ശീലങ്ങൾക്കു രൂപം നൽകുമ്പോൾ – ഉൾക്കാഴ്ചയിൽ ബി.എസ്. വാരിയർ എഴുതുന്നു

ചെറുപ്പകാലങ്ങളിലുള്ള ശീലം, മറക്കുമോ മാനുഷനുള്ള കാലം, കാരസ്കരത്തിൻ കുരു പാലിലിട്ടാൽ, കാലാന്തരേ കയ്പു ശമിപ്പതുണ്ടോ? എഴുതിയതു ലോകത്തിലെ ചെറുഭാഷയായ മലയാളത്തിലായിപ്പോയെന്ന ഒറ്റക്കാരണംകൊണ്ട് വിശ്വപ്രസിദ്ധി നഷ്ടപ്പെട്ടുപോയ അനന്യപ്രതിഭാശാലിയാണ് കുഞ്ചൻ നമ്പ്യാർ. ഇംഗ്ലിഷിൽ ഷേക്സ്പിയറിനെന്നപോലെ, എഴുതിയ പലതും പഴമൊഴികളായി മാറാനിടയായ അസുലഭഭാഗ്യം പക്ഷേ അദ്ദേഹത്തെയും അനുഗ്രഹിച്ചു. നമ്പ്യാരിൽനിന്നു നമുക്കുകിട്ടിയ വിവേകത്തിന്റെ മുത്തുകളിലൊന്നാണ് മേൽക്കാണിച്ച വരികൾ. അക്രമത്തിൽ അഭിരമിക്കുന്ന യുവാക്കളെയും മുതിർന്നവരെയും കുറിച്ചു വിലപിക്കുന്ന സമൂഹമായി നാം മാറിയിട്ടുണ്ട്. പക്ഷേ ഈ ദുരന്തത്തിന്റെ മൂലകാരണത്തെപ്പറ്റി ചിന്തിക്കാതെ കതിരിൽ വളം വയ്ക്കുകയല്ലേ നാം മിക്കപ്പോഴും ചെയ്യുന്നത്? ശൈശവത്തിലും ബാല്യത്തിലും നല്ല ശീലങ്ങൾ സ്വന്തം മാതൃകവഴി

ചെറുപ്പകാലങ്ങളിലുള്ള ശീലം
മറക്കുമോ മാനുഷനുള്ള കാലം
കാരസ്കരത്തിൻ കുരു പാലിലിട്ടാൽ
കാലാന്തരേ കയ്പു ശമിപ്പതുണ്ടോ?
എഴുതിയതു ലോകത്തിലെ ചെറുഭാഷയായ മലയാളത്തിലായിപ്പോയെന്ന ഒറ്റക്കാരണംകൊണ്ട് വിശ്വപ്രസിദ്ധി നഷ്ടപ്പെട്ടുപോയ അനന്യപ്രതിഭാശാലിയാണ് കുഞ്ചൻ നമ്പ്യാർ. ഇംഗ്ലിഷിൽ ഷേക്സ്പിയറെയെന്നപോലെ, എഴുതിയ പലതും പഴമൊഴികളായി മാറാനിടയായ അസുലഭഭാഗ്യം പക്ഷേ അദ്ദേഹത്തെയും അനുഗ്രഹിച്ചു. നമ്പ്യാരിൽനിന്നു നമുക്കുകിട്ടിയ വിവേകത്തിന്റെ മുത്തുകളിലൊന്നാണ് മേൽക്കാണിച്ച വരികൾ.
അക്രമത്തിൽ അഭിരമിക്കുന്ന യുവാക്കളെയും മുതിർന്നവരെയും കുറിച്ചു വിലപിക്കുന്ന സമൂഹമായി നാം മാറിയിട്ടുണ്ട്. പക്ഷേ ഈ ദുരന്തത്തിന്റെ മൂലകാരണത്തെപ്പറ്റി ചിന്തിക്കാതെ കതിരിൽ വളം വയ്ക്കുകയല്ലേ നാം മിക്കപ്പോഴും ചെയ്യുന്നത്? ശൈശവത്തിലും ബാല്യത്തിലും നല്ല ശീലങ്ങൾ സ്വന്തം മാതൃകവഴി രക്ഷിതാക്കളും അധ്യാപകരും കുട്ടികളിലേക്കു പകരേണ്ടിയിരിക്കുന്നു. ശീലങ്ങളുറച്ചുകഴിഞ്ഞാൽപ്പിന്നെ, കയ്പ്പേറിയ കാഞ്ഞിരക്കുരു പാലിലിട്ട് മധുരക്കുരുവാക്കുന്നത് ഏറെ ക്ലേശകരം. കൊടുംകുറ്റവാളിയായാൽപ്പിന്നെ അയാളെ തിരിച്ചുപിടിക്കുക അസാധ്യമായെന്നും വരാം.
