പാരിസിൽ ‘ത്രി’മധുരം നുണയാതെ മനു; ലൊസാഞ്ചലസിൽ ഉഷ; മായില്ല, ഒളിംപിക് വേദികളിൽ വീണ ഇന്ത്യൻ കണ്ണീർ ചിത്രങ്ങൾ
ഒളിംപിക്സ്, അതിന് പറയാൻ വിജയങ്ങളുടെ മാത്രമല്ല പരാജയങ്ങളുടെയും കഥകളുണ്ട്. വർഷങ്ങൾ നീളുന്ന കഠിനാധ്വാനത്തിനൊടുവിൽ വിജയപീഠത്തിനരികെ കാലിടറി വീഴുമ്പോൾ നഷ്‌ടപ്പെടലിന്റെ വേദനയ്ക്ക് കാഠിന്യമേറും. ഒളിംപിക്സ് വേദിയിൽ കപ്പിനും ചുണ്ടിനുമിടയിലെ മെഡൽനഷ്ടത്തിന്റെ ദുഃഖം ജീവിതത്തിലുടനീളം അവർക്കൊപ്പമുണ്ടാകും; ഒരു നീറ്റലായി. ആ ഓർമ തന്നെ അവർക്കു വേദനയാണ്. ഒളിംപിക്സ് ചരിത്രത്തിൽ എണ്ണിപറയാവുന്നത്ര മെഡലുകൾ മാത്രം നേടിയിട്ടുള്ള ഇന്ത്യയിൽ നിന്നുള്ള താരങ്ങൾക്ക് ആ വേദനയുടെ ആഴം വളരെ നന്നായി മനസ്സിലാകും. കാരണം ഇന്ത്യയ്ക്കും പറയാനുണ്ട് തീരാവേദന നൽകിയ മെഡൽ നഷ്ടങ്ങളുടെ കഥകൾ. മെഡൽനേട്ടത്തിന് തൊട്ടരികെയെത്തി ഇന്ത്യൻ താരങ്ങൾക്ക് വെറുംകയ്യോടെ മടങ്ങേണ്ടിവന്ന, നഷ്‌ടത്തിന്റെ കണ്ണീർനനവ് പടർത്തിയ

ഒളിംപിക്‌സിന് പറയാൻ വിജയങ്ങളുടെ മാത്രമല്ല പരാജയങ്ങളുടെയും കഥകളുണ്ട്. വർഷങ്ങൾ നീളുന്ന കഠിനാധ്വാനത്തിന് ഒടുവിൽ വിജയപീഠത്തിനരികെ കാലിടറി വീഴുമ്പോൾ നഷ്‌ടപ്പെടലിന്റെ വേദനയ്ക്ക് കാഠിന്യമേറും. ഒളിംപിക്സ് വേദിയിൽ കപ്പിനും ചുണ്ടിനുമിടയിലെ മെഡൽ നഷ്ടത്തിന്റെ ദുഃഖം ജീവിതത്തിലുടനീളം അവർക്കൊപ്പമുണ്ടാകും; ഒരു നീറ്റലായി.
ആ ഓർമ തന്നെ അവർക്കു വേദനയാണ്. ഒളിംപിക്സ് ചരിത്രത്തിൽ എണ്ണിപറയാവുന്നത്ര മെഡലുകൾ മാത്രം നേടിയിട്ടുള്ള ഇന്ത്യയിൽ നിന്നുള്ള താരങ്ങൾക്ക് ആ വേദനയുടെ ആഴം വളരെ നന്നായി മനസ്സിലാകും. കാരണം ഇന്ത്യയ്ക്കും പറയാനുണ്ട് തീരാവേദന നൽകിയ മെഡൽ നഷ്ടങ്ങളുടെ കഥകൾ. മെഡൽ നേട്ടത്തിന് തൊട്ടരികെയെത്തി ഇന്ത്യൻ താരങ്ങൾക്ക് വെറുംകയ്യോടെ മടങ്ങേണ്ടിവന്ന, നഷ്‌ടത്തിന്റെ കണ്ണീർനനവ് പടർത്തിയ, ആ മത്സരങ്ങളുടെ കഥകളിലൂടെ...
