ആ യുവാവിന്റെ പല്ലിൽ കണ്ട കറുത്ത കറ! ‘സാറേ, ഉണ്ട എടുത്തിട്ടുണ്ട്’; വയറുകീറി കൊന്ന് പ്രതികാരം; കേരളം രാസലഹരിയിൽ മയങ്ങിയ ചരിത്രം
‘അയൻ’ എന്ന തമിഴ് സിനിമയിലാണ് മുൻപ് അത്തരമൊരു രംഗം കണ്ടത്. ലഹരി മരുന്ന് നിറച്ച ബാഗുകൾ വിഴുങ്ങി അത് വയറ്റിൽക്കിടന്നു പൊട്ടി സിനിമയിലെ കഥാപാത്രങ്ങളിലൊരാൾ മരിക്കുന്നുണ്ട് അതിൽ. പിന്നീട് ആ കഥ കേട്ടത് സിനിമയിലല്ല, യഥാർഥ ജീവിതത്തിൽ, ഈയടുത്ത് കോഴിക്കോട്ടുനിന്ന്. എംഡിഎംഎ പായ്ക്കറ്റുകൾ വിഴുങ്ങിയ യുവാവ് മരിച്ചതായിരുന്നു സംഭവം. തീർന്നില്ല, ലഹരിയുമായി ബന്ധപ്പെട്ട് കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത അസാധാരണ സംഭവങ്ങൾ ചുറ്റിലും നടക്കുന്നത്. കളമശ്ശേരി പോളിടെക്നിക് കോളജ് ഹോസ്റ്റലിൽ നിന്ന് തൂക്കി വിൽക്കാൻ എത്തിച്ച കഞ്ചാവ് പിടിച്ചെടുത്തു. ബത്തേരിയിൽ വിദ്യാർഥികളുടെ കയ്യിൽ നിന്ന് പിടിച്ചെടുത്തത് കഞ്ചാവു മിഠായി. ലഹരിയുടെ ബലത്തിൽ പൊലീസിനെ പൊതുസ്ഥലത്തു വച്ചു വരെ ആക്രമിക്കാൻ തയാറാകുന്നവര്‍. എന്താണു താൻ ചെയ്യുന്നതെന്നു പോലും തിരിച്ചറിയാനാകാതെ പേക്കൂത്തു കാണിക്കുന്ന, ലഹരിക്ക് അടിമപ്പെട്ടവരുമുണ്ട് കൂട്ടത്തിൽ.
‘അയൻ’ എന്ന തമിഴ് സിനിമയിലാണ് മുൻപ് അത്തരമൊരു രംഗം കണ്ടത്. ലഹരി മരുന്ന് നിറച്ച ബാഗുകൾ വിഴുങ്ങി അത് വയറ്റിൽക്കിടന്നു പൊട്ടി സിനിമയിലെ കഥാപാത്രങ്ങളിലൊരാൾ മരിക്കുന്നുണ്ട് അതിൽ. പിന്നീട് ആ കഥ കേട്ടത് സിനിമയിലല്ല, യഥാർഥ ജീവിതത്തിൽ, ഈയടുത്ത് കോഴിക്കോട്ടുനിന്ന്. എംഡിഎംഎ പായ്ക്കറ്റുകൾ വിഴുങ്ങിയ യുവാവ് മരിച്ചതായിരുന്നു സംഭവം. തീർന്നില്ല, ലഹരിയുമായി ബന്ധപ്പെട്ട് കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത അസാധാരണ സംഭവങ്ങൾ ചുറ്റിലും നടക്കുന്നത്. കളമശ്ശേരി പോളിടെക്നിക് കോളജ് ഹോസ്റ്റലിൽ നിന്ന് തൂക്കി വിൽക്കാൻ എത്തിച്ച കഞ്ചാവ് പിടിച്ചെടുത്തു. ബത്തേരിയിൽ വിദ്യാർഥികളുടെ കയ്യിൽ നിന്ന് പിടിച്ചെടുത്തത് കഞ്ചാവു മിഠായി. ലഹരിയുടെ ബലത്തിൽ പൊലീസിനെ പൊതുസ്ഥലത്തു വച്ചു വരെ ആക്രമിക്കാൻ തയാറാകുന്നവര്‍. എന്താണു താൻ ചെയ്യുന്നതെന്നു പോലും തിരിച്ചറിയാനാകാതെ പേക്കൂത്തു കാണിക്കുന്ന, ലഹരിക്ക് അടിമപ്പെട്ടവരുമുണ്ട് കൂട്ടത്തിൽ.
