നാസയും സ്‌പേസ് എക്സും നടത്തുന്ന സംയുക്ത ദൗത്യങ്ങൾ ലോകമെമ്പാടുമുള്ള ശാസ്ത്ര പ്രേമികൾക്ക് ആവേശവും ഒപ്പം ആശങ്കയും പകര്‍ന്നിരിക്കുന്നു. മനുഷ്യ ബഹിരാകാശ ദൗത്യങ്ങളുടെ ഭാവി, മനുഷ്യന്റെ ചന്ദ്രനിലേക്കും അന്യഗ്രഹങ്ങളിലേക്കുമുള്ള യാത്രകൾ, ക്രൂ-10 ദൗത്യം, സുനിത വില്യംസും ബുച്ച് വിൽമോറും ബഹിരാകാശ നിലയത്തിൽ 9 മാസത്തോളം തുടർന്നതിലൂടെ കൈവരുന്ന നേട്ടങ്ങൾ, തിരിച്ചുള്ള മടക്കം, ഭാവിയിലെ ദൗത്യങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ നിരവധി സംശയങ്ങൾ ഓരോ ശാസ്ത്രകുതുകിക്കും ഉണ്ട്. സുനിതയും ബുച്ച് വിൽമോറും തിരികെ മടങ്ങാനുള്ള തയാറെടുപ്പുകൾ നടത്തവേ ദൗത്യത്തെക്കുറിച്ച് നാസയിലെ രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെയും കൊമേഴ്സ്യൽ ക്രൂ പ്രോഗാമിന്റെയും പബ്ലിക് അഫയേഴ്സ് ഓഫിസറുമായ സ്റ്റീവൻ സിസെലോഫ് മനോരമ ഓൺലൈൻ പ്രീമിയത്തിനു അനുവദിച്ച അഭിമുഖത്തിൽ സംസാരിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സുനിത വില്യംസിന്റെയും മറ്റു ബഹിരാകാശ യാത്രികരുടെയും ഭൂമിയിലേക്കുള്ള മടക്കയാത്ര എങ്ങനെയായിരിക്കും? നാസയുടെ തയാറെടുപ്പുകൾ എന്തൊക്കെയാണ്?

∙സെപ്റ്റംബർ മുതൽ ബഹിരാകാശ നിലയവുമായി ഘടിപ്പിച്ചിട്ടുള്ള ക്രൂ-9 ഡ്രാഗൺ ബഹിരാകാശ പേടകം മാർച്ച് 19 ബുധനാഴ്ചയ്ക്കു മുൻപായി ഡോക്ക് ചെയ്യും. ലാൻഡിങ് മേഖലകളിലെ കാലാവസ്ഥാ പ്രവചനങ്ങളെ ആശ്രയിച്ചാണ് കൃത്യസമയം തീരുമാനിക്കുക.

രാജ്യാന്തര ബഹിരാകാശനിലയത്തിൽ ക്രിസ്മസ് ആഘോഷിക്കുന്ന സുനിത വില്യംസും സംഘാംഗങ്ങളും (File photo by PTI)
ADVERTISEMENT

ഡോക്ക് ചെയ്തതിനു ശേഷം ക്രൂ-9 ബഹിരാകാശയാത്രികരായ നിക്ക് ഹേഗ്, സുനിത വില്യംസ്, ബുച്ച് വിൽമോർ, അലക്സാണ്ടർ ഗോർബുനോവ് എന്നിവരെ വഹിക്കുന്ന ബഹിരാകാശ പേടകം നിശ്ചിത മാർഗത്തിലൂടെ ഭൗമാന്തരീക്ഷത്തിലേക്ക് വീണ്ടും പ്രവേശിക്കുകയും പാരച്യൂട്ടുകളുടെ സഹായത്തോടെ കടലിൽ പതിക്കുകയും ചെയ്യും. ഇവിടെ  രക്ഷാദൗത്യവുമായി കപ്പൽ തയാറാക്കി നിർത്തും.

