‘ഗോധ്ര’ ചർച്ചയാവുമ്പോഴൊക്കെ ‘ഡൽഹി’ ഉയർന്നുവരാറുണ്ട്. ‘എമ്പുരാൻ’ ചരിത്രയാത്ര നടത്തുമ്പോഴും അങ്ങനെത്തന്നെ സംഭവിക്കുന്നു. 2002 ഫെബ്രുവരി 27ന് ഗോധ്രയിൽ ട്രെയിൻ തീപിടിത്തമുണ്ടായതിനു പിന്നാലെ ഏതാനും ദിവസം ഗുജറാത്തിൽ നൃശംസതയുടെ വിളയാട്ടമായിരുന്നു. 1984ൽ ഇന്ദിരാഗാന്ധിയുടെ വധത്തിനു പിന്നാലെ ഡൽഹിയിൽ സിഖുകാർക്കെതിരായ കൊടുംക്രൂരതകൾ നടന്നു. ഗുജറാത്തിലെ രക്തം തണുത്തുപോകുന്ന സംഭവങ്ങളിൽ സംഘപരിവാർ ആസൂത്രണമാണ് ചർച്ച ചെയ്യപ്പെട്ടതെങ്കിൽ ഡൽഹിയിൽ പ്രതിക്കൂട്ടിലായത് കോൺഗ്രസുകാരായിരുന്നു. അതിനാൽ ഗുജറാത്തിന്റെ പേരിൽ വിചാരണ ചെയ്യപ്പെടുമ്പോൾ സംഘപരിവാർ ഡൽഹി ചർച്ചയാക്കും. ഗുജറാത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണത്തിന്റെ (ഏതാണ്ട് 1500) ഇരട്ടിയാണ് ഡൽഹിയിൽ ഉണ്ടായതെന്ന് (ഉദ്ദേശം 2800) ചൂണ്ടിക്കാട്ടും. എന്നാൽ ഗുജറാത്തും ഡൽഹിയും തമ്മിലുള്ള മറ്റൊരു താരതമ്യമാണ് നീതിബോധമുള്ളവർ ചർച്ച ചെയ്യുന്നത്. സിഖ് വിരുദ്ധ കലാപത്തിൽ ശിക്ഷിക്കപ്പെട്ടവർ വിരലിലെണ്ണാവുന്നവരായിരുന്നു. അതേസമയം ഗുജറാത്ത് കലാപത്തിന്റെ പേരിൽ ആയിരക്കണക്കിന് ആളുകൾ അറസ്റ്റിലാവുകയും നൂറുകണക്കിന് പ്രതികൾക്ക് കഠിന ശിക്ഷ കിട്ടുകയും ചെയ്തു. ഗുജറാത്തിലെ പൊലീസിന്റെ നീതിനടപ്പാക്കലായിരുന്നില്ല ഇതിനു കാരണമെന്ന കാര്യം പ്രത്യേകിച്ച് എടുത്തു പറയണം. മറിച്ച് മനസ്സാക്ഷിയുള്ള ഒരുപാടുപേർ ജീവിതസുഖങ്ങളും ഔദ്യോഗിക പദവികളും ബലികഴിച്ചതുകൊണ്ടാണ് നീതിയുടെ വെളിച്ചം വന്നത്. അവർ തെളിവുകൾ ശേഖരിച്ചും ധീരത കാട്ടിയും സുപ്രീം കോടതി വരെ പോരാടി. രാജ്യത്തിന്റെ നീതിന്യായ ചരിത്രത്തിലെ അപൂർവ മാതൃകയായിരുന്നു അത്. ഇതിന്റെ ഫലം മറ്റൊന്നുകൂടിയായിരുന്നു. ഗുജറാത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഗോധ്ര’ ചർച്ചയാവുമ്പോഴൊക്കെ ‘ഡൽഹി’ ഉയർന്നുവരാറുണ്ട്. ‘എമ്പുരാൻ’ ചരിത്രയാത്ര നടത്തുമ്പോഴും അങ്ങനെത്തന്നെ സംഭവിക്കുന്നു. 2002 ഫെബ്രുവരി 27ന് ഗോധ്രയിൽ ട്രെയിൻ തീപിടിത്തമുണ്ടായതിനു പിന്നാലെ ഏതാനും ദിവസം ഗുജറാത്തിൽ നൃശംസതയുടെ വിളയാട്ടമായിരുന്നു. 1984ൽ ഇന്ദിരാഗാന്ധിയുടെ വധത്തിനു പിന്നാലെ ഡൽഹിയിൽ സിഖുകാർക്കെതിരായ കൊടുംക്രൂരതകൾ നടന്നു. ഗുജറാത്തിലെ രക്തം തണുത്തുപോകുന്ന സംഭവങ്ങളിൽ സംഘപരിവാർ ആസൂത്രണമാണ് ചർച്ച ചെയ്യപ്പെട്ടതെങ്കിൽ ഡൽഹിയിൽ പ്രതിക്കൂട്ടിലായത് കോൺഗ്രസുകാരായിരുന്നു. അതിനാൽ ഗുജറാത്തിന്റെ പേരിൽ വിചാരണ ചെയ്യപ്പെടുമ്പോൾ സംഘപരിവാർ ഡൽഹി ചർച്ചയാക്കും. ഗുജറാത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണത്തിന്റെ (ഏതാണ്ട് 1500) ഇരട്ടിയാണ് ഡൽഹിയിൽ ഉണ്ടായതെന്ന് (ഉദ്ദേശം 2800) ചൂണ്ടിക്കാട്ടും.

