റീജനൽ റൂറൽ ബാങ്ക്:ലയനം നാലാം ഘട്ടത്തിലേക്ക്
ന്യൂഡൽഹി∙ റീജനൽ റൂറൽ ബാങ്കുകൾ (ആർആർബി) ലയിപ്പിക്കുന്നതിന്റെ നാലാം ഘട്ടത്തിലേക്ക് കേന്ദ്രസർക്കാർ കടക്കുന്നു. ഇത് നടപ്പാക്കുന്നതോടെ രാജ്യത്തെ ആർആർബികളുടെ എണ്ണം 43 ആയിരുന്നത് 28 ആയി കുറയും. ആന്ധ്രപ്രദേശ്, ബിഹാർ, ഗുജറാത്ത്, ജമ്മു കശ്മീർ, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, രാജസ്ഥാൻ, തെലങ്കാന, യുപി,

ന്യൂഡൽഹി∙ റീജനൽ റൂറൽ ബാങ്കുകൾ (ആർആർബി) ലയിപ്പിക്കുന്നതിന്റെ നാലാം ഘട്ടത്തിലേക്ക് കേന്ദ്രസർക്കാർ കടക്കുന്നു. ഇത് നടപ്പാക്കുന്നതോടെ രാജ്യത്തെ ആർആർബികളുടെ എണ്ണം 43 ആയിരുന്നത് 28 ആയി കുറയും.
ആന്ധ്രപ്രദേശ്, ബിഹാർ, ഗുജറാത്ത്, ജമ്മു കശ്മീർ, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, രാജസ്ഥാൻ, തെലങ്കാന, യുപി, ബംഗാൾ എന്നീ 12 സംസ്ഥാനങ്ങളിലെ ആർആർബികളാണ് ലയിക്കുന്നത്. ഒരു സംസ്ഥാനത്തിന് ഒരു ആർആർബി എന്ന സർക്കാർ നയത്തിന്റെ ഭാഗമാണിത്. ഇതനുസരിച്ച് ഈ സംസ്ഥാനങ്ങളിലെ 27 ആർആർബികൾ 12 ആയി കുറയും.
കേരളത്തിൽ നോർത്ത് മലബാർ ഗ്രാമീൺ ബാങ്കും സൗത്ത് മലബാർ ഗ്രാമീൺ ബാങ്കും തമ്മിൽ ലയിപ്പിച്ചാണ് 2013ൽ കേരള ഗ്രാമീൺ ബാങ്ക് രൂപീകരിച്ചത്. അതുകൊണ്ട് കേരളത്തിൽ നിലവിൽ ഒരു ആർആർബി മാത്രമേയുള്ളൂ. ഇക്കാരണത്താൽ പുതിയ നീക്കം കേരളത്തെ ബാധിക്കില്ല. ആന്ധ്രയിൽ മാത്രം 4 ബാങ്കുകളാണ് പരസ്പരം ലയിക്കുന്നത്. ലയനത്തിന്റെ ഭാഗമായി സ്പോൺസർ ബാങ്കുകളിൽ നിന്ന് കേന്ദ്ര ധനമന്ത്രാലയം അഭിപ്രായം തേടി. മുൻപ് 3 ഘട്ടങ്ങളായി നടന്ന ലയനങ്ങളിലൂടെയാണ് 196 ആർആർബികൾ 43 ആയി ചുരുങ്ങിയത്. കാര്യക്ഷമത വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ലയനം.