ഇങ്ങനെയൊക്കെ റെക്കോർഡ് തിരുത്താമോ! തലയെടുപ്പോടെ 2024; തല കുനിച്ച് ആർസിബി; രോഹിത്, ധോണി ‘ഇൻ’; കോലി ‘ഔട്ട്’
ചരിത്രം ഒരിക്കലും തിരുത്തപ്പെടില്ല. എന്നാൽ, ചരിത്രത്തിന്റെ ഭാഗമായ വലിയ നേട്ടങ്ങളുടെ ചരിത്ര പുസ്തകം എപ്പോൾ വേണമെങ്കിലും തിരുത്തപ്പെടാം. അതും ഓരോ പന്തിലും അദ്ഭുതം ഒളിപ്പിച്ചുവയ്ക്കുന്ന ഐപിഎൽ പോലെയുള്ള പോരാട്ടങ്ങളിൽ. ഇത്തരത്തിൽ പലപ്പോഴും തിരുത്തപ്പെടുകയും ഇനിയും തിരുത്തപ്പെടാനുള്ളതുമായ ചില റെക്കോർഡുകളുണ്ട്. ആർപ്പുവിളികളൊഴിഞ്ഞ് ഒന്നു വിശ്രമിക്കാന്‍ പോലും ഗാലറിക്ക് അവസരം നൽകാതെ റെക്കോർഡുകൾ അടിച്ചുകൂട്ടിയ കഥകൾ പറയാനുണ്ട് ഐപിഎലിന്. ഒരു സിക്സറു പോലുമില്ലാതെ കണ്ണടച്ചു തുറക്കും മുൻപ് മത്സരം തീർത്ത് നിരാശപ്പെടുത്തിയ അവസരങ്ങളുമുണ്ട്. ചിലർ ഒരൊറ്റ മാച്ചുകൊണ്ട് റെക്കോർഡുകളുടെ തോഴനാകുന്നു. ചിലർ ഡക്കിലും ഗോൾഡൻ ഡക്കിലും റെക്കോർഡിട്ട് നിരാശപ്പെടുത്തുന്നു. കുട്ടിക്രിക്കറ്റിൽ പിറന്ന വമ്പൻ റെക്കോർഡുകൾ ഇങ്ങനെ എത്രയെത്ര! ഐപിഎൽ ടീമുകൾക്ക് പറയാനുള്ള രസകരമായ അത്തരം ചില വാഴ്ചകളുടെയും വീഴ്ചകളുടെയും റെക്കോർഡ് കഥകളറിഞ്ഞാലോ...

∙ വമ്പന്‍ സ്കോർ: ആദ്യ പത്തിൽ എട്ടും 2024ന് സ്വന്തം
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ സ്കോറുകളുടെ പല റെക്കോർഡുകളും സ്വന്തം പേരിലാക്കിക്കൊണ്ടാണ് 17–ാം സീസൺ മുന്നേറിക്കൊണ്ടിരിക്കുന്നത്. 17 സീസണുകൾക്കിടയിൽ ഐപിഎൽ ടീമുകൾ സ്വന്തമാക്കിയ ഏറ്റവും ഉയർന്ന സ്കോറുകളുടെ ടോപ് 10 പട്ടിക എടുത്താൽ അതിൽ 8 എണ്ണവും 2024 സീസണിന് അവകാശപ്പെട്ടതാണ്. പട്ടികയിലെ 6 (റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു 2013ൽ നേടിയ 7 വിക്കറ്റിന് 262), 10 (ലക്നൗ സൂപ്പർ ജയന്റ്സ് 2023ൽ നേടിയ 5 വിക്കറ്റിന് 257) സ്ഥാനങ്ങളിലുള്ളവ മാത്രമാണ് 2024ന് പുറത്തുനിന്നുള്ളത്.
2024 ഏപ്രിൽ 15ന് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന സൺറൈസേഴ്സ് ഹൈദരാബാദ് – റോയൽ ചാലഞ്ചേഴ്സ് പോരാട്ടത്തിൽ 3 വിക്കറ്റ് നഷ്ടത്തിൽ സൺറൈസേഴ്സ് അടിച്ചുകൂട്ടിയ 287 റൺസാണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ഐപിഎലിൽ 280ന് മുകളിലുള്ള ഏക ടോട്ടൽ സ്കോറും ഇതുതന്നെയാണ്.