എന്നാൽ ഗുജറാത്തും ഡൽഹിയും തമ്മിലുള്ള മറ്റൊരു താരതമ്യമാണ് നീതിബോധമുള്ളവർ ചർച്ച ചെയ്യുന്നത്. സിഖ് വിരുദ്ധ കലാപത്തിൽ ശിക്ഷിക്കപ്പെട്ടവർ വിരലിലെണ്ണാവുന്നവരായിരുന്നു. അതേസമയം ഗുജറാത്ത് കലാപത്തിന്റെ പേരിൽ ആയിരക്കണക്കിന് ആളുകൾ അറസ്റ്റിലാവുകയും നൂറുകണക്കിന് പ്രതികൾക്ക് കഠിന ശിക്ഷ കിട്ടുകയും ചെയ്തു. ഗുജറാത്തിലെ പൊലീസിന്റെ നീതിനടപ്പാക്കലായിരുന്നില്ല ഇതിനു കാരണമെന്ന കാര്യം പ്രത്യേകിച്ച് എടുത്തു പറയണം. മറിച്ച് മനസ്സാക്ഷിയുള്ള ഒരുപാടുപേർ ജീവിതസുഖങ്ങളും ഔദ്യോഗിക പദവികളും ബലികഴിച്ചതുകൊണ്ടാണ് നീതിയുടെ വെളിച്ചം വന്നത്. അവർ തെളിവുകൾ ശേഖരിച്ചും ധീരത കാട്ടിയും സുപ്രീം കോടതി വരെ പോരാടി. രാജ്യത്തിന്റെ നീതിന്യായ ചരിത്രത്തിലെ അപൂർവ മാതൃകയായിരുന്നു അത്. ഇതിന്റെ ഫലം മറ്റൊന്നുകൂടിയായിരുന്നു. ഗുജറാത്തിൽ 2002നു ശേഷം വർഗീയ കലാപങ്ങളുണ്ടായില്ല. കലാപത്തിനിറങ്ങിയാൽ ശിക്ഷിക്കപ്പെടുമെന്ന് മനസ്സിലായതാണ് കാരണം.

ADVERTISEMENT

∙ ആരൊക്കെ?

‘മനുഷ്യാവകാശത്തിന്റെ കാവലാൾ’ എന്ന് നിയമജ്ഞനായ ഫാലി എസ്. നരിമാൻ വിശേഷിപ്പിച്ച ടീസ്റ്റ സെതെൽവാദ്, കലാപം അന്വേഷിച്ച നാനാവതി കമ്മിഷന് ഔദ്യോഗിക രേഖകളുടെ പിൻബലത്തിൽ 8 സത്യവാങ്മൂലങ്ങൾ നൽകിയ മലയാളിയായ മുൻ ഡിജിപി ആർ.ബി.ശ്രീകുമാർ, ഫോൺ വിളികളുടെ രേഖകൾ കൈമാറിയ ഐപിഎസ് ഓഫിസർ രാഹുൽ ശർമ തുടങ്ങിയവരാണ് ആദ്യഘട്ടത്തിൽ ഈ വിഷയത്തിൽ ഇടപെട്ടത്. ഇവരുടെ ശ്രമം അദ്ഭുതകരമായ മാറ്റങ്ങളാണ് ഉണ്ടാക്കിയത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട രണ്ടായിരത്തോളം കേസുകൾ പൊലീസ് അവസാനിപ്പിക്കാൻ ശ്രമിച്ചത് ഇവരുടെ ഇടപെടൽ കാരണം സുപ്രീം കോടതി തടഞ്ഞു. 