ശീലമെന്നാലെന്ത് എന്ന വിഷമിപ്പിക്കുന്ന ചോദ്യമുണ്ട്. പരിചയമുള്ളയാൾ വിശേഷസാഹചര്യത്തിൽ എങ്ങനെ പെരുമാറുമെന്നു പ്രവചിക്കാൻ നമുക്കു കഴിയാറില്ലേ? പതിഞ്ഞുപോയ പ്രകൃതംകാരണം ഇന്ന വിധത്തിലേ അയാൾ പെരുമാറൂ എന്ന് ഒട്ടൊക്കെ ഊഹിക്കാൻ നമുക്കു സാധിക്കും. അയാളുടെ മുൻപ്രവൃത്തികൾ മനസ്സിൽ വച്ചായിരിക്കും നമ്മുടെ ഊഹം. ഹാസ്യനടൻ രംഗത്തുവരുമ്പോൾത്തന്നെ കാണികൾ ചിരിച്ചുതുടങ്ങുന്നതെന്തിന്? അയാൾ കുസൃതിയേ കാണിക്കൂ എന്നു തീർച്ചയുള്ളതുകൊണ്ട്. അതായത്, ചെയ്ത കാര്യങ്ങൾ ആവർത്തിച്ചു ചെയ്യുകയാകും മിക്കവരും മിക്കപ്പോഴും ചെയ്യുക. ഇതിനോടു ചേർത്തു വായിക്കാവുന്ന പ്രശസ്ത വരികളുണ്ട് :
Sow a thought, reap an action;
Sow an action, reap a habit;
Sow a habit, reap a character;
Sow a character, reap a destiny
ചിന്ത, പ്രവൃത്തി, ശീലം (പതിവ്), സ്വഭാവം, വിധി എന്ന ക്രമം ശ്രദ്ധിക്കുക. വിധിയെന്നത് മാറ്റാനാവാത്ത മുൻനിശ്ചയമല്ല, നാം തന്നെ സൃഷ്ടിച്ചുണ്ടാക്കുന്ന അന്തിമഫലമാണെന്ന ആശയത്തെ ഇതു ശരിവയ്ക്കുന്നു. ശീലംപോലെ കോലമെന്നതു പാഴ്‌വാക്കല്ല. ദുശ്ശീലങ്ങളിൽക്കുടുങ്ങിപ്പോയവരോടു സഹതാപത്തോടെ പെരുമാറി സഹായിക്കാൻ സുഹൃത്തുക്കൾക്കു കഴിയും. വെറുതെ ഉപദേശിച്ചിട്ടു കാര്യമില്ല. സദ്പ്രവൃത്തികളിൽ ഏർപ്പെടാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണു വേണ്ടത്. സഹായിക്കാനെത്തുന്നവർ നല്ല ശീലങ്ങൾ പുലർത്തുന്നവരായിരിക്കണം. ഇപ്പറയുന്ന മാറ്റം ഒറ്റരാത്രികൊണ്ടു സാധിക്കില്ല. ക്ഷമയോടെയുള്ള സമീപനം വേണ്ടിവരും. പാതിവഴിയിൽ ഉപേക്ഷിക്കുന്ന രീതി പാടില്ല.
ചില ശീലങ്ങൾ ക്രമേണ മാറ്റിയെടുക്കുന്നതിനു പകരം സ്വിച്ചിടുംപോലെ ഒറ്റയടിക്കു നിർത്തിക്കളയുന്നതാവും പ്രായോഗികം. ‘നാളെ മുതൽ ഞാൻ സിഗററ്റ് തൊടില്ല’ എന്നു പറഞ്ഞാൽ തൊടാതെയിരിക്കുകതന്നെ വേണം. ഒട്ടും വിട്ടുവീഴ്ച വരുത്തില്ലെന്നു സ്വയം തീരുമാനിച്ചു നടപ്പാക്കണം. ‘പുകവലി നിർത്തുന്നത് വളരെ എളുപ്പമാണ്, ഞാനത് എത്രയോ പ്രാവശ്യം ചെയ്തിരിക്കുന്നു’ എന്നു പറഞ്ഞ വിരുതന്റെ മട്ടു വേണ്ട. പല ദുഃശ്ശീലങ്ങളും പകർച്ചവ്യാധിപോലെയാണ്. കുട്ടികൾക്കു നല്ല കൂട്ടുകെട്ടു വേണമെന്നു പഴമക്കാർ പറയാറുള്ളതിൽ പതിരില്ല.
