ഒട്ടേറെ മാറ്റങ്ങളുമായാണ് ഓരോ പുതുവർഷവും പിറക്കുന്നത്. പുത്തൻ സാമ്പത്തിക വർഷം ആരംഭിക്കുമ്പോൾ അത് ആ പേര് അന്വർഥമാക്കും വിധം ‘സാമ്പത്തിക’ വിഷയത്തിലാകും മാറ്റങ്ങളുടെ പെരുമഴ പെയ്യിക്കുക. 2024-25 സാമ്പത്തിക വർഷം ദേ പടിയിറങ്ങുകയാണ്, 2025-26 വർഷം ദാ വിരുന്നെത്തുന്നു. വ്യക്തികളെയും ബിസിനസ് സ്ഥാപനങ്ങളെയുമെല്ലാം കാര്യമായിത്തന്നെ ബാധിക്കുന്ന നിരവധി കാര്യങ്ങളാണ് 2025 ഏപ്രിൽ ഒന്നുമുതൽ നടപ്പാകുന്നത്. നികുതിയും ബാങ്കിങ് ഇടപാടുകളിലുമെല്ലാം കാണാം മാറ്റാം. 2025-26 സാമ്പത്തിക വർഷത്തേയ്ക്കായി 2025 ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ ആദായ നികുതിയിൽ നിരവധി ആനുകൂല്യങ്ങൾ നൽകിയിരുന്നതും പ്രാബല്യത്തിലാകുന്നത് ഏപ്രിൽ ഒന്നാം തീയതി മുതൽ. സാധാരണക്കാരെയും മുതിർന്ന വ്യക്തികളെയും സാമ്പത്തികമായി സമാശ്വസിപ്പിക്കുന്ന ഒരുപാട് ആനുകൂല്യങ്ങളാണ് നടപ്പാവുന്നത്. അതേസമയം, പുതുതായി കൊണ്ടുവന്ന ചില ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ കാത്തിരിക്കുന്നത് പിഴയും നികുതിഭാരവും ഉൾപ്പെടെ നിരവധി പ്രതിബന്ധങ്ങളുമാണെന്ന് ഓർക്കണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒട്ടേറെ മാറ്റങ്ങളുമായാണ് ഓരോ പുതുവർഷവും പിറക്കുന്നത്. പുത്തൻ സാമ്പത്തിക വർഷം ആരംഭിക്കുമ്പോൾ അത് ആ പേര് അന്വർഥമാക്കും വിധം ‘സാമ്പത്തിക’ വിഷയത്തിലാകും മാറ്റങ്ങളുടെ പെരുമഴ പെയ്യിക്കുക. 2024-25 സാമ്പത്തിക വർഷം ദേ പടിയിറങ്ങുകയാണ്, 2025-26 വർഷം ദാ വിരുന്നെത്തുന്നു. വ്യക്തികളെയും ബിസിനസ് സ്ഥാപനങ്ങളെയുമെല്ലാം കാര്യമായിത്തന്നെ ബാധിക്കുന്ന നിരവധി കാര്യങ്ങളാണ് 2025 ഏപ്രിൽ ഒന്നുമുതൽ നടപ്പാകുന്നത്. നികുതിയും ബാങ്കിങ് ഇടപാടുകളിലുമെല്ലാം കാണാം മാറ്റാം.

2025-26 സാമ്പത്തിക വർഷത്തേയ്ക്കായി 2025 ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ ആദായ നികുതിയിൽ നിരവധി ആനുകൂല്യങ്ങൾ നൽകിയിരുന്നതും പ്രാബല്യത്തിലാകുന്നത് ഏപ്രിൽ ഒന്നാം തീയതി മുതൽ. സാധാരണക്കാരെയും മുതിർന്ന വ്യക്തികളെയും സാമ്പത്തികമായി സമാശ്വസിപ്പിക്കുന്ന ഒരുപാട് ആനുകൂല്യങ്ങളാണ് നടപ്പാവുന്നത്. അതേസമയം, പുതുതായി കൊണ്ടുവന്ന ചില ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ കാത്തിരിക്കുന്നത് പിഴയും നികുതിഭാരവും ഉൾപ്പെടെ നിരവധി പ്രതിബന്ധങ്ങളുമാണെന്ന് ഓർക്കണം.

