ആറിലും പതറാതെ മുന്നോട്ട്; ഓസീസിനോട് പകവീട്ടി; ഇംഗ്ലണ്ടിന് മുന്നിൽ വീണ്ടും കാലിടറുമോ ‘മെൻ ഇൻ ബ്ലൂ’?
2022 നവംബർ 10, അഡ്‌ലെയ്ഡ് ഓവലിൽ ഇളകിമറിഞ്ഞിരുന്ന ആരാധകരുടെ നീലക്കടലിനു നടുവിലേക്ക് തലയുയർത്തി ഇറങ്ങിയ ‘മെൻ ഇൻ ബ്ലൂ’വിന് തല താഴ്ത്തി മടങ്ങാനായിരുന്നു യോഗം. 2022 ട്വന്റി ട്വന്റി ലോക കപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ട് ഇന്ത്യയെ നിലംപരിശാക്കിയത് 10 വിക്കറ്റിനാണ്. അന്ന് ട്വന്റി ട്വന്റി മൈതാനം വിട്ട ഇന്ത്യൻ നായകൻ രോഹിത് ശർമ വീണ്ടും ടീം ഇന്ത്യയുടെ ട്വന്റി ട്വന്റി കുപ്പായം അണിഞ്ഞത് ഏതാനും മാസം മുൻപുമാത്രമാണ്. ഇത്തവണ വീണ്ടും ഇന്ത്യയും ഇംഗ്ലണ്ടും ലോകകപ്പ് സെമിഫൈനലിൽ നേർക്കുനേർ വരുന്നു. രോഹിത്തിനും കൂട്ടർക്കും വിജയം അല്ലാതെ മറ്റൊന്നും മനസ്സിലുണ്ടാകില്ല. അതും വെറും വിജയമല്ല, ഇംഗ്ലണ്ടിനെ തച്ചുതകർക്കുന്ന വിജയം. ഇംഗ്ലണ്ട് പഴയ ഇംഗ്ലണ്ടല്ല; ഇന്ത്യ പഴയ ഇന്ത്യയും. പ്രാഥമികഘട്ടത്തിൽ നിന്ന് ഞെങ്ങിഞെരുങ്ങി സൂപ്പർ 8ൽ പ്രവേശിച്ച ഇംഗ്ലണ്ടിനെയല്ല പിന്നീട് കണ്ടത്. കടലാസിലെ കരുത്തർ കളിക്കളത്തിലും കരുത്തരായിക്കഴിഞ്ഞു. എന്നാലും ഇന്ത്യയുടെ വിജയ പ്രതീക്ഷകൾക്കു മങ്ങലേൽപിക്കാൻ അതൊന്നും പോരെന്നാണ് ഇന്ത്യൻ ആരാധകരുടെ പ്രതീക്ഷ. ടൂർണമെന്റിൽ ഇതുവരെ തോൽവിയറിയാതെ മുന്നേറുന്ന ടീം ഇന്ത്യ ഇംഗ്ലണ്ടിനെയും തകർത്ത് തുടർച്ചയായ 7 വിജയങ്ങളുടെ കരുത്തോടെ ഫൈനലിലേക്ക് കടക്കാനുള്ള തയാറെടുപ്പിലാണ്. ഈ തയാറെടുപ്പുകളിൽ ഇന്ത്യയ്ക്കു കരുത്താകുന്നത് കഴിഞ്ഞ 6 മത്സരങ്ങളിലെ പ്രകടനങ്ങൾ തന്നെയാണ്. ഇതുവരെയുള്ള പ്രകടനങ്ങളിലൂടെ ഒരു യാത്ര നടത്തിയാൽത്തന്നെയറിയാം ടീം ഇന്ത്യയുടെ കരുത്ത്.

