ലോകാവസാനം ആസന്നമായിരിക്കുന്നു...! ഡൂംസ്ഡേ ക്ലോക്ക് അർധരാത്രിയിലേക്കു നീങ്ങുന്നു. ഇനി വെറും 89 സെക്കൻഡ് മാത്രം...! സമയം ആപേക്ഷികമാണെന്ന് ആൽബർട്ട് ഐൻസ്റ്റൈൻ പറഞ്ഞു. ബുള്ളറ്റിൻ ഓഫ് ദി ആറ്റമിക് സയന്റിസ്റ്റ്സ് 1947ൽ ഡൂംസ്ഡേ ക്ലോക്ക് സൃഷ്ടിച്ചപ്പോൾ അത് അക്ഷരാർഥത്തിൽ ഉൾക്കൊണ്ടു. ഈ പ്രതീകാത്മക ഘടികാരം മണിക്കൂറുകളെ അളക്കുന്നില്ല; മറിച്ച് സ്വയം നാശത്തിലേക്കുള്ള മനുഷ്യന്റെ അകലം കുറയുന്നതിനെയാണ് അളക്കുന്നത്. ക്ലോക്കിലെ അർധരാത്രിയാണു സർവനാശത്തിന്റെ അടയാളമായി സങ്കൽപിക്കുന്നത്. അർധരാത്രിയോട് അടുക്കുന്തോറും നാം നേരിടുന്ന ഭീഷണികൾ വർധിക്കും. ഡൂംസ്ഡേ ക്ലോക്കിനു തുടക്കമിട്ടത് ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രഗല്ഭരായ ശാസ്ത്രജ്ഞരാണ്. 1939ൽ, നാത്‌സി ജർമനിക്ക് ആണവായുധങ്ങൾ വികസിപ്പിക്കാൻ കഴിയുമെന്നു മുന്നറിയിപ്പുനൽകി യുഎസ് പ്രസിഡന്റ് റൂസ്‌വെൽറ്റിനു പ്രശസ്തമായ കത്തയച്ചത് ആൽബർട്ട് ഐൻസ്റ്റൈനും ലിയോ സിലാർഡുമാണ്. ഇതു യുഎസിനെ മൻഹാറ്റൻ ബോംബ് നിർമാണപദ്ധതിയിലേക്കു നയിച്ചു; ആണവബോംബിനു ജന്മം നൽകി. ലോകം ഹിരോഷിമയുടെയും നാഗസാക്കിയുടെയും ഭീകരതയ്ക്കു സാക്ഷ്യം വഹിച്ചപ്പോൾ, ആണവായുധങ്ങൾ സൃഷ്‌ടിച്ച ശാസ്ത്രജ്ഞർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകാവസാനം ആസന്നമായിരിക്കുന്നു...! ഡൂംസ്ഡേ ക്ലോക്ക് അർധരാത്രിയിലേക്കു നീങ്ങുന്നു. ഇനി വെറും 89 സെക്കൻഡ് മാത്രം...! സമയം ആപേക്ഷികമാണെന്ന് ആൽബർട്ട് ഐൻസ്റ്റൈൻ പറഞ്ഞു. ബുള്ളറ്റിൻ ഓഫ് ദി ആറ്റമിക് സയന്റിസ്റ്റ്സ് 1947ൽ ഡൂംസ്ഡേ ക്ലോക്ക് സൃഷ്ടിച്ചപ്പോൾ അത് അക്ഷരാർഥത്തിൽ ഉൾക്കൊണ്ടു. ഈ പ്രതീകാത്മക ഘടികാരം മണിക്കൂറുകളെ അളക്കുന്നില്ല; മറിച്ച് സ്വയം നാശത്തിലേക്കുള്ള മനുഷ്യന്റെ അകലം കുറയുന്നതിനെയാണ് അളക്കുന്നത്. ക്ലോക്കിലെ അർധരാത്രിയാണു സർവനാശത്തിന്റെ അടയാളമായി സങ്കൽപിക്കുന്നത്. അർധരാത്രിയോട് അടുക്കുന്തോറും നാം നേരിടുന്ന ഭീഷണികൾ വർധിക്കും.

