ജനസംഖ്യാ അടിസ്ഥാനത്തിൽ കേന്ദ്രം നടത്താനൊരുങ്ങുന്ന മണ്ഡലപുനർനിർണയ നീക്കത്തെ ദക്ഷിണേന്ത്യയുടെ സർവശക്തിയും ഉപയോഗിച്ച് പ്രതിരോധിക്കാൻ ഒരുങ്ങിയിരിക്കുകയാണു തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. മണ്ഡല പുനർനിർണയം ഏറ്റവും ഗുരുതരമായി ബാധിക്കുന്നത് ദക്ഷിണേന്ത്യയെയാണെന്ന് വ്യക്തമായിക്കഴിഞ്ഞു. പാർട്ടിയോട് ഇപ്പോഴും അകലം പാലിക്കുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സീറ്റു കുറയുന്നതു കൊണ്ടുള്ള പൂർണ പ്രയോജനവും ബിജെപിക്കാണെന്നതും സ്റ്റാലിൻ അടക്കമുള്ള നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉത്തർപ്രദേശും മധ്യപ്രദേശും രാജസ്ഥാനും ബിഹാറുമടങ്ങുന്ന അനുകൂല സംസ്ഥാനങ്ങളിൽ സീറ്റുകൾ കുത്തനെ ഉയരുന്നതോടെ രാജ്യത്ത് അധികാരം നിലനിർത്താൻ ബിജെപിക്ക് ദക്ഷിണേന്ത്യയുടെ സഹായം വേണ്ടി വരില്ല എന്നതാണ് കാര്യം. അതുകൊണ്ട് തന്നെയാണ് ജനസംഖ്യാടിസ്ഥാനത്തിലുള്ള മണ്ഡല പുനർനിർണയത്തിനെതിരെ തമിഴ്നാട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നേതാക്കൾ രംഗത്തെത്തിയത്. കേന്ദ്രം കണക്കുകൂട്ടുന്നതു പോലെയാണു മണ്ഡല പുനർനിർണയം നടക്കുന്നതെങ്കിൽ അതു രാജ്യത്തിന്റെ ജനാധിപത്യ –ഫെഡറൽ സംവിധാനത്തിനു വെല്ലുവിളിയാകുമെന്ന കാര്യത്തിൽ സംശയമില്ലെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

സംയുക്ത കർമ സമിതി യോഗത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ സ്വീകരിക്കുന്ന തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. (File Photo: PTI)
ADVERTISEMENT

∙ കേരളത്തിനു നഷ്ടമാകുക എട്ടു സീറ്റെങ്കിലും

പുനർനിർണയ വിഷയത്തെ അധികരിച്ചു സുപ്രധാന പഠനം നടത്തിയ കാർണഗി എൻഡോവ്‌മെന്റ് മുന്നോട്ടു വയ്ക്കുന്ന ചില വസ്തുതകളുണ്ട്. 2026ൽ ജനസംഖ്യയ്ക്ക് ആനുപാതികമായി നിലവിലെ 543 ലോക്‌സഭാ സീറ്റുകൾ പുനർവിന്യസിച്ചാൽ കേരളത്തിനു തമിഴ്‌നാട്ടിനും ഏറ്റവും കുറഞ്ഞ് 8 സീറ്റുകൾ നഷ്ടമാകും. അതായത് കേരളത്തിലെ സീറ്റുകൾ 12, തമിഴ്നാട്ടിൽ 31. ആന്ധ്രയ്ക്കും തെലങ്കാനയ്ക്കും എട്ടു സീറ്റുകളും കർണാടകയിൽ 2 സീറ്റുകളും കുറയും. ബംഗാൾ (4), ഒഡിഷ (3), പഞ്ചാബ് (1) എന്നിവർക്കും സീറ്റു നഷ്ടമാകും. കണക്കിൽ ലാഭം വടക്കൻ സംസ്ഥാനങ്ങൾക്കു മാത്രം. ഉത്തർപ്രദേശിനു മാത്രം 11 സീറ്റു വർധിക്കും. ബിഹാറിന് 10, മധ്യപ്രദേശിന് 4 അങ്ങനെ ലാഭം മാത്രം. മണ്ഡലപുനർനിർണയത്തിൽ ഒരു സംസ്ഥാനങ്ങളുടെ സീറ്റുകൾ കുറയില്ലെന്ന് കേന്ദ്രമന്ത്രി അമിത്‌ഷാ വിശദീകരിച്ചെങ്കിലും അതിനെയും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ വിശ്വസിച്ചിട്ടില്ല.

