പ്രാതലിന് പിണറായി ക്ഷണിച്ചതോ, നിർമല ‘കീഴടങ്ങിയതോ’? വാക്കിൽ മധുരം, ‘നോക്കി’ൽ തല്ല്; ഊഷ്മളമാക്കുകയാണോ കേന്ദ്ര–കേരള ബന്ധം?

മുഖ്യമന്ത്രിയുടെ ഒരു മണിക്കൂറും പ്രഭാത ഭക്ഷണവും പാഴായി. ആറാം ദിവസം മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎമ്മിനെയും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ തള്ളിപ്പറഞ്ഞു. മുഖ്യമന്ത്രിയും ധനമന്ത്രിയുമായി എന്തിനാണ് കൂടിക്കണ്ടത്? ഉരുകിയ മഞ്ഞ് ഇത്രവേഗം പഴയ രൂപത്തിലായത് എന്തുകൊണ്ടാണ്? സിപിഎമ്മിനെ ഉൾപ്പെടെ കുഴയ്ക്കുന്നതാണ് പ്രശ്നം. മുഖ്യമന്ത്രിയെ ധനമന്ത്രി കേരള ഹൗസിൽ ചെന്നു കണ്ടതിനെച്ചൊല്ലി ബിജെപിയിൽ അതൃപ്തി നുരഞ്ഞു പൊന്തുകയായിരുന്നു. അതിനെ തടുക്കാൻ രാജ്യസഭയിൽ കിട്ടിയ അവസരം ധനമന്ത്രി മുതലാക്കി. സിപിഎമ്മിന്റെ വ്യവസായ നയമാണ് കേരളം രക്ഷപ്പെടാത്തതിനു കാരണമെന്ന് ആരോപിച്ച ധനമന്ത്രി, സംസ്ഥാനത്തെ ‘നോക്കുകൂലി’യെക്കുറിച്ച് സഭയ്ക്കാകെ ക്ലാസുമെടുത്തു. സഭാരേഖകളിൽനിന്ന് ഒരു കാര്യം വ്യക്തമാണ്: കേരളത്തിന്റെ പേരു പറഞ്ഞ് ധനമന്ത്രി വിമർശിച്ചപ്പോൾ എതിർക്കാൻ ശ്രമിച്ചത് സിപിഐയിലെ പി.സന്തോഷ് കുമാർ മാത്രമാണ്. അതിന് അരമണിക്കൂർ മുൻപ്, ചോദ്യോത്തരവേളയിൽ സിപിഎമ്മിലെ ജോൺ ബ്രിട്ടാസ് ധനമന്ത്രിക്ക് പ്രത്യേകം നന്ദി പറഞ്ഞിരുന്നു, കേരള ഹൗസിൽ പോയി മുഖ്യമന്ത്രിയുമൊത്ത് പ്രാതൽ കഴിച്ചതിന്. ബാങ്കുകളിലെ കിട്ടാക്കടത്തെക്കുറിച്ച് ചോദ്യമുന്നയിക്കുന്നതിനു മുൻപാണ് ഈ നന്ദിപ്രകടനം ബ്രിട്ടാസ് നടത്തിയത്.

മുഖ്യമന്ത്രിയുടെ ഒരു മണിക്കൂറും പ്രഭാത ഭക്ഷണവും പാഴായി. ആറാം ദിവസം മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎമ്മിനെയും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ തള്ളിപ്പറഞ്ഞു. മുഖ്യമന്ത്രിയും ധനമന്ത്രിയുമായി എന്തിനാണ് കൂടിക്കണ്ടത്? ഉരുകിയ മഞ്ഞ് ഇത്രവേഗം പഴയ രൂപത്തിലായത് എന്തുകൊണ്ടാണ്? സിപിഎമ്മിനെ ഉൾപ്പെടെ കുഴയ്ക്കുന്നതാണ് പ്രശ്നം. മുഖ്യമന്ത്രിയെ ധനമന്ത്രി കേരള ഹൗസിൽ ചെന്നു കണ്ടതിനെച്ചൊല്ലി ബിജെപിയിൽ അതൃപ്തി നുരഞ്ഞു പൊന്തുകയായിരുന്നു. അതിനെ തടുക്കാൻ രാജ്യസഭയിൽ കിട്ടിയ അവസരം ധനമന്ത്രി മുതലാക്കി. സിപിഎമ്മിന്റെ വ്യവസായ നയമാണ് കേരളം രക്ഷപ്പെടാത്തതിനു കാരണമെന്ന് ആരോപിച്ച ധനമന്ത്രി, സംസ്ഥാനത്തെ ‘നോക്കുകൂലി’യെക്കുറിച്ച് സഭയ്ക്കാകെ ക്ലാസുമെടുത്തു.
