എന്തുകൊണ്ട് ‘ആശ’മാരുടെ ആവശ്യങ്ങളോട് സിപിഎം മുഖംതിരിക്കുന്നു? പിന്നിൽ ‘സുസി’യുടെ സമരം?

മുൻ കോൺഗ്രസുകാരനായ വി.അബ്ദുറഹ്മാൻ ഒഴിച്ച് 11 സിപിഎം മന്ത്രിമാരും ഇപ്പോൾ പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ ഭാഗമാണ്. കൊല്ലം സംസ്ഥാന സമ്മേളനത്തിൽ ആർ.ബിന്ദുവിനെ അംഗമായും വീണാ ജോർജിനെ ക്ഷണിതാവായും ഉൾപ്പെടുത്തിയതോടെയാണ് സംസ്ഥാന കമ്മിറ്റിയിലെ മന്ത്രിസഭാ പ്രാതിനിധ്യം ഉയർന്നത്. വീണയുടെ പെട്ടെന്നുള്ള ഈ ആരോഹണം പത്തനംതിട്ട ജില്ലക്കാരൻ തന്നെയായ മുതിർന്ന നേതാവ് എ.പത്മകുമാറിനെ അസാധാരണമായ പരസ്യപ്രതിഷേധത്തിനു പ്രകോപിപ്പിച്ചു. സംഘടനാരംഗത്തുള്ളവർ തഴയപ്പെടുകയും പാർലമെന്ററി രംഗത്തുള്ളവർക്ക് അതിവേഗം അംഗീകാരം ലഭിക്കുകയും ചെയ്യുന്നതിനെതിരെയുള്ള മുറുമുറുപ്പും അസംതൃപ്തിയുമാണ് ആ പ്രതികരണത്തിൽ പുറത്തുവന്നത്. സിപിഎമ്മിന്റെ സംഘടനാശ്രേണി വിശകലനം ചെയ്താൽ ആ അമർഷം അന്യായമല്ല. 17 അംഗ സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയടക്കം ആറു മന്ത്രിമാരുണ്ട്; എംഎൽഎമാരെക്കൂടി കൂട്ടിയാൽ പകുതിയിലേറെയായി: 9 പേർ. 89 അംഗ സംസ്ഥാന കമ്മിറ്റിയിൽ മൂന്ന് എംപിമാരും ഒരു മേയറും അടക്കം 25 ജനപ്രതിനിധികൾ. കേരളത്തിൽനിന്നുള്ള 15 കേന്ദ്രകമ്മിറ്റി അംഗങ്ങളിൽ ആറുപേർ പാർലമെന്ററി രംഗത്തുള്ളവർ. നാലു പൊളിറ്റ്ബ്യൂറോ അംഗങ്ങളിൽ പകുതിയും അങ്ങനെ. എംഎൽഎമാരെ മുൻപ് ജില്ലാ സെക്രട്ടറി ആക്കാറില്ലായിരുന്നെങ്കിൽ ഇപ്പോൾ അങ്ങനെ രണ്ടുപേരുണ്ട്. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻതന്നെ എംഎൽഎയാണ്! പാർട്ടിക്കും മുൻപിലാണ് പാർലമെന്ററി പാർട്ടി എന്ന ആക്ഷേപം തീർത്തും അകാരണമല്ല.

മുൻ കോൺഗ്രസുകാരനായ വി.അബ്ദുറഹ്മാൻ ഒഴിച്ച് 11 സിപിഎം മന്ത്രിമാരും ഇപ്പോൾ പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ ഭാഗമാണ്. കൊല്ലം സംസ്ഥാന സമ്മേളനത്തിൽ ആർ.ബിന്ദുവിനെ അംഗമായും വീണാ ജോർജിനെ ക്ഷണിതാവായും ഉൾപ്പെടുത്തിയതോടെയാണ് സംസ്ഥാന കമ്മിറ്റിയിലെ മന്ത്രിസഭാ പ്രാതിനിധ്യം ഉയർന്നത്. വീണയുടെ പെട്ടെന്നുള്ള ഈ ആരോഹണം പത്തനംതിട്ട ജില്ലക്കാരൻ തന്നെയായ മുതിർന്ന നേതാവ് എ.പത്മകുമാറിനെ അസാധാരണമായ പരസ്യപ്രതിഷേധത്തിനു പ്രകോപിപ്പിച്ചു. സംഘടനാരംഗത്തുള്ളവർ തഴയപ്പെടുകയും പാർലമെന്ററി രംഗത്തുള്ളവർക്ക് അതിവേഗം അംഗീകാരം ലഭിക്കുകയും ചെയ്യുന്നതിനെതിരെയുള്ള മുറുമുറുപ്പും അസംതൃപ്തിയുമാണ് ആ പ്രതികരണത്തിൽ പുറത്തുവന്നത്.