പന്ത് കയ്യിൽ എടുത്ത എല്ലാ റോയൽ ചാലഞ്ചേഴ്സ് പേസ് ബോളർമാരെയും 4 ഓവറുകളിൽ നിന്ന് 50 റൺസിന് മുകളിൽ തല്ലിക്കൂട്ടിയാണ് ഹൈദരാബാദ് ബാറ്റർമാർ റെക്കോർഡ് സ്കോറിലേക്ക് ടീമിനെ നയിച്ചത്. അതിനൊപ്പം ഹൈദരാബാദിനായി ക്രീസിൽ ഉണ്ടായിരുന്ന എല്ലാ കൂട്ടുകെട്ടുകളും (4 എണ്ണം) 50ന് മുകളിൽ റൺസ് സ്കോർ ചെയ്യുകയും ചെയ്തു.
41 പന്തിൽ 102 റൺസെടുത്ത ട്രാവിസ് ഹെഡാണ് ഹൈദരാബാദ് ഇന്നിങ്സിന്റെ നെടുനായകൻ. 39 പന്തുകളിൽ നിന്നാണ് ട്രാവിസ് സെഞ്ചറി പൂർത്തിയാക്കിയത്. ഐപിഎൽ ചരിത്രത്തിലെ വേഗമേറിയ നാലാം സെഞ്ചറിയും ഇതാണ്. ട്രാവിസിന്റെ ബാറ്റിൽ നിന്നുമാത്രം 8 സിക്സറുകളും 9 ഫോറുകളും പിറന്നപ്പോൾ ഹൈദരാബാദ് ഇന്നിങ്സിൽ നിന്ന് ആകെ ബൗണ്ടറി ലൈൻ താണ്ടിയത് 22 സിക്സറുകളും 19 ഫോറുകളും.
അതേസമയം ചരിത്രത്തിലെ ഏറ്റവും വലിയ ടോട്ടൽ വഴങ്ങിയ ടീം എന്ന റെക്കോർഡിനൊപ്പം ചരിത്രത്തിൽ ഏറ്റവും ചെറിയ സ്കോറിന് പുറത്തായ ടീം എന്ന റെക്കോർഡും റോയൽ ചാലഞ്ചേഴ്സിന് അവകാശപ്പെട്ടതാണ്. 2017 ഏപ്രിൽ 23ന് ഈഡൻ ഗാർഡൻസിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരായി നടന്ന മത്സരത്തിൽ ആർസിബിക്ക് ആകെ സ്കോർ ചെയ്യാൻ കഴിഞ്ഞത് 49 റൺസ് മാത്രമാണ്! ഐപിഎലിൽ ഒരു ടീമിന്റെ ടോട്ടൽ സ്കോർ 50 പിന്നിടാതിരുന്നിട്ടുള്ളതും 10 ഓവറിന് മുൻപ് തന്നെ എല്ലാ ബാറ്റർമാരും പുറത്തായിട്ടുള്ളതും ഈ മത്സരത്തിൽ മാത്രമാണ്. ഒരു ബാറ്റർ പോലും രണ്ടക്കം കടക്കാത്ത ഏക ഐപിഎൽ ഇന്നിങ്സും ഇതാണ്.
വിരാട് കോലി, ക്രിസ് ഗെയ്ൽ, എ.ബി.ഡി.വില്ലിയേഴ്സ് തുടങ്ങി ലോക ട്വന്റി20 ക്രിക്കറ്റിലെ വമ്പൻ അടിക്കാർ ഉൾപ്പെടെ ഉണ്ടായിരുന്ന ടീമിലെ ‘ടോപ് സ്കോററാ’യത് 9 റൺസ് നേടിയ കേദാർ ജാദവ് ആണ്. 10 പന്തുകളിൽ കൂടുതൽ നേരിട്ട ഏക ബാറ്റർ ക്രിസ് ഗെയ്‌ലും. 17 പന്തുകൾ നേരിട്ട ഗെയ്ൽ 7 റൺസാണ് സ്കോർ ചെയ്തത്. വിരാട് കോലി ഗോൾഡൻ ഡക്ക് ആയപ്പോൾ എ.ബി.ഡി 6 പന്തിൽ 2 ഫോറുകളുടെ ബലത്തിൽ 8 റൺസ് സ്വന്തമാക്കി. ഒറ്റ സിക്സർ പോലും പിറക്കാതിരുന്ന ഇന്നിങ്സിൽനിന്ന് ആർസിബിക്ക് ആകെ നേടാനായത് 8 ഫോറുകൾ മാത്രം.
