ഡാമിലെ ചെളിക്കടിയിൽ കാലുപിടിച്ചു വലിക്കുന്ന മരണം; മുക്കിക്കൊല്ലുന്ന ന്യൂറോജനിക് ഷോക്ക്: ‘ആ നീന്തൽ താരം മുങ്ങിമരിച്ചതാണ്, കൊന്നതല്ല!’
സംസ്ഥാന തലത്തിൽ നീന്തലിൽ വിജയി, മരണകാരണം മുങ്ങിമരണം’ ഈ വാർത്ത നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നോ? പെട്ടിട്ടുണ്ടെങ്കിൽത്തന്നെ ആശ്ചര്യത്തോടെയല്ലാതെ എങ്ങനെ അതു വായിക്കും! നീന്താൻ അറിയുന്നവർ മുങ്ങി മരിക്കില്ലെന്ന മിഥ്യധാരണയോടെയാണ് നാം പലപ്പോഴും ജലാശയങ്ങളിലേക്ക് ഇറങ്ങുന്നത്. ‘എടുത്തുചാടരുത്, മരണക്കയമാകാം മുന്നിലെന്നു’ പറഞ്ഞു തരാനും ആരും ഒപ്പമുണ്ടായിരിക്കില്ല. നീന്തലറിയാത്ത ഒരാൾ വെള്ളത്തിൽ വീണു മൂന്ന് മിനിറ്റികം രക്ഷകരെത്തിയില്ലെങ്കിൽ ജീവൻ നഷ്ടപ്പെടുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഞെട്ടിപ്പിക്കുന്നതാണ് മറ്റൊരു കണക്ക്. ഒരു വർഷം രണ്ടുലക്ഷത്തിലധികം പേർ ലോകത്ത് മുങ്ങിമരിക്കുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നീന്തുമ്പോഴും സ്വനപേടകത്തിലേക്ക് വെള്ളമെത്തുന്നുണ്ട്. അതും ജീവൻ അപഹരിക്കുന്നുണ്ടെന്ന് നാം അറിയണം. മോർച്ചറിയിൽ എന്റെ മുന്നിൽ എത്തുന്നതിൽ നല്ലൊരു പങ്കും ഇത്തരം മുങ്ങിമരണം വഴിയാണ്. ആ മൃതദേഹങ്ങൾ എന്നോടു പറഞ്ഞ പല കാര്യങ്ങളുണ്ട്, അല്ലെങ്കിൽ അവരെ കണ്ടപ്പോൾ എനിക്കു തോന്നിയ ചില കാര്യങ്ങൾ. ഇത്തവണ അതാണ് പങ്കുവയ്ക്കാനുള്ളത്.

സംസ്ഥാന തലത്തിൽ നീന്തലിൽ വിജയി, മരണകാരണം മുങ്ങിമരണം’ ഈ വാർത്ത നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നോ? പെട്ടിട്ടുണ്ടെങ്കിൽത്തന്നെ ആശ്ചര്യത്തോടെയല്ലാതെ എങ്ങനെ അതു വായിക്കും!
നീന്താൻ അറിയുന്നവർ മുങ്ങി മരിക്കില്ലെന്ന മിഥ്യധാരണയോടെയാണ് നാം പലപ്പോഴും ജലാശയങ്ങളിലേക്ക് ഇറങ്ങുന്നത്. ‘എടുത്തുചാടരുത്, മരണക്കയമാകാം മുന്നിലെന്നു’ പറഞ്ഞു തരാനും ആരും ഒപ്പമുണ്ടായിരിക്കില്ല. നീന്തലറിയാത്ത ഒരാൾ വെള്ളത്തിൽ വീണു മൂന്ന് മിനിറ്റികം രക്ഷകരെത്തിയില്ലെങ്കിൽ ജീവൻ നഷ്ടപ്പെടുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഞെട്ടിപ്പിക്കുന്നതാണ് മറ്റൊരു കണക്ക്. ഒരു വർഷം രണ്ടുലക്ഷത്തിലധികം പേർ ലോകത്ത് മുങ്ങിമരിക്കുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നീന്തുമ്പോഴും സ്വനപേടകത്തിലേക്ക് വെള്ളമെത്തുന്നുണ്ട്. അതും ജീവൻ അപഹരിക്കുന്നുണ്ടെന്ന് നാം അറിയണം. മോർച്ചറിയിൽ എന്റെ മുന്നിൽ എത്തുന്നതിൽ നല്ലൊരു പങ്കും ഇത്തരം മുങ്ങിമരണം വഴിയാണ്. ആ മൃതദേഹങ്ങൾ എന്നോടു പറഞ്ഞ പല കാര്യങ്ങളുണ്ട്, അല്ലെങ്കിൽ അവരെ കണ്ടപ്പോൾ എനിക്കു തോന്നിയ ചില കാര്യങ്ങൾ. ഇത്തവണ അതാണ് പങ്കുവയ്ക്കാനുള്ളത്.