ഡൂംസ്ഡേ ക്ലോക്കിനു തുടക്കമിട്ടത് ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രഗല്ഭരായ ശാസ്ത്രജ്ഞരാണ്. 1939ൽ, നാത്‌സി ജർമനിക്ക് ആണവായുധങ്ങൾ വികസിപ്പിക്കാൻ കഴിയുമെന്നു മുന്നറിയിപ്പുനൽകി യുഎസ് പ്രസിഡന്റ് റൂസ്‌വെൽറ്റിനു പ്രശസ്തമായ കത്തയച്ചത് ആൽബർട്ട് ഐൻസ്റ്റൈനും ലിയോ സിലാർഡുമാണ്. ഇതു യുഎസിനെ മൻഹാറ്റൻ ബോംബ് നിർമാണപദ്ധതിയിലേക്കു നയിച്ചു; ആണവബോംബിനു ജന്മം നൽകി. ലോകം ഹിരോഷിമയുടെയും നാഗസാക്കിയുടെയും ഭീകരതയ്ക്കു സാക്ഷ്യം വഹിച്ചപ്പോൾ, ആണവായുധങ്ങൾ സൃഷ്‌ടിച്ച ശാസ്ത്രജ്ഞർ അവയെ നിയന്ത്രിക്കാൻ ശ്രമിച്ചു. 1945ൽ യൂജിൻ റാബിനോവിച്ച്, ഹൈമാൻ ഗോൾഡ്സ്മിത്ത് എന്നിവരുൾപ്പെടെ മൻഹാറ്റൻ പദ്ധതിയെ നയിച്ച ശാസ്ത്രജ്ഞർ ആണവ അപകടങ്ങളെക്കുറിച്ചു പൊതുജനങ്ങളെ അറിയിക്കുന്നതിനായി ബുള്ളറ്റിൻ ഓഫ് ദി ആറ്റമിക് സയന്റിസ്റ്റ്സ് സ്ഥാപിച്ചു. രണ്ടു വർഷത്തിനുശേഷം, ഭൗതികശാസ്ത്രജ്ഞനായ അലക്സാണ്ടർ ലാങ്സ്ഡോർഫ് ജൂനിയറിന്റെ ഭാര്യയും കലാകാരിയുമായ മാർട്ടിൽ ലാങ്സ്ഡോർഫ് ഡൂംസ്ഡേ ക്ലോക്ക് രൂപകൽപന ചെയ്തു.

(Representative image by Taily / istock)
ADVERTISEMENT

തുടക്കത്തിൽ ഡൂംസ്ഡേ ക്ലോക്കിലെ സമയം അർധരാത്രിക്ക് ഏഴു മിനിറ്റ് അകലെയായിരുന്നു, ആണവയുഗത്തിന്റെ ആദ്യനാളുകളിലെ മുന്നറിയിപ്പ്...!. 2025ൽ അത് അർധരാത്രിക്കു വെറും 89 സെക്കൻഡ് അകലെ മാത്രം. ആഗോള സംഭവങ്ങൾക്കനുസൃതമായി ഡൂംസ്‌ഡേ ക്ലോക്കിൽ പലവട്ടം മാറ്റം വരുത്തിയിട്ടുണ്ട്. 1953ൽ യുഎസും സോവിയറ്റ് യൂണിയനും ഹൈഡ്രജൻ ബോംബുകൾ പരീക്ഷിച്ചശേഷം ആയുധമത്സരം വർധിച്ചപ്പോൾ ക്ലോക്ക് അർധരാത്രിയിലേക്കു രണ്ടു മിനിറ്റായി മാറി. 1963ൽ ഭാഗികമായ ആണവ പരീക്ഷണ നിരോധന ഉടമ്പടി ഒപ്പുവച്ചപ്പോൾ 12 മിനിറ്റായി അകലം കൂടി. 1991ൽ ശീതസമരം അവസാനിച്ചപ്പോൾ ചരിത്രത്തിലെ ഏറ്റവും സുരക്ഷിതമായ സമയം, 17 മിനിറ്റ് എന്നു രേഖപ്പെടുത്തി.

