ഈ ഏഴ് ബാങ്കുകള്‍ തരും ഒരു വര്‍ഷത്തേക്ക് ഉയര്‍ന്ന പലിശ, എത്രയെന്നല്ലേ?
നമ്മുടെ കൈയ്യിലുള്ള തുക ഒരു സ്ഥിര നിക്ഷേപമായി ഇടുമ്പോള്‍ നിക്ഷേപകര്‍ തങ്ങളുടെ നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശനിരക്ക് നല്‍കുന്ന ബാങ്കുകളെയോ ധനകാര്യ സ്ഥാപനങ്ങളെയോ തിരയുന്നത് സാധാരണമാണ്, ബാങ്കുകള്‍ ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന നിരക്കുകള്‍ വാഗ്ദാനം ചെയ്യുന്നത് സാധാരണമാണെങ്കിലും, നേരത്തെയുള്ള

കയ്യിലുള്ള തുക സ്ഥിര നിക്ഷേപമായി ഇടുമ്പോള്‍ നിക്ഷേപകര്‍ തങ്ങളുടെ നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശനിരക്ക് നല്‍കുന്ന ബാങ്കുകളെയോ ധനകാര്യ സ്ഥാപനങ്ങളെയോ തിരയുന്നത് സാധാരണമാണ്. ബാങ്കുകള്‍ ഇങ്ങനെ ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന നിരക്കുകള്‍ വാഗ്ദാനം ചെയ്യാറുമുണ്ട്. അതോടൊപ്പം തന്നെ നേരത്തെയുള്ള സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ഒരാള്‍ക്ക് ഹ്രസ്വകാല നിക്ഷേപങ്ങളും തിരഞ്ഞെടുക്കാവുന്നതാണ്.
കഴിഞ്ഞ ഒരു വര്‍ഷത്തെ കണക്ക് പരിശോധിക്കുമ്പോള്‍, മിക്ക ബാങ്കുകളും 6.60 മുതല്‍ 7.10 ശതമാനം വരെ പലിശ നല്‍കുന്നുണ്ട്. ഇത്തരത്തിൽ അറിയാം ഒരു വര്‍ഷത്തേക്ക് ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന മികച്ച ഏഴ് ബാങ്കുകള്‍ ഏതൊക്കെയെന്ന് നോക്കാം.
കോട്ടക് മഹീന്ദ്ര ബാങ്ക്
കോട്ടക് മഹീന്ദ്ര ബാങ്ക് 7.1 ശതമാനം പലിശയാണ് സാധാരണ ഉപഭോക്താക്കള്‍ക്ക് ഒരു വര്‍ഷത്തെ സ്ഥിര നിക്ഷേപത്തിന് നല്‍കുന്നത്. എന്നാല്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.6 ശതമാനം നല്‍കുന്നുണ്ട്.
ബാങ്ക് ഓഫ് ബറോഡ
ബാങ്ക് ഓഫ് ബറോഡ സാധാരണ പൗരന്മാര്‍ക്ക് 6.85 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.35 ശതമാനവും പലിശയാണ് ഒരു വര്‍ഷത്തേക്ക് നല്‍കുന്നത്.
എസ്ബിഐ
രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് അക്കൗണ്ട് ഉള്ള ബാങ്ക് ആണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). എസ്ബിഐ ഒരു വര്‍ഷത്തേക്ക് സാധാരണ പൗരന്മാര്‍ക്ക് 6.8 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.3 ശതമാനവും വാഗ്ദാനം ചെയ്യുന്നു
ഫെഡറല്‍ ബാങ്ക്
കേരളത്തില്‍ നിന്നുള്ള ബാങ്കായ ഫെഡറല്‍ ബാങ്കും എസ്ബിഐ പോലെയാണ് ഒരു വര്‍ഷത്തേക്ക് പലിശ വാഗ്ദാനം ചെയ്യുന്നത്. അതായത്,സാധാരണ പൗരന്മാര്‍ക്ക് 6.8 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.3 ശതമാനവുമാണ് പലിശ.
പഞ്ചാബ് നാഷണല്‍ ബാങ്ക്
പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) ഒരു വര്‍ഷത്തേക്കായി മികച്ച പലിശയാണ് നല്‍കുന്നത്. ഒരു വര്‍ഷത്തേക്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.3 ശതമാനവും സാധാരണ പൗരന്മാര്‍ക്ക് 6.8 ശതമാനവും പലിശ നല്‍കുന്നു.
ഐസിഐസിഐ ബാങ്ക്
ഐസിഐസിഐ ബാങ്ക് ഒരു വര്‍ഷത്തെ നിക്ഷേപത്തിന് 6.7 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.2 ശതമാനവും പലിശ വാഗ്ദാനം ചെയ്യുന്നു.
എച്ച്ഡിഎഫ്‌സി ബാങ്ക്
എച്ച്ഡിഎഫ്‌സി ബാങ്ക് സാധാരണ പൗരന്മാര്‍ക്ക് 6.6 ശതമാനം പലിശ ഒരു വര്‍ഷത്തെ സ്ഥിരനിക്ഷേപത്തിന് നല്‍കുമ്പോള്‍ മുതിര്‍ന്ന പൗരന്മാര്‍ക്കിത് 7.1 ശതമാനമാണ്.