സിപിഎമ്മിന്റെ സംഘടനാശ്രേണി വിശകലനം ചെയ്താൽ ആ അമർഷം അന്യായമല്ല. 17 അംഗ സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയടക്കം ആറു മന്ത്രിമാരുണ്ട്; എംഎൽഎമാരെക്കൂടി കൂട്ടിയാൽ പകുതിയിലേറെയായി: 9 പേർ. 89 അംഗ സംസ്ഥാന കമ്മിറ്റിയിൽ മൂന്ന് എംപിമാരും ഒരു മേയറും അടക്കം 25 ജനപ്രതിനിധികൾ. കേരളത്തിൽനിന്നുള്ള 15 കേന്ദ്രകമ്മിറ്റി അംഗങ്ങളിൽ ആറുപേർ പാർലമെന്ററി രംഗത്തുള്ളവർ. നാലു പൊളിറ്റ്ബ്യൂറോ അംഗങ്ങളിൽ പകുതിയും അങ്ങനെ. എംഎൽഎമാരെ മുൻപ് ജില്ലാ സെക്രട്ടറി ആക്കാറില്ലായിരുന്നെങ്കിൽ ഇപ്പോൾ അങ്ങനെ രണ്ടുപേരുണ്ട്. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻതന്നെ എംഎൽഎയാണ്! പാർട്ടിക്കും മുൻപിലാണ് പാർലമെന്ററി പാർട്ടി എന്ന ആക്ഷേപം തീർത്തും അകാരണമല്ല.
സെക്രട്ടേറിയറ്റിലെ മന്ത്രിസഭാപ്രാതിനിധ്യത്തിൽ പുതുമയില്ലെന്നും ഇതിലും കൂടുതൽ മന്ത്രിമാർ ആ ഘടകത്തിന്റെ ഭാഗമായ കാലയളവ് ഉണ്ടായിരുന്നെന്നും ചൂണ്ടിക്കാട്ടുന്നവരുണ്ട്. സംഘടനാ പ്രവർത്തനങ്ങൾക്കു മന്ത്രിമാരെ ലഭിക്കുന്നില്ലെന്നും അതിലൂടെ സംസ്ഥാന സെക്രട്ടേറിയറ്റിനു പോരായ്മകളുണ്ടാകുന്നെന്നുംകൂടി അപ്പോഴെല്ലാം പാർട്ടി സ്വയം വിമർശനപരമായി കണ്ടിരുന്നു. എന്നാൽ, തുടർഭരണം ലഭിക്കുകയും സർക്കാരിനും മുഖ്യമന്ത്രിക്കും പാർട്ടി കീഴ്പ്പെടുകയും ചെയ്തതോടെ പാർലമെന്ററി വിഭാഗം പാർട്ടിയിൽ കയ്യാളുന്ന മേധാവിത്വവും നിയന്ത്രണവും സ്വാഭാവികപ്രക്രിയയായി മാറി. സംസ്ഥാന കമ്മിറ്റിയും സംസ്ഥാന സമ്മേളനം തന്നെയും പാർട്ടിയുടെ മുഖ്യ ഉത്തരവാദിത്തമായി കാണുന്നത് ‘ഇന്ത്യയിലെ ഏക ഇടതുപക്ഷ സർക്കാരിനെ സംരക്ഷിക്കുക’ എന്നതാണ്. മന്ത്രിമാരും എംഎൽഎമാരും നേതൃനിരയിൽ കൂടുതലായി വരുന്നത് പാർട്ടിയും സർക്കാരും തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ.