ആർ. ബി. ശ്രീകുമാർ (ഫയൽ ചിത്രം)

ഏറ്റവും വലിയ കൂട്ടക്കൊലകൾ നടന്ന 9 കേസുകൾ അന്വേഷിക്കാൻ ആർ.കെ. രാഘവൻ തലവനായി എസ്ഐടി (Special Investigation Team) സുപ്രീം കോടതി രൂപീകരിച്ചു. കൂട്ട ബലാത്സംഗം നടന്ന 3 കേസുകൾ ഗുജറാത്തിനു പുറത്ത് വിചാരണ ചെയ്യാൻ ഉത്തരവിട്ടു. തുടർന്ന് നടന്ന വിചാരണകൾക്കൊടുവിൽ 150ൽ ഏറെ ആളുകളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കലാപബാധിതർക്ക് ഉയർന്ന നഷ്ടപരിഹാരം വാങ്ങിക്കൊടുത്തു. ഇതിന്റെ തുടർച്ചയായാണ് ഗുജറാത്തിൽ നടന്ന വ്യാജ ഏറ്റുമുട്ടലുകളുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ നടന്നത്. സുപ്രീം കോടതി ഉത്തരവനുസരിച്ച് അന്വേഷണം നടത്തിയ സിബിഐ അന്ന് ആഭ്യന്തര മന്ത്രിയായ അമിത്ഷായെയും 6 ഐപിഎസ് ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്തു. എന്നാൽ കാലം കടന്നുപോയപ്പോൾ കലാപബാധിതർക്കായി പ്രവർത്തിച്ചവരുടെ പിൽക്കാല ജീവിതം കേസുകളിൽ തളയ്ക്കപ്പെട്ട് ദുരിതപൂർണമാകുന്ന കാഴ്ചയാണ് കണ്ടത്.

∙ അവർക്ക് എന്തു സംഭവിച്ചു?

ADVERTISEMENT

‘ടീസ്റ്റ സെതെൽവാദ് എന്താണ് ചെയ്തത്? അവർ അവരുടെ മൗലികമായ കടമകൾ അതിന്റെ പൂർണതയിൽ നിർവഹിച്ചു. നമ്മൾ ഓരോരുത്തരും അവരുടെ പാത പിന്തുടരുകയാണെങ്കിൽ അന്ന് ഗുജറാത്ത് സംഭവിക്കില്ല. നരകങ്ങളും അപ്രത്യക്ഷമാകും’ ടീസ്റ്റ സെതെൽവാദിന് 2004ൽ ഒരു പുരസ്കാരം സമ്മാനിച്ചുകൊണ്ട് സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ജെ.എസ്. വർമയാണ് ഇങ്ങനെ പറഞ്ഞത്. 2016 മുതൽ ടീസ്റ്റ സെതെൽവാദിന്റെ സിറ്റിസൺസ് ഫോർ ജസ്റ്റിസ് ആൻഡ് പീസ് എന്ന സംഘടനയ്ക്കെതിരെ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കാൻ തുടങ്ങിയിരുന്നു. ടീസ്റ്റയും ഭർത്താവ് ജാവേദ് ആനന്ദും നടത്തുന്ന സബ്‌രംഗ് ട്രസ്റ്റിന്റെ റജിസ്ട്രേഷൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദുചെയ്തു. 2003 മുതൽ ഏഴോളം കേസുകളിലാണ് ഗുജറാത്ത് പൊലീസ് ടീസ്റ്റയെ അറസ്റ്റ് ചെയ്യാൻ നീക്കം നടത്തിയത്. 5 തവണയും കോടതി വിലക്കി. ബാങ്ക് അക്കൗണ്ടുകൾ പലപ്പോഴും മരവിപ്പിച്ചു. ഏറ്റവും കൂടുതൽ സമയവും തന്നെ സംരക്ഷിക്കുന്നതിനു വേണ്ടി ചെലവാക്കേണ്ടിവരുന്നതിൽ ടീസ്റ്റ പലപ്പോഴും ഖേദം പ്രകടിപ്പിച്ചു.