2022 നവംബർ 10, അഡ്‌ലെയ്ഡ് ഓവലിൽ ഇളകിമറിഞ്ഞിരുന്ന ആരാധകരുടെ നീലക്കടലിനു നടുവിലേക്ക് തലയുയർത്തി ഇറങ്ങിയ ‘മെൻ ഇൻ ബ്ലൂ’വിന് തല താഴ്ത്തി മടങ്ങാനായിരുന്നു യോഗം. 2022 ട്വന്റി ട്വന്റി ലോക കപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ട് ഇന്ത്യയെ നിലംപരിശാക്കിയത് 10 വിക്കറ്റിനാണ്. അന്ന് ട്വന്റി ട്വന്റി മൈതാനം വിട്ട ഇന്ത്യൻ നായകൻ രോഹിത് ശർമ വീണ്ടും ടീം ഇന്ത്യയുടെ ട്വന്റി ട്വന്റി കുപ്പായം അണിഞ്ഞത് ഏതാനും മാസം മുൻപുമാത്രമാണ്. ഇത്തവണ വീണ്ടും ഇന്ത്യയും ഇംഗ്ലണ്ടും ലോകകപ്പ് സെമിഫൈനലിൽ നേർക്കുനേർ വരുന്നു. രോഹിത്തിനും കൂട്ടർക്കും വിജയം അല്ലാതെ മറ്റൊന്നും മനസ്സിലുണ്ടാകില്ല. അതും വെറും വിജയമല്ല, ഇംഗ്ലണ്ടിനെ തച്ചുതകർക്കുന്ന വിജയം.
ഇംഗ്ലണ്ട് പഴയ ഇംഗ്ലണ്ടല്ല; ഇന്ത്യ പഴയ ഇന്ത്യയും. പ്രാഥമികഘട്ടത്തിൽ നിന്ന് ഞെങ്ങിഞെരുങ്ങി സൂപ്പർ 8ൽ പ്രവേശിച്ച ഇംഗ്ലണ്ടിനെയല്ല പിന്നീട് കണ്ടത്. കടലാസിലെ കരുത്തർ കളിക്കളത്തിലും കരുത്തരായിക്കഴിഞ്ഞു. എന്നാലും ഇന്ത്യയുടെ വിജയ പ്രതീക്ഷകൾക്കു മങ്ങലേൽപിക്കാൻ അതൊന്നും പോരെന്നാണ് ഇന്ത്യൻ ആരാധകരുടെ പ്രതീക്ഷ. ടൂർണമെന്റിൽ ഇതുവരെ തോൽവിയറിയാതെ മുന്നേറുന്ന ടീം ഇന്ത്യ ഇംഗ്ലണ്ടിനെയും തകർത്ത് തുടർച്ചയായ 7 വിജയങ്ങളുടെ കരുത്തോടെ ഫൈനലിലേക്ക് കടക്കാനുള്ള തയാറെടുപ്പിലാണ്. ഈ തയാറെടുപ്പുകളിൽ ഇന്ത്യയ്ക്കു കരുത്താകുന്നത് കഴിഞ്ഞ 6 മത്സരങ്ങളിലെ പ്രകടനങ്ങൾ തന്നെയാണ്. ഇതുവരെയുള്ള പ്രകടനങ്ങളിലൂടെ ഒരു യാത്ര നടത്തിയാൽത്തന്നെയറിയാം ടീം ഇന്ത്യയുടെ കരുത്ത്.
∙ എറിഞ്ഞു നേടിയ മൂന്ന് വിജയങ്ങൾ
പരാജയം എന്തെന്ന് അറിയാതെയാണ് ടീം ഇന്ത്യ 2024 ട്വന്റി ട്വന്റി ലോകകപ്പിൽ കുതിപ്പ് തുടരുന്നത്. പ്രാഥമിക റൗണ്ടിലെ 4 മത്സരങ്ങളുണ്ടായിരുന്നെങ്കിലും കാനഡയ്ക്ക് എതിരായി നടക്കേണ്ടിയിരുന്ന അവസാന മത്സരം മഴയെത്തുടർന്ന് പൂർണമായി ഒഴിവാക്കിയതോടെ ഇന്ത്യ കളത്തിലിറങ്ങിയത് മൂന്നു മത്സരങ്ങളിൽ. മൂന്നിലും നിസ്സാരമായി വിജയക്കൊടി പാറിച്ച് എ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരുടെ തലയെടുപ്പോടെയാണ് ഇന്ത്യ സൂപ്പർ 8ൽ പ്രവേശിച്ചത്. എക്കാലവും കരുത്തുറ്റ ബാറ്റിങ് നിരയുടെ പിന്തുണയിൽ മുന്നേറിയിരുന്ന ഇന്ത്യയെ ആയിരുന്നില്ല ബാറ്റർമാരുടെ ശവപ്പറമ്പായ യുഎസിലെ നാസാ കൗണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ കണ്ടത്.
