കൈയിൽ 'കാശില്ലാ'താകുമോ? രാജ്യങ്ങളെല്ലാം ഡിജിറ്റൽ കറൻസിയിലേക്ക്
. പണം പല നൂതന രീതികളിലേക്ക് രൂപം മാറുന്ന ഈ കാലഘട്ടത്തിൽ ഡിജിറ്റൽ കറൻസികളിലേക്ക് രാജ്യങ്ങൾ വേഗം മാറുകയാണ്. ചില രാജ്യങ്ങളിൽ സി ബി ഡി സിയുടെ പൈലറ്റ് പദ്ധതികൾ ഇപ്പോൾ തുടങ്ങിയെങ്കിൽ മറ്റ് ചില രാജ്യങ്ങളിൽ സി ബി ഡി സി നിലവിൽ വന്നു കഴിഞ്ഞു. എന്നാൽ ചില രാജ്യങ്ങളിൽ ഈ പദ്ധതി ഇപ്പോഴും ആരംഭിക്കുന്നതിനുള്ള
. പണം പല നൂതന രീതികളിലേക്ക് രൂപം മാറുന്ന ഈ കാലഘട്ടത്തിൽ ഡിജിറ്റൽ കറൻസികളിലേക്ക് രാജ്യങ്ങൾ വേഗം മാറുകയാണ്. ചില രാജ്യങ്ങളിൽ സി ബി ഡി സിയുടെ പൈലറ്റ് പദ്ധതികൾ ഇപ്പോൾ തുടങ്ങിയെങ്കിൽ മറ്റ് ചില രാജ്യങ്ങളിൽ സി ബി ഡി സി നിലവിൽ വന്നു കഴിഞ്ഞു. എന്നാൽ ചില രാജ്യങ്ങളിൽ ഈ പദ്ധതി ഇപ്പോഴും ആരംഭിക്കുന്നതിനുള്ള
. പണം പല നൂതന രീതികളിലേക്ക് രൂപം മാറുന്ന ഈ കാലഘട്ടത്തിൽ ഡിജിറ്റൽ കറൻസികളിലേക്ക് രാജ്യങ്ങൾ വേഗം മാറുകയാണ്. ചില രാജ്യങ്ങളിൽ സി ബി ഡി സിയുടെ പൈലറ്റ് പദ്ധതികൾ ഇപ്പോൾ തുടങ്ങിയെങ്കിൽ മറ്റ് ചില രാജ്യങ്ങളിൽ സി ബി ഡി സി നിലവിൽ വന്നു കഴിഞ്ഞു. എന്നാൽ ചില രാജ്യങ്ങളിൽ ഈ പദ്ധതി ഇപ്പോഴും ആരംഭിക്കുന്നതിനുള്ള
പണം പല നൂതന രീതികളിലേക്ക് രൂപം മാറുന്ന ഈ കാലഘട്ടത്തിൽ ഡിജിറ്റൽ കറൻസികളിലേക്ക് രാജ്യങ്ങൾ വേഗം മാറുകയാണ്. ചില രാജ്യങ്ങളിൽ സി ബി ഡി സിയുടെ പൈലറ്റ് പദ്ധതികൾ ഇപ്പോൾ തുടങ്ങിയെങ്കിൽ മറ്റ് ചില രാജ്യങ്ങളിൽ സി ബി ഡി സി നിലവിൽ വന്നു കഴിഞ്ഞു. എന്നാൽ ചില രാജ്യങ്ങളിൽ ഈ പദ്ധതി ഇപ്പോഴും ആരംഭിക്കുന്നതിനുള്ള ആലോചന ഘട്ടത്തിലാണ്. ക്രിപ്റ്റോ കറൻസികളുടെ പ്രശ്നങ്ങൾ ഒഴിവാക്കി, അവയുടെ നല്ല വശങ്ങളെ ഉൾക്കൊള്ളാനാണ് സി ബി ഡി സികൾ ശ്രമിക്കുന്നത്.
