1911 ഏപ്രിൽ മൂന്നിന് പോളണ്ടിൽ ജനിച്ച സ്‌റ്റെല്ലാ വാൽഷ്, രണ്ടു വയസുള്ളപ്പോൾ കുടുംബത്തോടൊപ്പം യുഎസിലേക്ക് കുടിയേറി. ഒഹായോയിലെ ക്ലീവ്‌ലൻഡിലായിരുന്നു സ്ഥിരതാമസം. സ്റ്റെഫാനിയ വലാസിയേവിച്ച് എന്നായിരുന്നു സ്‌റ്റെല്ലയുടെ യഥാർഥ പേര്. ചെറുപ്പത്തിൽ തന്നെ കായികരംഗത്ത് മികവു തെളിയിച്ച സ്‌റ്റെല്ല വളരെ വേഗം ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടു. 60 മീറ്റർ, 100 മീറ്റർ, 200 മീറ്റർ, 4 x 100 മീറ്റർ റിലേ, ലോങ് ജംപ്, ഡിസ്കസ് ത്രോ തുടങ്ങിയവയായിരുന്നു സ്‌റ്റെല്ലയുടെ മത്സരഇനങ്ങൾ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒളിംപിക്സ് ചരിത്രത്തിലെ അപൂർവതകളിലൊന്നാണ് വനിതകളുടെ 100 മീറ്ററിൽ സ്വർണം നേടിയ ‘സ്പ്രിന്റ് റാണി’ സ്‌റ്റെല്ലാ വാൽഷ് ‘പുരുഷ’നായിരുന്നുവെന്ന കണ്ടെത്തൽ. പോളണ്ടിൽ ജനിച്ച് യുഎസിൽ വളർന്ന് ഒടുവിൽ പോളണ്ടിനെ പ്രതിനിധീകരിച്ച് രണ്ട് ഒളിംപിക്സുകളിൽ മെഡലുകൾ നേടിയ സ്‌റ്റെല്ല, ഒളിംപിക്‌സ് വനിതാ 100 മീറ്ററിൽ സ്വർണം നേടിയ 'പുരുഷൻ' എന്ന പേരിലാണ് ശ്രദ്ധനേടിയത്. രണ്ടു പതിറ്റാണ്ടു നീണ്ട കരിയറിൽ ഒളിംപിക്സിൽ ഇരട്ട മെഡലുകളും ലോക റെക്കോർഡുകളും ഉൾപ്പെടെ ഒട്ടേറെ നേട്ടങ്ങൾ സ്വന്തം പേരിൽ കുറിച്ച സ്‌റ്റെല്ലയ്ക്ക്, ‘പുരുഷ’ ലൈംഗിക സവിശേഷതകളാണെന്ന റിപ്പോർട്ട് കായികലോകം ഞെട്ടലോടെയാണ് കേട്ടത്. ഒളിംപിക്സ് സ്വർണം നേടി 48 വർഷത്തിനു ശേഷം, വെടിവയ്പ്പിൽ കൊല്ലപ്പെട്ടതിനെ തുടർന്നു നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് സ്‌റ്റെല്ലയിലെ ‘പുരുഷനെ’ പുറംലോകം അറിഞ്ഞത്. 

1911 ഏപ്രിൽ മൂന്നിന് പോളണ്ടിൽ ജനിച്ച സ്‌റ്റെല്ലാ വാൽഷ്, രണ്ടു വയസുള്ളപ്പോൾ കുടുംബത്തോടൊപ്പം യുഎസിലേക്ക് കുടിയേറി. ഒഹായോയിലെ ക്ലീവ്‌ലൻഡിലായിരുന്നു സ്ഥിരതാമസം. സ്റ്റെഫാനിയ വലാസിയേവിച്ച് എന്നായിരുന്നു സ്‌റ്റെല്ലയുടെ യഥാർഥ പേര്. ചെറുപ്പത്തിൽ തന്നെ കായികരംഗത്ത് മികവു തെളിയിച്ച സ്‌റ്റെല്ല വളരെ വേഗം ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടു. 60 മീറ്റർ, 100 മീറ്റർ, 200 മീറ്റർ, 4 x 100 മീറ്റർ റിലേ, ലോങ് ജംപ്, ഡിസ്കസ് ത്രോ തുടങ്ങിയവയായിരുന്നു സ്‌റ്റെല്ലയുടെ മത്സരഇനങ്ങൾ.  