എംഎൽഎയായ സംസ്ഥാന സെക്രട്ടറി സംസ്ഥാന സമ്മേളന ചർച്ചയ്ക്കു നൽകിയ മറുപടിയിൽ കൂടുതൽ സമയം മാറ്റിവച്ചത് താൻ മന്ത്രിയായിരുന്ന കാലത്തെ ഒരു നടപടി സംബന്ധിച്ചായതിന് ഈ പശ്ചാത്തലത്തിൽ പ്രസക്തിയുണ്ട്. കാസർകോട് ചെറുവത്തൂരിൽ ബവ്കോ ഔട്‌ലറ്റ് തുറന്നതിനു പിറ്റേന്നു പൂട്ടിയത് അടുത്തുള്ള ബാറുടമയ്ക്കു വേണ്ടിയാണെന്ന ആക്ഷേപവും അതെച്ചൊല്ലി നടന്ന സമരവും ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നു മുൻ എക്സൈസ് മന്ത്രിയായ എം.വി.ഗോവിന്ദനെ ലാക്കാക്കി സമ്മേളനത്തിൽ ആരോപണം ഉയർന്നു. ആരും വിചാരിക്കാത്ത ഗൗരവത്തിലാണ് അതു ഗോവിന്ദൻ എടുത്തത്. കൈകൾ രണ്ടും ഉയർത്തി ശുദ്ധമാണെന്ന് ഇരുപതു മിനിറ്റോളം വൈകാരികമായി പ്രഖ്യാപിക്കുന്ന സെക്രട്ടറിയെ സമ്മേളനം കണ്ടു. വൻ മുതൽമുടക്കുള്ള ബാറുകൾക്കു ദോഷകരമായി ബവ്കോ ഷോപ്പ് പാടില്ലെന്ന പൊതുനയത്തിന് അനുസൃതമായ തീരുമാനമാണതെന്നായിരുന്നു വിശദീകരണം. രണ്ടുരംഗവും ഒരുമിച്ചു കൊണ്ടുപോകുന്നവർക്കു മുന്നിലെ വൈതരണികളിലേക്കുകൂടി അതു വാതിൽതുറന്നു. പാർലമെന്ററി രംഗത്തുള്ളവർക്കു മധുര പാർട്ടി കോൺഗ്രസിൽ ലഭിക്കാനിടയുള്ള പ്രാതിനിധ്യത്തിലാണ് ഇനി ഉദ്വേഗം. രണ്ടു മന്ത്രിമാർകൂടി അവിടെ കേന്ദ്ര കമ്മിറ്റിയിലേക്ക് ഉയരാനിടയുണ്ടെന്ന അഭ്യൂഹമാണ് അന്തരീക്ഷത്തിൽ.
∙ ആശയിൽ നിരാശപ്പെടുന്നവർ
തലസ്ഥാനത്തെ ആശാ വർക്കർമാരുടെ സമരം കേരളം ഏറ്റെടുത്തിട്ടും കണ്ണു തുറക്കാൻ സിപിഎം എന്തുകൊണ്ടാണ് വൈകുന്നതെന്ന ചോദ്യം രാഷ്ട്രീയകേന്ദ്രങ്ങളിൽ സജീവമാണ്. കൊല്ലം ടികെഎം എൻജിനീയറിങ് കോളജിലെ ഒരുകൂട്ടം വിദ്യാർഥികൾ 54 വർഷം മുൻപു രൂപീകരിച്ചതാണ് എസ്‌യുസിഐ കേരളയൂണിറ്റ്. അതേ കൊല്ലത്ത് സിപിഎം സംസ്ഥാന സമ്മേളനം നടക്കുമ്പോഴാണ് സർക്കാരിനു വൻ അലോസരമുണ്ടാക്കുന്ന സമരത്തിന് എസ്‌യുസിഐ നേതൃത്വം കൊടുക്കാനിടയായത് എന്നതൊരു യാദൃച്ഛികതയാവാം.