ഗുജറാത്തിലെ കലാപബാധിത പ്രദേശത്ത് സന്ദര്‍ശനം നടത്തുന്ന ടീസ്റ്റ സെതെൽവാദ്. ഫയൽ ചിത്രം: SAM PANTHAKY / AFP

കവിയും കോൺഗ്രസിന്റെ മുൻ എംപിയും ട്രേഡ് യൂണിയൻ നേതാവുമായിരുന്ന എഹ്‌സാൻ ജാഫ്രിയെ ജനക്കൂട്ടം വെട്ടിനുറുക്കിയാണ് കൊലപ്പെടുത്തിയത്. അദ്ദേഹം താമസിച്ചിരുന്ന ഗുൽബെർഗ് സൊസൈറ്റിയിൽ 69 പേരാണ് ഒപ്പം കൊല്ലപ്പെട്ടത്. കലാപത്തിൽ ഭരണകൂടത്തിന്റെ പങ്കാളിത്തം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സാക്കിയ ജാഫ്രി 2008ൽ ടീസ്റ്റ സെതെൽവാദിന്റെ ‘സിറ്റിസൺസ് ഫോർ ജസ്റ്റിസ് ആൻഡ് പീസ്’ എന്ന സർക്കാരിതര സംഘടനയുടെ സഹായത്തോടെയാണ് സുപ്രീം കോടതി വരെയെത്തിയത്. ഗുജറാത്ത് കലാപം അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ജാഫ്രി വധവും അന്വേഷണത്തിൽ ഉൾപ്പെടുത്തി. എന്നാൽ 2012 ഫെബ്രുവരി 8ന് എസ്‌ഐടി അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദി അടക്കം 59 പേർക്കെതിരെയും തെളിവുകളൊന്നുമില്ല എന്നു കണ്ടെത്തി ക്ലീൻ ചിറ്റ് നൽകി. 

നിരവധി സിനിമകൾ ഗുജറാത്ത് പ്രമേയം ആയി വന്നുവെങ്കിലും ഒരു മാസ് ചിത്രത്തിലൂടെ പഴയ കഥകളെല്ലാം വാരി പുറത്തിട്ടുവെന്നതാണ് ‘എമ്പുരാനെ’ ശ്രദ്ധേയമാക്കിയത്. 

ഇതിനെ ചോദ്യം ചെയ്ത് 2021 ഡിസംബർ 9 ന് സാകിയ ജാഫ്രി നൽകിയ ഹർജി 2022 ജൂൺ 22ന് ജസ്റ്റിസ് ഖാൻവിൽക്കർ (ഇപ്പോൾ ലോക്പാൽ ചെയർമാൻ) അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് തള്ളി. സംഭവം കത്തിച്ചുനിർത്തുന്നതിൽ ടീസ്റ്റയ്ക്കും ആർ.ബി. ശ്രീകുമാറിനും പങ്കുണ്ടെന്ന് വിധിയിലുണ്ടായിരുന്നു. സുപ്രീംകോടതി ഉത്തരവിനെതിരെ മുന്നൂറോളം പ്രമുഖ അഭിഭാഷകരാണ് പ്രസ്താവന പുറപ്പെടുവിച്ചത്. ഫലമുണ്ടായില്ല. പെട്ടെന്നാണ് സംഭവവികാസങ്ങളുണ്ടായത്. 25ന് ടീസ്റ്റ സെതെൽവാദിനെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ജാമ്യം അനുവദിക്കാൻ ഗുജറാത്ത് കോടതികൾ തയാറായില്ല. 3 മാസത്തിനു ശേഷം സെപ്റ്റംബർ 2ന് സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്.