‘അയൻ’ എന്ന തമിഴ് സിനിമയിലാണ് മുൻപ് അത്തരമൊരു രംഗം കണ്ടത്. ലഹരി മരുന്ന് നിറച്ച ബാഗുകൾ വിഴുങ്ങി അത് വയറ്റിൽക്കിടന്നു പൊട്ടി സിനിമയിലെ കഥാപാത്രങ്ങളിലൊരാൾ മരിക്കുന്നുണ്ട് അതിൽ. പിന്നീട് ആ കഥ കേട്ടത് സിനിമയിലല്ല, യഥാർഥ ജീവിതത്തിൽ, ഈയടുത്ത് കോഴിക്കോട്ടുനിന്ന്. എംഡിഎംഎ പായ്ക്കറ്റുകൾ വിഴുങ്ങിയ യുവാവ് മരിച്ചതായിരുന്നു സംഭവം. തീർന്നില്ല, ലഹരിയുമായി ബന്ധപ്പെട്ട് കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത അസാധാരണ സംഭവങ്ങൾ ചുറ്റിലും നടക്കുന്നത്. കളമശ്ശേരി പോളിടെക്നിക് കോളജ് ഹോസ്റ്റലിൽ നിന്ന് തൂക്കി വിൽക്കാൻ എത്തിച്ച കഞ്ചാവ് പിടിച്ചെടുത്തു. ബത്തേരിയിൽ വിദ്യാർഥികളുടെ കയ്യിൽ നിന്ന് പിടിച്ചെടുത്തത് കഞ്ചാവു മിഠായി. ലഹരിയുടെ ബലത്തിൽ പൊലീസിനെ പൊതുസ്ഥലത്തു വച്ചു വരെ ആക്രമിക്കാൻ തയാറാകുന്നവര്‍. എന്താണു താൻ ചെയ്യുന്നതെന്നു പോലും തിരിച്ചറിയാനാകാതെ പേക്കൂത്തു കാണിക്കുന്ന, ലഹരിക്ക് അടിമപ്പെട്ടവരുമുണ്ട് കൂട്ടത്തിൽ.
‘അയൻ’ എന്ന തമിഴ് സിനിമയിലാണ് മുൻപ് അത്തരമൊരു രംഗം കണ്ടത്. ലഹരി മരുന്ന് നിറച്ച ബാഗുകൾ വിഴുങ്ങി അത് വയറ്റിൽക്കിടന്നു പൊട്ടി സിനിമയിലെ കഥാപാത്രങ്ങളിലൊരാൾ മരിക്കുന്നുണ്ട് അതിൽ. പിന്നീട് ആ കഥ കേട്ടത് സിനിമയിലല്ല, യഥാർഥ ജീവിതത്തിൽ, ഈയടുത്ത് കോഴിക്കോട്ടുനിന്ന്. എംഡിഎംഎ പായ്ക്കറ്റുകൾ വിഴുങ്ങിയ യുവാവ് മരിച്ചതായിരുന്നു സംഭവം. തീർന്നില്ല, ലഹരിയുമായി ബന്ധപ്പെട്ട് കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത അസാധാരണ സംഭവങ്ങളാണ് ചുറ്റിലും നടക്കുന്നത്. കളമശ്ശേരി പോളിടെക്നിക് കോളജ് ഹോസ്റ്റലിൽ നിന്ന് തൂക്കി വിൽക്കാൻ എത്തിച്ച കഞ്ചാവ് പിടിച്ചെടുത്തു. ബത്തേരിയിൽ വിദ്യാർഥികളുടെ കയ്യിൽ നിന്ന് പിടിച്ചെടുത്തത് കഞ്ചാവു മിഠായി. ലഹരിയുടെ ബലത്തിൽ പൊലീസിനെ പൊതുസ്ഥലത്തു വച്ചു വരെ ആക്രമിക്കാൻ തയാറാകുന്നവര്‍. എന്താണു താൻ ചെയ്യുന്നതെന്നു പോലും തിരിച്ചറിയാനാകാതെ പേക്കൂത്തു കാണിക്കുന്ന, ലഹരിക്ക് അടിമപ്പെട്ടവരുമുണ്ട് കൂട്ടത്തിൽ.