1930ൽ ചെക്ക് റിപ്പബ്ലികിന്റെ തലസ്ഥാനമായ പ്രാഗിൽ നടന്ന വനിതകളുടെ ലോക ഗെയിംസിൽ 100 മീറ്ററിലെ ലോക റെക്കോഡ് സ്‌റ്റെല്ല സ്വന്തം പേരിൽ കുറിച്ചു. 60 മീറ്റർ, 200 മീറ്റർ എന്നിവയിലും സ്‌റ്റെല്ല സ്വർണം നേടി. ലോകത്ത് ഏറ്റവും വേഗമേറിയ വനിതയെന്ന് അറിയപ്പെട്ട സ്‌റ്റെല്ല, 1932ലെ ലൊസാഞ്ചൽസ് ഒളിംപിക്‌സിൽ യുഎസിനായി സ്വർണം നേടുന്നത് കാണാൻ ആരാധകർ പ്രതീക്ഷയോടെ കാത്തിരുന്നു. 

ADVERTISEMENT

∙ വളർന്നത് യുഎസില്‍, കളത്തിലിറങ്ങിയത് ജന്മനാടായ പോളണ്ടിനു വേണ്ടി

മത്സരങ്ങളിൽ പങ്കെടുക്കാൻ കായികതാരങ്ങൾ സ്വന്തം നിലയിൽ പണം കണ്ടത്തേണ്ടിയിരുന്ന അക്കാലത്ത് ക്ലീവ്‌ലൻഡിലെ ന്യൂയോർക്ക് സെൻട്രൽ റെയിൽറോഡിൽ ക്ലാർക്കായിരുന്ന സ്‌റ്റെല്ലയ്ക്ക് ആ ജോലി നഷ്ടമായത് ആഘാതമായി. പണമില്ലാതെ ഒളിംപിക്‌സിൽ പങ്കെടുക്കാനാവില്ലെന്നു മനസിലാക്കിയ സ്‌റ്റെല്ല, ന്യൂയോർക്കിലെ പോളണ്ട് കോൺസുലേറ്റിൽ നിന്നുള്ള ജോലി വാഗ്ദാനം സ്വീകരിച്ചു. ഇതോടെ സ്‌റ്റെല്ലയ്ക്ക് ഒളിംപിക്‌സിൽ പോളണ്ടിനെ പ്രതിനിധീകരിക്കേണ്ട സാഹചര്യമായി. വനിതാ കായികതാരങ്ങളെ പിന്തുണയ്ക്കുന്നതിൽ യുഎസ് ഒളിംപിക്‌സ് കമ്മിറ്റിയുടെ പരാജയമായി പലരും ഇതിനെ വിലയിരുത്തിയപ്പോൾ, യുഎസിനെ സ്‌റ്റെല്ല വഞ്ചിച്ചെന്നായിരുന്നു മറ്റൊരു വിഭാഗം ആളുകളുടെ നിലപാട്. 