റൺ ഒഴുക്ക് തീരെക്കുറഞ്ഞ അതേ സ്റ്റേഡിയത്തിൽ തന്നെയായിരുന്നു ഇന്ത്യയുടെ 3 പ്രാഥമിക റൗണ്ട് മത്സരങ്ങളും. ഈ മൂന്ന് മത്സരങ്ങളിൽ ഇന്ത്യൻ ബാറ്റിങ് നിരയ്ക്ക് കരുത്ത് തെളിയിക്കാൻ സാധിച്ചത് ഒരിക്കൽ മാത്രമാണ്; അയർലൻഡിന് എതിരെ. ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് 16 ഓവറിൽ 96 റൺസിന് പുറത്തായപ്പോൾ 12.2 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യം കണ്ടു.
എന്നാൽ പാക്കിസ്ഥാനെതിരായ മത്സരത്തിൽ ആദ്യം ബാറ്റിങ്ങിനിറങ്ങിയെങ്കിലും ടീം ഇന്ത്യയുടെ കരുത്തുറ്റ ബാറ്റിങ് നിരയ്ക്ക് 20 ഓവർ തികച്ച് ബാറ്റ് ചെയ്യാൻ പോലും കഴിഞ്ഞില്ല. 19 ഓവറിൽ 119 റൺസ് മാത്രം നേടി ഇന്ത്യയുടെ ബാറ്റർമാർ ഒന്നടങ്കം കൂടാരം കയറി. യുഎസിന് എതിരെയുള്ള മൂന്നാം മത്സരത്തിൽ, ആദ്യം ബാറ്റ് ചെയ്ത യുഎസ് മുന്നോട്ടുവച്ച 111 റൺസിന്റെ ചെറിയ വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യൻ ബാറ്റർമാർക്ക് വിജയം ഉറപ്പിക്കാനായത് 19–ാം ഓവറിൽ മാത്രമാണ്. ബാറ്റർമാർ നിരാശപ്പെടുത്തിയ ഈ മൂന്ന് മത്സരങ്ങളിലും കളി നിയന്ത്രിച്ചതും ഇന്ത്യയ്ക്ക് തുടർച്ചയായ വിജയങ്ങൾ സമ്മാനിച്ചതും ജസ്പ്രീത് ബുമ്രയുടെ നേതൃത്വത്തിലുള്ള ബോളിങ് നിരയാണ്.
∙ എറിഞ്ഞിട്ടത് ബുമ്രയും ഹാർദിക്കും, അടിച്ചത് രോഹിത്
അയർലൻഡിനെതിരായ മത്സരം അടിച്ചു ജയിപ്പിച്ചത് ഇന്ത്യൻ നായകൻ രോഹിത് ശർമ ആണെങ്കിലും 20 ഓവറിൽ 97 റൺസ് എന്ന ചെറിയ വിജയലക്ഷ്യം ഇന്ത്യയ്ക്ക് സമ്മാനിച്ചത് ഹാർദിക് പാണ്ഡ്യയും ജസ്പ്രീത് ബുമ്രയും ചേർന്നാണ്. ഹാർദിക് 4 ഓവറിൽ 27 റൺസ് വഴങ്ങി 3 വിക്കറ്റ് സ്വന്തമാക്കിയപ്പോൾ ബുമ്ര 3 ഓവറിൽ ആകെ വിട്ടുകൊടുത്തത് 6 റൺസ് മാത്രം’ സ്വന്തമാക്കിയത് 2 വിക്കറ്റുകളും. 50നു മുകളിൽ സ്കോർ ചെയ്ത രോഹിത്തിനെ മാറ്റി നിർത്തി ബുമ്രയ്ക്ക് പ്ലേയർ ഓഫ് ദ് മാച്ച് പട്ടം സമ്മാനിച്ചതിലൂടെത്തന്നെ ഇന്ത്യയുടെ വിജയത്തിൽ ബോളിങ് യൂണിറ്റിനുണ്ടായിരുന്ന പങ്കും ശക്തിയും വ്യക്തമായിരുന്നു.
