പണത്തിന് അത്യാവശ്യപ്പെട്ട് തൊട്ടടുത്ത എടിഎമ്മിലേക്ക്് ഓടിക്കയറി കാര്‍ഡിടുമ്പോഴായിരിക്കും സ്‌ക്രീനില്‍ 'സോറി' തെളിയുക. പിന്നാലെ പണമില്ലെന്നോ തത്കാലത്തേക്ക് സേവനം നല്‍കാനാവില്ലെന്നോ ആകും സന്ദേശം. തിരക്കിട്ട് അടുത്ത എടിഎം പിടിക്കുമ്പോഴും ചിലപ്പോഴെങ്കിലും സ്ഥിതി വ്യത്യസ്തമാവാറില്ല. കവലകള്‍ തോറും എടിഎം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പണത്തിന് അത്യാവശ്യപ്പെട്ട് തൊട്ടടുത്ത എടിഎമ്മിലേക്ക്് ഓടിക്കയറി കാര്‍ഡിടുമ്പോഴായിരിക്കും സ്‌ക്രീനില്‍ 'സോറി' തെളിയുക. പിന്നാലെ പണമില്ലെന്നോ തത്കാലത്തേക്ക് സേവനം നല്‍കാനാവില്ലെന്നോ ആകും സന്ദേശം. തിരക്കിട്ട് അടുത്ത എടിഎം പിടിക്കുമ്പോഴും ചിലപ്പോഴെങ്കിലും സ്ഥിതി വ്യത്യസ്തമാവാറില്ല. കവലകള്‍ തോറും എടിഎം സ്ഥാപിച്ച് ആവശ്യത്തിന് പണം നിറയ്ക്കാത്ത ബാങ്കുകള്‍ക്ക് വലിയ പിഴ ചുമത്താനൊരുങ്ങി ആര്‍ബിഐ രംഗത്തു വരുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ആശ്വസിക്കാം.

ഒക്ടോബര്‍ ഒന്നു മുതല്‍ പണമില്ലാത്ത എടിഎമ്മുകള്‍ എവിടെയെങ്കിലുമുണ്ടങ്കില്‍ 10,000 രൂപ ബാങ്കുകള്‍ പിഴയൊടുക്കേണ്ടി വരും. പണം തീരുന്നത് കുറ്റമല്ല. പക്ഷേ പണം തീര്‍ന്ന എടിഎം മെഷീനുകള്‍ അനാഥപ്രേതം പോലെ ദിവസങ്ങളോളം തുടരുന്ന സമ്പ്രദായത്തിനാണ് ഇതോടെ അന്ത്യമാകുന്നത്. പണം തീര്‍ന്നാല്‍ പത്ത് മണിക്കൂറിനകം എടിഎം വീണ്ടും നിറച്ചിരിക്കണമെന്ന് ആര്‍ ബി ഐ യുടെ പുതിയ നിര്‍ദേശത്തില്‍ പറയുന്നു. 2021 ജൂണ്‍ വരെ രാജ്യത്ത് 2,16,766 എടിഎം കളാണ് പ്രവര്‍ത്തിക്കുന്നത്. ബാങ്കുകള്‍ക്ക് വേണ്ടി പണം എടിഎമ്മുകളില്‍ സമയാസമയങ്ങളില്‍ എത്തിക്കുന്നത് കാഷ് ഇന്‍ ട്രാന്‍സിറ്റ് കമ്പനികളോ മറ്റ് സര്‍വീസ് പ്രെവൈഡര്‍മാരോ ആണ്. പരാതി പറഞ്ഞാല്‍ ഈ ന്യാം പറഞ്ഞ് ബാങ്കുകള്‍ ഒഴിയാറാണ് പതിവ്.

ADVERTISEMENT

പണമില്ലെങ്കിലും പലപ്പോഴും എടിഎം സ്‌ക്രീനില്‍ ആ വിവരം പ്രദര്‍ശിപ്പിക്കപ്പെടുകയോ സ്‌ക്രീനില്‍ തെളിയുകയോ ചെയ്യാറില്ല. ഇതറിയാതെ ഇത്തരം മെഷിനുകളില്‍ കാര്‍ഡ് ഉപയോഗിക്കുമ്പോഴും അത് ഒരു ഇടപാടായിട്ടാണ് ബാങ്കുകള്‍ കണക്കാക്കുന്നതെന്ന് ആക്ഷേപമുണ്ടായിരുന്നു. ഇതു മൂലം സമയനഷ്ടത്തിന്

പുറമേ 'പണമില്ല' എന്ന ലഭിക്കുന്ന സന്ദേശത്തിനും ഉപഭോക്താവ് പണം നല്‍കേണ്ടി വരുന്നുണ്ടായിരുന്നു. ആര്‍ ബി ഐ യുടെ പുതിയ തീരുമാനത്തോടെ ഉപഭോക്താക്കള്‍ക്ക് ഇനി ധൈര്യമായി പണത്തിനായി എടിഎം സന്ദര്‍ശിക്കാം. പണമില്ലാതെ തുടരാനുളള പരമാവധി സമയം 10 മണിക്കൂറാക്കുകയും മോണിറ്ററിംഗ് ശക്തമാക്കുകയും ചെയ്യുന്നതോടെ പണമുണ്ടെന്ന് ഉറപ്പു വരുത്തേണ്ട ബാധ്യത ബാങ്കുകള്‍ക്ക് വരും.

ADVERTISEMENT

English Summary: Cash-out at any ATM of more than ten hours in a month will attract a flat penalty of ₹ 10,000/- per ATM