ADVERTISEMENT

1932ലെ ലൊസാഞ്ചൽസ് ഒളിംപിക്‌സിൽ സ്റ്റാനിസ്ലാവ വലാസിയേവിച്ച് എന്ന പേരിലാണ് സ്‌റ്റെല്ല മത്സരിക്കാനിറങ്ങിയത്. വനിതകളുടെ 100 മീറ്ററിൽ ലോക റെക്കോർഡിനൊപ്പമെത്തിയ (11.9 സെക്കൻഡ്) പ്രകടനത്തോടെ സ്‌റ്റെല്ല സ്വർണം കരസ്ഥമാക്കി. സ്‌റ്റെല്ലയുടെ ഓട്ടത്തിന്റെ ശൈലി കണ്ടവരിൽ ചിലർ പുരുഷന്മാരുടെ ഓട്ടത്തിന്റേതിനു സമാനമാണിതെന്ന് അഭിപ്രായപ്പെട്ടു. ഒളിംപിക്‌സിൽ ഡിസ്കസ് ത്രോയിലും മത്സരിച്ച സ്‌റ്റെല്ലയ്ക്ക് പക്ഷെ ആറാം സ്ഥാനമേ നേടാനായുള്ളു. 

1932ലെ ലൊസാഞ്ചൽസ് ഒളിംപിക്‌സ് വിജയികൾക്ക് സമ്മാനിച്ച മെഡൽ. (Picture courtesy: IOC)

തുടർച്ചയായ രണ്ടാം ഒളിംപിക്‌സിലും സ്വർണനേട്ടം ആവർത്തിക്കാമെന്ന പ്രതീക്ഷയിൽ 1936ലെ ബെർലിൻ ഒളിംപിക്സിൽ മാറ്റുരച്ച സ്‌റ്റെല്ലയ്ക്കു പക്ഷെ രണ്ടാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. യുഎസ് താരം ഹെലൻ സ്റ്റീഫൻസ് 0.2 സെക്കൻഡിന്റെ വ്യത്യാസത്തിലാണ് സ്‌റ്റെല്ലയെ പിന്തള്ളിയത്. സ്‌റ്റെല്ലയുടെ തോൽവിയിൽ നിരാശരായ ആരാധകരും പോളണ്ടിലെ മാധ്യമങ്ങളും, ഒന്നാമതെത്തിയ ഹെലൻ സ്റ്റീഫൻസ് പുരുഷനാണെന്ന് ആരോപിക്കുകയും ലിംഗനിർണയ പരിശോധനയ്ക്ക് ആവശ്യമുന്നയിക്കുകയും ചെയ്തു. ആവശ്യം അംഗീകരിച്ച ഹെലൻ, സ്ത്രീത്വം തെളിയിക്കുന്നതിനുള്ള ശാരീരിക പരിശോധനയിൽ വിജയിച്ചതോടെ സ്‌റ്റെല്ലയുടെ പ്രതീക്ഷകൾ അസ്തമിച്ചു. 

സ്‌റ്റെല്ലാ വാൽഷ് (Photo by ACME / AFP)
ADVERTISEMENT

1938ൽ പാരിസിൽ അരങ്ങേറിയ യുറോപ്യൻ അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിൽ വനിതകളുടെ 100, 200 മീറ്റർ മത്സരങ്ങളിൽ സ്വർണം നേടിയ സ്‌റ്റെല്ല, ലോങ് ജംപ്, 4 x 100 മീറ്റർ റിലേ എന്നിവയിൽ വെള്ളിയും നേടി. 1943, 1944, 1948 വർഷങ്ങളിലെ അമേരിക്കൻ ദേശീയ ചാംപ്യൻഷിപ്പുകളിൽ വനിതകളുടെ 100 മീറ്ററിലും 1939, 1940, വർഷങ്ങളിലും 1942 മുതൽ 1948 വരെ തുടർച്ചയായി 200 മീറ്ററിലും ഒന്നാമതായി. ഡിസ്കസ് ത്രോയിൽ 1941, 1942 വർഷങ്ങളിലും ലോങ് ജംപിൽ 1938 മുതൽ 1946 വരെയും പിന്നീട് 1948, 1951 വർഷങ്ങളിലും സ്‌റ്റെല്ല ഒന്നാമതെത്തി.