റഷ്യ
റഷ്യയുടെ സെൻട്രൽ ബാങ്ക് ഏപ്രിലിൽ 13 ബാങ്കുകളുമായി സഹകരിച്ചു സി ബി ഡി സി ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനുള്ള പരീക്ഷണ ഘട്ടം ആരംഭിക്കും.
ബഹാമാസ്
2020-ൽ ബഹാമാസ് ലോകത്തിലെ ആദ്യത്തെ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി 'സാൻഡ് ഡോളർ' എന്ന പേരിൽ ആരംഭിച്ചു. ബഹാമിയൻ ഡോളറിന്റെ (B$) ഡിജിറ്റൽ പതിപ്പാണ് സാൻഡ് ഡോളർ. ബഹാമാസിന് നിലവിൽ പൂർണ്ണമായും പ്രവർത്തനക്ഷമമായ ഡിജിറ്റൽ കറൻസിയുണ്ട്.
നൈജീരിയ
2021 ഒക്ടോബർ 25ന് നൈജീരിയ അതിന്റെ സി ബി ഡി സി പ്രോജക്റ്റ് ആരംഭിച്ചു. ഇ നൈറ എന്നാണ് കറൻസിയുടെ പേര്. സെൻട്രൽ ബാങ്ക് ഓഫ് നൈജീരിയ നിയമപരമായ ടെൻഡറായി പുറപ്പെടുവിച്ച നൈജീരിയയുടെ പൂർണ്ണ പരമാധികാരവും നിയമവും പിന്തുണയ്‌ക്കുന്ന ഒരു സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയാണ് ഇ നൈറ.
ചൈന
ചൈന അതിന്റെ സി ബി ഡി സി പൈലറ്റ് പ്രോഗ്രാം 2020ൽ ആരംഭിച്ചു, എന്നാൽ 2014 മുതൽ ഡിജിറ്റൽ കറൻസി ഗവേഷണം ചെയ്യുകയായിരുന്നു. 2022 സെപ്റ്റംബറിൽ ചൈനയും പുതിയ ഡിജിറ്റൽ യുവാൻ ആപ്പ് പുറത്തിറക്കി, 2022 ഓഗസ്റ്റ് വരെ ചൈനയുടെ ഡിജിറ്റൽ യുവാൻ ഉപയോഗിച്ചുള്ള ഇടപാടുകൾ 100 ബില്യൺ യുവാൻ (13.9 ബില്യൺ ഡോളർ) കവിഞ്ഞു.
അമേരിക്ക
അമേരിക്ക ഇതുവരെ അതിന്റെ ഡിജിറ്റൽ കറൻസിയുടെ പൈലറ്റ് പ്രോജക്റ്റ് പുറത്തിറക്കിയിട്ടില്ലെങ്കിലും യുണൈറ്റഡ് സ്റ്റേറ്റ്സ് ബാങ്ക്-ടു-ബാങ്ക് ഡിജിറ്റൽ കറൻസി വികസിപ്പിക്കുകയാണെന്ന് അടുത്തിടെ സ്ഥിരീകരിച്ചു.
ജമൈക്ക
2022 ജൂണിൽ, ബാങ്ക് ഓഫ് ജമൈക്ക സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി നിയമവിധേയമാക്കി. ജമൈക്കയുടെ സെൻട്രൽ ബാങ്ക് "ജാം-ഡെക്സ്" ഒരു നിയമപരമായ ടെൻഡറായി അംഗീകരിച്ചു. ബ്ലൂംബെർഗ് റിപ്പോർട്ട് അനുസരിച്ച്, രാജ്യം 2021 മുതൽ ഇ-കറൻസി പരീക്ഷണങ്ങൾ ചെയ്യുന്നു.
