ഒളിംപ്യൻ പി.ടി.ഉഷയുടെ ഓർമകളിലെ കനലും കൽക്കണ്ടവുമാണു ലൊസാഞ്ചലസ് ഒളിംപിക്സ്. എക്കാലവും നെരിപ്പോടുപോലെ നീറുന്ന വേദന. ഒപ്പം, ലോക ട്രാക്കിലെ വൻമരങ്ങൾക്കൊപ്പം പേരെഴുതിച്ചേർക്കപ്പെട്ടതിന്റെ മധുരിപ്പിക്കുന്ന സന്തോഷവും. 1984ലെ ലൊസാഞ്ചലസ് ഒളിംപിക്സിൽ 400 മീറ്റർ ഹർഡിൽസിൽ സെക്കൻഡിന്റെ നൂറിലൊരംശത്തിന്റെ വ്യത്യാസത്തിൽ കേരളത്തിന്റെ ‘പൊന്നുഷസ്സി’നു വെങ്കലം നഷ്ടമായതിന്റെ 40–ാം വാർഷികമാണിത്. രാജ്യാന്തര ഒളിംപിക് ദിനത്തിൽ ലൊസാഞ്ചലസിലെ ട്രാക്കിലേക്ക് നൊമ്പര ഹർഡില‍ുകൾ ചാടിക്കടന്നു പായുകയാണു ‘പയ്യോളി എക്സ്പ്രസ്.’ 27–ാം തീയതി 60 വയസ്സ് പൂർത്തിയാകുന്ന ഉഷ, 20–ാം വയസ്സിലെ മത്സര മുഹൂർത്തങ്ങളിലൂടെ വീണ്ടും സഞ്ചരിക്കുന്നു...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പി.ടി. ഉഷ. (ഫയൽ ചിത്രം: മനോരമ)

∙ യുഎസ് ഡേയ്സ്

ADVERTISEMENT

ഒളിംപിക്സിന് 20 ദിവസം മുൻപു ഞാൻ ലൊസാഞ്ചലസിൽ എത്തി. അവിടെ നടന്ന ഒരു മീറ്റിൽ ഒന്നാമതെത്താൻ കഴിഞ്ഞു. അന്നു തോൽപിച്ചത് യുഎസിന്റെ ജൂഡി ബ്രൗൺ എന്ന അത്‌ലീറ്റിനെ ആയിരുന്നു. ജൂഡിക്കൊപ്പം ഒളിംപിക്സിൽ ഹീറ്റ്സിലോടി രണ്ടാമതായി ഫിനിഷ് ചെയ്തു സെമിയിലേക്ക്. സെമിയിൽ വീണ്ടും ജൂഡിക്കൊപ്പം. ജൂഡിയെ പിന്നിലാക്കി സെമിയിൽ ഞാൻ ഒന്നാമത്. പക്ഷേ, ഫൈനലിൽ അതിവേഗ കുതിപ്പിലൂടെ ജൂഡി വെള്ളി നേടി. ഞാൻ നാലാമതായിപ്പോയി.

ഹോക്കിയും ഞാനും

സെമിയിൽ ഞാൻ ജയിച്ചപ്പോഴേക്കും ഏറെ പ്രതീക്ഷയോടെ വന്ന ഇന്ത്യൻ ഹോക്കി ടീം സെമി കാണാതെ പുറത്തായ വാർത്ത പരന്നിരുന്നു. ഇന്ത്യൻ സംഘത്തിന്റെ പ്രതീക്ഷയത്രയും എന്നിലായി. ഫൈനലിൽ മികച്ച പ്രകടനം നടത്താൻ ആശംസ നേരുന്നവരുടെ തിരക്കിൽനിന്ന് ഓടി രക്ഷപ്പെടാൻ ഞാൻ ആഗ്രഹിച്ച നിമിഷങ്ങൾ. സമ്മർദം എന്നിൽ ഇരച്ചുകയറി.