∙ ‘ബുമ്രാസ്ത്രത്തെ’ ചെറുക്കാനാകാതെ പാക്ക് പോരാളികൾ
പാക്കിസ്ഥാനെതിരായ രണ്ടാം മത്സരത്തിലും കളിയിലെ താരമായത് ജസ്പ്രീത് ബുമ്ര തന്നെയായിരുന്നു. ട്വന്റി ട്വന്റി ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയ്‌ക്കെതിരായ എട്ടാം മത്സരത്തിനെത്തിയ പാക്കിസ്ഥാന് ഏഴാം തോൽവി സമ്മാനിച്ചതിൽ നിർണായക പങ്ക് വഹിച്ചതും ബുമ്രയും ഹാർദിക് പാണ്ഡ്യയും ചേർന്നാണ്. ബാറ്റിങ് നിരയിൽ ഋഷഭ് പന്ത് (31 പന്തിൽ 42) മാത്രം തിളങ്ങിയ മത്സരത്തിൽ പാക്കിസ്ഥാനെ ചെറുക്കാൻ ഇന്ത്യയ്ക്കു മുന്നിലുണ്ടായിരുന്നത് 119 റൺസ് മാത്രമായിരുന്നു. 120 റൺസിന്റെ ചെറിയ വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാനെ ഇന്ത്യൻ ഫീൽഡർമാർ കയ്യയച്ച് സഹായിച്ചു. ഇന്ത്യ തുടരെ ക്യാച്ചുകൾ കൈവിട്ടതോടെ പാക്കിസ്ഥാൻ 12 ഓവറിൽ 72 റൺസിന് 2 വിക്കറ്റ് എന്ന സുരക്ഷിതമായ നിലയിലേക്ക് എത്തിയിരുന്നു.
90 ശതമാനത്തിലേറെയും വിജയം ഉറപ്പിച്ച നിമിഷം. എന്നാൽ, ചെറിയ സ്കോറുകൾ പ്രതിരോധിച്ച് ഇന്ത്യയ്ക്ക് വിജയങ്ങൾ സമ്മാനിക്കുന്ന രോഹിത് ശർമയുടെ ക്യാപ്റ്റൻ ബ്രില്ല്യൻസിനൊപ്പം ഇന്ത്യൻ ബോളർമാരും കൈകോർത്തതോടെ ഇന്ത്യ അപ്രതീക്ഷിത വിജയം തട്ടിയെടുക്കുകയായിരുന്നു. പാക്കിസ്ഥാന്റെ കൈവെള്ളയിലിരുന്ന കളി ഇന്ത്യൻ വിജയത്തിലേക്ക് വഴിമാറിയത് ഞൊടിയിടയിലാണ്. അവസാന 8 ഓവറിൽ പാക്കിസ്ഥാന് വിജയിക്കാൻ വേണ്ടിയിരുന്നത് 48 റൺസ് ആയിരുന്നെങ്കിലും 41 റൺസ് നേടാൻ മാത്രമേ അവർക്ക് സാധിച്ചുള്ളു. ഇതിനിടയിൽ 5 വിക്കറ്റും വിജയവും അവർക്കു നഷ്ടമായി. 14 റൺസ് മാത്രം വിട്ടു നൽകി 3 വിക്കറ്റ് സ്വന്തമാക്കിയ ബുമ്രയും 24 റൺസ് വഴങ്ങി 2 വിക്കറ്റ് നേടിയ ഹാർദിക്കും തന്നെയായിരുന്നു വിജയ ശിൽപികൾ.
