എലിയറ്റിന്റെ തരംഗ സിദ്ധാന്തം. റാൽഫ് നെൽസൻ എലിയറ്റിന്റെ ഈ സിദ്ധാന്തത്തെ അടിസ്‌ഥാനമാക്കിയുള്ള ചാർട്ടുകളാണ് ഓഹരി വിപണിയുടെ സാങ്കേതിക വിശകലനത്തിൽ നിക്ഷേപ, പിന്മാറ്റ അവസരങ്ങൾ കണ്ടെത്തുന്നതിനും ഗതിനിർണയത്തിനും മറ്റും വ്യാപകമായി ആശ്രയിക്കപ്പെടുന്നത്. എന്നാൽ ഇപ്പോൾ നിക്ഷേപകരുടെ മനസ്സിലുയരുന്നതു മറ്റൊരു എലിയറ്റിന്റെ നിരീക്ഷണമാണ്. വിഖ്യാത കവി ടി.എസ്.എലിയറ്റിന്റെ ‘ഏപ്രിലാണങ്ങേയറ്റം ക്രൂരതയേറും മാസം’ എന്ന നിരീക്ഷണം. അതു വിപണിയുമായി ബന്ധപ്പെട്ട നിരീക്ഷണമല്ലെങ്കിലും ചൊവ്വാഴ്ച ആരംഭിക്കുന്ന ഏപ്രിൽതന്നെയാണ് ഏറെ ദിവസങ്ങളായി നിക്ഷേപകരുടെ സ്വസ്‌ഥത കെടുത്തിക്കൊണ്ടിരിക്കുന്നത്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്കു തത്തുല്യ തോതിൽ അമേരിക്ക പകരച്ചുങ്കം പ്രഖ്യാപിക്കുന്നത് ഏപ്രിൽ രണ്ടിന് എന്നാണല്ലോ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അറിയിപ്പ്. പശ്‌ചാത്തലം ഇതായിരിക്കെ പുതിയ സാമ്പത്തിക വർഷത്തെയും ഈ ആഴ്‌ചയിലെയും ആദ്യ വ്യാപാരദിനമായ ഏപ്രിൽ 1 ചൊവ്വാഴ്ച വിപണിക്കു കരുതലിന്റെയും ആശങ്കയുടെയും ദിവസമാകാനാണു സാധ്യത. ഭീഷണി ട്രംപിന്റേതായതുകൊണ്ടു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലിയറ്റിന്റെ തരംഗ സിദ്ധാന്തം. റാൽഫ് നെൽസൻ എലിയറ്റിന്റെ ഈ സിദ്ധാന്തത്തെ അടിസ്‌ഥാനമാക്കിയുള്ള ചാർട്ടുകളാണ് ഓഹരി വിപണിയുടെ സാങ്കേതിക വിശകലനത്തിൽ നിക്ഷേപ, പിന്മാറ്റ അവസരങ്ങൾ കണ്ടെത്തുന്നതിനും ഗതിനിർണയത്തിനും മറ്റും വ്യാപകമായി ആശ്രയിക്കപ്പെടുന്നത്. എന്നാൽ ഇപ്പോൾ നിക്ഷേപകരുടെ മനസ്സിലുയരുന്നതു മറ്റൊരു എലിയറ്റിന്റെ നിരീക്ഷണമാണ്. വിഖ്യാത കവി ടി.എസ്.എലിയറ്റിന്റെ ‘ഏപ്രിലാണങ്ങേയറ്റം ക്രൂരതയേറും മാസം’ എന്ന നിരീക്ഷണം. അതു വിപണിയുമായി ബന്ധപ്പെട്ട നിരീക്ഷണമല്ലെങ്കിലും ചൊവ്വാഴ്ച ആരംഭിക്കുന്ന ഏപ്രിൽതന്നെയാണ് ഏറെ ദിവസങ്ങളായി നിക്ഷേപകരുടെ സ്വസ്‌ഥത കെടുത്തിക്കൊണ്ടിരിക്കുന്നത്.

ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്കു തത്തുല്യ തോതിൽ അമേരിക്ക പകരച്ചുങ്കം പ്രഖ്യാപിക്കുന്നത് ഏപ്രിൽ രണ്ടിന് എന്നാണല്ലോ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അറിയിപ്പ്. പശ്‌ചാത്തലം ഇതായിരിക്കെ പുതിയ സാമ്പത്തിക വർഷത്തെയും ഈ ആഴ്‌ചയിലെയും ആദ്യ വ്യാപാരദിനമായ ഏപ്രിൽ 1 ചൊവ്വാഴ്ച വിപണിക്കു കരുതലിന്റെയും ആശങ്കയുടെയും ദിവസമാകാനാണു സാധ്യത. ഭീഷണി ട്രംപിന്റേതായതുകൊണ്ടു വിശ്വാസ്യത കമ്മിയാണെന്നതു മാത്രമാണ് അൽപമെങ്കിലും ആശ്വാസമേകുന്നത്. കയറ്റുമതി വ്യാപാരത്തെ സംരക്ഷിക്കാനും ട്രംപിന്റെ കർക്കശ നിലപാടു മയപ്പെടുത്താനും ഇന്ത്യ നടത്തുന്ന തീവ്രശ്രമങ്ങളും ശ്രദ്ധേയമാണ്. യുഎസ് പ്രഖ്യാപിച്ചേക്കാവുന്ന നിരക്കുകളുടെ പ്രത്യാഘാതങ്ങൾ ഒരു പരിധി വരെ വിപണി ‘ഡിസ്‌കൗണ്ട്’ ചെയ്‌തുകഴിഞ്ഞിട്ടുമുണ്ട്.

ന്യുയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽനിന്നുള്ള ദൃശ്യം. (Photo by ANGELA WEISS / AFP)
ADVERTISEMENT

∙ പ്രത്യാഘാത സാധ്യത ചുരുക്കം മേഖലകളിൽ

ഇറക്കുമതിച്ചുങ്കത്തിന്റെ നിരക്കുകൾ സംബന്ധിച്ചു ട്രംപിൽനിന്നു പ്രതീക്ഷിക്കുന്ന പ്രഖ്യാപനത്തിന്റെ പ്രത്യാഘാതങ്ങൾക്ക് അനുസൃതമായിരിക്കും തൽക്കാലത്തേക്കെങ്കിലും വിപണിയുടെ പ്രകടനം. മയമില്ലാത്ത നിലപാടാണു ട്രംപ് സ്വീകരിക്കുന്നതെങ്കിൽ ഔഷധങ്ങൾ, തുണിത്തരങ്ങൾ, കാർഷികോൽപന്നങ്ങൾ, വാഹനങ്ങളുടെ അനുബന്ധ ഘടകങ്ങൾ തുടങ്ങിയവയുടെ നിർമാണവുമായി ബന്ധപ്പെട്ട വ്യവസായ മേഖലകളായിരിക്കും പ്രധാനമായും പ്രത്യാഘാതത്തിനു വിധേയമായേക്കാവുന്നവ.

വ്യാപാരയുദ്ധത്തിലെ വെടിയും പുകയുമൊക്കെ കെട്ടടങ്ങുന്നതോടെ മുൻകാലത്തെപ്പോലെ വിദേശ നിക്ഷേപം ഇന്ത്യൻ വിപണിയിലേക്കു പ്രവഹിക്കുമെന്നു പ്രതീക്ഷിക്കാം.

വിപണിയുടെ ദീർഘകാലാടിസ്‌ഥാനത്തിലുള്ള പ്രകടനം പക്ഷേ ഇറക്കുമതിച്ചുങ്കത്തെ ആശ്രയിച്ചായിരിക്കില്ല. മറ്റു സാമ്പത്തിക സാഹചര്യങ്ങൾക്കാണു കൂടുതൽ പ്രാധാന്യവും പ്രസക്‌തിയും. കോർപറേറ്റ് മേഖലയിൽനിന്നു പുറത്തുവരാനിരിക്കുന്ന പ്രവർത്തനഫല പ്രഖ്യാപനങ്ങൾ, വിദേശ നിക്ഷേപകരിൽനിന്നുള്ള പിന്തുണ, കറൻസി വിപണിയുടെ പ്രകടനം, അസംസ്‌കൃത എണ്ണ വിലയിലെ വ്യതിയാനങ്ങൾ, പണപ്പെരുപ്പ നിരക്ക്, കാലവർഷത്തിന്റെ തോത്, സമ്പദ്‌വ്യവസ്‌ഥയുടെ ഭദ്രത, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പലിശനയം, രാജ്യങ്ങൾ തമ്മിലെ സംഘർഷങ്ങൾ തുടങ്ങിയവയാണ് അവയിൽ പ്രധാനപ്പെട്ടവ.

