സംസ്ഥാന സർക്കാറിന്റെയും വനിതാ വികസന കോർപ്പറേഷന്റെയും സംയുക്ത സംരംഭമായ സ്മൈൽ കേരള സ്വയം തൊഴിൽ പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 5 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. അർഹത ആർക്ക്? കോവിഡ് 19 ബാധിച്ചു, മുഖ്യ ആശ്രയമായ വ്യക്തി മരിച്ച കുടുംബങ്ങളെ സഹായിക്കാനുള്ള പദ്ധതിയാണിത്. ഇത്തരം കുടുംബങ്ങളിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാന സർക്കാറിന്റെയും വനിതാ വികസന കോർപ്പറേഷന്റെയും സംയുക്ത സംരംഭമായ സ്മൈൽ കേരള സ്വയം തൊഴിൽ വായ്പ പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 5 ലക്ഷം രൂപ വരെ വായ്പ ലഭിക്കും.

അർഹത ആർക്ക്?

ADVERTISEMENT

കോവിഡ് 19 ബാധിച്ച് മുഖ്യ ആശ്രയമായ വ്യക്തി മരിച്ച കുടുംബങ്ങളെ സഹായിക്കാനുള്ള പദ്ധതിയാണിത്. ഇത്തരം കുടുംബങ്ങളിലെ 18 നും 55 നും മദ്ധ്യേ പ്രായമുള്ള തൊഴിൽരഹിതരായ വനിതാ ആശ്രിതർക്ക് അപേക്ഷിക്കാം. ന്യൂനപക്ഷ/പട്ടികജാതി/പട്ടിക വർഗ/ പൊതു വിഭാഗത്തിൽപ്പെട്ടവരായിരിക്കണം അപേക്ഷകർ. കുടുംബ വാർഷിക വരുമാനം 3 ലക്ഷം രൂപയിൽ കവിയരുത്. വായ്പയ്ക്ക് അപേക്ഷിക്കാൻ പ്രത്യേക വിദ്യാഭ്യാസ യോഗ്യത നിഷ്ക്കർഷിച്ചിട്ടില്ല. എന്നാൽ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് മുൻഗണന ലഭിക്കും. ഓട്ടോ റിക്ഷാ വായ്പയ്ക്ക് അപേക്ഷിക്കുന്നവർക്ക് ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരിക്കണം. വായ്പയുടെ തിരിച്ചടവ് കാലാവധി 5 വർഷമാണ്. വായ്പയെടുത്ത ആദ്യ വർഷത്തെ തിരിച്ചടവിന് മോറട്ടോറിയം ലഭിക്കും. അപേക്ഷക കേരളത്തിൽ സ്ഥിര താമസക്കാരിയായിരിക്കണം.

സബ്സിഡി ഉണ്ട്

ADVERTISEMENT

കൃത്യമായി തിരിച്ചടവ് നടത്തുന്ന ഗുണഭോക്താക്കൾക്ക് വായ്പയുടെ 20 ശതമാനം ( പരമാവധി 1 ലക്ഷം രൂപ) ക്രെഡിറ്റ് ലിങ്ക്ഡ് ക്യാപ്പിറ്റൽ സബ്സിഡി ലഭിക്കും. അതേസമയം വായ്പത്തുക ദുർവിനിയോഗം നടത്തുകയോ യഥാസമയം തിരിച്ചടയ്ക്കാതിരിക്കുകയോ ചെയ്യുന്നവരിൽ നിന്ന് പിഴപ്പലിശ ഈടാക്കും. അപേക്ഷകരുമായുള്ള കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലാണ് വായ്പ അനുവദിക്കുന്നത്.

എങ്ങനെ അപേക്ഷിക്കാം?

ADVERTISEMENT

അപേക്ഷാ ഫോറത്തിന്റെ മാതൃകയും വിശദവിവരങ്ങളും www.kswdc.org എന്ന വെബ് സൈറ്റിൽ നിന്ന് ലഭിക്കും. അപേക്ഷയോടൊപ്പം മരണ സർട്ടിഫിക്കറ്റിന്റെ പകർപ്പ് ഉൾപ്പെടെയുള്ള രേഖകൾ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 - 2328257, 9496015006.

English Summary : Smile Kerala Credit Linked Subsidy Loan