കൊല്ലത്തെ സിപിഎം സംസ്ഥാന സമ്മേളന വേദിയിലേക്ക് ആ കറുത്ത ഇന്നോവ കാർ ഇന്നു പ്രവേശിക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ഒരു വിശേഷണത്തിന് ഉടമയാകും. മുഖ്യമന്ത്രിയുടെ പ്രൗഢിയോടെ തുടർച്ചയായ മൂന്നാം സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുന്ന കേരളത്തിലെ ആദ്യ സിപിഎം നേതാവ്. മുന്നണികൾ മാറിമാറി ഭരിച്ചിരുന്ന സംസ്ഥാനത്ത് മറ്റൊരു ഇടതുമുഖ്യമന്ത്രിക്കും ഈ അവസരം ഉണ്ടായിട്ടില്ല. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് നടക്കുന്ന രണ്ടാം സംസ്ഥാന സമ്മേളനമാണ് കൊല്ലത്തേത്. 2018ലെ തൃശൂർ സംസ്ഥാന സമ്മേളനത്തിലാണ് മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായി ആദ്യം പങ്കെടുക്കുന്നത്. ആ സമ്മേളനം മുന്നോട്ടുവച്ച ലക്ഷ്യമാണ് 2022ലെ എറണാകുളം സമ്മേളനം പിന്നിട്ട് കൊല്ലത്തും ഉയരുന്നത്. തൃശൂരിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ച പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതിനിധികളോട് ഈ ആഹ്വാനം മുഴക്കി: ‘ഭരണത്തുടർച്ചയാണ് നമ്മുടെ ലക്ഷ്യം’. 2021ൽ അതു യാഥാർഥ്യമാക്കിയശേഷം കൊല്ലത്ത് സമ്മേളനം തുടങ്ങും മുൻപേ ഇപ്പോഴത്തെ സെക്രട്ടറി എം.വി.ഗോവിന്ദൻ ലക്ഷ്യം പരസ്യമായിത്തന്നെ വ്യക്തമാക്കിയിരിക്കുന്നു: തുടർച്ചയായ മൂന്നാംവട്ട ഭരണമാണ് പാർട്ടി ലക്ഷ്യമിടുന്നത്. ഇതിൽ ഒളിഞ്ഞിരിക്കുന്ന ഒരു വസ്തുതയുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലത്തെ സിപിഎം സംസ്ഥാന സമ്മേളന വേദിയിലേക്ക് ആ കറുത്ത ഇന്നോവ കാർ ഇന്നു പ്രവേശിക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ഒരു വിശേഷണത്തിന് ഉടമയാകും. മുഖ്യമന്ത്രിയുടെ പ്രൗഢിയോടെ തുടർച്ചയായ മൂന്നാം സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുന്ന കേരളത്തിലെ ആദ്യ സിപിഎം നേതാവ്. മുന്നണികൾ മാറിമാറി ഭരിച്ചിരുന്ന സംസ്ഥാനത്ത് മറ്റൊരു ഇടതുമുഖ്യമന്ത്രിക്കും ഈ അവസരം ഉണ്ടായിട്ടില്ല. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് നടക്കുന്ന രണ്ടാം സംസ്ഥാന സമ്മേളനമാണ് കൊല്ലത്തേത്.

2018ലെ തൃശൂർ സംസ്ഥാന സമ്മേളനത്തിലാണ് മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായി ആദ്യം പങ്കെടുക്കുന്നത്. ആ സമ്മേളനം മുന്നോട്ടുവച്ച ലക്ഷ്യമാണ് 2022ലെ എറണാകുളം സമ്മേളനം പിന്നിട്ട് കൊല്ലത്തും ഉയരുന്നത്. തൃശൂരിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ച പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതിനിധികളോട് ഈ ആഹ്വാനം മുഴക്കി: ‘ഭരണത്തുടർച്ചയാണ് നമ്മുടെ ലക്ഷ്യം’. 2021ൽ അതു യാഥാർഥ്യമാക്കിയശേഷം കൊല്ലത്ത് സമ്മേളനം തുടങ്ങും മുൻപേ ഇപ്പോഴത്തെ സെക്രട്ടറി എം.വി.ഗോവിന്ദൻ ലക്ഷ്യം പരസ്യമായിത്തന്നെ വ്യക്തമാക്കിയിരിക്കുന്നു: തുടർച്ചയായ മൂന്നാംവട്ട ഭരണമാണ് പാർട്ടി ലക്ഷ്യമിടുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ (ചിത്രം: മനോരമ)
ADVERTISEMENT

