ബബിൾഗം തുപ്പിയെറിഞ്ഞാൽ ബൗണ്ടറി! ‘കണ്ടം ക്രിക്കറ്റിലെ’ അംപയറിങ് – കാണാം ഐപിഎൽ ‘ഡഗൗട്ട്’ വിഡിയോ
ഇത്തവണത്തെ ഐപിഎലിൽ റൺമഴ പെയ്യിക്കാനുറച്ച് ബൗണ്ടറി ലൈനുകളുടെ വലുപ്പത്തിൽ സംഘാടകർ കൃത്രിമം കാണിച്ചു എന്ന വിമർശനം സീസണിന്റെ തുടക്കം മുതൽ ഉയർന്നുവന്നതാണ്. എന്നാൽ ഈ വിഷയത്തിൽ ഏറ്റവും രസകരമായ നിരീക്ഷണം നടത്തിയത് രാജസ്ഥാൻ റോയൽസിന്റെ സ്പിന്നർ ആർ.അശ്വിനായിരുന്നു. ക്രീസിൽ നിന്ന് ഞാനൊരു ച്യുയിഗം ചവച്ചുതുപ്പിയാൽ അതുപോലും ബൗണ്ടറി കടക്കുമെന്നായിരുന്നു അശ്വിൻ പറഞ്ഞത്. പറഞ്ഞത് തമാശരൂപേണയാണെങ്കിലും അശ്വിന്റെ നിരീക്ഷണത്തിൽ കഴമ്പുണ്ടെന്ന് ഐപിഎൽ 17–ാം സീസണിലെ ഇതുവരെയുള്ള മത്സരങ്ങൾ പരിശോധിച്ചാൽ മനസ്സിലാകും. സീസണിലെ ആദ്യ 54 മത്സരങ്ങളിൽ 32 തവണയാണ് ടീം ടോട്ടൽ 200 കടന്നത്. ഐപിഎൽ ചരിത്രത്തിൽ ഇതുവരെ 10 തവണയാണ് ടീം ടോട്ടൽ 250നു മുകളിൽ പോയതെങ്കിൽ അതിൽ എട്ടും ഈ സീസണിലായിരുന്നു.

റൺമഴയുടെ പേരിൽ മാത്രമല്ല, അംപയറിങ്ങിലെ വിവാദങ്ങളുടെ പേരിലും ശ്രദ്ധേയമാണ് ഈ ഐപിഎൽ സീസൺ. ഏറ്റവുമൊടുവിൽ രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസൺ പുറത്തായതുവരെ വിവാദങ്ങൾക്ക് വഴിവച്ചു. ഡൽഹിക്കെതിരായ മത്സരത്തിൽ മുകേഷ് കുമാറിന്റെ പന്തിൽ ലോങ് ഓണിൽ ഷായ് ഹോപ് ക്യാച്ചെടുത്താണ് സഞ്ജു പുറത്തായത്. എന്നാൽ ക്യാച്ച് എടുക്കുന്നതിനിടെ ബാലൻസ് നഷ്ടപ്പെട്ട ഹോപ്, ബൗണ്ടറി ലൈനിൽ ചവിട്ടുന്നതായി റീപ്ലേയിൽ സംശയമുണ്ടായിരുന്നു. തേഡ് അംപയർ വിഷയം പരിശോധിച്ചെങ്കിലും ഔട്ട് വിധിക്കുകയാണ് ചെയ്തത്. ഇതോടെ ഫീൽഡ് അംപയർമാരോട് കയർത്ത ശേഷമാണ് സഞ്ജു മടങ്ങിയത്.
ഇതിന്റെ പേരിൽ സഞ്ജുവിന് മാച്ച് ഫീയുടെ 30 ശതമാനം പിഴയും ചുമത്തി. സാധാരണഗതിയിൽ ഔട്ടാണെന്ന് വ്യക്തമായ തെളിവുലഭിക്കാത്ത സാഹചര്യത്തിൽ ബാറ്റർമാർക്ക് അനുകൂലമായാണ് അംപയർ തീരുമാനം എടുക്കാറുള്ളത്. ഇവിടെ ആ പതിവും തെറ്റി. മുൻപ് വിരാട് കോലി പുറത്തായ ഫുൾടോസ് പന്തിന്റെ പേരിലും അപംയർമാർ വിമർശനം കേട്ടിരുന്നു. ഇത്രയും സാങ്കേതിക സഹായമുണ്ടായിട്ടും എന്തുകൊണ്ട് അംപയർമാർ തുടർച്ചയായി വീഴ്ചവരുത്തുന്നു എന്ന സംശയം കാണികൾക്കിടയിലുമുണ്ട്.
ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചത് ഐപിഎലിലെ കൂടി പ്രകടനം കണക്കിലെടുത്തായിരുന്നു. എന്നാൽ ക്യാപ്റ്റൻ രോഹിത് ശർമ ഉൾപ്പെടെ ലോകകപ്പ് ടീമിൽ ഇടംനേടിയ പല താരങ്ങളും ഇത്തവണത്തെ ഐപിഎലിൽ കാര്യമായ നേട്ടമുണ്ടാക്കിയിട്ടില്ല. ഐപിഎലിൽ നിറംമങ്ങിയതിന്റെ പേരിലാണ് ഫിനിഷർ റിങ്കു സിങ്ങിനെ ലോകകപ്പ് ടീമിൽ നിന്നു മാറ്റിനിർത്തിയത്. 15 രാജ്യാന്തര മത്സരങ്ങളിൽ നിന്ന് 89 റൺസ് ശരാശരിയിൽ 356 റൺസ് നേടിയ റിങ്കുവിനെ ഐപിഎൽ പ്രകടനം മാത്രം നോക്കി മാറ്റി നിർത്തിയതിലും ശക്തമായ വിമർശനം ഉയരുന്നുണ്ട്. റിങ്കുവിന് പകരക്കാരനായി ടീമിൽ എത്താൻ ശിവം ദുബെയെ സഹായിച്ചത് ബോളിങ് ഓൾറൗണ്ടർ എന്ന മികവായിരുന്നു. എന്നാൽ ദുബെ ആവട്ടെ ഈ സീസണിൽ ഭൂരിഭാഗം മത്സരത്തിലും ബാറ്റിങ്ങിനു മാത്രം ഇറങ്ങുന്ന ഇംപാക്ട് പ്ലെയർ ആയിരുന്നു.