∙ 2024 – ലക്ഷ്യം പിഴച്ചു; നഷ്ടം 2 ഒളിംപിക് മെഡലുകൾ
ഇത്തവണ പാരിസിൽ ഷൂട്ടിങ് റേഞ്ചിൽ നിന്ന് ഹാട്രിക് മെഡലെന്ന ചരിത്ര നേട്ടത്തിലേക്ക് നിറയൊഴിച്ച മനു ഭാക്കറിന് ചെറുതായി പിഴച്ചു. മികച്ച നിലയിൽ മുന്നേറിയെങ്കിലും അവസാന ഘട്ടത്തിൽ പിഴച്ചതോടെ 25 മീറ്റർ പിസ്റ്റളിൽ നാലാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഇതോടെ മൂന്നാം ഒളിംപിക് മെഡൽ എന്ന സ്വപ്നത്തിന് താൽക്കാലിക വിരാമം. പാരിസിൽ നിന്ന് ഇതിനോടകംതന്നെ 2 വെങ്കല മെഡലുകൾ നേടിയ മനു തന്റെ പേര് ചരിത്ര പുസ്തകത്തിൽ എഴുതിച്ചേർത്തിരുന്നു. നേരത്തെ പാരിസിലെ ഷൂട്ടിങ് റേഞ്ചിൽ നിന്ന് മെഡൽ പ്രതീക്ഷ നൽകിയ അർജുൻ ബബൂത്തയ്ക്കും ഒടുവിൽ നേരിയ വ്യത്യാസത്തിൽ ആ പ്രതീക്ഷ നിറവേറ്റാനാകാതെ പോയിരുന്നു. 10 മീറ്റർ എയർ റൈഫിൾ (പുരുഷവിഭാഗം) ഫൈനലിൽ പല ഘട്ടങ്ങളിലായി രണ്ടും മൂന്നും സ്ഥാനങ്ങളിൽ നിലയുറപ്പിച്ച അർജുന്, അവസാന ഷോട്ടുകളിൽ ലക്ഷ്യം പിഴച്ചതാണ് വിനയായത്.
∙ 2020 – ചരിത്രം കുറിച്ച പ്രകടനം
ടോക്കിയോ ഒളിംപിക്സ‌്. ഗോൾഫ് കോഴ്സിൽനിന്ന് അപ്രതീക്ഷിത മുന്നേറ്റവുമായി ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷ നൽകിയ അദിതി അശോകിന് നേരിയ വ്യത്യാസത്തിലാണ് വെങ്കലം നഷ്ടമായത്. മത്സരം അവസാന റൗണ്ടിലേക്ക് കടക്കുമ്പോൾ രണ്ടാം സ്ഥാനത്തായിരുന്ന അദിതി, അവസാന ദിനം പിന്നിലേക്കു പോയതോടെയാണ് മെഡൽ നഷ്ടമായത്.
മെഡൽ പട്ടികയിൽ ഇടം പിടിക്കാനായില്ലെങ്കിലും ചരിത്രം കുറിച്ച പ്രകടനത്തോടെയാണ് അദിതി ടോക്കിയോയിൽനിന്ന് മടങ്ങിയത്. ഇന്ത്യൻ സംഘം ടോക്കിയോയിലേക്ക് പുറപ്പെടുമ്പോൾ മെഡൽ പ്രതീക്ഷകളുടെ ഏഴയലത്ത് ഇല്ലാതിരുന്ന അദിതി അവിശ്വസനീയ പ്രകടനത്തിലൂടെയാണ് ഒളിംപിക് വേദിയിൽ ഇന്ത്യയുടെ അഭിമാനമായത്. ഒളിംപിക് ഗോൾഫിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ടോക്കിയോയിൽ അദിതിയുടേത്.