സ്റ്റീവൻ സിസെലോഫ് (Photo:@SpaceCommsGuy/X)

സുനിത വില്യംസിന്റെയും ബുച്ച് വിൽമോറിന്റെയും രാജ്യാന്തര ബഹിരാകാശ നിലയത്തിലെ നിലവിലെ അവസ്ഥ എന്താണ്? അവരുടെ പ്രധാന നേട്ടങ്ങൾ എന്തൊക്കെയായിരിക്കും?

∙ ബഹിരാകാശ നിലയം ഭ്രമണ പഥത്തിലെ ഒരു ലബോറട്ടറിയാണ്. ദൈനംദിന അറ്റകുറ്റപ്പണികളും മറ്റു ജോലികളും ചെയ്യുന്നു. അതോടൊപ്പം ബഹിരാകാശ നടത്തങ്ങൾ പോലുള്ള പ്രവർത്തനങ്ങളുമുണ്ട്. സാധാരണ ബഹിരാകാശ നിലയത്തിലെ ഒരു ക്രൂ ഒരു ദൗത്യത്തിൽ ഏകദേശം 200 പരീക്ഷണങ്ങൾ നടത്തുകയും മറ്റു പരീക്ഷണങ്ങളിൽ പങ്കാളികളാകുകയും ചെയ്യുന്നു.

യുഎന്നിന്റെ കാലാവസ്ഥാ വ്യതിയാനം കോൺഫറൻസിന്റെ തുടക്കത്തിൽ വിഡിയോ ലിങ്ക് വഴി സംസാരിക്കുന്ന സുനിത വില്യംസും നിക്ക് ഹേഗും (Photo: REUTERS/Maxim Shemetov)

സുനിതയും ബുച്ചും എക്സ്പെഡിഷൻ 72ന്റെ ഭാഗമായി ഇതെല്ലാം ചെയ്തു. അവരുടെ ചില പ്രവർത്തനങ്ങളിൽ മൈക്രോഗ്രാവിറ്റിയിലെ ജീവിതം മനുഷ്യന്റെ വൈജ്ഞാനിക കഴിവുകളിലുണ്ടാക്കുന്ന അനന്തര ഫലങ്ങളെക്കുറിച്ചുള്ള പഠനങ്ങളും ഭ്രമണപഥത്തിലെ മറ്റു നിരവധി ഗവേഷണ പരിപാടികളും ഉൾപ്പെടുന്നു. 

അന്യഗ്രഹങ്ങളിലെ കുടിയേറ്റവുമായ ബന്ധപ്പെട്ട് സുനിത വില്യംസിന്റെയും ബുച്ചിന്റെയും ഐഎസ്എസിലെ ദീർഘകാല താമസത്തിൽനിന്നും പ്രതീക്ഷിക്കുന്ന ശാസ്ത്രീയമോ സാങ്കേതികമോ ആയ പുരോഗതികൾ എന്തൊക്കെയാണ്? 

∙ ഓരോ ക്രൂവും ബഹിരാകാശ നിലയത്തിൽ നൂറുകണക്കിന് പരീക്ഷണങ്ങൾ നടത്തുന്നു. അവയെല്ലാം ഇത്തരത്തിലുള്ള എല്ലാ മേഖലകളിലെയും അറിവിന്റെ അടിത്തറ കെട്ടിപ്പടുക്കുന്നു. ക്രൂ 10ൽ പുതിയ രീതിയിലുള്ള ജല ശുദ്ധീകരണ സാങ്കേതികവിദ്യയുടെ പരീക്ഷണം നടക്കുന്നു. ക്രൂ 9ൽ ബഹിരാകാശത്തുണ്ടായ ചുവന്ന ചീരയുടെ വിളവെടുപ്പും ഭൂമിയിലേക്കെത്തും. 

