വിദ്യയുടെ ഗുണങ്ങളെപ്പറ്റി ഭാരതീയമനീഷികൾ ഏറെ ചിന്തിക്കുകയും വിലയേറിയ പല അഭിപ്രായങ്ങളും രൂപപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇന്നും പ്രസക്തമായ ചിലതു നമുക്കു നോക്കാം. ‘ന ചോരഹാര്യം, ന ച രാജഹാര്യം, ന ഭ്രാതൃഭാജ്യം, ന ച ഭാരകാരീ, വ്യയേ കൃതേ വർധതേ ഏവ നിത്യം, വിദ്യാധനം സർവ്വധനാൽ പ്രധാനം’ കള്ളൻ മോഷ്ടിക്കില്ല, സർക്കാർ നികുതി വാങ്ങില്ല, സോദരന് ഓഹരി കൊടുക്കേണ്ട, ഭാരം ചുമത്തില്ല, കൊടുക്കുന്തോറും ഏറിവരും. മറ്റെല്ലാ ധനങ്ങളെക്കാളും മികച്ചതു വിദ്യ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിദ്യയുടെ ഗുണങ്ങളെപ്പറ്റി ഭാരതീയമനീഷികൾ ഏറെ ചിന്തിക്കുകയും വിലയേറിയ പല അഭിപ്രായങ്ങളും രൂപപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇന്നും പ്രസക്തമായ ചിലതു നമുക്കു നോക്കാം.

‘ന ചോരഹാര്യം, ന ച രാജഹാര്യം, 
ന ഭ്രാതൃഭാജ്യം, ന ച ഭാരകാരീ,
വ്യയേ കൃതേ വർധതേ ഏവ നിത്യം, വിദ്യാധനം
സർവ്വധനാൽ പ്രധാനം’

ADVERTISEMENT

കള്ളൻ മോഷ്ടിക്കില്ല, സർക്കാർ നികുതി വാങ്ങില്ല, സോദരന് ഓഹരി കൊടുക്കേണ്ട, ഭാരം ചുമത്തില്ല, കൊടുക്കുന്തോറും ഏറിവരും. മറ്റെല്ലാ ധനങ്ങളെക്കാളും മികച്ചതു വിദ്യ.

വിവേകത്തിന്റെ പൊൻകണങ്ങൾ ഏറെയുള്ള പ്രശസ്തകൃതിയാണ് ഭർതൃഹരിയുടെ നീതിശതകം. അതിലെ 20–ാമത്തെ ശ്ലോകം വിദ്യയെ പ്രകീർത്തിക്കുന്നു. ഒളിഞ്ഞിരിക്കുന്ന ധനമാണ്, സന്തോഷം പകർന്നുതരുന്നു, ഗുരുക്കന്മാരുടെ ഗുരുവാണ്, വിദേശത്തുപോകുമ്പോൾ സുഹൃത്താണ് തുടങ്ങിയ ഗുണങ്ങൾ എണ്ണിപ്പറഞ്ഞിട്ട്, ചിന്തിപ്പിക്കുന്നൊരു സൂചനയും നല്കിയിട്ടുണ്ട് : ‘വിദ്യാവിഹീനഃ പശുഃ’. വിദ്യയില്ലാത്തയാൾ മൃഗമാണ്.

ഇതു മനസ്സുവച്ചായിരിക്കണം ‘വാലും കൊമ്പും വെടിഞ്ഞുള്ള മഹിഷം തന്നെയപ്പുമാൻ’ എന്ന് ദീപാവലിയെന്ന ഖണ്ഡകാവ്യത്തിൽ ഉള്ളൂർ എഴുതിയത്. വിദ്യയെക്കുറിച്ചു സംസ്കൃതത്തിലുള്ള പല ആശയങ്ങളും അദ്ദേഹം ലളിതമലയാളത്തിലാക്കി.