2018ൽ രാജ്യാന്തര അസ്ഥിരതയും കാലാവസ്ഥാ ആശങ്കകളും വർധിച്ചതോടെ അത് 1953ലെ സമയത്തിലേക്കു നീങ്ങി. 2023-24ൽ ആണവ സംഘർഷഭീഷണി, കാലാവസ്ഥാ ദുരന്തങ്ങൾ, നിർമിതബുദ്ധിയുടെ ഭീഷണി, പകർച്ചവ്യാധികൾ എന്നിവയ്ക്കൊപ്പം ക്ലോക്ക് അർധരാത്രിക്കു 90 സെക്കൻഡ് എന്ന നിലയിലേക്കു നീങ്ങി. തുടക്കത്തിൽ, ഡൂംസ്ഡേ ക്ലോക്ക് ആണവായുധ ഭീഷണിയുടെ സൂചകം മാത്രമായിരുന്നെങ്കിൽ പുത്തൻഭീഷണികൾ തലപൊക്കിയതോടെ ബുള്ളറ്റിൻ അതിന്റെ കണക്കുകൂട്ടലുകളിൽ മഹാമാരികളും നിർമിതബുദ്ധിയും സൈബർ യുദ്ധവും ബയോടെക്നോളജിയും ഉൾപ്പെടുത്തി. നിർമിതബുദ്ധി നയിക്കുന്ന സ്വയംഭരണ ആയുധങ്ങൾ മനുഷ്യന്റെ നിലനിൽപിനു പ്രവചനാതീതമായ മറ്റൊരു മാനം നൽകുന്നു.

(Representative image by Marcus Millo / istock)
ADVERTISEMENT

2024ൽ മാനവരാശി ദുരന്തത്തിലേക്കു കൂടുതൽ അടുത്തു. ദുരന്തത്തിന്റെ വ്യക്തമായ സൂചനകൾ നൽകിയിട്ടും രാഷ്ട്രത്തലവന്മാരും രാജ്യാന്തര സംഘടനകളും അതിനെ എതിരിടുന്നതിൽ പരാജയപ്പെട്ടു. തൽഫലമായി ഇപ്പോൾ ഡൂംസ്ഡേ ക്ലോക്കിനെ 90 സെക്കൻഡിൽനിന്ന് 89 സെക്കൻഡിലേക്കു മാറ്റുന്നു. യുക്രെയ്‌നിലും മധ്യപൂർവദേശത്തും സംഘർഷങ്ങൾ രൂക്ഷമാകുമ്പോൾ ആണവയുദ്ധത്തിനുള്ള സാധ്യത വർധിക്കുകയാണ്. ഇതിനൊപ്പം, സമുദ്രനിരപ്പും ആഗോള ഉപരിതല താപനിലയും ഉൾപ്പെടെ വിവിധ സൂചകങ്ങൾ മുൻകാല റെക്കോർഡുകളെ മറികടന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം കഴിഞ്ഞ വർഷത്തെക്കാൾ വർധിച്ചു. ആഗോളതാപനം തടയാൻ ആവശ്യമായ നടപടികളിൽ മിക്ക സർക്കാരുകളും പരാജയപ്പെട്ടു. സൗരോർജത്തിന്റെയും കാറ്റാടി ഊർജത്തിന്റെയും വളർച്ച ശ്രദ്ധേയമാണെങ്കിലും കാലാവസ്ഥയെ മെച്ചപ്പെടുത്താൻ അവ ഇപ്പോഴും പര്യാപ്തമല്ല. സമീപകാല തിരഞ്ഞെടുപ്പു പ്രചാരണങ്ങൾ വിലയിരുത്തുമ്പോൾ, യുഎസിലും മറ്റു പല രാജ്യങ്ങളിലും കാലാവസ്ഥാവ്യതിയാനത്തിനു പരിഗണന നൽകുന്നില്ല.