1947ൽ യുഎസ് പൗരത്വം സ്വീകരിച്ചതോടെ സ്‌റ്റെല്ലാ വാൽഷ് എന്ന പേര് ഉപയോഗിച്ചു തുടങ്ങി. കായികരംഗത്തു നിന്നു വിരമിച്ച ശേഷം യുഎസിലെ പോളണ്ട് സ്പോർട്സ് അസോസിയേഷനുകളിൽ സ്‌റ്റെല്ല സജീവമായി പ്രവർത്തിച്ചു. 1956 ൽ ഹാരി ഓൽസനെ വിവാഹം കഴിച്ച് യുഎസിൽ താമസം തുടർന്നു. എന്നാൽ വിവാഹബന്ധം ഏറെനാൾ നീണ്ടുനിന്നില്ല. 1974 ൽ ദേശീയ പോളിഷ് – അമേരിക്കൻ സ്പോർട്സ് ഹാൾ ഓഫ് ഫെയിമിലും 1975ൽ യുഎസ് ട്രാക്ക് ആൻഡ് ഫീൽഡ് ഹാൾ ഓഫ് ഫെയിമിലും സ്‌റ്റെല്ലയെ ഉൾപ്പെടുത്തി. 

∙ സത്യം മറനീക്കിയ കൊലപാതകം

1980 ഡിസംബർ നാലിന് ക്ലീവ്‌ലാൻഡിലെ ഒരു സൂപ്പർമാർക്കറ്റിൽ രണ്ടു മോഷ്ടാക്കൾ നടത്തിയ വെടിവയ്‌പിൽ സ്‌റ്റെല്ല കൊല്ലപ്പെട്ടു. കായികപ്രേമികളെയാകെ ഞെട്ടിച്ച അപ്രതീക്ഷിത വഴിത്തിരിവിനാണ് സ്‌റ്റെല്ലയുടെ മരണം കാരണമായത്. പോസ്റ്റുമോർട്ടത്തിൽ സ്‌റ്റെല്ലയ്ക്ക് പുരുഷ ലൈംഗിക സവിശേഷതകളാണ് കണ്ടെത്തിയത്. യോനിയും ഗർഭപാത്രവും അണ്ഡങ്ങളും സ്‌റ്റെല്ലയ്ക്കില്ലായിരുന്നു. അതേസമയം പ്രവർത്തനക്ഷമമല്ലാത്തതും പൂർണവികാസം പ്രാപിക്കാത്തതുമായ (മാംസവളർച്ച) ലിംഗമാണ് സ്‌റ്റെല്ലയ്ക്കുണ്ടായിരുന്നത്. പുരുഷഹോർമോണുകളുടെ അളവ് സ്‌റ്റെല്ലയിൽ കൂടുതലായിരുന്നുതാനും.

ഇതു വിവാദമായതോടെ 1932 ലൊസാഞ്ചൽസ് ഒളിംപിക്‌സിലെ വെള്ളി മെഡൽ ജേതാവായ കാനഡയുടെ ഹിൽഡ സ്‌ട്രൈക്ക് സ്വർണം തനിക്കു നൽകണമെന്ന് ആവശ്യപ്പെട്ട് രാജ്യാന്തര ഒളിംപിക്സ് അസോസിയേഷനെ സമീപിച്ചു. എന്നാൽ, 1932ൽ ലിംഗനിർണയ പരിശോധനയില്ലായിരുന്നുവെന്നു ചൂണ്ടികാട്ടിയ ഐഒസി, ഹിൽഡയുടെ ആവശ്യം തള്ളി. ഇതോടെ ഒളിംപിക്‌സിൽ വനിതകളുടെ ഇനത്തിൽ മത്സരിക്കുകയും സ്വർണം നേടുകയും ചെയ്ത ‘പുരുഷൻ’ എന്നനിലയിൽ സ്‌റ്റെല്ല ചരിത്രത്തിൽ ഇടംപിടിച്ചു.

English Summary:

Stella Walsh’s Double Life: Olympic Gold Medalist's True Identity Discovered 48 Years After Death