കണക്കുകൾ പ്രകാരം സമീപ കാലങ്ങളിൽ ലഹരിമരുന്നു കേസുകളിൽ ഗണ്യമായ വർധനയാണ് ഉണ്ടായിരിക്കുന്നത്. എൻഡിപിഎസ് ആക്ടിനു (Narcotic Drugs and Psychotropic Substances Act) കീഴിൽ 2020ൽ 4968 കേസുകളാണ് റജിസ്റ്റർ ചെയ്തത്. 2024ൽ കേസുകളുടെ എണ്ണം 27,530 ആയി ഉയർന്നു. എന്നാൽ 2025 ജനുവരിയിൽ മാത്രം റജിസ്റ്റർ ചെയ്തത് 1999 കേസുകളാണ്. എഴുപതുകൾ മുതൽ തൊണ്ണൂറുകൾ വരെയുള്ള കാലഘട്ടത്തിലും ലഹരിയും ലഹരി മരണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നില്ലേ? മില്ലേനിയൽസ് (1980–1994), ജെൻ സീ (1995–2009) കാലഘട്ടത്തിലൊന്നും ഇത്തരത്തിലുള്ള അസാധാരണ സംഭവങ്ങൾ ഉണ്ടായിട്ടില്ലെന്നാണ് പലരും പറയുന്നത്, എന്നാൽ അതല്ല സത്യം. മദ്യവും കഞ്ചാവും ഉണ്ടായിരുന്നെങ്കിലും രാസ ലഹരിയെന്ന വില്ലൻ ആരുടെയും കണ്ണിൽപ്പെട്ടില്ലെന്നതാണ് വാസ്തവം.
30 വർഷമായി മെഡിക്കൽ ലീഗൽ കേസുകളും പോസ്റ്റ്മോർട്ടങ്ങളും കൈകാര്യം ചെയ്ത വ്യക്തിയാണ് ഞാൻ. മുൻകാലങ്ങളിൽനിന്ന് ഇന്നത്തെ കാലത്തേക്കു നോക്കുമ്പോൾ സമൂഹത്തിന്റെ മാറ്റം ഏറെ ഭയപ്പെടുത്തുന്നതാണ്. 90കളുടെ അവസാനം വരെ മദ്യവും കഞ്ചാവും മാത്രമായിരുന്നു ലഹരി. മറ്റു ലഹരിമരുന്നുകളെ കുറിച്ചു കേട്ടറിവു മാത്രമായിരുന്നു അന്ന് ആളുകൾക്ക്. മദ്യ ലഹരിയിലുള്ള കുറ്റകൃത്യങ്ങളുടെ എണ്ണത്തിലും അനിയന്ത്രിതമായ വർധന ഈ കാലഘട്ടത്തിൽ രേഖപ്പെടുത്തിയിരുന്നു. പക്ഷേ 1996 ഏപ്രിൽ 1നു ചാരായ നിരോധനം നടപ്പാക്കിയതിനു ശേഷം അക്രമങ്ങളിൽ കുറവുവന്നു. വാറ്റുകാരെ തേടി ആളുകളെത്തിയെങ്കിലും ചാരായ നിരോധനത്തിനു ശേഷം മദ്യത്തിന്റെ ലഭ്യതയിലും കുറവു രേഖപ്പെടുത്തി. പക്ഷേ, അതിനു പിന്നാലെ കേരളത്തിലെ ആളുകൾ മറ്റു ലഹരികൾ തേടി അലയുന്ന കാഴ്ചയാണ് നാം കണ്ടത്.