(Representative image by subodhsathe / istock)
ADVERTISEMENT

∙ കൈനിറയെ പണം നിറയ്ക്കാൻ ആദായനികുതി ഇളവുകൾ

നിലവിൽ റിബേറ്റ് ഉൾപ്പെടെ വ്യക്തികൾക്ക് ആദായനികുതി ബാധകമല്ലാത്ത വാർഷിക വരുമാന പരിധി 7 ലക്ഷം രൂപയാണ്. പുതിയ സാമ്പത്തിക വർഷം മുതൽ ഇതു 12 ലക്ഷം രൂപയാകും. ശമ്പളാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരാണെങ്കിൽ, സ്റ്റാൻഡേർഡ് ഡിഡക്ഷൻ ഉൾപ്പെടെ 12.75 ലക്ഷം രൂപവരെ വാർഷിക വരുമാനമുള്ളവർക്ക് ആദായ നികുതിയില്ല. അതേസമയം, ഈ നേട്ടം പുതിയ സ്കീമിലുള്ളവർക്ക് മാത്രമാണെന്ന് ഓർക്കണം. മറ്റൊന്ന്, നിങ്ങളുടെ 12.75 ലക്ഷം രൂപവരെ വാർഷിക വരുമാനത്തിൽ മൂലധന നേട്ടമുണ്ടെങ്കിൽ മേൽപ്പറഞ്ഞ ഇളവു കിട്ടില്ല.

ഉദാഹരണത്തിന്, 12.75 ലക്ഷം രൂപയുടെ വരുമാനത്തിൽ 50,000 രൂപ നിങ്ങൾക്ക് ലഭിച്ചത് സ്ഥലം വിറ്റോ ഓഹരി വിപണിയിൽ നിന്നോ ആണെന്നിരിക്കട്ടെ. ആ വരുമാനത്തിന് മേൽപ്പറഞ്ഞ ആദായ നികുതി ഇളവ് കിട്ടില്ല. 50,000 രൂപ ലഭിച്ചത് സ്ഥലം വിൽപനയിൽ നിന്നാണെങ്കിൽ 20% മൂലധന നേട്ടനികുതി ആ തുകയ്ക്ക് അടയ്ക്കണം.

പ്രതീകാത്മകചിത്രം: krungchingpixs/Shutterstock

അതേസമയം 50,000 രൂപ ലഭിച്ചത് ഓഹരി വിപണിയിൽ നിന്നാണെന്ന് കരുതുക. അത് ഒരുവർഷത്തിന് താഴെയാണെങ്കിൽ 20% ഹ്രസ്വകാല മൂലധന നേട്ട നികുതി (എസ്ടിസിജി) അടയ്ക്കണം. അതേസമയം, ഒരുവർഷത്തിന് മുകളിലാണെങ്കിൽ 1.25 ലക്ഷം രൂപവരെ നികുതി ബാധ്യതയില്ല. തുക 1.25 ലക്ഷം കടന്നാൽ ദീർഘകാല മൂലധന നേട്ട (എൽടിസിജി) നികുതി ബാധ്യത 12.5 ശതമാനമാണ്.

∙ പുതിയ നികുതി സ്ലാബ്

ആദായനികുതിയുടെ പുതിയ സ്കീമിലെ സ്ലാബും ധനമന്ത്രി ബജറ്റിൽ പരിഷ്കരിച്ചിരുന്നു. അതിങ്ങനെ.