‘കൊണ്ടുപോകില്ല ചോരന്മാർ, കൊടുക്കുന്തോറുമേറിടും,
മേന്മ നൽകും മരിച്ചാലും,
വിദ്യതന്നെ മഹാധനം’

ADVERTISEMENT

തെല്ലു ദാർശനികമായി അദ്ദേഹം വിദ്യയെക്കുറിച്ചു ചോദിച്ചു, ‘വിത്തമെന്തിനു മർത്ത്യന്നു- വിദ്യ കൈവശമാകുകിൽ?’. വിദ്യയുണ്ടെങ്കിൽ മനുഷ്യനു മറ്റു ധനമെന്തിനെന്ന്. ഇതെപ്പറ്റി ഒരു വികടൻ ദുർവ്യാഖ്യാനം നല്കി. പലതരം കുരുട്ടുവിദ്യ കൈവശമുണ്ടെങ്കിൽ, തരികിട കാട്ടി പണം തട്ടിക്കൂട്ട‌ാമെന്ന്! അതു നമുക്കു വേണ്ടാ.

ഇത്രയൊക്കെ പറഞ്ഞതിൽനിന്നു ചിലർക്കെങ്കിലും തോന്നാം പരമാവധി വിദ്യ സമ്പാദിക്കണം. അതുവഴി വിജയത്തിലേക്കു കുതിക്കണം എന്ന്. ആ തോന്നൽ നല്ലതെങ്കിലും, അത്രമാത്രം പോരാ. കുറെ പുസ്തകങ്ങൾ വായിച്ചുകൂട്ടുന്നതുകൊണ്ടോ, പരീക്ഷകളിൽ  ഉയർന്ന മാർക്കു നേടുന്നതുകൊണ്ടോ നാം വിദ്യ കൈവശമാക്കുന്നില്ല. വിദ്യ നേടിയെന്നു പറയണമെങ്കിൽ, അറിവിനോടൊപ്പം വിവേകവും വിശാലവീക്ഷണവും വേണം. വിദ്യയെന്നതിൽ സംസ്കാരവും അടങ്ങുന്നു.

Representative Image.Istockphoto.com/M Stock

15–ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രാതഃസ്മരണീയനായ ഭക്തകവി കബീറിന്റെ രണ്ടുവരി ഇതിനോടു ചേർത്തുവായിക്കാം:

‘പോഥീ പഢ്–പഢ് ജഗ് മുആ,
പണ്ഡിത് ഭയാ ന കോയ്

ADVERTISEMENT

ഢാഈ ആഖർ പ്രേം കാ,
പഢേ സോ പണ്ഡിത് ഹോയ്’

പുസ്തകങ്ങൾ പഠിച്ചു പഠിച്ച് എത്രയോ പേർ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു! അവരാരും പണ്ഡിതന്മാരായില്ല. പക്ഷേ സ്നേഹത്തിന്റെ രണ്ടക്ഷരം വേണ്ടവിധം പഠിക്കുന്നവർ വിവേകശാലികളായ യഥാർത്ഥ വിദ്വാന്മാരാകും.

ഇക്കാര്യത്തോടു ബന്ധപ്പെട്ട ബെൽജിയൻ കഥ കേൾക്കുക. വിവേകത്തിന്റെ നിറകുടമായൊരു വനിതയുണ്ടായിരുന്നു. വനമേഖലകളിലൂടെ സ്വതന്ത്രമായി സഞ്ചരിക്കുന്നത് ഇഷ്ടവിനോദമായവർ. ഒരുനാൾ വനത്തിലൂടെ ന‌ടക്കവേ വഴിയിലൊരു രത്നം. അതെടുത്തു ബാഗിൽ വച്ചു. പിറ്റേന്ന് ഒരു വഴിപോക്കൻ അവർക്കെതിരേ നടന്നുവന്നു. കാട്ടിൽ കടകളില്ല. ‘വല്ലാതെ വിശക്കുന്നു. തിന്നാലെന്തെങ്കിലു തരുമോ?’ എന്ന് അവരോടു ചോദിച്ചു.

ബാഗ് തുറന്നു തിന്നാൻ ചിലതെടുത്ത് അപരിചിതനു നല്കി. തുറന്ന ബാഗിൽ രത്നം കണ്ട് ആ വഴിപോക്കൻ അതു തനിക്കുതരുമോയെന്നു ചോദിച്ചു. കളഞ്ഞുകിട്ടിയ രത്നം ഒട്ടും മടിക്കാതെ അവർ അയാൾക്കു നല്കി. വീണുകിട്ടിയ ഭാഗ്യത്തിൽ അതിരറ്റ് ആഹ്ലാദിച്ച് അയാൾ ഓടിമറഞ്ഞു. പക്ഷേ ഏതാനും ദിവസങ്ങൾക്കുശേഷം അയാൾ ഈ വനിതയെ തേടിവന്നു. അവരുടെ അടുത്തെത്തി. അവരെ അദ്ഭുതപ്പെടുത്തിക്കൊണ്ട് രത്നം തിരികെ നല്കി.