∙ യുഎസിൽനിന്ന് വിജയം ‘എറിഞ്ഞുപിടിച്ച്’ അർഷ്‌ദീപ്
4 ഓവറിൽ 9 റൺസിന് 4 വിക്കറ്റ് – ട്വന്റി ട്വന്റി ലോകകപ്പിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം. അതു പുറത്തെടുത്ത അർഷ്ദീപ് സിങ് ഇല്ലായിരുന്നെങ്കിൽ, രാജ്യാന്തര ക്രിക്കറ്റിൽ ഇന്ത്യയും യുഎസും ആദ്യമായി നേർക്കുനേർ വന്ന പോരാട്ടത്തിൽ വിജയം യുഎസ് പക്ഷത്താകുമായിരുന്നു. അർഷ്ദീപ് ‘എറിഞ്ഞു നിർത്തിയ’ യുഎസ്, ഇന്ത്യയ്ക്കു മുന്നിലേക്ക് വച്ചത് 111 റൺസിന്റെ ചെറിയ വിജയ ലക്ഷ്യം. എന്നിട്ടും അത് മറികടക്കാൻ ഇന്ത്യൻ ബാറ്റർമാർ നന്നേ വിയർപ്പൊഴുക്കി. 49 പന്തുകൾ പിടിച്ചു നിന്ന് 50 റൺസ് നേടിയ സൂര്യകുമാർ യാദവും 35 പന്തിൽ 31 നേടിയ ശിവം ദുബെയുമാണ് ഇന്ത്യയെ വിജയ തീരത്തെത്തിച്ചതെങ്കിലും കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് അർഷ്ദീപ് സിങ് തന്നെയായിരുന്നു.
ഇന്നിങ്സിന്റെ ആദ്യ പന്തിൽത്തന്നെ വിക്കറ്റ് വേട്ട തുടങ്ങിയ അർഷ്ദീപ് ആദ്യ ഓവറിൽ 3 റൺസ് മാത്രം വിട്ടുനൽകി രണ്ടാമതൊരു വിക്കറ്റ് കൂടി നേടി. പിന്നീടുള്ള 3 ഓവറുകൾക്കിടയിൽ 6 റൺസ് കൂടി മാത്രം വഴങ്ങിയാണ് മറ്റു 2 വിക്കറ്റുകൾ കൂടി സ്വന്തമാക്കിയത്.
ആദ്യ 2 മത്സരങ്ങളിൽ പ്ലേയർ ഓഫ് ദ് മാച്ചായി തിരഞ്ഞെടുക്കപ്പെ ജസ്പ്രീത് ബുമ്ര മൂന്നാം മത്സരത്തിൽ അൽപം നിറം മങ്ങിയെങ്കിലും (4 ഓവറുകളിൽ വിക്കറ്റൊന്നും നേടാൻ സാധിക്കാതെ പോയ ബുമ്ര 25 റൺസ് വിട്ടുനൽകുകയും ചെയ്തു) കൂട്ടാളിയായി ഉണ്ടായിരുന്ന ഹാർദിക് മൂന്നാം മത്സരത്തിലും ശോഭിച്ചു. 14 റൺസ് മാത്രം വിട്ടുനൽകി 2 യുഎസ് വിക്കറ്റുകളാണ് ഹാർദിക് സ്വന്തമാക്കിയത്. പാണ്ഡ്യയുടെ സ്ഥിരതയാർന്ന ഈ ബോളിങ് മികവും സൂപ്പർ 8ലേക്കുള്ള ഇന്ത്യയുടെ മുന്നേറ്റത്തിൽ പ്രധാനഘടകമായി.