ബഹിരാകാശ നിലയത്തിലേക്ക് ബഹിരാകാശയാത്രികരെ കൊണ്ടുപോകുന്ന പതിനൊന്നാമത്തെ സ്പെയ്സ് എക്സ് ദൗത്യമാണിത്. 2020-ൽ നടന്ന ഡെമോ-2 എന്ന പരീക്ഷണ പറക്കലായിരുന്നു ആദ്യത്തേത്. മറ്റ് ദൗത്യങ്ങൾക്കായി നാസ ഉപഗ്രഹങ്ങൾക്കും ബഹിരാകാശ പേടകങ്ങൾക്കും സ്പെയ്സ് എക്സ് ലോഞ്ച് വാഹനങ്ങൾ നൽകുന്നു. 

ADVERTISEMENT

മൈക്രോഗ്രാവിറ്റിയിലെ ജ്വലനവുമായി ബന്ധപ്പെട്ട ഗവേഷണവും ക്രൂ നടത്തി. മാത്രമല്ല ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് വിദ്യാർഥികളുമായി ആശയവിനിമയം നടത്തുകയും ചന്ദ്രോപരിതലത്തിനായുള്ള രസകരമായ പരീക്ഷണങ്ങള്‍ക്കായി ഹാം റേഡിയോ ഉപയോഗിക്കുകയും ചെയ്തു. ബഹിരാകാശയാത്രികരിൽ  ശാരീരികവും മാനസികവുമായ പരിശോധനകൾ നടത്തും. ഇത് ചാന്ദ്ര-ചൊവ്വാ ദൗത്യങ്ങൾക്ക് വിലപ്പെട്ട ഉൾക്കാഴ്ചകൾ നൽകും.

സുനിത വില്യംസിനെപ്പോലുള്ള ബഹിരാകാശയാത്രികരുടെ ആരോഗ്യവും ക്ഷേമവും നാസ എങ്ങനെ ഉറപ്പാക്കുന്നു?

∙ ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള ദീർഘകാല ദൗത്യങ്ങളിൽ ക്രൂ അംഗങ്ങളെ ഉപയോഗിക്കുന്നതിനുള്ള സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിനാണ് ബഹിരാകാശ നിലയത്തിലെ നാസയുടെ ഗവേഷണം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഐഎസ്എസ്സിലെ ക്രൂ റൊട്ടേഷനുകൾ മാസങ്ങളോളം നീണ്ടുനിൽക്കുന്നതാണ്. 

സുനിത വില്യംസ് GMT299_16_05_Nick Hague_Exp 72 crew

ബഹിരാകാശയാത്രികർക്കും ഗവേഷകർക്കും ഭാരമില്ലായ്മയിൽ ജീവിക്കുന്നതിനും പ്രവർത്തിക്കുന്നതിനും വേണ്ടി വർഷങ്ങളോളം നീണ്ടുനിൽക്കുന്ന ദൗത്യമുണ്ട്. ഇതിലുടനീളം പ്രവർത്തിക്കാൻ കരുത്തുറ്റ കോംപാക്റ്റ് മെഷിനറി നിർമിക്കുന്നത് മുതൽ ബഹിരാകാശ അന്തരീക്ഷത്തിൽ ജീവൻരക്ഷാ ഉപകരണങ്ങൾ തെളിയിക്കുന്നതു വരെയുള്ള എല്ലാ കാര്യങ്ങളിലും നേരിട്ടുള്ള അനുഭവവും വൈദഗ്ധ്യവും ലഭിക്കുന്നു.

മനുഷ്യ ബഹിരാകാശ യാത്രയുടെയും പര്യവേഷണത്തിന്റെയും കാര്യത്തിൽ സ്പേസ് എക്സുമായുള്ള നാസയുടെ പങ്കാളിത്തത്തിന്റെ ലക്ഷ്യങ്ങൾ എന്തൊക്കെയാണ്?