സാകിയ ജാഫ്രിക്കൊപ്പം വാർത്താ സമ്മേളനം നടത്തുന്ന ടീസ്റ്റ. ഫയൽ ചിത്രം: SAM PANTHAKY / AFP

ടീസ്റ്റയെ അറസ്റ്റ് ചെയ്ത ദിവസംതന്നെ ശ്രീകുമാറിനെയും ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തു. 4 മാസത്തിനു ശേഷമാണ് ജാമ്യം കിട്ടിയത്. ഇതേസമയം മറ്റൊരു സിബിഐ കേസും അദ്ദേഹം നേരിട്ടു. 1994ൽ, ശ്രീകുമാർ ഇന്റലിജൻസ് ബ്യൂറോയിൽ ഡെപ്യൂട്ടി ഡയറക്ടറായിരിക്കെ, ശാസ്ത്രജ്ഞൻ നമ്പി നാരായണനെ കേസിൽ കുടുക്കാൻ ഗൂഢാലോചന നടത്തിയെന്ന പരാതിയുണ്ടായിരുന്നു. 1996ൽ സിബിഐ അന്വേഷണം നടത്തി ആരോപണങ്ങൾ വ്യാജമാണെന്ന് കണ്ടെത്തി കേസ് അവസാനിപ്പിച്ചു. 2021ൽ, സുപ്രീം കോടതിയുടെ ഒരു ഉത്തരവിനെ തുടർന്ന് സിബിഐ വീണ്ടും അന്വേഷണം ആരംഭിച്ചു. ശ്രീകുമാർ ഉൾപ്പെടെ 18 പേർക്കെതിരെ എഫ്ഐആർ ഫയൽ ചെയ്തു. കേസ് ഇപ്പോഴും തീർപ്പാകാതെ നിൽക്കുന്നു.

രാഹുൽ ശർമ. 2016ലെ ചിത്രം (Photo by SAM PANTHAKY / AFP)
ADVERTISEMENT

കലാപ സമയത്ത് 350 പേരുടെ ജീവൻ രക്ഷിച്ചയാളായിരുന്നു രാഹുൽ ശർമ. ന്യൂനപക്ഷങ്ങൾ അഭയം തേടിയെത്തിയ സ്ഥലത്തെത്തിയ അക്രമികളെ വെടിവച്ച് തുരത്താൻ അദ്ദേഹം ഉത്തരവിട്ടു. അദ്ദേഹം എസ്പി ആയിരുന്ന ജില്ലയെ കലാപം ബാധിച്ചതുമില്ല. എന്നാൽ അദ്ദേഹത്തിന് ഔദ്യോഗിക ജീവിതം പൂർത്തിയാക്കാതെ അവസാനിപ്പിക്കേണ്ടിവന്നു. ഗുജറാത്തിലെ കലാപവുമായി ബന്ധപ്പെട്ട പോരാട്ടത്തിന്റെ ചരിത്രം ഇങ്ങനെയൊക്കെ ആയ ഘട്ടത്തിലാണ് ‘എമ്പുരാൻ’ വിഷയം വീണ്ടും ജനശ്രദ്ധയിലേക്ക് കൊണ്ടുവരുന്നത്.

∙ ‘എമ്പുരാൻ’ ഓർമിപ്പിച്ചത്...

നിരവധി സിനിമകൾ ഗുജറാത്ത് പ്രമേയം ആയി വന്നുവെങ്കിലും ഒരു മാസ് ചിത്രത്തിലൂടെ പഴയ കഥകളെല്ലാം വാരി പുറത്തിട്ടുവെന്നതാണ് ‘എമ്പുരാനെ’ ശ്രദ്ധേയമാക്കിയത്. ഒരു സിനിമ എന്ന നിലയിൽ ഫാൻസ് സംഘടനകളെ നിരാശരാക്കിയെന്നാണ് ആദ്യ ദിവസങ്ങളിൽ റിപ്പോർട്ടുകൾ വന്നത്. അതേസമയം ഗുജറാത്ത് കലാപത്തെപ്പറ്റിയുള്ള പരാമർശങ്ങൾ കാരണം ഒരു വിഭാഗം ‘ഡാമേജ് കൺട്രോൾ’ നടത്തിയതോടെയാണ് വെളുക്കാൻ തേച്ചത് പാണ്ടായത്. നിർമാതാക്കളെപ്പോലും അദ്ഭുതപ്പെടുത്തുന്ന സാമ്പത്തിക വിജയത്തിലേക്ക് വിവാദം ചിത്രത്തെ നയിച്ചു. രാജ്യത്തിനു പുറത്ത് 100 കോടി കലക്ട് ചെയ്യുന്ന ആദ്യ ഇന്ത്യൻ ചിത്രമെന്ന ബഹുമതിയിലേക്കാണ് ‘എമ്പുരാൻ’ നീങ്ങിയത്.