∙ അവരാരും വെറുതെ മുങ്ങിമരിച്ചതല്ല, ഇത് ന്യൂറോജനിക് ഷോക്ക്
ഒരച്ഛന്റെ മുഖമാണ് മുങ്ങിമരണങ്ങളെ കുറിച്ചു പറയുമ്പോൾ ആദ്യം ഓർമയിൽ വരുന്നത്. 10–15 വർഷം മുന്‍പ്, വാളയാർ ഡാമിൽ തമിഴ്നാട് സ്വദേശിയായ എൻജിനീയറിങ് വിദ്യാർഥി മുങ്ങിമരിച്ചെന്ന് പറഞ്ഞു വിളിവന്നു. ഉറ്റവരും ഉടയവരും ഉൾപ്പെടെ ഒട്ടേറെ ആളുകൾ മോർച്ചറിക്കു മുന്നിൽ കാത്തുനിൽക്കുന്നുണ്ട്. ഇന്നത്തെ പോലെ അന്ന് ജാലകമോർച്ചറിയല്ല. അതായത് മോർച്ചറിയിൽ മൃതദേഹം സൂക്ഷിക്കുന്ന ഭാഗം കാണാവുന്ന സൗകര്യം അന്നില്ല. അതുകൊണ്ട് മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഇൻക്വസ്റ്റിനായി മൃതദേഹം പുറത്തെടുക്കുമ്പോൾ മാത്രമേ ബന്ധുകൾക്ക് കാണാനാവൂ. മരണവിവരം അറിഞ്ഞപ്പോൾ തന്നെ ഓടിയെത്തിയ അവർക്ക് ഇതുവരെ മൃതദേഹം കാണാൻ പോലും സാധിച്ചിട്ടില്ല.
ഒരാൾ വന്ന് ‘അച്ഛനാണ് ഒന്നു കാണിച്ചു കൊടുക്കാൻ പറ്റുമോ’യെന്ന് എന്നോട് ചോദിച്ചു. പൊലീസ് വരാൻ വൈകും എന്ന് അറിയാവുന്നതുകൊണ്ട് ഞാൻ ആ ആവശ്യം അംഗീകരിച്ചു. മൃതദേഹം കാണിക്കുമ്പോൾ അയാൾ ‘എതുക്കെടാ’ എന്നുപറഞ്ഞ് പുലമ്പുകയായിരുന്നു. വാളയാർ ഡാമിൽ വെള്ളം കുറയുന്ന സമയത്ത് കോയമ്പത്തൂരിൽനിന്നുള്ള കുട്ടികൾ നീന്താനും കുളിക്കാനുമെല്ലാം വരാറുണ്ട്. നാട്ടുകാർ ഇറങ്ങരുതെന്ന് പറഞ്ഞാലും അതൊന്നും വകവയ്ക്കാതെ അവർ വെള്ളത്തിലിറങ്ങും. ഡാമിനോട് ചേർന്ന സ്ഥലങ്ങളിൽ മണലെടുത്തതും ചെളിയെടുത്തതുമായ ഭാഗങ്ങൾ ഉണ്ടായിരിക്കാം. ഇവിടേയ്ക്ക് ഇറങ്ങുമ്പോൾ നീന്തൽ അറിയാമെന്ന് പോലും പറഞ്ഞിട്ട് കാര്യമില്ല. നീന്തൽ പോലും അറിയാത്ത കുട്ടിയാണ് ഡാമിൽ മുങ്ങിമരിച്ചത്. ഒരു കുടുംബത്തിന്റെ ആശയും പ്രതീക്ഷയുമെല്ലാം തല്ലിക്കെടുത്തിയ ഒരു നിമിഷത്തെ അശ്രദ്ധ.