സഭാരേഖകളിൽനിന്ന് ഒരു കാര്യം വ്യക്തമാണ്: കേരളത്തിന്റെ പേരു പറഞ്ഞ് ധനമന്ത്രി വിമർശിച്ചപ്പോൾ എതിർക്കാൻ ശ്രമിച്ചത് സിപിഐയിലെ പി.സന്തോഷ് കുമാർ മാത്രമാണ്. അതിന് അരമണിക്കൂർ മുൻപ്, ചോദ്യോത്തരവേളയിൽ സിപിഎമ്മിലെ ജോൺ ബ്രിട്ടാസ് ധനമന്ത്രിക്ക് പ്രത്യേകം നന്ദി പറഞ്ഞിരുന്നു, കേരള ഹൗസിൽ പോയി മുഖ്യമന്ത്രിയുമൊത്ത് പ്രാതൽ കഴിച്ചതിന്. ബാങ്കുകളിലെ കിട്ടാക്കടത്തെക്കുറിച്ച് ചോദ്യമുന്നയിക്കുന്നതിനു മുൻപാണ് ഈ നന്ദിപ്രകടനം ബ്രിട്ടാസ് നടത്തിയത്.
∙ കേരള ഹൗസിലെ ബ്രേക്ക്ഫാസ്റ്റ്
മാർച്ച് 12നാണ് കേന്ദ്ര ധനമന്ത്രി കേരള ഹൗസിലെത്തിയത്. മുഖ്യമന്ത്രിയെ കാണാൻ ധനമന്ത്രി എത്തുമെന്ന് മാധ്യമങ്ങൾക്ക് മുൻകൂർ അറിയിപ്പുണ്ടായിരുന്നു. മുഖ്യമന്ത്രിയുമായി ധനമന്ത്രി നടത്തിയ കൂടിക്കാഴ്ചയിൽ ഗവർണർ രാജേന്ദ്ര അർലേക്കർ, ഡൽഹിയിൽ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായ പ്രഫ. കെ.വി.തോമസ്, സംസ്ഥാന ധനവകുപ്പ് സെക്രട്ടറി ഡോ. എ.ജയതിലക് എന്നിവരുമുണ്ടായിരുന്നു. ചർച്ചകൾക്കുശേഷം, പ്രാതലും കഴിച്ചിട്ടാണ് ധനമന്ത്രി മടങ്ങിയത്.
കേന്ദ്ര ധനമന്ത്രി, ഗവർണർ, മുഖ്യമന്ത്രി, കാബിനറ്റ് റാങ്കുള്ള പ്രത്യേക പ്രതിനിധി– എല്ലാം ഭരണഘടനാപരമോ ഒൗദ്യോഗികമോ ആയ പദവികളിലുള്ളവർ. എങ്കിലും, ധനമന്ത്രിയുടേത് ‘അനൗദ്യോഗിക’ സന്ദർശനമായിരുന്നു എന്നാണ് സംസ്ഥാന സർക്കാരിന്റെ പിആർഡി വകുപ്പ് ഒൗദ്യോഗികമായി വ്യക്തമാക്കിയത്. പ്രോട്ടക്കോളിൽ, ഇതര സംസ്ഥാനത്തായിരിക്കുമ്പോൾ ഗവർണറും മുഖ്യമന്ത്രിയും കേന്ദ്ര കാബിനറ്റ് മന്ത്രിക്ക് താഴെയാണ്. എന്നിട്ടും കേന്ദ്ര ധനമന്ത്രി, മുഖ്യമന്ത്രിയെ കാണാൻ കേരള ഹൗസിൽ വന്നു. ഒൗദ്യോഗികമല്ലാത്തതിനാലാവാം അങ്ങനെയൊരു നടപടിയുണ്ടായതെന്ന് വ്യാഖ്യാനിക്കാം.
