‘അക്ഷറേ മിന്നിച്ചേക്കണേ...’: പുതിയ ക്യാപ്റ്റന്‍ എല്ലാം നല്കി ഡൽഹി ക്യാപിറ്റൽസ്, ടീമിനേല്ക്കുമോ ‘സ്റ്റാർക്ക് ഷോക്ക്’?

ഐപിഎലിന്റെ തുടക്കം മുതൽ കളിച്ചിട്ടും ഒരു കപ്പു പോലും നേടാതിരുന്ന ടീം ഒരു സുപ്രഭാതത്തിൽ പേരും വ്യക്തിത്വവുംതന്നെ മാറ്റി പുതിയ രൂപമെടുക്കുന്നു. കൊച്ചി ടസ്കേഴ്സ് കേരളയും ഗുജറാത്ത് ലയൺസും പുണെ വാരിയേഴ്സും ഐപിഎല്ലിന്റെ ചരിത്രത്തിൽനിന്നു തന്നെ മാഞ്ഞുപോയതാണെങ്കിൽ, ഗതി പിടിക്കാത്ത ഒരു ടീമിനെ നേരെയാക്കിയെടുക്കാന്‍ വ്യക്തിത്വം മാറ്റിയ ഫ്രാഞ്ചൈസി ഡൽഹി ക്യാപിറ്റൽസായിരിക്കും. അങ്ങനെ 11 സീസണുകൾക്കൊടുവിൽ ഡൽഹി ഡെയർ ഡെവിൾസ് മാറി ഡൽഹി ക്യാപിറ്റൽസ് ആയി. പഴയ തീപ്പന്തിന്റെ ലോഗോ മാറി വിജയിക്കാൻ വെമ്പുന്ന കടുവകൾ അണിനിരന്നു. പക്ഷേ പഴയ നീലക്കുപ്പായവും കപ്പില്ലായ്മയും അതേപടി നിലനിൽക്കുന്നു. പേരു മാറിയ ശേഷം ആറു സീസണുകൾ കളിച്ചിട്ടും മോഹക്കപ്പെന്ന ലക്ഷ്യം ഇതുവരെ എത്തിപ്പിടിക്കാനായിട്ടുമില്ല. 2018ലാണ് നിർണായകമായ പേരുമാറ്റം ഡല്‍ഹിയിൽ സംഭവിക്കുന്നത്. 2008, 2009 സീസണുകളിൽ സെമി ഫൈനലുകളും 2012ൽ പ്ലേ ഓഫും കളിച്ചതാണ് ഡെയർ ഡെവിൾസിന്റെ മികച്ച പ്രകടനങ്ങൾ. പേരുമാറ്റത്തിനു ശേഷം 2020ൽ ഡൽഹി ക്യാപിറ്റൽസ് ഫൈനൽ വരെയെത്തി. പക്ഷേ കലാശപ്പോരിൽ മുംബൈ ഇന്ത്യൻസിനോടു തോറ്റു. 2019, 2021 സീസണുകളിൽ പ്ലേ ഓഫ് കളിച്ചു. എന്നാല്‍ കഴിഞ്ഞ മൂന്നു സീസണുകളിലും ടീം ഗ്രൂപ്പ് ഘട്ടം കടന്നില്ല. അതിന്റെ ഭാഗമായിക്കൂടിയാണ് 2025 ഐപിഎല്ലിനു മുൻപേ ഡല്‍ഹി ടീമിന്റെ കരുത്തു കൂട്ടിയത്. ജെഎസ്ഡബ്ല്യു, ജിഎംആർ ഗ്രൂപ്പുകൾക്ക് ഡല്‍ഹിയിൽ 50 ശതമാനം വീതം ഓഹരികളാണുള്ളത്. ഈ വർഷം ജിഎംആർ ഗ്രൂപ്പാണ് ടീമിന്റെ മേൽനോട്ടം. അതോടെ ജെഎസ്ഡബ്ല്യു ഗ്രൂപ്പിന് പ്രിയങ്കരരായ താരങ്ങളും പരിശീലക സംഘവും ടീം വിട്ടു.