ADVERTISEMENT

∙ ടിഡിഎസിലും ടിസിഎസിലും വൻ നേട്ടം

ബാങ്ക്, പോസ്റ്റ് ഓഫിസ് തുടങ്ങിയവയിലെ നിക്ഷേപങ്ങളിൽ നിന്നുള്ള പലിശ വരുമാനത്തിന് ഈടാക്കിയിരുന്ന സ്രോതസ്സിൽനിന്നുള്ള നികുതിയുടെ (ടിഡിഎസ്) പരിധി സാധാരണക്കാർക്ക് 40,000 രൂപയിൽ നിന്ന് 50,000 രൂപയാക്കിയതും ഏപ്രിൽ ഒന്നിനാണ് പ്രാബല്യത്തിലാകുന്നത്. 50,000 രൂപവരെയുള്ള പലിശ വരുമാനത്തിന് ടിഡിഎസ് ഇനി ബാങ്കുകൾ പിടിക്കില്ല. മുതിർന്ന പൗരന്മാരുടെ പരിധി (ത്രെഷോൾഡ്) 50,000 രൂപയിൽ നിന്ന് ഒരുലക്ഷം രൂപയുമാക്കി ഉയർത്തി. അതായത്, പുതുവർഷത്തിൽ കൈയിലെത്തുക ‘ആശ്വാസമേകും’ കാശ്.

∙ വിദേശത്തേക്ക് അയയ്ക്കുന്ന പണത്തിനും ആശ്വാസം

റിസർവ് ബാങ്കിന്റെ ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം (എൽആർഎസ്) പ്രകാരം വിദേശത്തേക്കു പണമയയ്ക്കുമ്പോൾ ഇതുവരെ 7 ലക്ഷം രൂപവരെയായിരുന്നു നികുതി (ടിസിഎസ്) രഹിതം. സ്രോതസ്സിൽനിന്നുതന്നെ ഈടാക്കുന്ന നികുതിയാണിത്. ഇത്തവണ ബജറ്റിൽ പരിധി 10 ലക്ഷം രൂപയാക്കിയത് എപ്രിൽ 1ന് പ്രാബല്യത്തിലാകും. 10 ലക്ഷത്തിന് മുകളിൽ വിദ്യാഭ്യാസ, മെഡിക്കൽ ആവശ്യങ്ങൾക്ക് പണമയയ്ക്കുമ്പോൾ 5%, നിക്ഷേപാവശ്യങ്ങൾക്കാണെങ്കിൽ 20 ശതമാനവുമാണ് നികുതി.

ADVERTISEMENT

∙ പഴയ റിട്ടേണുകളും ഇനി ഫയൽ ചെയ്യാം

നിലവിൽ തൊട്ടുമുൻപുള്ള രണ്ടു സാമ്പത്തിക വർഷത്തെ അപ്ഡേറ്റഡ് റിട്ടേൺ സമർപ്പിക്കാനാണ് അവസരമുള്ളത്. ഇത് 2025-26 വർഷത്തേക്കുള്ള ബജറ്റിൽ നിർമല സീതാരാമൻ 4 വർഷം വരെയാക്കിയിരുന്നു. അതായത്, നേരത്തേ സമർപ്പിച്ച റിട്ടേണിൽ മാറ്റംവരുത്തി വീണ്ടും സമർപ്പിക്കാവുന്നത് രണ്ടുവർഷം എന്നതിൽ നിന്ന് 4 വർഷമാക്കി. ഇനി നിങ്ങൾ കഴിഞ്ഞ 4 വർഷമായി റിട്ടേൺ ഫയൽ ചെയ്തിട്ടേയില്ലെങ്കിലും പുതിയ ആനുകൂല്യ പ്രകാരം പുതുതായി റിട്ടേൺ, നികുതിയടച്ചുകൊണ്ട് സമർപ്പിക്കാം. ഏതെങ്കിലും കാരണവശാൽ റിട്ടേൺ സമർപ്പിക്കാൻ പറ്റാത്തവർക്കും റിട്ടേൺ പുതുക്കാനുള്ളവർക്കും ഇതു പ്രയോജനപ്പെടുത്താം.