‘അനൗദ്യോഗികം’ ആയിരുന്നതിനാലാവാം കൂടിക്കാഴ്ചയിലെ ചർച്ചകൾ എന്തൊക്കെ വിഷയങ്ങളെ സംബന്ധിച്ചായിരുന്നു എന്ന് പിആർഡി വ്യക്തമാക്കിയില്ല. എങ്കിലും, സംസ്ഥാനവുമായി ബന്ധപ്പെട്ട ചില വിഷയങ്ങൾ ചർച്ച ചെയ്യപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ സംബന്ധിച്ച വിഷയങ്ങൾ മാത്രമാണ് ചർച്ചയായതെങ്കിൽ അവ വെളിപ്പെടുത്താൻ എന്തുകൊണ്ട് പിആർഡി താൽപര്യപ്പെട്ടില്ല എന്ന ചോദ്യമുണ്ട്. സംസ്ഥാന സർക്കാരും ധനമന്ത്രാലയവുമായുള്ള ബന്ധം ഊഷ്മളമാക്കുക എന്ന ഉദ്ദേശ്യം മാത്രമാണ് പ്രാതൽ കൂടിക്കാഴ്ചയ്ക്ക് ഉണ്ടായിരുന്നത് എന്ന വ്യാഖ്യാനമാവാം.
എന്നാൽ, ബന്ധം ഊഷ്മളമാക്കാൻ കേരളമാണോ കേന്ദ്രമാണോ ആഗ്രഹിച്ചത്? കേന്ദ്രമാണെങ്കിൽ, ധനമന്ത്രി പ്രോട്ടക്കോൾ മാറ്റിവച്ച് കേരള ഹൗസിലെത്തിയതിനു ന്യായീകരണമുണ്ട്. കേരളത്തിലെ ബിജെപിക്ക് അതു സ്വീകാര്യമാവണമെന്നില്ലെന്നു മാത്രം. കാരണം, അതിലൊരു കീഴടങ്ങൽ സ്വഭാവമുണ്ട്. ധനമന്ത്രിക്കു പ്രാതൽകൊടുക്കണമെന്ന് മുഖ്യമന്ത്രിയാണു താൽപര്യപ്പെട്ടതെങ്കിൽ, അതിന് സംസ്ഥാനത്തിന്റെ ആവശ്യങ്ങളാണ് പ്രേരിപ്പിച്ചതെങ്കിൽ, എന്തിന് ചർച്ചാവിഷയങ്ങൾ രഹസ്യമാക്കിവയ്ക്കണം?
∙ മുഖ്യമന്ത്രിയും ധനമന്ത്രിയുടെ കോർപറേറ്റ്കാര്യവും
കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡിൽനിന്ന് (സിഎംആർഎൽ) പിണറായിക്കുൾപ്പെടെ പണം ലഭിച്ചെന്നു കണ്ടത്തിയത് നിർമയുടെ കീഴിലുള്ള ആദായ നികുതി വകുപ്പാണ്. അതേ വകുപ്പിന്റെ മറ്റൊരു കണ്ടെത്തൽ: പിണറായിയുടെ മകൾ ടി. വീണയ്ക്കും വീണയുടെ കമ്പനിയായ എക്സാലോജിക് സൊല്യൂഷൻസിനും ഒാരോ മാസവും സിഎംആർഎലിൽനിന്നു പണം നൽകിയിരുന്നു, ഇങ്ങനെ 1.72 കോടി രൂപ നൽകി, എന്നാൽ കരാർ പ്രകാരമുള്ള സേവനമൊന്നും സിഎംആർലിന് ലഭിച്ചില്ല.