∙ ‘പശവലി’യിൽ നിന്ന് ‘ഉണ്ട’യിലേക്ക് വന്ന മാറ്റം
സർവീസ് കാലയളവിൽ നടന്ന ഒരു സംഭവം ഓർമ വരുന്നു. പശവലി അഥവാ ഗ്ലൂമിക്സിങ് എന്ന് എത്രപേർ കേട്ടിട്ടുണ്ടാകുമെന്ന് അറിയില്ല. ഒരു വായവട്ടമുള്ള കടലാസിന് അകത്തോ, പ്ലാസ്റ്റിക് കവറിനകത്തോ പ്രത്യേക തരം മണമുള്ള പശ ഇടുകയും അതു ശ്വസിക്കുകയും ചെയ്യുന്നതാണിത്. 1996 കാലഘട്ടത്തിലെ പുസ്തകങ്ങളിലൊന്നിൽ, ബിഹാറിലെ ചില സ്ഥലങ്ങളിൽ ഇങ്ങനെയുണ്ടാകുന്നു എന്നാണ് എഴുതിക്കണ്ടത്. 90കളിൽ രാസലഹരി മറനീക്കി പുറത്തേക്ക് വന്നിട്ടില്ല. പക്ഷേ ഈ സമയത്താണ് ആളുകൾ കഞ്ചാവിലേക്ക് തിരിയുന്നത്. കേരളത്തിലെ കാടുകളിൽ കഞ്ചാവ് കൃഷി ആരംഭിച്ച്, അത് വരുമാനമാർഗമായി പലരും സ്വീകരിച്ചതോടെയാണ് ഇത് ഇത്രയധികം വ്യാപിച്ചത്.
2000 മാർച്ചിലാണ് ഞാൻ ലഹരിയുമായി ബന്ധപ്പെട്ട ആദ്യ കേസ് കൈകാര്യം ചെയ്യുന്നത്. പാലക്കാട് ജില്ലാ ആശുപത്രിയിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെ അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ജില്ലാ പൊലീസ് സർജനാണ്. ആ സമയം ഒപിയിൽ മറ്റ് ഡോക്ടർമാർ ഉണ്ടെങ്കിലും അത്യാഹിത വിഭാഗത്തിലേക്കെത്തുക മെഡിക്കോ ലീഗൽ കേസുകളാണ്. പാലക്കാട് ടൗണിന്റെ ഒരു പ്രത്യേക ഭാഗത്ത് ആ സമയത്ത് അടിപിടി, ആക്സിഡന്റ് കേസുകളൊക്കെ സാധാരണയിലധികമായി റിപ്പോർട്ട് ചെയ്യാൻ തുടങ്ങി. ബൈക്കു മറിഞ്ഞ് അത്യാഹിത വിഭാഗത്തിലെത്തിയ ഒരു പയ്യനെ പരിശോധിക്കുമ്പോഴാണ് അവന്റെ പല്ലിൽ കറ പോലെ ഒരു സാധനം പറ്റിപിടിച്ചിരിക്കുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടത്. പക്ഷേ മദ്യത്തിന്റെ ഗന്ധം ഉണ്ടായിരുന്നില്ല. ചോദിച്ചു വന്നപ്പോൾ ‘ഉണ്ട’ എടുത്തിട്ടുണ്ടെന്ന് അവൻ പറഞ്ഞു. പക്ഷേ ഇതെന്താണെന്ന് എനിക്കറിയില്ലായിരുന്നു.
