ഭവനവായ്പ പലിശ നിരക്ക് കുറയ്ക്കുന്നത് എങ്ങനെ?
നിങ്ങളുടെ ഭവന വായ്പയ്ക്ക് ഇപ്പോഴുളള പലിശ നിരക്ക് എത്രയാണ്? ആര്‍ ബി ഐ പല ഘട്ടങ്ങളിലായി റിപ്പോ നിരക്ക് 4 ശതമാനം വരെ കുറച്ചിട്ടും ഇതിന് ആനുപാധികാമയ കുറവ് നിങ്ങളുടെ ഭവന-വാഹന വായ്പ പലിശയില്‍ ഉണ്ടായിട്ടില്ലേ? എങ്കില്‍ ഒട്ടും വൈകാതെ വായ്പ
നിങ്ങളുടെ ഭവന വായ്പയ്ക്ക് ഇപ്പോഴുളള പലിശ നിരക്ക് എത്രയാണ്? ആര്‍ ബി ഐ പല ഘട്ടങ്ങളിലായി റിപ്പോ നിരക്ക് 4 ശതമാനം വരെ കുറച്ചിട്ടും ഇതിന് ആനുപാധികാമയ കുറവ് നിങ്ങളുടെ ഭവന-വാഹന വായ്പ പലിശയില്‍ ഉണ്ടായിട്ടില്ലേ? എങ്കില്‍ ഒട്ടും വൈകാതെ വായ്പ
നിങ്ങളുടെ ഭവന വായ്പയ്ക്ക് ഇപ്പോഴുളള പലിശ നിരക്ക് എത്രയാണ്? ആര്‍ ബി ഐ പല ഘട്ടങ്ങളിലായി റിപ്പോ നിരക്ക് 4 ശതമാനം വരെ കുറച്ചിട്ടും ഇതിന് ആനുപാധികാമയ കുറവ് നിങ്ങളുടെ ഭവന-വാഹന വായ്പ പലിശയില്‍ ഉണ്ടായിട്ടില്ലേ? എങ്കില്‍ ഒട്ടും വൈകാതെ വായ്പ
നിങ്ങളുടെ ഭവന വായ്പയ്ക്ക് ഇപ്പോഴുളള പലിശ നിരക്ക് എത്രയാണ്? ആര്‍ ബി ഐ പല ഘട്ടങ്ങളിലായി റിപ്പോ നിരക്ക് 4 ശതമാനം വരെ കുറച്ചിട്ടും ഇതിന് ആനുപാധികമായ കുറവ് ഭവന-വാഹന വായ്പ പലിശയില്‍ ഉണ്ടായിട്ടില്ലേ? എങ്കില്‍ നിരക്ക് കുറയ്ക്കാൻ ഒട്ടും വൈകാതെ വായ്പ എടുത്ത ബാങ്ക് ശാഖയുമായി ബന്ധപ്പെടാവുന്നതാണ്.
നിലവില്‍ എം എസി എല്‍ ആര്‍ നിരക്കിലുളള വായ്പകള്‍ ആര്‍ബിഐയുടെ റിപ്പോ നിരക്കുമായി നേരിട്ട് ബന്ധിപ്പിച്ചിട്ടുള്ള ആര്‍എല്‍എല്‍ആര്‍ (റിപ്പോ ലിങ്ക്ഡ് ലെന്‍ഡിംഗ് റേറ്റ്)ലേക്ക്് മാറ്റാം.
ഫീസ് വേണ്ട
മുമ്പ് ഇത്തരം മാറ്റങ്ങള്‍ക്ക് ബാങ്ക് ഫീസ് ഈടാക്കിയിരുന്നെങ്കില്‍ ഇപ്പോള്‍ ഇതില്ലാതെ തന്നെ മാറാം. അതത് ബാങ്കിലെത്തി പ്രത്യേക അപേക്ഷ പൂരിപ്പിച്ച് നല്‍കിയാല്‍ മതി. നേരത്തെ ഇതിനുള്ള അവസരമുണ്ടായിരുന്നുവെങ്കിലും ഔട്ട് സ്റ്റാന്‍ഡിംഗ് തുകയുടെ .5 ശതമാനം വരെ സ്വിച്ച് ഓവര്‍ ചാര്‍ജ് നല്‍കണമായിരുന്നു. ഇപ്പോള്‍ കുറഞ്ഞ നിരക്കിലേക്ക് മാറുന്നതിന് ഫീസീടാക്കില്ല. പലരും വായ്പ എടുത്തതിന് ശേഷം പലിശ നിരക്ക് എത്രയാണെന്ന് തിരക്കാത്തവരാണ്. എന്നാല്‍ ഇപ്പോള്‍ രണ്ട് നിരക്കുകളും തമ്മില്‍ നല്ല അന്തരം നിലനില്‍ക്കുന്നതിനാല്‍ ഈ അവസരം വിനിയോഗിക്കാവുന്നതാണ്.