മുഖ്യമന്ത്രിയുടെ മകളായതിനാലാണ് ഇങ്ങനെ പണം നൽകിയതെന്നുമുണ്ടായിരുന്നു കണ്ടെത്തലിൽ. ഇത് ആദായ നികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡ് ശരിവയ്ക്കുകയും ചെയ്തു. നിർമല സീതാരാമൻ ധനത്തിനു പുറമെ കോർപറേറ്റ് കാര്യത്തിന്റെയും മന്ത്രിയാണ്. സിഎംആർഎൽ, വീണയുടെ കമ്പനി, സംസ്ഥാന സർക്കാരിന്റെ കെഐസിഡിസി എന്നീ കക്ഷികൾക്കെതിരെ കോർപറേറ്റ് മന്ത്രാലയത്തിനു കീഴിലുള്ള സീരിയസ് ഫ്രോഡ്
ഇൻവസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) അന്വേഷണം നടത്തുകയായിരുന്നു. ഈ അന്വേഷണം തടയണമെന്ന സിഎംആർഎലിന്റെ ഹർജി ഡൽഹി ഹൈക്കോടതിയുടെ പരിഗണനയിലാണ്. കേസ് വിധി പറയാൻ 2024 ഡിസംബർ മൂന്നാം വാരത്തിൽ മാറ്റിവച്ചതാണ്.
ഈ കേസിൽ നിർമലയുടെ മന്ത്രാലയം ഹൈക്കോടതിയിൽ 2024 ഡിസംബർ ആദ്യം നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞ കാര്യങ്ങൾ:
∙ എക്സാലോജിക് സൊല്യൂഷൻസ്, സിഎംആർഎൽ, കെഎസ്ഐഡിസി എന്നിവയ്ക്കെതിരെ എസ്എഫ്ഐഒ നടത്തുന്ന അന്വേഷണത്തിന്റെ റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം സർക്കാരിനു നൽകും.
∙ പ്രോസിക്യൂഷൻ നടപടി വേണമോയെന്ന് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാരാണ് തീരുമാനിക്കേണ്ടത്.
∙ വീണ ഉൾപ്പെടെ 20 പേരെ എസ്എഫ്ഐഒ ചോദ്യം ചെയ്തിരുന്നു. വീണയുടെ മൊഴി ഒക്ടോബർ 9നാണ് രേഖപ്പെടുത്തിയത്.
∙ സിഎംആർഎല്ലിന്റെ ചീഫ് ജനറൽ മാനേജറും കമ്പനി സെക്രട്ടറിയുമായ പി. സുരേഷ് കുമാറിനെ ഏഴു തവണ ചോദ്യം ചെയ്തു. ഇവർക്കു പുറമെ, സിഎംആർഎൽ ജോയിന്റ് മാനേജിങ് ഡയറക്ടർ ശരൺ എസ്.കർത്ത, ഡയറക്ടർമാരായ മാത്യു എം.ചെറിയാൻ, അനിൽ ആനന്ദ പണിക്കർ, ആർ.രവിചന്ദ്രൻ, നബിയേൽ മാത്യു ചെറിയാൻ തുടങ്ങിയവരെയും ചോദ്യം ചെയ്തു.
സത്യവാങ്മൂലത്തിൽ പറഞ്ഞതുപോലെ അന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ട് കോർപറേറ്റ് മന്ത്രാലയത്തിന് ലഭിച്ചെങ്കിൽ, തുടർനടപടി സർക്കാരാണ് തീരുമാനിക്കേണ്ടത്. കേസിന്റെ സ്വഭാവം പരിഗണിക്കുമ്പോൾ, മന്ത്രിതല തീരുമാനമുണ്ടാകണം. അങ്ങനെയൊരു സാഹചര്യം നിലനിൽക്കുമ്പോൾ മന്ത്രിയും അന്വേഷണവിധേയയുടെ പിതാവായ മുഖ്യമന്ത്രിയും തമ്മിലുള്ള ‘അനൗദ്യോഗിക’ കൂടിക്കാഴ്ചയെക്കുറിച്ച് ചോദ്യങ്ങളുയരുക സ്വാഭാവികം.