ഐപിഎലിന്റെ തുടക്കം മുതൽ കളിച്ചിട്ടും ഒരു കപ്പു പോലും നേടാതിരുന്ന ടീം ഒരു സുപ്രഭാതത്തിൽ പേരും വ്യക്തിത്വവുംതന്നെ മാറ്റി പുതിയ രൂപമെടുക്കുന്നു. കൊച്ചി ടസ്കേഴ്സ് കേരളയും ഗുജറാത്ത് ലയൺസും പുണെ വാരിയേഴ്സും ഐപിഎല്ലിന്റെ ചരിത്രത്തിൽനിന്നു തന്നെ മാഞ്ഞുപോയതാണെങ്കിൽ, ഗതി പിടിക്കാത്ത ഒരു ടീമിനെ നേരെയാക്കിയെടുക്കാന്‍ വ്യക്തിത്വം മാറ്റിയ ഫ്രാഞ്ചൈസി ഡൽഹി ക്യാപിറ്റൽസായിരിക്കും. അങ്ങനെ 11 സീസണുകൾക്കൊടുവിൽ ഡൽഹി ഡെയർ ഡെവിൾസ് മാറി ഡൽഹി ക്യാപിറ്റൽസ് ആയി. പഴയ തീപ്പന്തിന്റെ ലോഗോ മാറി വിജയിക്കാൻ വെമ്പുന്ന കടുവകൾ അണിനിരന്നു. പക്ഷേ പഴയ നീലക്കുപ്പായവും കപ്പില്ലായ്മയും അതേപടി നിലനിൽക്കുന്നു. പേരു മാറിയ ശേഷം ആറു സീസണുകൾ കളിച്ചിട്ടും മോഹക്കപ്പെന്ന ലക്ഷ്യം ഇതുവരെ എത്തിപ്പിടിക്കാനായിട്ടുമില്ല.
2018ലാണ് നിർണായകമായ പേരുമാറ്റം ഡല്‍ഹിയിൽ സംഭവിക്കുന്നത്. 2008, 2009 സീസണുകളിൽ സെമി ഫൈനലുകളും 2012ൽ പ്ലേ ഓഫും കളിച്ചതാണ് ഡെയർ ഡെവിൾസിന്റെ മികച്ച പ്രകടനങ്ങൾ. പേരുമാറ്റത്തിനു ശേഷം 2020ൽ ഡൽഹി ക്യാപിറ്റൽസ് ഫൈനൽ വരെയെത്തി. പക്ഷേ കലാശപ്പോരിൽ മുംബൈ ഇന്ത്യൻസിനോടു തോറ്റു. 2019, 2021 സീസണുകളിൽ പ്ലേ ഓഫ് കളിച്ചു. എന്നാല്‍ കഴിഞ്ഞ മൂന്നു സീസണുകളിലും ടീം ഗ്രൂപ്പ് ഘട്ടം കടന്നില്ല. അതിന്റെ ഭാഗമായിക്കൂടിയാണ് 2025 ഐപിഎല്ലിനു മുൻപേ ഡല്‍ഹി ടീമിന്റെ കരുത്തു കൂട്ടിയത്. ജെഎസ്ഡബ്ല്യു, ജിഎംആർ ഗ്രൂപ്പുകൾക്ക് ഡല്‍ഹിയിൽ 50 ശതമാനം വീതം ഓഹരികളാണുള്ളത്. ഈ വർഷം ജിഎംആർ ഗ്രൂപ്പാണ് ടീമിന്റെ മേൽനോട്ടം. അതോടെ ജെഎസ്ഡബ്ല്യു ഗ്രൂപ്പിന് പ്രിയങ്കരരായ താരങ്ങളും പരിശീലക സംഘവും ടീം വിട്ടു.
∙ ക്യാപ്റ്റൻസി ട്വിസ്റ്റ്
ഋഷഭ് പന്ത് ഡൽഹി വിട്ടതിനു പിന്നാലെ തുടങ്ങിയതാണ്, ആരാകും അടുത്ത ക്യാപ്റ്റനെന്ന സംശയം. അത് ഏറക്കുറെ തീർന്നത് മെഗാലേലത്തോടെയായിരുന്നു. ലക്നൗ വിട്ട് ഡൽഹിയിൽ ചേർന്ന കെ.എൽ. രാഹുല്‍ ടീമിന്റെ ക്യാപ്റ്റനാകുമെന്ന് എല്ലാവരും കരുതി. ചാംപ്യൻസ് ട്രോഫിയിലടക്കം തിളങ്ങിനിൽക്കുന്നതിനിടെയാണ് രാഹുല്‍ ഐപിഎല്ലില്‍ ഇനി ക്യാപ്റ്റനാകാനില്ലെന്ന നിലപാടെടുക്കുന്നത്. ഇതോടെ പുതിയൊരു ക്യാപ്റ്റനുവേണ്ടിയുള്ള തിരിച്ചിലിലായി ഡൽഹി. അതു ചെന്നുനിന്നത് കഴിഞ്ഞ സീസണിൽ ക്യാപിറ്റൽസിന്റെ വിശ്വസ്തനായ അക്ഷർ പട്ടേലിൽ.