ഇതുപോലെ ഒരു കുടുംബത്തെ മുഴുവൻ ഇല്ലാതാക്കിയ സംഭവവും സർവീസ് കാലയളവിൽ ഉണ്ടായിട്ടുണ്ട്. അവധി ആഘോഷിക്കാനായി രണ്ട് സുഹൃത്തുകളുടെ കുടുംബം ബെംഗളൂരുവിൽ നിന്ന് മലമ്പുഴ ഡാമിലെത്തി. ഒരു ഡോക്ടറുടെയും എൻജീനിയറുടെയും കുടുംബം. വേനൽക്കാലത്ത് വെള്ളമില്ലാത്തതിനാൽ ആളുകൾക്ക് ഡാമിലേക്ക് ഇറങ്ങിച്ചെല്ലാൻ കഴിയും. ചെളി ഉണങ്ങി വരണ്ടുകിടക്കുന്നതു പോലെ തോന്നുമെങ്കിലും അടിയിലേക്ക് ഉണങ്ങിയിട്ടുണ്ടാകില്ല. കാലു ചവിട്ടുമ്പോഴേക്കും അങ്ങ് താഴ്ന്നു പോകും. ആദ്യം കുട്ടി താഴ്ന്നു പോയി. പിന്നാലെ രക്ഷിക്കാനിറങ്ങിയ ആൾ, അങ്ങനെ നാലുപേരു പോയി. എൻജിനീയറായ ഒരു മനുഷ്യൻ മാത്രമാണ് ആ കൂട്ടത്തിൽ രക്ഷപ്പെട്ടത്.
ആളുകൾക്ക് മുങ്ങിമരണങ്ങളെ കുറിച്ച് ഒരുപാട് തെറ്റിദ്ധാരണകളുണ്ട്. പലപ്പോഴും വെള്ളം കുടിച്ച് ശ്വാസം കിട്ടാതെ മരിച്ചുവെന്നാണ് പറഞ്ഞു കേൾക്കാറുള്ളത്. യാഥാർഥ്യം ഇതല്ലെന്ന് തിരിച്ചറിയേണ്ടതുണ്ട്. വെള്ളത്തിൽ വീണു ശ്വസിക്കാൻ വായു കിട്ടാതെയാണ് നല്ലൊരു ശതമാനം പേരും മരിക്കുന്നത്. ചില സാഹചര്യങ്ങളിൽ മുങ്ങിപോകുന്ന സമയത്ത് സംഭവിക്കുന്ന ‘ന്യൂറോജനിക് ഷോക്ക്’ ഉണ്ടാകും. അതും മരണകാരണമാണ്. യാത്രയ്ക്കിടെ ട്രെയിൻ പെട്ടെന്ന് പിടിച്ചിട്ടു. ഒരാൾ സ്റ്റേഷനാണെന്ന് കരുതി പെട്ടെന്ന് ഇറങ്ങി. ഇയാൾ വെള്ളത്തിലേക്കാണു വീണത്. ‘ന്യൂറോജനിക് ഷോക്കിന്റെ’ ഉത്തമ ഉദാഹരണമാണ് ഈ സംഭവം.
∙ അയാൾ റോഡിലെ ഗട്ടറിൽ മുങ്ങിമരിച്ചു! ആരെങ്കിലും വിശ്വസിക്കുമോ?