∙ ബോളിനൊപ്പം തിളങ്ങി ബാറ്റും
ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരായി സൂപ്പർ 8ൽ പ്രവേശിച്ച ഇന്ത്യ മൂന്ന് മത്സരങ്ങളിലും എതിരാളികളെ നിഷ്കരുണം തച്ചുതകർത്താണ് സെമി ബെർത്ത് ഉറപ്പാക്കിയത്. യുഎസിലെ ചത്ത പിച്ചുകളിൽ നടന്ന പ്രഥമികഘട്ട മത്സരങ്ങളിൽ ഇന്ത്യൻ വിജയങ്ങൾ അവകാശമാക്കി വച്ചിരുന്നത് ബോളർമാരുടെ പടയായിരുന്നെങ്കിൽ വെസ്റ്റ് ഇൻഡീസിലെ തീപാറുന്ന പിച്ചുകൾ സാക്ഷ്യംവഹിച്ച സൂപ്പർ 8ലേക്ക് എത്തിയപ്പോൾ അത് ബാറ്റർമാരും പങ്കുവയ്ക്കാൻ തുടങ്ങി. പ്രാഥമികഘട്ടത്തിലെ മൂന്ന് മത്സരങ്ങളിലും കളിയിലെ താരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടത് ബോളർമാർ ആയിരുന്നെങ്കിൽ സൂപ്പർ 8ലെ മൂന്ന് മത്സരങ്ങളിലും ആ സ്ഥാനം ബാറ്റർമാർ കൈക്കലാക്കി.
∙ ‘സൂര്യ’ ശോഭയിൽ ഇന്ത്യ
അഫ്ഗാനിസ്ഥാനെതിരായ ആദ്യ മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് നായകൻ രോഹിത് ശർമയെ തുടക്കത്തിലേ നഷ്ടമായിരുന്നു. എന്നാലും ഇന്ത്യൻ ആരാധകർക്ക് പ്രതീക്ഷ നൽകിക്കൊണ്ട് വിരാട് കോലി ഫോമിലേക്കുള്ള തിരുച്ചുവരവിന്റെ സൂചനകൾ നൽകി. ആദ്യ മൂന്ന് മത്സരങ്ങളിൽ 10 പന്തുകൾ തികച്ച് ക്രീസിൽ നിൽക്കാൻ പോലും സാധിക്കാതിരുന്ന കോലിയുടെ ആകെ സംഭാവന വെറും 5 റൺസ് മാത്രമായിരുന്നു. എന്നാൽ അഫ്ഗാനെതിരെ 24 പന്തിൽ 24 റൺസ് നേടാൻ കോലിക്ക് സാധിച്ചു. ആദ്യ മൂന്ന് കളികളിൽ നിന്നായി 96 റൺസ് സ്വന്തമാക്കി ഇന്ത്യൻ ടോപ് സ്കോററായി നിന്നിരുന്ന ഋഷഭ് പന്തും 11 പന്തിൽ 20 റൺസുമായി മടങ്ങി. എന്നാൽ ഇന്ത്യയുടെ ബാറ്റിങ് വെടിക്കെട്ടിന് അവിടെ തുടക്കംകുറിക്കുകയായിരുന്നു.
28 പന്തിൽ നിന്ന് 53 റൺസ് സ്വന്തമാക്കിയ സൂര്യകുമാർ യാദവ് എന്ന, ലോക ട്വന്റി ട്വന്റിയിലെ ഒന്നാം നമ്പർ ബാറ്റർ കളിയിലെ താരത്തിനുള്ള കപ്പ് സ്വന്തമാക്കി. എന്നാൽ, അതോടൊപ്പം തന്നെ മറ്റൊരു വലിയ മാറ്റത്തിനും അവിടെ തുടക്കംകുറിച്ചു. അതുവരെയുള്ള മത്സരങ്ങളിൽ ബോളുകൊണ്ട് തിളങ്ങിയ ഹാർദിക് പാണ്ഡ്യ എന്ന ഓൾറൗണ്ടർ ബാറ്റുകൊണ്ട് മായാജാലം കാണിക്കാൻ തുടങ്ങിയത് ഈ മത്സരം മുതലാണ്.