ഇതിൽ ഒളിഞ്ഞിരിക്കുന്ന ഒരു വസ്തുതയുണ്ട്. ഭരണമാണ് മുഖ്യം, അതിലാണ് കേന്ദ്രീകരണം. സർക്കാരിനെ നയിക്കുന്ന പാ‍ർട്ടിയല്ല പിണറായി യുഗത്തിലേത്; മറിച്ച് സർക്കാരിനു പിന്നിൽ അണിനിരക്കുന്ന സംഘടനാ സംവിധാനമോ സർക്കാരിന്റെ അനുബന്ധമോ ആണ് പാർട്ടി. അതുകൊണ്ടാണ് തുടർച്ചയായ രണ്ടാം സംസ്ഥാന സമ്മേളനത്തിലും മുഖ്യമന്ത്രിതന്നെ ഒരു രേഖ അവതരിപ്പിക്കുന്നത്; പാർട്ടി സെക്രട്ടറിയുടെ പ്രവർത്തന റിപ്പോർട്ടിനെക്കാൾ പ്രാധാന്യം ഒരുപക്ഷേ അതിനു കൽപിക്കപ്പെടുന്നത്. ബ്രാഞ്ച് മുതൽ ജില്ല വരെ നടന്ന ഏതാണ്ട് മുപ്പതിനായിരത്തോളം സമ്മേളനങ്ങളിൽ രണ്ടാമതൊരു രേഖ ഉണ്ടായിട്ടില്ല. ബന്ധപ്പെട്ട ഘടകത്തിന്റെ സെക്രട്ടറി അവതരിപ്പിക്കുന്ന ഒരേയൊരു റിപ്പോർ‍ട്ടിന്മേലാണ് ആ സമ്മേളനങ്ങൾ കറങ്ങിയത്. എന്നാൽ, സംസ്ഥാന സമ്മേളനമാകുമ്പോൾ മുഖ്യമന്ത്രിയുടെ നവകേരള രേഖയെക്കുറിച്ചു സെക്രട്ടറിതന്നെ വാചാലനാകുന്നു.

വി.എസ്.അച്യുതാനന്ദനിൽനിന്നു പാർട്ടി പൂർണമായും പിടിച്ചെടുത്ത 2005ലെ മലപ്പുറം സംസ്ഥാന സമ്മേളനംതൊട്ട് ഇങ്ങോട്ടുനോക്കിയാൽ ആ വേദികളിലെല്ലാം അദ്ദേഹത്തിനൊപ്പം രണ്ടാമനായി കോടിയേരി ഉണ്ടായിരുന്നു. കൊല്ലത്തു പാർട്ടി സെക്രട്ടറിയും പൊളിറ്റ്ബ്യൂറോ അംഗവും എന്ന നിലയിൽ സമ്മേളനം നിയന്ത്രിച്ചുകൊണ്ട് എം.വി.ഗോവിന്ദനുണ്ട്. പക്ഷേ, പിണറായി– കോടിയേരി ദ്വന്ദ്വത്തിന്റെ ആധികാരികതയിലേക്ക് അദ്ദേഹം എത്തുന്നതേയുള്ളൂ. അതുകൊണ്ടാണ് ഏതാനും ജില്ലാ സമ്മേളനങ്ങളിൽ ചർച്ചകൾക്കു മറുപടി പറയാൻ മുഖ്യമന്ത്രിയെ ക്ഷണിച്ചുകൊണ്ട് ഗോവിന്ദൻ മാറിക്കൊടുത്തത്. കോടിയേരിക്കു പകരം സെക്രട്ടറിയായ ഘട്ടത്തിൽ, സർക്കാരിന്റെ ചില വിവാദതീരുമാനങ്ങളെ പരസ്യമായി വിമർശിച്ചുകൊണ്ട് തിരുത്തൽശക്തിയാകും താനെന്ന സന്ദേശം അദ്ദേഹം നൽകി. പക്ഷേ, തുടർന്നിങ്ങോട്ട് കെ–റെയിൽ തൊട്ടുള്ള സർക്കാരിന്റെ എല്ലാ വിവാദ പ്രഖ്യാപനങ്ങളുടെയും ശക്തനായ വക്താവായി അദ്ദേഹം മാറുന്നതാണ് കണ്ടത്. ഒരു പാർട്ടിയംഗവും മദ്യപിച്ചുപോകരുതെന്നു ശഠിക്കുന്ന ഗോവിന്ദൻതന്നെയാണ് എലപ്പുള്ളിയിലെ മദ്യപ്ലാന്റിനുവേണ്ടി വീറോടെ വാദിക്കുന്നത്.