∙ നിർമലയുടെ ക്ലാസ്
രാഷ്ട്രപതി ഭരണത്തിലുള്ള മണിപ്പുരിന്റെ ബജറ്റിനെക്കുറിച്ച് രാജ്യസഭയിൽ നടന്ന ചർച്ചയ്ക്കു മറുപടി നൽകുമ്പോഴാണ് നിർമല കേരളത്തെ പരാമർശിച്ചത്. അതിനു കാരണമായത് ബംഗാളിൽനിന്നുള്ള സിപിഎം രാജ്യസഭാകക്ഷി നേതാവ് ബികാഷ് രഞ്ജൻ ഭട്ടചാര്യയയും. മണിപ്പൂരിൽ ഇപ്പോഴത്തേതുപോലെ വർഗീയ സംഘർഷം നേരത്തേ ഉണ്ടായിട്ടില്ലെന്ന് മന്ത്രിയുടെ പ്രസംഗത്തിനിടെ ഭട്ടചാര്യ പറഞ്ഞു.
രാജ്യസഭയിലെ രേഖയിൽ പറയുന്നത്:
നിർമല സീതാരാമൻ: നേരത്തേ ഉണ്ടായിട്ടില്ല! നേരത്തേ നടന്നതെല്ലാം ഞാൻ വായിക്കുകയാണ്. ബഹുമാന്യരായ അംഗങ്ങൾക്ക് അറിയാവുന്നതുപോലെ, ബഹുമാന്യനായ അംഗം സിപിഎമ്മിൽനിന്നാണ്. അത് ഞാൻ ആവർത്തിക്കാൻ ആഗ്രഹിക്കുന്നു. എന്റെ മനസ്സിൽ അതേക്കുറിച്ച് സംശയമില്ല. ബഹുമാന്യനായ അംഗം സിപിഎമ്മിൽനിന്നാണ്. സിപിഎമ്മിന്റെ ഭരണകാലത്താണ് ബംഗാൾ ചരിത്രത്തിലെ ഏറ്റവും നികൃഷ്ടമായ കലാപങ്ങൾ കണ്ടത്. സിപിഎമ്മിനു കീഴിൽ ത്രിപുരയും ദുരിതമനുഭിച്ചു. കേരളത്തിനു കരകയറാൻ സാധിക്കാതിരുന്നത് അവർക്കുണ്ടായിരുന്ന ഭയാനകമായ വ്യവസായ നയം മൂലമാണ്.
പി.സന്തോഷ്കുമാർ: സാർ...
നിർമല സീതാരാമൻ: സന്തോഷ്കുമാർ, ദയവായി ഇരിക്കുക.
ഡപ്യൂട്ടി ചെയർമാൻ: ഇരിക്കുക. ധനമന്ത്രിയുടെ വാക്കുകൾ മാത്രമേ രേഖപ്പെടുത്തൂ.
നിർമല സീതാരാമൻ: ഇന്നൊരു പത്രത്തിൽ കേരളത്തിലെ മന്ത്രി നൽകിയ അഭിമുഖത്തിൽ പറയുന്നത് ഇപ്പോൾ കേരളത്തിൽ ‘നോക്കുകൂലി’ ഇല്ലെന്നാണ്. എന്തായിരുന്നു നോക്കുകൂലി എന്നു ഞാൻ പറയട്ടേ? നോക്കുകൂലി സംഭവിക്കുന്നത് പണിയുണ്ടോയെന്നു നോക്കി തൊഴിലാളികൾ കൂട്ടംകൂടി ഇരിക്കുമ്പോഴാണ്. ഞാനോ നിങ്ങളോ, കേരളത്തിൽ പോകുന്നവർ ബസിൽനിന്ന് ഇറങ്ങുന്നു...
സന്തോഷ്കുമാർ: എന്തിനാണ് താങ്കൾ കേരളത്തെ വലിച്ചിഴയ്ക്കുന്നത്?
ബികാഷ് രഞ്ജൻ ഭട്ടചാര്യ: താങ്കൾ ബജറ്റിനെക്കുറിച്ചല്ല, ഇപ്പോഴത്തെ സാഹചര്യത്തെക്കുറിച്ചല്ല സംസാരിക്കുന്നത്...
നിർമല സീതാരാമൻ: അതേ, ഞാൻ പറയും. കാരണം, നിങ്ങൾ ഒട്ടേറെ വിഷയങ്ങൾ ഉന്നയിച്ചു.