24 പന്തിൽ നിന്ന് 32 റൺസ് അടിച്ചെടുത്ത ഹാർദിക് സൂര്യകുമാറിന് ചേർന്ന പങ്കാളിയായപ്പോൾ ഇന്ത്യൻ സ്കോർ ബോർഡിൽ റൺസ് കുതിച്ചു. 20 ഓവറുകൾക്കൊടുവിൽ അഫ്ഗാനിസ്ഥാനു മുന്നിൽ 182 റൺസിന്റെ വിജയലക്ഷ്യം സ്ഥാപിക്കാൻ സാധിച്ചതും ഇരുവരുടെയും മികവു കൊണ്ടാണ്. 4 ഓവറുകളിൽ നിന്ന് ഒരു മെയ്ഡൻ ഉൾപ്പെടെ 7 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റുകൾ സ്വന്തമാക്കിയ ബുമ്രയും 4 ഓവറിൽ നിന്ന് 36 റൺസ് വഴങ്ങിയെങ്കിലും 3 വിക്കറ്റുകൾ സ്വന്തമാക്കിയ അർഷ്‌ദീപ് സിങ്ങും ചേർന്ന് അഫ്ഗാൻ ബാറ്റർമാരെ എറിഞ്ഞൊതുക്കിയതോടെ ഇന്ത്യൻ വിജയം 47 റൺസിന്റേതായി. മികച്ച നെറ്റ് റൺറേറ്റോടെ ഗ്രൂപ്പിലെ ഒന്നാം സ്ഥാനത്തും ഇന്ത്യ ഇടംനേടി.
∙ ബോളിൽ നിന്ന് ബാറ്റിലേക്ക് കൂടുമാറി പാണ്ഡ്യ
ബംഗ്ലദേശിന് എതിരായ രണ്ടാം സൂപ്പർ 8 മത്സരത്തിലും ഇന്ത്യ വെന്നിക്കൊടി പാറിച്ചത് ബാറ്റിങ്, ബോളിങ് സംയുക്ത കരുത്തിലാണ്. വിരാട് കോലി (28 പന്തിൽ 37), ഋഷഭ് പന്ത് (24 പന്തിൽ 36), ശിവം ദുബെ (24 പന്തിൽ 34), രോഹിത് ശർമ (11 പന്തിൽ 23) എന്നിവർ മികച്ച ബാറ്റിങ് പുറത്തെടുത്തപ്പോൾ ഏറ്റവും കരുത്തുറ്റ പ്രകടനം കാഴ്ചവച്ചത് ഉപനായകൻ ഹാർദിക് പാണ്ഡ്യയാണ്. 27 പന്തിൽ 50 റൺസ് സ്വന്തമാക്കി ടീം ടോട്ടൽ 196 റൺസ് എന്ന നിലയിലേക്ക് എത്തിച്ച പാണ്ഡ്യ തന്നെയായിരുന്നു കളിയിലെ താരവും. 13 സിക്സറുകളാണ് ഇന്ത്യൻ ബാറ്റർമാർമാർ അടിച്ചുകൂട്ടിയത്.
ബാറ്റർമാരുടെ മികവിന്റെ പാതയിലേക്ക് ബോളർമാരും ഉയർന്നപ്പോൾ ബംഗ്ലാ കടുവകളെ 146 റൺസിൽ എറിഞ്ഞൊതുക്കാൻ സാധിച്ചു. ഇന്ത്യൻ വിജയം 50 റൺസിന്. 4 ഓവറിൽ 19 റൺസ് വഴങ്ങി 3 വിക്കറ്റുകൾ സ്വന്തമാക്കിയ കുൽദീപ് യാദവ്, 4 ഓവറിൽ 13 റൺസിന് 2 വിക്കറ്റുകൾ പിഴുത ജസ്പ്രീത് ബുമ്ര, 4 ഓവറിൽ 30 റൺസിന് 2 വിക്കറ്റുകൾ നേടിയ അർഷ്‌ദീപ് എന്നിവർക്കൊപ്പം 3 ഓവറിൽ 32 റൺസ് വഴങ്ങി ഹാർദിക് പാണ്ഡ്യയും ഒരു വിക്കറ്റ് സ്വന്തമാക്കി. ഈ പരമ്പരയിൽ ഇന്ത്യയുടെ ബോളർമാരും ബാറ്റർമാരും ഒന്നിച്ച് താളംകണ്ടെത്തിയ ആദ്യ മത്സരംകൂടിയായിരുന്നു ഇത്.