മെഗാലേലത്തിനു മുൻപ് പുതിയ സീസണിലേക്ക് ഏറ്റവും ഉയർന്ന തുകയോടെ ഡൽഹി നിലനിർത്തിയ താരമാണ് ഓൾറൗണ്ടറായ അക്ഷർ, താരത്തിനായി ഡൽഹി മുടക്കിയത് 16.5 കോടി രൂപ. 2019 മുതൽ ഡൽഹിക്കൊപ്പമുള്ള അക്ഷറിന് ഒരു തരത്തിൽ ഇത് അംഗീകാരമാണ്. ഇന്ത്യൻ ജഴ്സിയിൽ തിളങ്ങി കരിയറിൽ ‘കത്തിനിൽക്കുന്ന’ സമയത്താണ് ക്യാപിറ്റൽസിന്റെ ക്യാപ്റ്റൻസി അക്ഷറിനെ തേടിയെത്തുന്നത്. ക്യാപ്റ്റൻസി ഏറ്റെടുക്കാത്തതിനാൽ രാഹുൽ വിക്കറ്റ് കീപ്പറാകാനും സാധ്യതയില്ല. യുവതാരം അഭിഷേക് പൊറേൽ തന്നെ വിക്കറ്റിനു പിന്നിലെ കാവൽക്കാരനാകും.
ക്യാപ്റ്റൻസി മാത്രമല്ല, കോച്ചിങ് സ്റ്റാഫിനെയും മാറ്റി, പുതിയൊരു ടീമുമായാണ് ഡൽഹി പുതിയ സീസണിൽ ഇറങ്ങുന്നത്. ഓസ്ട്രേലിയയുടെ ഇതിഹാസ താരം റിക്കി പോണ്ടിങ് ഡൽഹി വിട്ട് പഞ്ചാബിന്റെ പാളയത്തിലെത്തി. സൂപ്പർ താരമായൊരു കോച്ചിനു പകരം ഇന്ത്യയുടെ മുൻ ബാറ്റർ ഹേമാങ് ബദാനിയെയാണ് ഡൽഹി പരിശീലകനാക്കിയത്. ഓസ്ട്രേലിയൻ വനിതാ ടീമിനെയും ഇംഗ്ലണ്ടിനെയും കളി പഠിപ്പിച്ച മാത്യു മോട്ടിനെ ബദാനിയുടെ സഹായിയാക്കി. ഇംഗ്ലണ്ടിന്റെ ഇതിഹാസ താരം കെവിൻ പീറ്റേഴ്സൻ മെന്ററുടെ റോൾ ഏറ്റെടുത്തതോടെ, ഡൽഹിയുടെ പരിശീലക സംഘത്തിനും താരപ്പൊലിമയായി. മുൻ ഇന്ത്യൻ പേസർ മുനാഫ് പട്ടേലും ഡൽഹിയുടെ പരിശീലക സംഘത്തിലുണ്ട്.
∙ കപ്പില്ലെങ്കില്‍ പ്ലേ ഓഫ് എങ്കിലും...
കഴിഞ്ഞ സീസണിൽ പോയിന്റ് പട്ടികയിലെ ആറാം സ്ഥാനക്കാരായിരുന്നു ഡൽഹി. 14 മത്സരങ്ങളിൽ ഏഴു കളി ജയിച്ചപ്പോൾ, അത്ര തന്നെ തോൽവിയും വഴങ്ങി. 2023ൽ ഒൻപതാം സ്ഥാനത്തേക്കും അതിനു മുൻപ് അഞ്ചാമതുമാണു ടീം ഫിനിഷ് ചെയ്തത്. പുതിയ സീസണിൽ കന്നിക്കപ്പ് വേണമെന്നു തന്നെയാണ്. പക്ഷേ അതിനു സാധിച്ചില്ലെങ്കിൽ പ്ലേ ഓഫ് എങ്കിലും കടന്നുകിട്ടിയാൽ മതിയെന്നാകും മാനേജ്മെന്റിന്റെ മോഹം. കടലാസിലെങ്കിലും ഇത്തവണത്തെ ഡൽഹി കഴിഞ്ഞ തവണത്തേതിനേക്കാൾ എത്രയോ ഭേദമാണ്.