∙ഫൈനലിൽ തിരയിളക്കം

ADVERTISEMENT

ഫൈനലിനായി സ്റ്റാർട്ടിങ് ബ്ലോക്കിൽ. സ്റ്റാർട്ടറുടെ ഗൺ മുഴങ്ങി. എന്റെ സ്റ്റാർട്ട് ഗംഭീരമായിരുന്നു. ഞാൻ അതിവേഗം ഒന്നാമതായി കുതിച്ചു. എന്നാൽ, ആറാം ട്രാക്കിലോടിയ അത്‌ലീറ്റ് വീണുപോയതിനാൽ ഫോൾസ് സ്റ്റാർട്ട് വിളിച്ചു. രണ്ടാമതും സ്റ്റാർട്ടിങ് ബ്ലോക്കിലേക്ക്. പതിവില്ലാതെ ടെൻഷന്റെ പിടിയിലായിപ്പോയി ഞാൻ. ആദ്യ തവണത്തെ കുതിപ്പ് വീണ്ടുമൊരിക്കൽക്കൂടി ലഭിക്കുമോയെന്ന ആശങ്കയിലായിരുന്നു ഞാൻ. എന്റെ രണ്ടാം സ്റ്റാർട്ട് പിഴച്ചു. ഫിനിഷിലും അതു വിനയായി.

Manorama Online Creative

∙ ട്രാക്ക് തെറ്റിയ തന്ത്രം

ADVERTISEMENT

സെമിയിൽ രണ്ടാം ലെയ്നിലായിരുന്നു ഞാൻ. ഫൈനലിൽ അഞ്ചാം ലെയ്നിലും. സെമിയിലെ തന്ത്രം ഫൈനലിലും ആവർത്തിക്കാനുദ്ദേശിച്ചാണു ഞാനിറങ്ങിയത് (ആദ്യം അൽപം വേഗം കുറച്ച്, അവസാന 2 ഹർഡിലുകൾ മറികടക്കുമ്പോൾ പരമാവധി വേഗത്തിൽ). പക്ഷേ, ഫോൾസ് സ്റ്റാർട്ട് വിളി എല്ലാം തകിടംമറിച്ചു. എങ്കിലും ഞാൻ കുതിച്ചു. മുൻനിരയുടെ ഒപ്പം ഞാനെത്തി. പക്ഷേ, ജൂഡി ബ്രൗൺ അസാമാന്യ കുതിപ്പ് നടത്തിയതോടെ ഫിനിഷ് താളംതെറ്റി. എങ്കിലും മൂന്നാം സ്ഥാനത്തു ഞാനാണെന്ന പ്രതീക്ഷയോടെ കാത്തുനിന്നു. 

ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി. ഉഷ, ഡൽഹിയിലെ ഓഫിസിൽ. ചിത്രം: മനോരമ

സ്റ്റേഡിയത്തിലെ സ്ക്രീനിൽ പലതവണ ഫിനിഷ് കാണിച്ചു. ഒടുവിൽ വലിയ സ്ക്രീനിൽ ഫലം തെളിഞ്ഞു. മൊറോക്കോയുടെ നവൽ മൗത്തവക്കെയ്‌ലിനു സ്വർണം (54.61 സെക്കൻഡ്). ജൂഡിക്കു വെള്ളി (55.20). റുമാനിയയുടെ ക്രിസ്റ്റീന കൊയക്കാരുവിനു വെങ്കലം (55.41). 0.01 സെക്കൻഡിന്റെ വ്യത്യാസത്തിൽ ഞാൻ നാലാമത് (55.42). എനിക്കു പിന്നിൽ അഞ്ചാമതായി സ്വീഡന്റെ ആൻ ലൂയി സ്കോഗ്ലൻഡ് (55.43). പൊട്ടിക്കരയാനേ എനിക്കു കഴിഞ്ഞുള്ളൂ. പിന്നീടുള്ള രാത്രികളിൽ ആ നഷ്ടമോർത്ത് ഞാൻ ഞെട്ടിയുണർന്നിട്ടുണ്ട്. പരിശീലനവും ഭൗതിക സാഹചര്യങ്ങളും ഇന്നത്തെയത്ര പുരോഗമിക്കാത്ത അക്കാലത്തു ഞാൻ ഓടിപ്പിടിച്ച സമയം ഇന്നും എന്റെ പേരിൽ ദേശീയ റെക്കോർഡായി നിലനിൽക്കുന്നു എന്ന അഭിമാനം കൂടി പങ്കുവയ്ക്കട്ടെ.

Manorama Online Creative
English Summary:

PT Usha Remembers Los Angeles Olympics: The Pain and Pride