അന്ന് അവിടെ മോർച്ചറിയിലെ സഹായിയായി ഒപ്പമുണ്ടായിരുന്ന നാസറിനോട് ഇതെന്താ സംഭവമെന്ന് ഞാൻ ചോദിച്ചു. കറുപ്പ് അല്ലെങ്കിൽ കഞ്ചാവിനെയാണ് ഉണ്ട എന്ന് പറയുന്നതെന്ന് ഞാൻ അപ്പോഴാണ് അറിഞ്ഞത്. ‘ഇപ്പോൾ പലയിടങ്ങളിലും ഇതൊക്കെ കിട്ടുന്നുണ്ട്. പിള്ളേരൊക്കെ അതിന്റെ പുറകെയാണ്’ എന്നു നാസർ പറഞ്ഞത് എന്നെ അമ്പരപ്പിച്ചു. അറിയാവുന്ന ഒരു ഉദ്യോഗസ്ഥനോട് ഞാൻ ഇതേക്കുറിച്ച് പറഞ്ഞു. അന്വേഷണത്തിൽ സ്ഥലത്തെ വിഐപി എന്നു പറയാവുന്ന ഒരാളാണ് അതിന്റെ മൊത്ത വിതരണക്കാരനെന്ന് കണ്ടെത്തി. അഫ്ഗാനിസ്ഥാനിൽ നിന്നുൾപ്പെടെ വരുന്ന സാധനമായിട്ടാണ് ഇത് പുറത്തറിഞ്ഞത്. ചെറിയ പൈസയ്ക്ക് ഉരുട്ടി ഉരുട്ടിയാണ് ഇത് ആളുകളിലേക്ക് എത്തിച്ചിരുന്നത്. അതുകൊണ്ടാണ് കഞ്ചാവിന് ആ പ്രദേശത്ത് ഉണ്ട എന്നു പേരുവന്നത്. പുളി മിട്ടായി കഴിക്കുന്ന രീതിയിൽ പല്ലിൽ പറ്റിപ്പിടിപ്പിച്ച് അലിയിച്ച് കളയുന്ന രീതിയായിരുന്നു ഇതിന്. അന്ന് ആ റാക്കറ്റിലുള്ളവരെ അറസ്റ്റ് ചെയ്യാൻ ഈ ബൈക്ക് അപകട സംഭവമാണ് സഹായിച്ചത്.
പോസ്റ്റുമോർട്ടവുമായി ബന്ധപ്പെട്ട ഒരു കഥയാണ് പിന്നെ ഓർമ വരുന്നത്. ഡാമിൽ നിന്ന് കിട്ടിയ ഒരു മൃതദേഹം. വയറു കീറിയ നിലയിലായിരുന്നു. പക്ഷേ മൃതദേഹം വെള്ളത്തിൽനിന്ന് പൊങ്ങി വന്നു. തിരിച്ചറിയാൻ പറ്റാത്ത നിലയിലായിരുന്നു മൃതദേഹം. അതിന്റെ അന്വേഷണം ചെന്നു നിന്നത് മലമ്പുഴയിലെ ഉൾക്കാട്ടിലാണ്. വനംവകുപ്പിന്റെ കണ്ണെത്താത്ത ഒരിടത്തു നടത്തിയ കഞ്ചാവ് കൃഷിയിലേക്ക്. ഈ കച്ചവടത്തിൽ കാണിച്ച വഞ്ചനയുടെ പ്രതികാരമായിട്ടായിരുന്നു അയാളെ കൊന്നത്.
∙ ‘ഉറക്കം’ കെടുത്തുന്ന ഗുളികകൾ
പിന്നീട് ഒരു കേസുണ്ടായത് വിനോദയാത്ര പോയ വിദ്യാർഥികളുമായി ബന്ധപ്പെട്ടാണ്. യാത്ര കഴിഞ്ഞ് മടങ്ങും വഴി വയ്യാതെയായി ഒരാൾ സീറ്റിൽ കിടന്നു മരിച്ചു. പിന്നീട് നടത്തിയ അന്വേഷണത്തിൽ ഇയാൾ ഒരു പ്രത്യേകതരം ഗുളിക വാങ്ങി കഴിച്ചിരുന്നതായി തെളിഞ്ഞു. ഉറക്കമില്ലാത്തവർക്ക് നൽകുന്ന ഗുളികയാണിത്. രാസപരിശോധനയിൽ മരണകാരണം ഈ ഗുളിക കഴിച്ചതാണൈന്നും തെളിഞ്ഞു. നിയന്ത്രണം വന്നതോടെ ഈ ഗുളിക കിട്ടാത്ത സ്ഥിതിയായി. അതോടെ പലരും ജലദോഷത്തിനു കഴിക്കുന്ന മറ്റൊരു തരം മരുന്നിലേക്കു തിരിഞ്ഞു. അതും ദുരുപയോഗം ചെയ്ത് തുടങ്ങിയതോടെ വിൽപന നിയന്ത്രണം ശക്തമാക്കി. മനുഷ്യ ജീവനെതന്നെ ദോഷകരമായി ബാധിക്കുന്ന ഇത്തരം മരുന്നുകളുടെ ഉപയോഗം നിയന്ത്രിക്കാൻ മേൽപ്പറഞ്ഞ സംഭവങ്ങൾ വെളിച്ചത്തു വന്നതോടെയാണ് പൊലീസിനും എക്സൈസിനും സാധിച്ചത്.