എമ്പുരാൻ സിനിമയിൽ മോഹൻലാൽ (Photo Arranged)

ലൂസിഫറിൽ ലഹരിമരുന്നാണ് പ്രമേയമാകുന്നതെങ്കിൽ എമ്പുരാനിൽ വർഗീയതയാണ് വിഷയമാക്കിയത്. ഹിന്ദുത്വ വർഗീയവാദികളുടെ ഭീകരത ഒരു മാസ് ചിത്രത്തിൽ വന്നതോടെ ഗുജറാത്ത് വിഷയം വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ടു. കലാപബാധിതർക്കു വേണ്ടി അധ്വാനിച്ച ഉന്നതരായ ആക്ടിവിസ്റ്റുകൾ ജയിലഴിക്കുള്ളിലാവുകയാണ് ചെയ്തതെങ്കിൽ സിനിമയിൽ ബജ്റംഗി എന്ന കുറ്റവാളി ശിക്ഷിക്കപ്പെട്ടു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ബാബു ബജ്റംഗിയുടെ ഒളി ക്യാമറ ദൃശ്യങ്ങൾ വീണ്ടും പ്രചരിച്ചു. 35 വയസ്സിനു താഴെയുള്ളവരെ സംബന്ധിച്ചിടത്തോളം ഗുജറാത്ത് കലാപം കേട്ടുകേൾവി മാത്രമാണ്. എമ്പുരാൻ ആ ചരിത്രം പുതിയ തലമുറയിലേക്കും എത്തിച്ചു.

ബാബു ബജ്റംഗിയെപ്പോലുള്ള അക്രമത്തിന് നേതൃത്വം നൽകിയവരുടെ വിഡിയോകൾ പുറത്തുവരികയും വൈറലാകുകയും ചെയ്യുന്നു. അതിനൊപ്പം തന്നെ സുനിത വില്യംസിന്റെ വല്യച്ഛന്റെ മകനും മുൻ ആഭ്യന്തരമന്ത്രിയുമായ ഹരൺ പാണ്ഡ്യയുടെ കൊലപാതകവും ചർച്ചയാവുന്നു. 

അതേസമയം ഭീമാകാരമായ രൂപം പൂണ്ട് വിവാദം വളരുമെന്ന് പൃഥ്വിരാജ് അടക്കമുള്ളവർ കരുതിയില്ലെന്ന സൂചനകളുമുണ്ട്. പണം കായ്ക്കുന്ന മരം പിടിച്ചുകുലുക്കാൻ വർഗീയ ലഹളയുടെ ചരിത്രം പൃഥ്വിരാജ് ഉപയോഗിച്ചുവെന്ന് വിമർശിക്കുന്നവരുമുണ്ട്. വിവാദം അതിനു സഹായിച്ചുവെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. ഗുജറാത്ത് വിഷയം രാഷ്ട്രീയക്കാർ മുതലെടുക്കുന്നതുപോലെ പണമുണ്ടാക്കാനുള്ള മാർഗമാക്കി മാറ്റിയെന്നാണ് കുറ്റപ്പെടുത്തൽ. എന്നാൽ പോപ്പുലർ സിനിമയിലൂടെ ഗുജറാത്ത് കലാപം ചർച്ചയാക്കാൻ പൃഥ്വിരാജ് കാട്ടിയ ധീരതയിലേക്കാണ് ചർച്ചകൾ പൊതുവേ നീളുന്നത്.