ഡപ്യൂട്ടി ചെയർമാൻ: ദയവായി ഇരിക്കുക. അവർ മറുപടി നൽകട്ടെ. ദയവായി ഇരിക്കുക.
നിർമല സീതാരാമൻ: നിങ്ങൾ ബസിൽനിന്ന് ഇറങ്ങുന്നു. ബഹുമാന്യരായ അംഗങ്ങൾക്ക് ഇത് രസകരമായി തോന്നും. മറ്റൊരിടത്തും നിങ്ങൾക്കിതു കാണാനാവില്ല. ബസിൽനിന്ന് നിങ്ങളുടെ ലഗേജ് താഴെയിറക്കണം. ആളുകൾ നിലത്തിരിപ്പുണ്ട്. നിങ്ങൾ പറയുന്നു: എന്നെ സഹായിക്കുക, എത്ര തരണം? അങ്ങനെ ചുമട്ടുകാരനോടു പറഞ്ഞിട്ട് ലഗേജ് താഴെ കൊണ്ടുവരണം. 50 രൂപയാണ് കൊടുക്കേണ്ടതെന്നു വയ്ക്കുക. യഥാർഥത്തിൽ അൻപതിനൊപ്പം വേറൊരു 50 കൂടി കൊടുക്കണം. നിങ്ങൾ ചോദിക്കും, എന്തിന്? മറ്റേ 50 നോക്കുകൂലിയാണ്. മലയാളത്തിൽ എന്താണ് ‘നോക്ക്’? നോക്ക് എന്നു പറഞ്ഞാൽ നോട്ടം. അതായത്, ഞാൻ ഇരുന്ന് കാണുകയാവും, ഞാൻ സിപിഎം കാർഡുള്ളയാളാവാം. ഞാൻ ഇരുന്ന് കാണുമ്പോൾ ചുമട്ടുകാരൻ ലഗേജ് ഇറക്കും, അയാൾക്ക് 50 രൂപ കിട്ടും. എനിക്ക്, കാർഡുള്ള അംഗമായതിനാൽ, ചുമടിറക്കൽ കാണുന്നതിന്, എനിക്ക് 50 രൂപ കിട്ടണം. അതാണ് നിങ്ങൾക്കുള്ള നോക്കുകൂലി. അത്തരത്തിലുള്ള കമ്യൂണിസമാണ് കേരളത്തിലെ വ്യവസായത്തെ തകർത്തത്, അത്തരം കമ്യൂണിസമാണ് ബംഗാളിലെ വ്യവസായത്തെ തകർത്തത്, അത്തരം കമ്യൂണിസമാണ്...
സന്തോഷ് കുമാർ : ജി... ഞാൻ പറയുന്നതു ശ്രദ്ധിക്കുക.
ഡപ്യൂട്ടി ചെയർമാൻ: സന്തോഷ്കുമാർജി, നിങ്ങൾക്ക് ചെയറിന്റെ അനുമതിയില്ല.
നിർമല സീതാരാമൻ: സർ, അങ്ങയുടെ അനുവാദത്തോടെ...
ഡപ്യൂട്ടി ചെയർമാൻ: മറ്റാർക്കും ഞാൻ അനുമതി നൽകിയിട്ടില്ല.
നിർമല സീതാരാമൻ: എനിക്കു പറയാനുള്ളത്, അത്തരം രീതിയില്ലെന്നാണ് അദ്ദേഹം പറയാൻ ശ്രമിക്കുന്നതെങ്കിൽ, രണ്ടു ദിവസം മുൻപ്, കേരളത്തിന്റെ ബഹുമാന്യനായ മുഖ്യമന്ത്രി, എനിക്കു തോന്നുന്നു, ഒരു അഭിമുഖം നൽകി.. അതിലദ്ദേഹം പറയുന്നത് ഇപ്പോൾ നോക്കുകൂലിയില്ലെന്നാണ്. അതിന്റെയർഥം നേരത്തേ ഉണ്ടായിരുന്നുവെന്നാണ്. ഞാൻ പറ്റിക്കുകയാണോ? സന്തോഷ്ജി, സാരമില്ല. നിങ്ങൾ ചെയ്യുന്നതു ശരിയാണ്. ഞാൻ പറയുന്നത് നിഷേധിക്കരുത്. ഞാനും ആ മേഖലയിൽനിന്നാണ്, ഞാൻ കേരളത്തിലെ ഏതെങ്കിലുമൊരു നഗരത്തിൽനിന്നായിരിക്കില്ല...