കാനറാ ബാങ്കില്‍ (മുമ്പ് സിന്‍ഡിക്കേറ്റ് ബാങ്ക്) നിലവിലുളള എം സി എല്‍ ആര്‍ വാര്‍ഷിക നിരക്ക് 7.40 ശതമാനമാണ്. എന്നാല്‍ ഈ നിരക്ക് ലഭിക്കണമെങ്കില്‍ അടുത്ത റീസെറ്റ് പീരിയഡ് വരെ കാത്തിരിക്കണം. വായ്പ എടുത്ത മാസമാണ് റീസെറ്റ് പീരിയഡായി കണക്കാക്കുക. അതുവരെ നിലവിലുള്ള 8.35 ശതമാനം പലിശ നിരക്ക് നല്‍കേണ്ടി വരും. എന്നാല്‍ ഇത് അപേക്ഷ നല്‍കി ആര്‍ എല്‍ എല്‍ ആര്‍ നിരക്കിലേക്ക് മാറിയാല്‍ കുറഞ്ഞ നിരക്ക് 6.90 ശതമാനമാണ്. അതായത് 1.45 ശതമാനത്തിന്റെ കുറവുണ്ടാകും. ഇത് ഇ എം ഐ യില്‍ വലിയ കുറവ് വരുത്തും.
ആര്‍ എല്‍ എല്‍ ആര്‍
പലപ്പോഴും ആര്‍ ബി ഐ പലിശ നിരക്കില്‍ വരുത്തുന്ന ഇളവുകള്‍ റീട്ടെയ്ല്‍ കസ്ററമര്‍ക്ക് അതേ നിരക്കില്‍ ലഭിക്കുന്നില്ലെന്ന് പരാതിയുണ്ടാകാറുണ്ട്. ഇളവുകള്‍ അപ്പപ്പോള്‍ ഇടപാടുകാര്‍ക്ക് കൈമാറാനാണ് 2019 ഒക്ടോബറില്‍ എം സി എല്‍ ആര്‍ ന് പകരം റിപോ അധിഷ്ഠിത നിരക്ക് ആര്‍ ബി ഐ നടപ്പാക്കിയത്. അതിന് ശേഷം എടുത്തിട്ടുള്ള വായ്പകളാണെങ്കില്‍ പലിശ നിരക്കിലെ കുറവ് അപ്പപ്പോള്‍ വായ്പകളില്‍ ലഭ്യമാകും. .
എം സി എല്‍ ആര്‍
മാര്‍ജിനല്‍ ലെന്റിങ് റേറ്റ് മാനദണ്ഡമനുസരിച്ചാണ് നിങ്ങളുടെ വായ്പയെങ്കില്‍ നിരക്ക് ബാങ്ക് കുറച്ചാല്‍ മാത്രമേ അതിന്റെ പ്രയോജനം ലഭിക്കു. കാരണം ആര്‍ബി ഐ റേറ്റ് കട്ട് അടക്കം പുറമേയുള്ള നടപടികള്‍ മാത്രമല്ല അതത് ബാങ്കിന്റെ ആഭ്യന്തര സാഹചര്യങ്ങളും കൂടി പരിഗണിച്ചുള്ളതാണ് എം സി എല്‍ ആര്‍ റേറ്റ്. അതുകൊണ്ട് അടുത്ത റീസെറ്റ് തീയതിയിലേ ഈ ആനുകൂല്യം നിങ്ങളിലേക്ക് ബാങ്ക് കൈമാറൂ.
ബാങ്കുകളില്‍ ബന്ധപ്പെടാം
പല ബാങ്കുകളിലും ഇപ്പോഴും എംസിഎല്‍ ആറിനും മുമ്പുണ്ടായിരുന്ന ബേസ് റേറ്റില്‍ പോലും വായ്പകള്‍ തുടരുന്നുണ്ട്. ബേസ് റേറ്റ് പലിശ നിരക്ക് കൂടിയതുകൊണ്ടാണ് 2016 മുതല്‍ എം സി എല്‍ ആറിലേക്ക് വായ്പകള്‍ മാറ്റണമെന്ന് ആര്‍ ബി ഐ വ്യക്തമാക്കിയത്. പലപ്പോഴും വായ്പ എടുത്തവര്‍ അപേക്ഷ നല്‍കാത്തതുകൊണ്ടോ ആവശ്യപ്പെടാത്തതു കൊണ്ടോ പലിശ നിരക്ക് കൂടിയ വിഭാഗത്തിലായിരിക്കും ഇപ്പോഴും വായ്പകള്‍ തുടരുന്നത്. ഇക്കാര്യവും ബാങ്കില്‍ ബന്ധപ്പെട്ട് ബോധ്യപ്പെടേണ്ടതാണ്.
English Summary: Tips on how to reduce your home loan EMI