∙ മുംബൈക്കൊപ്പം നേടിയ റെക്കോർഡ് ബെംഗളൂരുവിനൊപ്പം പുതുക്കി ഹൈദരാബാദ്
ഒരു ഐപിഎൽ മത്സരത്തിലെ രണ്ട് ഇന്നിങ്സുകളിൽ നിന്നുമായി പിറന്ന ഏറ്റവും വലിയ ടോട്ടൽ സ്കോറിന് നേർസാക്ഷികളായത് 2024 ഏപ്രിൽ 15ന് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന സൺറൈസേഴ്സ് ഹൈദരാബാദ് – റോയൽ ചാലഞ്ചേഴ്സ് പോരാട്ടത്തിന്റെ ഗാലറിയാണ്. ഐപിഎലിൽ മാത്രമല്ല, പുരുഷ ട്വന്റി20യുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന ടോട്ടൽ സ്കോറാണ് അവിടെ പിറന്ന 549 റൺസ്. പഴങ്കഥയായത് ഈ സീസണിൽ തന്നെ 2024 മാർച്ച് 27ന് സൺറൈസേഴ്സ് ഹൈദരാബാദും മുംബൈ ഇന്ത്യൻസും ചേർന്ന് അടിച്ചുകൂട്ടിയ 523 റൺസിന്റെ റെക്കോർഡ്.
ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് 3 വിക്കറ്റ് നഷ്ടത്തിൽ 287 റൺസ് സ്കോർ ചെയ്തപ്പോൾ, മറുപടി ബാറ്റിങ്ങിനെത്തിയ റോയൽ ചാലഞ്ചേഴ്സ് ബാറ്റർമാർ പിന്തുടർന്നെത്തിയത് 7 വിക്കറ്റ് നഷ്ടത്തിൽ 262 റൺസ് എന്ന സ്കോറിലാണ്. ഐപിഎലിൽ പരാജയപ്പെട്ട ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന സ്കോർ എന്ന റെക്കോർഡിനൊപ്പം ലോക ട്വന്റി 20 ക്രിക്കറ്റിലും ഇത് പുതിയ റെക്കോർഡായിരുന്നു. 2023ൽ സെഞ്ചൂറിയനിൽ നടന്ന ദക്ഷിണാഫ്രിക്ക – വെസ്റ്റ് ഇൻഡീസ് മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് നേടിയ 258/5 ആണ് ചിന്നസ്വാമിയിൽ പഴങ്കഥയായത്.
അതേസമയം, 2017 ഏപ്രിൽ 30ന് മൊഹാലിയിൽ നടന്ന ഡൽഹി ഡെയർ ഡെവിൾസ് – കിങ്സ് ഇലവൻ പഞ്ചാബ് മത്സരത്തിൽ പിറന്ന 135 റൺസാണ് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ചെറിയ സംയോജിത ടോട്ടൽ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഡൽഹി ബാറ്റർമാർ എല്ലാവരും 17.1 ഓവറിൽ 67 റൺസ് മാത്രം നേടി പുറത്തായപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് ഓപ്പണർമാർ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ 7.5 ഓവറുകളിൽ നിന്ന് 68 റൺസും വിജയവും സ്വന്തമാക്കുകയായിരുന്നു. അതും 10 വിക്കറ്റും 73 പന്തുകളും ബാക്കി നിർത്തി.
ഐപിഎലിന്റെ ഒന്നാം എഡിഷനിൽ 2008 മേയ് 16ന് വാങ്കഡെയിൽ നടന്ന മുംബൈ ഇന്ത്യൻസ് – കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിൽനിന്ന് ആകെ പിറന്നത് 135 റൺസ് തന്നെയാണ്. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്തയുടെ 10 വിക്കറ്റുകളും 67 റൺസ് നേടുന്നതിനിടയിൽ കൊഴിഞ്ഞുവീണു; അതും 15.2 ഓവറിൽ!
മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ ബാറ്റർമാർ ആഞ്ഞുവീശിയപ്പോൾ 5.3 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ അവർ ലക്ഷ്യത്തിൽ എത്തുകയായിരുന്നു. ഇരു ടീമുകളും 67 റൺസ് സ്വന്തമാക്കിയത് 10 ഓവറുകളുടെ (60 പന്ത്) വ്യത്യാസത്തിലാണ്. മുംബൈ വിജയിക്കുമ്പോൾ 8 വിക്കറ്റുകളും 87 പന്തുകളും അവരുടെ പക്കൽ ബാക്കിയുണ്ടായിരുന്നു.