റോഡിലെ ഗട്ടറിൽ വീണ് മരിച്ച ഒരാളുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കൊണ്ടുവന്നു. പുറമേ ചെറിയ പരുക്കുകളുമുണ്ട്. പോസ്റ്റുമോർട്ടത്തിൽ മുങ്ങി മരണത്തിന്റെ ലക്ഷണമാണ് കാണിക്കുന്നത്. ശ്വാസനാളത്തിൽനിന്ന് ചെളിയും മണലുമെല്ലാം കിട്ടി. പറഞ്ഞു കേട്ടതിലെയും റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ ഞാൻ സംഭവസ്ഥലം കാണണമെന്ന് പറഞ്ഞു. ഗട്ടറിനടുത്ത് ബൈക്ക് മറിഞ്ഞു അതിന്റെ അടിയിലായിരുന്നു ഇയാൾ. മദ്യപിച്ചു വണ്ടിയോടിച്ചപ്പോൾ തെന്നി മറിഞ്ഞതാണ്. വണ്ടി ദേഹത്തേക്കും ഇയാളുടെ മുഖം ഗട്ടറിൽ കെട്ടിക്കിടന്നിരുന്ന വെള്ളത്തിലേക്കുമാണ് വീണിരുന്നത്. തലപൊക്കാൻ കഴിയാതെ മുങ്ങി മരിച്ചതാണ്.
റോഡുകളിലെ ഓടകളിൽ പോലും മുങ്ങിമരണം ഒളിച്ചിരിക്കുന്നുണ്ട്. പാലക്കാട് ടൗണിൽ തിക്കും തിരക്കുമുള്ള ഒരിടത്ത് മൂന്നടി താഴ്ചയുള്ള ഓടയിൽ വീണ് ഒരാൾ മരിച്ചു. ടൗണിൽ നിന്ന് മാറി കട നടത്തുന്ന ആളാണ് പരേതൻ. ആൾ സ്ഥിരമായി വരുന്ന വഴിയാണെങ്കിലും ഒട്ടും പ്രതീക്ഷിക്കാത്ത സ്ഥലത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കടപൂട്ടി സ്ഥിരം വരുന്ന സമയം കഴിഞ്ഞിട്ടും കാണാതായപ്പോൾ വീട്ടുകാർ പൊലീസിൽ പരാതി നൽകി. ഇതിനിടെയാണ് ഓടയിൽ ഒരു മൃതദേഹം കണ്ടെന്ന വിവരം പൊലീസിനു ലഭിച്ചത്. കാണാതായ ആളുടെ മൃതദേഹമാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. പോസ്റ്റുമോർട്ടത്തിൽ മുങ്ങിമരണമാണ് മരണകാരണമെന്ന് തെളിഞ്ഞെങ്കിലും ബന്ധുകൾ കൊലപാതകമാണെന്ന് ആരോപിച്ചു. മൃതദേഹം കിട്ടിയ സ്ഥലത്തു വീഴാനുള്ള സാധ്യത കുറവായതിനാലാണ് കൊലപാതകമെന്ന് ബന്ധുകൾ ആരോപിച്ചത്.
ഞാൻ സ്ഥലത്തു ചെന്നു. എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കി. നല്ല മഴയുള്ള ഒരു ദിവസമാണ് ഇദ്ദേഹം കട അടച്ചുവരുന്നത്. മഴ കാരണം കറന്റുമുണ്ടായിരുന്നില്ല. സംഭവം നടക്കുന്ന സ്ഥലത്ത് ഒരു ബാങ്കുണ്ട്. മുന്നിലൂടെ പോകുന്ന ഓട മുഴുവൻ സ്ലാബിട്ട് മൂടിയിട്ടുണ്ടെങ്കിലും അറ്റത്ത് കുറച്ചു ഭാഗം തുറന്നു കിടക്കുകയാണ്. ഈ ഭാഗത്ത് വെളിച്ചവുമില്ല. നടന്നു വരുമ്പോൾ കാൽതെറ്റി ഇതിലേക്ക് വീഴുകയായിരുന്നു. മഴ ഉണ്ടായിരുന്നതിനാൽ ഒഴുകിപ്പോയി. അങ്ങനെയാണ് പ്രതീക്ഷിക്കാത്ത സ്ഥലത്തു നിന്ന് മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ ഒരാൾ മരിച്ചതും, അടുത്തിടെ കോഴിക്കോട് മഴയത്ത് ഒരാൾ മരിച്ചതുമെല്ലാം നമ്മുടെ കൂടി വീഴ്ച കാരണമാണ്. തുറന്നു കിടക്കുന്ന ഓടകൾ അടച്ചു വയ്ക്കണം. മഴക്കാലത്തിന് മുൻപേ ഓടകൾ വൃത്തിയാക്കേണ്ടതും നമ്മുടെ ഉത്തരവാദിത്തമാണ്.
