ആ ഓർമയിൽ ടീമിനെ വല്ലാതെ മിസ് ചെയ്തു; ഞാൻ ഇപ്പോൾ വീട്ടിലെ ഫോർവേഡ്: മനസ്സുതുറന്ന് ഛേത്രി
ഇന്ത്യൻ ടീം അന്തരീക്ഷം ഞാൻ മിസ് ചെയ്യുന്നുണ്ട് എന്നതു സത്യമാണ്. ദോഹയിൽ ടീമിനൊപ്പമുണ്ടാവേണ്ട ഞാൻ ഇപ്പോൾ ബെംഗളൂരുവിലെ വീട്ടിലാണല്ലോ. പക്ഷേ വീട്ടിലെ ഫോർവേഡാണ് ഞാനിപ്പോൾ..’’– വിരമിക്കലിനു ശേഷം ജീവിതം എങ്ങനെ മാറി എന്ന ചോദ്യത്തിനു മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ വാക്കുകൾ. കൊൽക്കത്ത
ഇന്ത്യൻ ടീം അന്തരീക്ഷം ഞാൻ മിസ് ചെയ്യുന്നുണ്ട് എന്നതു സത്യമാണ്. ദോഹയിൽ ടീമിനൊപ്പമുണ്ടാവേണ്ട ഞാൻ ഇപ്പോൾ ബെംഗളൂരുവിലെ വീട്ടിലാണല്ലോ. പക്ഷേ വീട്ടിലെ ഫോർവേഡാണ് ഞാനിപ്പോൾ..’’– വിരമിക്കലിനു ശേഷം ജീവിതം എങ്ങനെ മാറി എന്ന ചോദ്യത്തിനു മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ വാക്കുകൾ. കൊൽക്കത്ത
ഇന്ത്യൻ ടീം അന്തരീക്ഷം ഞാൻ മിസ് ചെയ്യുന്നുണ്ട് എന്നതു സത്യമാണ്. ദോഹയിൽ ടീമിനൊപ്പമുണ്ടാവേണ്ട ഞാൻ ഇപ്പോൾ ബെംഗളൂരുവിലെ വീട്ടിലാണല്ലോ. പക്ഷേ വീട്ടിലെ ഫോർവേഡാണ് ഞാനിപ്പോൾ..’’– വിരമിക്കലിനു ശേഷം ജീവിതം എങ്ങനെ മാറി എന്ന ചോദ്യത്തിനു മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ വാക്കുകൾ. കൊൽക്കത്ത
ഇന്ത്യൻ ടീം അന്തരീക്ഷം ഞാൻ മിസ് ചെയ്യുന്നുണ്ട് എന്നതു സത്യമാണ്. ദോഹയിൽ ടീമിനൊപ്പമുണ്ടാവേണ്ട ഞാൻ ഇപ്പോൾ ബെംഗളൂരുവിലെ വീട്ടിലാണല്ലോ. പക്ഷേ വീട്ടിലെ ഫോർവേഡാണ് ഞാനിപ്പോൾ..’’– വിരമിക്കലിനു ശേഷം ജീവിതം എങ്ങനെ മാറി എന്ന ചോദ്യത്തിനു മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ വാക്കുകൾ. കൊൽക്കത്ത സോൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ ആരാധകർ നൽകിയ ഹൃദയം നിറഞ്ഞ യാത്രയയപ്പിന്റെ ‘ഹാങ്ങോവർ’ ഇപ്പോഴും മുപ്പത്തൊൻപതുകാരൻ ഛേത്രിയെ വിട്ടുമാറിയിട്ടില്ല. ജൂലൈയിൽ ക്ലബ് ഫുട്ബോളിലൂടെ കളിക്കളത്തിൽ വീണ്ടും സജീവമാകും മുൻപ് കുടുംബത്തോടൊപ്പം കിട്ടിയ ‘ഹാഫ്ടൈം’ ആസ്വദിക്കുകയാണ് ഛേത്രി. മനോരമയ്ക്ക് നൽകിയ ‘സൂം’ അഭിമുഖത്തിൽ ഛേത്രി സംസാരിക്കുന്നു...
∙ വിരമിക്കലിനു ശേഷം ദിനചര്യകൾ മാറിയോ?
കുറച്ചൊക്കെ മാറി. ഇന്നലെ രാത്രി ഉറങ്ങാൻ 12 മണി ആയി. ഇന്നു രാവിലെ എഴുന്നേറ്റത് 8–9 മണിക്കാണ്. ഇന്ത്യൻ ടീമിന്റെ മാച്ച് ഡേയിൽ എന്റെ സമയക്രമം ഇങ്ങനെയായിരുന്നില്ലല്ലോ എന്നോർത്തപ്പോൾ എനിക്കു ടീമിനെ വല്ലാതെ മിസ് ചെയ്തു. പിന്നെ ഇപ്പോഴും ഞാൻ ബെംഗളൂരു എഫ്സിയിൽ കളിക്കുന്നുണ്ടല്ലോ എന്നോർത്തപ്പോൾ അതു കുറച്ചു മാറി. ഞാൻ ഇപ്പോഴും ഒരു ഫുട്ബോൾ താരം തന്നെയാണല്ലോ..
∙ ഭാവിയിൽ ഇന്ത്യൻ പരിശീലക കുപ്പായത്തിൽ സുനിൽ ഛേത്രിയെ പ്രതീക്ഷിക്കാമോ?
