേറെ മാനസികപ്രശ്നങ്ങളുണ്ടായി. ഇല്ലാത്ത ശത്രുക്കൾക്കെതിരെ യുദ്ധം നയിക്കുന്ന രീതിയായിരുന്നു എന്റേത്. എറണാകുളത്തു നിൽക്കാനാകാത്ത അവസ്ഥ വന്നപ്പോൾ കോഴിക്കോട്ടെ വീട്ടിലെത്തി. വീട്ടുകാരോടു മുഴുവൻ ദേഷ്യമായിരുന്നു. ഞാൻതന്നെ വീട്ടുകാരോട് ലഹരി ഉപയോഗത്തെക്കുറിച്ചു തുറന്നുപറഞ്ഞു. അവർക്കു വലിയ ഷോക്കായിരുന്നു. അവരാണ് എന്നെ വിമുക്തിയിലെത്തിക്കുന്നത്. ഒരു വർഷം കൗൺസലിങ് ഉൾപ്പെടെയുള്ള ചികിത്സയിലായിരുന്നു ഞാൻ. പതുക്കെയാണു കുടുംബാംഗങ്ങളോടു പോലും സംസാരിച്ചു തുടങ്ങിയത്. ബന്ധുവിന്റെ ഒരു കടയിൽ സഹായിയായി നിന്നാണ് ആളുകളെ അഭിമുഖീകരിക്കാൻ തുടങ്ങിയത്. ചെറിയ ശമ്പളത്തിൽ ഫിലിം എഡിറ്ററായി ജോലിക്കു കയറി. പിന്നീടു പരസ്യ മേഖലയിലേക്കു മാറി. ഇപ്പോൾ പുതിയൊരു പരസ്യ കമ്പനിയിൽ മികച്ച ജോലിയുണ്ട്.