മിനിമം ബാലന്‍സ് ഇല്ലെങ്കിൽ പിഴയടച്ച് പെട്ടുപോകും
ബാങ്കുകള്‍ അനുവദിച്ചിട്ടുള്ള സേവനങ്ങള്‍ക്കെല്ലാം ചില നിബന്ധനകളുണ്ട്. ഇതില്‍ വ്യത്യാസം വന്നാല്‍ അതിന് പിഴ ഈടാക്കും. അക്കൗണ്ടുകളില്‍ സൂക്ഷിക്കേണ്ട ഏറ്റവും കുറഞ്ഞ തുക സംബന്ധിച്ചുള്ളതാണ് അതിലൊന്ന്. ഓരോ ബാങ്കുകള്‍ക്കുമുണ്ട് അത്തരത്തിലുള്ള പരിധി. ഇതില്‍ താഴെ പോയാല്‍ ബാങ്കുകള്‍ അതിന് പിഴയായി അധിക തുക

ബാങ്കുകളുടെ സേവനങ്ങള്‍ക്കെല്ലാം ചില നിബന്ധനകളുണ്ട്. ഇതില്‍ വ്യത്യാസം വന്നാല്‍ പിഴ ഈടാക്കും. അക്കൗണ്ടുകളില്‍ സൂക്ഷിക്കേണ്ട ഏറ്റവും കുറഞ്ഞ തുക സംബന്ധിച്ചുള്ളതാണ് അതിലൊന്ന്. ഓരോ ബാങ്കുകള്‍ക്കുമുണ്ട് അത്തരത്തിലുള്ള പരിധി. ഇതില്‍ താഴെ പോയാല്‍ ബാങ്കുകള്‍ അതിന് പിഴയായി അധിക തുക ഈടാക്കും.
5 ശതമാനവും 100 രൂപയും
പൊതുമേഖലാ ബാങ്കുകള്‍ പലപ്പോഴും ചെറിയ തുകയാണ് പിഴയായി ഈടാക്കാറുള്ളതെങ്കിലും സ്വകാര്യബാങ്കുകള്‍ അങ്ങനെയല്ല. ഉദാഹരണത്തിന് ഐ സി ഐ സി ഐ ബാങ്കിന് മെട്രോ നഗര ബ്രാഞ്ചുകളില്‍ 10,000 രൂപയാണ് ഈ പരിധി. അര്‍ദ്ധ നഗരങ്ങളിലും ഗ്രാമങ്ങളിലും ഇത് 5,000 രൂപയാണ്. ഇൗ പരിധി സൂക്ഷിച്ചില്ലെങ്കില്‍ ബാങ്ക് 'മിനിമം മന്തിലി ആവറേജി'ല്‍ നിന്ന് എത്ര തുകയാണോ കുറഞ്ഞത് അതിന്റെ അഞ്ച് ശതമാനവും കൂടാതെ 100 രൂപയും പിഴയായി ഈടാക്കും.
പിഴ തുക 600 രൂപ
രാജ്യത്തെ മറ്റൊരു സ്വകാര്യ ബാങ്കായ എച്ച ഡി എഫ് സി യ്ക്ക് നഗരങ്ങളില്‍ 10,000 രൂപയും അര്‍ഥ നഗരങ്ങളില്‍ 5,000 രൂപയുമാണ് ( ആവറേജ് മന്ത്ലി ബാലന്‍സ്). നഗര പ്രദേശത്തെ ബ്രാഞ്ച് അക്കൗണ്ടില്‍ എ എം ബി 2,500 രൂപയില്‍ താഴെയാണെങ്കില്‍ 600 രൂപ പിഴയായി ബാങ്ക് ഈടാക്കും. 7,500 നും 10,000 നും ഇടയിലാണ് എ എം ബി എങ്കില്‍ 150 രൂപയാണ് ചാര്‍ജായി ഈടാക്കുക. 5,000 - 7,500 ആണെങ്കില്‍ 300 രൂപയും 2,500-5,000 ആണെങ്കില്‍ 450 രൂപയുമാണ് ഈടാക്കുക. അര്‍ദ്ധ നഗരത്തിലാണെങ്കില്‍ എ എം ബി 2,500 ല്‍ താഴെ പോയാല്‍ 300 രൂപ നല്‍കണം. ഗ്രാമീണ ബ്രാഞ്ചുകളിലാണെങ്കില്‍ മൂന്ന് മാസം എ എം ബി 1,000-2,500 ആണെങ്കില്‍ 270 രൂപ. 1,000 ല്‍ താഴെയാണെങ്കില്‍ 450 രൂപ.
100 ന് 10 രൂപ
ആക്സിസ് ബാങ്ക് മിനിമം ബാലന്‍സില്‍ നിന്ന് കുറവുള്ള തുകയില്‍ 100 ന്് 10 രൂപ അല്ലെങ്കില്‍ മാസം 600 രൂപ ഇതില്‍ ഏതാണോ കുറവ് ആ തുകയാവും ഈടാക്കുക. മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന് ചുരുങ്ങിയ പിഴ 150 രൂപയാണ്. ഇതിന് പുറമേയാണ് മേല്പറഞ്ഞത്. മെട്രോ യില്‍ 15,000, നഗരത്തില്‍ 10,000 അര്‍ദ്ധ നഗരത്തില്‍ 5,000 ഗ്രാമത്തില്‍ 2,500 ഇങ്ങനെയാണ് ആക്സിസ് ബാങ്കിന്റെ മിനിമം ബാലന്‍സ് പരിധി.
English Summary : Beware about Minimum Balance Fine in Bank Account