∙ വൻ വീഴ്ചകളും വൻ വിജയങ്ങളും
ഐപിഎൽ ചരിത്രത്തിലെ റൺസ് അടിസ്ഥാനത്തിലെ ഏറ്റവും വലിയ വിജയം എന്ന റെക്കോർഡ് മുംബൈ ഇന്ത്യൻസിന് സ്വന്തമാണ്. 2017 മേയ് 6ന് ഡൽഹിയിൽ നടന്ന മത്സരത്തിൽ ആതിഥേയരായിരുന്ന ഡൽഹി ഡെയർ ഡെവിൾസിനെതിരെ നേടിയ 146 റൺസിന്റെ വിജയമാണ് മുംബൈയ്ക്ക് ഈ ബഹുമതി സമ്മാനിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ ബാറ്റർമാർ നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 212 റൺസ് അടിച്ചുകൂട്ടി. എന്നാൽ മറുപടി ബാറ്റിങ്ങിനെത്തിയ ഡൽഹി ബാറ്റർമാർക്ക് കാലിടറി വെറും 66 റൺസ് നേടുന്നതിനിടയിൽ 13.4 ഓവറിൽ അവരുടെ എല്ലാ ബാറ്റർമാരും ഗാലറിയിലേക്ക് മടങ്ങുകയായിരുന്നു. 146 റൺസ് വിജയവും റെക്കോർഡും മുംബൈയ്ക്ക് സ്വന്തം.
17–ാം സീസണിൽ, 2024 ഏപ്രിൽ ഒന്നിന് ഈഡൻ ഗാർഡൻസിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരായ മത്സരത്തിൽ 223 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് 221 റൺസിൽ തകർന്നു വീണ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ഉൾപ്പെടെ 13 ടീമുകളാണ് ഐപിഎലിന്റെ നാൾവഴികളിൽ ഒരു റൺ പരാജയം ഏറ്റുവാങ്ങിയിട്ടുള്ളത്. ഈ ടീമുകളെയാണ് ഏറ്റവും ചെറിയ പരാജിതരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നതും.
∙ രോഹിത്തും ധോണിയും മുന്നിൽ; പട്ടികയിൽ പോലും ഇല്ലാതെ കോലി
കഴിഞ്ഞ 16 സീസണുകൾക്കിടയിൽ ഏറ്റവും കൂടുതൽ ഐപിഎൽ കിരീടങ്ങൾ സ്വന്തമാക്കിയിട്ടുള്ള ടീമുകൾ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്സുമാണ്. ഇരു ടീമുകളും 5 വീതം കിരീടങ്ങളിലാണ് മുത്തമിട്ടിട്ടുള്ളതും. അതും ഒരേ നായകൻമാരുടെ കീഴിൽ. രോഹിത് ശർമയുടെ മുംബൈ ഇന്ത്യൻസ് 2013, 2015, 2017, 2019, 2020 വർഷങ്ങളിൽ കിരീടത്തിൽ മുദ്ര പതിപ്പിച്ചപ്പോൾ ധോണിയുടെ ചെന്നൈ 2010, 2011, 2018, 2021, 2023 വർഷങ്ങളാണ് കിരീടത്തിൽ പിടിമുറുക്കിയത്.
എന്നാൽ ഐപിഎലിന്റെ ഒന്നാം എഡിഷൻ മുതലുള്ള ടീമുകളിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു, ഡൽഹി ഡെയർ ഡെവിൾസ്, പഞ്ചാബ് കിങ്സ് എന്നീ ടീമുകൾക്ക് ഇതുവരെ ഒരിക്കൽ പോലും കപ്പിൽ മുത്തംവയ്ക്കാൻ കഴിഞ്ഞിട്ടില്ല.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് രണ്ടു തവണയും രാജസ്ഥാൻ റോയൽസ്, സൺറൈസേഴ്സ് ഹൈദരാബാദ് എന്നിവർ ഓരോ തവണയും കിരീടം സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോൾ ഐപിഎലിൽ ഇല്ലാത്ത ഡെക്കാൻ ചാർജേഴ്സ് ഹൈദരാബാദ്, 2022ൽ ആരംഭിച്ച ഗുജറാത്ത് ടൈറ്റൻസ് എന്നിവരും ഓരോ കിരീടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. ടൈറ്റൻസിനൊപ്പം ഐപിഎലിലേക്ക് ചേർക്കപ്പെട്ട ലക്നൗ സൂപ്പർ ജയന്റ്സിന് ഇതുവരെ കിരീട നേട്ടം സാധ്യമായിട്ടില്ല.