ജീവശാസ്ത്രരംഗത്ത്, രോഗങ്ങൾ ലോകത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും സമൂഹത്തിന്റെ സുരക്ഷയെയും ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ലോകമെമ്പാടും അതിസുരക്ഷിത ജൈവപരീക്ഷണശാലകൾ സ്ഥാപിക്കുന്നതു നിർബാധം തുടരുകയാണ്. പക്ഷേ, അവയുടെ മേൽനോട്ട സംവിധാനങ്ങൾ വളരെ മോശമാണ്. കൊറോണ വൈറസിനെപ്പോലെ പകർച്ചവ്യാധി സാധ്യതയുള്ള രോഗകാരികൾ പരീക്ഷണശാലകളിൽനിന്നു പുറത്തുകടക്കാനുള്ള സാധ്യത വർധിക്കുന്നു. നിർമിതബുദ്ധിയിലെ ദ്രുതഗതിയിലുള്ള പുരോഗതിയിലൂടെ തീവ്രവാദികളോ ഏകാധിപത്യ രാജ്യങ്ങളോ ജൈവായുധങ്ങൾ രൂപകൽപന ചെയ്യാനുള്ള കഴിവു നേടിയേക്കാം. അവയ്‌ക്കെതിരെയും പ്രതിരോധ നടപടികളില്ല.

(Representative image by Dragon Claws / istock
ADVERTISEMENT

സൈനിക ലക്ഷ്യത്തിൽ നിർമിതബുദ്ധി സംവിധാനങ്ങൾ യുക്രെയ്നിലും മധ്യപൂർവദേശത്തും ഉപയോഗിച്ചു വരുന്നു; കൂടാതെ ഒട്ടേറെ രാജ്യങ്ങൾ അവരുടെ സൈന്യത്തിലേക്കു നിർമിതബുദ്ധിയെ സംയോജിപ്പിക്കാൻ ഒരുങ്ങുന്നു. അത്തരം ശ്രമങ്ങൾ, യന്ത്രങ്ങൾക്കു സൈനിക തീരുമാനങ്ങൾ എടുക്കാൻ എത്രത്തോളം അവസരമൊരുക്കുമെന്നതിനെക്കുറിച്ചു ചോദ്യങ്ങൾ ഉയർത്തുന്നു. ആണവായുധങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ടവ ഉൾപ്പെടെ, വലിയ തോതിൽ ആളുകളെ കൊല്ലാൻ കഴിയുന്ന തീരുമാനങ്ങൾ പോലും അവയെടുത്തെന്നു വരാം. ആണവായുധങ്ങൾ ഭ്രമണപഥത്തിൽ സ്ഥാപിക്കാനുള്ള പദ്ധതികൾ സൂചിപ്പിക്കുന്ന, ഒരു ഡമ്മി മിസൈലുള്ള ഉപഗ്രഹം റഷ്യ പരീക്ഷിച്ചതായി അമേരിക്ക ആരോപിച്ചിരുന്നു. ഇപ്പോഴത്തെ പാതയിലൂടെ അന്ധമായി മുന്നോട്ടുപോകുന്നതു ഭ്രാന്താണ്. യുഎസ്, ചൈന, റഷ്യ എന്നിവയ്ക്കു മനുഷ്യ നാഗരികതയെ നശിപ്പിക്കാനുള്ള കൂട്ടായ ശക്തിയുണ്ട്. ലോകത്തെ പ്രതിസന്ധിയുടെ വക്കിൽനിന്നു കരകയറ്റാനുള്ള പ്രധാന ഉത്തരവാദിത്തവും ഈ മൂന്നു രാജ്യങ്ങൾക്കുമാണ്.

English Summary:

Doomsday Clock: 89 Seconds to Midnight, Understanding the Threats Facing Humanity