എമ്പുരാനിൽ പൃഥ്വിരാജ് (Photo Arranged)

∙ പൊളിഞ്ഞുപോയ ‘സബർമതി റിപ്പോർട്ട്’

‘എമ്പുരാനു’ ബദലായി ‘സബർമതി റിപ്പോർട്ട്’ പുറത്തെടുക്കാനാണ് സംഘപരിവാർ സംഘടനകളുമായി ബന്ധപ്പെട്ടവരുടെ തീരുമാനം. സംഘപരിവാർ സംഘടനകൾക്ക് യോജിക്കാൻ കഴിയുന്നതാണ് ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് നിർമിച്ച ‘സബർമതി റിപ്പോർട്ട്’ എന്ന സിനിമ. പ്രധാനമന്ത്രിക്കും മന്ത്രിസഭാംഗങ്ങൾക്കും വേണ്ടി ഏതാനും മാസം മുൻപ് ‘സബർമതി റിപ്പോർട്ടി’ന്റെ പ്രത്യേക പ്രദർശനം നടത്തിയതോടെ രാജ്യമെങ്ങും അതു വാർത്തയായി. എന്നാൽ സിനിമയെ കാണികൾ നിഷ്കരുണമാണ് കയ്യൊഴിഞ്ഞത്. കങ്കണ റാവത്ത് അഭിനയിച്ച ‘എമർജൻസി’ പോലെ മറ്റൊരു പരാജയം.

കുറ്റവാളികൾ ഏത് മതക്കാരായാലും ഏതു പാർട്ടിക്കാരായാലും ഏതു ദേശക്കാരായാലും തുറന്നുകാട്ടപ്പെടണമെന്നത് കലയുടെ നീതിയാണ്. കശ്മീർ പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത വിഷയം പ്രതിപാദിക്കുന്ന ‘കശ്മീർ ഫയൽസി’ന്റെ കാര്യത്തിൽ ‘ഇരകൾക്കൊപ്പം’ എന്നു പ്രഖ്യാപിച്ചവർ തന്നെ എമ്പുരാനെതിരെ രംഗത്തുവന്നു. ചില നേരത്ത് ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടി ഇടപെടുന്നവർ സ്വന്തം കാര്യം വരുമ്പോൾ തകിടംമറിയുന്ന കാഴ്ച പുതുമയല്ല. കേഡർ സംഘടനാ സ്വഭാവം പിന്തുടരുന്ന രാഷ്ട്രീയപാർട്ടികൾ ലജ്ജയില്ലാതെ ഈ പതിവു തുടരുന്നു. നീതിയുടെ പക്ഷത്തുനിന്ന് അക്രമത്തെ തള്ളിപ്പറയാൻ കഴിയാതെ പോകുന്നത് ഇവരുടെ പരിമിതിയാണ്. 

സബർമതി റിപ്പോർട്ട് സിനിമയുടെ പോസ്റ്റർ (Photo Arranged)

അതേസമയം, ഡൽഹിയിലെ സിഖ് കൂട്ടക്കൊലയ്ക്ക് നേതൃത്വം നൽകിയവരെ സംരക്ഷിക്കാനോ ന്യായീകരിക്കാനോ തയാറാകാത്തതുകൊണ്ടാണ് പഞ്ചാബിലടക്കം കോൺഗ്രസിന് അധികാരത്തിൽ തിരിച്ചെത്താൻ കഴിഞ്ഞത്. ‘എമ്പുരാൻ’ റീസെൻസർ ചെയ്യേണ്ടി വന്നത് ഇനിയും ചർച്ച ചെയ്യപ്പെടും. കേരളത്തിലെ രാഷ്ട്രീയത്തിൽ സംഘപരിവാർ ശക്തമായി ഇടംപിടിച്ചതിന്റെ സൂചനയായി നിരീക്ഷകർ ഈ സംഭവത്തെ കാണുന്നു. പ്രകടനമോ വ്യാപക പ്രതിഷേധമോ ഇല്ലാതെതന്നെ ഇടപെടാനുള്ള കരുത്ത് നേടിയെന്ന് സംഘപരിവാർ കരുതിയാൽ അതിനെ തള്ളിക്കളയാനാവില്ല. രക്തം ചിന്താതെ നടന്ന ശസ്ത്രക്രിയയാണ് കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത്.

∙ എന്തുകൊണ്ട് ഗുജറാത്ത്?