∙ അവൻ സ്ഥിരം നീന്തുന്നതാന്നേ, ‘അനിയാ നിൽ’
നന്നായി നീന്താനറിയുന്ന ആൾ മുങ്ങിമരിക്കില്ലെന്ന് സ്ഥിരമായി പറഞ്ഞു കേൾക്കുന്നതാണ്. അറിയാതെയാണെങ്കിലും ഇതു പല പ്രശ്നങ്ങളും വിളിച്ചുവരുത്തുന്നുണ്ട്. മുങ്ങിമരണമെന്നു പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഉണ്ടെങ്കിലും അംഗീകരിക്കാൻ ബന്ധുകൾ തയാറാവില്ല. ഏത് കയത്തിലും നീന്താനറിയുന്ന ആളാണെന്നാണ് കൂടെയുള്ളവർ ചിലരെ വിശേഷിപ്പിക്കുക. നീന്താനറിയുന്നവർ പോലും മുങ്ങിമരിച്ചിട്ടുണ്ട്. അങ്ങനെ കേട്ടിട്ടുള്ള ഒരു കഥയുണ്ട്. എന്റെ പ്രീഡിഗ്രി കാലത്താണ് സംഭവം. ബസ് കയറാനായി പോകുമ്പോൾ അവിടെ കടലിലൊക്കെ ജോലി ചെയ്യുന്നവരുണ്ടാകാറുണ്ട്. ബസിനൊന്നും കൃത്യമായ സമയമില്ല, അങ്ങനെ നിൽക്കുമ്പോൾ കടലിൽ പോകുന്നവരുമായി സംസാരിക്കും. അതിൽ ഒരാൾ പറഞ്ഞുകേട്ട സംഭവമാണിത്.
ആനച്ചോറ് കൊലച്ചോറെന്ന് പറയും. പക്ഷേ അതിനേക്കാൾ അപകടകരമാണ് കടലിലെ മീൻപിടിത്തം. അയാളും സുഹൃത്തും ഒരു ചെറിയ വഞ്ചിയിൽ കടലിൽ മീൻപിടിക്കാൻ പോയി. കാലാവസ്ഥ മാറുന്നത് തിരിച്ചറിയാൻ കഴിയുന്നതിനാൽ മോശമാകുന്നതിനു മുൻപ് തിരിച്ചു പോരും. തുഴഞ്ഞുതന്നെ കരയ്‌ക്കെത്തണം. പെട്ടെന്നാണ് കാലാവസ്ഥ മാറിയത്. ഒഴുക്കിൽപ്പെട്ടു തിരിച്ചുവരാൻ പറ്റാത്ത ദൂരത്തേയ്ക്ക് ആയിപ്പോയി ഇവർ. പറ്റാവുന്നത്ര തുഴഞ്ഞെങ്കിലും കാറ്റടിച്ച് വള്ളം മറിഞ്ഞു. മറിഞ്ഞാൽ വള്ളം മറിച്ചിട്ട് അതിനു മീതെ പിടിച്ചു കിടക്കുകയാണ് സാധാരണയായി ചെയ്യുന്നത്. കാരണം താഴ്ന്നു പോകാത്തതിനാൽ ജീവന് ആപത്തൊന്നും സംഭവിക്കില്ല. അവർ രണ്ടു വശത്തും അപ്പുറവും ഇപ്പുറവുമായി കൈപിടിച്ചിട്ടാണ് കിടക്കുന്നത്. കുറേ സമയം വെള്ളത്തിൽ കിടക്കുമ്പോൾ പേശികളുടെ ക്ഷീണം, ലവണങ്ങളുടെ അളവിൽ വരുന്ന വ്യത്യാസം, നിർജലീകരണം എന്നിവയെല്ലാം അനുഭവപ്പെട്ടേക്കാം. ഇങ്ങനെ കൂടെയുണ്ടായിരുന്ന ഒരാൾ ഊർന്ന് വെള്ളത്തിൽ വീണു മരിച്ചു എന്നണ് അന്ന് അദ്ദേഹം എന്നോട് പറഞ്ഞത്.