∙ നിർമലയുടെ തിരുത്ത്
തദ്ദേശ–നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ ആശാ വർക്കർമാരുടെ കാര്യത്തിൽ അടക്കം സംസ്ഥാന സർക്കാരിനെതിരെ പ്രതിരോധം തീർക്കാൻ ശ്രമിക്കുമ്പോൾ ധനമന്ത്രി കേരള ഹൗസിൽ എത്തിയതിന്റെ നിരാശ സംസ്ഥാന ബിജെപി നേതാക്കൾക്ക് ഉണ്ടായിരുന്നു. വി. മുരളീധരൻ വഴി ഇക്കാര്യം നിർമലയെ ധരിപ്പിക്കാനും ചിലർ ശ്രമിച്ചു. കേരള ഹൗസിലെത്തി കാണുന്നത് പിണറായി ശക്തനാണെന്ന് പറയാതെ പറയുന്നതു പോലെയാണെന്ന് പ്രകാശ് ജാവഡേക്കറോടും നേതാക്കൾ സൂചിപ്പിച്ചു.
ഇതിനിടെയാണ് ബിജെപി സംസ്ഥാന ഭാരവാഹി യോഗം നടന്നതിന്റെ പിറ്റേദിവസം രാജ്യസഭയിൽ സിപിഎമ്മിനെതിരെ ധനമന്ത്രി ആഞ്ഞടിച്ചത്. ഫലത്തിലത്, പാർട്ടിയുടെ സംസ്ഥാന ഘടകത്തിനെങ്കിലും നീരസമുണ്ടാക്കിയ കൂടിക്കാഴ്ചയ്ക്കുള്ള പരിഹാരമായി. ബ്രേക്ക്ഫാസ്റ്റിലെ വിഭവങ്ങളുടെ ചൂടേറ്റ് ഉരുകിയ മഞ്ഞ് വീണ്ടും കട്ടപിടിക്കുന്നതിന്റെ ലക്ഷണമാണ് രാജ്യസഭയിലൂടെ വ്യക്തമായത്. ഇനി അത് എന്തിനെയൊക്കെ ബാധിക്കുമെന്ന് വ്യക്തമാവണം.
ധനമന്ത്രിയുമായി മുഖ്യമന്ത്രി ചർച്ച ചെയ്തത് കേരളത്തിലെ പ്രശ്നങ്ങളാണെന്ന് വ്യാഖ്യാനിക്കാൻ ശ്രമിച്ചാലും, മറ്റു വിഷയങ്ങൾ നിൽക്കുമ്പോൾ അതിനു പരിമിതിയുണ്ടെന്നാണ് സിപിഎമ്മിലെ സംസാരം. മുഖ്യമന്ത്രിക്ക് ധനമന്ത്രിയുമായി നല്ല ബന്ധം ആഗ്രഹിക്കാം, പക്ഷേ, പാർട്ടിയെ കടന്നാക്രമിച്ചത് പരിഗണിക്കുമ്പോൾ മറ്റുള്ളവർക്ക് നിർമ്മലയെ വിമർശിക്കാതിരിക്കാനും വയ്യ. ഇതിനിടെ, എംപി എന്ന നിലയ്ക്ക് എൻ.കെ.പ്രേമചന്ദ്രൻ ലോക്സഭയിൽ മികച്ച പ്രവർത്തനമാണ് നടത്തുന്നതെന്ന് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ധനമന്ത്രി പല തവണ പറഞ്ഞുവെന്നും, പിണറായി– പ്രേമചന്ദ്രൻ ഇരിപ്പുവശം താൻ അറിഞ്ഞിരുന്നില്ലെന്നും കേരളത്തിൽനിന്നുള്ള ചില എംപിമാരോട് ധനമന്ത്രി പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്.