∙ 2020 – വനിതാ ഹോക്കിയിലെ മെഡൽ നഷ്ടം
ഒളിംപിക്സ് വനിതാ ഹോക്കിയിൽ ഇന്ത്യ ആദ്യമായി സെമിഫൈനലിൽ എത്തിയ ടോക്കിയോയിൽ മെഡൽനേട്ടത്തിനരികെയാണ് ഇന്ത്യൻ ടീമിന്റെ വിസ്മയക്കുതിപ്പിന് അവസാനമായത്. വെങ്കല മെഡൽ മത്സരത്തിൽ ബ്രിട്ടനോട് 4-3 എന്ന സ്‌കോറിനാണ് ഇന്ത്യൻ വനിതകൾ പരാജയപ്പെട്ടത്. ടോക്കിയോയിൽ പുരുഷ ടീമിനു പിന്നാലെ ചരിത്രമെഴുതി ആദ്യ ഒളിംപിക്സ് മെഡൽ നേടാനുള്ള സുവർണാവസരമാണ് ഇന്ത്യൻ വനിതകൾക്കു ഇതിലൂടെ നഷ്ടമായതും.
∙ 2016 – മെഡലോളം തിളക്കമുള്ള നാലാം സ്ഥാനം
ഒരിഞ്ചു പിഴച്ചാൽ ജീവൻതന്നെ അപകടത്തിലാകുന്ന പ്രൊഡുനോവ വോൾട്ട് എന്ന ജിംനാസ്റ്റിക്സിലെ ഇനം റിയോ ഒളിംപിക്സിൽ വിജയകരമായി പൂർത്തിയാക്കി ദിപ കർമാകർ നേടിയതു ചരിത്രത്തിൽ രേഖപ്പെടുത്താവുന്ന നാലാം സ്ഥാനം. 0.150 പോയിന്റിന്റെ നേരിയ വ്യത്യാസത്തിലാണ് ദിപയ്ക്ക് ഒളിംപിക്സ് മെഡൽ നഷ്ടമായത്. ഒളിംപിക്സ് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ജിംനാസ്റ്റെന്ന നേട്ടവും ദിപയുടെ പേരിലാണ്.
∙ 2016 - ടൈബ്രേക്കറിൽ നഷ്ടമായ മെഡൽ
തൊട്ടു തൊട്ടില്ല എന്ന മട്ടിൽ നഷ്ടം ഒരു വെങ്കല മെഡൽ. റിയോ ഒളിംപിക്സിൽ രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 10 മീറ്റർ എയർ റൈഫിളിൽ അഭിനവ് ബിന്ദ്രയ്ക്ക് വെങ്കലം നഷ്ടമായത് നേരിയ വ്യത്യാസത്തിൽ. ഫൈനലിൽ 16 ഷോട്ട് പൂർത്തിയായപ്പോൾ ബിന്ദ്രയും യുക്രെയ്ൻ താരം സെലിഹ് കുലിഷും 163.8 പോയിന്റ് വീതം നേടി ഒപ്പത്തിനൊപ്പമായിരുന്നു. തുടർന്ന് നാലാം സ്ഥാനക്കാരനെ നിർണയിക്കാനുള്ള ഷൂട്ട് ഓഫിൽ (ടൈബ്രേക്കർ) ബിന്ദ്രയ്ക്കു പിഴച്ചു.
കുലിഷ് 10.5 പോയിന്റ് നേടിയപ്പോൾ ബിന്ദ്രയ്ക്ക് 10 പോയിന്റേ നേടാനായുള്ളു. തലനാരിഴ വ്യത്യാസത്തിൽ നാലാമനായി മത്സരത്തിൽ നിന്നു പുറത്തായപ്പോൾ രാജ്യത്തിനും ബിന്ദ്രയ്ക്കും നഷ്ടം വിലമതിക്കാനാവാത്ത ഒരു ഒളിംപിക്സ് മെഡൽ. ഒരു ഘട്ടത്തിൽ രണ്ടാം സ്ഥാനത്തുവരെ എത്തിയശേഷമാണ് 16–ാം റൗണ്ടിൽ ബിന്ദ്ര നാലാമനായി പുറത്തായത്.