യുഎസ് ഡോളർ (Photo by FRANCIS SILVAN / AFP)

∙ നിർണായകം ക്യു4 ഫലങ്ങൾ

ADVERTISEMENT

കോർപറേറ്റ് മേഖലയിൽനിന്നുള്ള പ്രവർത്തന ഫലങ്ങൾ അടുത്ത ആഴ്‌ചയോടെ പുറത്തുവന്നുതുടങ്ങും. 2024–’25 സാമ്പത്തിക വർഷത്തെ ആദ്യ മൂന്നു ത്രൈമാസങ്ങളിലെയും പ്രവർത്തനഫല പ്രഖ്യാപനങ്ങൾക്കു വിപണിയെ ഉത്തേജിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. ഗ്രാമീണ ഉപഭോഗത്തിലെ വർധനയും മറ്റും മൂലം നാലാം ത്രൈമാസത്തിൽ (ക്യു 4) കമ്പനികളുടെ പ്രവർത്തനം മെച്ചപ്പെട്ടിരിക്കാനാണു സാധ്യതയെന്ന് അനുമാനിക്കുന്നു. അങ്ങനെയെങ്കിൽ അതു വിപണിയുടെ മുന്നേറ്റത്തിനു പ്രചോദനമാകാം. എന്നാൽ ക്യൂ 4 ഫലപ്രഖ്യാപന കാലയളവിൽ ഇടിയുകയും തുടർന്നു മുന്നേറുകയും ചെയ്യുന്ന ശൈലിയാണു വിപണിയിൽ പലപ്പോഴും കണ്ടിട്ടുള്ളത്.

∙ വിദേശ നിക്ഷേപത്തിന്റെ തിരിച്ചുവരവ്

വലിയ തോതിലല്ലെങ്കിലും വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിലേക്കു തിരിച്ചെത്തിയിരിക്കുന്നു എന്നതു ശുഭകരമായ കാര്യമാണ്. വ്യാപാരയുദ്ധത്തിലെ വെടിയും പുകയുമൊക്കെ കെട്ടടങ്ങുന്നതോടെ മുൻകാലത്തെപ്പോലെ വിദേശ നിക്ഷേപം വിപണിയിലേക്കു പ്രവഹിക്കുമെന്നു പ്രതീക്ഷിക്കാം.

(Image is only for representative purpose/ Punit PARANJPE / AFP)

∙ ആശങ്കയുണ്ടെങ്കിലും ‘പോസിറ്റീവ്’

ADVERTISEMENT

കഴിഞ്ഞ ആഴ്ച വ്യാപാരം അവസാനിക്കുമ്പോൾ 23,519.35 പോയിന്റിലായിരുന്നു നിഫ്റ്റി. 23,400 പോയിന്റിനു മുകളിൽ അവസാനിക്കാൻ കഴിഞ്ഞെന്നതു വിപണിയുടെ ‘പോസിറ്റീവ്’ നിലപാടാണു വ്യക്തമാക്കുന്നത്. 23,800 പോയിന്റിലേക്ക് ഉയരാൻ ഈ നിലപാടു സഹായകമായേക്കും. എന്നാൽ 23,800 കനത്ത പ്രതിരോധത്തിന്റേതാണ്. അതു തകർക്കാൻ തക്ക കരുത്തു പ്രകടമാകുമെങ്കിൽ 24,000 – 24,100 പോയിന്റ് പോലും ഹ്രസ്വകാലത്തിനകം പ്രതീക്ഷിക്കാം. അതേസമയം, പകരച്ചുങ്കത്തിന്റെ ആഘാതത്തിനടിപ്പെട്ടു വിപണി വീണുപോയാൽ 23,200 – 23,000 – 22,900 എന്നിങ്ങനെ നിഫ്റ്റിക്കു പിന്തുണയുടെ നിലവാരം താഴ്ന്നുകൊണ്ടിരിക്കും.

(Representative image by Kateryna Onyshchuk / istock)

∙ എക്‌സ് ഡേറ്റാകുന്ന ഓഹരികൾ

45% മൂന്നാം ഇടക്കാല ലാഭവീതം പ്രഖ്യാപിച്ചിട്ടുള്ള എംഎസ്‌ടിസിയുടെയും 10% രണ്ടാം ഇടക്കാല ലാഭവീതം നൽകാൻ തീരുമാനിച്ചിട്ടുള്ള റെയിൽടെൽ കോർപറേഷന്റെയും ഓഹരികൾ ഏപ്രിൽ രണ്ടിന് എക്സ് ഡേറ്റ് വിഭാഗത്തിലേക്കു മാറും. യുണൈറ്റഡ് സ്‌പിരിറ്റ്‌സ് (200% ഇടക്കാല ലാഭവീതം) മൂന്നിനും വരുൺ ബവ്‌റിജസ് (25%അന്തിമ ലാഭവീതം) നാലിനും എക്സ് ഡേറ്റാകും.

English Summary:

Financial Year Starts with a Bang: Retaliatory US Tariffs are Causing Market Anxiety. The Impact on India and the Overall Market Situation are Key Concerns as the New Financial Year Begins.