Photo: istockphoto/ Khaosai Wongnatthakan

∙ യുലിപ്പിൽ വേണം ശ്രദ്ധ

ലൈഫ് ഇൻഷുറൻസ് പരിരക്ഷയ്ക്കൊപ്പം ഓഹരി-കടപ്പത്രങ്ങളിൽ നിക്ഷേപവും സാധ്യമാക്കുന്ന യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാനിൽ (യുലിപ്) ഏപ്രിൽ ഒന്നുമുതൽ മൂലധന നേട്ട നികുതി (ക്യാപിറ്റൽ ഗെയിൻ ടാക്സ്) ബാധകമാണ്. വാർഷിക പ്രീമിയം 2.5 ലക്ഷം രൂപയ്ക്ക് മുകളിലോ 10% സം അഷ്വേർഡ് ആണെങ്കിലോ ആണിതു ബാധകം. യുലിപ് 12 മാസത്തിൽ താഴെയാണ് കൈവശം വയ്ക്കുന്നതെങ്കിൽ 20% ഹ്രസ്വകാല മൂലധന നേട്ട നികുതി (എസ്ടിസിജി) നൽകേണ്ടി വരും. 12 മാസത്തിനു മുകളിലാണെങ്കിൽ 12.5 ശതമാനം ദീർഘകാല മൂലധന നേട്ട നികുതിയാണ് (എൽടിസിജി) ബാധകം.

∙ പാന്‍- ആധാർ ബന്ധിപ്പിച്ചിരുന്നോ?

പാനും ആധാർ നമ്പറും തമ്മിൽ ബന്ധിപ്പിച്ചിരുന്നോ? മാർച്ച് 31നകം ഇവ തമ്മിൽ ബന്ധിപ്പിക്കാത്തവർക്ക് നിക്ഷേപങ്ങളിൽ നിന്നുള്ള ലാഭവിഹിതം കിട്ടില്ല. മാത്രമല്ല, മൂലധന നേട്ട നികുതി വർധിക്കുകയും ചെയ്യും.

∙ മ്യൂച്വൽഫണ്ടിലെ കെവൈസി

മ്യൂച്വൽഫണ്ടിലെ കെവൈസി (നോ യുവർ കസ്റ്റമർ) ചട്ടങ്ങൾ സെബിയും കടുപ്പിക്കുകയാണ്. ഇനി മ്യൂച്വൽഫണ്ട് അല്ലെങ്കിൽ ഡിമാറ്റ് അക്കൗണ്ട് എടുക്കുമ്പോൾ നോമിനിയുടെ വിശദാംശങ്ങൾ വ്യക്തമായി സമർപ്പിക്കണം. അല്ലെങ്കിൽ അക്കൗണ്ട് മരവിപ്പിച്ചേക്കും.

(Representative Image by Deepak Sethi/istockphoto)

∙ ചെക്കിന് ‘ചെക്ക്’

50,000 രൂപയ്ക്കുമേലുള്ള ചെക്ക് ഇനി പാസാക്കും മുൻപ് ചെക്ക് ഇഷ്യൂ ചെയ്ത ഇടപാടുകാരനോട് ബാങ്ക് സമ്മതം തേടും. ഇടപാടുകാരൻ പേയ്മെന്റ്, ചെക്ക് നമ്പർ, തുക, ചെക്കിന്റെ സ്വീകർത്താവ് തുടങ്ങിയ വിശദാംശങ്ങൾ ബാങ്കിനു സമർപ്പിക്കണം. അതിനുശേഷമേ ബാങ്ക് ചെക്ക് പാസാക്കൂ. തട്ടിപ്പുകൾക്ക് തടയിടാനാണിത്.