ഇല്ല എന്നാണ് ഇപ്പോൾ എന്റെ ഉത്തരം. കാരണം ഒരു പരിശീലകനായി എന്നെ സങ്കൽപിക്കാൻ എനിക്കു സാധിക്കുന്നില്ല. ഞാൻ ഒരു ‘കോച്ചിങ് മെറ്റീരിയൽ’ അല്ല. പക്ഷേ ക്ലബ് ഫുട്ബോളിൽ നിന്നു കൂടി വിരമിച്ചാലും ഏതെങ്കിലും തരത്തിൽ ഫുട്ബോളുമായി ബന്ധപ്പെട്ട് ഞാനുണ്ടാകും..
∙ ഇതു രാജ്യാന്തര ഫുട്ബോളിന്റെ മാസമാണ്. യൂറോ കപ്പും കോപ്പ അമേരിക്കയും ഒരുമിച്ചു വരുന്നു. രണ്ടു ചാംപ്യൻഷിപ്പുകളെയും താരതമ്യം ചെയ്യാമോ?
പൊതുവേ പറയുന്ന നിരീക്ഷണം തന്നെയാണ് എനിക്കുള്ളത്. കോപ്പ വ്യക്തിഗത മികവിന്റെ ഒരു പ്രദർശനമാണ്. പുതിയ താരങ്ങളെ ലോക ഫുട്ബോളിനു ലഭിക്കുന്ന ടൂർണമെന്റ്. യൂറോയിൽ ടീം ഗെയിമും ടാക്റ്റിക്സും കുറച്ചു കൂടി പ്രകടമാണ്.
∙ ലയണൽ മെസ്സിയുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും അവസാന രാജ്യാന്തര ചാംപ്യൻഷിപ്പായിരിക്കുമോ ഈ കോപ്പയും യൂറോയും. അതോ രണ്ടു പേരും 2026 ലോകകപ്പിൽ കളിക്കുമോ?
മെസ്സി ലോകകപ്പ് നേടിക്കഴിഞ്ഞതു കൊണ്ടു മാത്രം ഇനിയൊരു ലോകകപ്പിനു വരാൻ സാധ്യതയില്ല എന്നു വേണമെങ്കിൽ പറയാം. പക്ഷേ ക്രിസ്റ്റ്യാനോയുടെ കാര്യത്തിൽ അങ്ങനെയൊരു ഉറപ്പുമില്ല. ഒന്നല്ല, രണ്ടു ലോകകപ്പു വരെ അദ്ദേഹം ഇനിയും കളിച്ചാലും അദ്ഭുതപ്പെടേണ്ട. പക്ഷേ ഒരു കാര്യം ഉറപ്പാണ്. രണ്ടു പേരും വിരമിക്കുക ഫിറ്റ്നസ് കാരണം കൊണ്ടായിരിക്കില്ല. ഇപ്പോഴും സൂപ്പർ ഫിറ്റാണ് ഇരുവരും.
∙ ക്രൊയേഷ്യൻ താരം ലൂക്ക മോഡ്രിച്ച് ഉൾപ്പെടെയുള്ളവരും കരിയറിന്റെ അവസാന വർഷങ്ങളിലാണ്. ആരായിരിക്കും ലോക ഫുട്ബോളിൽ ഇവരുടെ പിൻഗാമികൾ?
പ്രതിഭ കൊണ്ടു മാത്രമല്ല മെസ്സിയും ക്രിസ്റ്റ്യാനോയും മോഡ്രിച്ചും ഉൾപ്പെടെയുള്ളവർ ഇതിഹാസങ്ങളായത്. രണ്ടു പതിറ്റാണ്ടോളം ഒരേ മികവോടെ ലോക ഫുട്ബോളിൽ നിലനിന്നു എന്നതു കൊണ്ടു കൂടിയാണ്. പുതിയ താരങ്ങളിൽ ജൂഡ് ബെലിങ്ങാം, ഫിൽ ഫോഡൻ, ഏർലിങ് ഹാളണ്ട്, ജമാൽ മുസിയാല, വിനീസ്യൂസ്, ഫ്ലോറിയാൻ വേറ്റ്സ് എന്നിവരെല്ലാം പ്രതിഭാസ്പർശമുള്ളവരാണ്. പക്ഷേ വർഷങ്ങളോളം ഇതേ മികവു നിലനിർത്തുക എന്നതാണ് അവർക്കു മുന്നിലുള്ള വെല്ലുവിളി. കൂട്ടത്തിൽ കിലിയൻ എംബപെ ആ വഴിയേ ഇപ്പോഴേ മുന്നേറിക്കഴിഞ്ഞു.
∙ യൂറോ കപ്പ് സെമിഫൈനൽ പ്രവചനം?
ഇംഗ്ലണ്ട്, ജർമനി, ഫ്രാൻസ്, ഇറ്റലി, പോർച്ചുഗൽ..ഇതിൽ മൂന്നു ടീമുകളെങ്കിലും സെമിഫൈനലിൽ ഉണ്ടാകും എന്നാണ് എന്റെ പ്രവചനം.
(ജൂൺ 15 ന് ആരംഭിംക്കുന്ന യൂറോ കപ്പിൽ സോണി സ്പോർട്സ് ചാനലിന്റെ കമന്ററി പാനലിൽ അംഗമാണ് ഛേത്രി. സോണി ടെൻ–5 ചാനലിൽ മലയാളം കമന്ററിയും ലഭ്യമാകും)