വണ്ടിച്ചെക്കിനു തടയിടാൻ പോസിറ്റീവ് പേ
തട്ടിപ്പുകൾ തടയുന്നതിനായി ബാങ്ക് ഓഫ് ബറോഡയിൽ 'പോസിറ്റീവ് പേ സിസ്റ്റം' നിലവിൽ വന്നു.വലിയ മൂല്യമുള്ള ചെക്കുകളുടെ പ്രധാന വിശദാംശങ്ങൾ വീണ്ടും സ്ഥിരീകരിക്കുന്നതിനെയാണ് 'പോസിറ്റീവ് പേ' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പലരും 'വണ്ടി ചെക്കുകൾ' കൊടുത്തു മറ്റുള്ളവരെ വഞ്ചിക്കാറുണ്ട്. 'പോസിറ്റിവ് പേ'

;ചെക്ക് നൽകിയുള്ള തട്ടിപ്പുകൾക്ക് തടയിടുന്നതിനായി റിസർവ് ബാങ്ക് നിർദേശിച്ച 'പോസിറ്റീവ് പേ സിസ്റ്റം' ബാങ്ക് ഓഫ് ബറോഡയിൽ നിലവിൽ വന്നു. വലിയ മൂല്യമുള്ള ചെക്കുകളുടെ പ്രധാന വിശദാംശങ്ങൾ വീണ്ടും സ്ഥിരീകരിക്കുന്നതിനെയാണ് 'പോസിറ്റീവ് പേ' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പലരും 'വണ്ടിച്ചെക്കുകൾ' കൊടുത്തു മറ്റുള്ളവരെ വഞ്ചിക്കാറുണ്ട്. 'പോസിറ്റിവ് പേ' നടപ്പാക്കുന്നതിലൂടെ ഇത് ഒഴിവാക്കാനാകുമെന്നു ബാങ്ക് ഓഫ് ബറോഡ വിശദീകരിക്കുന്നു.
വ്യാജ ഒപ്പിനും തടയിടും
ചെക്കുകളിലെ വ്യാജ ഒപ്പുകളിലൂടെയുള്ള തട്ടിപ്പിനും ഇത് തടയിടും. ചെക്ക് ലീഫുകൾ തട്ടിയെടുത്ത് വ്യാജ ഒപ്പിട്ട് പണം തട്ടുന്ന രീതി പലപ്പോഴും ഉപഭോക്താക്കൾ വൈകിയാണ് ശ്രദ്ധിക്കാറുള്ളത്. പക്ഷെ അപ്പോഴേക്കും പണമിടപാട് കഴിഞ്ഞിരിക്കും. അത്തരം സന്ദർഭങ്ങളിൽ പലപ്പോഴും ബാങ്കുകൾക്കും ക്രിയാത്മകമായി ഇടപെടുവാൻ സാധിക്കാറില്ല. ചെക്ക് കൊടുക്കുന്നയാളോട് ചെക്ക് നമ്പർ, ചെക്ക് തിയതി, പണം സ്വീകരിക്കുന്നയാളുടെ പേര്, അക്കൗണ്ട് നമ്പർ, തുക എന്നിവയെല്ലാം വീണ്ടും സ്ഥിരീകരിക്കുന്ന രീതിയിൽ തട്ടിപ്പുകൾ പൂർണമായും ഒഴിവാക്കാനാകും. എന്തെങ്കിലും പൊരുത്തക്കേടുകൾ ക്ലിയറിങ് സമയത്ത് ഉണ്ടാകുകയാണെങ്കിൽ ബാങ്കിന് ഉടനടി നടപടികൾ സ്വീകരിക്കാനാകും.2 ലക്ഷത്തിൽ കൂടുതലുള്ള തുകയാണെങ്കിൽ ഉപഭോക്താക്കൾ ചെക്ക് വിശദംശങ്ങൾ വീണ്ടും സ്ഥിരീകരിക്കണം. അല്ലെങ്കിൽ ചെക്ക് റദ്ദാക്കും. നെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ്, ബ്രാഞ്ച് ഫോൺ, അല്ലെങ്കിൽ എസ് എം എസ് വഴി സ്ഥിരീകരണം നടത്താം. ബാങ്കിന് മുൻകൂട്ടി വിവരം നൽകിയാൽ ചെക്ക് ക്ലിയറിങ്ങിന്റെ സമയത്ത് വീണ്ടും ഉപഭോക്താവിന്റെ സ്ഥിരീകരണം എടുക്കില്ല.
English Summary : Bank Of Baroda Introduced Pasitive Pay System