∙ എഫ്‌ഡി പലിശയിൽ മാറ്റം

റിസർവ് ബാങ്ക് റിപ്പോനിരക്ക് കുറച്ചതിന്റെ ചുവടുപിടിച്ച് നിരവധി വാണിജ്യ ബാങ്കുകൾ സ്ഥിരനിക്ഷേപ (എഫ്ഡി) പലിശയിൽ വരുത്തിയ മാറ്റങ്ങൾ ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ വരും. അതത് ബാങ്ക് ശാഖകളുമായി ബന്ധപ്പെട്ടോ വെബ്സൈറ്റുകൾ സന്ദർശിച്ചോ പുതുക്കിയ നിരക്കുകൾ അറിയാനാകും.

∙ യുപിഐ അക്കൗണ്ടിൽ ശ്രദ്ധിക്കൂ

യുപിഐയിലാണ് പുതു സാമ്പത്തിക വർഷത്തിൽ ശ്രദ്ധേയമായൊരു മാറ്റം വരുന്നത്. യുപിഐയുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പർ ദിർഘകാലമായി പ്രവർത്തനരഹിതമാണെങ്കിൽ ഇനി യുപിഐ അക്കൗണ്ടും ഉപയോഗിക്കാനാവില്ല. അക്കൗണ്ട് മരവിപ്പിക്കും. പ്രവർത്തനരഹിതമായ മൊബൈൽ നമ്പർ ഉപയോഗിച്ചുള്ള തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ട പശ്ചാത്തലത്തിലാണിത്. ഏപ്രിൽ മുതൽ പുതിയചട്ടം ഇതു പ്രാബല്യത്തിലാകും.

Image : iStock/deepart386

നിലവിൽ 90 ദിവസം വരെ മൊബൈൽ നമ്പർ പ്രവർത്തനരഹിതമാണെങ്കിൽ ആ നമ്പർ റദ്ദാക്കി ടെലികോം കമ്പനികൾ മറ്റൊരാൾക്ക് നൽകാറുണ്ട്. എന്നാൽ, നമ്പറിന്റെ പഴയ ഉടമ യുപിഐ, ബാങ്ക് അക്കൗണ്ട് തുടങ്ങിയവയുമായി ബന്ധിപ്പിച്ച നമ്പർ ആയിരുന്നിരിക്കാം അത്. ഇതു തട്ടിപ്പിന് കാരണമാകുന്നത് തടയാനാണ് പുതിയ ചട്ടം നടപ്പാക്കുന്നത്. ഇനിമുതൽ ബാങ്കുകളും ഓരോ ആഴ്ചയലും ഡേറ്റാബേസ് അപ്ഡേറ്റ് ചെയ്യും. ഉപഭോക്താക്കളെ ബന്ധപ്പെട്ട് രേഖകൾ അപ്ഡേറ്റ് ചെയ്താണ് ആഴ്ചതോറും ഡേറ്റാബേസ് പുതുക്കുക. ഇതുവഴി തട്ടിപ്പുകൾ കുറയ്ക്കാനാകുമെന്ന് എൻപിസിഐ കരുതുന്നു.

ജനങ്ങളുടെ കൈവശം പണലഭ്യത ഉറപ്പാക്കുകയും അതുവഴി ഉപഭോക്തൃ വിപണിക്ക് കരുത്തേകുകയും ലക്ഷ്യമിട്ടാണ് കേന്ദ്രസർക്കാരും മറ്റും നിരവധി മാറ്റങ്ങൾ കൊണ്ടുവന്നത്. അതേസമയം, ഇളവുകളിലൂടെ കൈവശമെത്തുന്ന അധികപ്പണം ഉചിതമായ നിക്ഷേപ/സമ്പാദ്യ പദ്ധതികളിൽ നിക്ഷേപിച്ച് സാമ്പത്തിക അടിത്തറ ഭദ്രമാക്കാനാവണം ഏവരും ശ്രദ്ധിക്കേണ്ടതെന്ന് സാമ്പത്തിക വിദഗ്ധർ ഓർമിപ്പിക്കുന്നു.

English Summary:

The 2025-26 Financial Year Brings Significant Changes in Taxation and Banking from April 1st. Learn About the Key Updates Affecting Individuals and Businesses in India.