2010ഓടെയാണ് ലഹരി ഉപയോഗത്തിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ വരുന്നത്. ഒരു വടവൃക്ഷം പോലെ ലഹരി മാഫിയ വളർന്നു പന്തലിച്ചു. അതിന്റെ സൂചനയാണ് അന്യസംസ്ഥാന തൊഴിലാളികൾ ട്രെയിനിൽ നിന്ന് വീണു മരിക്കുന്നത്. അവരുടെ ബാഗിൽ നിന്ന് കഞ്ചാവിന്റെ വിത്ത് കണ്ടുകിട്ടാറുണ്ട്. മലയാളികൾ ആന്ധ്ര, ഒഡീഷ മുതലായ സംസ്ഥാനങ്ങളിൽ കഞ്ചാവ് കൃഷി നടത്തുകയും അത് നമ്മുടെ നാട്ടിലേക്ക് കടത്താറുമുണ്ട്.
അതിനിടെ, കുട്ടികളിലേക്കും രാസലഹരി എത്താൻ തുടങ്ങി. പക്ഷേ അതിന്റെ തുടക്കം ഒരു പഠനസാമഗ്രിയിൽനിന്നായിരുന്നു. എഴുതിയത് മായ്ക്കാൻ ഉപയോഗിക്കുന്ന ആ ദ്രാവകത്തിന്റെ ഗന്ധം തലയ്ക്കു പിടിച്ച പല കുട്ടികളും പിന്നീട് രാസലഹരിയിലേക്ക് വഴുതിവീഴുകയായിരുന്നു.
∙ ലഹരിവേട്ടയിലെ പ്രധാനസാക്ഷി കൊല്ലപ്പെട്ടപ്പോൾ
ഒരിക്കൽ ആളെ തിരിച്ചറിയാത്ത ഒരു മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുവന്നു. കെട്ടിടത്തിൽനിന്ന് വീണു മരിച്ചു എന്നാണ് കൂടെയുള്ളവർ പറഞ്ഞത്. മർദിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞു. പ്രതിയെയും പൊലീസ് അറസ്റ്റ് ചെയ്തു. എക്സൈസ് നടത്തിയ ലഹരിവേട്ടയിലെ പ്രധാനസാക്ഷിയായിരുന്നു കൊല്ലപ്പെട്ടയാൾ. കോടതിയിൽ ഹാജരാകേണ്ടിയിരുന്നതിന്റെ തലേദിവസമായിരുന്നു ഇയാൾ കൊല്ലപ്പെട്ടത്. പശവലിച്ച് ബോധമില്ലാതെ ഇരിക്കുന്ന അവസ്ഥയിൽ ഇയാളെ ആക്രമിച്ചതാണെന്നും അങ്ങനെ കൊലപ്പെടുത്തിയതുമാണെന്നുമാണ് പ്രതി കോടതിയിൽ പറഞ്ഞത്. എന്നാൽ തെളിവുകളുടെ അഭാവത്തിൽ പ്രതിയെ വെറുതെ വിടേണ്ടി വന്നു. ലഹരി ബന്ധം അന്വേഷിച്ചെങ്കിലും തുമ്പൊന്നും കിട്ടിയതുമില്ല.