∙ തെക്കിന് ഇടിത്തീ

ഏതുതരം മണ്ഡലപുനർനിർണയവും തെക്കൻ സംസ്ഥാനങ്ങൾക്കുണ്ടാകുന്ന ക്ഷീണം ചെറുതായിരിക്കില്ല. കേന്ദ്രസർക്കാരിന്റെ ജനസംഖ്യാ നിയന്ത്രണ പരിപാടിയോട് തുറന്ന മനസ്സോടെ സഹകരിച്ച് പദ്ധതി വിജയിപ്പിച്ച കേരളവും തമിഴ്നാടും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളോടു കാണിക്കുന്ന കടുത്ത അനീതി കൂടിയാകുമത്. ഇനി തീരുമാനവുമായി മുന്നോട്ടു പോകാനാണു കേന്ദ്രത്തിന്റെ നീക്കമെങ്കിൽ തെക്കും വടക്കും തമ്മിൽ തുറന്നൊരു പോരിനും വഴിയൊരുങ്ങും.

ജെഎസി യോഗത്തിനെത്തിയ കെ.ടി.രാമറാവു, ഡി.കെ.ശിവകുമാർ, പിണറായി വിജയൻ, എം.കെ.സ്റ്റാലിൻ, ദൊരൈ മുരുഗൻ (File Photo: PTI)
ADVERTISEMENT

അതിന്റെ മുൻപന്തിയിൽ തന്നെ തമിഴ്നാടുണ്ടാകുമെന്നതിലും സംശയമില്ല. ഇന്ത്യാ മുന്നണിയിലെ കോൺഗ്രസ് ഉൾപ്പെടെ പല കക്ഷികളുമുണ്ടായിരുന്ന യോഗത്തിൽ മുന്നണിയുടെ ഭാഗമല്ലാത്ത ബിജെഡി, ബിആർഎസ്, ശിരോമണി അകാലി ദൾ എന്നിവയുടെ നേതാക്കൾ കൂടി പങ്കെടുത്തെന്നതു വിഷയം വെറും രാഷ്ട്രീയക്കളിയുടെ ഭാഗമല്ലെന്നതിന്റെ തെളിവായി കാണാം.   

∙ എന്തിന് മണ്ഡല പുനർനിർണയം ?

ഓരോ സംസ്ഥാനത്തെയും ലോക്സഭാ, നിയമസഭാ മണ്ഡലങ്ങളുടെ എണ്ണവും അതിരുകളും നിശ്ചയിക്കുന്ന പ്രക്രിയയാണ് മണ്ഡല പുനർനിർണയം. ഓരോ സെൻസസിനു ശേഷവും മണ്ഡലപുനർനിർണയം നടത്തണമെന്ന് ഭരണഘടനയുടെ 82–ാം വകുപ്പിൽ നിർദേശിക്കുന്നുണ്ട്. 1951 മുതൽ 71 വരെ നടന്ന 3 സെൻസസുകളുടെ അടിസ്ഥാനത്തിൽ 543 സീറ്റുകളായി നിശ്ചയിച്ചു. ഇതിനിടെ, ജനസംഖ്യ വർധിപ്പിച്ചു സീറ്റുകളുടെ എണ്ണം കൂട്ടാൻ പല സംസ്ഥാനങ്ങളും ശ്രമം നടത്തിയിരുന്നു. ഇതു രാജ്യത്തിന്റെ ജനസംഖ്യാ നിയന്ത്രണ പരിപാടിക്കു തിരിച്ചടിയാകുമെന്ന് ഉറപ്പിച്ചതോടെ 1971ലെ സെൻസസോടെ മണ്ഡല പുനർനിർണയ നടപടികൾ മരവിപ്പിച്ചു.

ഭരണഘടന 2 തവണ ഭേദഗതി ചെയ്ത് ഈ മരവിപ്പിക്കൽ 2026 വരെ നീട്ടി. ഈ കാലാവധി ഇപ്പോൾ അവസാനിക്കാൻ പോകുന്നെന്നതാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ആശങ്ക. തുറന്ന മനസ്സോടെയുള്ള സുതാര്യമായ ചർച്ചയാണ് ഇക്കാര്യത്തിൽ ആവശ്യമെന്നു നേതാക്കൾ പറയുന്നു. സംസ്ഥാനങ്ങളുടെ ആവശ്യങ്ങളും ആശങ്കകളും പരിഹരിക്കപ്പെടണം. ഇക്കാര്യത്തിൽതിടുക്കത്തിലുള്ള തീരുമാനങ്ങൾ ഒരു പക്ഷേ, വീണ്ടും രാജ്യത്ത് പ്രാദേശികവാദ നീക്കങ്ങൾക്കു വളരാനുള്ള വഴി തുറക്കുമെന്ന ആശങ്കയുമുണ്ട്.