‘ഈ രത്നം എത്രയോ വിലപിടിച്ചതാണെന്ന് എനിക്കറിയാം. പക്ഷേ ഇതല്ല, ഇതിനെക്കാൾ വിലയേറിയ കാര്യമാണ് എനിക്കു നിങ്ങളിൽനിന്നു വേണ്ടത്. ഈ രത്നം എനിക്കു തരാൻ നിങ്ങളെ ശക്തയാക്കിയ എന്തോ ഒന്നു നിങ്ങളിലുണ്ട്. അതെനിക്കു തരണം’.

കഥയിൽ അതിശയോക്തിയുണ്ട്. പക്ഷേ അതിലെ സൂചന ശ്രദ്ധേയമാണ്. അറിവിനപ്പുറം അവരുടെ തലയിലോ ഹൃദയത്തിലോ ഉള്ള ഏതോ ഒന്നിന് രത്നത്തെക്കാൾ വിലയുണ്ട്.

സ്കൂളിലോ കോളജിലോ പഠിക്കാത്ത എത്രയോ വിവേകശാലികൾ പഴയ തലമുറകളിലുണ്ടായിരുന്നല്ലോ. വിജ്ഞാനവും വിവേകവും തമ്മിൽ വേർതിരിച്ച് വിവേകത്തോടെ പ്രശസ്ത ഇംഗ്ലിഷ് കവി ടി.എസ്.എലിയട്ട് ചോദിച്ചു :

‘Where is the wisdom we have lost in knowledge? 
Where is the knowledge
we have lost inn information?’

‘അറിവിൽ നമുക്കു നഷ്ടമായ വിവേകം എവിടെ? വിവരങ്ങളിൽ നമുക്കു നഷ്ടമായ അറിവ് എവിടെ?’ എന്നു സാരം.

Representative Image:istockphoto.com/imaginima

ഇന്നു ജീവിക്കുന്ന ഏവരും ശാസ്ത്രസാങ്കേതികരംഗങ്ങളിലെ പുതുപുത്തൻ കണ്ടെത്തലുകളുടെ പ്രായോഗികഫലങ്ങളെ സ്വാംശീകരിക്കേണ്ടതുണ്ട്. അറിവുള്ളവർ അറിവില്ലാത്തവരെക്കാൾ മുന്നിൽ നിൽക്കും. കംപ്യൂട്ടറും ഇന്റർനെറ്റും ഉപയോഗിക്കാനറിയുന്നയാളും അറിയാത്തയാളും തമ്മിലുള്ള അന്തരം വ്യക്തം. ഇപ്പറഞ്ഞത് കേവലം അറിവിന്റെ അഥവാ വിജ്ഞാനത്തിന്റെ കാര്യമാണ്. ഇതിനപ്പുറമുള്ള വിവേകത്തിന്റെ കാര്യം ടി‍.എസ്എ.ലിയട്ട് സൂചിപ്പിച്ചതും മനസ്സിൽ വയ്ക്കാം.

വിദ്യയെന്നത് സർവകലാശാലാ ബിരുദങ്ങളിലോ മറ്റോ തളച്ചിടുന്ന ഒന്നല്ല. വിദ്യയിൽ സ്നേഹവും വിവേകവുമെല്ലാം അടങ്ങുന്നു. ജീവിതകാലം മുഴുവൻ അറിവു സമ്പാദിച്ച്, വിവേകപൂർവം വിദ്യയെ ആശ്ലേഷിച്ചുകൊണ്ടിരിക്കാം. ജീവിതവിജയത്തിന്റെ പടവുകൾ തടസ്സമില്ലാതെ കയറാൻ ഇതു തുണയായിവരും.

English Summary:

Vidya Dhanam Sarvadhanal Pradhanam: Explore the profound meaning of this Malayalam proverb and its relevance to modern life.