∙ ഇത് രോഹിത്തിന്റെ പ്രതികാരം
2023 ഏകദിന ലോകകപ്പ് ഫൈനലിലെ പരാജയത്തിനു ശേഷം ഏറ്റവും തകർന്നടിഞ്ഞ താരം ഇന്ത്യൻ നായകൻ രോഹിത് ശർമയാകും. മത്സര ശേഷം നീണ്ട കാലത്തേക്ക് അദ്ദേഹത്തിന്റെ ശരീര ഭാഷയിൽ പോലും ആ നിരാശ പ്രതിഫലിച്ചിരുന്നു. ആരാധകർ അടുത്തുകൂടുമ്പോൾ പോലും തലകുനിച്ച് അദ്ദേഹം നടന്നു നീങ്ങി. എന്നാൽ, അപ്പോഴെല്ലാം രോഹിത്തിന്റെ മനസ്സു പറഞ്ഞിരുന്നത്‘പക, അത് വീട്ടാനുള്ളതാണ്’ എന്നായിരിക്കാം. അന്ന് ഇന്ത്യയുടെ കയ്യിൽനിന്ന് വിജയവും കിരീടവും അടിച്ചെടുത്ത ട്രാവിസ് ഹെഡിനും കൂട്ടർക്കും തക്ക മറുപടി നൽകാൻ കാത്തിരുന്ന രോഹിത്തിന് ലഭിച്ച എറ്റവും മികച്ച അവസരമായിരുന്നു ട്വന്റി ട്വന്റി ലോകകപ്പിലെ സൂപ്പർ 8 പോരാട്ടം.
തലയുയർത്തി ക്രീസിലെത്തിയ രോഹിത് ഓരോ പന്തും അടിച്ചു പറത്തുകയായിരുന്നു. 19 പന്തിൽ അർധ സെഞ്ചറി തികച്ച രോഹിത് 41 പന്തിൽ നിന്ന് അടിച്ചുകൂട്ടിയത് 92 റൺസ്. മിച്ചൽ സ്റ്റാർക്കിനെതിരെ ഒരോവറിൽ 29 റൺസ് എടുത്ത് ക്യാപ്റ്റൻ ആകെ അടിച്ചുകൂട്ടിയത് 7 ഫോറും 8 സിക്സറും. നായകനൊപ്പം ഉപനായകൻ ഹാർദിക് പാണ്ഡ്യ (17 പന്തിൽ 27), സൂര്യകുമാർ യാദവ് (16 പന്തിൽ 31), ശിവം ദുബെ (22 പന്തിൽ 28) എന്നിവർ കൂടി ബാറ്റിങ്ങിൽ തിളങ്ങിയതോടെ ഇന്ത്യൻ സ്കോർ ഇരുന്നൂറും പിന്നിട്ടു കുതിച്ചു.
ഓസീസിന് മുന്നിൽ 206 റൺസിന്റെ വിജയലക്ഷ്യം മുന്നോട്ടുവച്ചെങ്കിലും ഒരിക്കൽ കൂടി ഹെഡ് (43 പന്തിൽ 76) ഇന്ത്യയ്ക്കു തലവേദന ആകുമെന്ന് കരുതി. പക്ഷേ അവിടെയും അവസാന ചിരി രോഹിത്തിന്റെ മുഖത്തായിരുന്നു. ബുമ്രയുടെ പന്തിന്റെ വേഗവും താളവും തിരച്ചറിയുന്നതിൽ പിഴവുപറ്റിയ ഹെഡിന്റെ ബാറ്റിൽ തട്ടി ഉയർന്നു പൊങ്ങിയ പന്ത് ലാൻഡ് ചെയ്തത് രോഹിത്തിന്റെ കയ്യിൽ. ഏകദിന ലോകകപ്പ് ഫൈനലിൽ അവിശ്വസനീയമായ ക്യാച്ചിലൂടെ രോഹിത്തിനെ പുറത്താക്കിയ ഹെഡിന്റെ ക്യാച്ച് ഇത്തവണ രോഹിത്തിന് സ്വന്തം. നായക മികവിലും ബാറ്റിങ് മികവിലും ഫീൽഡിങ് മികവിലും ഒന്നാമനായ രോഹിത് തന്നെയായിരുന്നു കളിയിലെ താരവും.