നേരത്തേ ബംഗാളിലും കുറെനാളായി കേരളത്തിലും ജനകീയ സമരങ്ങളുടെ ബാനറിൽ ഇടതു സർക്കാരുകൾക്കു സ്വൈരക്കേട് സൃഷ്ടിക്കുന്ന എസ്‌യുസിഐയുടെ സമ്മർദത്തിനു മുന്നിൽ തലകുനിക്കില്ലെന്ന വാശിയാണ് സിപിഎമ്മിന്റെ നിഷേധാത്മക നിലപാടിന് ഒരു കാരണം. എസ്‌യുസിഐ ട്രേഡ് യൂണിയനായ എഐയുടിയുസി നേതാക്കൾ ജീവന്മരണ പോരാട്ടമായി ഏറ്റെടുത്ത ഈ സമരം ജയിച്ചാൽ തൊഴിലാളി സമരങ്ങളുടെ കുത്തകക്കാരായ സിഐടിയുവിനു തിരിച്ചടിയായേക്കാമെന്ന ആശങ്കയാണ് അടുത്തത്. ഒൻപതു വർഷമായി ഭരണവിലാസം സംഘടനയായി പ്രവർത്തിക്കുന്നതിന്റെ പരുവക്കേട് സിഐടിയുവിനെ ബാധിച്ചിട്ടുണ്ട്. തൊഴിലാളികൾ പല മേഖലകളിലും അതൃപ്തിയിലും അമർഷത്തിലുമാണ്.
തലസ്ഥാനത്തെ സമരപ്പന്തലിൽ കോൺഗ്രസുകാരും ഉണ്ടെങ്കിലും, സിപിഎമ്മിൽ നിന്നും സിപിഐയിൽ നിന്നും വ്യത്യസ്തമായി കോൺഗ്രസിനെയും ബിജെപിയെയും തുല്യമായി എതിർക്കുന്നവരാണ് എസ്‌യുസിഐ. അയിത്തം സിപിഎമ്മിനുണ്ടെങ്കിലും ഇടത് ഐക്യമാണ് അവരുടെ നയം. ബംഗാളിൽ വൻതിരിച്ചടിയേറ്റശേഷം തിരിച്ചുവരാനുള്ള ശ്രമങ്ങളുടെ ഭാഗമായി രണ്ടു പാർട്ടി കോൺഗ്രസുകളിൽ എസ്‌യുസിഐ ജനറൽ സെക്രട്ടറി പ്രവാഷ് ഘോഷിനെ സിപിഎം ക്ഷണിച്ചിരുന്നു. എന്നാൽ, ഇടത് ഐക്യത്തിൽ പ്രതീക്ഷ പുലർത്തുന്ന പ്രകാശ് കാരാട്ട് കാട്ടിയ സൗഹൃദം കോൺഗ്രസ് സഖ്യത്തിന്റെ വക്താവായ സീതാറാം യച്ചൂരി പിന്തുടർന്നില്ല; പീന്നീടുള്ള പാർട്ടി കോൺഗ്രസുകളിൽ അവർക്കു സ്വാഗതം ഉണ്ടായതുമില്ല.
കെ.കരുണാകരൻ സർക്കാരിന്റെ കാലത്ത് അഴിമതിക്കെതിരെ യോജിച്ച സമരം എന്ന ആവശ്യവുമായി എസ്‌യുസിഐ നേതാക്കൾ എകെജി സെന്ററിലെത്തി. തണുത്ത പ്രതികരണത്തിൽ നിരാശരായി പുറത്തിറങ്ങിയ അവർ അന്നു മുതൽ ജനകീയ പ്രതിരോധ സമിതി എന്ന ബാനറിൽ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി സമരമുഖങ്ങളിലുണ്ട്. കെ–റെയിൽ വിരുദ്ധസമിതിക്കു പിന്നിലും ആ കൈകളാണ് സിപിഎം കാണുന്നത്. ആശമാരോട് അനുഭാവമുണ്ട്; പക്ഷേ, അവർക്കുവേണ്ടി ‘സുസി’ സമരം ചെയ്താൽ വഴങ്ങില്ലെന്നതാണ് നിലപാട്. ആ കടുംപിടിത്തത്തോടു സിപിഐയ്ക്കു വിയോജിപ്പുണ്ട്. സിപിഎമ്മിലെ എതിർപ്പ് കൊല്ലത്തുതന്നെ മറനീക്കി. ഈ പശ്ചാത്തലത്തിൽ ചർച്ചയ്ക്കു വിളിച്ച് വീണ്ടുവിചാര സൂചനകൾ സർക്കാർ ഇന്നലെ നൽകിയെങ്കിലും ഫലപ്രാപ്തിയായില്ല. ആശമാർ ഇന്നു നിരാഹാരത്തിലേക്കു കടക്കാനിരിക്കെ, സമരങ്ങളുടെ ഉയർന്നുവന്ന പാർട്ടിയുടെ സർക്കാർ നടത്തുന്ന അടുത്ത ചുവട് നിർണായകമാകും.