യു.എ.ഇ
2022 ഒക്ടോബറിൽ, പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയുടെ ഡിജിറ്റൽ കറൻസി ഇൻസ്റ്റിറ്റ്യൂട്ട് ഉൾപ്പെടെയുള്ള മറ്റ് റെഗുലേറ്റർമാരുമായി ചേർന്ന് പൈലറ്റ് പൂർത്തിയാക്കിയതായി സെൻട്രൽ ബാങ്ക് ഓഫ് യുണൈറ്റഡ് അറബ് എമിറേറ്റ്സ് അറിയിച്ചു
യു കെ
സി ബി ഡി സി പരീക്ഷണങ്ങളുമായി മുന്നോട്ട് പോകാൻ താല്പര്യമുണ്ടെങ്കിലും, മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇതിന്റെ കാര്യത്തിൽ യു കെ ഇപ്പോഴും പിന്നിലാണ്. സാങ്കേതിക പരിജ്ഞാനത്തിന്റെ കുറവും മറ്റ് സാമ്പത്തിക പ്രശ്നങ്ങളും യു കെ യെ വലയ്ക്കുന്നതിനാലാണ് ഇത് വൈകുന്നത്. പക്ഷെ യു കെ ഉടനെ സി ബി ഡി സിയുമായി മുന്നോട്ടു വരുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഫിനാൻഷ്യൽ സ്റ്റെബിലിറ്റി റിപ്പോർട്ടിൽ പറയുന്നു.
ഘാന
2021 ഓഗസ്റ്റ് മുതൽ ബാങ്ക് ഓഫ് ഘാന ജി പ്ലസ് ഡിയുമായി (G+D) സഹകരിച്ചുസി ബി ഡി സി വികസിപ്പിക്കുന്നുണ്ട്. G+D സാങ്കേതികവിദ്യ നൽകുകയും ഘാനയുടെ ആവശ്യകതകൾക്ക് അനുയോജ്യമായ പരിഹാരം വികസിപ്പിക്കുകയും ചെയ്യുന്നത്തിനു സഹായിക്കും. ഇത് ബാങ്കുകൾ, പേയ്‌മെന്റ് സേവനദാതാക്കൾ, വ്യാപാരികൾ, ഉപഭോക്താക്കൾ, മറ്റ് പ്രസക്തമായ പങ്കാളികൾ എന്നിവരുമായി പരീക്ഷിക്കും.
തായ്‌ലൻഡ്, സിങ്കപ്പൂർ, മലേഷ്യ
ഈ മൂന്ന് രാജ്യങ്ങളും ഡിജിറ്റൽ കറൻസി സാധ്യതകളെ വളരെ സജീവമായി പരിഗണിച്ചുകൊണ്ടിരിക്കുകയാണ്.
രാജ്യങ്ങളെല്ലാം അതാതു ഡിജിറ്റൽ കറൻസികളിലേക്ക് അതിവേഗം മാറുമ്പോൾ ചോദ്യം ചെയ്യപ്പെടുന്നത് ഡോളറിന്റെ നിലനില്‍പ്പാണ്. ഡോളറിൽ മാത്രം നടന്നിരുന്ന ലോക വ്യാപാര കൈമാറ്റങ്ങൾ ഇപ്പോൾ റഷ്യ യുക്രെയ്ൻ യുദ്ധത്തിന് ശേഷം റൂബിളിലും, യുവാനിലും, ദിര്‍ഹത്തിലും ശക്തി പ്രാപിക്കുന്നു. ഇന്ത്യയുടെ രൂപയെയും അതി ശക്തനാക്കി മാറ്റാൻ കേന്ദ്ര സർക്കാർ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്.എന്തായാലും ഇത്രയും നാൾ അജയ്യനായി നിന്നിരുന്ന ഡോളറിനു രാജ്യങ്ങളുടെ ഡിജിറ്റൽ കറൻസികൾ വെല്ലുവിളി ഉയർത്തുമെന്നുള്ള കാര്യം ഉറപ്പാണ്. പക്ഷെ ക്രിപ്റ്റോ കറൻസികളെ പ്രതിരോധിക്കാൻ രാജ്യങ്ങൾക്ക് ഡിജിറ്റൽ കറൻസികൾ ഉപയോഗിക്കാതെ നിർവാഹമില്ലാതെ വന്ന അവസ്ഥയിലാണ് സി ബി ഡി സി പരീക്ഷണങ്ങൾ പുരോഗമിക്കുന്നത്.
English Summary : Countries are Going towards Digital Currencies