∙ സ്ഥിരമായ ക്രൂ റൊട്ടേഷൻ ദൗത്യങ്ങളിൽ ബഹിരാകാശയാത്രികരെ ബഹിരാകാശ നിലയത്തിലേക്ക് കൊണ്ടുപോകുന്നതിനും തിരിച്ചെത്തിക്കുന്നതിനും സ്വകാര്യ ഉടമസ്ഥതയിലുള്ള ബഹിരാകാശ പേടകങ്ങൾ വികസിപ്പിക്കാനും പ്രവർത്തിപ്പിക്കാനും നാസ കരാറുകൾ സ്ഥാപിച്ച രണ്ട് ദാതാക്കളിൽ ഒരാളാണ് സ്പെയ്സ് എക്സ്. സ്പെയ്സ് എക്സ് നിലവിൽ അതിന്റെ പത്താമത്തെ ക്രൂ റൊട്ടേഷൻ ഫ്ലൈറ്റ് നടത്തുന്നു. 

സുനിത വില്യംസ് (GMT306_18_39_For POIC_Don Pettit_1001_STED)
ADVERTISEMENT

ബഹിരാകാശ നിലയത്തിലേക്ക് ബഹിരാകാശയാത്രികരെ കൊണ്ടുപോകുന്ന പതിനൊന്നാമത്തെ സ്പെയ്സ് എക്സ് ദൗത്യമാണിത്. 2020-ൽ നടന്ന ഡെമോ-2 എന്ന പരീക്ഷണ പറക്കലായിരുന്നു ആദ്യത്തേത്. മറ്റ് ദൗത്യങ്ങൾക്കായി നാസ ഉപഗ്രഹങ്ങൾക്കും ബഹിരാകാശ പേടകങ്ങൾക്കും സ്പെയ്സ് എക്സ് ലോഞ്ച് വാഹനങ്ങൾ നൽകുന്നു. ചന്ദ്രനിൽ ഇറങ്ങാനുള്ള ആർട്ടെമിസ് പ്രോഗ്രാമിൽ നാസയും സ്പേസ് എക്സും പങ്കാളികളാണ്. സ്റ്റാർഷിപ്പ് ബഹിരാകാശ പേടകത്തിന്റെ ഒരു ചാന്ദ്ര ലാൻഡർ പതിപ്പ് വികസിപ്പിക്കാൻ സ്പെയ്സ് എക്സ് കരാർ ചെയ്തിട്ടുണ്ട്.

ക്രൂ-10 ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ എന്തൊക്കെയാണ്?

∙ക്രൂ-10 എന്നത് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ഒരു സാധാരണ ക്രൂ റൊട്ടേഷൻ ദൗത്യമാണ്. നാല് ക്രൂ അംഗങ്ങൾ ബഹിരാകാശ നിലയത്തിൽ മാസങ്ങളോളം താമസിച്ച് ഗവേഷണങ്ങൾ നടത്തുകയും ദൈനംദിന പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യും.

നാസ എങ്ങനെയാണ് പൊതുജനങ്ങളുമായി ഇടപഴകുകയും ദൗത്യങ്ങളെയും ബഹിരാകാശ പര്യവേഷണത്തെയും കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നത്?

∙നാസയെ സൃഷ്ടിച്ച നാഷനൽ സ്പേസ് ആക്ടിന്റെ ഭാഗമായുള്ള നാസയുടെ ദൗത്യങ്ങളിലൊന്നാണിത്.  ഇതിനായി പൊതുജനങ്ങളുമായി ഇടപഴകുകയും ബഹിരാകാശ പര്യവേഷണ പ്രവർത്തനങ്ങളും നടക്കുന്ന ദൗത്യങ്ങളും പൊതുജനങ്ങളുമായി പങ്കിടുന്നുമുണ്ട്.

English Summary:

Sunita Williams and Butch Wilmore's Historic ISS Stay: Insights from NASA