മുഖ്യസാക്ഷിയെ കൊലപ്പെടുത്തിയെങ്കിലും ലഹരിവേട്ടയുമായി ബന്ധപ്പെട്ട ആ കേസിലെ പ്രതികളെ കോടതി ശിക്ഷിച്ചു. ശിക്ഷാവിധി കേട്ടതിനു ശേഷം ജയിലിലേക്ക് മടങ്ങും വഴി പ്രതികൾ പറഞ്ഞത് ‘ഒരുത്തനെ തീർത്തിട്ടും വലിയ കാര്യമൊന്നുമിണ്ടായില്ലലോ’ എന്നാണ്. ഈ പ്രതികൾ ക്വട്ടേഷൻ നൽകിയാണ് പ്രധാന സാക്ഷിയെ കൊലപ്പെടുത്തിയത്. ലഹരി സംഘങ്ങളുടെ കരുത്ത് എത്രത്തോളം വർധിച്ചിട്ടുണ്ടെന്നും അതു നേരിടുന്നതിൽ നിയമസംവിധാനങ്ങളുടെ പരിമിതി എത്രത്തോളമുണ്ടെന്നും എല്ലാവർക്കും മനസ്സിലാക്കിക്കൊടുത്ത കേസുകളിലൊന്നായിരുന്നു അത്.
എംഡിഎംഎ പോലുള്ള രാസലഹരികൾ ഉപയോഗിക്കുന്നവരെയും വിൽക്കുന്നവരെയും നിയന്ത്രിക്കാൻ ബുദ്ധിമുട്ട് ഏറെയാണ്. നിയമപാലകർ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയും ഇതുതന്നെയാണ്. ഉദ്യോഗസ്ഥർക്ക് ഒരു പരുക്കോ മുറിവോ ഇല്ലാതെ ഇവരെ കീഴ്പ്പെടുത്തേണ്ടതുണ്ട്. അല്ലെങ്കിൽ പ്രശ്നമാക്കും. ലഹരി ഉപയോഗിച്ചിട്ടുള്ളവരെ സ്റ്റേഷനിലെത്തിക്കുമ്പോഴും, വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലെത്തിക്കുമ്പോഴും അക്രമാസ്കതമാക്കും. ആശുപത്രിയിൽ ഇത്തരത്തിലുള്ളവരെ കെട്ടിയിട്ടാണ് ചികിത്സിക്കുന്നത്. മറ്റുള്ളവർക്ക് അപകടം വരാത്ത രീതിയിൽ ഇവരെ എങ്ങനെ ചികിത്സിക്കണം എന്നതിനു വ്യക്തമായ മാർഗരേഖയില്ല. നിയമപാലകർക്കും പൊതുസമൂഹത്തിനും ദോഷകരമാവാത്ത രീതിയിൽ ലഹരിക്ക് അടിമയായവരെ കൈകാര്യം ചെയ്യുകയാണു വേണ്ടത്,
∙ പരിഹാരം കണ്ടേ തീരൂ...
ഓരോ ദിവസവും വാഹന പരിശോധനയിലും റെയ്ഡിലും മറ്റുമായി എത്രത്തോളം ആളുകളാണ് ലഹരിയുമായി ബന്ധപ്പെട്ട് എക്സൈസിന്റെയും പൊലീസിന്റെയും വലയിലാകുന്നത്. ലഹരി ഉപയോഗിച്ചിട്ടുണ്ടോയെന്ന് ഉമിനീർ പരിശോധനയിലൂടെ കണ്ടെത്താനാവുന്ന ‘അബോൺ’ കിറ്റുകൾ പൊലീസിനും ആരോഗ്യവകുപ്പിനും എക്സൈസിനുമെല്ലാം എത്തിക്കാനുള്ള നടപടികളിൽനിന്നു തുടങ്ങണം ലഹരിക്കെതിരെയുള്ള പ്രതിരോധം. ലഹരി മരുന്ന് ഉപയോഗം കണ്ടെത്തിയാൽ ഉടൻ ചികിത്സ ലഭ്യമാക്കുന്നതിനായി വിമുക്തി കേന്ദ്രങ്ങളിലേക്ക് എത്തിക്കണം. ചികിത്സാ കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കാനുള്ള ശ്രമങ്ങളും ആരോഗ്യ –എക്സൈസ്– പൊലീസ് വകുപ്പുകൾ സംയുക്തമായി ഏകോപിപ്പിക്കണം. ലഹരിക്കേസിൽ അറസ്റ്റിലായവരെ അക്രമവാസന മുന്നിൽ കണ്ട് ജയിലുകളിൽ ചികിത്സിക്കാനുള്ള സംവിധാനങ്ങളും ഏർപ്പെടുത്തണം.