വർഗീയ കൂട്ടക്കൊലകൾ ഗുജറാത്തിൽ അപൂർവമായിരുന്നില്ല. (ഗോധ്രയിൽ തന്നെ വിഭജന കാലത്തും 1969, 1985, 1992 വർഷങ്ങളിലും വർഗീയകലാപം ഉണ്ടായി). രാജ്യത്തെവിടെയാണെങ്കിലും കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടാൽ രാഷ്ട്രീയപാർട്ടികൾ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവച്ച് തീയണയ്ക്കാൻ ഭരണകൂടത്തിന്റെ ഒപ്പം നിൽക്കണമെന്നാണ് നിലനിൽക്കുന്ന ധാരണ. മാധ്യമങ്ങൾ സംയമനം പാലിക്കും. അതേസമയം ഗോധ്രയ്ക്കു പിന്നാലെ ഗുജറാത്തിലെ നഗരങ്ങളിൽ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ പൊലീസ് കാഴ്ചക്കാരായി നിന്നു എന്നാണ് ആരോപണമുയർന്നത്. രാജ്ദീപ് സർദേശായി അടക്കമുള്ള മാധ്യമപ്രവർത്തകർ ഗുജറാത്തിൽനിന്ന് ഇക്കാര്യം റിപ്പോർട്ട് ചെയ്തു. ഭരണകൂടം ഒത്താശ ചെയ്തുവെന്ന് ആരോപണമുയർന്നു. ഒടുവിൽ കേന്ദ്ര സർക്കാരിന്റെ ഇടപെടലിലൂടെ സൈന്യം രംഗത്തിറങ്ങിയാണ് കലാപം അടിച്ചമർത്തിയത്.

ഗുജറാത്ത് കലാപത്തിൽ തകർന്ന പ്രദേശത്തിന് കാവൽ നിൽക്കുന്ന സൈനികൻ. 2002 മാർച്ചിലെ ഷഹപുരിൽനിന്നുള്ള ചിത്രം (Photo by SEBASTIAN D'SOUZA / AFP)

അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയടക്കമുള്ളവർക്കെതിരെ വരെ പരാതിയുയർന്നു. ആർ.കെ. രാഘവന്റെ (പിൽക്കാലത്ത് സൈപ്രസ് ഹൈക്കമ്മിഷണർ) നേതൃത്വത്തിലുള്ള എസ്ഐടി 14 മണിക്കൂറാണ് മോദിയെ ചോദ്യം ചെയ്തത്. (പിന്നീട് എസ്ഐടി മോദിക്ക് ക്ലീൻചിറ്റ് നൽകി.) തുടർച്ചയായി 3 തവണ ബിജെപിയെ വിജയത്തിലേക്ക് നയിച്ച മോദിയും അതിശക്തനായ അമിത്ഷായും അടക്കമുള്ള നേതാക്കൾക്കെതിരായ ആരോപണങ്ങളും അന്വേഷണവും ചർച്ചയാകുമെന്നതാണ് ബിജെപിയുടെ വല്ലായ്മയ്ക്കുള്ള കാരണം.

ബാബു ബജ്റംഗിയെപ്പോലുള്ള അക്രമത്തിന് നേതൃത്വം നൽകിയവരുടെ വിഡിയോകൾ പുറത്തുവരികയും വൈറലാകുകയും ചെയ്യുന്നു. അതിനൊപ്പം തന്നെ സുനിത വില്യംസിന്റെ വല്യച്ഛന്റെ മകനും മുൻ ആഭ്യന്തരമന്ത്രിയുമായ ഹരൺ പാണ്ഡ്യയുടെ കൊലപാതകവും ചർച്ചയാവുന്നു. നരോദപാട്യയിലെ കൂട്ടക്കൊലയുടെ പേരിൽ ശിക്ഷിക്കപ്പെടുകയും മന്ത്രിസ്ഥാനം ഒഴിയുകയും ചെയ്ത ഒരു ഗൈനക്കോളജിസ്റ്റും വനിതയുമായ മായ കോട്നാനിയുടെ കഥയും പുതിയ തലമുറ വായിക്കുന്നു. നിരവധി പുസ്തകങ്ങളും മാധ്യമ റിപ്പോർട്ടുകളും വഴി ഒരു വിഭാഗം വായനക്കാരിൽ മാത്രം ഒതുങ്ങി നിന്ന വിഷയം സിനിമയിലൂടെ വലിയ കാൻവാസിലേക്ക് മാറ്റിവരയ്ക്കുകയാണ് ‘എമ്പുരാൻ’ ചെയ്തത്.

English Summary:

Reflecting on the Gujarat Riots: What is the Connection Between India's Historical Political Landscape and the Controversy Surrounding the Malayalam Film Empuraan?