 ഭരണമാണ് എല്ലാ സംഘടനകളുടെയും തിരിക്കുറ്റി. അപ്പോൾ മൂന്നാമതും ഭരണം എന്ന ലക്ഷ്യം 2026ൽ പ്രാവർത്തികമായില്ലെങ്കിൽ, ഭരണത്തിന്റെ ദുഷിപ്പുകൾ ബാധിച്ചെന്ന് ആരോപിക്കപ്പെടുന്ന പാർട്ടിക്ക് എന്താകും സംഭവിക്കുക? ജനങ്ങളിൽനിന്നു പാർട്ടി വല്ലാതെ അകന്നുവെന്നാണ് ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയെത്തുടർന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തിയത്; അടിമുടി അഹംഭാവം ബാധിച്ചവരുടെ കൂട്ടമെന്നു കേന്ദ്രകമ്മിറ്റിയും.

ADVERTISEMENT

മുഖ്യമന്ത്രിയും സർക്കാരും പാർട്ടിയുടെകൂടി നിയന്ത്രണം പൂർണമായും കയ്യാളുന്നതിനോട് ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യച്ചൂരിക്കു യോജിപ്പുണ്ടായിരുന്നില്ല. കേരളത്തിൽനിന്നുള്ള പൊളിറ്റ്ബ്യൂറോ അംഗങ്ങളായ എം.എ.ബേബിക്കും എ.വിജയരാഘവനും ഇതേ നിലപാടുണ്ടായിരുന്നു. കേന്ദ്രനേതൃത്വത്തിന്റെകൂടി പിന്തുണയോടെ ഗോവിന്ദൻ ചെറുത്തുനിൽപുകൾക്കു ശ്രമിക്കുമെന്നു വിചാരിച്ചവരുണ്ടായി. ചോദ്യം ചെയ്യപ്പെടാത്ത ആളായി മുഖ്യമന്ത്രി തുടരരുതെന്ന പാർട്ടിയിലെ ഒരുവിഭാഗം നേതാക്കളുടെ ആഗ്രഹം പി.വി.അൻവറിന്റെ കലാപക്കൊടിക്കു പിന്നിൽ പലരും ദർശിച്ചു. പക്ഷേ, ഇപ്പോൾ സംസ്ഥാന സമ്മേളന സമയമായപ്പോൾ പ്രായപരിധിയടക്കം ഒരു നിബന്ധനയും മുഖ്യമന്ത്രിക്കു ബാധകമല്ലെന്നു മുൻകൂട്ടി പ്രഖ്യാപിക്കുന്ന വിശ്വസ്തനായി എം.വി.ഗോവിന്ദൻ മാറി. സെക്രട്ടറിയായി അദ്ദേഹം തുടരാനാണ് എല്ലാ സാധ്യതയും. അതിന് അദ്ദേഹത്തിനു മുഖ്യമന്ത്രിയുടെ പിന്തുണ ആവശ്യമുണ്ട്.

എം.വി ഗോവിന്ദൻ, എം.എ ബേബി എന്നിവർക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയൻ. (ചിത്രം: മനോരമ)