ഓസ്ട്രേലിയൻ സൂപ്പർ താരം മിച്ചൽ സ്റ്റാർക്കും തമിഴ്നാട്ടുകാരൻ ടി. നടരാജനും ചേരുന്നതാണ് പേസ് നിര, ഒപ്പം ഇന്ത്യയുടെ വെറ്ററൻ താരം മോഹിത് ശർമയും കരുത്താകും. സ്പിൻ ഡിപ്പാർട്ട്മെന്റ് ക്യാപ്റ്റൻ അക്ഷറിനും കുൽദീപ് യാദവിനും കീഴിൽ സേഫാണ്. കഴിഞ്ഞ രണ്ടു സീസണുകളിൽ ലീഗിലെ തന്നെ മോശം പേസ് നിരയെന്ന പഴിയുമായി മടങ്ങിയ ഡൽഹി ഇത്തവണ അതു മാറ്റിയെടുക്കുമെന്നു പ്രതീക്ഷിക്കാം. കെ.എൽ. രാഹുലിനൊപ്പം ദക്ഷിണാഫ്രിക്കൻ സീനിയർ താരം ഫാഫ് ഡുപ്ലേസി ബാറ്റിങ്ങിൽ വിശ്വസ്തനാണ്. ഓസ്ട്രേലിയയുടെ ജേക് ഫ്രേസർ മകുർക്, യുവതാരം അഭിഷേക് പൊറേൽ എന്നിവരും ബാറ്റിങ്ങിന്റെ ഭാരിച്ച ചുമതലയ്ക്ക് അനുസരിച്ചുള്ള പ്രകടനം നടത്തേണ്ടിവരും. ബാറ്റിങ് ലൈനപ്പില്‍ കരുൺ നായർ, സമീർ റിസ്‍വി, അശുതോഷ് ശർമ, ട്രിസ്റ്റൻ സ്റ്റബ്സ് തുടങ്ങിയ താരങ്ങളും പിന്നാലെയുണ്ട്. അവസാന ഓവറുകളിൽ കളി മാറ്റാൻ അക്ഷർ പട്ടേൽ തകർത്തടിച്ചാൽ മാത്രം മതിയാകും.
∙ വരുമോ സ്റ്റാർക്ക് ഷോക്ക്?
ഇംഗ്ലിഷ് താരം ഹാരി ബ്രൂക്ക് ഐപിഎല്ലിൽനിന്നു പിൻവാങ്ങിയത് ഡൽഹിക്കു ഷോക്കാണ്. രാജ്യാന്തര ക്രിക്കറ്റിനു പ്രാധാന്യം നൽകി ഐപിഎൽ കളിക്കുന്നില്ലെന്ന് ബ്രൂക്ക് പ്രഖ്യാപിച്ചപ്പോൾ പകരക്കാരനെ കണ്ടെത്താൻ ഡൽഹിക്ക് ഇതുവരെ സാധിച്ചിട്ടില്ല. ബ്രൂക്കിന്റെ അഭാവത്തിൽ ദക്ഷിണാഫ്രിക്കയുടെ 26 വയസ്സുകാരൻ ഓൾറൗണ്ടർ ഡോനോവൻ ഫെരേരയ്ക്കും പ്ലേയിങ് ഇലവനിൽ ഇടം ലഭിച്ചേക്കും. ബോളിങ്ങിൽ മിച്ചൽ സ്റ്റാർക്ക് സീസൺ പൂർണമായും കളിക്കുമോയെന്ന കാര്യം ഇപ്പോഴും ഉറപ്പായിട്ടില്ല. മെഗാലേലത്തിൽ 11.75 കോടി നൽകി ഡൽഹി വാങ്ങിയ സ്റ്റാർക്ക് പരുക്കിന്റെ നിഴലിലാണ്. വ്യക്തിപരമായ കാരണങ്ങളാൽ ചാംപ്യൻസ് ട്രോഫിയിൽ ഓസ്ട്രേലിയയ്ക്കായി സ്റ്റാർക്ക് കളിച്ചിട്ടില്ല.
ഐപിഎല്ലിനു തൊട്ടുപിന്നാലെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ കളിക്കേണ്ട സ്റ്റാർക്ക്, സീസണിന്റെ അവസാന ഘട്ടത്തിൽ പിൻവാങ്ങിയാൽ ഡല്‍ഹിക്കു കിട്ടാവുന്ന ഏറ്റവും കടുത്ത ‘പണി’യാകും അത്. പക്ഷേ കൃത്യമായ കാരണങ്ങളില്ലാതെ സ്റ്റാർക്ക് ടീം വിട്ടാൽ രണ്ടു വർഷത്തെ വിലക്കെന്ന പുതിയ നിയമം താരത്തെ കാത്തിരിക്കുന്നുണ്ട്. ഡൽഹി ക്യാപിറ്റൽസിന്റെ ബാറ്റർ ഹാരി ബ്രൂക്ക് തന്നെ ഈ നിയമത്തിന്റെ ആദ്യ ഇരയായ സാഹചര്യത്തില്‍ സ്റ്റാർക്ക് അങ്ങനെയൊരു സാഹസത്തിനു മുതിരാൻ സാധ്യതയില്ല.