ഒരു സിഗററ്റു വലിച്ചതുകൊണ്ട് ആകാശം ഇടിഞ്ഞുവീഴുമോയെന്ന പുകവലിക്കാരന്റെ ചോദ്യം നിഷ്കളങ്കനായ ബാലന്റെ പുകവലിയുടെ തുടക്കമായെന്നിരിക്കാം. ക്രമേണ ഒന്ന്, രണ്ട്, പലത്, പതിവ് എന്ന മട്ടിൽ മുന്നേറിയാവും സ്ഥിരംപുകവലിക്കാരൻ രൂപപ്പെടുന്നത്. ഇന്ന് യുവജനങ്ങളെ വഴിതെറ്റിക്കുന്ന മയക്കുമരുന്നിന്റെ ഉപയോഗവും ചിന്ത, പ്രവൃത്തി, ശീലം എന്ന ക്രമത്തിൽ വളർന്നു പന്തലിക്കുന്നതാണ്. മുളയിലേ നുള്ളുന്നതാണു വിവേകം. ഇതില്ലാത്തതുകൊണ്ടല്ലേ കൊലപാതകം വരെയുള്ള അവിവേകങ്ങളിൽ ചിന്താശീലം നശിച്ച ടീനേജുകാർപോലും മയങ്ങിച്ചെന്നുചാടുന്നത്?
വല്ലപ്പോഴുമൊരിക്കൽ ചെയ്യുന്നതല്ല, ആവർത്തിച്ചു സ്ഥിരമായി ചെയ്യുന്നതാണ് ശീലങ്ങളായിത്തീർന്നു നമ്മുടെ ജീവിതത്തെ പാകപ്പെടുത്തുന്നത്. സാഹിത്യത്തിൽ നൊബേൽ സമ്മാനം നേടിയ സാമുവൽ ബെക്കെറ്റ് പറഞ്ഞു, ‘ജീവിതം ശീലമാണ്; അഥവാ ശീലങ്ങളുടെ പരമ്പരയാണ്’. അതെന്തായാലും വിജയിക്കാനുതകുന്ന ശീലങ്ങളുള്ളവരാണ് ജീവിതത്തിൽ വിജയിക്കാറുള്ളത്.
കാലത്തെ എഴുന്നേറ്റാലുടൻ ഷീറ്റ് വൃത്തിയായി മടക്കിവയ്ക്കുക, കൃത്യസമയത്തു പല്ലുതേയ്ക്കുക, കുളിക്കുക മുതലായ ചെറുകാര്യങ്ങൾ കുട്ടികളെ ചിട്ടയിലേക്കു സ്വാഭാവികമായി കടത്തിവിടും. അവധിദിവസം കൃത്യനിഷ്ഠയ്ക്ക് അവധി കൊടുക്കാമെന്നു ചിന്തിച്ചാൽ അതു ചിട്ടയുടെ ശീലം നഷ്ടപ്പെടുത്തും. ചിട്ടവഴി കുട്ടികളെ നാം സഹായിക്കുകയാണ്. ചൊട്ടയിലെ ശീലം ചുടല വരെ എന്ന മൊഴിയിലുമുണ്ടു കാര്യം. ക്ലേശരഹിതമായി നടപ്പാക്കാവുന്നവിധം ശീലങ്ങൾ രുപപ്പെടുത്തുന്നതാണു വിജയത്തിേലക്കുളള വഴി. അപ്രായോഗികമായ കടുംപിടിത്തം വേണ്ടാ. അടിസ്ഥാനമൂല്യങ്ങളിൽ വിട്ടുവീഴ്ചയും വേണ്ടാ.
‘നമ്മുടെ ചിന്തയിലൂടെ നാം നമ്മുടെ ലോകം സൃഷ്ടിക്കുന്നു; ചിന്ത മാറ്റാതെ ലോകം മാറില്ല’ എന്നു ഐൻസ്റ്റൈൻ. ‘നമുക്കു നാമേ പണിവതു നാകം നരകവുമതുപോലെ’ എന്നു പ്രേമസംഗീതത്തിൽ ഉള്ളൂർ പാടിയത് ഇതിനോടു കൂട്ടിവായിക്കാം. എന്റെ സ്വർഗവും നരകവും ഞാൻതന്നെ നിർമിക്കുകയാണ്. മികവെന്നതു ശീലമാണെന്ന ഇംഗ്ലിഷ് മൊഴിയോർക്കുക.
ദുഃശ്ശീലങ്ങളിൽച്ചെന്നു ചാടുന്നതിനെപ്പറ്റി മുന്നറിയിപ്പു നൽകി ബഹുമുഖപ്രതിഭയായ ബെഞ്ചമിൻ ഫ്രാങ്ക്ലിൻ. നല്ല ശീലങ്ങളിൽ നിന്നു ദുശ്ശീലങ്ങൾ കുറയ്ക്കുമ്പോൾ കിട്ടുന്നതാണ് നിങ്ങളുടെ മൂല്യമെന്നും അദ്ദേഹം പറഞ്ഞു. നല്ല ശീലങ്ങൾ മാത്രം രൂപംകൊള്ളുന്നത് എക്കാലത്തേക്കും ഗുണം ചെയ്യുമെന്നതു മനസ്സിൽ വയ്ക്കാം.