2012 – ലണ്ടനിൽ പൊലിഞ്ഞ സ്വപ്‌നം
ലണ്ടൻ ഒളിംപിക്സ്. ഷൂട്ടിങ്ങിൽ ജൊയ്‌ദ്വീപ് കർമാക്കറിനു വെങ്കലം നഷ്ടപ്പെട്ടതും നേരിയ വ്യത്യാസത്തിൽ. പുരുഷന്മാരുടെ 50 മീറ്റർ റൈഫിൾ ഫൈനലിൽ ആകെ 701 പോയിന്റ് നേടി സ്ലോവാക്യയുടെ രാജ്‌മോണ്ട് ദെബെവെക് മൂന്നാം സ്ഥാനം ഉറപ്പിച്ചപ്പോൾ 699.1 പോയിന്റുമായി ജൊയ്‌ദ്വീപിന് നാലാം സ്ഥാനംകൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു.
∙ 2004 - ക്ലാസിക് പോരാട്ടത്തിൽ പൊരുതി വീണു
ഏഥൻസ് ഒളിംപിക്സ്. ടെന്നിസ് പുരുഷ വിഭാഗം ഡബിൾസിൽ ലിയാണ്ടർ പെയ്സ് - മഹേഷ് ഭൂപതി സഖ്യം പൊരുതിവീണതും വെങ്കലമെഡലിലേക്കുള്ള ചവിട്ടുപടിയിൽ. ഇന്ത്യയുടെ പ്രതീക്ഷകൾക്കും വെങ്കല മെഡലിനുമിടയിലുള്ള നൂൽപ്പാലത്തിൽ നാലു മണിക്കൂറാണ് 'ഇന്ത്യൻ എക്സ്പ്രസ്' പൊരുതി നിന്നത്.
ഒടുവിൽ ക്രൊയേഷ്യയുടെ മരിയോ ആൻസിക് - ഐവാൻ ലുബിസിക്ക് സഖ്യത്തോട് 7-6, 4-6, 16-14ന് തോൽക്കുമ്പോൾ ഇന്ത്യൻ ആരാധകരുടെ സ്വപ്‌നം കൂടിയാണ് തകർന്നത്. അവസാന സെറ്റിൽ രണ്ടു മണിക്കൂറും പത്തു മിനിറ്റും പെയ്‌സും ഭൂപതിയും പൊരുതിനോക്കിയെങ്കിലും മെഡൽ സ്വപ്നം യാഥാർഥ്യമായില്ല.
∙ 1984 – മറക്കാനാകാത്ത തീക്കനൽ
ലൊസാഞ്ചൽസിലെ ഒളിംപിക് സ്‌റ്റേഡിയത്തിൽ 400 മീറ്റർ ഹർഡിൽസ് ഫൈനൽ അരങ്ങേറിയ ഓഗസ്റ്റ് എട്ടിന് കൊഴിഞ്ഞത് കേരളത്തിന്റെ സ്വന്തം പി.ടി. ഉഷയുടെ സ്വപ്‌നം മാത്രമായിരുന്നില്ല, 100 കോടിയോളം വരുന്ന ഇന്ത്യൻ ജനതയുടേതുകൂടിയിരുന്നു. സെക്കൻഡിന്റെ നൂറിലൊരംശത്തിന് ഇത്രയേറെ വിലയുണ്ടെന്ന് തിരിച്ചറിഞ്ഞ നിമിഷം. ഫൈനലിൽ ആദ്യ സ്‌റ്റാർട്ടിൽ മികച്ച തുടക്കമാണ് ‘പയ്യോളി എക്‌സപ്രസി’ന് ലഭിച്ചത്. എന്നാൽ മറ്റൊരു താരത്തിന്റെ ഫൗൾ സ്‌റ്റാർട്ടിനെ തുടർന്നു രണ്ടാമതും സ്‌റ്റാർട്ടിങ് എടുക്കേണ്ടി വന്നു.