സംസ്ഥാന തലത്തിൽ നീന്തൽ മത്സരത്തിൽ വിജയിച്ചയാളുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തിരുന്നു.പരിശീലനത്തിനിടെയായിരുന്നു മരണം. മുങ്ങിമരണമാണെന്ന് അംഗീകരിക്കാൻ വീട്ടുകാരോ നാട്ടുകാരോ തയാറായില്ല. കൂടെ ആ സമയത്ത് പരിശീലിച്ചിരുന്നവർ പ്രതിസ്ഥാനത്തേക്ക് പോകുന്ന അവസ്ഥയായിരുന്നു. ദീർഘനേരം നീന്തിക്കഴിഞ്ഞപ്പോൾ ശരീരം കുഴഞ്ഞു വെള്ളത്തിലേക്കു പോയപ്പോൾ മരിച്ചു. നീന്തൽ അറിയാമെങ്കിലും മരണം സംഭവിക്കുമെന്നതിന്റെ തെളിവാണിത്. നിർജലീകരണം ഉണ്ടാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കിയിട്ടു വേണം വെള്ളത്തിലിറങ്ങാൻ. അധികസമയം നീന്തുകയോ വെള്ളത്തിൽ നിൽക്കുകയോ ചെയ്യുമ്പോൾ വെള്ളം ശ്വാസനാളത്തിലേയ്ക്ക് കയറാൻ സാധ്യതയുണ്ട്. ആ സമയത്ത് നമ്മൾ ചുമയ്ക്കും. ഓരോ തവണയും ചുമയ്ക്കുമ്പോൾ വെള്ളം ശ്വാസനാളത്തിലേക്ക് എടുക്കേണ്ട സ്ഥിതിവരും. ഇനി ഇത്തരത്തിൽ മറ്റൊരു അനുഭവം പറയാം. ‘‘മുങ്ങാംകുഴിയിട്ട് നീന്തുന്നതിന്റെ ഇടയ്ക്ക് ചുമയ്ക്കുന്നതും വെപ്രാളപ്പെടുന്നതും കണ്ട് ഒരാളെ കരയ്‌ക്കെത്തിച്ചു. കരക്കെത്തിച്ചെങ്കിലും ആളുമരിച്ചു’’– ആളെ രക്ഷിക്കാൻ നോക്കിയവർ പറഞ്ഞതാണ്. അങ്ങനെയും സംഭവിക്കാം.
∙ ഈ മുങ്ങിമരണങ്ങൾ നമുക്ക് തടയാം
മുങ്ങിമരണങ്ങളെ കുറിച്ച് 2000– 2003 കാലയളവിൽ ഞാനൊരു പഠനം നടത്തിയിരുന്നു. നമുക്ക് തടയാൻ സാധിക്കുന്ന രണ്ടാമത്തെ അപകടമരണം മുങ്ങിമരണവും ഒന്നാമത്തേത് റോഡപകടവുമാണ്. ആ പഠനത്തിൽ, വേനൽക്കാലത്ത് ഒരുപാട് മുങ്ങിമരണങ്ങൾ നടക്കുന്നുണ്ടെന്ന് കണ്ടെത്തി. ജൂൺ– ജൂലൈ –ഓഗസ്റ്റ് മാസങ്ങളിൽ മുങ്ങിമരണങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. പക്ഷേ മാർച്ച് – ഏപ്രിൽ– മേയ് മാസങ്ങളിലാണ് ഏറ്റവും കൂടുതൽ മുങ്ങിമരണങ്ങൾ റിപ്പോർട്ട് ചെയുന്നത്. ഇതിനു പരിഹാരമുണ്ട്. മുങ്ങിമരണങ്ങളുടെ തോത് കുറയ്ക്കാനായി ജലാശയങ്ങളിൽ മാപ്പിങ് നടത്തണം. അപകടസ്ഥലങ്ങൾ തിരിച്ചറിഞ്ഞ് സുരക്ഷാ ബോർഡുകൾ വയ്ക്കുക. സ്കൂളുകളിൽ നീന്തൽ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം. ജനങ്ങൾക്കിടയിൽ ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കണം.