പുനർനിർണയത്തിനു മുൻപ് എല്ലാ സംസ്ഥാനങ്ങളിലെയും ഉൾപ്പെടുത്തി കേന്ദ്രസർക്കാർ വിശദ ചർച്ച നടത്തണമെന്നതാണു ചെന്നൈയിൽ നടന്ന സംയുക്ത കർമ സമിതി പാസാക്കിയ പ്രമേയത്തിലെ പ്രധാന ആവശ്യങ്ങളിലൊന്ന്. 1971ലെ സെൻസസ് അടിസ്ഥാനമാക്കി മാത്രമേ മണ്ഡലപുനർനിർണയം നടത്താവൂ, ജനസംഖ്യാ നിയന്ത്രണം നടപ്പാക്കിയ സംസ്ഥാനങ്ങൾ ശിക്ഷിക്കപ്പെടാത്ത വിധം ഭരണഘടനാ ഭേദഗതി നടപ്പാക്കണം എന്നിവ ഉൾപ്പെടെയുള്ള 7 ആവശ്യങ്ങളാണു പ്രമേയത്തിലുള്ളത്. 

ADVERTISEMENT

മണ്ഡലപുനർനിർണയത്തിനെതിരെ നിയമസഭകളിൽ പ്രമേയം പാസാക്കും. പ്രത്യേക സമിതി പ്രധാനമന്ത്രിയെയും രാഷ്ട്രപതിയെയും നേരിൽക്കണ്ട് പ്രമേയം കൈമാറാനും തീരുമാനമായിമണ്ഡലപുനർനിർണയത്തിനു തമിഴ്നാട് എതിരല്ലെന്നും നീതിയുക്തമായി ഇതു നടത്തണമെന്നാണ് ആവശ്യപ്പെടുന്നതെന്നും സ്റ്റാലിൻ പറഞ്ഞു. സംസ്ഥാനത്തിന്റെ ശബ്ദം അടിച്ചമർത്തപ്പെട്ടാൽ പലർക്കും മണിപ്പുരിന്റെ അവസ്ഥയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രഥമ സംയുക്ത കർമ സമിതി (ജെഎസി) യോഗത്തിൽ ഏറ്റവും കൂടുതൽ പ്രതിനിധികൾ പങ്കെടുത്തതു കേരളത്തിൽ നിന്നായതു വഴി, മണ്ഡല പുനർനിർണയ നീക്കത്തിൽ ഏറ്റവും കൂടുതൽ ശബ്ദമുയർത്താനും കേരളത്തിനായി. ഇപ്പോഴത്തെ നീക്കമനുസരിച്ച് മണ്ഡല പുനർനിർണയം നടത്തിയാൽ ബിജെപി അംഗങ്ങളുടെ എണ്ണം കുത്തനെ വർധിക്കുമെന്നും അതിനായുള്ള രഹസ്യ അജൻഡയാണു നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും കേരളത്തിൽ നിന്നുള്ള നേതാക്കൾ ചൂണ്ടിക്കാട്ടി.  

∙ ആശങ്ക വെറുതെയോ...?

മണ്ഡല പുനർനിർണയത്തിൽ ഒരു സംസ്ഥാനത്തോടും അനീതി കാണിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ വർഷം വ്യക്തമാക്കിയിരുന്നതായി കേന്ദ്രമന്ത്രി നിർമലാ സീതാരാമൻ പറയുന്നു.  മണ്ഡലപുനർനിർണയം നടക്കണമെങ്കിൽ സെൻസസ് നടത്തേണ്ടതുണ്ടെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. തുടർന്ന് ഒരു ഡീലിമിറ്റേഷൻ കമ്മിഷൻ രൂപീകരിക്കും, അത് എല്ലാ സംസ്ഥാനങ്ങളും സന്ദർശിച്ച് ചർച്ചകൾ നടത്തും. അതൊരു നീണ്ട പ്രക്രിയയാണ്. ഇതെല്ലാം സംഭവിക്കുന്നതിന് മുമ്പ് തന്നെ ഡിഎംകെ ഈ പ്രക്രിയയ്ക്കെതിരെ സംസാരിക്കുകയാണെന്നും നിർമല കുറ്റപ്പെടുത്തി. ഡീലിമിറ്റേഷൻ കമ്മിഷൻ മുമ്പാകെ തമിഴ്നാടിന് അവരുടെ ആശങ്കകൾ അറിയിക്കാമെന്നും അവർ പറഞ്ഞു. ജനസംഖ്യ ഒരു മാനദണ്ഡം മാത്രമാണെന്നും നിരവധി ഘടകങ്ങളുണ്ടെന്നും നിർമല സീതാരാമൻ പറയുന്നു.

English Summary:

Population-Based Delimitation: A Threat to South India's Political Power?, MK Stalin Leads South India's Fight.