രണ്ടാമത്തെ സ്‌റ്റാർട്ടിങ്ങിൽ ഉഷയ്ക്ക് ആദ്യത്തെ കുതിപ്പു കിട്ടിയില്ല. എങ്കിലും എട്ടാമത്തെ ഹർഡിൽ കഴിയുമ്പോഴേക്കും രണ്ടാം സ്‌ഥാനത്തെത്തി. അവസാന പത്തു മീറ്ററിൽ അമേരിക്കയുടെ ജൂഡി ബ്രൗൺ രണ്ടാം സ്‌ഥാനത്തേക്കെത്തി. ഉഷയുടെ കാൽ ഫിനിഷിങ് ലൈൻ കടന്നപ്പോൾ ഒപ്പത്തിനെന്നപോലെ റുമേനിയക്കാരി ക്രിസ്‌റ്റീൻ കോജുകോറുവുമുണ്ടായിരുന്നു. സ്‌റ്റേഡിയത്തിൽ ആദ്യം മൂന്നാം സ്‌ഥാനത്തു പ്രഖ്യാപിച്ചത് ഉഷയുടെ പേരായിരുന്നു. എന്നാൽ വിശദമായ പരിശോധനയിൽ ഉഷയ്ക്കു മെഡൽ നഷ്ടമായി.
∙ 1960 – 0.1 സെക്കൻഡിന്റെ വില
റോം ഒളിംപിക്സ്. 400 മീറ്ററിൽ 0.1 സെക്കൻഡിന്റെ വ്യത്യാസത്തിലാണ് ഇന്ത്യ കണ്ട ഏറ്റവും മികച്ച പുരുഷ അത്‌ലറ്റ് മിൽഖാ സിങ്ങിന് ഒളിംപിക് വെങ്കലം നഷ്‌ടമായത്. തുടക്കം മുതൽ മുന്നിട്ടു നിന്ന മിൽഖ, എതിരാളികൾ ഏറെ പിന്നിലാണെന്ന ആശ്വാസത്തിൽ 250 മീറ്റർ പിന്നിട്ട ശേഷം വേഗം അൽപം കുറച്ചതിന് നൽകേണ്ടി വന്ന വില കനത്തതായിരുന്നു. പിന്നാലെ കുതിച്ചെത്തിയ എതിരാളികൾ ഇന്ത്യയുടെ ‘പറക്കും സിങ്ങിനെ’ മറികടന്ന് ഓടിക്കയറിയത് ഫിനിഷിങ് ലൈനിലേക്കും ഒപ്പം മെഡൽ പോഡിയത്തിലേക്കുമായിരുന്നു.
∙ 1956 – കാലിൽ തട്ടിയകന്ന മെഡൽ
ഇന്ത്യയ്ക്ക് മെഡൽപ്രതീക്ഷ നൽകി ഒടുവിൽ നിരാശപ്പെടുത്തിയ കഥ ഇന്ത്യൻ ഫുട്ബോളിനും പറയാനുണ്ട്. മെൽബൺ ഒളിംപിക്സിൽ മെഡൽ നേട്ടത്തിനരികെ രണ്ടു തവണ എത്തിയെങ്കിലും ഒടുവിൽ വെറുംകയ്യോടെ മടങ്ങേണ്ടിവന്നു. സെമിഫൈനലിൽ യുഗൊസ്‌ലാവ്യയ്ക്കെതിരെ കളിയുടെ തുടക്കത്തിൽ നെവിൽ നേടിയ ഗോളിന്റെ ബലത്തിൽ ഇന്ത്യ മുന്നിലെത്തിയെങ്കിലും പിന്നീടു പരാജയത്തിലേക്കു നീങ്ങുകയായിരുന്നു. യുഗൊസ്‌ലാവ്യയോട് 1-4 ന് അടിയറവു പറഞ്ഞതോടെ ഫൈനൽ പ്രതീക്ഷ അസ്തമിച്ചു. വെങ്കലത്തിനായി നടന്ന മത്സരത്തിൽ ഇന്ത്യ ബൾഗേറിയയോടു 0-3ന് തോൽക്കുകയും ചെയ്‌തു.