വിഎസ്– പിണറായി പോര് കനത്തപ്പോൾ ഔദ്യോഗികപക്ഷം മുന്നോട്ടുവച്ച ഒരാവശ്യമുണ്ട്. ഒരു പാർട്ടിയിൽനിന്ന് ഒരു സ്വരം മാത്രമേ ഉയരാവൂ. അതു സാധിച്ചെടുത്തെന്നു പിണറായിക്ക് അവകാശപ്പെടാം. അപസ്വരങ്ങൾ ഒഴിഞ്ഞ സാഹചര്യം തുടർഭരണത്തിനു വഴിയൊരുക്കിയ ഒരു ഘടകമായി നേതൃത്വം വിലയിരുത്തുന്നു. അതുകൊണ്ട് പാർട്ടിയുടെ ലക്ഷ്യങ്ങളെല്ലാം നിറവേറ്റപ്പെടുന്നുണ്ടോ? 75 എന്ന പ്രായപരിധി സിപിഎം നിർബന്ധമാക്കിയത് അടുത്ത തലമുറ നേതൃത്വത്തെ പാകപ്പെടുത്താനാണ്. എന്നാൽ, പിണറായിക്കുശേഷം ആര് എന്ന ചോദ്യത്തിന് ആർക്കും വ്യക്തമായ ഉത്തരമില്ല. സമരസംഘടന എന്നവകാശപ്പെടുന്ന സിപിഎമ്മിനോ അനുബന്ധ സംഘടനകൾക്കോ കഴിഞ്ഞ എട്ടു വർഷത്തിലേറെയായി അതു വേണ്ടിവന്നിട്ടില്ല. തുടർഭരണത്തിനായി സ്റ്റാർട്ടപ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നതിലാണ് ഡിവൈഎഫ്ഐ വ്യാപൃതരായിരിക്കുന്നത്. ഭരണമാണ് എല്ലാ സംഘടനകളുടെയും തിരിക്കുറ്റി. അപ്പോൾ മൂന്നാമതും ഭരണം എന്ന ലക്ഷ്യം 2026ൽ പ്രാവർത്തികമായില്ലെങ്കിൽ, ഭരണത്തിന്റെ ദുഷിപ്പുകൾ ബാധിച്ചെന്ന് ആരോപിക്കപ്പെടുന്ന പാർട്ടിക്ക് എന്താകും സംഭവിക്കുക? ജനങ്ങളിൽനിന്നു പാർട്ടി വല്ലാതെ അകന്നുവെന്നാണ് ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയെത്തുടർന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തിയത്; അടിമുടി അഹംഭാവം ബാധിച്ചവരുടെ കൂട്ടമെന്നു കേന്ദ്രകമ്മിറ്റിയും.

ADVERTISEMENT

ലോക്സഭാ തോൽവിയേറ്റു പാർട്ടിയും സർക്കാരും കുലുങ്ങിയത് കഷ്ടിച്ച് 9 മാസം മുൻപു മാത്രമാണ്. അതിനുശേഷം നടന്ന ലോക്സഭാ, നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിലും പാർട്ടിക്കു നേട്ടങ്ങളൊന്നും ഉണ്ടായില്ല. തദ്ദേശ ഉപതിരഞ്ഞെടുപ്പുകളിൽ മുൻപു ലഭിച്ചു വന്ന മേധാവിത്വമില്ല. ശക്തികേന്ദ്രങ്ങളിലെ പാർട്ടിവോട്ടുകളടക്കം ബിജെപിക്കു പോകുന്നു. പാർട്ടിയെ പൂർണമായും വരുതിയിൽ നിർത്തി സർക്കാരെടുക്കുന്ന പല വിവാദതീരുമാനങ്ങളോടും ഇടതുപക്ഷത്തും മുന്നണിയിലും വിയോജിപ്പുണ്ട്. അതുവഴി സിപിഎമ്മിന്റെ സംഘടനാ നേതൃത്വത്തിലുള്ള അവിശ്വാസം കൂടിയാണ് സിപിഐ പോലുള്ള പാർട്ടികൾ പ്രകടിപ്പിക്കുന്നത്. അധികാരത്തിന്റെ പ്രൗഢിയും ഗർവും കൊല്ലത്തു പ്രകടമാകുമെന്ന് ഉറപ്പാണ്. അതിൽ മനം മയങ്ങിയുള്ള വാഴ്ത്തുപാട്ടുകളാണോ അതോ വസ്തുതകളിലേക്ക് ഇറങ്ങിച്ചെന്നുള്ള വിമർശന, സ്വയം വിമർശനങ്ങളാണോ അവിടെ ഉണ്ടാകുക എന്നതു പാ‍ർട്ടിയുടെ സ്വതന്ത്രമായ നിലനിൽപിനും വ്യക്തിത്വത്തിനും നിർണായകമാകും.

English Summary:

Analysing CPM's Kollam Conference, the Quest for a Third Term and the Dominance of State Government over Party.

Show comments